ആദിപൂജ: ഭാഗം 5

Share with your friends

എഴുത്തുകാരി: ദേവാംശി ദേവ

റൂമിലെത്തിയ പൂജ,പ്രണവിനെ വിളിചെങ്കിലും കിട്ടിയില്ല… Whats up നോക്കിയപ്പോൾ ആണ് സഖാവ് ഓൺലൈനിൽ ഉണ്ടെന്ന് കണ്ടത്…. പിന്നെ ഒന്നും നോക്കിയില്ല…. ഒരു മെസ്സേജ് ടൈപ്പ് ചെയ്തു.. ❤️നിന്റെ അക്ഷരങ്ങൾക്കിടയിൽ എന്നോ നഷ്ടപ്പെട്ടു പോയ എന്നെ തേടുകയാണ് ഇന്ന് ഞാൻ❤️ **************** “നാശം…..” ദേഷ്യത്തോടെ ആദി ഫോൺ എടുത്ത് എറിഞ്ഞത് നന്ദന്റെ ദേഹത്താണ് കൊണ്ടത്.” “നിനക്ക് എന്താടാ.. വട്ടായോ….” “ഇങ്ങനെ പോയാൽ വട്ട് ആകും…” ആദിയുടെ ദേഷ്യം കണ്ട് നന്ദൻ ഫോൺ എടുത്ത് നോക്കി… അവന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.. “ഈ കൊച്ച് ഇതുവരെ പിന്മാറിയില്ല ല്ലേ..”

നന്ദന്റെ ചോദ്യത്തിന് ആദി ഒന്നും മിണ്ടിയില്ല.. “ഈ കൊച്ചിന് ഈ റോസാപ്പൂ മാറ്റി അതിന്റ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കിക്കൂടെ….അങ്ങനെ ആണെങ്കിൽ…..” നന്ദൻ ഒന്ന് നിർത്തി ആദിയെ നോക്കി.. “ആണെങ്കിൽ…….” “അല്ല.. നിനക്ക് ചേരുന്ന കുട്ടി ആണെങ്കിൽ അത് തന്നെ അങ്ങ് നോക്കിയാൽ മതിയായിരുന്നല്ലോ….” നന്ദന്റെ മറുപടികേട്ട് അവനെ ഒന്ന് ദേഷ്യത്തോടെ നോക്കിയിട്ട് ഫോണും പിടിച്ചുവാങ്ങി റൂമിലേക്ക് പോയി ആദി.. **************** പുറത്ത് എന്തോ ബഹളം കേട്ട് ആണ് പൂജ പുറത്തേക്ക് ഇറങ്ങി നോക്കിയത്. ആ കാഴ്ച്ച കണ്ട് പൂജയുടെ കണ്ണുകൾ തിളങ്ങി.. വീടിന് തൊട്ടടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ ക്രിക്കറ്റ് കളിക്കുന്ന കുട്ടികൾ.. പത്തോ പന്ത്രണ്ടോ വയസ്സേ പ്രായം വരു എല്ലാവർക്കും…

പെൺകുട്ടികളും ആണ്കുട്ടികളും ഉണ്ട്.. പൂജ നേരെ അവർക്കടുത്തേക്ക് പോയി.. “ഹലോ… എന്നെ കൂടി കൂട്ടൊ…” പൂജയുടെ ചോദ്യം കേട്ട് കുട്ടികൾ എല്ലാം അവളെ തന്നെ നോക്കി… “ഏതാ …ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ..” “ഞാൻ ദേ ആ വീട്ടിലെയ….” പൂജ വീട്ടിലേക്ക് വിരൽ ചൂണ്ടി.. “അത് നിവി ഏട്ടന്റെ വീടല്ലേ…. നിവി ഏട്ടന്റെ ആരാ…” “കസിൻ ആണ്…” “കസിനെന്ന് വെച്ചാൽ…” “കസിനെന്നു വെച്ചാൽ…. എന്റെ അപ്പച്ചിയുടെ മോൻ ആണ് നിവി ഏട്ടൻ..” “യു മീൻ മുറപ്പെണ്ണ്.” “എസ്.” “നിങ്ങൾ തമ്മിൽ വേറെ എന്തെങ്കിലും റീലേഷൻ…” ഒരു ചെറിയ പെൺകുട്ടിയുടെ ചോദ്യം കേട്ടപ്പോൾ പൂജക്ക് ചിരി വന്നു.. “മറുപടി പറഞ്ഞില്ല….” വീണ്ടും അവൾ ഗൗരവത്തിൽ കൊഞ്ചലോടെ ചോദിച്ചു…. “അത് …ഞങ്ങൾ തമ്മിൽ…..ഇഷ്ടത്തിൽ ആ..” കുറച്ച് നാണം അഭിനയിച്ച് പൂജ പറഞ്ഞു.. “പാറു ചേച്ചി…..”

ആ കുട്ടി ഉറക്കെ വിളിച്ചു. “പാറു അല്ല… പൂജ…. അതാ എന്റെ പേര്…” “പാറു ചേച്ചി….” തൊട്ടടുത്തുള്ള വീട്ടിലേക്ക് നോക്കി ആ കുട്ടി ഉറക്കെ വിളിച്ചു… പൂജയും അങ്ങോട്ടേക്ക് നോക്കി… പഴയ മോഡലിൽ പണി കഴുപ്പിച്ച പഠിപ്പുരയോടു കൂടിയ വീട്… ആദ്യം ഒരു കൊലുസിന്റെ കിലുക്കം ആണ് കേട്ടത്.. പെട്ടെന്ന് പടിപ്പുര തുറന്നു… അവിടുന്ന് ഇറങ്ങി വരുന്ന ഒരു പെണ്കുട്ടി… കണ്ണെടുക്കാതെ പൂജ അവളെ നോക്കി നിന്നു… നീണ്ട മുടിയും വിടർന്ന കണ്ണുകളും ദാവണിയും നിറയെ മുത്ത് പതിപ്പിച്ച കൊലുസ്സും ഒക്കെ ആയി ഒരു സുന്ദരി കുട്ടി… “എന്താ മീനു… എന്തിനാ വിളിച്ചേ…” അവൾ ആ കുട്ടിയോട് ചോദിച്ചപ്പോൾ ആ കുട്ടി പൂജയെ നോക്കി… “ആരാ ഇത്…” ഒരു പുഞ്ചിരിയോടെ അവൾ ചോദിച്ചു .

“നിവിയേട്ടന്റെ ലൗവർ ആണ്..” മീനു അത് പറഞ്ഞതും പാറുവിന്റെ മുഖം ഇരുണ്ടു… ആ വിടർന്ന കണ്ണുകൾ നിറഞ്ഞ് മുത്ത് മണികൾ പോലെ കണ്ണുനീർ കവിളിലൂടെ ഒഴുകി ഇറങ്ങി…. “എന്താ…എന്ത് പറ്റി….എന്തിനാ കുട്ടി കരയുന്നത്…” “അതെ… ഇത് പാർവ്വതി.. ഞങ്ങളുടെ പാറു ചേച്ചി….പാറു ചേച്ചിയുടെ സ്വപ്നം ആണ് ഇയാൾ തകർത്തത്…” ഒരു കുട്ടി പറഞ്ഞു… “സ്വപ്നമോ….എന്ത് സ്വപ്നം…” “നിവിയേട്ടൻ.. അതായിരുന്നു പാറുചേച്ചി കണ്ട സ്വപ്നം..” മീനു കുട്ടി ആണ് അത് പറഞ്ഞത്… കാര്യം മനസ്സിലായതും പൂജ പൊട്ടിച്ചിരിച്ചു… എല്ലാവരും അത്ഭുതത്തോടെ അവളെ നോക്കി… “ഡോ…താൻ ആദ്യം ഈ കരച്ചിൽ ഒന്ന് നിർത്തിയെ….ഞാൻ വെറുതെ പറഞ്ഞത് ആണ്. .” പാറു വിശ്വാസം വരാതെ പൂജയെ നോക്കി… “സത്യം ആടോ….നിവി ഏട്ടൻ എനിക്ക് എന്റെ ബ്രതർ ആണ്…. ”

അത് കേട്ടതും പാറുവിന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു.. “പക്ഷെ പാറു…നിവിയേട്ടൻ ഇതിനെ കുറിച്ചൊന്നും എന്നോട് പറഞ്ഞിട്ടില്ലല്ലോ..” “അറിഞ്ഞാൽ അല്ലെ പറയു…” മീനു പറഞ്ഞു.. “അറിയില്ലേ…” “പറഞ്ഞാൽ അല്ലെ അറിയൂ..” മറ്റൊരു കുട്ടി ആണ് അത് പറഞ്ഞത്.. “ഇത് വരെ പറഞ്ഞിട്ടില്ലേ..” പൂജയുടെ ചോദ്യത്തിന് ഇല്ലെന്ന് പാറു തലയാട്ടി… “സാരല്ല…എല്ലാം ഈ പൂജ ശരിയാക്കി തരാം… ഇപ്പൊ നമുക്ക് ക്രിക്കറ്റ് കളിക്കാം..” “അയ്യോ ഞാൻ ഇല്ല… ഇതൊക്കെ കൊച്ചു കുട്ടികൾ കളിക്കുന്ന കളിയല്ലേ…”. ”എന്ന് ആര് പറഞ്ഞു… ഇനി അങ്ങനെ ആണെങ്കിൽ തന്നെ നമ്മളും കുഞ്ഞ….” പൂജയുടെ സംസാരം കെട്ട് പാറുവും അവരോടൊപ്പം കളിക്കാൻ കൂടി… കുറച്ച് നേരം കൊണ്ട് തന്നെ പൂജ ആ കുട്ടിപ്പട്ടാളത്തിന് നേതാവായി മാറി ****

ഉറങ്ങി കിടന്ന ആദി പുറത്തെ ബഹളം കേട്ട് ആണ് ഉണർന്നത്… ബാൽക്കണിയിൽ ചെന്ന് പുറത്തേക്ക് നോക്കിയ ആദി കണ്ടത് കുട്ടികളോടിപ്പം ക്രിക്കറ്റ് കളിക്കുന്ന ബാലയെ ആണ്… “ശ്രീകുട്ടി…” അവന്റെ കാലുകൾ വേഗം അങ്ങോട്ടേക്ക് പാഞ്ഞു… ആ ഓട്ടം ചെന്നു നിന്നത് പൂജയുടെ മുൻപിൽ ആണ്… ഓടി വന്ന ആദിയെ കണ്ട് പൂജയും അമ്പരന്നു. “എന്താ…..” പൂജയുടെ ചോദ്യം ആദിയെ ബോധത്തിലേക്ക് കൊണ്ട് വന്നത്… തന്റെ മുന്നിൽ നിൽക്കുന്നത് ശ്രീ കുട്ടി അല്ല അത് പൂജ ആണ്.. “എന്താ ആദി ഏട്ടാ…” പാറുവാണ് ചോദിച്ചത്.. “ക്രിക്കറ്റ് കളിക്കുന്നതൊക്കെ കൊള്ളാം.. ബോള് എങ്ങാനും അങ്ങോട്ടേക്ക് വന്നാൽ….” പൂജയെ നോക്കി ആണ് ആദി അത് പറഞ്ഞത്…

അപ്പോഴാണ് അവളുടെ നെറ്റിയിലെ മുറിവ് അവൻ കണ്ടത്.. അവന്റെ ഉള്ളൊന്ന് പിടഞ്ഞു.. “ഉറപ്പിച്ചു..” ആദി പോയതും പൂജ പറഞ്ഞു… “എന്ത് ഉറപ്പിച്ചൂന്ന്..” പാറു ആണ് ചോദിച്ചേ… “ഇങ്ങേർക്ക് ഭ്രാന്ത്‌ ആണോന്ന് സംശയം മാത്രമേ ഉണ്ടായിരുന്നുള്ളു… ഇപ്പൊ ഉറപ്പിച്ചു…”. “പൂജേ……” വിളികേട്ട് പൂജ തിരിഞ്ഞു നോക്കി… നിവി ആണ്… പൂജ പാറുവിനെ നോക്കി… പാറുവിന്റെ പൊടി പോലും ഇല്ലായിരുന്നു അവിടെ.. “ചേച്ചി നോക്കണ്ട….നിവി ഏട്ടനെ കണ്ടാൽ പിന്നെ പാറു ചേച്ചിയെ കാണില്ല…” “അടിപൊളി… ഇവള് എങ്ങനെ അങ്ങേരെ വളക്കും…” “ആ……” കുട്ടികൾ എല്ലാം ഒരുമിച്ച് മറുപടി പറഞ്ഞു.. “ടി….” “ഞാൻ പോണു….നാളെ കാണാം ട്ടോ..’. ****

“നിനക്ക് നാണം ഇല്ലെടി കുട്ടികളോട് കളിച്ചു നടക്കാൻ..” “ഇല്ലല്ലോ…ഞാനും കുട്ടിയ.” അവള് നിവിയുടെ കൈയിൽ ചുറ്റിപിടിച്ചു കൊണ്ട് പറഞ്ഞു .. ”മോളെ…” ആദിയുടെ അമ്മ… “മോൾക്ക് എന്നോട് ദേശ്യം ആണോ.” “ദേഷ്യമോ… എന്തിനാ ആന്റി എനിക്ക് ആന്റിയോട് ദേശ്യം..” “അത് രാവിലെ…ആദി… ” “അയ്യോ ആന്റി ഞാൻ അപ്പൊ തന്നെ അതോ‌ക്കെ മറന്നു..” പൂജയുടെ മറുപടി കേട്ട് നിവി അവളെ സൂക്ഷിച്ചു നോക്കി.. പൂജ അവനെ നോക്കി കണ്ണടച്ചു കാണിച്ചു. “മോൾക്ക് പിണക്കം ഒന്നും ഇല്ലല്ലോ..” “ഇല്ല ആന്റി…സത്യം.. ആന്റി എങ്ങോട്ട് പോകുവാ…” “അമ്പലത്തിലേക്ക്… മോള് വരുന്നുണ്ടോ…”

“ഉവ്വ്…ഒരു പത്ത് മിനിറ്റ്… ഞാൻ ഇപ്പൊ റെഡിയായി വരാം..” അവൾ അകത്തേക്ക് ഓടി.. “ടി…സത്യത്തിൽ നിനക്ക് ആദിയോട് ദേഷ്യം ഒന്നും ഇല്ലേ…” നിവി അവളുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു… അതിന് മറുപടിയായി അവളൊന്ന് ചിരിച്ചു കാണിച്ചിട്ട് റൂമിലേക്ക് പോയി… “ദൈവമേ ഈ കുരുത്തം കെട്ടവൾ എന്തെങ്കിലും ഒപ്പിക്കോ….. എങ്കിൽ അവൻ എന്നെ തട്ടും…” നിവി നെഞ്ചത്ത് കൈ വെച്ചു… ****÷ കുളി കഴിഞ്ഞു വന്ന് ഡ്രെസ്സ് സെലക്ട് ചെയ്യുമ്പോൾ ആണ് കഴിഞ്ഞ ഓണത്തിന് നിവി വാങ്ങി കൊടുത്ത പട്ടു പാവാട കണ്ടത്…. അവൾ അതെടുത്തിട്ടു… സരസ്വതിയോടൊപ്പം അമ്പലത്തിലേക്ക് പോയി.. കളിച്ചും ചിരിച്ചും നടക്കുന്ന വായാടി ആയ പൂജയെ സരസ്വതിക്ക് ഒരുപാട് ഇഷ്ടമയി.. “ആദിത്യൻ…

തിരുവാതിര നക്ഷത്രം.. സ്വയംവര പുഷ്പാഞ്ജലി..” “ഇത് എത്രമത്തെ പുഷ്പാഞ്ജലി ആണ് സരസ്വത്തിയമ്മേ…” “പതിനൊന്നാമത്തേത് ആണ് തിരുമേനി..” “ഇനി മൂന്നെണ്ണം കൂടി…അതോടെ എല്ലാ ദോഷവും മാറും ..” “അത് തന്നെ ആണ് എന്റെയും പ്രതീക്ഷ തിരുമേനി..” അത് പറയുമ്പോൾ സരസ്വതിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു… ”വിഷമിക്കണ്ട നന്നായി പ്രാർദ്ധിച്ചോളൂ എല്ലാം ശരിയാകും… സതി ദേവിയെ നഷ്ടപ്പെട്ട മഹാദേവനെ തേടി പാർവതി ദേവി എത്തിയത് പോലെ അധികം താമസിക്കാതെ മകനെ തേടി അവന് വിധിക്കപ്പെട്ടവൾ എത്തും…” രണ്ടുപേരും ക്ഷേത്രത്തിൽ കയറി തൊഴുതു….. തിരിച്ചു വരുമ്പോൾ സരസ്വതി അധികം സംസാരിച്ചില്ല.. അവർക്കെന്തോ വിഷമം ഉള്ളതായി പൂജക്ക് തോന്നി..

വീടെത്തിയപ്പോൾ ആണ് ആരോ പാടുന്നത് കേട്ടത് .. “അത് പാറു മോള് കീർത്തനം പാടുന്നതാണ്..” സരസ്വതിയോടൊപ്പം പൂജയും പാറുവിന്റെ വീട്ടിലേക്ക് നോക്കി.. മുറ്റത്തെ തുളസി തറയിൽ വിളക്കു വെച്ച് കീർത്തനം ആലപിക്കുവാണ് പാറു. വീട്ടിലും തുളസിതറ ഉണ്ടെങ്കിലും പൂജാമുറിയിൽ ആണ് അപ്പച്ചി വിളക്ക് വെയ്ക്കുന്നത്.. പൂജ ,പൂജാമുറിയിൽ ചെന്ന് വിളക്ക് കൊളുത്തി തുളസിത്തറയിൽ കൊണ്ട് വെച്ചു.. ആ ദീപത്തിന് മുന്നിൽ കണ്ണുകൾ അടച്ച് കൈകൾ കൂപ്പി നിന്നു… “എന്റെ ഈശ്വരൻ മാരെ എത്രയും പെട്ടെന്ന് എന്റെ സഖാവിനെ കാണിച്ചു തരണെ…” ചുറ്റുമുള്ളതൊന്നും അറിയാതെ പൂജ പ്രാർത്ഥിച്ചു നിന്നപ്പോൾ അവളെ തന്നെ നോക്കി നിക്കുവായിരുന്നു ആറ് കണ്ണുകൾ.. ആദി, നന്ദൻ, നിവി.

തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ആതിപൂജ: ഭാഗം 4

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!