ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 45

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 45

എഴുത്തുകാരി: റിൻസി പ്രിൻസ്‌

“അപ്പോ ശിവേട്ടൻ ഇത് അമ്മയോട് പറഞ്ഞിട്ടില്ല…… “ഇല്ല…..!!പറയണ്ട…….!! ആരും അറിയേണ്ട……!! നമ്മൾ മാത്രം അറിഞ്ഞാൽ മതി……. അമ്മയുടെ മനസ്സിൽ വിഷ്ണു ചേട്ടനെ പറ്റി ഒരു മോശം രീതിയില് ചിന്തിക്കേണ്ട കാര്യമില്ല……. ഇപ്പോൾ എന്നെപ്പറ്റി എന്തണെങ്കിലും മോശമായ ഒരു ചിന്ത എല്ലാവരുടെയും മനസ്സിൽ ഉണ്ട്……… അമ്മ ആയതുകൊണ്ട് മാത്രം എന്നോട് ചോദിക്കുന്നില്ല എന്ന് മാത്രം…… അല്ലെങ്കിലും ഒരു അമ്മയ്ക്ക് മകനോട് ചോദിക്കുന്ന കാര്യങ്ങൾക്ക് ഒരു പരിധി ഇല്ലേ…….? ഇനി എൻറെ സ്ഥാനത്ത് അത് വിഷ്ണു ചേട്ടൻ ആണെന്നറിഞ്ഞാൽ അമ്മയ്ക്ക് ഒന്നുകൂടി വിഷമം ആകും എന്ന് അല്ലാതെ അതിൽ കൂടുതൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല…….. ഇപ്പോൾ അമ്മയ്ക്ക് സമാധാനം ആയിരിക്കാം……….

ഒന്നുമല്ലെങ്കിലും വർഷങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയ ഒരു സംഭവമാണ്……. അത്ര വിഷമം മനസ്സിൽ ഉണ്ടാക്കിയിട്ട് ഉണ്ടാവും….. പക്ഷേ ഇനി ഒരിക്കൽ കൂടി ഒരു തിരിച്ചറിവുണ്ടായാൽ അത് അമ്മയ്ക്ക് സഹിക്കാൻ പറ്റിയെന്നു വരില്ല……. ” എന്തിനാ ശിവേട്ടാ ഇങ്ങനെ സ്വയമുരുകി ഇല്ലാതാവുന്നത്…….. മറ്റുള്ളവരുടെ മുൻപിൽ മോശക്കാരനായി ശിവേട്ടൻ ഇങ്ങനെ ജീവിതം ഹോമിക്കുന്നത് കാണുമ്പോൾ സത്യം പറഞ്ഞാൽ എനിക്ക് സഹിക്കുന്നില്ല……. ” ഞാൻ പറഞ്ഞില്ലേ മറ്റാരും എന്നെ മനസ്സിലാക്കേണ്ട…… നിനക്കറിയാലോ എന്നെ……. അറിയാവുന്നതുകൊണ്ട് തന്നെയല്ലേ എൻറെ ജീവിതത്തിലേക്ക് കടന്നുവന്നത്…….. ഒന്നും ഞാൻ തുറന്നു പറയാതെ തന്നെ……… ഞാൻ ഒരു തെറ്റ് ചെയ്തു എന്ന് പൂർണ്ണ വിശ്വാസമുണ്ടായിട്ട് പോലും എന്നെ സ്നേഹിക്കാൻ നിനക്ക് കഴിഞ്ഞില്ലെ…….

നിനക്ക് എന്നെ സ്നേഹിക്കാൻ എന്താണെങ്കിലും കഴിയും……. ഇപ്പൊൾ നമ്മുടെ മനസ്സിൽ ഒരു കാര്യവുമില്ല…….. എനിക്ക് സമാധാനമായി എൻറെ മനസ്സിൽ ഒരു വേദന ഉണ്ടായിരുന്നു നിന്നോട് ഈ കാര്യങ്ങൾ മറച്ചുവെയ്ക്കുന്നുണ്ടല്ലോ എന്ന് ……… ആ വിഷമവും മാറി…….. നമ്മുടെ ജീവിതത്തിൽ സന്തോഷം നൽകാൻ ഇത്തരം സന്തോഷങ്ങൾ ഒക്കെ പോരെ അപ്പു………. നീ പൊയ്ക്കോ ……. കുഞ്ഞുണരും, നിന്നെ കാണാതെ കരയും……… പിന്നീട് വേറെ വലിയ അസുഖങ്ങളൊന്നും വരുത്തി വെക്കണ്ട……. ഞാൻ ഇവിടെ നിന്ന് വൈകുന്നേരം നിൻറെ അടുത്തേക്ക് വരാം….. വന്നു കുഞ്ഞിനേയും നിന്നേം കൂട്ടി കൊണ്ട് പോകാം……. ” ഞാൻ കാത്തിരിക്കും……. ” ഞാനും…….!!

കുറേ ദിവസങ്ങളായി ബാക്കിയുള്ളവൻ പട്ടിണിയാണ്…….. ചിരിയോടെ അവളുടെ കാതോരം അവനത് മൊഴിയുമ്പോൾ അവളുടെ കൂവള മിഴികളിൽ നാണം തീരതല്ലുന്നത് അവൻ കാണുന്നുണ്ടായിരുന്നു………… ” ഞാൻ ഓട്ടോയിൽ കയറ്റി വിടാം….. അത്‌ പറഞ്ഞ ശിവനും അവളോടൊപ്പം ഓട്ടോ സ്റ്റാൻഡ് വരെ ചെന്നിരുന്നു……. ഓട്ടോയിൽ അവളെ കയറ്റി വിട്ടതിന് ശേഷമാണ് ശിവൻ തിരികെ വർക്ക് ഷോപ്പിലേക്ക് വന്നത്…….. വന്നപ്പോഴായിരുന്നു വീണ്ടും അമ്മയുടെ ഫോണിൽ കോൾ വന്നത്……. അവൻ ഫോൺ എടുത്തു കൊണ്ട് ചോദിച്ചു…. “എന്താ അമ്മേ….. “അപ്പുവിനെ വിളിച്ചിട്ട് കിട്ടുന്നില്ലല്ലോ മോനെ……. അവൾ ഫോൺ വീട്ടിൽ വച്ച് ആയിരിക്കും…….. ഇപ്പോൾ ഇവിടെ വന്നിട്ടുണ്ടായിരുന്നു…… തിരിച്ചു വീട്ടിലേക്ക് പോയതേയുള്ളൂ……. എന്താ അമ്മേ….. ”

ഞങ്ങളെല്ലാവരുംകൂടി നീലുവിന്റെ വീട് വരെ പോകുവായിരുന്നു…… നിങ്ങൾ വരുന്നില്ലെന്ന് ചോദിക്കാനായിരുന്നു……. നീയും അവളും കുഞ്ഞും വരണമെന്ന് നീലു പ്രത്യേകം പറഞ്ഞു…….. നിങ്ങൾ മൂന്നുപേരും ഉണ്ടെങ്കിൽ അവൾക്ക് സന്തോഷമുള്ളുത്രേ…… അതുകൊണ്ടാ പറഞ്ഞത് നിങ്ങളും കൂടി അങ്ങോട്ട് വരണം…… ” വൈകുന്നേരം വന്നേക്കാം അമ്മേ…… ഫോൺ വച്ചോളൂ…… ദിവസങ്ങൾക്കിടയിൽ നിന്നിരുന്ന ശീതസമരവും പ്രശ്നങ്ങളും ഒന്നും വീട്ടിൽ അറിയിച്ചിരുന്നില്ല എന്നതാണ് സത്യം…….. എന്തുകൊണ്ടാണ് പെട്ടെന്ന് അപ്പു തന്നിൽ നിന്നും പിണങ്ങി പോയത് എന്ന് ചോദിച്ചാൽ ഒരുപാട് കാരണങ്ങൾ താൻ അവരുടെ മുൻപിൽ നിരത്തേണ്ടി വരും…….. അതിൽ വിഷ്ണു ചേട്ടന്റെ സംഭവം അടക്കമുള്ളവ ഉണ്ടാകും………..

അമ്മയുടെ മനസ്സ് വീണ്ടും വേദനിക്കും…… അതുകൊണ്ടുതന്നെ കുറച്ചുദിവസം അപ്പു വീട്ടിൽ പോയി നിൽക്കുന്നു എന്ന് മാത്രമേ വീട്ടിൽ പറഞ്ഞിരുന്നുള്ളൂ……… അമ്മയ്ക്ക് ഉണ്ടാകുന്ന വേദന എത്രയാണെന്ന് തനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു……. കൈപ്പിടിയിൽ നിന്നും ഊർന്നു പോയ ജീവിതമാണ് തിരികെ കിട്ടി എന്ന് അവർ വിശ്വസിക്കുന്നത്, വീണ്ടും അത് നഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ ആ ഹൃദയം തേങ്ങുന്നതു എത്രത്തോളം വേദനാജനകമായിരിക്കും എന്ന് തനിക്ക് ഊഹിക്കാൻ കഴിയുമായിരുന്നു…….. മാത്രമല്ല തന്റെ സ്നേഹം സത്യം ആയതുകൊണ്ടും അവൾക്ക് തന്നെ അധികകാലം പിരിഞ്ഞിരിക്കാൻ കഴിയാത്തതുകൊണ്ടും ഉടനെതന്നെ അവൾ തിരിച്ചു വരുമെന്ന വിശ്വാസം തന്നിൽ ഉണ്ടായിരുന്നു……… അതുകൊണ്ട് തന്നെയാണ് അവളോട് ഒന്നും പറയാതിരുന്നത്………

ഇന്നല്ലെങ്കിൽ നാളെ അവൾ വന്നില്ലായിരുന്നുവെങ്കിൽ അലീന പറഞ്ഞ സത്യങ്ങളൊക്കെ അവളോട് തുറന്നു പറഞ്ഞു അവളെ തിരികെ കൊണ്ടു വന്നേനെ…….. അവളെ നഷ്ടപ്പെടുത്തി ഒരു ജീവിതം തനിക്ക് സാധ്യമല്ല……….. ഒരിക്കൽ അറിഞ്ഞുകൊണ്ട് നഷ്ടപ്പെടുത്തിയത് ആണ് പിന്നീട് വീണ്ടും പ്രതീക്ഷിക്കാത്ത അവൾ തിരികെ വന്നു……….. ആ തിരിച്ചുവരവിൽ അവൾ തനിക്ക് നൽകിയത് ഒരു പുതിയ ജീവിതത്തിന്റെ സ്വപ്നങ്ങളും ഒപ്പം അവൾ ഇല്ലായ്മയിൽ തനിക്ക് ഒരു ജീവിതം ഇല്ല എന്ന തിരിച്ചറിവും കൂടിയായിരുന്നു…………. തന്റെ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പര്യായമായിരുന്നു അപർണ ……. ഇനി അവളെ നഷ്ടപ്പെടുത്താൻ തനിക്ക് സാധിക്കില്ലായിരുന്നു…….

അപർണ്ണ വീട്ടിലേക്ക് ചെന്നതും ഉമ്മറകോലായിൽ അച്ഛൻ ഇരിപ്പുണ്ടായിരുന്നു…….. അച്ഛൻ കുഞ്ഞിനെ കൊഞ്ചിച്ച് കൊണ്ട് ഇരിക്കുകയാണ്…….. അച്ഛൻറെ ആ ഭാവം കണ്ടപ്പോൾ അദ്ഭുതമാണ് തോന്നിയത്……. അല്ലെങ്കിലും എല്ലാ അച്ഛന്മാരുടെയും യഥാർത്ഥ വാത്സല്യം പുറത്തു വരണമെങ്കിൽ കൊച്ചുമക്കളുടെ വരവ് അറിയിച്ചു തന്നെ ഇരിക്കണം……… മക്കളോട് കാണിക്കുന്ന ഗൗരവത്തിലും അപ്പുറം കൊച്ചുമകളുടെ മുൻപിൽ എപ്പോഴും ഒരു കളിക്കൂട്ടുകാരൻ ആയിരിക്കുന്ന മുത്തച്ഛൻമാരാണ് അധികവും………. അച്ഛൻ എന്തൊക്കെയോ കാര്യങ്ങൾ പറഞ്ഞു മോളെ കൊഞ്ചിക്കുക ആണ്……. അവൾ കരയുന്നുണ്ട് അപ്പോഴെല്ലാം അച്ഛൻ ഒരു നല്ല മുത്തച്ഛൻ ആക്കാനുള്ള ശ്രമമാണ്…….. അത് കണ്ടപ്പോൾ ഒരു വേള സന്തോഷമാണ് തോന്നിയത്………

ഒരിക്കൽ അച്ഛൻ തന്നെ ഇങ്ങനെ കൊഞ്ചിച്ചു തന്നെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ട് ആയിരുന്നു………. തിരിച്ചറിവ് ഇല്ലെങ്കിലും ചില ഓർമ്മകൾ ഒക്കെ തന്നെ മനസ്സിന്റെ ഇപ്പോഴും അടിതട്ടിൽ ഉണ്ട്………. അച്ഛൻറെ അരികിലേക്ക് ചെന്നു ഇരുന്നു ……. “ആ നീ വന്നോ…….. കുഞ്ഞ് ഭയങ്കര കരച്ചിൽ ആയിരുന്നു…….. തൻറെ കൈകളിലേക്ക് എത്തിയപ്പോഴേക്കും തേടി എന്തോ കിട്ടിയ സന്തോഷത്തിൽ അമ്മയുടെ ചൂടറിഞ്ഞ് സമാധാനത്തിൽ അവൾ ഒന്ന് പുഞ്ചിരിച്ചു………… ശേഷം പരിഭവത്തോടെ തന്റെ മുഖത്തേക്ക് ഒന്ന് നോക്കി…….. എന്നെ ഒറ്റയ്ക്ക് ഇട്ടു എവിടെ പോയതാണ് എന്ന ചോദ്യമായിരുന്നു ആ നോട്ടത്തിൽ ഉണ്ടായിരുന്നത്…….. ഒരു അമ്മയ്ക്കും കുഞ്ഞിനും മാത്രം മനസ്സിലാക്കാൻ കഴിയുന്ന അദൃശ്യമായ ഭാഷയിലൂടെ അവൾ അവളുടെ പരിഭവം അവളുടെ അമ്മയുടെ മുൻപിൽ നിരത്തുമ്പോൾ സ്നേഹപൂർവ്വം അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തിരുന്നു……..

അപ്പോഴേക്കും ആ കുഞ്ഞിക്കവിളുകൾ ഒന്നുകൂടി വിടർന്നിരുന്നു………. അതിനുള്ള പരിഹാരം ലഭിച്ചു എന്നത് പോലെ…….. “അമ്മേ കുറച്ചു വെള്ളം വേണം……… അമ്മയോട് അത് പറഞ്ഞപ്പോൾ തന്നെ അമ്മ വെള്ളമെടുക്കാനായി അകത്തേക്ക് പോയിരുന്നു……… അപ്പോൾ വീണ്ടും കുഞ്ഞിനെ തട്ടി കൊടുത്തും എന്തോ പറയുന്നതിനിടയിൽ അച്ഛൻ തന്നെ നോക്കി……. ” ശിവയെ പോയി കണ്ടിരുന്നോ……? ഗൗരവത്തിൽ തന്നെയായിരുന്നു അച്ഛൻ ചോദിച്ചത്……. “അല്ലീന ഇവിടെ വന്നിരുന്നു….. ” പറഞ്ഞു…… എല്ലാം പറഞ്ഞു അമ്മ….. ഒരുപാട് സമാധാനമായി….. “ശിവേട്ടൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് അറിഞ്ഞപ്പോൾ…….. “എനിക്ക് നേരത്തെ അറിയാമായിരുന്നു…….. അച്ഛൻ മറ്റെവിടെയോ നോക്കിയത് പറഞ്ഞപ്പോൾ ആ കാര്യത്തിന്റെ ഞെട്ടലിൽ ആയിരുന്നു ഞാനും….. ” അച്ഛാ……

ഞെട്ടലോടെ ഞാൻ അച്ഛനെ വിളിച്ചിരുന്നു…… “ദേവ് സാർ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു…… ശിവയെ ജയിലിൽ കാണാൻ പോകുന്ന സമയങ്ങളിൽ ഒക്കെ ഞാനായിരുന്നു ദേവൻ സാറിന് കൂട്ട്……. വേദനകൾക്കിടയിൽ എപ്പോഴൊക്കെയോ ഹൃദയം എൻറെ മുൻപിൽ തുറന്നിരുന്നു…….. സ്വന്തം മകനോട് ഒരു തെറ്റ് ചെയ്തു എന്ന വേദന എന്നും ദേവൻ സാറിൻറെ മനസ്സിലുണ്ടായിരുന്നു………. ഒരുപാട് ആഗ്രഹങ്ങൾ ഒക്കെ ഉള്ള ആളായിരുന്നു ശിവ……. അവനു പഠിക്കാൻ ഒന്നും കഴിഞ്ഞില്ലല്ലോ……… അതെല്ലാം സാറിൻറെ ഉള്ളിൽ ഒരു നോവായി ഉണ്ടായിരുന്നു………. മാത്രമല്ല ശിവ എനിക്കറിയാവുന്ന പയ്യനല്ലേ…….. അങ്ങനെ ഒരു തെറ്റ് ചെയ്യില്ല എന്ന് എനിക്കറിയാം…….

ഞാൻ എടുത്തോണ്ട് നടത്തിയിട്ടുള്ളത് അല്ലേ…… മാത്രമല്ല അന്ന് നിന്നെ വിവാഹം ആലോചിച്ച് എൻറെ മുൻപിൽ വന്നപ്പോൾ പോലും പറഞ്ഞില്ല അവൻ തെറ്റ് ചെയ്തിട്ടില്ല എന്ന്……… അവൻറെ ചേട്ടൻ ആണ് അത് ചെയ്തതെന്ന്……. അതിൽനിന്നുതന്നെ അവൻറെ നല്ല മനസ് ഞാൻ മനസ്സിലാക്കിയിരുന്നു……… സ്വന്തം ചേട്ടനെ പ്രതിസ്ഥാനത്ത് നിർത്താതെ എല്ലാ കുറ്റവും സ്വയം ഏറ്റെടുക്കാനുള്ള അവൻറെ മനസ്സ്, അത് അറിഞ്ഞപ്പോൾ തന്നെ എനിക്ക് ഉറപ്പായിരുന്നു എൻറെ മോള് അവൻറെ കൈകളിൽ സുരക്ഷിത ആയിരിക്കുമെന്ന്……… അല്ലാതെ ഇങ്ങനെ ഒരു തെറ്റ് ചെയ്ത ഒരുതൻറെ കയ്യിൽ എത്ര സ്നേഹം ആണെന്ന് പറഞ്ഞാലും എൻറെ മോളെ ഞാൻ വെച്ചു കൊടുക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ…….?

അച്ഛന് നീ വലിയ ഭാരം ഒന്നുമായിരുന്നില്ല……. അത് പറഞ്ഞപ്പോൾ അച്ഛൻറെ കണ്ണുകൾ ഈറനണിയുന്നുണ്ടായിരുന്നു…… ജീവിതത്തിൽ ആദ്യമായാണ് അച്ഛൻ ഇത്രയും തുറന്ന് എന്നോട് സംസാരിക്കുന്നത്……. അത് കേട്ടപ്പോൾ എനിക്കു വല്ലാത്ത വേദന തോന്നിയിരുന്നു…… ഞാൻ പെട്ടെന്ന് തന്നെ അച്ഛൻറെ നെഞ്ചിലേക്ക് ചാഞ്ഞു…… ഒരു കൊച്ചുകുട്ടിയെപ്പോലെ……. വെള്ളവുമായി വന്ന് അമ്മ ഇത് കണ്ട് അത്ഭുതപ്പെട്ട നിൽക്കുന്നത് ഞങ്ങൾ കാണുന്നുണ്ടായിരുന്നു…… അപ്പോഴേക്കും വീണ്ടും കരഞ്ഞു കൊണ്ട് ശിവ മോൾ അവളുടെ പ്രതിഷേധം രേഖപ്പെടുത്തി…….. അപ്പോൾ ഞാൻ മെല്ലെ കുഞ്ഞിനെയും കൊണ്ട് അകത്തേക്ക് പോയിരുന്നു……. വൈകുന്നേരം ഒരു മൂന്നു പ്രാവശ്യമെങ്കിലും അപർണ ശിവനെ വിളിച്ചിരുന്നു……..

വർക്ഷോപ്പിൽ തിരക്കായതിനാൽ ഇറങ്ങിയിട്ടില്ല എന്ന് പറഞ്ഞു………… അവൻ മടുത്തിരുന്നു……… അത്രമേൽ അവൾ വിളിക്കുന്നുണ്ടായിരുന്നു……… കുറേദിവസതിനുശേഷം തന്നെ നേരിട്ട് കാണാനും തന്നോടൊപ്പം കൂടെ ഇരിക്കാനുള്ള അവളുടെ ആഗ്രഹം കൊണ്ടാണ് ഈ വിളി ഒക്കെ എന്ന് അവനറിയാമായിരുന്നു…….. ഒരു സന്തോഷത്തോടെ തന്നെയാണ് അവൻ ഫോണെടുത്തത്……. കുറച്ചു കഴിഞ്ഞ് ജോലി തീർത്തു കഴിഞ്ഞപ്പോഴേക്കും അവൻ വല്ലാതെ ക്ഷീണിച്ചിരുന്നു……… ശരീരം മുഴുവൻ വിയർത്തു കഴിഞ്ഞപ്പോഴാണ് അവൻ വിചാരിച്ചത് വീട്ടിൽ ചെന്ന് കുളിച്ചതിനു ശേഷം തിരികെ പോയി അപർണയും മോളെയും കൂട്ടി കൊണ്ടു വരാം……… അല്ലെങ്കിൽ ഇന്നത്തെ രാത്രി അവിടെ തങ്ങി അതിനുശേഷം നാളെ രാവിലെ തിരിച്ചു വീട്ടിലേക്ക് വരാം…..

ആ കണക്കുകൂട്ടലിൽ അവൻ വേഗം തന്നെ വണ്ടിയെടുത്ത് പോയിരുന്നു………. വീട്ടിലേക്ക് ചെന്നപ്പോൾ തന്നെ വിഷണു ചേട്ടൻറെ വണ്ടി കിടക്കുന്നത് കണ്ടിരുന്നു……. അവൻ അകത്ത് ഉണ്ടാകും എന്ന രീതിയിൽ കുറെ പ്രാവശ്യം കഥകിൽ കോട്ടിയെങ്കിലും ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല……. കോളിംഗ് ബെൽ സ്വിച്ച് കേട് ആയിട്ട് രണ്ട് ദിവസം ആയത് കൊണ്ട് തന്നെ കോളിംഗ് ബെൽ അടിക്കാൻ നിർവാഹം ഉണ്ടായിരുന്നില്ല……. ഒരു പക്ഷേ ചേട്ടൻ മുകളിൽ ആയിരിക്കും അതുകൊണ്ടാണ് ശബ്ദം കേൾക്കാത്തത് എങ്ങനെ വിളിക്കും എന്ന് കരുതി അടുക്കളവാതിലേക്ക് നീങ്ങിയപ്പോഴാണ് താഴത്തെ ഗസ്റ്റ് റൂമിലെ ജനലിനരികിൽ ഒരു പതിഞ്ഞ ചിരി കേട്ടത്……… ആരായിരിക്കും എന്ന ചിന്തയിൽ അവിടേക്ക് നീങ്ങിയപ്പോൾ ആയിരുന്നു പരിചിതമായ ഒരു ശബ്ദം കാതിൽ അടിച്ചത്……….

ചിരിയോടെ എന്തോ പറയുന്ന വിഷ്ണു ചേട്ടൻറെ ശബ്ദം ആണ് അത് എന്ന് ആ നിമിഷം തന്നെ ശിവനെ മനസ്സിലായിരുന്നു…….. എങ്കിലും ആരോട് ആയിരിക്കും……? പെട്ടെന്ന് കുപ്പിവള ഉടയും പോലെ ഉള്ള ഒരു പെൺകുട്ടിയുടെ ചിരി കേട്ടിരുന്നു…….. കുറച്ചു സമയങ്ങൾക്കു ശേഷം നിശബ്ദമായ മുറിയിൽ നിന്നും പിന്നീട് ഉയർന്നത്, ഉയർന്ന ശ്വാസഗതികളും ഒപ്പം ചില ശീൽക്കാരങ്ങളും ചില വികാരപരമായ ശബ്ദങ്ങളും മാത്രമായിരുന്നു…… ഒരുവേള ശിവന്റെ ഹൃദയത്തിൽ ഒരു സംശയം പടർന്നിരുന്നു……. അവൻ ഒന്നും പറയാതെ ഉമ്മറത്തേക്ക് വന്നു……

കുറെ സമയങ്ങൾക്ക് ശേഷം അകത്തു നിന്നും ഒരു പ്രതികരണവും വരാതിരുന്നപ്പോൾ ദേഷ്യത്തോടെ വാതിൽ തല്ലിപ്പൊളിച്ചു അകത്ത് കയറിയാലോ എന്ന് പ്രതീക്ഷിച്ച് അവൻ എഴുന്നേൽക്കുമ്പോൾ ആണ് വാതിൽ തുറന്ന് പുറത്തു വരുന്ന ആളെ കണ്ടത്m……. ആളെ കണ്ടതും ശിവ ഞെട്ടിപ്പോയിരുന്നു…… ഒപ്പം വിളറിവെളുത്ത വിഷ്ണുവിൻറെ മുഖവും…… രണ്ടുപേരെയും ഒരുമിച്ച് കണ്ട നിമിഷം ശിവയുടെ നെഞ്ചിലൊരു ഞെട്ടൽ ഉടലെടുത്തിരുന്നു…… ഒപ്പം വിഷ്ണുവിൻറെ മുഖത്തേക്ക് നോക്കുമ്പോൾ അവൻറെ മുഖത്ത് തെളിഞ്ഞു നിന്നത് ഒരു പുച്ഛം മാത്രം ആയിരുന്നു……….. തുടരും……ഒത്തിരി സ്നേഹത്തോടെ ✍ റിൻസി

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 44

Share this story