ആദിശൈലം: ഭാഗം 58

ആദിശൈലം: ഭാഗം 58

എഴുത്തുകാരി: നിരഞ്ജന R.N

എങ്ങെനയൊക്കെയോ ആ രാത്രി കടന്നുപോയി……… രാവിലെ തന്നെആശുപത്രിയിൽനിന്ന് അയോഗ് വീട്ടിലെത്തി, സ്പെയർ കീ ഉപയോഗിച്ച് അവൻ വീട്ടിനുള്ളിൽ കയറിയത് രുദ്രൻ അറിഞ്ഞിരുന്നു….. നല്ല ക്ഷീണമുണ്ടായതുകൊണ്ടാകാണം വന്നയുടനെ അവൻ ഒന്നുറങ്ങാനായി കിടന്നു….. നിഷ്കളങ്കതയോടെ ഉറങ്ങുന്ന അയോഗിനെ കാണും തോറും രുദ്രന്റെ കണ്ണിൽ ഇന്നലെ അറിഞ്ഞ സത്യങ്ങൾ അലയടിക്കാൻ തുടങ്ങി….. ഇരച്ചുകയറുന്ന അരിശത്തെ നിയന്ത്രിച്ചുകൊണ്ടവൻ അല്ലുവിനെ വിളിച്ചു….. രുദ്രാ അവിടെയെല്ലാം സെറ്റ് അല്ലെ??????? ഞാനും മാധുവും ഒരു മണിക്കൂറിനുള്ളിൽ എത്തും………… കുളിച്ചുവന്നപ്പോഴാണ് അല്ലുവിന് രുദ്രന്റെ കാൾ വന്നത്….. ഹാ ഉച്ചകഴിഞ്ഞല്ലേ, സമയമുണ്ട്….

ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ടവൻ ഉത്തരം പറഞ്ഞു…. ശേഷം, അവർക്കിടയിലേക്ക് മൗനം വീണ്ടും അതിഥിയായി വന്നു… എത്രനേരം മിണ്ടാതിരുന്നെവെന്നറിയാൻ വേണമെങ്കിൽ നമുക്ക് ആ കാൾടൈം നോക്കാമെ… 😜 അയോഗ് എവിടെ….. മൗനം ഭേദിച്ചുകൊണ്ട് അല്ലുചോദിച്ചതും ഉറങ്ങുവാണെന്ന് രുദ്രൻ ഉത്തരം നൽകി…. പിന്നീടൊരു ചോദ്യം അവർക്കിടയിൽ ഉണ്ടായില്ല, നേരിൽ കാണാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുമ്പോൾ ആ മനസ്സുകളിൽ നിറഞ്ഞുനിന്നത് അയോഗിന്റെ മുഖമായിരുന്നു………….. പിള്ളേർസെറ്റെല്ലാം ഇന്ന് ലീവാണ്, രണ്ട് ദിവസം മുൻപേ ഇന്നത്തേ പാർട്ടിയെകുറിച്ചവരോട് പറഞ്ഞിരുന്നുവെങ്കിലും ജുവലിനോട് പറഞ്ഞതുപോലെ ബാച്ചിലർ പാർട്ടി എന്നുമാത്രമാണ് പറഞ്ഞിരിക്കുന്നത്, ഒന്നുമറിയാത്തതായി പാവം നമ്മുടെ ജോയിച്ചൻ മാത്രം……..

ഇങ്ങ് ആദിശയിലാകട്ടെ, ആഷിയും നന്ദയും എന്തൊക്കെയോവാതോരാതെ സംസാരിക്കുന്നുണ്ട്,, അവരുടെ നടുക്കാനിരിക്കുന്നതെങ്കിലും ശ്രീ അതൊന്നും അറിയുന്നേ ഉണ്ടായിരുന്നില്ല… അവളുടെ മനസ്സിൽ വൈകിയറിഞ്ഞ ആാാ സത്യങ്ങൾ മാത്രമായിരുന്നു……. ഇതെന്തൊരു ഇരിപ്പാ ശ്രീ… നിനക്കെന്തുപറ്റി??? അവളെആകെമാനം ഒന്നുഴിഞ്ഞുനോക്കികൊണ്ട് നന്ദ ചോദിച്ചതുകേട്ട് അവളൊന്നുമില്ല എന്നർത്ഥത്തിൽ ചുമലുകൂച്ചി……… എന്താ ചേച്ചി എന്റെ ചേട്ടായിയോട് വീണ്ടും പിണങ്ങിയോ???? ആഷി ചിണുങ്ങി ചോദിച്ചത് കേട്ട് അവളൊന്ന് മുഖം കൂർപ്പിച്ചു………… ഓഓഓ പിന്നെ, ഒരു പിണക്കം കൊണ്ടൊന്നും വാടുന്നതല്ല എന്റെ കൊച്ചിന്റെ ഈ മുഖം അല്ലേടി മുത്തേ????

ശ്രീയുടെ താടിപിടിച്ച് കൊഞ്ചിക്കുന്ന കണക്കെ പറഞ്ഞുകൊണ്ട് നന്ദ അവളെ കെട്ടിപിടിച്ചു, അവൾക്ക് പിന്നാലെ ആഷിയുടെയും നീളൻ കൈകൾ ശ്രീയെ ചുറ്റിവളഞ്ഞതും അറിയാതെ ആ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, ഒപ്പം ആഷിയുടെ മുടിയിഴകളിലൂടെ വിരലുകളോടിച്ചു അവൾ, ഈറൻകണ്ണുകളെ മനഃപൂർവം അവരിൽ നിന്ന് മറച്ചുകൊണ്ട്…………. i love യൂ My ജാൻ……….. ജീവിതത്തിൽ ആദ്യമായും അവസാനമായും തോളോട് തോൾ ചേരാനും പ്രണയിച്ച്ജീവിക്കാനും എനിക്കൊരു കൂട്ടവേണമെന്ന് തോന്നിയ ആ ദിവസം…… എന്റെ ഹൃദയത്തിലേക്ക് ഞാൻ പോലും അറിയാതെ നീ പ്രതിഷ്ഠിതമായ ആ ദിവസം….. മത്സരിച്ചു പ്രണയിച്ച ഒരു വർഷകാല ഓർമകൾ നെഞ്ചിലേറ്റി വിരഹത്തിന്റെ താഴ്‌വാരത്തിലേക്ക് എന്നെ തള്ളിയിട്ട് എന്നിൽ നിന്നകന്ന് നീ പോയ ആ ദിവസം………..

അതാണ് ജാൻവി ഇന്ന്………. ഞാൻ പോലുമറിയാതെ എന്നിലെ ഓരോ അണുവിലും പാതിജീവനായി നീ കടന്നുകൂടിയ ദിവസത്തിന്റെ ഓർമ………… തെറ്റിദ്ധാരണയുടെപേരിൽ എന്നെയൊന്നു കേൾക്കാൻ പോലും കൂട്ടാക്കാതെ ഉപേക്ഷിച്ചുപോയ ആ ദിവസത്തിന്റെ ഓർമ്മയും ഇന്നാണ് മോളെ…… ഒരിക്കൽ നമ്മൾ ഒരുപാട് ആഗ്രഹിച്ച് ആഘോഷിക്കാൻ കാത്തിരുന്ന ദിനമായിരുന്നില്ലേ ഇത്…… വേർപെട്ടിട്ടും ഇന്നുവരെ ഈ ദിവസം മറക്കാനായില്ല പെണ്ണെ………….. എന്നിൽനിന്ന് ഒരുപാട് അകലെയാണ് നീ ഇന്ന്….,,, ഇനിയൊരു തിരികെവരവ് ഉണ്ടാകുമോ എന്നുമറിയില്ല,, എങ്കിലും സ്റ്റിൽ ഐ ലവ് യൂ……. ഐ ലവ് യൂ സൊമച്ച്… !💖💖

അവളുടെ ഫോട്ടോയിലേക്ക് നോക്കികൊണ്ട് അവൻ പറഞ്ഞ വാക്കുകൾ വാതിലിനപ്പുറം നിന്ന് രണ്ടുപേർ കേൾക്കുന്നുണ്ടായിരുന്നു…… ഇല്ല, ജോയിച്ചാ… ഇനിയും നിനക്കാ വിരഹം അനുഭവിക്കേണ്ടിവരില്ല.. അതിന് സമ്മതിക്കില്ല നിന്റെ ഈ അല്ലു…. അത് ഉറപ്പിക്കുമ്പോൾ അവന്റെ കണ്ണിൽ ചിലകണക്കുകൂട്ടലുകളായിരുന്നു…….. രുദ്രന്റെ വീട്ടിൽ അല്ലുവും മാധുവും എത്തിയതോടെ അയോഗ് എണീറ്റിരുന്നു…. അവനെക്കണ്ടതും ജീവനില്ലാത്ത പുഞ്ചിരി മൂവരിലും പടർന്നു…. എന്താണ് മക്കളെ ചിരിയ്ക്കൊന്നും വോൾടേജ് പോയല്ലോ? എന്തേ ഇന്നലെപോയ കാര്യമൊന്നും നടന്നില്ലേ….??. ഫ്ലാസ്കിൽ നിന്നും ചൂടുചായ കപ്പിലേക്ക് പകർത്തികൊണ്ടവൻ അവർക്കിടയിൽ വന്നിരുന്നു…….

എന്താടാ എന്താ എല്ലാരും കൂടി എന്നെ ഇങ്ങെനെ നോക്കണേ?? വല്ലാതെയുള്ള അവരുടെ നോട്ടം കണ്ട് അയോഗ് ചോദിച്ചു…. ഹെയ്യ് ഒന്നുമില്ലെടാ………. മാധു ചുമലുകൂച്ചി…… ഹാ, ചോദിക്കാൻ മറന്നു എന്തായി പൊയകാര്യം?? അയോഗ് ആവേശത്തോടെ ചോദിച്ചു…… എന്താവാൻ…. അവളെ കണ്ടു…,,,, ക്ഷണിച്ചു….. നിർജീവതയോടെയാണ് രുദ്രൻ പറഞ്ഞത്…… അപ്പോൾ മിഷൻ ജോയ്‌വി അവസാനത്തിലെത്തി അല്ലേടാ അല്ലു…… സന്തോഷത്തോടെ അയോഗ് അല്ലുവിന്റെ തോളിൽ കൈയിട്ടു, പക്ഷെ എന്തോ ആ മുഖമപ്പോഴും കാർമേഘത്താൽ അലംകൃതമായിരുന്നത് അയോഗ് ശ്രദ്ധിച്ചു….. ഒന്നിനും ഒരു കുറവും വരുത്താതെ തങ്ങളുടെ ചങ്കിനുവേണ്ടി ആ ദിവസം അവന്മാർ പരമാവധി കഷ്ടപ്പെട്ടു…..

അലങ്കരിക്കലും ഫുഡ് സെറ്റിങ്ങുമൊക്കെയായി അവർ ബിസി തന്നെയായിരുന്നു ഉച്ചവരെ….. ഇടയ്ക്കിടയ്ക്ക് ശ്രീയുടെ വക ഇൻസ്‌ട്രുക്ടുക്ഷൻസ് ഉണ്ടാകും ഫോൺ വഴി…. എന്തോ മൂടിക്കെട്ടൊയിരുന്നാൽ ഒന്നും ശെരിയാകില്ല എന്നവൾക്കും തോന്നിയിരിക്കണം….. ഹാവൂ………. ഒരുവിധം എല്ലാം തീർത്തതും നാലും കൂടി നിലത്തേക്ക് നടുവും താങ്ങിയിരുന്നു………….. ഡാ ജോയിച്ചനെ അറിയിച്ചിട്ടില്ലല്ലോ? അവൻ എങ്ങെനെയാ അപ്പോ…. മാധു ചോദിച്ചതും അലോക് അവന് നേരെ ഒരു ചിരി പാസ്സാക്കി, ശേഷം ഫോണെടുത്ത് ജോയിച്ചന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു….. ടാ… എന്താടാ പട്ടി????? നീ ഒന്ന് റെഡിയായിനിൽക്,,,,ഞാൻ അങ്ങട് വരുന്നുണ്ട്, നമുക്കൊന്ന് ചുറ്റിട്ട് വരാം……..

അല്ലു പറഞ്ഞതുകേട്ട് സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷമായി ജോയിച്ചന്… കുറച്ചുദിവസങ്ങളായി ആ നാല് ചുവരായിരുന്നു അവന്റെ ലോകം………….. അല്ലു,,,, താങ്ക്സ് ഡാ മുത്തേ.. ഓ ആയ്കോട്ടെ…. എളുപ്പം ഒരുങ്ങിയിരിക്ക് … അവനെയൊരിക്കൽ കൂടി ഓർമിപ്പിച്ചുകൊണ്ട് അല്ലു ഫോൺ കട്ട് ചെയ്തു….. ഹാ അങ്ങെനെ ജോയിച്ചന്റെ കാര്യം ഒക്കെയായി,,,, ബാക്കിയുള്ളവർ മൂന്നുമണിയോടെ വരും,, ഇനിയുള്ളത് ആ ജൂവലാ.. അവളുടെ വല്ലവിവരവുമുണ്ടോ? വരുവോ??? അയോഗിന് അവളുടെ വരവിനെക്കുറിച്ച് സംശയങ്ങൾ വിട്ടൊഴിയുന്നുണ്ടായിരുന്നില്ല…… ഡോണ്ട് വറി അയോഗ്,, ആ കാര്യം ശ്രീ ഏറ്റതാ അവൾ എന്തായാലും അത് ചെയ്തിരിക്കും…… രുദ്രന്റെ വാക്കുകളിലെ ഉറപ്പ് അല്ലുവിന്റെ കണ്ണുകളിലും നിറഞ്ഞിരുന്നു….

അതിനുമുൻപ് നമുക്ക് ഒന്ന് ഫ്രഷ് ആകണ്ടായോ? വിശന്നിട്ട് കൊടലുകരയുന്നു…… മാധുവിന്റെ കമെന്റ് കേട്ട് ഉള്ളിലാളുന്ന തീയെ മറച്ചുകൊണ്ടവർ ചിരിച്ചു………………… മൂന്ന് മണിയാകാറായപ്പോഴേക്കും ജോയിച്ചനെ വിളിക്കാനായി അല്ലു പോയി… ബാക്കിയുള്ളവരെല്ലാം വരാനിരിക്കുന്നവരെ സ്വീകരിക്കാനുള്ള തന്ത്രപാടിലായിരുന്നു…… ബാച്ചിലർപാർട്ടി ആയതുകൊണ്ട് ഗേൾസ് എല്ലാം ജീൻസും ടോപുമാണ്………. ശ്രീ തന്റെ നീണ്ട മുടി പൊക്കിക്കെട്ടി വെച്ച് അധികം മേക്കപ്പ് ഒന്നുമില്ലാതെ കണ്ണെഴുതി ഒരുകുഞ്ഞുപൊട്ടും കുത്തി.. ആഷിയാണേൽ സ്ട്രൈറ്റ് ചെയ്ത മുടി അഴിച്ചിട്ട് അത്യാവശ്യം മേക്കപ്പ്ഇട്ടു……. നന്ദ പിന്നെ നീണ്ടമുടി പിന്നിയിട്ടു, മാധുവിന്റെ ഓർഡർ ആയിരുന്നു അത്, അവനിഷ്ടമല്ല നന്ദ മുടി അഴിച്ചിടുന്നത്.. ആ മുടിയുടെ കനമെല്ലാം പോകുമെന്നാ അവന്റെ പക്ഷം………..

രുദ്രൻ ഉണ്ടാകുമല്ലോ എന്നോർത്ത് നെഞ്ചിൽ ഒരുതരം മഞ്ഞുവീഴുന്ന ഫീലുമായാണ് ദേവു വന്നത്…….. ഒരുറെഡ് കളർ കുർത്തയും ഡാർക്ക്‌ബ്ലൂ ജീൻസും അവളുടെ മാറ്റ് കൂട്ടി…… ഇനിയാണ് നമ്മുടെ നായികയുടെ വരവ്,,, എല്ലാരെക്കാൾ വ്യത്യസ്തമായിരുന്നു അവൾ, ചുരിദാറായിരുന്നു വേഷം അതും അവന് ഇഷ്ടപ്പെട്ട കോംബോ സ്കൈബ്ലു ആൻഡ് വൈറ്റ് കോംബോ ചുരിദാർ…… മുടി അഴിച്ചിട്ട് മുന്നിലേക്കിട്ടു….. കണ്ണ് നന്നായി എഴുതി ഒരു കറുത്ത പൊട്ടും കുത്തി……. ഒരിക്കൽ അവനെ വേദനിപ്പിച്ചതിനുള്ള പശ്ചാതാപമെന്നപോലെ ആ മുഖം വാടിയിരുന്നെങ്കിലും തന്റെ ജീവപാതിയെ കാണാനുള്ള വ്യഗ്രതയാൽ ആ വാട്ടം മുഖത്ത് നിന്ന് മറഞ്ഞുനിന്നു….. ജാൻവിയോടൊപ്പം തന്നെയാണ് അഖിലും ധ്യാനും വന്നത്…….

മായ കുഞ്ഞിന് വയ്യാത്തോണ്ട് വന്നില്ല……….. അങ്ങെനെ ഏകദേശം എല്ലാവരും അവിടെയൊത്തുകൂടി മൂന്നുപേരൊഴികെ….. ഈ സെറ്റപ് പൊളിച്ചല്ലോ രുദ്രാ……… ഒരു ബാച്ചിലർ പാർട്ടി… ആഹഹാ…… സന്തോഷപൂർവം ധ്യാൻ രുദ്രനെ കെട്ടിപിടിച്ചു………. അല്ല, എവിടെ നമ്മുടെ ഒരു മണവാളൻ??? അവനില്ലാതെ എന്താഘോഷമാ?? അവൻ വന്നോണ്ടിരിക്കുവാ ജോയലിനെ വിളിക്കാൻ വീട്ടിലേക്ക് പോയതാ…….. അഖിലിന്റെ ചോദ്യത്തിന് മാധു ഉത്തരം പറഞ്ഞതും മുറ്റത്ത് അല്ലുവിന്റെ കാർ വന്നുനിന്ന.ശബ്ദം എല്ലാരും കേട്ടു……….. വാ ജോയിച്ചാ…… ഡ്രൈവിംഗ്സീറ്റിൽ നിന്നിറങ്ങി അല്ലു ജോയിച്ചന്റെ ഡോർ തുറന്നുപിടിച്ചുകൊണ്ട് പറഞ്ഞു…. ഇവിടെയെന്താ ആകെയൊരു ബഹളം……

അല്ലുവിനെ താങ്ങികൊണ്ട് കാറിൽനിന്നുമിറങ്ങുമ്പോൾ ജോയിച്ചൻ കേട്ടിരുന്നു അകത്തെ ബഹളങ്ങൾ… ഓ, അതോ… എല്ലാരുമുണ്ടിവിടെ………. ഒന്നൊത്തുകൂടാൻ….. അല്ലുവിന്റെ ആ പറച്ചിൽ കേട്ട് സംശയദൃഷ്ടിയോടെ ജോയിച്ചൻ അവനെ നോക്കി……. ഉണ്ടാകാൻ പോകുന്ന ഭൂകമ്പത്തിന്റെ തീവ്രതയെന്നോണം അനിയന്ത്രിതമാം വിധം ശ്രീയുടെ ഹൃദയമിടിപ്പ് കൂടി,, ആശ്വാസത്തിനെന്നപോലെ അവൾ വാതിലിലേക്ക് നോക്കി, തന്റെ നല്ല പാതിയുടെ മുഖം കൊണ്ടല്ലാതെ അവളുടെ ആധി അകലില്ല……….. ആ കണ്ണുകൾ വാതിലിലേക്ക് നീണ്ടതും ജോയിച്ചനുമായി അവൻ അകത്തേക്ക് വന്നതുമൊരുമിച്ചായിരുന്നു…. ഒരുവേള ആ മിഴികൾ തമ്മിലുടക്കി……..

ആ മനസ്സ് മിഴികളിലെ തുടിപ്പിലൂടെ മനസ്സിലായതും കണ്ണിറുക്കി ഒന്നുമില്ല എന്നർത്ഥത്തിൽ അവനവളെ ആശ്വസിപ്പിച്ചു…….. ഇതേസമയം അകത്തേക്ക് കടന്ന ജോയിച്ചന്റെ കണ്ണുകൾ ആദ്യം ചെന്ന് തറച്ചത് ആഷിയ്ക്കരികിൽ നിന്നിരുന്ന ജാൻവിയിലേക്കായിരിന്നു……… പൂർണചന്ദ്രശോഭപോലെ ആ മുഖം വിളങ്ങുന്നതവൻ കണ്ടു,,,,,,,,,,, അവനിലലിഞ്ഞുചേർന്ന അവളെന്നെ പ്രണയത്തെ ഒരിക്കൽ കൂടി അവൻ കണ്ടറിയുകയായിരുന്നു ആ നിമിഷം…… തന്നെ വെറുപ്പോടെ മാത്രം കണ്ട കണ്ണിൽ വീണ്ടുമൊരിക്കൽ കൂടി ആ പ്രണയം നിഴലിക്കുന്നതവൻ അറിഞ്ഞു……… ഇതേ അവസ്ഥയായിരുന്നു ജാൻവിയ്ക്കും…. ജോയിച്ചന്റെ സാമീപ്യം അറിഞ്ഞ നിമിഷം മുതൽ ചെയ്ത തെറ്റിന് മാപ്പിരന്നുകൊണ്ട് ആ നെഞ്ചിൽ മുഖം പൂഴ്ത്താനും അവളാൽ ചാർത്തപ്പെട്ട നെറ്റിയിലെ മുറിവിൽ ചുംബങ്ങളാൽ പൊതിയാനും അവളുടെ ഉള്ളം തരിച്ചു……….

ആഹാ………. രണ്ടാളും വന്നോ…… ജോയിച്ചാ എങ്ങെനെയുണ്ടെടാ ഇപ്പോ…. അഖിൽ അവരുടെയടുത്തേക്ക് വന്നതും രണ്ടാളും ചെയ്തോണ്ടിരുന്ന വായ്നോട്ടം അങ്ങ് നിർത്തി അവനെ നോക്കി…………. കുറേനാളുകൾക്ക് ശേഷം എല്ലാവരും ഒത്തൊരുമിച്ചുകൂടിയതിന്റെ സന്തോഷം പിന്നീടങ്ങോട്ട് അലതല്ലുകയായിരുന്നു……..അതിനിടയിലും കണ്ണുകളാൽ കഥപറയാൻ മത്സരിക്കുകയായിരുന്നു ഒരു കൂട്ടർ…….. മറുപക്ഷമോ ഉള്ളിലെ പേമാരിയെ അടക്കാൻ കഷ്ടപ്പെട്ടുകൊണ്ടിരുന്നു……………. അപ്പോൾ നമുക്ക് കേക്ക് കട്ട് ചെയ്യാം????? സമയം പോയ്കൊണ്ടിരിക്കെ ആഷി ചോദിച്ചതും എല്ലാവരും സമ്മതമെന്നർത്ഥത്തിൽ മൂളി….. രുദ്രാ അവളിതുവരെ വന്നില്ലല്ലോ… ഇനി വരാതിരിക്കുവോ…..???

വാതിൽക്കലേക്ക് കണ്ണുംനട്ടുനിന്നുകൊണ്ട് അല്ലു രുദ്രനോട് ചോദിച്ചു… ഏകദേശം അവന്റെ മനസ്സിലും അതെ ചോദ്യമാണുള്ളത്… ഇത്രയും കഷ്ടപ്പെട്ടിട്ട് ഒടുവിൽ അവൾ വരാതിരുന്നാൾ……………………. ആ ചിന്ത മുഴുകിപ്പിക്കാൻ സമയം അനുവദിക്കും മുൻപേ ഒരു കാളിംഗ് ബെൽ ശബ്ദം ഉയർന്നു…. ആരാ വന്നതെന്നറിയാൻ എല്ലാവരുടെയും കണ്ണുകൾ വാതിൽക്കലേക്ക് നീണ്ടതും നിറഞ്ഞ പുഞ്ചിരിയോടെ ജുവൽ പടികൾ കയറിവന്നു……. ജുവൽ……… ജാൻവിയും ജോയലും അതിശയവും ആനന്ദവും നിറഞ്ഞ ശബ്ദത്തോടെ ഒരുമിച്ച് വിളിച്ചതും ചുറ്റുംനിന്നവരുടെ കണ്ണുകൾ അവർ രണ്ടാളിലേക്കും നീണ്ടു കൂടെ ജുവലിന്റെയും…. ഇവിടെ ഈ കൂട്ടത്തിൽ ഒരിക്കലും അവൾ അവനെ പ്രതീക്ഷിച്ചിരുന്നില്ല……. ആാാ ഞെട്ടൽ ആ മുഖത്ത് സ്പഷ്ടമായിയുണ്ട്….

എന്താ അവിടെത്തന്നെ നിന്നുകളഞ്ഞേ? അകത്തേക്ക് വാ ജുവൽ….. സ്നേഹം കലർത്തിയ വാക്കുകളാൽ ശ്രീ അവളെ പിടിച്ച് അകത്തേക്ക് കൊണ്ടുവന്നു… അപ്പോഴേക്കും ജാൻവി അവളെ കെട്ടിപിടിച്ചുകഴിഞ്ഞിരുന്നു……. ഏട്ടാ, ഇതാ ഞാൻ പറയാറുള്ള ജുവൽ.. മൈ ബെസ്റ്റ് ഫ്രണ്ട്……. അഖിലിനെ നോക്കികൊണ്ട് ജുവലിനെ ജാൻവി എല്ലാർക്കും പരിചയപ്പെടുത്തി, എത്ര നാളയെടി കണ്ടിട്ട്…… സുഖാണോ നിനക്ക്… നീ ആകെ മെലിഞ്ഞുപോയല്ലോ…… അങ്ങേനെയങ്ങേനെ ആത്മാർത്ഥ സുഹൃത്തിനെ കാലങ്ങൾക്ക് ശേഷം നേരിൽ കണ്ടതിന്റെ ആവേശത്തിലാറാടുകയായിരിന്നു ജാൻവി …. എന്റെ ജാൻവി,,,,ഇവളിപ്പോഴൊന്നും പോകില്ല… എല്ലാം നമ്മളോട് പറഞ്ഞിട്ടേ പോകൂ.. അല്ലെ ജുവൽ.????

അലോകിന്റെ പല്ലിറുമ്മിയുള്ള ചോദ്യം അവളെയൊന്ന് നടുക്കി….. ഈ സമയത്തെല്ലാം ആ പോലീസ് കണ്ണുകൾ അവനിലായിരുന്നു…. അവളെ കണ്ടതുമുതൽ പരുങ്ങലിലായ ആ മുഖം ആ കണ്ണുകളെ രൗദ്രതയിലേക്ക് നയിച്ചു…………. നിനക്കൊരു സർപ്രൈസ് തരാൻ വേണ്ടി ഞങ്ങൾ ക്ഷണിച്ചതാ……. നിനക്ക് മാത്രമല്ല ദാ ഇവനും……. ജോയിച്ചന്റെ ചുമലിൽ തട്ടികൊണ്ട് അലോക് പറഞ്ഞതും എല്ലാരും അത് മനസ്സിലാകാത്തതുപോലെ അവനെ നോക്കി….. ഓഹ്,, ഈ നിൽക്കുന്ന ജുവൽ ജോയിച്ചന്റെ കസിൻ കൂടിയാ……. ആ നോട്ടങ്ങളുടെ അർത്ഥം മനസ്സിലാക്കിയതുപോലെ അവൻ പറഞ്ഞതുകേട്ട് എല്ലാവരും ജോയിച്ചനെ നോക്കി…………. അവനാണേൽ ഈ നടക്കുന്നതൊന്നും മനസ്സിലാകാതെ നിൽക്കുകയാ….

ഇതിപ്പോ ഇവിടെ എന്താ ഉണ്ടായേ???? ഏകദേശം ഈ മൈൻഡ് ആയിരുന്നു അവനും…………….. അപ്പോൾ നമുക്ക് കേക്ക് കട്ട് ചെയ്യാം അല്ലെ……………. രുദ്രനെ ശബ്ദം ഉയർന്നതും എല്ലാവരും തലയാട്ടി ………….. കേക്ക് എടുക്കാനായി രുദ്രൻ കിച്ചണിലേക്ക് പോയതും കറന്റ് പോയതുമൊരുമിച്ചായിരുന്നു………….. പെട്ടെന്ന് അവിടെ ഒരു സ്ക്രീൻ തെളിഞ്ഞു…………….. അതിലേക്ക് മങ്ങിയ വെട്ടം പ്രകാശിച്ചു…… പ്രണയതിരയിൽ ആറാടുന്ന ഞങ്ങളുടെ ചങ്കിനും അവന്റെ പെണ്ണിനും പ്രണയവാർഷികാശംസകൾ ……………… അങ്ങെനെയൊരു ക്യാപ്ഷൻ തെളിഞ്ഞുവന്നതൊടോപ്പം കടന്നുവന്നത് ജോയിച്ചന്റെയും ജാൻവിയുടെയും ഫോട്ടോസ്……………………….

ഒരുനിമിഷം എല്ലാവരും സ്തബ്ധരായി….. ജാൻവിയും ജോയലും ഞെട്ടി പരസ്പരം നോക്കി,,,,, അഖീലിന്റെയും ധ്യാനിന്റെയും മുഖം ഇരുണ്ടുകൂടി…. ജുവൽ ആണേല് ദേഷ്യത്താൽ വിറയ്ക്കുന്നുണ്ട്…………… ഒരഞ്ചുമിനിറ്റ് കഴിഞ്ഞതും സ്ക്രീൻ താഴ്ന്നു…. ലൈറ്റ് വന്നു, അപ്പോഴേക്കും കണ്മുന്നിൽ കേക്കിന്റെ ട്രൊളിയുമായി രുദ്രനെത്തി,,,,, ജോയലിന്റെയും ജാൻവിയുടെയും ഫോട്ടോസ് പതിപ്പിച്ച കേക്ക് ആയിരുന്നു അത്……….. വാട്ട്‌ ഈസ്‌ ദിസ്‌??????? ഇവിടെ എന്താ നടക്കണേ??? അഖിൽ ദേഷ്യത്തോടെ ജോയിച്ചന്റെ അരികിലേക്ക് ചെന്നു…………………… അഖിൽ, കൂൾഡൌൺ……

എല്ലാം ഞങ്ങൾ പറയാം……….. മാധു അവനെ പിടിച്ചുമാറ്റി…………… എന്ത് പറയാനാ……………. കൂടെപ്പിറപ്പായി കൂടെ നടന്ന ഇവൻ ജാൻവിയെ……………… ധ്യാൻ അത്രയും പറഞ്ഞതും പെട്ടെന്ന് അവിടെയൊരു ശബ്ദം ഉയർന്നു… നോക്കുമ്പോൾ,, കത്തിജ്വലിച്ചുനിൽക്കുന്ന അയോഗിനെയാണ് കണ്ടത്, അവന്റെ മുന്നിലായി കവിളിൽ കൈവെച്ചുകൊണ്ട് ധ്യാൻ നിൽക്കുന്നു…… അയോഗ്……. എല്ലാവരുടെയും ആ വിളി അവൻ കേട്ടിരുന്നില്ല…… ആ കണ്ണിൽ ദേഷ്യവും വെറുപ്പും അറപ്പും നിറഞ്ഞു………… ഒരിക്കൽ കൂടി മറുകരണത്തിൽ കൂടി അവന്റെ കൈ ഉയർന്നുതാണു……… അയോഗേ……. ഇനിയുമടിക്കാൻ പൊങ്ങിയ കൈ ധ്യാൻ പിടിച്ചു…… ആർ യൂ മാഡ്????? അതേടാ…. എനിക്ക് വട്ടാ…….. മുഴുത്ത വട്ട്… എന്തിനെയാണെന്ന് അറിയുവോ നിന്നെപ്പോലെ ഒരുത്തനെ കൂടെപ്പിറപ്പായി കണ്ടതിന്…….

എന്റെ സ്വന്തം ഏട്ടന്റെ സ്ഥാനത്തല്ലെടാ പട്ടി ഞാൻ നിന്നെ കണ്ടിരുന്നെ……..ഈ നിൽക്കുന്നവരേക്കാൾ നിന്നോട് പരിചയവും അടുപ്പവും എനിക്കായിരുന്നില്ലേ…….. അതുകൊണ്ടാ ദാ ഈ നിൽക്കുന്നവന്മാർ എല്ലാമറിഞ്ഞിട്ടും എന്നിൽ നിന്ന് മറച്ചത്…… അയോഗ് നിന്നുവിറയ്ക്കുകയറുരുന്നു…….. ഇത്തരമൊരു പ്രതികരണം പ്രതീക്ഷിചെങ്കിലും ഇത്രയും തീവ്രതയേറുമെന്ന് അവരാരും കരുതിയില്ല…………. അയോഗെട്ടാ…. ആഷിയുടെ വിളിപോലും അവന്റെ കാതിലെത്തിയില്ല…. ധ്യാനിനെ ഇനിയും അടിക്കാനായി അവന്റെ കൈ ഉയർന്നു………. ഒന്ന് നിർത്തുന്നുണ്ടോ……………………… !!! പെട്ടെന്നുള്ള ആ അലർച്ച കേട്ട് എല്ലാവരും പിന്തിരിഞ്ഞുനോക്കി…………

നിറകണ്ണുകളോടെ തനിക്ക് മുൻപിൽ നടക്കുന്നതൊന്നും മനസിലാകാതെ നിൽക്കുന്ന ജോയിച്ചനെ കണ്ടതും അയോഗിന്റെ കണ്ണൊന്ന് കുറുകി……. അപ്പോഴേക്കും ധ്യാനിൽ രുദ്രന്റെ പിടി വീണിരുന്നു.. എന്താ ഇവിടെ നടക്കുന്നെ???? അയോഗ് ഈ പറഞ്ഞതിന്റെയൊക്കെ അർത്ഥമെന്താ???? എന്താണെന്ന്….. അല്ലുവിന്റെ മുഖത്ത് നോക്കിയായിരുന്നു അവന്റെ ചോദ്യം………….. ജോയിച്ചാ….. അല്ലു, ഐ വാണ്ട്‌ ആൻസർ….. വാട്ട്‌ ഈസ്‌ ദിസ്‌………………..???? അവനലറുകയായിരുന്നു…… അതിനുത്തരം ഞാൻ പറഞ്ഞുതരാം അച്ചായി……………… വർഷങ്ങൾക്കിപ്പുറം വീണ്ടുമാ വിളികേട്ട് അവൻ തിരിഞ്ഞു…. തന്റെ മുന്നിൽ നിൽക്കുന്ന ശ്രീയെകണ്ടതും ഒന്നും വിശ്വസിക്കാനാവാതെ അവൻ തറഞ്ഞു നിന്നുപോയി…..

അച്ചായിയ്ക്ക് അറിയേണ്ടതെല്ലാം ഞാൻ പറഞ്ഞുതരാം… അതിനുമുന്പ് ഇവിടെയുള്ള മറ്റുള്ളവർ അറിയണം ആ കഥ………… എല്ലാവർക്കും നടുക്കായി നിന്നുകൊണ്ട് ശ്രീ പറഞ്ഞുതുടങ്ങി ആ കഥ,,,, ജോയലിന്റെയും അവന്റെ ജാനിന്റെയും പെങ്ങളൂട്ടിയുടെയും കഥ…….. !!!!! എല്ലാം കേട്ട് കഴിഞ്ഞതും ആ മുഖങ്ങളെല്ലാം നിർവികാരമായി അവരെ മൂന്നിനേയും നോക്കി…………………. ഇതിനെന്തിനാ എന്നെ തല്ലിയെ??? ഞാൻ എന്ത് ചെയ്തിട്ടാ???????????? മൂകത നിറഞ്ഞുനിന്നിടത്ത് ധ്യാനിന്റെ ഒച്ചയുയർന്നതും മാധു അവന്റെ കഴുത്തിൽ കൈഅമർത്തി……. ഫ പുല്ലേ…………….. എല്ലാം ഉണ്ടാക്കിവെച്ച് ഇനിയും കിടന്ന് ചിലച്ചാലുണ്ടല്ലോ… നിനക്കറിയില്ല ഈ മാധവ്കൃഷ്ണയെ…. !!!!ചിരിച്ചും കളിച്ചും നിൽക്കുന്ന മുഖം മാത്രമല്ല എനിക്ക്…..

എന്നിലെ സുദർശനമേന്തുന്ന സംഹാരകനെ താങ്ങില്ല നീ…… അവനെ നിലത്തേക്ക് എറിഞ്ഞുകൊണ്ട് മാധു പറഞ്ഞതും നന്ദ അവന്റെ പുതിയ ഭാവം കണ്ട് തരിച്ചുനിന്നു…… ചേച്ചി, ധ്യാൻ ചേട്ടൻ എന്ത് ചെയ്തിട്ടാ….. കരഞ്ഞുകൊണ്ട് ജാൻവി ചോദിച്ചചോദ്യം ശ്രീയിൽ ഉയർത്തിയത് പുച്ഛഭാവമാണ്…… ഹും, ഒരേട്ടൻ…………. ഇയാൾ ചെയ്തതിന്റെ ഫലമാ ഇതൊക്കെ… !!!നിനക്ക് നിന്റെ പ്രണയം നഷ്ടമായതും, എനിക്കെന്റെ അച്ചായിയെ നഷ്ടമായതിനും കാരണം ഇയാളോരൊറ്റഒരുത്തനാ….. ശ്രാവണി….. !!!!! അതെ, അച്ചായി………. കേൾക്കണോ നിങ്ങൾക്ക് ഇയാൾ ചെയ്തത്‌…. കേൾക്കണോന്ന്….. ഭ്രാന്തമായി എല്ലാരേയും നോക്കിക്കൊണ്ടവൾ ദേവുവിന് പിന്നിലായി നിന്ന ജുവലിന്റെ കൈത്തണ്ടയിൽ പിടിച്ച് മുന്നിലേക്ക് കൊണ്ടുവന്നു….. പറയെടി………

എന്തായിരുന്നു അന്ന് നിങ്ങളുടെ പ്ലാൻ? എന്തിനുവേണ്ടിയാ ഇവരെ നിങ്ങൾ അകറ്റിയത്??….. അതിൽ ഞാൻ എങ്ങെനെ കരുവായി??… ജുവലിനോട് ചോദിക്കുമ്പോൾ ശ്രാവണിയിൽ ഒരുതരം രുദ്രാത്മകതയാണ് അല്ലു കണ്ടത്…. ഞാൻ… ഞാൻ… ഒന്നും ചെയ്..ചെയ്തില്ല…. വിക്കി വിക്കി അവൾ പറഞ്ഞതും ശ്രീ അവളുടെ മുഖത്തേക്ക് ആഞ്ഞടിച്ചു… അതിന്റെ ശക്തിയിൽ നിയന്ത്രണമില്ലാതെ നിലത്തേക്ക് വീഴാനാഞ്ഞ അവളെ ശ്രീ കൈകളിൽ പിടിച്ചുയർത്തി……… മര്യാദയ്ക്ക് പറഞ്ഞോ, അല്ലെന്കിൽ ഇനി കള്ളം പറയാൻ നിന്റെ ഈ നാവ് ഉയരില്ല……. ശ്രാവണിയെ അറിയില്ല നിനക്ക്… പറയെടി……

നീരുവന്ന് ചുവന്നുതുടങ്ങിയ കവിളിൽ കുത്തിപിടിച്ചുകൊണ്ട് ശ്രീ ചോദിച്ചതും ശ്വാസം മുട്ടുന്നതുപോലെ ജുവലിന്റെ ശബ്ദം മുറിഞ്ഞു മുറിഞ്ഞു പുറത്തേക്ക് വന്നു.. ഞാൻ… ഞാൻ എല്ലാം പറയാം……. അത് കേട്ടതും ജോയലും ജാൻവിയും ഞെട്ടിത്തരിച്ചു…. വിശ്വാസത്തോടെ കൂടെനിന്നവർ തന്നെയാണ് തങ്ങളെ വേർപെടുത്തിയതെന്ന അറിവ് അവരെ ചുട്ടുപൊള്ളിക്കുകയായിരുന്നു…….. (തുടരും )

ആദിശൈലം: ഭാഗം 57

Share this story