ഹാർട്ട് ബീറ്റ്…: ഭാഗം 50

ഹാർട്ട് ബീറ്റ്…: ഭാഗം 50

എഴുത്തുകാരി: പ്രാണാ അഗ്നി

നക്ഷയുമായി പോലീസ് ജീപ്പ് നേരെ സ്റ്റേഷൻ ലക്ഷ്യമാക്കി നീങ്ങി .പോലീസ്‌സ്റ്റേഷനിൽ എത്തിയതും ജീപ്പിന്റെ പുറകിൽ നിന്നും വനിത കോൺസ്റ്റബിളിന്റെ സഹായത്തോടെ അവൾ ഇറങ്ങി .അവളും ആയി അവർ നേരെ എസ്.ഐയുടെ റൂമിലേക്ക് ആണ് നടന്നത് . “മോളേ ……….”തലയും താഴ്ത്തി ആരെയും ഒന്നിനേയും നോക്കാതെ നടന്നു വരുന്ന നക്ഷയെ കണ്ടു കൊണ്ട് അഗ്ന്നിവർദ് വിളിച്ചു . “അച്ഛാ ……..”പൊട്ടി കരഞ്ഞു കൊണ്ട് അവൾ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി. “അയ്യേ …..അച്ഛന്റെ പുലികുട്ടി കരയുകയോ …….അച്ഛന് പഴയ വീറും വാശിയോടെ നീതിക്കു വേണ്ടി എല്ലാവരോടും വഴക്കിടുന്ന നഷയെ ആണ് ഇഷ്ടം എന്ന് പറഞ്ഞിട്ടില്ലേ …..

“ഒഴുകി വന്ന അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു “അച്ഛാ …….ഞാൻ ……..എനിക്ക് ഒരു അബദ്ധവും പറ്റിയിട്ടില്ല .ഞാൻ കഴിവിന്റെ പരമാവധി അയാളെ രക്ഷിക്കാൻ ഉള്ളത് ചെയ്തിരുന്നു .എന്താ പറ്റിയത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല .” “ഒരു ഡോക്ടർ എന്ന നിലയിൽ ഡോക്ടർ നക്ഷ പറയുന്നത് ഞാൻ നൂറു ശതമാനം വിശ്വസിക്കുന്നു .അതുപോലെ തന്നെ ഒരു അച്ഛൻ എന്ന നിലയിലും എന്റെ മോളെ തന്നെ ആണ് ഞാന്‍ വിശ്വസിക്കുന്നത് .എന്താ നടന്നത് എന്ന് അച്ഛൻ കണ്ടെത്തുക തന്നെ ചെയ്യും. മോള് വിഷമിക്കേണ്ടാ”പൊട്ടി കരഞ്ഞു കൊണ്ട് ഓരോ കാര്യം എണ്ണി പറയുന്ന നക്ഷയെ സമാദാനിപിച്ചു കൊണ്ട് അവളുടെ തലയിൽ തടവി അദ്ദേഹം പറഞ്ഞു .

“വക്കിലെ ആ പേപ്പേഴ്‌സ് സാറിന്റെ കൈയിൽ കൊടുക്ക് ………”പോലീസ് ഓഫിസറെ ദഹിപ്പിച്ച് നോക്കികൊണ്ട്‌ വക്കിലിനോടായി അദ്ദേഹം പറഞ്ഞു . “സാർ ആരുടെ പിൻബലത്തിൽ ആണ് ഇത്ര വേഗതയിൽ പ്രതിയെ കണ്ടത്തിയ പോലെ എന്റെ മകളുടെ കൈയിൽ ഈ വിലങ്ങു വെച്ചത് എന്ന് എനിക്ക് അറിയില്ല .പക്ഷേ കരുതി ഇരുന്നോ…. എന്റെ മോള് നിരപരാധി ആണ് എന്ന് കോടതി പറയുന്ന അന്ന് ഞാൻ വീണ്ടും വരും സാറിനെ കാണാൻ അന്നത്തേക്കു മാറ്റി വെച്ചിരിക്കുകയാണ് സാറിനുള്ള എന്റെ സമ്മാനം “ശാന്തത നിറഞ്ഞ സംസാരം ആയിരുന്നു എങ്കിലും ആ സ്വരത്തിലെ കാഠിന്യത്തിൽ നിന്നും അറിയാമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിലെ കോപം .

അഗ്നിവർദിന്റെ നോട്ടവും വാക്കും പേടിയോടെ ആണ് പോലീസ് ഓഫീസർ കേട്ടുനിന്നത് അതിന്റെ പ്രതിഭലനം എന്നൊണം അയാളുടെ നെറ്റിത്തടത്തിൽ വിയർപ്പു തുള്ളികൾ പൊടിഞ്ഞു .വേഗം തന്നെ അയാൾ നക്ഷയുടെ കൈകളിലെ വിലങ്ങുകൾ അഴിച്ചു മാറ്റി . “കൊണ്ടുപോവുകയാണ് ഞാൻ എന്റെ മോളെ ഇനി തന്റെ നിഴൽവെട്ടം പോലും അവളുടെ അടുത്ത് കണ്ടു പോവരുത് ………”ചൂണ്ടുവിരൽ അയാള്‍ക്കു നേരെ ചൂണ്ടി ഒരു താക്കിതോടെ പറഞ്ഞു നെച്ചുവിനെ തന്റെ നെഞ്ചോടു ചേർത്ത് പൊതിഞ്ഞു പിടിച്ചു കൊണ്ട് വാതിൽ തള്ളി തുറന്നു അദ്ദേഹം പുറത്തേക്കു നടന്നു . നെച്ചു തിരിച്ചു അറിയുകയായിരുന്നു തന്നെ സ്നേഹം കൊണ്ട് പൊതിയുന്ന ഒരു അച്ഛൻ അല്ലാ രണ്ടു അച്ഛൻമാരെയാണ് തനിക്കു ഈശ്വരൻ നൽകിയിരിക്കുന്നത് എന്ന് .

ആ നെഞ്ചിലെ ചൂടിന്റെ വാത്സല്യത്തിൽ ഇത്രയും നേരം താൻ അനുഭവിച്ച മാനസ്സിക സംഘർഷം കെട്ടടങ്ങുന്നത് . അഗ്നിവർദ് നെച്ചുവും ആയി സ്റ്റേഷന്റെ പുറത്തു ഇറങ്ങിയപ്പോൾ കണ്ടു കാർ പാർക്ക് ചെയ്തു ഓടി അടുക്കുന്ന അദർവിനെയും ആദിലിനെയും . കരഞ്ഞു തളര്‍ന്നു വാടിയ കണ്ണുകളോടെ അച്ഛനെ പറ്റിച്ചേർന്നു വരുന്ന നെച്ചൂട്ടിയെ കാൺകെ അദർവിന്റെ നെഞ്ച് ഒന്ന് പിടച്ചു . “നെച്ചൂട്ടി ….മോളേ …….”ഒരു തേങ്ങലോടെ അവൻ വിളിച്ചു . “കണ്ണേട്ടാ ……….”പൊട്ടി കരഞ്ഞു കൊണ്ട് അവൾ അവന്റെ അടുത്തേക്ക് ഓടി .അവനെ ഇറുക്കി കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു . അവളുടെ കണ്ണിൽ നിന്നും വീഴുന്ന ഓരോ കണ്ണീരും അവനെ ചുട്ടു പൊളിക്കുന്നുണ്ടായിരുന്നു .

എല്ലാ ആപത്തുകളിൽ നിന്നും രക്ഷിച്ചു പൊന്നുപോലെ നോക്കിക്കോളാം എന്ന് വാക്കു കൊടുത്തിട്ട്. അതു പാലിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർത്തു അവനിൽ കുറ്റബോധം വന്നു നിറഞ്ഞു . ആദിയുടെ അവസ്ഥയും മറിച്ചു ആയിരുന്നില്ല .ഇന്നുവരെ ഒരു പോറൽ പോലും ഏൾക്കാതെ ഒരു കുടപിറപ്പിനെ പോലെ തന്റെ ചിറകിൻ കീഴില്‍ ഭദ്രം ആയി കൊണ്ടു നടന്ന തന്റെ നെച്ചു .ഈ അവസ്ഥയിൽ അവളെ കാൺകെ അവന്റെ കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകി . “അദർവ് ഞാൻ മോളേ കൊണ്ടുപോവുകയാണ് .അമ്മയും മക്കളും അവളെ കാത്ത് വീട്ടിലിരിക്കുകയാണ് .

പക്ഷേ ഒരു കാര്യം……. നീ ഇനി എന്റെ മുൻപിൽ വരുബോൾ ഈ കേസിലെ യഥാർത്ഥ പ്രതി ആരെന്നും അതിനുള്ള തെളുവുകളും നിന്റെ പക്കൽ ഉണ്ടായിരിക്കണം” ഒരു ആക്ഞ എന്നോണം അദർവിനോടു പറഞ്ഞു അഗ്നിവർദ് നക്ഷയുടെ കൈയിൽ പിടിച്ചു വണ്ടിയിലേക്ക് നടന്നു . മസ്സിൽ പല കണക്കുകൂട്ടലുകളുമായി അദർവും ആദിലും അവർ പോകുന്നതും നോക്കി നിന്നു .അവരുടെ കാർ സ്റ്റേഷൻ കോമ്പൗണ്ട് വിട്ടതും .അദർവ് ആദിയെ ഒന്ന് നോക്കി. എന്നിട്ട് തന്റെ വണ്ടിയുടെ അടുത്തേക്ക് നടന്നു . ആദിൽ അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായി എന്നോണം പുറത്തേക്കു നടന്നു .റോഡിൽ എത്തിയതും ഒരു ഓട്ടോയിൽ കയറി എങ്ങോട്ടോ പോയി .അദർവും കാർ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് വിട്ടു .

ഇതേ സമയം വീട്ടിൽ നക്ഷയെ കുറിച്ചുള്ള വാർത്ത കണ്ടു കൊണ്ട് ഇരുന്ന മേനോന്റെ ഫോൺ ബെൽ അടിച്ചു .ഫോണിൽ തെളിഞ്ഞ പേര് കണ്ടു ഒരു ചിരിയോടെ കോൾ കണക്ട് ആക്കി ചെവിയിൽ വെച്ചു. “താൻ മിടുക്കനാടോ പറഞ്ഞത് പോലെ തന്നെ ചെയ്തു കളഞ്ഞില്ലേ .എന്തായി അവളുടെ അവസ്ഥ “പൊട്ടിച്ചിരിയോടെ അയാള്‍ സംസാരിച്ചു തുടങ്ങി . “വാട്ട് ………”മറുതലക്കു നിന്നുള്ള മറുപടി കേട്ട് ഇരുന്നിടത്തു നിന്ന് ഒരു അലർച്ചയോടെ അയാൾ എഴുനേറ്റു പോയി “ഉം …..” നിരാശയോടെ ഒന്ന് മൂളി അയാൾ ഫോൺ വെച്ചു . തളർച്ചയോടെ അയാൾ ആ സോഫയിലേക്ക് വീണു . “എന്താ അച്ഛാ ആരാ വിളിച്ചേ ……..”അച്ഛന്റെ പരിഭ്രാന്തി കണ്ടു അയാളുടെ അടുത്തേക്ക് ഓടി അടുത്തു കൊണ്ട് ദിയ ചോദിച്ചു .

“എസ്.ഐ ……” “എന്താ അയാൾ പറഞ്ഞത് .എല്ലാം നമ്മൾ പറഞ്ഞത് പോലെ അയാൾ ചെയ്തിട്ടില്ലേ …..”പ്രതീക്ഷയോടെ അച്ഛന്റെ മുഖത്തു നോക്കികൊണ്ട്‌ ദിയ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേ ഇരുന്നു . “ഇല്ലാ …ഒന്നും നടന്നില്ല …..നക്ഷ അവൾ ജാമ്യത്തിൽ ഇറങ്ങി …..” “എന്താ ……”ഒന്നും മനസ്സിൽ ആവാതെ ദിയ ചോദിച്ചു . “അതേ ….അഗ്നിവർദ് അയാൾ അവളെ കൊണ്ടുപോയി “എല്ലാ പ്രതീക്ഷയും അസ്തമിച്ച പോലെ അയാൾ പറഞ്ഞു . “നമ്മൾ ആണ് ഇതിന്റെ പുറകിൽ എന്ന് അയാൾ അറിഞ്ഞാൽ ……….”പറഞ്ഞു മുഴുവിക്കാൻ പോലും കഴിയാതെ അയാൾ തലക്കു കൈയ്യും കൊടുത്തു അവിടെ ഇരുന്നു . മേനോന്റെ മുഖത്തു ഭയം നിഴലിക്കുന്നത് കണ്ടു ദിയയിലും ആ ഭയം ചെന്നെത്തി .

അദർവിനെ പോലെ ആവില്ല അഗ്നിവർദ് എന്ന് അവൾക്കു നല്ലതു പോലെ അറിയാം . ഹോസ്പിറ്റൽ കാര്യത്തിൽ ഒരു വിട്ടു വീഴ്ചക്കും നിൽക്കാത്ത അഗ്നിവർദ്. അവിടെ ബന്ധമോ സ്വന്തമോ എന്ന് ഒന്നും നോക്കില്ലാ അത്ര കർക്കശക്കാരൻ ആണ് അദ്ദേഹം . ഹോസ്പിറ്റൽ റെപ്പ്യുറ്റേഷനെ ബാധിക്കുന്ന ഒരു കാര്യം നക്ഷയിൽ നിന്നും സംഭവിക്കുബോൾ അവൾക്കു എതിരെ അദ്ദേഹം തിരിയും . അവിടെ നിന്നും അവളെ പുറത്താക്കുമെന്നാണ് കരുതിയത്. പക്ഷേ സംഭവിച്ചത് നേരെ മറിച്ചു ആണ് .എല്ലാവരെക്കാളും കരുതലോടെ അദ്ദേഹം നക്ഷയെ സംരക്ഷിച്ചു .എല്ലാം ഓർക്കേ അവൾക്കു ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി . ഇനി എന്ത് എന്ന ചിന്തയിൽ മനസ്സില്‍ നിറഞ്ഞ ഭയത്തോടെ അവൾ ആലോചനയിൽ മുഴുകി. തുടരും …… എല്ലാവരും വായിച്ചിട്ടു എനിക്ക് വേണ്ടി നിങ്ങളുടെ അഭിപ്രായമായി ഒരു വരി എങ്കിലും കുറിക്കും എന്ന് പ്രതീക്ഷിക്കുന്നു …….. തുടരും

ഹാർട്ട് ബീറ്റ്…: ഭാഗം 49

Share this story