പ്രിയസഖി: ഭാഗം 6

പ്രിയസഖി: ഭാഗം 6

എഴുത്തുകാരി: ശിവ നന്ദ

ജിതിൻ സർ എന്റെ അയൽക്കാരൻ ആയി വന്നതിനേക്കാൾ എന്നെ ഞെട്ടിച്ചത് അയാൾ മൃദുലയുടെ ചേട്ടൻ എന്ന അറിവാണ്.കിളി പോയി നില്കുന്നത് കണ്ടിട്ടാകണം ഏട്ടൻ എന്നെയും കൊണ്ട് റൂമിലേക്ക് പോയത്. “എന്താ മോളേ ഞെട്ടിയോ?” “ദേ ഏട്ടാ..എന്നെ കൊണ്ടൊന്നും പറയിക്കരുത്.കാമുകിയുടെ കോളേജിൽ ആണ് ഞാൻ പഠിക്കുന്നതെന്ന് ഒരുവട്ടം എങ്കിലും പറയാമായിരുന്നു” “അതല്ലേ ഒരു surprise ഉണ്ടെന്ന് ഞാൻ പറഞ്ഞത്.” “അപ്പോൾ ആർട്സ് ഡേയൊക്കെ ഒരു നമ്പർ ആയിരുന്നല്ലേ..അളിയനും അളിയനും തമ്മിലുള്ളത്” “അയ്യോ…അതിന് ജിതിനും ഞാനും തമ്മിൽ പരിചയം ഒന്നുമില്ല..മൃദു അവനോട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.” “ഹാ ഇനി പറയാതിരിക്കുന്നതാകും നല്ലത്” “അതെന്താ?” “എന്റെ ഏട്ടാ..ഞാൻ പറഞ്ഞതല്ലേ അങ്ങേരും ഞാനും തമ്മിൽ ഉടക്കിയതൊക്കെ…”

“1st impression is the best’ എന്ന് കേട്ടിട്ടില്ലേ..അത് തന്നെയാ ഇവിടെയും സംഭവിച്ചത്..നിങ്ങൾ കണ്ടുമുട്ടിയ സാഹചര്യം ശരിയല്ലായിരുന്നു..മൃദു പറഞ്ഞിടത്തോളം അവൻ അത്ര പ്രശ്നക്കാരൻ ഒന്നുമല്ല…അവൻ നല്ലവനാണെന്ന് ഒരുവട്ടം പോലും മോൾക്ക് തോന്നിയിട്ടില്ലേ?” ആർട്സ് ഡേയ്ക്ക് നടന്ന സംഭവങ്ങൾ ആണ് അപ്പോൾ എനിക്ക് ഓർമ വന്നത്…ആ ഒരു ഘട്ടത്തിൽ ഒരു പുരുഷന്റെ സംരക്ഷണം ഞാൻ അറിഞ്ഞതാണ്..തെറ്റായ ഒരു നോട്ടം പോലും അയാളിൽ നിന്നുണ്ടായില്ല…പക്ഷെ അത് ഏട്ടനോട് പറയാൻ തോന്നിയില്ല..ഒരുപക്ഷെ ഏട്ടന് അയാളുടെ പ്രവർത്തി ഇഷ്ടായില്ലെങ്കിലോ… “മ്മ്…എന്തായാലും ഏട്ടൻ സ്നേഹിച്ചത് മൃദുലയെ അല്ലേ..അവളുടെ ചേട്ടൻ എങ്ങനെയുള്ളതായാലും നമ്മുക്ക് എന്താ…ഏട്ടന് ഓഫീസിൽ പോകണ്ടേ…വേഗം പോയി റെഡി ആകാൻ നോക്ക്…

അതോ ഇന്ന് ലീവ് ആക്കിയോ??” “ടീ ടീ കാന്താരി..ഞാൻ അങ്ങനെയാണോ…” “പറയാൻ പറ്റില്ല…ഈ പ്രണയം പലരെയും അന്ധന്മാർ ആക്കുമെന്ന കേട്ടിരിക്കുന്നത്” “എന്നാലേ ഞാൻ അത് തിരുത്തിക്കുറിച്ചു….പിന്നേ..സമയം കിട്ടുമ്പോൾ മൃദുനെ പോയി പരിചപ്പെട് കേട്ടോ..” “മ്മ്..ശരി ഏട്ടാ..” ഉച്ച വരെ എങ്ങനെയൊക്കെയോ തള്ളിനീക്കി.ക്ലാസ്സ്‌ ഉള്ളപ്പോൾ തോന്നും വീട്ടിൽ ഇരിക്കണമെന്ന്..വീട്ടിൽ ഇരിക്കുമ്പോൾ ക്ലാസ്സിൽ പോകാനും തോന്നും..അങ്ങനെ ചിന്തയടിച്ച്‌ നടക്കുമ്പോൾ ആണ് താഴെ ആരുടെയോ സംസാരം കേൾക്കുന്നത്..സ്റ്റെപ്പിൽ നിന്നുകൊണ്ട് തന്നെ ഹാളിലേക്ക് നോക്കി…വേറെയാരും അല്ല..മൃദുലയും അമ്മയും.താഴോട്ടു പോകണമെന്നുണ്ട്..പക്ഷെ അമ്മയുടെ വിളി വരുന്നത് വരെ അവിടെ തന്നെ നിന്നു..പ്രതീക്ഷിച്ചത് പോലെ തന്നെ അമ്മ വിളിച്ചു…

അത്യധികം അടക്കവും ഒതുക്കവും ഉള്ള ഒരു കുട്ടിയെ പോലെ ഞാൻ ഇറങ്ങി ചെന്നു.. “ഇതാട്ടോ എന്റെ മകൾ..വേദിക” “മോള് ഞങ്ങളുടെ കോളേജിൽ ആണല്ലേ പഠിക്കുന്നത്..അമ്മ പറഞ്ഞു” “അതെ ആന്റി…” “അവിടെ ഈ ഒരു മോള് മാത്രമേയുള്ളൂ” “അല്ല..എനിക്ക് മൂന്ന് മക്കളാണ്.മൂത്തവൻ ആണ് ബിസിനസ്‌ കാര്യങ്ങൾ ഒക്കെ നോക്കുന്നത്..മോൾക്ക് അറിയില്ലേ ജിതിൻ” “ഹാ അറിയാം ആന്റി (നല്ലതുപോലെ അറിയാം)” “ഇളയവർ രണ്ടും ഇരട്ടകള..മിഥുനും മൃദുലയും” “മൃദുല..വാ..നമുക്ക് മുകളിലേക്ക് പോകാം” അങ്ങനെ ഭാവി നാത്തൂനെയും കൊണ്ട് ഞാൻ അവിടെ നിന്നും എസ്‌കേപ്പ് ആയി..ഒരുപാട് സംസാരിച്ചു ഞങ്ങൾ…ഒരു പാവം കൊച്ച്..പണത്തിന്റെ യാതൊരു അഹങ്കാരവും ഇല്ല…

അവളുടെ വാക്കുകളിൽ നിറഞ്ഞുനിന്നത് മുഴുവൻ “ജിത്തേട്ടൻ” ആണ്…എന്തൊരു അഭിമാനം ആണ് ആ മുഖത്ത്…അത് കൊണ്ട് ഞാനായിട്ട് ഒന്നും പറയാൻ പോയില്ല.വൈകുന്നേരം അമ്പലത്തിലേക്ക് ഒരുമിച്ച്‌ പോകാമെന്ന തീരുമാനത്തിൽ മൃദുല പോയി…അപ്പോൾ തന്നെ ഏട്ടനെ വിളിച്ച് ഈ പ്രണയത്തിന് ഞാൻ പച്ചക്കൊടി കാണിച്ചിരിക്കുന്നെന്ന് അറിയിച്ചു…ഫോണിൽ കൂടി ആയത് കൊണ്ട് ഒരു ഉമ്മയിൽ ഏട്ടൻ സന്തോഷം അറിയിച്ചു..പിന്നെ കുറേ മണിക്കൂറത്തെക്ക് അമ്മയ്ക്ക് മൃദുലയെ കുറിച്ച്‌ പറയാൻ ആയിരുന്നു സമയം..പെൺകുട്ടികൾ ആയാൽ അങ്ങനെ വേണമെന്നും അമ്മമാരുടെ ഭാഗ്യം ആണ് അങ്ങനത്തെ പെൺകുട്ടികൾ എന്നൊക്കെ പറഞ്ഞു..

എല്ലാം എനിക്കെതിരെ ഉള്ള അമ്പുകൾ ആണെന്ന് മനസ്സിലാക്കിയതോടെ ഞാൻ എന്റെ റൂമിലേക്ക് പോയി.അമ്പലത്തിൽ പോകാമെന്ന് മൃദുനോട് പറഞ്ഞത് അപ്പോഴാണ് ഓർത്തത്.റെഡി ആകാൻ ആയി ജനാല അടയ്ക്കാൻ പോയപ്പോൾ ആണ് അപ്പുറത്തെ ബാൽക്കണിയിൽ ഇരുന്ന് ലാപ്പിൽ എന്തോ കാര്യമായി നോക്കുന്ന ജിതിനെ കണ്ടത്…എല്ലാവരുടെയും വാക്കുകളിൽ ഇയാളെ കുറിച് നല്ലത് മാത്രമേയുള്ളു..എനിക്ക് അത് അനുഭവപ്പെട്ടിട്ടുണ്ട്..പക്ഷെ ഒരു സോഫ്റ്റ്‌ കോർണർ തോന്നുമ്പോഴേക്കും അങ്ങേര് ആയിട്ട് തന്നെ അത് ഇല്ലാതാകും…അല്ലെങ്കിലും ഞാൻ ഇപ്പോൾ എന്തിനാ ഇതൊക്കെ ചിന്തിക്കുന്നത്…ജനാലയും അടച്ച് റെഡി ആയി അമ്പലത്തിലേക്ക് പോയി. “മൃദു…തന്റെ ട്വിൻ ബ്രദർ ആളൊരു ഫ്രീക്കൻ ആണല്ലോ” “അയ്യോ അവന്റെ കാര്യം ഒന്നും പറയണ്ട..അച്ഛനും ആയിട്ട് എപ്പോഴും അടിയ..

അവസാനം ഏട്ടനെ കൂട്ടുപിടിച്ചാണ് അവൻ ഓരോന്ന് സാധിപ്പിക്കുന്നത്..” “അതെന്താ ഏട്ടന്…അല്ല ജിതിൻ സാറിന് അവൻ ഇങ്ങനെ നടക്കുന്നതൊന്നും പ്രശ്നമല്ലേ” “കുഞ്ഞാറ്റ എന്താ ഏട്ടനെ വിളിച്ചത്..സർ എന്നോ??” “അല്ല മൃദു എന്നെ എന്താ വിളിച്ചത്..കുഞ്ഞാറ്റ എന്നോ…ടോ ഒന്നും തോന്നല്ലേ…എന്റെ ഏട്ടൻ മാത്രമേ അങ്ങനെ വിളിക്കാറുള്ളു..വേറെ ആരും…” “വേറെ ആരും വിളിക്കുന്നത് ഇഷ്ടമല്ലെന്ന് അല്ലേ…അറിയാം..വരുണേട്ടൻ പറഞ്ഞിട്ടുണ്ട്..പെട്ടെന്ന് വായിൽ അതാ വന്നത്..അതുകൊണ്ടാട്ടോ…അപ്പോഴേ എന്റെ ഏട്ടനെ സർ എന്നൊന്നും വിളിക്കണ്ട..ജിത്തേട്ടാന്ന്‌ വിളിച്ചാൽ മതി” “അയ്യോ അത് ശരിയാകില്ല..കോളേജ് എംഡിയെ സ്റ്റുഡന്റ് അങ്ങനെയൊക്കെ വിളിക്കുന്നത് മോശമല്ലേ”

“വേദു കുറച്ച് മുൻപ് ചോദിച്ചില്ലേ മിഥുന്റെ ഈ നടപ്പ് ഏട്ടന് ഇഷ്ടമാണോന്ന്…ഏട്ടന്റെ ആഗ്രഹത്തിനൊത്ത ലൈഫ് അല്ല ഇത്..ഒരു അടിച്ചുപൊളി ടൈപ്പ് ആയിരുന്നു ഏട്ടൻ..മിഥുനെക്കാൾ വലിയ വണ്ടിപ്രാന്തൻ ആയിരുന്നു..പക്ഷെ അച്ഛന്റെ സ്വപ്നങ്ങൾക്ക് മുന്നിൽ ഏട്ടന് അതൊക്കെ വേണ്ടെന്ന് വെക്കേണ്ടി വന്നു..ഇപ്പോൾ ബിസിനസ്‌ ഒക്കെ നോക്കി പക്കാ ഫോർമൽ ആയിട്ടാ നടപ്പ്…” “ആള് പക്ഷെ റാങ്ക് ഹോൾഡർ ആണല്ലോ” “മ്മ്..അതുകൊണ്ടാണല്ലോ അച്ഛൻ എല്ലാ കാര്യങ്ങളും ഏട്ടനെ ഏല്പിച്ചത്..” ആളിനെ കുറിച്ചുള്ള കാഴ്ചപാട് മാറിക്കൊണ്ടിരിക്കുവാണല്ലോ..അച്ഛന് വേണ്ടി സ്വന്തം ഇഷ്ടങ്ങൾ വേണ്ടെന്ന് വെച്ച മകൻ..അമ്മയുടെ പ്രിയപുത്രൻ..സഹോദരങ്ങളുടെ സ്വന്തം ജിത്തേട്ടൻ…ജിത്തേട്ടൻ…കൊള്ളാലോ ആ വിളി…ഇഷ്ടായി…ദൈവമേ ഞാൻ എന്തൊക്കെയാ ഈ ചിന്തിച്ചുകൂട്ടുന്നത്…No vedhika No… ………………………………..

അങ്ങനെ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് കോളേജിലേക്ക് പോകുവാ..ഇതിനോടകം തന്നെ മൃദുവിന്റെ കുടുംബവും ആയി നല്ലൊരു സൗഹൃദത്തിൽ ആയി..അതിനിടയിൽ ഏട്ടന്റെയും മൃദുവിന്റെയും ആരും കാണാതെയുള്ള സംസാരവും നോട്ടവും…പിന്നേ മിഥുന്റെ തമാശകളും ഒക്കെ ആയി ലൈഫ് വേറെയൊരു തലത്തിലേക്ക് എത്തി…ജിത്തേട്ടൻ പക്ഷെ ഇതിലൊന്നും ഇടപെടാതെ ഫുൾ ബിസി ആയിട്ട് സ്വന്തം കാര്യം നോക്കി നടക്കുന്നു… കോളേജിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ ആണ് മൃദുവും കോളേജിൽ പോകാൻ റെഡി ആയി നില്കുന്നത് കണ്ടത്..അവൾ ഇപ്പൊ ഫൈനൽ ഇയർ ആണ്..

മക്കൾ സ്വന്തം കോളേജിൽ പേടിക്കണ്ട എന്നത് ആ അച്ഛന്റെ വാശി ആയിരുന്നു…സ്വന്തമാണെന്നതിന്റെ യാതൊരു ആനുകൂല്യവും കിട്ടാതിരിക്കാൻ ആണെന്ന പറയുന്നത്..എന്തായാലും അത് കൊണ്ട് ഗുണം കിട്ടിയത് എന്റെ ഏട്ടനും..നല്ലൊരു പെങ്കൊച്ചിനെ കിട്ടിയില്ലേ.. “മൃദു വാ…നമുക്ക് ഒരുമിച്ച് പോകാം” “ഇല്ല വേദു..നാളെ മുതൽ വരാം..ഇന്ന് ഏട്ടൻ ഡ്രോപ്പ് ചെയ്യും” “ആണോ..എങ്കിൽ ശരി..വൈകിട്ട് കാണാം” “അല്ല മോളേ..നീയും ജിത്തുവും ഒരിടത്തേക്ക് അല്ലേ പോകുന്നത്…നീയും കയറിക്കോ” “വേണ്ട ആന്റി ഞാൻ ബസിൽ പോയിക്കോളാം” അപ്പോഴേക്കും എന്റെ മാതാശ്രീയും രംഗത്ത് എത്തി. “അതൊന്നും വേണ്ടെന്നേ..അവൾ തനിയെ പൊയ്ക്കോളും” അമ്മ ആ പറഞ്ഞത് നാട്ടുകാരെ പേടിച്ചിട്ടാണെന്ന് എനിക്ക് മനസ്സിലായി…

“അതിന് ഇപ്പോൾ എന്താ…ഇവൻ എന്തായാലും പെട്രോളും കത്തിച്ച് അവിടം വരെ പോകുന്നല്ലോ..മോളും കൂടി ചെന്നെന്നും പറഞ്ഞ് ഒന്നും സംഭവിക്കില്ല” “അതാ വേദു..നീ വാ” ഞാൻ ജിത്തേട്ടന്റെ മുഖത്തേക്ക് ഒന്ന് നോക്കി..നോട്ടം മനസ്സിലായത് കൊണ്ടാകും അമ്മയോട് ആയിട്ട് അയാൾ പറഞ്ഞു: “എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ല ആന്റി..എന്നും ഒന്നും ഇല്ലല്ലോ…ഇന്നിപ്പോൾ ഞാൻ നേരത്തെ ഇറങ്ങിയത് കൊണ്ട..വേദികയും വന്നോട്ടെ” പിന്നെ താമസിച്ചില്ല…നേരെ പോയി ബാക്ക് ഡോർ തുറന്ന് സ്ഥാനം ഉറപ്പിച്ചു.മൃദു മുന്നിലും കയറി.അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് ഞങ്ങൾ ആദ്യമായി കാണുന്നതിന് കാരണക്കാരൻ ആയ കാറിൽ ആണ് ഞാനീ ഇരിക്കുന്നത്…co-incidence

…അല്ലാതെന്താ… ഓരോന്ന് സംസാരിച്ചും എടുത്തും മൃദുവിന്റെ കോളേജ് എത്തി. “അപ്പൊ ശരി ഏട്ടാ..വൈകിട്ട് ഞാൻ ബസിൽ വന്നോളാം..” “മൃദു 4:45ന്റെ ബസിൽ കയറിയാൽ മതിട്ടോ…ഞാൻ അതിൽ ഉണ്ടാകും” “ഓക്കേ ടി…പിന്നേ നീ വന്നു ഫ്രണ്ടിൽ ഇരുന്നേ..കാണുന്നവർ കരുതും ഏട്ടൻ നിന്റെ ഡ്രൈവർ ആണെന്ന്..” എന്താ ചെയ്യേണ്ടതെന്ന് അറിയാതെ ഒരുനിമിഷം ഞാൻ ഇരുന്നു.അപ്പോഴേക്കും മൃദു ഡോർ തുറന്ന് എന്നെ പുറത്തിറക്കി..നോക്കുമ്പോൾ കാണാം ജിത്തേട്ടൻ ഫ്രണ്ട് ഡോർ തുറന്ന് തരുന്നു…എന്തോ വല്ലാത്തൊരു സന്തോഷം തോന്നി…എനിക്ക് എന്താ ഈ സംഭവിക്കുന്നതെന്ന് ഒരു പിടിത്തവും ഇല്ല… കാറിൽ ഇരിക്കുമ്പോൾ ഒരു നിശബ്ദത ഞങ്ങളെ വന്ന് പൊതിഞ്ഞു…

പക്ഷേ അടുത്ത നിമിഷം തന്നെ നിശബ്ദതയെ ഭേദിച്ച് കൊണ്ട് വണ്ടി സഡ്ഡൻ ബ്രേക്ക്‌ ഇട്ടുനിന്നു.എന്താ കാര്യം എന്ന് അറിയാൻ ജിത്തേട്ടനെ നോക്കിയപ്പോഴേക്കും ആള് ഇറങ്ങി വന്ന് ഡോർ തുറന്ന് എന്നെ പുറത്തേക്ക് ഇറക്കി. “ടീ..അമ്മ പറഞ്ഞത് കൊണ്ട് മാത്രമാ നിന്നെയും കയറ്റി ഞാൻ ഇവിടം വരെ വന്നത്..നീയാരാടി എന്റെ വണ്ടിയിൽ കയറി എന്റെ അടുത്തിരിക്കാൻ…” “ഞാൻ സാറിന്റെ മടിയിൽ ഒന്നും അല്ലല്ലോ കയറി ഇരുന്നത്” “ഓ ഇപ്പോൾ അതാണോ നിന്റെ സങ്കടം…എന്തായാലും മോള് ഒരു കാര്യം ചെയ്യ്..ഇവിടെ നിന്നും വല്ല ഓട്ടോയോ ബസോ പിടിച്ച് അങ്ങ് വാ…പക്ഷെ ഒരു കാര്യം ഇന്ന് ലേറ്റ് ആയിട്ട് വരുന്ന ഒറ്റയൊരെണ്ണത്തിനെ പോലും ക്യാമ്പസിന് അകത്ത് കയറ്റരുതെന്ന് ഞാൻ അവിടെ ഓർഡർ കൊടുത്തേക്കും” “എന്നോട് ഇങ്ങനൊക്കെ ചെയ്യാൻ ഞാൻ എന്ത് തെറ്റാ സാറിനോട് ചെയ്തത്?”

“നിനക്ക് അറിയില്ലേ..അന്ന് എന്ത് ഷോ ആയിരുന്നു നീ..എന്റെ ജീവിതത്തിൽ ഒരു പെണ്ണ് പോലും എന്നോട് വിരൽ ചൂണ്ടി സംസാരിച്ചിട്ടില്ല..പക്ഷെ നീ…അത് കൊണ്ട് നിനക്ക് പണി തരാൻ കിട്ടുന്ന ഒരു അവസരവും ഞാൻ കളയില്ല” “നല്ലൊരു അവസരം ആർട്സ് ഡേയ്ക്ക് കിട്ടിയിട്ട് എന്തേ ഒരു സംരക്ഷകന്റെ വേഷം അണിഞ്ഞത്” അതിന് ഉത്തരം തരാതെ എന്നെ ഒന്ന് നോക്കിയിട്ട് അയാൾ കാറിൽ കയറി പോയി… ആകെയുണ്ടായിരുന്ന ഒരു ബസ് ഇപ്പോൾ ഞങ്ങളെ പാസ്സ് ചെയ്ത് പോയതേയുള്ളു.ഇനി ഉടനെ ഒന്നും അടുത്ത ബസും ഇല്ല…മൊത്തത്തിൽ പണി കിട്ടി ഞാനും അവിടെ നിന്നു……(തുടരും)

പ്രിയസഖി: ഭാഗം 5

Share this story