പ്രിയസഖി: ഭാഗം 7

Share with your friends

എഴുത്തുകാരി: ശിവ നന്ദ

അങ്ങേരുടെ കൂടെ കാറിൽ കയറാൻ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ട് ഞാൻ ആ റോഡിൽ നിന്നു.ഇനിയിപ്പോ എന്ത് ചെയ്യും..ഒരു ഓട്ടോ പോലും വരുന്നില്ല.അല്ലെങ്കിൽ തന്നെ ഓട്ടോ പിടിച്ച് പോയാലും ലേറ്റ് ആകും.തിരിച്ച് വീട്ടിലേക്ക് പോകാമെന്ന് ചിന്തിച്ചു..പക്ഷെ അതോടെ വീട്ടുകാർ കാര്യം അറിയും.അതിന്റെ പേരിൽ ഒരു സംസാരം ഉണ്ടായാൽ അത് ഏട്ടനേയും മൃദുവിനെയും ബാധിക്കും…ഏട്ടനെ വിളിച്ചാലോ…അല്ലെങ്കിൽ വേണ്ട…എത്ര തിരക്കാണെങ്കിലും ഞാൻ വിളിച്ചാൽ ഏട്ടൻ വരും..പക്ഷെ അതേട്ടന്റെ ഡ്യൂട്ടിയെ ബാധിക്കും…പിന്നേ ഇപ്പോൾ എന്ത് ചെയ്യും എന്ന് ചിന്തിച്ചുനില്കുമ്പോൾ ആണ് പിന്നിൽ ഒരു ഹോൺ അടി ശബ്ദം കേട്ടത്..

തിരിഞ്ഞ് നോക്കിയപ്പോൾ മ്മടെ ഫ്രീക്കൻ..മിഥുൻ.. “ഓയ്..എന്താണ് പെരുവഴിയായോ??” (ആയതല്ലടാ..ആക്കിയത് ആണ് നിന്റെ പുന്നാര ഏട്ടൻ.) “ആഹ്.. മിഥുൻ..ബസ് മിസ്സ്‌ ആയി..ഇനി എങ്ങനെ പോകുമെന്ന് ആലോചിച്ച് നിൽകുവാ” “അതിന് ഇത്ര ആലോചിക്കാൻ എന്താ.. വാ വന്ന് കയറ് ഞാൻ കൊണ്ടാക്കാം” “അല്ല മിഥുന് ക്ലാസ്സ്‌ ഇല്ലേ” “ഓ അതൊക്കെ പോകാം..എന്തായാലും ഇപ്പോൾ തന്നെ കുറേ supply ഉണ്ട്..അതുകൊണ്ട് കൃത്യസമയത്തു തന്നെ ചെല്ലണമെന്ന് നിർബന്ധം ഒന്നും ഇല്ല.” പിന്നെ ജാഡ കാണിക്കാൻ നിന്നില്ല..ഇപ്പോൾ ഇവന്റെ കൂടെ പോകുന്നതാണ് എന്ത് കൊണ്ടും നല്ലത്.ഇവനാകുമ്പോൾ അരമണിക്കൂർ കൊണ്ട് പോകേണ്ടിടത് 10 മിനിറ്റ് കൊണ്ട് എത്തിക്കും.

പിന്നെ ഏട്ടൻ എനിക്കിട്ട് പണിഞ്ഞതിന് അനിയനിലൂടെ ഒരു മറുപടിയും ആകും. പെട്ടെന്ന് തന്നെ മിഥുനും ഞാനും കൂട്ടായി.എന്ത് ഓപ്പൺ ആണ് മിഥുൻ. വള വളാന്ന് സംസാരിക്കും..എന്തും അവന് നിസ്സാരം ആണ്.ഇവനും മൃദുവും ആ അച്ഛന്റെയും അമ്മയുടെയും മക്കൾ തന്നെ..പക്ഷെ അങ്ങേരെ അവർക്ക് എവിടെ നിന്നോ കളഞ്ഞ് കിട്ടിയതാ..തീർച്ച..ഇടയ്ക്ക് അവന്റെ സംസാരത്തിലും വന്നു ഏട്ടനെ കുറിച്ചുള്ള വർണന.ഇത്തവണ അത് കെട്ടികൊണ്ട് ഇരിക്കാൻ എനിക്ക് പറ്റിയില്ല.. “നിർത്തട…” “എന്താടി?” “അയ്യോ വണ്ടി നിർത്താൻ അല്ലടാ പൊട്ടാ..നിന്റെ ഈ സംസാരം നിർത്താൻ ” “ആഹ് അതോ…എന്താടി വെറുപ്പിക്കൽ ആയോ?” “ഇത്രയും നേരം ആയില്ല..പക്ഷെ ഇപ്പോൾ ആയി..അവന്റെയൊരു ഏട്ടൻ

” “എന്തിനാടാ വീണ്ടും വണ്ടി നിർത്തിയത്? ” “എന്റെ ഏട്ടനെ കുറ്റം പറയുന്നവർ ആരും എന്റെ വണ്ടിയിൽ ഇരിക്കണ്ട” “എന്റെ പൊന്ന് മിഥുനെ….നീയും നിന്റെ ഏട്ടന്റെ സ്വഭാവം കാണിക്കല്ലേ.. നീ വണ്ടി എടുക്ക്.ഞാൻ എല്ലാം പറയാം” അവനോട് ആദ്യം മുതൽ ദേ ഇപ്പോൾ അയാൾ എന്നെ ഇറക്കിവിട്ടത് വരെയുള്ള കാര്യങ്ങൾ പറഞ്ഞു. “വേദു..നീ ഈ പറഞ്ഞത് എന്റെ ഏട്ടനെ കുറിച്ച് തന്നെയാണോ?” “പിന്നല്ലാതെ” “എങ്കിൽ ഇതിൽ എന്തോ പ്രശ്നം ഉണ്ട്. കാരണം എന്റെ അറിവിൽ ഏട്ടൻ ഒരാളോട് പോലും ഇങ്ങനെ പെരുമാറിയിട്ടില്ല..അപ്പോഴാ ഒരു പെൺകുട്ടിയായ നിന്നോട്.” “നിന്റെ ഏട്ടന് വട്ടാ” “ടീ കോപ്പേ..വേണ്ട കേട്ടോ.. നീയൊരു കാര്യം ചെയ്യ്..ഏട്ടനോട് അധികം ഇടപെടാൻ പോകണ്ട.എന്തായാലും ഏട്ടൻ ഇങ്ങോട്ട് വന്ന് നിന്റെ മെക്കട്ട് കയറാൻ ഒന്നും പോകുന്നില്ല”

“ഞാൻ അങ്ങോട്ടും ഒന്നിനും പോകുന്നില്ല..വെറുതെ ഓരോ കാരണം ഉണ്ടാക്കി കൊണ്ട് വരുന്നത” “ആണോ..എങ്കിൽ ഏട്ടന് നിന്നോട് പ്രേമം ആകും” “എന്താ??????” “ഒന്നുമില്ല.ദേ കോളേജ് എത്തി.ഇറങ്ങ്” നോക്കിയപ്പോൾ കാണാം ഗേറ്റിന്റെ അടുത്ത് തന്നെയുണ്ട് ആള്.ലേറ്റ് ആയിട്ട് വരുമ്പോൾ പുറത്താക്കാൻ നിന്നതാകും.ചമ്മി പോയി.. “നീ എന്താ ഇവിടെ?” “അത് ഏട്ടാ..വഴിയിൽ ഇവൾ നില്കുന്നത് കണ്ടപ്പോൾ കൊണ്ടാകാമെന്ന് കരുതി” “വഴിയിൽ നിൽക്കുന്നവരെ കൊണ്ടാക്കാൻ വേണ്ടിയാണോ കാശ് കൊടുത്ത് നിന്നെ എഞ്ചിനീറിങ്ങിന് വിടുന്നത്” “വഴിയിൽ ഇറക്കി വിട്ടത് വീട്ടിൽ ഉള്ളവർ തന്നെയാകുമ്പോൾ കൊണ്ട് വിട്ടല്ലേ പറ്റു” ആസ്ഥാനത്ത് തന്നെ മിഥുൻ അത് പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.അവൻ എല്ലാം അറിഞ്ഞു എന്ന് മനസ്സിലായതും ജിത്തേട്ടൻ എന്നെയൊരു നോട്ടം…

പിന്നെ അവിടെ നിന്നില്ല.നേരെ ക്ലാസ്സിലേക്ക് പോയി.പോകുന്നതിനിടയിൽ ഒന്ന് തിരിഞ്ഞ് നോക്കി..പക്ഷെ രണ്ടുപേരെയും അവിടെ കണ്ടില്ല.ശ്ശെടാ ഇത് ഇത്രപെട്ടെന്ന് എവിടെ പോയി എന്ന് ചിന്തിച്ച് ചുറ്റും നോക്കിയപ്പോൾ ആണ് ജിത്തേട്ടൻ മിഥുനെയും കൊണ്ട് അലീനയുടെ അടുത്തേക്ക് പോകുന്നത് കണ്ടത്..എന്തൊക്കെയോ അവനോട് പറയുന്നും ഉണ്ട്…അലീനയും ആയി ജിത്തേട്ടന് നല്ല അടുപ്പം ഉണ്ടെന്ന് മനസ്സിലായി…അങ്ങനെ ചിന്തിച്ചപ്പോൾ എന്റെ മനസ്സ് വേദനിക്കുന്നത് പോലെ തോന്നി.പക്ഷെ എന്തിന്??? അറിയില്ല…. ക്ലാസ്സിൽ ഇരുന്നപ്പോഴും എന്റെ ചിന്ത മുഴുവൻ അതായിരുന്നു..കാര്യം മനസിലായത് കൊണ്ട് എന്റെ ചിന്തയിൽ കല്ലുവും കൂടി.. “ഇനിയിപ്പോ അവർ തമ്മിൽ പ്രേമം വല്ലതും ആകുമോ?”

“പിന്നെ പ്രേമം..അങ്ങേർക്ക് നേരെ ചൊവ്വേ ഒന്ന് ചിരിക്കാൻ പോലും അറിയില്ല..ആ ആളാ പ്രേമിക്കാൻ നടക്കുന്നത്” “എടി അങ്ങേരു ചിരിക്കാത്തത് നിന്നോട് മാത്രമാ.നീയല്ലാതെ ആരെങ്കിലും ജിതിൻ സാറിനെ കുറിച്ച് മോശമായിട്ട് പറയുന്നുണ്ടോ?” “ഞാൻ എന്ത് ചെയ്തിട്ട എന്നോട് മാത്രം ഇങ്ങനെ?” “ചിലപ്പോൾ നിന്നോട് പ്രേമം ആയിരിക്കും” “എന്റെ കല്ലു..നീ എവിടെയെങ്കിലും ഒന്ന് ഉറച്ച്‌ നിൽക്ക്..ഒന്നുകിൽ അലീന അല്ലെങ്കിൽ ഞാൻ..ഇതിൽ ആരോടാ ജിത്തേട്ടന് പ്രേമം?” “ജിത്തേട്ടനോ??????” “ആഹ്..അത് പിന്നെ..അടുത്തടുത്ത് താമസിക്കുന്നത് കൊണ്ട് സർ വിളി വേണ്ടെന്ന് പറഞ്ഞു” “ആര് ജിതിൻ സാറോ?” “അല്ല പെങ്ങള്..” “ബെസ്റ്റ്…ഇതെങ്ങാനും ഇനി സർ കേൾക്കണം..” “അതിന് ജിത്തേട്ടന്റെ മുന്നിൽ വെച്ച് ഞാൻ അങ്ങനെ വിളിക്കുന്നില്ലല്ലോ..”

“മ്മ്…സർ പ്രേമിക്കുന്നുണ്ടോ ഇല്ലയോ എന്ന് അറിയില്ല…പക്ഷെ വേറെ ഒരു കാര്യം മനസ്സിലായി..” “എന്ത്? ” “വേദിക പ്രസാദിന് ജിതിൻ ശങ്കറിനോട് പ്രണയം ആണെന്ന്…” “കല്ലു…വേണ്ട…” “തമാശ അല്ല വേദു…നീ പോലും അറിയാതെ സാറിനെ നീ ഇഷ്ടപ്പെട്ട് തുടങ്ങി…മനസ്സിരുത്തി ഒന്ന് ആലോചിച്ച് നോക്ക്..നിനക്ക് സാറിനോട് ഒന്നും ഇല്ലേ എന്ന്…” വലിയൊരു ചോദ്യം ആണ് കല്ലു എന്റെ മനസ്സിൽ കൊണ്ടിട്ടത്.എത്ര ആലോചിച്ചിട്ടും ഒരുത്തരം കിട്ടുന്നില്ല.വൈകുന്നേരം ബസിൽ ഇരുന്നപ്പോഴും മൃദു അടുത്ത് വന്നിരുന്ന് വിശേഷങ്ങൾ പറയുമ്പോഴും എല്ലാം ആ ചോദ്യത്തിനുള്ള ഉത്തരം തേടുവായിരുന്നു ഞാൻ.. “വേദു…നീയിത് ഏത്‌ ലോകത്താ?” “മൃദു നിനക്ക് അലീനയെ അറിയുമോ?”

“അലീനയോ..ഏത്‌?” “എന്റെ ബാച്ച്മേറ്റ്‌” “ഇല്ലല്ലോ…എന്തേ? ” “ജിത്തേട്ടന് അറിയാൻ സാധ്യത ഉണ്ടോ? ” “ജിത്തേട്ടനോ…Never..ഒരു തരത്തിലും സാധ്യത ഇല്ല..” “ഇത്ര ഉറപിച്ച് പറയാൻ കാരണം?” “എന്റെ വേദു..പഠിക്കുന്ന കാലത്ത് പോലും പെൺപിള്ളേരും ആയിട്ട് കമ്പനി ഇല്ലാത്ത ആളാണോ ഒരു സ്ഥാപനത്തിന്റെ എംഡി ആയിട്ടിരിക്കുമ്പോൾ..” “മ്മ്…” “എന്താ നിനക്ക് പറ്റിയത്?” “ഏയ്യ് ഒന്നുമില്ലടാ..ഈ അലീനയും ആയിട്ട് എനിക്ക് കുറച്ച് പ്രോബ്ലെംസ് ഉണ്ടായിരുന്നു..ജിത്തേട്ടന് പരിചയം ഉണ്ടെങ്കിൽ solve ചെയ്യാമല്ലൊന്ന് കരുതിയ..” “ഓ അതാണോ…അതിന് പരിചയം ഒന്നും വേണ്ട..ഏട്ടനോട് ഞാൻ പറയാം” “ഇപ്പൊ വേണ്ട..ആവശ്യം ഉണ്ടെങ്കിൽ ഞാൻ പറയാം” വീട്ടിൽ എത്തിയിട്ടും ഒരു സമാധാനം കിട്ടിയില്ല..ജിത്തേട്ടന് മാത്രമാണ് അലീനയെ പരിചയമുള്ളത്..

പക്ഷെ അതെങ്ങനെ?? ഞാൻ എന്തിനാണ് അവരെ ഒരുമിച്ച് കാണുന്നതിൽ disturbed ആകുന്നത്?? മൃദു പറയുന്നു അവളുടെ ഏട്ടനും പെൺകുട്ടികളും ആയിട്ട് യാതൊരു ബന്ധവും ഇല്ലെന്ന്..മിഥുൻ പറയുന്നു എന്നോട് പെരുമാറുന്നത് പോലെ ആരോടും ബിഹെവ് ചെയ്തിട്ടില്ലെന്ന്..ഇതിനിടയ്ക്ക് കല്ലു പറയുന്നു എനിക്ക് അയാളോട് പ്രേമം ആണെന്ന്…സത്യത്തിൽ എന്താണ് ഇവിടെ സംഭവിക്കുന്നത്??? “കുഞ്ഞാറ്റേ…” “ഏട്ടാ ഇന്ന് നേരത്തെ വന്നോ..?? ” “നേരത്തെയോ..സമയം എത്രയായെന്ന..” “ഓ സോറി ഏട്ടാ..ഞാൻ ഇങ്ങനെ ഓരോന്ന് ഓർത്തു ഇരുന്ന് പോയി” “എന്താണ് ഇത്രക്ക് ആലോചിച്ച് കൂട്ടാൻ?” ഏട്ടനോട് എല്ലാം പറഞ്ഞാലോ…അല്ലെങ്കിൽ വേണ്ട..ഇതിനൊരുത്തരം സ്വയം കണ്ടെത്തണം..

വിഷയം മാറ്റാൻ ആയി മിഥുനെ കുറിച് പറഞ്ഞ് തുടങ്ങി..അവന്റെ സംസാരവും സ്വഭാവവും എല്ലാം… “അല്ല മോളേ…അവനെ എവിടുന്ന് കിട്ടി ഇത്ര ഡീറ്റൈൽഡ് ആയിട്ട് പരിചയപ്പെടാൻ?” “അത് ഏട്ടാ ഇന്ന് അവൻ അല്ലേ എന്നെ കൊണ്ടാക്കിയത്”. “അവനോ???” പറഞ്ഞ് കഴിഞ്ഞാണ് അബദ്ധം മനസ്സിലായത്…ഇനി സത്യം പറയാതെ നിവൃത്തി ഇല്ല…ഏട്ടനോട് കള്ളം പറയാൻ പറ്റില്ല..അഥവാ പറഞ്ഞാൽ അമ്മയുടെ വായിൽ നിന്നെങ്ങാനും ഏട്ടൻ അറിയും ഇന്ന് ജിത്തേട്ടന്റെ കൂടെയ ഞാൻ പോയതെന്ന്…അത് കൊണ്ട് എല്ലാം ഏട്ടനോട് പറഞ്ഞു.കേട്ട് കഴിഞ്ഞ് ദേഷ്യം കൊണ്ട് ഏട്ടന്റെ മുഖം ചുമക്കുന്നത് ഞാൻ കണ്ടു…എന്നെ ആരെങ്കിലും ഒന്ന് കൂർപ്പിച്ച് നോക്കുന്നത് പോലും ഏട്ടൻ സഹിക്കില്ല.അപ്പോഴാണ് ഇവിടെ പെരുവഴിയിൽ ഇറക്കി വിട്ടത്…ഇനി എന്തൊക്കെ സംഭവിക്കുമോ എന്തോ………(തുടരും)

പ്രിയസഖി: ഭാഗം 6

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!