ശ്രീദേവി: ഭാഗം 9

ശ്രീദേവി: ഭാഗം 9

എഴുത്തുകാരി: അശ്വതി കാർത്തിക

ഞാൻ ഇന്നലെ ആ സമയത്ത് അവിടെ വന്നില്ലായിരുന്നെങ്കിൽ ഇന്ന് ഒരു പത്രവാർത്തയിൽ ഒതുങ്ങിയ നിങ്ങളുടെ മകൾ.. കൂട്ടമാനഭംഗത്തിന് ഇരയായ യുവതി മരിച്ചു എന്ന്.. 🌹🌹🌹🌹🌹🌹🌹🌹 അത്‌ കേൾക്കാൻ ആയിരുന്നോ നിങ്ങൾക്ക് ആഗ്രഹം… കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല… #ഹേമന്ത് : രാധികേ താൻ ദേവി ക്കു എന്തെങ്കിലും ആവശ്യം ഉണ്ടോ ന്നൊക്കെ ഒന്നു ചോദിച്ചു വരു. അത്‌ കഴിഞ്ഞു ഇറങ്ങാം… രാധിക അകത്തേക്ക് പോയപ്പോൾ ദേവിയുടെ അച്ഛൻ പിന്നെയും തുടങ്ങി.. നിങ്ങൾക് അങ്ങനെ ഒക്കെ പറയാം.. ആൾക്കാരുടെ മുന്നിൽ അവൾ മോശക്കാരി ആയില്ലേ. അതിന് ആര് സമാധാനം പറയും. നല്ല ഒരു കല്യാണം അവൾക് ഇനി വരുമോ… #അഭി :ഇയാൾ പിന്നേം അതിൽ തന്നെ കടിച്ചു തൂങ്ങി കിടക്കുവാണല്ലോ..

എടോ മനുഷ്യ കല്യാണം ഒന്നും അല്ല ഒരാളുടെ ജീവിതത്തിലെ വല്യ കാര്യം.ഇങ്ങനെ ഒരു കാര്യം നടന്നുന്ന് വച്ചു ദേവിയുടെ ജീവിതം തീരുമൊന്നും ഇല്ല. അവൾക് പറ്റിയ ഒരാൾ എവിടെ എങ്കിലും ഉണ്ടാവും.. നിങ്ങക്ക് അതൊക്കെ പറയാം.. നീ കാരണം അല്ലെ അവളുട ജീവിതം ഇങ്ങനെ ആയതു. അപ്പൊ നിനക്കും ഉത്തരവാദിത്വം ഇല്ലേ… #അഭി : തന്റെ ചാട്ടം കണ്ടപ്പോഴേ പോക്ക് എങ്ങോട്ട് ആണെന്ന് എനിക്ക് മനസ്സിലായി. അടുത്തത് താൻ പറയാൻ പോകുന്നത് ഞാൻ ഇവളെ കല്യാണം കഴിക്കണം അതല്ലേ.. സാഹചര്യം ഇതായി പോയി അല്ലെ ഞാൻ തനിക്ക് മനസ്സിലാക്കി തന്നേനെ എല്ലാം.. ഹേമന്ത് ഞാൻ ഇറങ്ങുവാ.. വന്ന കാര്യം കഴിഞ്ഞില്ലേ. ഇന്നലെ ഒരു അപകടത്തിൽ നിന്നും ദേവിയെ രക്ഷിച്ചു.

നല്ല ചികിത്സ കൊടുത്തു ഇപ്പൊ ദേ വീട്ടിലും എത്തിച്ചു… ഞാൻ പോട്ടെ… വെറുതെ ഇവിടെ നിന്നാൽ ഇയാളെ പിന്നെ ചൊറിഞ്ഞു കൊണ്ടുവരും. എന്റെ സ്വഭാവത്തിന് ഞാൻ എന്ത് ചെയ്യും എന്ന് എനിക്ക് തന്നെ അറിയില്ല വെറുതെ എന്തിനാണ് ഒരു പ്രശ്നമുണ്ടാക്കുന്നത്… അഭിഷേക് പോയി കഴിഞ്ഞു ഹേമന്തും രാധുവും ഇറങ്ങാൻ തുടങ്ങി… ഞങ്ങൾ ഇറങ്ങുവാ.പിന്നെ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം. അവളോ അഭിഷേകൊ യാതൊരു തെറ്റും ചെയ്തിട്ടില്ല… ഞങ്ങളെപ്പോലെ തന്നെ നിങ്ങൾക്കും അത് അറിയാമെന്നും എനിക്കറിയാം.. അവളെ അവന്റെ തലയിൽ വച്ച് പണി തീർക്കാൻ ഉള്ള വെപ്രാളമാണ് ഈ കാണിച്ചുകൂട്ടുന്ന ഒക്കെ എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട…

നിങ്ങളായി ആവശ്യമില്ലാത്ത പ്രശ്നങ്ങളൊന്നും ഉണ്ടാകരുത്. ദേവിയുടെ സ്വഭാവവും സതീശന്റെ സ്വഭാവവും നാട്ടുകാർക്കെല്ലാം അറിയാവുന്നതാണ്. രണ്ടു ദിവസം കഴിഞ്ഞാൽ നാട്ടുകാർ ഇതൊക്ക മറക്കും… അതുകൊണ്ട് വെറുതെ അവളെ കുത്തി നോവിക്കരുത്. ഇത് ഒരു റിക്വസ്റ്റ് ആണ്… വീട്ടുകാർക്ക് ഇല്ലാത്ത ദണ്ണം ഒന്നും നാട്ടുകാർക്ക് വേണ്ടാ.. അതും പറഞ്ഞു അവളുടെ അച്ഛൻ അകത്തേക്ക് കേറി പോയി… രാത്രി ആയി.. താൻ എന്നൊരു ജീവി അകത്തു ഉണ്ടെന്ന് പോലും തന്റെ വീട്ടുകാർക്ക് ഇല്ലല്ലോ എന്നോർത്ത് ദേവി ആ റൂമിൽ തന്നെ കിടന്നു… രാധുവും ഹേമന്തും വിളിച്ചെങ്കിലും നാളെ സംസാരിക്കാം എന്ന് പറഞ്ഞ് അവൾ ഫോൺ വച്ചു. രാത്രി എപ്പഴോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ദേവി കണ്ണ് തുറന്നത്.. നോക്കുമ്പോൾ അമ്മ…. ഒരു പാത്രം ഉണ്ട് കൈയിൽ..

അമ്മ വന്നത് അറിഞ്ഞിട്ടും ഞാൻ കണ്ണ് തുറക്കാതെ കിടന്നു. പാത്രം മേശയുടെ പുറത്തു വച്ചിട്ടുണ്ട് അമ്മ എന്റെ അടുത്ത കട്ടിലിൽ വന്നിരുന്നു. കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു എന്നിട്ട് എന്നെ വിളിച്ചു… ദേവി…. ദേവി….. എണീക്ക് ഭക്ഷണം കഴിച്ചില്ലല്ലോ…. എനിക്ക് അത്ഭുതം തോന്നി.. ഭക്ഷണം കഴിച്ചിട്ട് ഇല്ലല്ലോ എന്നൊക്കെ അമ്മ അടുത്ത് വന്നു ചോദിച്ചിട്ട് ഒരുപാട് നാളുകൾ ആയിരിക്കുന്നു… ഞാൻ പതിയെ എണീറ്റ് കൈയൊക്കെ കഴുകി വന്ന് ഭക്ഷണം കഴിച്ചു തീരുന്നതുവരെ അമ്മ അവിടെ ഇരുന്നു പരസ്പരം ഒന്നും മിണ്ടിയില്ല… മതിയോ നിനക്ക്… ഹം… എന്നാ കിടന്നോ… എല്ലാരും കഴിച്ചോ? വിദ്യയും ഞാനും കഴിച്ചു.. അച്ഛൻ സന്ധ്യ ആയപ്പോൾ പോയി…. ഇനി കുറച്ചു ദിവസം കഴിയുമായിരിക്കും വരാൻ..

നീ കിടന്നോ ഞാനും കിടക്കാൻ പോവാ.. അച്ഛൻ പോയി ന്നോ.. എനിക്ക് എങ്ങനെ ഉണ്ടെന്ന് പോലും ചോദിച്ചില്ല.. ഇങ്ങനെ ഉണ്ടായിരുക്കോ അച്ചന്മാർ…. അറിയില്ല ചിലപ്പോൾ ഉണ്ടാവും…. 🌹🌹🌹🌹🌹🌹🌹 റൂമിൽ എത്തിയിട്ടും അഭിഷേകിന്റെ മനസ്സിലാകെ ദേവിയുടെ മുഖം മാത്രം ആയിരുന്നു.. വാടി നിൽക്കുന്ന അവളുടെ മുഖം ഓർമയിൽ വരുന്തോറും നെഞ്ചിൽ ഒരു നീറ്റൽ പോലെ തോന്നി.. ആദ്യമായിട്ടാണ് ഇങ്ങനെ. ജോലിയുടെ ഭാഗമായി പലതരത്തിലുള്ള ആൾക്കാരെ പരിചയപ്പെട്ടിട്ടുണ്ട് എങ്കിലും, ഇങ്ങനെ ഒരാളോട് അടുപ്പം തോന്നുന്നത് ആദ്യമായിട്ടാണ്.. ഈശ്വരാ ഇനി ഇതായിരിക്കോ പ്രണയം… പെണ്ണ് കുഴപ്പം ഇല്ല പക്ഷെ വീട്ടുകാർ… പെട്ടന്ന് അഭിയുടെ ചിന്തയിലെക്ക് വേറെ ഓർമ്മകൾ കയറി വന്നു…

മുഖം ഒക്കെ വലിഞ്ഞു മുറുകി.. കുറച്ചു നേരം കണ്ണ് അടച്ചു കിടന്നു.. ആദ്യം വന്ന കാര്യം ബാക്കി ഒക്കെ പിന്നെ.വന്ന കാര്യത്തിന് പുതിയ ബന്ധങ്ങൾ ബന്ധനങ്ങൾ ആവരുത്.. അതുകൊണ്ട് തത്കാലം വേറെ ചിന്തകൾ ഒന്നും വേണ്ടാ.. എങ്കിലും ഇടയ്ക്കു ഇടക്ക് അനുവാദം കാത്തുനിൽക്കാതെ ദേവി അവന്റെ ഓർമകളിൽ വന്നു. 🌹🌹🌹🌹🌹🌹🌹🌹🌹 ഒന്നു രണ്ട് ദിവസത്തിനു ശേഷം ദേവി പിന്നെയും ജോലിക്ക് പോയി തുടങ്ങി.. അച്ഛൻ അന്ന് പോയിട്ട് പിന്നെ ഇത് വരെ വന്നില്ല.. അമ്മക്ക് വല്യ വ്യത്യാസം ഒന്നും ഇല്ല.. പഴയതു പോലെ ഒക്കെ തന്നെ.. വിദ്യയുമായി ഇപ്പൊ മിക്കവാറും ദിവസം വഴക്ക് ആണ് അമ്മ. അവൾ ഇപ്പൊ വൈകി വന്നാലോ റൂമിൽ കേറി കതക് അടച്ചു ഇരുന്നാലോ ഒക്കെ അമ്മ അവളുമായി വഴക്ക് ആയി.. കഴിഞ്ഞ ദിവസം രണ്ടാളും തമ്മിൽ കയ്യാങ്കളി വരെ എത്തി..

പുറത്തു ഇറങ്ങുമ്പോ ഒക്കെ ആദ്യം എല്ലാരും കളിയാക്കിയിരുന്നു. മുന വച്ചുള്ള സംസാരവും ഉണ്ടായി. തിരിച്ചു ഒന്നും മിണ്ടാതെ ആയപ്പോൾ അത്‌ പതിയെ നിന്നു. അത് അങ്ങനെ ആണല്ലോ തളർന്നിരിക്കുന്ന വരെ പല തരത്തിലും കുത്തിനോവിക്കാൻ ആൾക്കാരുണ്ടാവും. എന്നാൽ ഒരു വാക്കുകൊണ്ടോ നോക്കുകൊണ്ടോ ആശ്വസിപ്പിക്കാൻ ആരും മുതിരില്ല. മറ്റുള്ളവരുടെ ദുഃഖങ്ങൾ ക്കിടയിൽ സന്തോഷം കണ്ടെത്തുന്ന ഒരു സമൂഹം ആയിപ്പോയി.. ഷോപ്പിൽ ഇപ്പോഴും ഇടക്ക് ആരെങ്കിലും കുത്തി പറയും അവർക്ക് ഉള്ള മറുപടി രാധു കൊടുക്കും… ഹേമന്ത് പഴയ പോലെ ഇടയ്ക്കു വിളിച്ചു സംസാരിക്കും…

അന്നത്തെ സംഭവതിന് ശേഷം പിന്നേ അയാളെ കണ്ടിട്ടില്ല… എവിടെ പോയി ന്നു ഹേമന്തിനോട്‌ ചോദിക്കണം ന്ന് ഉണ്ടായിരുന്നു എങ്കിലും പിന്നെ അത്‌ വേണ്ടാ ന്ന് വിചാരിച്ചു.. പതിവ് പോലെ എക്സ്ട്രാ ഡ്യൂട്ടി ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തി.. സാധാരണ വീടിന്റെ വാതുൽക്കൽ എത്തുമ്പോൾ തന്നെ ടീവിയുടെ സൗണ്ട് കേൾക്കേണ്ടത് ആണ് ഇന്ന് ഇപ്പൊ സൗണ്ടും ഇല്ല ഒന്നും ഇല്ല….(തുടരും)

ശ്രീദേവി: ഭാഗം 8

Share this story