ഹാർട്ട് ബീറ്റ്…: ഭാഗം 51

Share with your friends

എഴുത്തുകാരി: പ്രാണാ അഗ്നി

നക്ഷയുമായി അഗ്നിവർദ് വീട്ടില്‍ എത്തിയപ്പോൾ കണ്ടു അവളെയും കാത്തെന്നപോലെ ആദിദേവും ആരവും ഉമ്മറത്തു തന്നെ ഇരിക്കുന്നത് . “പപ്പേ ……..”കാറിൽ നിന്നും ഇറങ്ങിയ നെച്ചു അങ്ങോട്ടേക്ക് ഓടി . “അയ്യേ ….പപ്പേടെ കുട്ടി കരയുകയോ …മോശം …കണ്ണ് തുടച്ചേ …….”എന്നു പറഞ്ഞ് ഒഴുകി വന്ന അവളുടെ കണ്ണുനീര്‍ അദ്ദേഹം തുടച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു. “ഇനി കരയരുത് പപ്പേടെ കുട്ടി കുഞ്ഞനും ചക്കിയും കണ്ടാൽ അവർക്കു സങ്കടം ആവില്ലേ …….”അവളെ ആശ്വസിപ്പിക്കാൻ എന്നോണം പറഞ്ഞു കൊണ്ട് അവളുടെ തലയിൽ തടവി . “നെച്ചു എടാ ….നീ പോയി ഫ്രഷ് ആയിട്ടു വാ …..അപ്പോളേക്കും ഈ ക്ഷീണം എല്ലാം മാറും……

“അവളുടെ അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് ആരവു പറഞ്ഞു . അവൻ പറഞ്ഞതിന് സമ്മതം എന്നോണം തലകുലുക്കി സമ്മതിച്ചു. എല്ലാവരേയും ഒന്ന് നോക്കിയിട്ടു റൂമിലേക്ക് നടന്നു . “ഒരുപാട് നന്ദി ഉണ്ട് ഒരു അച്ഛനെ പോലെ അവളുടെ ഒപ്പം നിന്നതിനു ….”അഗ്നിവർദിനു നേരെ കൈയ്കൾ കുപ്പി ആദിദേവ് പറഞ്ഞു . “എന്താടോ താൻ ഈ പറയുന്നത് …..അച്ഛനെ പോലെയോ ….അവൾ എന്റെ മകൾ തന്നെ ആണ് …….”അയാളുടെ കൂപ്പു കൈയിൽ പിടിച്ചു കൊണ്ട് അഗ്നിവർദ് പറഞ്ഞു . “അവളിലെ നന്മ കണ്ടു തന്നെ ആണ് അവളെ എനിക്ക് മകൾ ആയി തന്നേക്കുമോ എന്ന് തന്റെ അടുത്ത് വന്നു ചോദിച്ചത് .എന്റെ മകന്‍ ഇത്രയും കൊല്ലം അവൾക്കു വേണ്ടി കാത്തിരുന്നതു പോലെ ഈ വീടും ഞങ്ങളും കാത്തിരിക്കുകയായിരുന്നു അവൾക്കു വേണ്ടി . അല്ലാതെ മരുമകള്‍ ആയിട്ടല്ലാ കരുതുന്നത്.

“ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞതും അവിടെ നിന്നിരുന്ന ആദിദേവും ആരാവും മനസ്സ് നിറഞ്ഞ സന്തോഷത്തോടെ പുഞ്ചിരിച്ചു . എല്ലാ മാതാപിതാക്കളേയും പോലെ തന്റെ മകളെ മകളായിട്ടു തന്നെ കരുതുന്നവരുടെ കൈയ്കളിൽ ആണ് ഏൽപിച്ചിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ ആ അച്ഛന്റെ മനസ്സ് നിറഞ്ഞു . റൂമിൽ എത്തിയ നെച്ചുവിന്റെ മനസ്സിൽ വല്ലാത്ത ഭാരം വന്നു നിറഞ്ഞു . പെട്ടെന്ന് തനിച്ചായതു പോലെ .എന്തൊക്കയോ ഭയം അവളെ അലട്ടി .തനിക്കു ചുറ്റും ചിരിച്ചു അട്ടഹസിച്ചു കൊണ്ട് ആ രോഗിയും പോലീസ് ഓഫീസറും ചുറ്റും നടക്കുന്നത് പോലെ … പേടി കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു നെറ്റിയിൽ വിയർപ്പു തുള്ളികൾ ഒഴുക്കി .പെട്ടാന്ന് ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ട് ഞെട്ടി .അവൾ പേടിയോടെ ഫോൺ എടുത്തു ചെവിയിൽ വെച്ചു .

“നെച്ചൂട്ടി …….”ഏതു പ്രശ്നത്തിലും അവളുടെ മനസ്സ് ശാന്തമാക്കാൻ മാത്രം കഴിവുള്ളതായിരുന്നു ആ ശബ്ദം . “കണ്ണേട്ടാ …….” തനിച്ചായപ്പോൾ പേടിച്ചു അരണ്ട് കരച്ചിലിന്റ് വക്കോളം എത്തിയിരുന്നു അവൾ എന്ന് ആ വിളിയിൽ നിന്നും തന്നെ അവനു മനസ്സിലായി . “അയ്യേ ….കണ്ണേട്ടന്റെ നെച്ചൂട്ടിക്ക് പേടിയോ ……..നാണം ഇല്ലേ പോത്തു പോലെ വളർന്നു എന്നിട്ടും പേടി മോശം മോശം ………” “കണ്ണേട്ടാ ……ഇനി കളിയാക്കിയാൽ ഉണ്ടല്ലോ നിങ്ങളുടെ മുക്കിടിച്ചു പരത്തും ഞാന്‍ പറഞ്ഞേക്കാം ….” ദേശ്യത്തോടെ അവൾ പറഞ്ഞു . “പിന്നേടീ….. …നീ ഇടിക്കാൻ വരുമ്പോള്‍ എന്റെ കൈയങ്ങ് മാങ്ങാ പറിക്കാൻ പോകുവല്ലേ ….’ “ഓഹ് നമുക്ക് നോക്കാമല്ലോ ……” “ഉം …നോകാം …ഇപ്പോൾ ഒന്നും ആലോചിക്കാതെ പോയി ഫ്രഷ് അവ് മക്കൾ നോക്കി ഇരികുകയാ ….” “ഉം ……” “എന്താ ഒരു മൂഡൗട്ട് ഹേ….

“അവളുടെ ശബ്ദത്തിലെ വിത്യാസം മനസ്സിലാക്കി കൊണ്ട് അവൻ ചോദിച്ചു . “അപ്പോളാ കണ്ണേട്ടൻ വരുകാ …….” ” ലേറ്റ് ആവും കുറച്ചു ജോലി കൂടി ബാക്കി ഉണ്ട് കാത്തിരിക്കേണ്ടാ കഴിച്ചിട്ടു മക്കളുടെ ഒപ്പം കിടന്നാൽ മതി ഇന്ന് ……..” “ഉം …….” “നെച്ചൂട്ടി ……” “ഇല്ലാ ….ഒന്നും ആലോചിക്കില്ലാ ….പോരേ …..” “ഉം …..ശെരി എങ്കിൽ ഫോൺ വെച്ചോ ….” അവനോടു കുറച്ചു സമയം സംസാരിച്ചപ്പോൾ തന്നെ അവളുടെ മനസ്സ് ഒന്ന് ശാന്തമായി .ടൗവലും എടുത്തു വാഷ്‌റൂമിലേക്ക് കയറി ഫ്രഷായി വന്നു അവൾ നേരെ മക്കളുടെ അടുത്തേക്ക് നടന്നു .പിന്നീട് ഉള്ള മുഴുവൻ സമയവും ആരും അവളെ തനിച്ചാക്കാതെ ഒപ്പം തന്നെ ഉണ്ടായിരുന്നു .അദരവ് തന്റെ അടുത്തില്ലാ എന്ന സങ്കടം മാത്രമേ ഉണ്ടായിരുന്നുള്ളു . ഇതേ സമയം അദർവും ആദിയും ആക്സിഡറ്റ് നടന്ന സ്ഥലം മുതൽ പോസ്റ്റ്മോർട്ടം നടന്നിടം വേരെയുള്ളിടത്തെ വിവരങ്ങൾ ശേഖരിക്കുക ആയിരുന്നു .

അയാളെ ഇടിച്ചിട്ടു കടന്നു കളഞ്ഞ വണ്ടിയുടെ ഡീറ്റെയിൽസിൽ നിന്നും ഹോസ്പിറ്റലിൽ ഘടിപ്പിച്ചിരുന്ന ക്യാമറായിൽ നിന്നും എല്ലാം യഥാർത്ഥ പ്രതി ആരെന്നു അവരുടെ മുന്‍പില്‍ തെളിഞ്ഞു കൊണ്ടേയിരുന്നു .ഓരോ തെളിവു കിട്ടുമ്പോളും അവരുടെ മുഖത്തു വിജയ ചിരി വന്നു നിറഞ്ഞൂ . “അപ്പോൾ അറ്റ് ലാസ്റ്റ് …പ്രതി നമ്മുടെ കൈയ്യെത്തും ദൂരത്ത് എല്ലേ ……..”കംപ്യൂട്ടറിൽ നോക്കി തന്നെ ആദി അദർവിനോട് പറഞ്ഞു . “ഉം ……..മനുഷ്യന്റെ കണ്ണിൽ പൊടിയിടാം പക്ഷേ ഈശ്വരമാരുടെ കണ്ണിൽ നിന്നും ഒന്നും മറക്കുവാൻ കഴിയില്ലല്ലോടാ ആദി .” “അതേ പോലെ ക്യാമറാ കണ്ണുകളിൽ നിന്നും ” ” എത്ര വല്യ ക്രിമിനല്‍ ആണെങ്കിലും ഒരു ക്ലൂ എവിടേലും വിട്ടു കളയും അതാണ് ഇവിടെയും സംഭവിച്ചത് ” “ഞാൻ പണ്ടേ ബുദ്ധിമാനായതു കൊണ്ട് പെട്ടന്നു ആ ക്ലൂ കണ്ടുപിടിച്ചു .

കള്ളനെ കണ്ടു പിടിക്കുന്നതിൽ ആണ് കാര്യം മനസ്സിലായോ …..” ഷർട്ടിന്റെ കോളർ പൊക്കികാണിച്ചു കൊണ്ട് അഭിമാനത്തോടെ ആദി പറഞ്ഞു . “എന്തോ എങ്ങനെ …….ഇതുവരെ മോങ്ങി കൊണ്ട് ഇരുന്നവനാ .ഇപ്പോള്‍ കണ്ടില്ലേ ഇരട്ട ചങ്കും വെച്ചു വല്യ വീരവാതവും….പോടാ ……..” “ഈ ………..” അവന്റെ ചമ്മിയുള്ള ചിരി കണ്ടു അദർവ് പൊട്ടി ചരിച്ചു പോയി …… “അളിയോ…. …പെട്ടന്ന് എല്ലാം കോപ്പി ചെയ്യൂ ഒന്നു പോലും മിസ്സാവരുത്. എല്ലാ ഡീറ്റെയിൽസും അച്ഛന്റെ കൈയ്യില്‍ കൊടുക്കേണ്ടത് ആണ് .അത് കൊടുക്കാതെ അച്ഛൻ എന്നെ വീട്ടിൽ കേറ്റില്ലാ .നെച്ചുവിനെയും മക്കളെയും പോലും കാണാൻ സമ്മതിക്കില്ലാ …….” “അങ്കിളിനു അറിയാം അങ്ങനെ പറഞ്ഞാലേ എന്റെ പുന്നാര അളിയന്റെ കാഞ്ഞ ബുദ്ധി പ്രവർത്തിക്കൂ . എല്ലാം കണ്ടത്തുകയുള്ളൂ എന്ന് .

അളിയന്റെ അല്ലേ അച്ഛൻ അങ്ങനല്ലേ വരൂ …….” “നിന്ന് വാചകം അടിക്കാതെ എല്ലാം കോപ്പി ചെയ്യടാ ….”കൈയിൽ ഇരുന്ന ഹാർഡിസ്ക്ക് അവനെ ഏൽപിച്ചു അദർവ് തൻറെ ക്യാബിനിൽ കിടന്ന സോഫയിലേക്ക് ചാഞ്ഞൂ. ആദിൽ ഒന്ന് പോലും നഷ്ടപ്പെടുത്താതെ വളരെ കരുതലോടെ എല്ലാം അതിലേക്കു കോപ്പി ചെയ്തു .അതിന്റെ ഇടയിൽ അദർവിനെ നോക്കിയപ്പോൾ കണ്ടു സോഫയിൽ സുഖമായി കിടന്നു ഉറങ്ങുന്നത്. ഒരു ചെറു ചിരിയോടെ അവൻ തന്റെ പണിയിലേക്കു മുഴുകി . രാവിലെ ഉറക്കം ഉണർന്ന അദർവ് കാണുന്നത് ടേബിളില്‍ തലയും വെച്ചു ഉറങ്ങുന്ന ആദിലിനെയാണ് .അവൻ മെല്ലെ എഴുനേറ്റു അവന്റ അടുത്തേക്ക് നടന്നു . ” മിടുക്കൻ ആണല്ലോ….. ചങ്കിനെ രക്ഷിക്കേണ്ടത് ആയതു കൊണ്ട് എല്ലാം പെർഫെക്റ്റ് ആയി തന്നെ ചെയ്തിട്ടുണ്ട് .

“ടേബിളിന്റ പുറത്തു ഓരോ ഫയലുകൾ ആയി എല്ലാം അടുക്കി വെച്ചിരിക്കുന്നത് കണ്ടു അദർവ് ഒരു ചിരിയോടെ പറഞ്ഞു . “എടാ …ആദി …..എഴുനേൽക്കടാ… …..” “കുറച്ചൂടെ ഉമ്മാ …….” “ഈശ്വരാ ….രണ്ടും ഒരേ പോലെ ആണല്ലോ …ചുമ്മാതല്ലാ രണ്ടും ഇത്ര കട്ട ചങ്കുകൾ ആയതു ഉറങ്ങി കഴിഞ്ഞാല്‍ രണ്ടിന്റെയും കാര്യം പോക്കാ ……’ “എടാ ….പോത്തേ …എഴുനേൽക്കടാ …ബാക്കി വീട്ടിൽ പോയി ചാച്ചിക്കോ മോൻ…….” “ഓഹ് …….ശല്യം ….മനുഷ്യൻ ഒന്ന് കിടന്നതേ ഉള്ളു ….”ഉറക്കത്തിൽ നിന്നും എഴുനെല്പിച്ച ദേശ്യത്തിൽ ഓരോ പിച്ചും പേയും പറഞ്ഞു ആദിൽ അവിടെ നിന്നും എഴുനേറ്റു വാഷ്‌റൂമിലേക്ക് കയറി. “ഞാൻ വീട്ടിൽ പോവുകയാ അങ്ങോട്ടേക്ക് വരുന്നോ നീ……” “ഇല്ലാ …അളിയൻ വിട്ടോ ….ഞാൻ വീട്ടിൽ പോയി ഒന്ന് ഫ്രഷ് ആയിട്ടു ഒക്കെ വന്നോളാം …..” “ഉം …….”ഒന്ന് മൂളി അവിടെ ആദി എടുത്തു വെച്ചിരുന്ന ഫയലും ഹാർഡ്‌ഡിസ്‌കും ആയി പുറത്തേക്കു ഇറങ്ങി .

വീട്ടിൽ എത്തിയതേ കണ്ടു മകളോടൊപ്പം ഗാര്‍ഡനിൽ ഓടി കളിക്കുന്ന നക്ഷയേയും അവരുടെ കളി കണ്ടു വയറിൽ പിടിച്ചു കുലുങ്ങി ചിരിക്കുന്ന അമ്മുവിനേയും . അവരെ ഒന്നും കൂടി നോക്കി അവൻ അകാത്തേക്ക് കയറി. അച്ഛന്റെ ഓഫീസ് റൂമിലേക്ക് ആണ് അവൻ പോയത് . “അച്ഛാ …..”ഡോർ കനോക്ക് ചെയ്തു അകത്തു കടന്നു . “എന്തായി അദർവ് …….”തികച്ചും ഗൗരവത്തോടെ തന്നെ ആണ് അഗ്നിവർദ് സംസാരത്തിനു തുടക്കം ഇട്ടതു . അദർവും അതേ ഗൗരവത്തിൽ തന്നെ അവിടെ ഇരുന്നു. തൻറെ കൈയിൽ ഇരുന്ന ഡോക്യൂമെന്റസ് എല്ലാം അദ്ദേഹത്തിന് കൊടുത്തു . സൂക്ഷ്മതയോടെ അദ്ദേഹം ഓരോന്ന് പരിശോദിച്ചു . “നാളെ തന്നെ ഇതിന്റെ ഓരോ കോപ്പി വക്കിലിനെ ഏൽപ്പിക്കണം .

മെഡിക്കല്‍ ബോര്‍ഡിലേക്ക് ഉള്ള പേപ്പേർസ് ഇന്ന് തന്നെ ഞാൻ അയച്ചോളാം ” ഗൗരവത്തോടെ പറഞ്ഞു അയാൾ ആ ഫയലുകൾ എല്ലാം ലോക്കറിലേക്കു മാറ്റി . “ഇനി കളി തുടങ്ങുകയല്ലേടാ മോനേ ………” “പിന്നെ അല്ലാതെ അച്ഛാ ……….” രണ്ടു പേരും പരസ്പരം നോക്കി ഒന്ന് പൊട്ടി ചിരിച്ചു ……. തുടരും ……. എല്ലാം സെറ്റാക്കിയിട്ടുണ്ട്……. വായിച്ചിട്ടു അഭിപ്രായം പറയണേ……….. തുടരും

ഹാർട്ട് ബീറ്റ്…: ഭാഗം 50

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!