ആദിശൈലം: ഭാഗം 61

ആദിശൈലം: ഭാഗം 61

എഴുത്തുകാരി: നിരഞ്ജന R.N

ആർത്തിരമ്പുന്ന മനസ്സിനെ ശാന്തമാക്കാൻ വഴി അന്വേഷിച്ച് അവനെത്തിയത് ആർത്തിരമ്പലിന്റെ വന്യതയേറിയ കടപ്പുറത്തേക്കായിരുന്നു…. സായാഹ്നസൂര്യൻ ആഴിയിൽ പാതി മറഞ്ഞിരിക്കുന്നു …… ആകാശത്ത് അവന്റെ കണ്ണുകളിലേ ചുവപ്പിനെ ആഗിരണം ചെയ്തതുമാതിരി ചെഞ്ചുവപ്പ് പടർന്നിരിക്കുന്നു………. കല്പടവിൽ ഓരോ അലകളെയും ഓളത്തോടെ അത്രയും വാത്സല്യത്തോടെ കരയിലേക്ക് കൊണ്ടുവരുന്ന അതേ കടൽ തന്നെ അവയെ കരയിലേക്ക് ആഞ്ഞടിച്ച് ചിന്നിച്ചിതറിക്കുന്നത് കാണുമ്പോൾ അവനൊരുതരം പുച്ഛം തോന്നി…… വിശ്വസിക്കരുതാരെയും,, സ്നേഹത്തോടെ ചേർത്തുപിടിക്കുന്നത് മനസ്സിനെ സ്ഫടികപാത്രം പോലെ പൊട്ടിച്ചിതറിക്കാനാകും…..

ശ്രീയുടെ വാക്കുകളോർത്തുകൊണ്ട് അവന്റെ ചുണ്ടുകൾ മന്ത്രിക്കാൻ തുടങ്ങി…….. സാധി…. അവൾക്ക് ഇങ്ങെനെ പറയാൻ തോന്നിയെടോ അങ്ങെനെ……. ഈ ലോകത്ത് മറ്റാരേക്കാളും അറിയാവുന്നതല്ലേ അവൾക്ക് നമ്മുടെ ബന്ധം…………എല്ലാർക്കും നീ വെറുമൊരു ഓർമ മാത്രമാണെങ്കിൽ നീ എന്ന ഓർമയിൽ ജീവനും ജീവിതവും അർപ്പിച്ചവനല്ലേ ഞാൻ………. നിന്റെ സ്ഥാനത്ത് മറ്റൊരു പെണ്ണിനെ ചിന്തിക്കാൻ പോലും കഴിയാത്ത എന്നോട്, എന്തിനാ അവള്……. ചുവന്നുതുടുത്ത മുഖവും വിറയാർന്ന അധരവും ഇങ്ങെനെയൊക്കെ പുലമ്പുമ്പോൾ അവന്റെ ഉള്ളിലെ വേദന നീർകണങ്ങളായി മിഴിയിൽ സ്ഥാനം പിടിച്ചു… സാധികയുടെ പുഞ്ചിരിതൂകിയ മുഖമായിരുന്നു അവൻ കണ്ട അലകൾക്ക്……..

കുസൃതി നിറഞ്ഞ മിഴികളെ ആകാശത്ത് ചലിക്കുന്ന പഞ്ഞികെട്ടുകൾക്കിടയിൽ അവൻ കണ്ടു……. തനിക്ക് ചുറ്റും ഇപ്പോഴും തന്റെ പ്രിയപ്പെട്ടവളുടെ സാന്നിധ്യം ഉണ്ടെന്ന് ഒരിക്കൽക്കൂടി അവൻ മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു……. കാലം എത്ര കഴിഞ്ഞാലും ഈ ജന്മം അവസാനിക്കുംവരെ തന്റെ നല്ലപാതി എന്നും അവളായിരിക്കുമെന്നൊരിക്കൽ കൂടി ഉള്ളിൽ ഊട്ടിയിറപ്പിച്ച് അവനവിടെനിന്നും എണീറ്റു…….. ഇതേസമയം നാലുചുവരിനുള്ളിൽ കാൽമുട്ടിലേക്ക് മുഖം പൂഴ്ത്തി കൈകളാൽ അവയെ ചുറ്റിപ്പിടിച്ച് കരയുകയാണ് ദേവു……… ജീവിതത്തിൽ ഒരിക്കലും ഒരു പ്രണയം ഉണ്ടാകുമെന്ന് വിചാരിച്ചതല്ല അവൾ,പക്ഷെ കാലം അവൾക്ക് മുൻപിൽ തന്റെ പ്രണയത്തെ എത്തിച്ചപ്പോൾ അതിനായി പൊഴിക്കാൻ ഒടുങ്ങാത്ത കുറേ കണ്ണീരും നൽകുമെന്ന് പാവം കരുതിയില്ല………….

അവളുടെ മനസ്സിൽ കുറച്ച് മുൻപ് വീട്ടുകാർ പറഞ്ഞ ആ പ്രൊപോസൽ കടന്നുവന്നു…,, തന്റെ സീനിയർ ആയി പഠിച്ച ഗൗരവ്മേനോന്റെ ആലോചന………. ആ പേരോടൊപ്പം അവനെയും അവളോർത്തു…… കോളേജിൽ ഫസ്റ്റ് ഡേ ജോയിൻ ചെയ്തപ്പോൾ മുതൽ തുടങ്ങിയതാണ് അവന്റെ വീരചരിതങ്ങൾ കേൾക്കാൻ… ആദ്യമൊക്കെ ഒരുതരം ആകാംക്ഷയായിരുന്നു കാണാൻ… കണ്ട്കഴിഞ്ഞപ്പോളോ എല്ലാം പെൺപിള്ളേരെപോലെയും അവന്റെ ആരാധികയായി അവളും മാറി… അത്രയ്ക്ക് കിടു ലുക്ക്‌ ആയിരുന്നു അവനെ കാണാൻ.. ഏകദേശം നമ്മുടെ വരുൺധവാന്റെ കട്ട്… !!! അവനെ വായിനോക്കാനായി മാത്രം ക്ലാസ്സ്‌ കട്ട് ചെയ്തതും ചായകുടിക്കാനെന്ന് പറഞ്ഞ് ക്യാന്റീനിൽ കയറിയിറങ്ങിയതുമൊക്കെ അവനും ശ്രദ്ധിക്കാൻ തുടങ്ങിയെന്ന് പിന്നീടാണ്‌ അവൾക്കും മനസ്സിലായത്……….

പതിയെ പതിയെ ആ മനുഷ്യനോട് ഉണ്ടായിരുന്ന ആരാധന ഒരുതരത്തിൽ അട്ട്രാക്ഷൻ ആയി മാറാൻ തുടങ്ങി… ആ ഇടയ്ക്കാണ്‌ ആർട്ട്സ് ഡേ വന്നതും, കൂട്ടുകാരുടെ നിർബന്ധം സഹിക്കാൻ വയ്യാതെ പാട്ട് പാടാൻ തീരുമാനിച്ചതും…… അന്ന് ആ സദസ്സിൽ അവനുമുണ്ടെന്നുള്ളത് അവൾക്കൊരു ആവേശമായിരുന്നു……..ബ്ലാക്ക് കളർ സാരിയിൽ വൈറ്റ് സ്റ്റോൺ ചെയ്ത ഡ്രസ്സ്ആയിരുന്നു അവൾ ധരിച്ചത്…… മൈക്ക് കൈയിൽ കിട്ടിയതും കണ്ണുകൾ ഇറുകെയടച്ച് ശ്വാസം ഒന്ന് നേരെ വിട്ടു… ശേഷം കണ്ണുതുറന്ന് നേരെ നോക്കിയത് അവന്റെ മുഖത്തേക്ക്……. അറിയാതെ ആ ചുണ്ടുകൾ മന്ത്രിച്ചുപോയി…. ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ……. ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ……..

ഒരു ലോലമാം നറുതുള്ളിയായ്ഒരു ലോലമാം നറുതുള്ളിയായ് നിൻ്റെ നെറുകിലുരുകുന്നതെൻ ഹൃദയം ജൂണിലെ നിലാമഴയിൽ.മഴയിൽ…മഴയിൽ… പാതി ചാരും നിൻ്റെ കണ്ണിൽ നീല ജാലകമോ…… മാഞ്ഞു പോകും മാരിവില്ലിൻ മൗനഗോപുരമോ……. പ്രണയം തുളുമ്പുമോർമയിൽവെറുതേ തുറന്നു തന്നു നീ……. നനഞ്ഞു നിൽക്കുമഴകേ നീ യെനിക്കു പുണരാൻ മാത്രം…… ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ നീ മയങ്ങും മഞ്ഞുകൂടെൻ മൂകമാനസമോ നീ തലോടും നേർത്ത വിരലിൽ സൂര്യമോതിരമോ ഇതളായ് വിരിഞ്ഞ പൂവു പോൽ ഹൃദയം കവർന്നു തന്നു നീ ഒരുങ്ങി നിൽക്കുമഴകേനീയെനിക്കു- മുകരാൻ മാത്രം…….. ജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേജൂണിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ…..

ഒരു ലോലമാം നറുതുള്ളിയായ്ഒരു ലോലമാം നറുതുള്ളിയായ്നിൻ്റെ നെറുകിലുരുകുന്നതെൻ ഹൃദയം പാടികഴിഞ്ഞ് കേട്ടത് ഒരു ഹർഷാരവമായിരുന്നു…. നിറഞ്ഞ മനസ്സോടെ അവനെ നോക്കിയപ്പോൾ ആ കൈകളും അവൾക്കായി കരഘോഷമുണർത്തി….. ആവേശത്തോടെയാണ് സ്റ്റേജിൽ നിന്നിറങ്ങിയത്…. എല്ലാരും അഭിനന്ദനവും ആശംസയും അഭിപ്രായവുമായി അവളെ പൊതിഞ്ഞു……….. എല്ലാമൊന്ന് കെട്ടടങ്ങിയതിനുശേഷം അവന്റെ മാത്രം അഭിപ്രായം അറിഞ്ഞില്ലല്ലോ എന്ന നിരാശയോടെ ഗ്രീൻറൂമിലേക്ക് പോകാൻ തുടങ്ങവെയാണ്, മാറിൽ കൈ പിണഞ്ഞുകെട്ടി തൂണും ചാരി നിൽക്കുന്ന ഗൗരവിനെ കണ്ടത്…. വാടിയിരുന്ന മുഖം ഒന്ന് വിടർന്നെങ്കിലും കപടപരിഭവത്താൽ അത് വീണ്ടും മേഘാവൃതമായി….. നന്നായിരുന്നു……..

അവന്റെ അടുത്ത് വന്നപ്പോൾ കേട്ട വാക്ക് അവൾക്ക് ഒരുപാട് സന്തോഷം നൽകിയെങ്കിലും അതൊന്ന് പുറമെ കാണിക്കാതെ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ നടന്നു…….. ഹും, നന്നായിരുന്നു പോലും………… എനിക്കൊന്നും വേണ്ടാ അങ്ങേരുടെ സർട്ടിഫിക്കറ്റ്…………. എന്തൊരു ജാടയാ…….. ആദ്യമായ് ഒരുതനോട് ഒരു അട്ട്രാക്ഷൻ തോന്നിയത് അത് ഒരു ജാഡയെ ആണെന്നോർത്തതും അവൾക്ക് ദേഷ്യം ഇരച്ചുകയറി……. പിന്നെ നമ്മുടെ കൊച്ചിനെ പിടിച്ചാൽ കിട്ടില്ല… ഒടുക്കത്തെ വിശപ്പാ പിന്നെ അവൾക്ക്…നേരെ ക്യാന്റീനിലേക്ക് പോകാൻ തീരുമാനിച്ചു…,, ഫ്രണ്ട്സ് ആരും വരുന്നില്ലെന്ന് പറഞ്ഞിട്ടും അത് കാര്യമാക്കാതെ അവൾ ഒറ്റക്ക് അവിടേക്ക് പോയി……

പുറത്ത് പെയ്യുന്ന ചാറ്റൽ മഴനോക്കി ഒരു ലെമൺ ജ്യൂസും ചിക്കൻറോളും കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് തന്റെ അരികിൽ ആരോ വന്നിരുന്ന കാര്യം അവൾ അറിയുന്നത്… ഞെട്ടിത്തിരിഞ്ഞു നോക്കിയതും കള്ളച്ചിരിയുമായി ഇരിക്കുന്ന ഗൗരവിനെ അവൾ കണ്ടു… അവളൊന്ന് പകച്ചു… പിന്നെ ആ പകപ്പ് ഒന്ന് മാറി എന്താണെന്നർത്ഥത്തിൽ അവകാശം പുരികമുയർത്തി…………. എന്ത്???? എന്താ ഇവിടെയെന്ന്……… ഇവിടെ ഇരിക്കാൻ തോന്നി ഇരുന്നു എന്തേ….. ഓഹ്….. എന്താടി കാന്താരി? നിന്റെ മുഖം കടന്നല്കുത്തിയതുപോലെയുണ്ടല്ലോ…….. വീർത്തുകെട്ടിയ കവിളിൽ ചെറുതായി തട്ടികൊണ്ട് അവൻ ചോദിച്ചു….. നിങ്ങൾക്ക് നാണമില്ലേ, പെണ്പിള്ളേരുടെ കവിളിൽ തട്ടാൻ.. ശേ,,, കോളേജ് ഹീറോ ആണ് പോലും…..

അവനെ കളിയാക്കികൊണ്ട് അവൾ അവിടുന്ന് എണീറ്റു….. ഓ പിന്നെ, വന്ന അന്ന് തൊട്ട് എന്നെ വായിനോക്കിനടക്കാൻ നിനക്കില്ലാത്ത നാണമാ ഇനി എനിക്ക്… ഒന്ന് പോ കൊച്ചേ…… ഹേ???? അവൻ പറഞ്ഞതുകേട്ട് അവളാകെ ചമ്മി…. എന്തേ??? നീ എന്നെ നോക്കുന്നതൊക്കെ ഞാൻ കണ്ടായിരുന്നെടി…………….. എന്താ മോളെ ലവാണോ???? മുഖം അവൾക്ക് നേരെ കുനിച്ചുകൊണ്ട് മീശപിരിച്ച് അവൻ ചോദിച്ചത് കേട്ട് അവളാകെ ഞെട്ടി… ഹേയ്….. അങ്ങെനെയൊന്നുമില്ല……കോളേജ് ഹീറോ ആയതുകൊണ്ട് നോക്കിയെന്നേയുള്ളൂ.. അല്ലാതെ എനിക്ക് ഈ ലവ് ഒന്നും താല്പര്യമില്ലാത്ത വിഷയമാ…. അവളുടെ ആ മറുപടി അവനൊട്ടും പ്രതീക്ഷിച്ചിട്ടില്ല എന്നാ മുഖത്തുണ്ടായ മാറ്റം വിളിച്ചുപറയുന്നുണ്ട്………….

എന്നാലും വിദഗ്ധമായി അത് മറച്ചുകൊണ്ട് കുറച്ച് കൂടി അവൻ അവൾക്കരികിലേക്ക് നീങ്ങിനിന്നു….. താല്പര്യമില്ല എങ്കിൽ ഉണ്ടാക്കാലോ……??? എന്താ???? അതേ പെണ്ണെ…,, എന്നെ എപ്പോഴും നോക്കിനിൽക്കുന്ന ഈ മാന്മിഴികളെ എപ്പോഴോ ഞാനും ഇഷ്ടപ്പെട്ടുപോയി… നെഞ്ചിൽതറഞ്ഞുപോയി നീ………..ആദ്യമായ് ഈ ഗൗരവമേനോന് ഇഷ്ടം തോന്നിയ പെണ്ണാ നീ……..വന്നൂടെ ഈ ഗൗരവിന്റെ ജീവിതത്തിലേക്ക്…… ആ വാക്കുകൾ ശരം കണക്കെ അവളുടെ ചങ്കിലൂടെ പാഞ്ഞു……… പുറത്തെ ചാറ്റൽമഴയുടെ തണുപ്പിലും അവൾ വിയർത്തൊലിക്കാൻ തുടങ്ങി….ഒരക്ഷരം പറയാനാകാതെ ബാഗുമായി അവൾ അവിടുന്ന് ഇറങ്ങി നടന്നു………… പിറകിൽ അവൻ നോക്കിനിൽക്കുന്നുണ്ടെന്ന് അറിയാവുന്നതുകൊണ്ട് ഒന്ന് തിരിഞ്ഞുപോലും നോക്കാതെ അവൾ നടന്നു……..

പിന്നീടുള്ള രാത്രികളിൽ ആ മനസ്സിൽ അവൻ പറഞ്ഞ വാക്കുകളായിരുന്നു……… ചെക്കൻ കൊള്ളാം,, എല്ലാരും അസൂയക്കണ്ണോടെ നോക്കുന്ന ഒരുത്തൻ……… കുടുംബവും സ്വാഭവവും അറിഞ്ഞിടത്തോളം കൊള്ളാം… പിന്നെ എന്തുകൊണ്ട് ഈ ബന്ധം ചൂസ് ചെയ്തുകൂടാ????? അവൾ ആലോചിക്കാൻതുടങ്ങി…പക്ഷേ ഇതുവരെ അവനോട് അങ്ങെനെയൊരു തോന്നൽ അവൾക്കുണ്ടായിട്ടില്ല എന്നും അവനെ ആ കണ്ണിൽ കാണാൻ അവളുടെ മനസ്സിനാകില്ല എന്നതും അവളെ aa ബന്ധത്തിൽ നിന്നും പിന്തിരിപ്പിച്ചുകൊണ്ടിരുന്നു… ഒടുവിൽ ഒരക്ഷരം പോലും തീരുമാനിക്കാനാകാതെ അവൾ കുഴങ്ങി… മെല്ലെ ഉറക്കത്തിലേക്ക് വീണു…. പിറ്റേന്ന് മറുപടിക്കായി കാത്തുനിന്ന ഗൗരവിനെ കാണാത്തഭാവം നടിച്ചവൾ ക്ലാസിലേക്ക് നടന്നു…

പിന്നാലെ അവൻ നടന്നുവരുംതോറും അവളുടെ നടത്തത്തിന്റെ വേഗതയും കൂടി കൂടി വന്നു…. ക്ലാസ്സിന് മുൻപിലെത്താറായതും പെട്ടെന്ന് അവന്റെ കൈ അവളുടെ കൈകളിൽ വീണു,, കോറിഡോറിലേക്ക് ചേർന്ന് അവന്റെ മുൻപിൽ അങ്ങെനെ നിൽക്കുമ്പോൾ ആ ഹൃദയം വല്ലാതെ ഭയചകിതമായി….. പ്രണയത്തിനുണ്ടാകുന്ന ആ നനുത്ത ഫീലിംഗ് എന്തുകൊണ്ടോ അവന്റെ സാമീപ്യത്തിൽ അവൾക്ക് കിട്ടിയിരുന്നില്ല….. അപ്പോഴേക്കും അവന്റെ കൂട്ടുകാരും അവിടേക്കെത്തിയിരുന്നു എന്താ നിന്റെ തീരുമാനം?? ആലോചിച്ചോ നീ??.. അവന്റെ ചോദ്യം കേട്ട് അവൾ മറുപടി എന്ത് പറയണമെന്നറിയാതെ കുഴങ്ങി.. ശേഷം കണ്ണുകൾ ഇറുകെയടച്ച് ഒന്ന് ശ്വാസം വലിച്ചുവിട്ടുകൊണ്ട് അവൾ അവന്റെ മുഖതേക്ക് നോക്കി……..

സോറി, ചേട്ടാ….. നമ്മുടെ നസ്രിയ പറയും പോലെ ആ മഞ്ഞുവീണ ഫീലിംഗ് ചേട്ടനെ കണ്ടപ്പോൾ എനിക്കുണ്ടായില്ല… വളരെ കൂൾ ആയി അവൾ മറുപടി പറഞ്ഞു…… പിന്നെ എന്തിനാടി നീ ഇവനെ കാണുന്നിടത്തെല്ലാം നോക്കിനിന്നത്..?? കൂട്ടുകാരനൊരുത്തൻ അവന്റെ രോഷപ്രകടനം നടത്തി…. എന്റെ പൊന്ന് ചേട്ടാ നിങ്ങളെന്താ കരുതിയെ? ആണുങ്ങൾക്ക് മാത്രമേ ഈ വായിനോട്ടം പാടുള്ളൂ ന്നൊ?? കേരളത്തിലെ പെൺപിള്ളേരോട് ചോദിച്ചുനോക്കണം ഒരുദിവസം അവർ വായിനോക്കുകയും കമന്റടിക്കുകയും ചെയ്യുന്ന ആൺപിള്ളേരുടെ കണക്കറിയണമെങ്കിൽ…… ശെരിയാ ഞാൻ ഈ ചേട്ടനെ വായിനോക്കി…. അത് എന്തിനാണ് എന്ന് ചോദിച്ചാൽ, ഇങ്ങേര് നല്ല ഗ്ലാമർ ആയതുകൊണ്ട്,,..

വന്നുകയറിയപ്പോ തൊട്ട് കേൾക്കാൻ തുടങ്ങിയ വിശേഷണങ്ങളുടെ ഉടമയോട് തോന്നിയ ഒരു അട്ട്രാക്ഷൻ അതുകൊണ്ട്… എന്നുകരുതി ഇയാളെ കേറി പ്രേമിക്കാനൊന്നും ഈ ദേവികരാമചന്ദ്രനെ കിട്ടില്ല… ഞാൻ ഇവിടെ വന്നത് പഠിക്കാനാ.. അല്ലാതെ പ്രേമിക്കാനല്ല….. പെട്ടെന്ന് കിട്ടിയ ധൈര്യത്തിൽ അത്രയും പറഞ്ഞിട്ട് അവരെ തള്ളിമാറ്റികൊണ്ട് അവൾ നടന്നു……….. ക്ലാസ്സിലിരുന്നപ്പോഴും അവളുടെ മനസ്സിൽ കുറച്ചുമുമ്പ് നടന്ന നിമിഷങ്ങളാണ്….. തനിക്കിത്രയും ധൈര്യമുണ്ടായിരുന്നോ എന്ന് അവൾക്ക് തന്നെ ആദ്യമായി തോന്നിപോയി….. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞ് വാകമരചുവട്ടിൽ കൂട്ടുകാരോടൊപ്പമിരിക്കയായിരുന്നു അവൾ… പെട്ടെന്നാണ് കൂടെപഠിക്കുന്ന ഒരു പെൺകൊച്ച് വന്ന് ഡിപ്പാർട്മെന്റിൽ അവളെ തിരക്കുന്നു എന്ന് പറഞ്ഞത്…………

കൂട്ടുകാരോട് പറഞ്ഞ് അവൾ ഡിപ്പാർട്മെന്റിലേക്ക് നടന്നു…. തേർഡ് ഫ്ലോറിലായിരുന്നു ഡിപ്പാർട്മെന്റ് അതിന് തൊട്ട്മുന്പായി ഐക്യുഎസിയുടെ റൂം ആണ്…………. സ്റ്റെപ്പുകൾ കയറി തേർഡ്ഫ്ലോർ എത്തിയപ്പോഴേക്കും അവൾക്കെന്തോ പന്തികേട് തോന്നിത്തുടങ്ങി… സാധാരണ ഈ സമയം അവിടെ കുട്ടികളെല്ലാം കൂടി നില്കേണ്ടതാണ്.. എന്നാൽ ഇന്ന്,, ഒരൊറ്റ മനുഷ്യൻ അവിടെയെങ്ങുമില്ല….. എവിടെയോ ഒരു ചതി മണത്തതും അവൾ താഴേക്ക് പോകാനിറങ്ങി…. എന്നാൽ ഞൊടിയിടയിലാണ് ആരോ അവളെ പിന്നിൽ നിന്ന് പൊക്കിയെടുത്തത്…….. വാ പൊത്തിപിടിച്ചതിനാൽ ശബ്ദം എടുക്കാനാകാതെ അവൾ കുതറിമാറാൻ ശ്രമിച്ചു.. പക്ഷെ അവന്റെ കൈകരുത്തിനുള്ളിൽ അവൾ വാടിയ പുഷ്പംപോലെയായി….

ഐക്യുഎസി റൂമിലേക്ക് അവളെ തള്ളിയിട്ട് വാതിൽ അടയ്ക്കുമ്പോൾ ആ കണ്ണിൽ ഇന്നവർ കാണാത്ത ഒരു ഭാവം അവൾ കണ്ടു…….. എനിക്ക് പോണം………. വാതിൽ തുറക്ക്….. ഉള്ളിലെ ഭീതിയെ മുഖത്ത് പ്രകടമാക്കാതെ അവൾ പറഞ്ഞു…. വിടാലോ… പക്ഷെ നീ പറയണം എന്നെ ഇഷ്ടമാണെന്ന്… എന്നെ മാത്രമേ കേട്ടുള്ളൂന്ന്….. ഒരുതരം കുട്ടിക്കളി പോലെയാണ് അവനത് പറഞ്ഞത്….. നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ എനിക്ക് ഇഷ്ടമല്ലെന്ന്…………. അതേ….. അത് കൊണ്ട് തന്നെയാ നിന്നെക്കൊണ്ട് ഇഷ്ടമാണെന്ന് പറയിക്കാൻ എനിക്കിത്ര വാശി…….. കോളേജിലെ പെൺകുട്ടികൾ എന്നെ ആരാധനനയോടെ നോക്കുന്നത് കണ്ട് രസിച്ചവനാണ് ഞാൻ, അതിനിടയിൽ എപ്പഴോ നിന്നിൽ എനിക്കൊരു നോട്ടം വീണു…

പക്ഷെ,, നീ ചെയ്തതെന്താ? എന്റെ കൂട്ടുകാരുടെ മുൻപിൽ വെച്ച് എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞ് നാണം കെടുത്തി…. സഹിക്കില്ല എനിക്കത്… !!!നാണം കെടുത്തിയ നീ തന്നെ അതേ കൂട്ടുകാരുടെ മുൻപിൽ വെച്ച് എന്നെ ഇഷ്ടമാണെന്ന് പറയാതെ വിടില്ല ഞാൻ നിന്നെ… !!!! അവൾക് നേരെ അട്ടഹസിക്കുന്ന അവനിൽ അവൾ കാണുകയായിരുന്നു ഒരു ഡെവിളിനെ… !!! എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴും അവനുമുന്നിൽ തോൽക്കാൻ അവൾക്ക് മനസ്സുവന്നില്ല…… കൈയിൽ കിട്ടിയ എന്തൊക്കെയോ അവന് നേരെ അവളറിഞ്ഞു……… എന്തൊക്കെയോ വീണുടയുന്ന ശബ്ദം കേട്ടിട്ടാകണം ഡിപ്പാർട്മെന്റിലേക്ക് പോകുവായിരുന്ന അഖില മിസ്സ്‌ ഐക്യുഎസി റൂമിന്റെ മുന്നിലെത്തിയപ്പോൾ ഒന്ന് നിന്നത്…….

അകത്തുനിന്നാരുടേയോ ശബ്ദം കേട്ടതും മിസ്സിന് എന്തോ ഒരു വശപ്പിശക് തോന്നി….. HOD യെയും മറ്റ് അധ്യാപകരെയും വിളിച്ച് വാതിൽ തള്ളിത്തുറന്നപ്പോൾ കണ്ടത് അവളിലേക്ക് നടന്നടുക്കുന്ന ഗൗരവിനെയായിരുന്നു….. ഒരുനിമിഷം അവരെല്ലാം ഒന്ന് ഞെട്ടി… !!!! ഗൗരവ്മേനോനിൽ നിന്ന് ഇതുപോലൊരു പ്രവൃത്തി അവർക്കാർക്കും ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു……. എല്ലാരേയും കണ്ടതും ഒരാശ്രയമെന്നപോലെ അവരവരുടെഅടുത്തേക്കോടി ചെന്നു… മിസ്സിന്റെ തോളിൽ വീണ ഓരോതുള്ളി കണ്ണുനീരും ആ അധ്യാപകരുടെ കണ്ണിൽ അവനോടുള്ള വെറുപ്പ് കൂട്ടി……. ഒരു എക്സ്പ്ലനേഷനും ചോദിക്കാതെ ഓൺ ദി സ്പോട്ടിൽ ഡിസ്മിസ് കൊടുത്ത് അവനെ കോളജിൽ നിന്ന് പറഞ്ഞുവിട്ടു….

അവസാനമായി തനിക്ക് നേരെ നീണ്ട ആ നോട്ടത്തിൽ കണ്ട പകയുടെ തീവ്രത innum.ആ നെഞ്ചിൽ ഉണങ്ങാത്ത മുറിവായിതുടർന്നിരുന്നു….. ഒന്നുറപ്പാണ്, ഈ വിവാഹം അവന് തന്നോടുള്ള പക വീട്ടാനുള്ള ഒരുപകരണം മാത്രമാണ്……. എല്ലാംകൊണ്ടും ആ മനസ്സ് ആകെ കൈവിട്ടുപോയിരുന്നു.. ജീവനായി സ്നേഹിച്ചവനെ പിരിഞ്ഞ് തന്റെ നാശം കാണാൻ ആഗ്രഹിക്കുന്നവനിലേക്ക് എത്തിച്ചേരാൻ പോകുന്ന ജീവിതത്തിന്റെ നേർകാഴ്ച അവളെ ആകെ ഭ്രാന്തമാക്കി……… വിളിച്ചിട്ടും വാതിൽ തുറക്കാത്തതുകൊണ്ട് പേടിച്ചിട്ടാകാം ധ്യാൻ വാതിൽ തള്ളിത്തുറന്നു….. അവന് പിന്നാലെ സെറ്റ് എല്ലാം അകത്തേക്ക് കടന്നു……………. ഇരുട്ട് തളംകെട്ടിനിന്ന റൂമിൽ ലൈറ്റ് ഇട്ടതും അവർ കണ്ടു, അലമാറിക്കരികിൽ നിലത്ത് ഇരുന്ന് ഏങ്ങലടിക്കുന്ന അവരുടെ ദേവുവിനെ………

ഓടിച്ചെന്ന് ആ മുഖം ആഷി ഉയർത്തിയതും ഈ സമയം കൊണ്ട് തന്നെ അവളിലുണ്ടായ മാറ്റം എല്ലാർക്കും നൊമ്പരമായി….. കരഞ്ഞുതളർന്ന മുഖവും ചുവന്നകണ്ണുകളും, കൂടെ പാറിപ്പറന്ന മുടിയിഴകളുമായി അവൾ ആകെ കോലം കേട്ടിരുന്നു…. മോളെ… ധ്യാനിന്റെ ശബ്ദം ഇടറി….. എനിക്ക് എനിക്ക് ഈ കല്യാണം വേണ്ടാ ഏട്ടാ…….. രുദ്രേട്ടന് എന്നെ വേണ്ടെങ്കിൽ വേണ്ടാ.. ആ മനസ്സിൽ സാധിക ചേച്ചി മാത്രമേയുള്ളൂ….. ആ സ്ഥാനം എനിക്കൊരിക്കലും കിട്ടില്ല….. എന്നുകരുതി ആ ഗൗരവിനെ കൊണ്ട് എന്നെ കെട്ടിക്കല്ലേ…. കൊല്ലും അവനെന്നെ……… വാടിത്തളർന്നുകൊണ്ട് അവൾ പറയുന്ന വാക്കുകൾ എല്ലാരും ഞെട്ടലോടെ കേട്ടുനിന്നു… പെട്ടെന്ന് ശ്രീ അവൾക്കരികിലേക്ക് കുനിഞ്ഞു… ആഷിയെ മാറ്റി അവൾ ദേവുവിന്റെ മുന്നിൽ മുട്ടുകുത്തിനിന്നു…. നീ പറഞ്ഞത് ശെരിയാ…….

കുഞ്ഞുനാൾ മുതൽ കണ്ടുവളർന്നതാ ഞാൻ ആ ബന്ധം……. ആ തീവ്രത അറിഞ്ഞുവളർന്നവളാ ഞാൻ……ആ ഹൃദയമിടിപ്പിൽ ലയിച്ചുചേർന്ന താളമാണ് എന്റെ ചേച്ചി….. ആ താളത്തിൽ അലിഞ്ഞില്ലാതാകാൻ ഇനിയും ആ ഏട്ടനെ വിട്ടുകൊടുക്കാൻ എനിക്കാവില്ല………………. എനിക്കറിയാം എന്റെ ഈ തീരുമാനത്തിൽ ആരെക്കാളും കൂടുതൽ സന്തോഷിക്കുന്നത് എന്റെ ചേച്ചി തന്നെയായിരിക്കും….. അവളെ ഓർത്ത് ഓരോ നിമിഷം നീറി നീറി ഇല്ലാതാകുന്ന ആ മനുഷ്യന് ഇനിയെങ്കിലും ഒരു ജീവിതം ഉണ്ടായി കാണാൻ രുദ്രേട്ടന്റെ സാധിക ഒരുപാട് ആഗ്രഹിക്കുന്നുണ്ടാകും…… ദേവുവിന്റെ മുഖം കൈകുമ്പിളിൽ എടുത്തുകൊണ്ട് ശ്രീ പറയുമ്പോൾ ആ ശബ്ദം ഏങ്ങലിനോട് ഇണചേർന്നിരുന്നു….. ഞങ്ങളുണ്ടാകും മോളെ നിന്നോടൊപ്പം… നിനക്ക് വേണ്ടി മാത്രമല്ല അവന് വേണ്ടി………. രുദ്രന് വേണ്ടി…….(തുടരും ) ഇഷ്ടം നിരഞ്ജന RN

ആദിശൈലം: ഭാഗം 60

Share this story