ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 42

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 42

എഴുത്തുകാരി: റിൻസി പ്രിൻസ്‌

കുറച്ച് സമയം ആരും ഒന്നും സംസാരിച്ചില്ല……. “ആരെയാ നിനക്ക് അത്യാവശ്യമായി കാണാനുള്ളത്……..? ” അത് പിന്നെ ഇന്നലെ ഒരു കൂട്ടുകാരിയെ അവിടെ വച്ച് കണ്ടിരുന്നു….. അവളെ ഒന്ന് കാണാൻ വേണ്ടിയായിരുന്നു……. അങ്ങനെ പറഞ്ഞപ്പോൾ അമ്മ എന്നെ തുറിച്ചു നോക്കിയപ്പോൾ ഒന്നും പറയണ്ട എന്ന് ഞാൻ അമ്മയോട് കണ്ണടച്ചു കാണിച്ചു…….. അതുകൊണ്ട് അമ്മയും പ്രത്യേകിച്ചൊന്നും ശ്രീ ഏട്ടനോട് പറഞ്ഞില്ല…… നമ്മുടെ വിഷമങ്ങൾ നമ്മുടെ മനസ്സിൽ തന്നെ നിൽക്കുന്നത് ആണല്ലോ നല്ലത്…… അമ്മായിയെ കണ്ടതിനുശേഷം ശ്രീയേട്ടൻ നിർബന്ധിച്ച് ഞങ്ങൾക്ക് ക്യാന്റീനിൽ കൊണ്ടുപോയി ഭക്ഷണം കഴിപ്പിച്ചു…… എനിക്കൊന്നും ഇറങ്ങുന്നുണ്ടായിരുന്നില്ല……

എങ്ങനെയെങ്കിലും അലീനയെ കണ്ടാൽ മതി എന്നായിരുന്നു…… എങ്ങനെയൊക്കെയോ ഭക്ഷണം കഴിച്ച് എന്ന് വരുത്തി…… കുഞ്ഞിനെ അമ്മയുടെ കയ്യിൽ ഏൽപ്പിച്ച്, അലീനയുടെ മുറി ലക്ഷ്യമാക്കി നടക്കുമ്പോൾ മനസ്സിൽ എന്തെങ്കിലും സമാധാനമുള്ള കാര്യങ്ങൾ ആയിരിക്കണം എനിക്ക് അറിയാൻ ഉള്ളത് എന്നായിരുന്നു എൻറെ ആഗ്രഹം…….. മുറിയിലേക്ക് കയറിയതും ആദ്യം വരവേറ്റത് പ്രായമായ ഒരു സ്ത്രീയാണ്…….. അവരെ നോക്കി ഒരു വാടിയ പുഞ്ചിരി സമ്മാനിച്ചു…… ” അലീനയുടെ മുറിയല്ലേ…..? “അതെ….. ആ കുഞ്ഞു പുറത്തെവിടെയോ പോയിരിക്കുകയാണ്…… ” ഉടനെ വരുമോ…..? ” ഇല്ല…..!! കുറച്ച് സമയമെടുക്കും….. അതിൻറെ ഓഫീസിൽ പോയിരിക്കുകയാണ് തോന്നുന്നു……..

ലീവിന്റെ കാര്യത്തിനുവേണ്ടി…. ” അമ്മ ബന്ധുവാണോ….? അല്ല ഞാൻ ഇവിടെ ഏജൻസിയിൽ നിന്നും വന്നതാ….. ഈ കുട്ടിയെ നോക്കാൻ വേണ്ടി…… പെട്ടെന്നാണ് കട്ടിലിൽ കിടന്ന് ഉറങ്ങുന്ന കുഞ്ഞിനന്റെ മുഖത്തേക്ക് ഞാൻ നോക്കിയത്….. ഒരു വട്ടമേ നോക്കിയുള്ളൂ, പിന്നെ നോക്കേണ്ടി വന്നില്ല…… അപ്പോൾ തന്നെ മനസ്സിലായി ഇനി അലീനയോട് ഒന്നും ചോദിക്കാനും പറയാനും ഇല്ലെന്ന്…….. കാരണം കേതാരത്തെ അച്ഛനെ പറിച്ചു വെച്ചിരിക്കുകയാണ് ആ കുഞ്ഞു……. അവനെ കണ്ടാൽ തന്നെ നമുക്ക് പ്രത്യേകിച്ച് ഒന്നും ചോദിക്കാൻ തോന്നില്ല……. സർവ്വ പ്രതീക്ഷകളും മനസ്സിൽ നിന്നും മാഞ്ഞു പോയ്….. ദുഃഖത്തിൽ ആയിരുന്നു ആ മുറിവിട്ട് ഇറങ്ങിയത്…….

ഇറങ്ങി കഴിഞ്ഞപ്പോഴാണ് പെട്ടെന്ന് ഒരു കാര്യം ഓർമ്മ വന്നിരുന്നത്…. ഒന്ന് കൂടി തിരിച്ചുവന്നു ഉറങ്ങിക്കിടക്കുന്ന മോനെ നോക്കുമ്പോഴാണ്, കഴുത്തിൽ കിടക്കുന്ന അവൻറെ മാല കണ്ടത്….. തന്നെ ഓർമ്മ വേണം എന്നു പറഞ്ഞു ശിവേട്ടന് സമ്മാനിച്ച ആ മാല ആണ്…….. ഒരിക്കലുംഊരരുത് എന്നും പറഞ്ഞു ഈ മാല ശിവേട്ടന് നൽകിയത് ആണ്. അതാണ് ആ കുട്ടിയുടെ കഴുത്തിൽ കിടക്കുന്നത്. ആ നിമിഷം തൻറെ മനസ്സിൽ എന്താണ് അറിയാന് കഴിഞ്ഞില്ല……. താൻ അറിഞ്ഞത് സത്യമായിരുന്നു എന്ന് തോന്നിയിരുന്നു……. അറിയാതെ ഉറവ പൊട്ടി കണ്ണുനീർ വീഴുന്നുണ്ടായിരുന്നു……… എങ്ങനെയൊക്കെയോ അവിടെ നിന്നും തിരികെ മുറിയിലേക്ക് എത്തുമ്പോഴേക്കും കണ്ണുകൾ പെയ്യാൻ വെമ്പി നിൽക്കുകയായിരുന്നു……..

എൻറെ മുഖം കണ്ടിട്ട് എന്നപോലെ അമ്മ എന്താണെന്ന് ചോദിച്ചെങ്കിലും ഒന്നും പറയാതെ കുഞ്ഞിനെ വാങ്ങി……. ” നമുക്ക് തിരികെ പോകാം…..!! എന്ന് മാത്രം അമ്മയോട് പറഞ്ഞു……. രംഗം പന്തിയല്ലെന്ന് മനസ്സിലായതുകൊണ്ട് ശ്രീയേട്ടനോട് പറഞ്ഞു അമ്മ പോകാൻ തുടങ്ങി…….. ശ്രീയേട്ടൻ തന്നെയായിരുന്നു ഒരു ടാക്സി അറേഞ്ച് ചെയ്തു തന്നത്…….. വീട്ടിലേക്ക് പോകുന്ന വഴി പകുതി വേദനയോടെയും കരച്ചിലോടു ഒക്കെ എങ്ങനെയൊക്കെയോ കുറച്ചു കാര്യങ്ങൾ അമ്മയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു തീർത്തിരുന്നു…….. ” അപ്പോഴേ ഞാൻ പറഞ്ഞതാണ് ഇതൊന്നും വേണ്ടെന്ന്…… നീ കേട്ടില്ലല്ലോ…… നീ ഒരാൾടെ വാശിയുടെ പുറത്തു നടന്നതാണ് ഈ വിവാഹം…… ഇനി എല്ലാം നീ തന്നെ അനുഭവിക്കു…..

ഞാൻ എന്താ പറയുന്നത്……. വിഷമം കൊണ്ട് അമ്മ അങ്ങനെ പറഞ്ഞെങ്കിലും കണ്ണുനീർ വന്ന് അമ്മയുടെ വാക്കുകൾ മൂടിയിരുന്നു……. അമ്മയും ഒരുപാടു വേദനിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നിയിരുന്നു……… വീടിന്റെ മുൻപിലേക്ക് കാർ ചെന്നിറങ്ങുമ്പോൾ ഞങ്ങളെ കാത്ത് വാതിൽക്കൽ തന്നെ ശിവേട്ടൻ ഉണ്ടായിരുന്നു…….. ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി ഒന്നും പറയല്ലേ എന്ന് അമ്മയോട് പറഞ്ഞു…… ” ഇപ്പോഴും നിനക്ക് അവനോടാണ് കൂറ് അല്ലേ….. ദേഷ്യത്തോടെ അമ്മ എന്നോട് ചോദിച്ചു….. ” പ്ലീസ് അമ്മേ……. അമ്മ ആയിട്ട് ശിവേട്ടനോട് ഒന്നും പറയരുത്……. അമ്മയോട് ശിവേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ……. അങ്ങനെ പറഞ്ഞപ്പോഴേക്കും എന്റെ അവസ്ഥ അറിഞ്ഞിട്ടാകും അമ്മ സംയമനം പാലിച്ച് മുൻപോട്ടു നടന്നിരുന്നു…….. ഞങ്ങളെ കണ്ടതും ശിവേട്ടൻ അരികിലേക്ക് വന്നിരുന്നു….. ”

അപ്പു എനിക്കൊന്നു സംസാരിക്കണം…… ആൾ അത്‌ പറഞ്ഞപ്പോൾ അതുവരെ ഞാൻ കരുതി വച്ചിരുന്ന ധൈര്യം ചോർന്നു പോകുന്നതു പോലെയാണ് എനിക്ക് തോന്നിയത്…… ” ഇനി എന്താണ് ശിവനെ സംസാരിക്കാനുള്ളത്…….? ഞങ്ങൾ എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടാണ് വരുന്നത്…… അമ്മയുടെ വെളിപ്പെടുത്തൽ കെട്ട് ശിവേട്ടൻ കുറച്ചുനേരം ഞങ്ങളെ രണ്ടുപേരെയും നോക്കാതെ മറ്റെവിടെയോ ദൃഷ്ടി ഊന്നി നിന്നു…… ശേഷം അമ്മയുടെ തോളിൽ ചാഞ്ഞു കിടക്കുന്ന കുഞ്ഞിന്റെ മുഖത്തേക്ക് നിസ്സഹായതയോടെ നോക്കി……. ” ഞാൻ എൻറെ മോളെ ഒന്ന് എടുത്തോട്ടെ…… വേദനയോടെ അമ്മയോട് ചോദിച്ചത് കണ്ടപ്പോൾ എൻറെ ഹൃദയം പൊടിഞ്ഞു പോയിരുന്നു……. ഒരു നിമിഷം കുഞ്ഞിനെ എൻറെ കൈകളിലേക്ക് തന്ന് അമ്മ അവിടെ നിന്നും മാറി കളഞ്ഞിരുന്നു…… ” എനിക്ക് സംസാരിക്കാണം അപ്പു……. ”

ശിവേട്ടാ കള്ളങ്ങൾ പറഞ്ഞു ബുദ്ധിമുട്ടണ്ട…… കൈ ഉയർത്തി ഞാനത് പറഞ്ഞപ്പോൾ ഏട്ടൻ എന്റെ മുഖത്തേക്ക് തന്നെ നോക്കുകയായിരുന്നു……. “എനിക്ക് എല്ലാം മനസിലായി…… ഇതിൽ കൂടുതലായി ഞാൻ എന്താണ് മനസ്സിലാക്കേണ്ടത്…….? പിന്നെ ഞാൻ ഇപ്പോൾ ഹോസ്പിറ്റലിൽ പോയിട്ട് വരുന്നത് ആണ്…… ഞാൻ കണ്ടു…… അവൻറെ മുഖത്ത് എഴുതി വെച്ചിരിക്കുകയാണ് ശിവേട്ടന്റെ മോൻ ആണ് എന്ന് ……. ഇനി എന്ത് കാര്യമാണ് ഞാൻ മനസ്സിലാക്കേണ്ടത് കൂടി ഒന്ന് പറഞ്ഞു തരൂ…… പിന്നെ ശിവേട്ടൻ എന്നോട് പറഞ്ഞ കള്ളങ്ങൾക്കിടയിൽ പറഞ്ഞ ഒരു കള്ളം ശിവേട്ടൻ ഓർമ്മിക്കുന്നുണ്ടാവില്ല…… പക്ഷേ ഞാൻ ഓർമിക്കുന്നുണ്ട്……. ഞാൻ ഏറെ സ്നേഹപൂർവ്വം ശിവേട്ടന് വേണ്ടി വാങ്ങിയിരുന്ന ഒരു മാല ഉണ്ട്……..

അത്‌ എവിടെ എന്ന് ഞാൻ ചോദിച്ചപ്പോൾ എവിടെയോ നഷ്ടപ്പെട്ടു പോയി വളരെ സിമ്പിൾ ആയി ശിവേട്ടൻ പറഞ്ഞു……. നഷ്ടപ്പെട്ടുപോയ ആ മാല ഞാൻ ചേട്ടൻറെ മകൻറെ കഴുത്തിൽ കണ്ടിരുന്നു…….. ഒരു കള്ളത്തരവും മനസ്സിൽ ഇല്ലായിരുന്നെങ്കിൽ ശിവേട്ടൻ എന്തുകൊണ്ട് ഇത് എന്നോട് തുറന്നു പറഞ്ഞിരുന്നില്ല……. “നീ പറയുന്നതൊക്കെ ശരിയാണ് അപ്പു…….. പക്ഷേ ഞാൻ ഒന്നും മനപൂർവ്വം നിന്നോട് പറയാതിരുന്നത് അല്ല……. ഒക്കെ നിന്നോട് പറയാൻ വേണ്ടി തന്നെ ഇരുന്നതാണ്….. പിന്നെ മാലയുടെ കാര്യം, ഞാൻ ഒരിക്കൽ അവരുടെ വീട്ടിൽ ചെന്നപ്പോൾ ആ മാല കണ്ടു ഇഷ്ടപ്പെട്ട അവൻ എന്നോട് തരുമോ എന്ന് ചോദിച്ചു…… ചോദിക്കുമ്പോൾ ഞാൻ അത്‌ പറ്റില്ലെന്ന് പറയണമായിരുന്നോ….? കൊച്ചു കുഞ്ഞല്ല…. ”

അപ്പൊൾ ശിവേട്ടൻ അവരുടെ വീട്ടിലൊക്കെ പോയിട്ടുണ്ട്……. രാത്രിയോ, പകലോ…..? ” അപ്പു……….!! അല്പം ശാസനയോട് ശബ്ദമുയർത്തി ശിവേട്ടൻ ചോദിച്ചപ്പോൾ എനിക്ക് ദേഷ്യമാണ് തോന്നിയത്……. “എന്തിനാണ് ശിവേട്ടൻ ഇങ്ങനെ ഒച്ച വെക്കുന്നത്……. ” എങ്ങനെയാ അപ്പു….. നിനക്ക് ഇത്രയും തരം താണ രീതിയിൽ സംസാരിക്കാൻ പഠിച്ചത്…..? ഇങ്ങനെയൊക്കെ എങ്ങനെ നിനക്ക് സംസാരിക്കാൻ കഴിയുന്നു……… ” പിന്നല്ലാതെ ഭാര്യ അറിയാതെ വേറൊരു സ്ത്രീയുടെ വീട്ടിൽ പോയെങ്കിൽ അത് ഏതു ഉദ്ദേശം ആണ്…..? അതും ഒരിക്കൽ നിങ്ങൾ തമ്മിൽ എല്ലാ അർത്ഥത്തിലും ബന്ധം ഉണ്ടായിരുന്നവർ……. നിങ്ങൾ തമ്മിൽ ഒന്നും ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ ഇങ്ങനെ ചിന്തിക്കില്ലായിരുന്നു…… ” നിന്നെ അല്ലാതെ മറ്റൊരു പെണ്ണിനെ ഞാൻ മനസ്സ് കൊണ്ട് എങ്കിലും ആഗ്രഹിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ……? ” അങ്ങനെയൊക്കെ തോന്നില്ലായിരുന്നു ശിവേട്ടാ…..

നിങ്ങൾ തമ്മിൽ ഒന്നും ഇല്ലായിരുന്നെങ്കിൽ…….. ഉണ്ടായിരുന്നെങ്കിൽ പോലും എല്ലാം ശിവേട്ടൻ എന്നോട് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഞാൻ ക്ഷമിച്ചേനെ…….. പക്ഷേ ഇപ്പോൾ എൻറെ മനസ്സിൽ മുഴുവൻ ചീത്ത ചിന്തകൾ തന്നെയാണ്…….. തുറന്ന് തന്നെ ഏട്ടനോട് ഞാൻ പറയാം, ഇപ്പോ ശിവേട്ടൻ അവളുടെ വീട്ടിൽ പോയി എന്ന് അറിഞ്ഞപ്പോൾ തന്നെ എൻറെ മനസ്സിൽ ഉള്ള സമാധാനം കൂടെ പോയി…….. ഒരിക്കൽ നിങ്ങൾ രണ്ടുപേരും പൂർണമായി അറിഞ്ഞവരാണ്…….. “ശ്ശേ…….! നിനക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നത്…….. “ശിവേട്ടന് അവളെ ഒരുപാട് ഇഷ്ടമായിരുന്നു എന്ന് ശിവേട്ടൻ എന്നോട് പറഞ്ഞിട്ടില്ല…..? അവളെ വിവാഹം കഴിക്കാൻ വേണ്ടി തേടി നടന്നിരുന്നു എന്ന് പറഞ്ഞിട്ടില്ല……? ആ ആൾ തന്നെയല്ലേ ശിവേട്ടന്റെ മുൻപിൽ വന്നത്…… പഴയതിനെക്കാളും സൗന്ദര്യത്തിലും അംഗലാവണ്യതിലും……

ശിവേട്ടനെ ഒരിക്കൽ മോഹിപ്പിച്ചവളല്ലേ……..? പിന്നീട് തോന്നില്ല എന്നു പറയാൻ പറ്റില്ലല്ലോ…….. “അപ്പു…….! ദേഷ്യത്തോടെ അവൾക്ക് നേരെ കൈ ഉയർത്തിയതിനു ശേഷം തന്നെ അത് സ്വയം അവൻ താത്തു….. ശേഷം കുഞ്ഞിനെ അവളുടെ കൈയ്യിൽ നിന്ന് വാങ്ങി, ആ കവിളിൽ ഒന്ന് മുത്തി അവളുടെ കൈകളിലേക്ക് തന്നെ കൊടുത്തു ഒന്നും മിണ്ടാതെ പുറത്തേക്ക് പോയപ്പോൾ അവളും ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു…….. പിന്നീടുള്ള ദിവസങ്ങളിൽ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചത് ശിവേട്ടൻ ഇല്ലാതെ ജീവിക്കാൻ പഠിക്കണം എന്ന് തന്നെയായിരുന്നു……… പക്ഷേ അത് സാധിക്കില്ല എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു…… ശിവേട്ടൻ ഇല്ലാതെ വിരഹം നിറഞ്ഞ രാത്രികൾ എനിക്ക് ചിന്തിക്കാൻ പറ്റുന്നതായിരുന്നില്ല……..

ആ നെഞ്ചിലെ ചൂട് ഇല്ലാതെ എനിക്ക് ഉറങ്ങാൻ കഴിയില്ല എന്ന അവസ്ഥയിലായി പോയിരുന്നു ഞാൻ……. അത്രമേൽ ഞാൻ ഈ മനുഷ്യനെ സ്നേഹിച്ചിരുന്നു എന്ന് ഞാൻ തന്നെ ചിന്തിച്ചു പോയിരുന്നു…… കുഞ്ഞിൻറെ മുഖം കാണുമ്പോൾ മാത്രം ഹൃദയത്തിൽ നിന്നും ഒരു തേങ്ങൽ ഉയരും…….. അങ്ങനെ ഒരു കുറച്ചു ദിവസങ്ങൾക്ക് ശേഷം കുഞ്ഞിന്റെ തുണി കഴുകി കൊണ്ട് നിൽക്കുമ്പോഴാണ് ആരോ കാണാൻ വന്നുവന്ന് അമ്മ വന്ന് പറയുന്നത്……… ഉമ്മറത്തേക്ക് ചെന്നപ്പോൾ ഒരു കോട്ടൺ സാരിയാണിഞ്ഞ ഒരു പെൺകുട്ടിയുടെ മുഖം ആണ് മുൻപിൽ കണ്ടത്…… ഒറ്റ നോട്ടത്തിൽ തന്നെ ആളെ മനസ്സിലായിരുന്നു……. അല്ലെങ്കിലും അങ്ങനെ മറക്കാൻ കഴിയില്ല……. അലീന……! അറിയാതെ ചുണ്ടുകൾ മന്ത്രിച്ചു……

തന്നെ കണ്ടതും ഒരു പുഞ്ചിരിയാണ് അലീന തന്നത്……… ഒരു പുഞ്ചിരിപോലും അവൾക്ക് തിരികെ നൽകാൻ എന്തുകൊണ്ടോ മനസ്സ് അനുവദിച്ചില്ല……. തന്റെ ഭർത്താവിനെ തട്ടിയെടുക്കാൻ വന്ന ആരോ ആയിട്ടാണ് അവളെ കണ്ടപ്പോൾ തോന്നിയത്………. ” അപർണയ്ക്ക് എന്നെ മനസ്സിലായിട്ടുണ്ടാവും അല്ലേ…..? ” അങ്ങനെ മറക്കാൻ കഴിയില്ലല്ലോ……. ” അത് ശരിയാണ്…..! എനിക്ക് അപർണ്ണയോട് കുറച്ച് സംസാരിക്കാൻ ഉണ്ട്……. അത് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ മുറ്റത്തേക്കിറങ്ങി…….. അല്ലെങ്കിലും തനിക്കും സംസാരിക്കാൻ ഉണ്ടായിരുന്നല്ലോ……. അലീനയെ പിന്തുടർന്ന് അരികിൽ വന്ന് നിന്നു…… മൗനത്തിന് വിരാമമിട്ടുകൊണ്ട് താൻ തന്നെയാണ് തുടക്കംകുറിച്ചത്…….. ”

ശിവേട്ടന്റെ ജീവിതത്തിൽ നിന്നും ഞാൻ ഒഴിഞ്ഞു പോകണം എന്ന് പറയാനാണ് അലീന വന്നത് എങ്കിൽ, അത് പറയേണ്ട ഞാൻ അതിനുവേണ്ടി എൻറെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്, കുറച്ചുനേരം അലീന എൻറെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചുനോക്കി…… ശേഷം ഒരു ചിരിയോടെ ചോദിച്ചു……? ” അങ്ങനെ മറക്കാൻ കഴിയുമോ….? ” മറന്നല്ലേ പറ്റൂ അലീനാ…… മറക്കാൻ പറ്റിയില്ലെങ്കിലും അങ്ങനെയല്ലേ ചെയ്യേണ്ടത്……. ” അങ്ങനെയായിരുന്നെങ്കിൽ പിന്നെ എന്തിനാണ് എല്ലാവരുടെയും സമ്മതം ഇല്ലാതെ വാശിപിടിച്ച ശിവേട്ടനെ വിവാഹം കഴിച്ചത്……. ആദ്യം തന്നെ അറിയാമായിരുന്നില്ലെ ഞാൻ ഉണ്ടായിരുന്നു എന്ന്……. ഞാൻ ജീവിച്ചിരിപ്പുണ്ട് എന്ന്…… ഞാൻ എന്നെങ്കിലും ചേട്ടനെ തേടി വരുമെന്ന്……? അവളുടെ ചോദ്യങ്ങൾക്കൊന്നും തൻറെ കയ്യിൽ മറുപടിയില്ല എന്ന് അപർണ്ണ ഓർത്തു…… ”

എത്ര അടർത്തി മാറ്റിയാലും അപർണ്ണയും ശിവേട്ടനും തമ്മിൽ ഒരു ബന്ധം ഇല്ലേ…..? തൻറെ മകൾ……!! “അങ്ങനെയൊരു ബന്ധം നിങ്ങൾ തമ്മിൽ ഉണ്ടല്ലോ……… അപ്പോൾ നമ്മളിൽ ആരുടെ കൂടെയാണ് ശിവേട്ടൻ നിൽക്കുന്നത്……? അപർണ്ണ മറു ചോദ്യം പറഞ്ഞു….. കുറച്ച് നേരം ഒന്നും മിണ്ടാതെ തന്നെ നോക്കി നിന്നു……. അവളുടെ മൗനം തനിക്ക് വല്ലാത്ത ഭീകരമായിരുന്നു നൽകിയിരുന്നത്……. ” ഞാൻ കുറച്ചു സത്യങ്ങൾ തന്നോട് പറയാൻ വേണ്ടിയാണ് വന്നത്…… ഇതൊന്നും ശിവേട്ടൻ തന്നോട് പറഞ്ഞിട്ടില്ല……… ഇനി ഒരിക്കലും പറയാൻ പോകുന്നില്ല…… എനിക്ക് ഉറപ്പാണ്…… അതുകൊണ്ടാണ് ഞാൻ ഇത് പറയാൻ വേണ്ടി തന്റെ അരികിലേക്ക് വന്നത്……..

ശിവേട്ടൻ സ്നേഹിച്ചവരും തന്നോട് ഒന്നും പറഞ്ഞിട്ട് ഉണ്ടാവില്ല…….. സ്നേഹിച്ചവർ എന്ന് ഞാൻ പറയില്ല, എൻറെ മുൻപിൽ അവർ ശിവേട്ടനെ ദ്രോഹിച്ചവരാണ്….. ശിവേട്ടന്റെ വീട്ടുകാർ…….! അവരൊന്നും സത്യം തുറന്നു പറഞ്ഞിട്ടുണ്ടാവില്ല……… പക്ഷേ ഞാനത് പറഞ്ഞില്ലെങ്കിൽ എൻറെ മനസ്സാക്ഷിയുടെ കോടതിയിൽ ഞാൻ തെറ്റുകാരി ആയിപ്പോകും……… ഒരിക്കൽ അത് തുറന്ന് പറയാത്തത് കൊണ്ട് തന്നെ ജീവിതം മുഴുവൻ നീറി കഴിഞ്ഞവൾ ആണ് ഞാൻ…….. ഇനി ആ മനുഷ്യനെ ക്രൂശിക്കാൻ എനിക്ക് കഴിയില്ല……… അപർണ വിചാരിക്കുന്നതുപോലെ എൻറെ കുഞ്ഞിൻറെ അച്ഛൻ ശിവേട്ടൻ അല്ല…….! ഒരു ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്……. കുറച്ചുനേരം അലീനയുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി അപർണ്ണ….. ” എന്തിനാണ് ഇങ്ങനെ ഒരു കള്ളം പറയുന്നത്…….

കുഞ്ഞിനെ കണ്ടാൽ തന്നെ അറിയാം കുഞ്ഞ് ആരുടെ ആണ് എന്ന്……. കേദരത്തെ ആണ് എന്ന് അറിയാൻ അവനെ നോക്കിയാൽ മതി…… ” കേദരത്തെ അല്ലെന്ന് ഞാൻ പറഞ്ഞോ…..? ശിവേട്ടന്റെ കുഞ്ഞല്ല എന്ന് ആണ് ഞാൻ പറഞ്ഞത്…… ” പിന്നെ…..? വർദ്ധിച്ച ഹൃദയമിടിപ്പോടെ അവളോട് തിരക്കി…… അപ്പോൾ മനസ്സിൽ ഒരു കുളിർ വീഴുന്നുണ്ടായിരുന്നു….. “എൻറെ കുഞ്ഞിൻറെ അച്ഛൻ കേദരത്തെ “വിഷ്ണുവാണ്”…….!!… തുടരും……ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 41

Share this story