ശ്രീദേവി: ഭാഗം 4

Share with your friends

എഴുത്തുകാരി: അശ്വതി കാർത്തിക

ഷോപ്പിൽ എത്തുമ്പോഴും വിദ്യ എവിടെ പോയി എന്നായിരുന്നു ചിന്ത മുഴുവൻ. മനസ്സിൽ ആകെ ഒരു വല്ലായ്ക. ലീവ് എടുത്തു പോയാലോ എന്ന് വിചാരിച്ചു.പിന്നെ വീട്ടിൽ എത്തിയാൽ ഉള്ള കാര്യം ആലോചിച്ചപോൾ അത് വേണ്ടാ ന്നു തോന്നി.. വൈകിട്ട് നേരത്തെ ഇറങ്ങി. അമ്മ മുറ്റത് തന്നെ ഉണ്ടായിരുന്നു. ഓ തമ്പുരാട്ടി നേരത്തെ എത്തിയോ ഇന്ന്.? എന്നാ പറ്റി അങ്ങനെ തോന്നാൻ.. ഒന്നുമില്ല ഇന്ന് തിരക്ക് കുറവ് ആയിരുന്നു. അപ്പൊ നേരത്തെ പൊന്നു. റൂമിൽ എത്തി ആദ്യം തന്നെ പോയി കുളിച്ചു. തണുത്ത വെള്ളം ശരീരത്തിൽ വീണപ്പോൾ ആകെ ഒരു ഉന്മേഷം തോന്നി. ഹാളിൽ നോക്കിയപ്പോൾ ആരേം കണ്ടില്ല. അച്ഛൻ പുറത്തു ആണെന്ന് തോന്നുന്നു. പുറത്തു ചെരുപ്പ് കണ്ടില്ല. വിദ്യയുടെ റൂമിൽ നോക്കി. തുറന്നു കിടക്കുക ആണ്. അവളെ കണ്ടില്ല. അകത്തു കയറി നോക്കിയപ്പോൾ കട്ടിലിൽ കുറച്ചു ഡ്രസ്സ്‌ ന്റെ കവറുകൾ കണ്ടു. ഇന്നലെ കണ്ടത് അല്ല. ഇത് ഇന്ന് വാങ്ങിയത് ആണ് എന്ന് തോന്നുന്നു. തിരിച്ചു പോരാൻ നിക്കുമ്പോൾ ആണ് മേശയുടെ മുകളിൽ ചെറിയ ഒരു കവർ കണ്ടത്. നോക്കിയപ്പോൾ കുറച്ചു ഫോട്ടോസ് ആണ്.. ഫോട്ടോസ് കണ്ടപ്പോൾ ശരിക്കും ഞെട്ടി പോയി. കൈയില്ലാത്തതും ഇറക്കം കുറഞ്ഞതുമായ ഡ്രസ്സ് ഇട്ടു നിൽക്കുന്ന വിദ്യ. അവൾ മാത്രം അല്ല അവളുടെ ഒപ്പം രണ്ട് കുട്ടികൾ കൂടെ ഉണ്ട്. അവർ ഇതിനു മുൻപ് ഇവിടെ വന്നു കണ്ടിട്ട് ഉള്ളവർ ആണ്… ഓരോ ഫോട്ടോയും കാണും തോറും തല പെരുക്കുന്ന പോലെ തോന്നി.. നിങ്ങൾ എന്തിനാണ് എന്റെ റൂമിൽ കേറി ആവശ്യം ഇല്ലാത്ത സാധങ്ങൾ ഒക്കെ നോക്കുന്നെ.

വിദ്യ ഫോട്ടോസ് എല്ലാം എന്റെ കൈയിൽ നിന്നും തട്ടി പറിച്ചു അവളുടെ ബാഗിൽ വച്ചു. ആവശ്യം ഇല്ലാത്തതോ നീ എന്താണ് വിദ്യ ഈ പറയുന്നേ. ആരോട് ചോദിച്ചിട്ട് ഇമ്മാതിരി ഡ്രസ്സ് ഒക്കെ ഇട്ട് നീ ഫോട്ടോ ഷൂട്ട് നടത്തിയത്. എവിടുന്നാ നിനക്ക് ഈ വക ഡ്രസ്സ് ഒക്കെ കിട്ടിയത്. ഇവിടെ ഇതിനു മുന്നേ ഇതൊന്നും കണ്ടിട്ടില്ലല്ലോ.. ദേ വലിയ ഭരണം ഒന്നിങ്ങോട്ട് എടുക്കേണ്ട. ഞാൻ അമ്മയോട് പറഞ്ഞിട്ടാണ് പോയത്. മാളിലെ ഷോപ്പിലേക്ക് പുതിയ ഒന്ന് രണ്ട് മോഡൽസ് വേണമെന്ന് പരസ്യം കണ്ടിരുന്നു. ഞാൻ അപ്പോ എന്റെ ഒന്ന് രണ്ട് ഫോട്ടോ അയച്ചു കൊടുത്തിരുന്നു. അവർ സെലക്ട് ചെയ്ത് കഴിഞ്ഞദിവസം വിളിച്ചു. അവരുടെ പുതിയ പരസ്യത്തിന് കൊടുക്കാൻ ഉള്ള ഫോട്ടോസ് ആണ് ഇത്.2500-3000 രൂപ കിട്ടും എനിക്ക് ഒരു പരസ്യത്തിന്.

ഇത് ക്ലിക്ക് ആയി കഴിഞ്ഞാൽ എനിക്ക് വേറെയും ഓഫറുകൾ വരും. അത്യാവശ്യം കാശും കിട്ടും.എന്നിട്ട് വേണം എനിക്ക് നല്ല അടിപൊളി ആയിട്ട് നടക്കാൻ. മോളെ ഇത് ശരിയല്ല. ഇങ്ങനെയുള്ളതിന്റെയൊക്കെ പുറകിൽ പലതരം ചതികൾ ഉണ്ട് നീ വാർത്തകളൊക്കെ കാണുന്നതല്ലേ. ഇങ്ങനെയുള്ള വേഷമാണ് ഇടുന്നത് ന്നു നീ അമ്മയോട് പറഞ്ഞിരുന്നോ. അതോ കാശ് കിട്ടും എന്ന് അറിഞ്ഞു അമ്മ സമ്മതിച്ചോ. ഡ്രസ്സിന്റെ കാര്യമൊന്നും ഞാൻ അമ്മയോട് പറഞ്ഞിട്ടില്ല. അമ്മ അത്യാവശ്യം ടീവി കാര്യങ്ങളൊക്കെ കാണുന്ന ആളല്ലേ. ഒരു മോഡൽ ഒക്കെ ആവുമ്പോൾ എല്ലാത്തരത്തിലുള്ള ഡ്രസ്സും ഇടേണ്ടി വരും എന്നറിയാൻ ഉള്ള ബോധം അമ്മയ്ക്ക് ഉണ്ടല്ലോ. പിന്നെ പ്രത്യേകിച്ച് പറയാൻ എന്തിരിക്കുന്നു.

പിന്നെ നിങ്ങൾ കിടന്നു തുള്ളാൻ ആയിട്ട് ലോകത്ത് ആദ്യമായി നടക്കുന്ന കാര്യം ഒന്നും അല്ലല്ലോ. മോഡലുകൾ ആവുന്നതും അവരെ വേറെ വേറെ കമ്പനികളുടെ പരസ്യത്തിൽ അഭിനയിക്കുന്നതും സിനിമയിലേക്ക് സീരിയലിലേക്ക് ഒക്കെ പോകുന്നതും ഈ നാട്ടിൽ സ്വാഭാവികമായിട്ടുള്ള കാര്യം ആണ്. അതിലിത്ര കിടന്നു തുള്ളാൻ ഒന്നുമില്ല. നിങ്ങൾക്ക് ശരിക്കും കുശുമ്പ് വെറും കുശുമ്പ്. നിങ്ങൾ ജോലി എടുത്തിട്ട് ഇവിടുത്തെ ചെലവ് നടത്തി എന്റെ കാര്യങ്ങളൊക്കെ നോക്കിയിരുന്നു എന്ന് നിങ്ങൾക്ക് ഒരു അഹങ്കാരം ഉണ്ടായിരുന്നു. ഇനി അത് ഒന്നും വേണ്ടല്ലോ.എന്റെ ആവശ്യത്തിനുള്ള കാശ് ഞാൻ തന്നെ താൻ ഉണ്ടാക്കിക്കോളാം. നിങ്ങടെ നാക്കപ്പിച്ച ഒന്നും വേണ്ടാ.. വിദ്യ തമാശയല്ല ഇത്. നിന്റെ ജീവിതം വച്ചുള്ള കളി ആണ്. എന്റെ ദൈവമേ. ഇത് വലിയ കുരിശ് ആയല്ലോ.

ഇങ്ങനെ ഉണ്ടോ ആൾക്കാർക്ക് കുശുമ്പ്. അവനവൻ ഒട്ടു നന്നാകും ഇല്ല. മറ്റുള്ളവർ നന്നവുന്നത് കണ്ടാൽ ഒട്ടു പിടിക്കത്തും ഇല്ല. ഇങ്ങനെ ഓരോ ജന്മങ്ങൾ.. വിദ്യേ…. കിടന്നു അലറാൻ നിക്കണ്ട. എന്റെ റൂമിൽ നിന്നും ഇറങ്ങി പോവാൻ നോക്ക്. എനിക്ക് കുറച്ചു കാര്യങ്ങൾ ഉണ്ട്. അതും പറഞ്ഞു അവൾ പിടിച്ചു എന്നെ പുറത്തേക്ക് തള്ളി. അടുക്കളയിൽ ചെന്ന് അമ്മയോട് ഇതിനെപ്പറ്റി പറഞ്ഞപ്പോൾ അവിടുന്ന് എനിക്ക് ചീത്ത തന്നെ കിട്ടി. എനിക്ക് കുശുമ്പ് ആണത്രേ. മറ്റുള്ളവർ നന്നാവുന്നത് കണ്ടാൽ എനിക്ക് പിടിക്കില്ലെന്ന്. പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല. അച്ഛന്റെ കൂട്ടുകാരൊക്കെ ഇപ്പോ വരും. നിനക്ക് വലിയ താൽപര്യമൊന്നും ഉണ്ടാവില്ലെന്ന് അറിയാം. അതുകൊണ്ട് ഭക്ഷണം ഒക്കെ എടുത്ത് റൂമിൽ പോയിരുന്നോ. വെറുതെ എന്തിനാ വരുന്നവരുടെ മുന്നിൽ മുഖം കറുപ്പിച്ച് ഇരിക്കുന്നത്.

ഒന്നും മിണ്ടാൻ പോയില്ല നേരെ ഭക്ഷണം എടുത്തു എന്റെ റൂമിലേക്ക് പോയി. രാധുനെ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു. വിദ്യയുടെ കാര്യം കേട്ടപ്പോൾ അവളും ഞെട്ടി. ആരെ കൊണ്ടെങ്കിലും ആ ഷോപ്പിലെ ഡീറ്റെയിൽസ് കണ്ടു പിടിക്കാം എന്ന് അവളും പറഞ്ഞു.. രാത്രി ആരൊക്കെയോ വരുന്നതും ഒച്ചയും ബഹളവുമോക്കേ കേട്ടു. മനസ്സും ചെവിയും കൊട്ടിയടച്ചു ഞാനും കിടന്നു…. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ഇന്ന് രാവിലെ എല്ലാ ഫ്ലോറിലും മീറ്റിംഗ് ഉണ്ടായിരിക്കും.. ഡ്രസ്സ്‌ ഒക്കെ അടുക്കി വയ്ക്കുമ്പോൾ ആണ് മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു അനൗൺസ് ചെയ്യുന്നത്.. ഇന്ന് ഇപ്പൊ എന്താണാവോ പുതിയ ഒരു മീറ്റിംഗ് എന്ന് എല്ലാരും പരസ്പരം ചോദിച്ചു. ആർക്കും ഒന്നും അറിയില്ല..

ഞങ്ങൾ നിൽക്കുന്നത് മൂന്നാം നിലയിൽ ആണ്. ഇവിടെ ഡിസൈനർ സാരി, ലാച്ച, ലഹങ്ക അങ്ങനെ പാർട്ടി വെയർ ആണ് കൂടുതലും… മാനേജർ വന്നു എല്ലാരോടും റെഡി ആയി നിന്നോളാൻ പറഞ്ഞു.. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ എംഡി വന്നു.. Good Morning All.. ഇന്ന് പെട്ടന്ന് ഇങ്ങനെ ഒരു മീറ്റിംഗ് കൂടാൻ കാരണം എന്റെ മകൻ ഹേമന്ത് ഇവിടെ ജോയിൻ ചെയ്യുക ആണ്.നിങ്ങൾക്ക് എല്ലാവർക്കും അറിയാല്ലോ ഹേമന്ത് ഫാഷൻ ഡിസൈനർ കോഴ്സ് ഒക്കെ കഴിഞ്ഞു നാട്ടിൽ വന്നിട്ട് കുറച്ചു നാളായി എന്ന്. അവൻ നമ്മുടെ എല്ലാ സംസ്ഥാനങ്ങളും സഞ്ചരിച്ചു അവിടെ ഉള്ള വസ്ത്രങ്ങളെ പറ്റി അടുത്ത് അറിയാൻ വേണ്ടി ഉള്ള യാത്രയിൽ ആയിരുന്നു കുറച്ചു നാളായി.

ഇപ്പൊ അതൊക്കെ കഴിഞ്ഞു. ഇന്ന് മുതൽ ഹേമന്ത് ഇവിടെ ഉണ്ടാവും. ഒരു മുതലാളി ആയി അല്ല. ഒരു തൊഴിലാളി ആയി. ആദ്യം നിങ്ങൾക്ക് ഒപ്പം നിന്ന് ഇവിടുത്തെ രീതികൾ ഒക്കെ പഠിച്ചിട്ട്, നിങ്ങളിലെ കഴിവുകൾ ഒക്കെ തിരിച്ചു അറിഞ്ഞതിന് ശേഷം മാത്രം നമ്മുടെ ഈ സാമ്രാജ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും. അത്‌ വരെ നിങ്ങൾ എല്ലാവരും എന്റെ മകന്റെ ഒപ്പം ഉണ്ടാവണം. ഇനി ഹേമന്ത് നിങ്ങളോട് രണ്ട് വാക്ക് സംസാരിക്കും…….(തുടരും)

ശ്രീദേവി: ഭാഗം 3

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!