പ്രിയസഖി: ഭാഗം 4

Share with your friends

എഴുത്തുകാരി: ശിവ നന്ദ

കോളേജിൽ നിന്ന് വന്നപ്പോൾ മുതൽ ഏട്ടനേയും കാത്തിരിക്കുവാ.ലേറ്റ് ആകുമെന്ന് അറിയാം എങ്കിലും ഇന്ന് കോളേജിൽ നടന്ന സംഭവങ്ങൾ ഒക്കെ ഏട്ടനോട് പറയാതെ ഒരു സമാധാനവും ഇല്ല.നോക്കി ഇരുന്ന് മടുത്തപ്പോൾ ഫേസ്ബുക്കിൽ ഒന്ന് കയറാമെന്ന് കരുതി..ഞാനീ സോഷ്യൽ മീഡിയയിൽ ഒന്നും അധികം ആക്റ്റീവ് അല്ലാത്തത് കൊണ്ട് വല്ലപ്പോഴുമേ കയറു..ഓരോന്ന് നോക്കുന്നതിനിടയിൽ ആണ് ഒരു പ്രൊഫൈൽ കണ്ണിൽ പെട്ടത്…ഒറ്റനോട്ടത്തിൽ തന്നെ ആളെ മനസ്സിലായി..വേറെ ആര് ഇന്ന് കണ്ട ആ പിശാച് തന്നെ-ജിതിൻ ശങ്കർ.സ്ക്രോൽ ചെയ്ത് പോകാമെന്നു കരുതിയെങ്കിലും എന്തോ മനസ്സ് അവിടെ തന്നെ തറച്ച് നിന്നു.എന്തായാലും വന്നതല്ലേ പ്രൊഫൈലിൽ കയറി നോക്കിയിട്ട് പോകാം…എന്റെ ഏട്ടന്റെ age ആണ് അയാൾക്കും.ദൈവമേ..

ഇങ്ങേര് MBA റാങ്ക് ഹോൾഡർ ആണോ…എന്നിട്ടാണോ ഈ പോത്തിന്റെ സ്വഭാവം കാണിക്കുന്നത്…പണത്തിന്റെ അഹങ്കാരം അല്ലാതെന്താ…അങ്ങനെ ഓരോന്നും നോക്കുമ്പോൾ ആണ് ടൈംലൈനിൽ അലീനയുടെ ഫോട്ടോ കണ്ടത്..ഇവൾക്ക് ഇയാളെ നേരത്തെ അറിയുമോ??? അതിനുമാത്രം അടുപ്പം ഇവർ തമ്മിൽ ഉണ്ടോ??? ഓർത്തിട്ട് ഒരു അന്തവും കിട്ടുന്നില്ല..അപ്പോൾ തന്നെ കല്ലുവിനെ വിളിച്ച് കാര്യം പറഞ്ഞു: “അല്ല വേദു..അവർ തമ്മിൽ പരിചയം ഉണ്ടെങ്കിൽ തന്നെ നമുക്ക് എന്താ?” “എടി അയാൾ കോളേജിന്റെ ഓണർ..അവൾ ആണെങ്കിൽ നമ്മുടെ ശത്രുവും.അപ്പോൾ നമുക്കല്ലേ അതിന്റെ പ്രശ്നം” “നമ്മുടെ പ്രോഗ്രാമിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയതല്ലേ..

പിന്നേ ഇനി എന്ത് പ്രശ്നം ഉണ്ടാകാന?” “അത് പറയാൻ പറ്റില്ല.ഇത്രയും നാളും കോളേജ് മാനേജ്മെന്റ് ആയിരുന്നു അവൾക് ഒത്താശ പിടിച്ചത്.ഇപ്പോൾ ഡയറക്ടർ ബോർഡിലും അവൾക് പിടിയായി.നമ്മൾ പിന്നേ എന്തിനാടി ഫീസ് കൊടുത്ത് പഠിക്കുന്നത്?” “എന്റെ വേദു..നിന്റെ ഇപ്പോഴത്തെ പ്രശ്നം എന്താണെന്ന് അറിയുമോ…ഏട്ടന്റെ കോളേജ് ലൈഫ് കേട്ട് കേട്ട് അത് പോലെ ആകാൻ ആണ് നീ ആഗ്രഹിക്കുന്നത്.അവിടെ ഈ അലീന ഒരു തടസം ആകുന്നു…” “നീ പറഞ്ഞത് ഒരു പരിധി വരെ സത്യം ആണ്.പക്ഷെ കോളേജ് എന്റെ കൺട്രോളിൽ ആയിരിക്കണം എന്നല്ല ഞാൻ ആഗ്രഹിക്കുന്നത്.നമ്മുടെ അഭിപ്രായങ്ങൾ പറയാൻ ഉള്ള സ്വാതന്ത്ര്യം വേണം.അലീനയ്ക്ക് അവിടെ പിടിപാട് ഉള്ളത് കൊണ്ട് അവളുടെ ഇഷ്ടത്തിന് കാര്യങ്ങൾ നടക്കുന്നു.” “ഇപ്പോൾ നീ എന്താ പറഞ്ഞ് വരുന്നത്?”

“ഈ ജിതിൻ എന്ന് പറയുന്ന ആൾക്ക് പ്രത്യേകിച്ച് റോൾ ഒന്നും ഇല്ല..ഇപ്പോഴും കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് അയാളുടെ അച്ഛനാ.പപ്പേട്ടൻ പറഞ്ഞത് വെച്ച് നോക്കുമ്പോൾ അയാൾ നല്ലൊരു മനുഷ്യൻ ആണ്. നാളെ കോളേജിൽ എന്തോ മീറ്റിംഗ് വെച്ചേക്കുവല്ലേ..അത് കഴിഞ്ഞ് അദ്ദേഹത്തിനെ നേരിട്ട് കണ്ട് മാനേജ്മെന്റിനെ കുറിച്ചുള്ള പരാതി പറയണം” “മ്മ്….എന്തായാലും ബാക്കി ഒക്കെ നാളെ തീരുമാനിക്കാം.” “നിനക്ക് എന്താ ഫോൺ വെക്കാൻ ഇത്ര തിടുക്കം.. സത്യം പറയടി എന്താ അവിടെ പരിപാടി?” “എന്താ പരിപാടിയെന്നോ..നാളെയല്ലേ ഹേമ മാം അസ്‌സൈന്മെന്റ് വെക്കാൻ പറഞ്ഞേക്കുന്നത്..മറന്നോ നീ” “എടി പുല്ലേ നിനക്ക് അത് നേരത്തെ പറഞ്ഞുടായിരുന്നോ…

ഞാൻ അങ്ങ് വിട്ട് പോയി..ബൈ” അതോടെ ഏട്ടനോട് വിശേഷങ്ങൾ പറയാൻ ഉള്ളത് നാളത്തേക്ക് മാറ്റി വെച്ച് തകർത്ത് എഴുതാൻ തുടങ്ങി..ഈ ജിതിൻ കാരണം മനുഷ്യന്റെ ഉള്ള സമയവും പോയി..ഇനി എപ്പോൾ കിടക്കാൻ ആണോ എന്തോ… ക്ലാസ്സിൽ ഇരിക്കുമ്പോൾ ആണ് മീറ്റിംഗിന് എല്ലാവരും ഹാളിലേക്ക് ചെല്ലണമെന്ന് പ്യൂൺ ചേട്ടൻ വന്ന് പറഞ്ഞത്.ഇന്ന് എന്തായാലും ശങ്കർ ദാസ് സാറിനെ നേരിട്ട് കണ്ട് സംസാരിക്കണം എന്ന് ചിന്തിച്ച് ഹാളിൽ എത്തിയപ്പോൾ തന്നെ കണ്ടു സ്റ്റേജിൽ കാലിന്മേൽ കാലും കയറ്റി വെച്ചിരിക്കുന്ന ആ കാലമാടനെ.കൂളിംഗ് ഗ്ലാസും വെച്ച് ഇരിക്കാൻ ഇങ്ങേർ ആര് ഫിലിംസ്റ്റാറോ… “ടീ..ഏതാടി ആ ഇരിക്കുന്ന മുതല്?” “എന്തേ നിനക്ക് ഇഷ്ടപ്പെട്ടോ?” “നമ്മൾ ഇഷ്ടപെട്ടത് കൊണ്ട് കാര്യം ഇല്ലല്ലോ..നോക്കടി എന്നാ ഗ്ലാമറാ ചെക്കന്” “നിനക്ക് ഇഷ്ടപെട്ടെങ്കിൽ നീ പോയി പറയടി..

എന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞാൽ പുള്ളി അപ്പോൾ തന്നെ തരാൻ ഉള്ളത് തന്നോളും” “ഏഹ്ഹ്…അതിന് അയാൾക് നിന്നെ അറിയുമോ?” “പിന്നില്ലേ…ഞങ്ങൾ തമ്മിൽ ചെറിയൊരു ഫ്ലാഷ്ബാക്ക് ഉണ്ട്…അയാൾ ആണ് എംഡിയുടെ മോൻ” “ദൈവമേ ജിതിൻ ശങ്കർ..ഇങ്ങേരും ആയിട്ട് ആണോ നീ ഉടക്കിയത്?” “മ്മ്…” “അപ്പോൾ ഒരു പ്രണയത്തിന് സ്കോപ്പ് ഉണ്ട്” “എന്തോന്ന്…” “അല്ല ആദ്യം അയാളുമായിട്ട് ഉടക്കുന്നു..അപ്രതീക്ഷിതമായിട്ട് അയാളുടെ പ്രൊഫൈൽ കാണുന്നു..അലീനയും ആയിട്ട് പരിചയമുള്ളത് സഹിക്കുന്നില്ല…ഇതൊക്കെ ആണ് ആദ്യ ലക്ഷണങ്ങൾ” “ദേ കല്ലു..അനാവശ്യം പറഞ്ഞാൽ എന്റെ കയ്യിൽ നിന്ന് വാങ്ങും നീ..പിന്നേ പ്രേമിക്കാൻ പറ്റിയ ഒരു മൊതല്” “എന്താടി അയാൾക് ഒരു കുറവ്..ഒന്നുമല്ലെങ്കിലും താടി ഇല്ലേ?” “ഇതിലും താടി എന്റെ ഏട്ടന് ഉണ്ടായിരുന്നു”

“പറഞ്ഞിട്ടെന്താ ഇപ്പോൾ ഇല്ലല്ലോ” “നീ ഈ കാണുന്ന ലുക്കിൽ ആണോ ഒരാളെ വിലയിരുത്തുന്നത്..ഒരു ആണ് ഒരു പെൺകുട്ടിയോട് പെരുമാറുന്നതിൽ നിന്നും നമുക്ക് മനസ്സിലാക്കാം അയാളെ വളർത്തിയ അമ്മയുടെ ഗുണം.ഇയാൾ വളർന്നത് മുഴുവൻ പണം കണ്ടാ..അല്ലാതെ സ്നേഹം ഒന്നും ഇയാൾ അനുഭവിച്ചിട്ടില്ല” അപ്പോഴേക്കും മീറ്റിംഗ് തുടങ്ങി..ആദ്യം തന്നെ പ്രിൻസിയുടെ വക കുറേ തള്ളൽ…അത് കഴിഞ്ഞ് മാനേജ്മെന്റിലെ ആരൊക്കെയോ എന്തൊക്കെയോ വന്ന് പറഞ്ഞു..അവസാനം എംഡി സർ വന്നു…എല്ലാവരിൽ നിന്നും വ്യത്യസ്തമായ സംസാരം ആയിരുന്നു അദ്ദേഹത്തിന്റെ..കുറേ കാര്യങ്ങൾ സംസാരിച്ചു…

എങ്കിലും അവസാനം പറഞ്ഞ കാര്യം കേട്ട് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിൽ ആയി പോയി ഞാൻ.. “എനിക്ക് പ്രായം ചെന്ന് വരുകയാണ്..അത് കൊണ്ട് ചുമതലകൾ ഒക്കെ മക്കളെ ഏല്പിക്കാമെന്ന് വെച്ചു.അതിന്റെ ആദ്യപടിയായി ഈ കോളേജിന്റെ എല്ലാ അവകാശവും ഉത്തരവാദിത്തവും എന്റെ മകൻ ജിതിൻ ശങ്കറിനെ ഞാൻ ഈ വേളയിൽ ഏല്പിക്കുന്നു.” ഇത് കേട്ടപ്പോൾ തൊട്ട് തുടങ്ങിയ ചിരിയ കല്ലുവിന്റെത്..

മീറ്റിങ്ങും കഴിഞ്ഞ് ക്ലാസ്സിൽ എത്തിയിട്ടും ആ കൊലച്ചിരി അവസാനിച്ചിട്ടില്ല..നിർവികാരമായി ഇരിക്കുമ്പോൾ ആണ് എന്നെ ഞെട്ടിച്ചുകൊണ്ട് പ്യൂൺ ചേട്ടൻ വീണ്ടും വരുന്നത്: “മാഡം..വേദിക പ്രസാദിനെ എംഡി സാർ വിളിക്കുന്നു” ഒന്നുകിൽ ഒരു സസ്പെന്ഷന് അല്ലെങ്കിൽ ഡിസ്മിസ്സൽ..രണ്ടിൽ ഒന്ന് പ്രതീക്ഷിച്ചാണ് ഞാൻ ചെല്ലുന്നത്..കണ്ണടച്ച് ഏട്ടന്റെ മുഖം മനസ്സിൽ ഓർത്തു ധൈര്യം സംഭരിച്ച് ഞാൻ വാതിൽ തുറന്നു…….(തുടരും)

പ്രിയസഖി: ഭാഗം 3

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!