ദേവയാമി: ഭാഗം 29

ദേവയാമി: ഭാഗം 29

എഴുത്തുകാരി: നിഹാരിക

ഉദയൻ ചെന്ന് ഒരൊറ്റ ചവിട്ടിന് ആ കസേര തിരിഞ്ഞ് വന്നു….. പെട്ടെന്ന് അത് കണ്ട് മൂന്ന് പേരും ഒരുപോലെ ഞെട്ടി…… നെഞ്ചിൽ കുത്തേറ്റ് ചോര വാർന്ന നിലയിൽ വിനയ് :.. വായിൽ ശബ്ദം പുറത്ത് വരാതിരിക്കാൻ തുണി തിരുകി വച്ചിട്ടുണ്ട് …. ഹാരിസ് വേഗം പൾസ് നോക്കി…. നിഷേധാർത്ഥത്തിൽ തലയാട്ടി…… ഇനിയാ ശരീരത്തിൽ ജീവൻ്റെ കണിക ബാക്കിയില്ല എന്ന് അറിഞ്ഞ മറ്റു രണ്ട് പേർക്കും നിരാശ തോന്നി:… തങ്ങളല്ലെങ്കിൽ പിന്നെ ?? വലിയ ഒരു സമസ്യയായി വിനയ് അവരുടെ മുന്നിൽ……… ദേവിക ആകെ തകർന്നു പോയിരുന്നു…. വിനയുടെ മരണത്തേക്കാൾ ഏറെ വിനയ് ടെ മരണാനന്തര കാര്യങ്ങളിൽ ഉദയവർമ്മയുടെ പങ്കാളിത്തമില്ലായ്മ അവരുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി..

ആരെയും വെറുപ്പിക്കാത്ത സ്വഭാവമാണ് ഉദയവർമ്മക്ക് .. തൻ്റെ അച്ഛനെ പോലെ…. അങ്ങനത്തെ ഒരാൾ ഇപ്പോൾ എല്ലാത്തിൽ നിന്നും വിട്ടു നിൽക്കണമെങ്കിൽ അതിന് തക്കതായ കാരണമുണ്ടാകും…. വിനയ് മരിച്ചിട്ട്.. അല്ല കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് മൂന്ന് ദിവസം ആകുന്നു… എന്നാൽ പോസ്റ്റ്മോർട്ടം ഫോർമാലിറ്റീസ് കഴിഞ്ഞ് പോയതാണ് ഉദയേട്ടൻ”””” പിന്നെ ഒന്ന് വന്നതും കൂടെ ഇല്ല …… അതിന് മുമ്പ് ഉദയേട്ടൻ അപ്പച്ചിയുടെ വിശ്വസ്തയായ ജോലിക്കാരിയുമായി സംസാരിച്ചിരുന്നതായി അപ്പച്ചി പറഞ്ഞ് അറിഞ്ഞു …… ഇത്രമാത്രം എന്താണ് ഉദയേട്ടന് ചോദിച്ചറിയാൻ ഉണ്ടായിരുന്നത്… വിനയ് പോയതിന് ശേഷം അപ്പച്ചി മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയിട്ടില്ല !!

വിനയ്ക്ക് അപ്പച്ചിയുടെ വയറ്റിൽ നാല് മാസം പ്രായം ഉള്ളപ്പോൾ പോയതാണ് ഭർത്താവ്, ഒരു ആക്സിഡൻ്റിൻ്റെ രൂപത്തിൽ അന്നു മുതൽ വിനയ് എന്ന മകനായി മാത്രം ഉഴിഞ്ഞുവച്ചതായിരുന്നു ആ ജീവിതം, ആരുടെ നേരെ ദുഷ്ടയായിരുന്നെങ്കിലും സ്വന്തം മകന് അവർ ഒരു നല്ല അമ്മ തന്നെ ആയിരുന്നു ….. സ്നേഹമയിയായ അമ്മ…. ഇപ്പോൾ ശാരദ., അപ്പച്ചിക്കവർ വേലക്കാരി മാത്രമല്ല ജീവിതത്തിൽ വേച്ചു പോകുമ്പോൾ പിടിക്കാൻ ഉതകുന്ന ഒരു ഊന്ന് വടി കൂടെ യാണ്…. അറിയണം !! എന്താണ് ഉദയേട്ടനും അവരുമായി സംസാരിച്ചതെന്ന്…… ദേവിക ചെന്നപ്പോൾ നിർബ്ബന്ധിച്ച് ഇത്തിരി പൊടിയരിക്കഞ്ഞി അപ്പച്ചിയെ കുടിപ്പിച്ചിറങ്ങിയതായിരുന്നു അവർ… കൊണ്ടു പോയതിൽ പാതി പാത്രത്തിൽ തന്നെ ഉണ്ടായിരുന്നു…. നിർജീവമായി ഒന്നു ചിരിച്ച് അവർ അടുക്കളയിലേക്ക് നടന്നു….

ദേവിക പുറകേ ചെന്നിരുന്നു…. “” ശാരദേ ച്ചിയുടെ ജോലികൾ കഴിഞ്ഞെങ്കിൽ എൻ്റെ മുറിയിലേക്ക് ഒന്നു വരാമോ ??””” “”ദാ വന്നു കുഞ്ഞേ “”” “””ശാരദേ ച്ചി ഇരിക്കൂ””” റൂമിലെ സെറ്റിയിൽ ഇരുന്ന് അടുത്ത സീറ്റിലേക്ക് കൈചൂണ്ടി ദേവിക പറഞ്ഞു ….. “””അയ്യോ! കുഞ്ഞേ ഞാനിവിടെ നിന്നോളാം””” “”” ചേച്ചി’ ….. മുഖവുര ഇല്ലാതെ, ചോദിക്കാം, ഉദയേട്ടൻ കഴിഞ്ഞ ദിവസം എന്തിനാ വന്നത് ??””” “”” അ …… അത്.. കു… കുഞ്ഞിനെ കാണാൻ… അതെ കുഞ്ഞിനെ കാണാൻ, ”’ ” “””എങ്കിൽ ഒരു മിനിട്ടിൻ്റെ വ്യത്യാസത്തിൽ വന്ന എന്നെ വെയ്റ്റ് ചെയ്തേനേ…. പറയൂ, എന്തിനാ വന്നേ ??””” “”” അത്,… കുഞ്ഞേ… ഞാൻ “”” “”” പറഞ്ഞോളൂ ചേച്ചി…..

എന്തായാലും പറഞ്ഞ്ഞോളൂ…. ഇപ്പോ എല്ലാം സഹിച്ച് ഭയങ്കരമനക്കട്ടിയാ – …. എന്തു തന്നെ ആയാലും കേൾക്കാം””” ധർമ്മസങ്കടത്തോടെ ശാരദ പറയാൻ തുടങ്ങിയിരുന്നു വർഷങ്ങളായി അടക്കിവച്ചതെല്ലാം’…. ദേവിക അറിയാത്തതെല്ലാം… ഇന്ദുവിൻ്റെയും ഉദയവർമ്മയുടെയും സ്നേഹപൂർവ്വമായ പെരുമാറ്റം ആമിയെ പഴയ പോലെയാക്കിയിരുന്നു…. ഒപ്പം ഇടക്കിടക്ക് വന്ന് കണ്ട് അവൾക്ക് എല്ലാ സപ്പോർട്ടും നൽകുന്ന പപ്പയും ദേവനും… ഹാരിസ് തിരിച്ച് പോവാൻ വേണ്ടി തുടങ്ങിയപ്പോൾ പിടിച്ച് നിർത്തിയതും അവളായിരുന്നു… ഹാരിസിൻ്റെ മിയ”””… എന്തൊക്കെയാണോ എവിടെയോ വച്ച് തനിക്ക് നഷ്ടപ്പെട്ടത് അതെല്ലാം തിരിച്ച് കിട്ടിയപ്പോൾ ആമി ഇപ്പോൾ സന്തോഷത്തിൻ്റെ കൊടുമുടിയിലായിരുന്നു, അതിൻ്റെ ആക്കം കൂട്ടാൻ അവളുടെ അപ്പുവിൻ്റെ പ്രണയവും…….

ദേവിക അറിഞ്ഞതൊന്നും അവർക്ക് വിശ്വസിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു…. ആമി””” തൻ്റെ പ്രാണൻ കൊടുത്ത് സ്നേഹിച്ചതാ അവളെ …. അച്ഛൻ പറഞ്ഞ ജീവിതത്തിലേക്ക് കടന്നപ്പ്പോൾ., അവൾ മാത്രമായിരുന്നു മനസിൽ.. വെറുപ്പ് കാണിക്കാൻ തുടങ്ങിയപ്പോൾ പപ്പയുടെ സ്ഥാനത്ത് പുതിയ ആളെ സങ്കൽപ്പിക്കാൻ പറ്റാത്തതാവും എന്ന് കരുതി, സാവധാനം ശരിയാവും എന്ന് കരുതി… പിന്നെയും അവൾ തന്നെ വെറുക്കുകയാണെന്നറിഞ്ഞപ്പോൾ ഒരു ശല്യമാവാതിരിക്കാൻ താനായിട്ട് തന്നെ ഒഴിഞ്ഞ് മാറി ….. അവൾ സന്തോഷായി ഇരിക്കട്ടെ…. അത് മാത്രമായിരുന്നു ലക്ഷ്യം അവളായിരുന്നു തൻ്റെ ജീവിതം, അതിനായി അവളുമായി അകന്നു എല്ലാം അവൾക്ക് വേണ്ടി, അതവൾക്ക് സന്തോഷം നൽകുമെങ്കിൽ അതിനായി… പക്ഷെ ….. തോറ്റ് പോയി….. ആളുകളെ അളക്കുന്നതിൽ….

ഒരു നല്ല അമ്മയാവുന്നതിൽ എല്ലാം… എല്ലാ മീ അമ്മ തോറ്റ് പോയി…. നിൻ്റെ നല്ല ബാല്യം കവർന്ന് അവിടെ ഭയവും വെറുപ്പും നിറച്ചതിന് മാപ്പ്””” ദേവിക ഹോസ്പിറ്റലിൽ എത്തി….. സമയം ഇരുട്ടിയിരുന്നു ഏഴുമണി കഴിഞ്ഞു കാണും… നഴ്സ്, സന്ധ്യയോട് തൻ്റെ മുറിയിൽ താൻ ഉണ്ടെന്ന് ആരോടും പറയരുതെന്നും, ആരും തന്നെ കുറേ നേരത്തിന് ശല്യപ്പെടുത്തെരുതെന്നും പറഞ്ഞേൽപ്പിച്ചു, ഭർത്താവ് മരിച്ച സ്ത്രീ തന്നെ വേട്ടയാടുന്ന അദ്ദേഹത്തിൻ്റെ ഓർമ്മകളിൽ നിന്നും രക്ഷ നേടാനായി എത്തിയതാവും എന്ന് കരുതി സന്ധ്യക്ക് വല്ലാത്ത സഹതാപം തോന്നിയിരുന്നു …. അതു കൊണ്ട് തന്നെ അവർ പരമാവധി ആരും തന്നെ ദേവിക അവിടെയുള്ള കാര്യം അറിയാതിരിക്കാൻ ശ്രദ്ധിച്ചു …..

ദേവൻ കേസിൻ്റെ കാര്യം ഡിസ്കസ് ചെയ്യാൻ നവനീത് വിളിച്ചിട്ട് വന്നതായിരുന്നു…. അന്വേഷണത്തിൻ്റെ അവസാനത്തെ സ്റ്റേജിലായിരുന്നു നവനീതും ശ്രീരാജും…. “””കിട്ടിയ തെളിവിൻ്റെ അടിസ്ഥാനത്തിൽ നാളെ “”” അവനെ പൂട്ടും നമ്മൾ !!””” ശ്രീരാജ് അത് നവനീതിനോടും ദേവനോടും കൂടി പറയുമ്പോൾ വല്ലാത്ത തിളക്കമുണ്ടായിരുന്നു അവൻ്റെ കണ്ണുകളിൽ…. പെട്ടെന്നാണ് ദേവൻ്റെ ഫോൺ റിംഗ് ചെയ്തത്… ഇത്രയും സീരിയസ് ഡിസ്കഷനിലും അവൻ്റെ മുഖത്ത് വാത്സല്യമോ ലുന്ന ചിരി വിടർന്നെങ്കിൽ അതിനൊരാൾക്കേ കഴിയൂ എന്ന് നവനീതിനറിയാമായിരുന്നു….. അവൻ്റെ മിയ….. ””” “””മിയ !! പറ!!””” “””എനിക്ക് കാണണം…. ഇപ്പോ…. ദേ ഇപ്പത്തന്നെ “”” “”” ൻ്റെ പൊന്ന് മോളെ ന്നാ ഞാനങ്ങ് പറന്ന് വരട്ടേ??

നേരമേ സന്ധ്യയായി !! ഇപ്പ പെണ്ണിനെ കാണാൻ വന്നാലേ നിൻ്റെ വർമ്മസാറും ഇന്ദു അമ്മേം കൂടെ ചൂലെടുത്ത് സ്വീകരിക്കും എന്നെ “”” “””അതിനവര് കാൺകെ വരണം ന്ന് ആരാ പറഞ്ഞെ??””” “””ടീ….ടീ… ടീ.. നീയെന്നെ മതില് ചാടാൻ പ്രേരിപ്പിക്കുന്നോ ?? ഞാൻ വരുമേ…. പിന്നെ എന്തും സംഭവിക്കുമേ !!””” “”” ആ !! ന്നേ കുഴപ്പമില്ല !! വാ “”” “” വരും…..””” “”” വാ “” “”ദാ !! എത്തി….. ശരിയാക്കി തരാടി ഹാരിസങ്കിളിൻ്റെ മോളെ !!””” ചിരിച്ച് ബൈക്കെടുത്തു ദേവൻ **************

വല്ലാത്ത ഒരു കുറ്റബോധം ദേവികയെ വന്നു മൂടിയിരുന്നു ….. തീർത്തും ഒറ്റപ്പെട്ട പോലെ…… ഒന്നു സാന്ത്വനിപ്പിക്കാൻ കൂടി ആരും ഇല്ല. മെല്ലെ ടേബിളിൽ ഇരുന്ന ആമിയുടെ ഫോട്ടൊ കയ്യിലെടുത്തു …. “””സോറി… ടാ അമ്മ….. സോറി ….. അറിഞ്ഞിരുന്നില്ല ഒന്നും …. സോറി… “”” അവർ ആ ഫോട്ടോയിൽ ഉമ്മകൾ കൊണ്ട് മൂടുമ്പോൾ മിഴികൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു ….. മെല്ലെ ടേബിൾ ഡ്രോ തുറന്ന് അതിൽ നിന്നും ഒരു ഡപ്പി പുറത്തെടുത്തു …. ഉറക്കം കിട്ടാത്തപ്പോൾ ഉപയോഗിക്കാറുള്ള ടാബ്ലറ്റ് അളവിൽ കൂടുതൽ ദേവിക വായിലേക്ക് ഇട്ടു …. ഇനി താനീ ലോകത്ത് വേണ്ട എന്ന തീരുമാനത്തോട് കൂടി…….തുടരും………

ദേവയാമി: ഭാഗം 28

Share this story