ദേവയാമി: ഭാഗം 33

Share with your friends

എഴുത്തുകാരി: നിഹാരിക

“” ടീ എന്തോന്ന് ബുദ്ധൂ സാ ടീ നീ “… അവർക്ക് പ്രൈവസി കൊടുക്കാതെ !!”” “”” അതെന്തിനാ??””” കൊച്ചു കുട്ടികളുടെ നിഷ്കളങ്കതയോടെ ചോദിക്കുന്ന മിയയെ കണ്ടപ്പോൾ ദേവന് ചിരി വന്നു, “”” അത് …… ബാ.. കാട്ടിത്തരാ ……”” ദേവൻ അവളുടെ കൈ പിടിച്ച് വലിച്ചു…. ഇന്ദു ഒരു ചെറിയ സദ്യ തന്നെ ഉണ്ടാക്കാനായി അടുക്കളയിൽ ആയിരുന്നു… ഉദയൻ ഒരു ഫോൺ വന്ന് പുറത്തേക്കും പോയിരുന്നു ….. അവിടെ ഇപ്പോൾ അവർ മാത്രമായി, മിയയും അവളുടെ മാത്രം അപ്പുവും, മെല്ലെ മുഖമുയർത്തി നോക്കിയപ്പോൾ ആ കള്ളച്ചിരിയോടെ ദേവൻ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു ……. അവളുടെ മുഖം കൈകളിൽ കോരിയെടുത്തിരുന്നു ദേവൻ, മെല്ലെ നാണം തുളുമ്പുന്ന അവളുടെ മുഖത്തേക്ക് നോക്കി….

മെല്ലെ അവൻ്റെ ഒരു കൈ അവളുടെ ഇടുപ്പിൽ എത്തിയിരുന്നു, മെല്ലെ അവളെ തന്നോട് അടുപ്പിച്ചു …… മിയ അറിഞ്ഞു തൻ്റെ നേരെ വരുന്ന അപ്പുവിൻ്റെ ചുടുനിശ്വാസങ്ങൾ …… പെട്ടെന്നാണ് ഉദയൻ തിരിച്ച് വന്നത്, പെട്ടെന്നയാൾ മുരടനക്കിയപ്പോൾ രണ്ടും പിടഞ്ഞ് മാറി, “”” വ … വർമ്മ സാറോ?? എപ്പഴാ വന്നേ?””” ചമ്മൽ മറക്കാൻ ആമി ചോദിച്ചു, “”” ഞാൻ വന്നിട്ട് പത്തൻപത് കൊല്ലായി…. അതവിടെ നിക്കട്ടെ, ഒരു രണ്ടു കൊല്ലം … അത് കഴിഞ്ഞാ ഞങ്ങൾ തന്നെ ഇവളെ പിടിച്ച് ദാ നിൻ്റെ കയ്യിൽ തരും, അതിൻ്റെ മുമ്പ് എന്തേലും കുരുത്തക്കേട് ഒപ്പിച്ചാ രണ്ടിൻ്റേം കാല് തല്ലി ഒടിക്കും മനസിലായോടി “”” അവസാനത്തെ ഒന്നു കടുപ്പിച്ചാണ് വർമ്മ പറഞ്ഞത്, “””ഓ…. ഇന്ദു അമ്മ ന്നെ വിളിച്ചോ? എന്നും പറഞ്ഞ് ആമി വേഗം അടുക്കളയിലേക്ക് ഓടി….. “”” ഓ…..സില്ലി ഗേൾ….””

എന്നും പറഞ്ഞ് ചിരിയോടെ ദേവൻ വർമ്മയെ നോക്കിയതും “””നിനക്കും ബാധകമാ”” എന്ന് വർമ്മ കുസൃതിയോടെ ദേവനോടും പറഞു.. “””ഹലോ…..”” എന്ന് പറഞ്ഞ് ഫോണും പിടിച്ച് മെല്ലെ ഉമ്മറത്തേക്ക് ഒറ്റ പോക്ക്, അത് കണ്ട് ചിരിച്ച് ഉദയൻ അടുക്കളയിലേക്ക് ചെന്നപ്പോൾ കണ്ടു, ഇന്ദു തകൃതിയായ പാചകത്തിൽ ….. “”ഇവിടേക്കൊരു കാന്താരി വന്നിരുന്നല്ലോ അവളെന്തേ??” ” എന്ന് ചോദിച്ച് ഉദയൻ ഇന്ദുവിൻ്റെ അടുത്തേക്ക് ചെന്നു, “” വരുന്നതും കണ്ടു ഇതു വഴി പോണതും കണ്ടു… “” “”മനസിലായി പോയത് എവിടേക്കാന്ന്, അതെങ്ങനാ അച്ഛൻ്റെ അല്ലെ മോള് “” ഒന്നും മനസിലാവാതെ ഇന്ദു ഉദയനെ നോക്കി, അയാൾ ഒന്നും ഇല്ല എന്ന് കണ്ണ് ചിമ്മി കാണിച്ചു, പെട്ടെന്ന്, ഉദയൻ ചെന്ന് ഇന്ദുവിനെ പുറകിലുടെ കെട്ടിപ്പിടിച്ചു, ഞെട്ടിത്തിരിഞ്ഞ ഇന്ദു ആ കണ്ണുകളിലെ പ്രണയം കണ്ട് വിരണ്ടു പോയി ….

”” ഈ ഉദയേട്ടനിത് എന്തിന്റെ കേടാ ??””” “” നീയിങ്ങ് വന്നേ അല്ലെങ്കിൽ എല്ലാരും കരുതും ഞാൻ മാത്രം ഒരു അൺറൊമാൻ്റിക് മൂരാച്ചിയാണെന്ന്, അതോണ്ട് പൊന്നുമോള് എട്ടനൊരു ഉമ്മ തന്നേ ദേ ഇവടെ “”” “””””” എങ്ങനേ….നേ…നേ…. എന്തോ…ന്തോ…തോ ……..???””” തിരിഞ്ഞപ്പോൾ മിയയും അപ്പുവും വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു …. “””ശ്ശോ “”” എന്ന് പറഞ്ഞ് ചുമന്ന് തുടുത്ത മുഖവും പൊത്തി ഇന്ദു പുറത്തേക്കോടി…… “”” ഞാനേ വെള്ളം… വെള്ളം കുടിക്കാനേ””” “”” ഉം…. ഉം…. മനസിലായി “”” ഉദയവർമ്മ വേഗം സ്ഥലം കാലിയാക്കി അത് കണ്ട് മിയയും അവളുടെ അപ്പുവും പൊട്ടിപ്പൊടി ചിരിച്ചു….. വല്ലാത്ത ഒരു തരം സന്തോഷം വന്നു നിറയുകയായിരുന്നു മേലേടത്ത് …….

ഏറെ നേരം ഹാരിസിൻ്റ മടിയിൽ തല വച്ച് കിടക്കുകയായിരുന്നു ദേവിക… “”” ടീ …….”” അയാളുടെ ആ ഒരു വിളിയിൽ തന്നെ ഒത്തിരി സ്നേഹം അടങ്ങിയിരുന്നു….. “”” ഉം…… “”” അവൾ തനിക്കായി മാത്രം തിളങ്ങുന്ന ആ പൂച്ചക്കണ്ണുകളിലേക്ക് നോക്കി ആർദ്രമായി മൂളി, “”” ഇപ്പോ സത്യങ്ങൾ എല്ലാം നീ അറിഞ്ഞില്ലായിരുന്നെങ്കിൽ ഇങ്ങനെ…. ഇങ്ങനെ ….. നമുക്ക്…. “”” അയാളുടെ വാ പൊത്തിയിരുന്നു അവൾ, “”എങ്ങനെയാ ഹാരി തനിക്കെന്നെ ഇങ്ങനെ സ്നേഹിക്കാൻ പറ്റണേ…..???””” “”” ഈ നെഞ്ചിൽ എന്നേ കേറിക്കൂടിയതാടി നീ….. ഇനിയത് മായണമെങ്കിൽ ദാ ഈ ജീവൻ നിലക്കണം””‘ “””ഈ സ്നേഹം ഇതാണല്ലോ ദൈവമേ ഞാൻ ഇത്രയും കാലം …. “”” വിതുമ്പി പോയിരുന്നു ദേവിക, “””ഹേയ്…. അത് ഞാൻ തിരിച്ച് തരില്ലേടി… നഷ്ടപ്പെട്ടതും ഇനിയുള്ളതും ഒക്കെ ചേർത്ത് ……””” മെല്ലെ ഹാരി തൻ്റെ നല്ല പാതിയുടെ നെറുകയിൽ ചുംബിച്ചു…..

രുഗ്മിണിയെ ദേവികയുടെ നിർദേശപ്രകാരം ദേവൻ പോയി കൊണ്ടു വന്നിരുന്നു….. ഒരു പൊട്ടിക്കരച്ചിലോടെ ദേവികയും രുഗ്മിണിയും അവരുടെ പരാതിയും പരിഭവങ്ങളും പങ്കുവച്ചു, ഒപ്പം മിയ മോളെ തൻ്റെ അപ്പുവിനായി ചോദിക്കാനും അവർ മറന്നില്ല….. “” അത് എന്നേ അങ്ങനെ തന്നെ അല്ലേ “” എന്നായിരുന്നു ഹാരിസും ദേവികയും പറഞ്ഞത്, ആ വീട്ടിൽ ഒത്തിരി നാളുകൾക്ക് ശേഷം എല്ലാവരും മനസ് തുറന്ന് ചിരിച്ചു…….. ഉച്ചക്ക് എല്ലാവരും ഒരുമിച്ചിരുന്ന് ഉണ്ടു, മനസും വയറും നിറഞ്ഞ് എല്ലാവരും എഴുന്നേറ്റു ……. സ്ത്രികൾ എല്ലാം ദേവികയുടെ റൂമിൽ കൂടി …… മനസില്ലാ മനസ്സോടെ ആമിയും, “”” നമുക്ക് നമ്മടെ കെമിസ്ട്രി ലാബില്ലേ ടി “” എന്ന് ആമിയുടെ ചെവിയിൽ ആരും കാണാതെ ദേവൻ പറഞ്ഞു, നാണിച്ചവളുടെ മുഖമപ്പോൾ പനിനീർ പൂക്കൾ പോലെ ചുവന്നിരുന്നു ……

“””എന്താ അവിടെ ഒരു രഹസ്യം പറച്ചിൽ “”” ഇന്ദുവായിരുന്നു ചോദിച്ചത് … “””ഈ അടുക്കള റൊമാൻസിനെ പറ്റി സംശയം ചോദിക്കാരുന്നു ഇവള്””” എന്ന് ദേവൻ ഇന്ദുവിനെ നോക്കി കള്ളച്ചിരിയോടെ പറഞ്ഞു…. വിളറി വെളുത്ത് ഇന്ദു വേഗം ദേവികക്ക് മരുന്നെടുത്ത് കൊടുക്കുന്നതിൽ ശ്രദ്ധിക്കുന്ന പോലെ കാണിച്ചു, മറ്റുള്ള രണ്ടു പേരും ഒന്നും മനസിലാകാതെ പരസ്പരം നോക്കി….. ആമി ഞാനിവിടത്തുകാരിയേ അല്ല എന്ന മട്ടിൽ ഇരുന്നു ….. ************** ദേവനും ഉദയനും ഹാരിയും പൂമുഖത്ത് ഇരിക്കുകയായിരുന്നു…. സംസാരിച്ചത് മുഴുവൻ അയാളെപ്പറ്റിയായിരുന്നു, “”പ്രതാപനെ “””

“”എത്രയും വേഗം അവനെ എനിക്ക് കാണണം അങ്കിൾ “” ഹാരിയുടെ മുഖത്ത് നോക്കി ദേവൻ പറഞ്ഞു, “”” ഉം…… കണക്ക് നോക്കുമ്പോ എനിക്കല്ലേ അപ്പൂ ചോദിക്കാൻ കൂടുതൽ !! എല്ലാം ഒന്നു ശരിയാവട്ടെ എന്ന് കരുതി ഇരുന്നതാ….””” “”” ഞാനും ഉണ്ട്, എൻ്റെ പെങ്ങൾക്ക് വേണ്ടി ഞാനും വേണ്ടേ ഹാരിസ് “”” “””തീർച്ചയായും “”” അത് പറയുമ്പോൾ മൂന്ന് പേരുടെയും മിഴികൾ കുറുകിയിരുന്നു …… ഇനി അവനാണ് ലക്ഷ്യം പ്രതാപൻ അവനിലൂടെ യഥാർത്ഥ വില്ലൻ ………തുടരും………

ദേവയാമി: ഭാഗം 32

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!