ആദിശൈലം: ഭാഗം 65

ആദിശൈലം: ഭാഗം 65

എഴുത്തുകാരി: നിരഞ്ജന R.N

ദേവികാരുദ്രപ്രതാപ്.. !!!!!!!! വീണ്ടും വീണ്ടും അവളുടെ ചെഞ്ചുവപ്പാർന്ന അധരം ആ പേര് മന്ത്രിച്ചുകൊണ്ടിരുന്നു….. കന്യാദാനതിന് സമയമായി…… പൂജാരി പറഞ്ഞതുകേട്ട് ഹൃദയം നിറഞ്ഞ സന്തോഷത്തോടെ വധുക്കളുടെ അച്ഛന്മാർ അവരുടെ അടുത്തേക്കുവന്നു…. ഒരായുഷ്ക്കാലം മുഴുവൻ സ്നേഹിച്ച തന്റെ പെണ്മക്കളെ, തങ്ങളേക്കാൾ ആയിരം ഇരട്ടി സ്നേഹത്തോടെ, കണ്ണ് നനയ്ക്കാതെ ജീവിതകാലം മുഴുവൻ നോക്കിക്കൊള്ളാൻ പ്രാപ്തിയുള്ള മരുമക്കളുടെ കൈകളിലേക്ക് വെച്ചുകൊടുത്തപ്പോൾ അറിയാതെ ആ വൃദ്ധഹൃദയങ്ങൾ മിഴിനീർ ഇറ്റിച്ചു… എന്താ അങ്കിളേ ഇത്…….

ശ്രീയുടെ വലതുകരം അല്ലുവിന്റെ കരത്തിനുമേൽ വെക്കുന്നതിനിടയ്ക്ക് നിറഞ്ഞുവന്ന കണ്ണീർ തുടയ്ക്കാൻ മറന്ന വിശ്വനോടായി അല്ലു ചോദിച്ചു… സന്തോഷമാടോ…… ഒരച്ഛന്റെ സന്തോഷം……. ജനിച്ചുവീണ കൈകൾ കൊണ്ട് തന്നെ അവളെ മറ്റൊരുവന് സമ്മാനിക്കുകയാണ് നിറഞ്ഞ വിശ്വാസത്തോടെ…..,, നോക്കിക്കോണം എന്റെ പൊന്നുമക്കളെ…….. ശ്രീയുടെ നെറുകയിൽ മുത്തം കൊടുത്തുകൊണ്ട് വിശ്വൻ പറഞ്ഞു… പ്രദക്ഷിണം വെച്ച് വന്നോളൂ……. പൂജാരിയുടെ അടുത്ത ആജ്ഞ വന്നതും അഞ്ചും തങ്ങളുടെ നല്ലപാതിയുടെ കൈകൾ പിടിച്ച് പ്രദക്ഷിണം ചെയ്യാൻ തുടങ്ങി…..

ഓരോ വലം വെക്കുമ്പോഴും ആ ഹൃദയങ്ങൾ തന്റെ നല്ലപാതിയ്ക്കായി മനം നിറഞ്ഞ് പ്രാർത്ഥിക്കുകയായിരുന്നു……. വിവാഹം സമ്പൂർണമായി….. അവസാന വട്ട പ്രദക്ഷിണവും കഴിഞ്ഞതോടെ പൂജാരി പ്രഖ്യാപിച്ചു…. അപ്പോഴും ചുറ്റും നടന്നതൊക്കെ വിശ്വസിക്കണോ വേണ്ടയോ എന്ന അങ്കലാപ്പിലായിരുന്നു ദേവു.. ഇപ്പോഴും താൻ തന്റെ പ്രിയപ്പെട്ടവന്റെ താലിയ്ക്ക് അവകാശിയായെന്ന് ആ ഹൃദയത്തിന് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല….സ്വപ്നം ആണെങ്കിൽ പോലും ഇനി ഈ താലി തന്നിൽ നിന്ന് മരണത്തിൽ പോലും അടരരുതേ എന്ന പ്രാർത്ഥനയോടെ അവൾ അതിൽ ഇറുകെ പിടിച്ചു…. ആ കാഴ്ച കണ്ട രുദ്രനിലും നേരിയ നോവുണർന്നു……. ഇത്രമാത്രം എന്നെ ഇറുക്കല്ലേ പെണ്ണെ………

ഒടുവിൽ നിന്നിൽ അലിഞ്ഞുചേരാൻ ആകാതെ വന്ന രുദ്രനെ വെറുക്കാൻ ആ മനസ്സിന് ആകാതെ വന്നെന്നിരിക്കും….. മനസ്സിൽ മന്ത്രിച്ച ആ വാക്കുകളിൽ നിറഞ്ഞ വേദനയ്ക്ക് സാധികയുടെ മുഖമുണ്ടായിരുന്നു……… എല്ലാരും വന്നേ…. ഫോട്ടോസ് എടുക്കണം…. ആരുടെയോ വിളിച്ചുകൂവൽ കേട്ടാണ് ഏതോലോകത്തിൽ നിന്നെന്നപോലെ രണ്ടും ഞെട്ടിയുണരുന്നത്….. ഒരുവേള ആ കണ്ണുകൾ കൂട്ടിമുട്ടി…….. അടങ്ങാത്ത പ്രണയത്തേക്കാൾ മറ്റെന്തോ ഭാവമായിരുന്നു അവനിൽ നിന്നുണ്ടാവുന്നതെങ്കിൽ നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിതം തിരികെതന്നതിന്റെ നന്ദികൂടി ദേവുവിൽ അലിഞ്ഞുചേർന്നിരുന്നു… ഫോട്ടോ സെക്ഷൻ തുടങ്ങിയതും പെൺപിള്ളേരെല്ലാം കലി തുള്ളാൻ തുടങ്ങി….

തൂങ്ങിയും കിടന്നും ഇരുന്നും ഫോട്ടോഗ്രാഫർ പറയുന്ന പൊസിഷൻ മാറി മാറി ചെയ്ത് ശെരിക്കും അവർ ക്ഷീണിച്ചിരുന്നു…. ചെക്കന്മാരാണെങ്കിലോ കിട്ടിയ ചാൻസ് നന്നായി മുതലാക്കുന്നുണ്ട്……. ഇടുപ്പിൽ പതിഞ്ഞ കൈകളാൽ അവരെ ചേർത്തുനിർത്തുമ്പോൾ ആ മുഖത്തെ പുഞ്ചിരിപോലെതന്നെ വിരലുകളും കുസൃതികൾ മീട്ടാൻ തുടങ്ങിയിരുന്നു….. കണ്ണേട്ടാ… അവളുടെ കഴുത്തിലൂടെ കൈയിട്ട് നിൽക്കുന്ന പിക് എടുക്കാനായി പോസ് ചെയ്യാൻ ഫോട്ടോഗ്രാഫർ പറഞ്ഞപ്പോൾ ചെക്കൻ അങ്ങെനെ തന്നെ നിന്നുകൊടുത്തു. പക്ഷെ, അങ്ങേര് പറയാത്ത ഒരു കാര്യം കൂടി അവൻ ചെയ്തു……… അതിനാണ് ശ്രീയുടെ വിളിയുയർന്നത്.. 🙈🙈 എന്താ മോളൂസ്…..

നിഷ്കളങ്കത ആവോളം വാരിവിതറി കൊണ്ട് അവൻ ചോദിക്കുന്നത് കേട്ട് അവളൊന്ന് മുഖം കൂർപ്പിച്ചു…. അടുത്ത നിമിഷം മുഖത്ത് ഫ്ലാഷ് മിന്നിയതറിഞ്ഞ് അവൾ ഞെട്ടിപോയി…… ഇത് കൊള്ളാം…………. പൊളിയായിട്ടിട്ടുണ്ട്…….. ക്യാമറയിലേക്ക് നോക്കി ഫോട്ടോഗ്രാഫർ ചേട്ടൻ പറയുന്നത് കേട്ടപ്പോൾ അവൾ ആാാ അമ്പലകുളമൊന്ന് മനസ്സിൽ കണ്ടു, കൂടെ ആ ചേട്ടന്റെ കുഴിയിൽ കിടക്കുന്ന അപ്പൂപ്പന്മാരെയും…………………. കുറച്ച് കൂടി ചേർന്ന് നിന്നാൽ പൊളിക്കുമല്ലേ….. ഫോട്ടോ എടുക്കാൻ നിൽക്കുന്ന ചേട്ടനെ പോസ്റ്റ്‌ ആക്കി, പോസ് കണ്ടെത്തുന്ന തിരക്കിലാണ് അയോഗ്…………….

ആഷിയാണേൽ സർവ്വ ലോകവും കണ്ടിട്ട് നിൽക്കുകയാണ്… ഇനി നിയന്ത്രണം വിട്ടാൽ കെട്ടിയ ദിവസം തന്നെ അവൾ വിധവയാകേണ്ടി വരുമെന്നുള്ളതിനാൽ ഒരു പൊടിക്ക് ഒതുങ്ങിനിൽക്കുവാ……….. നന്ദയുടെ ക്ഷീണം കണ്ടതും ഇപ്പോളിത്രയും മതി എന്ന് പറഞ്ഞ് അവൻ അവളെയും കൊണ്ട് തിരികെ നടന്നു….. ജോയിച്ചൻ ആണേല് ജാൻവിയുടെ മടിയിൽ തലവെച്ച് കിടക്കുവാണ്……… സംഭവം ക്യാമറ പോസിംഗ് ആണ്…….. എന്തെങ്കിലും സംസാരിച്ചോണ്ടിരിക്കാൻ പറഞ്ഞപ്പോൾ അവൻ പറഞ്ഞതുകേട്ട് അവളുടെ ഉള്ള കിളി പറന്നുപോയി………. അങ്ങെനെ ഞാൻ മുംബൈയിൽ നിന്നിരുന്ന ടൈം ഒരു സംഘം ആൾക്കാർ പോലീസ്സ്റ്റേഷനിലോട്ട് അറ്റാക്ക്……………

ബാക്കി പറയും മുൻപേ അവന്റെ വായ്ക്ക് മേൽ അവളുടെ കൈ പതിഞ്ഞു….. പറയാനും കേൾക്കാനും ഒരു ജീവിതം മുഴുവൻ മുൻപിലുണ്ട്….. പ്ലീസ്…. ഇപ്പോഴേ എന്നെകൊണ്ട് ഡിവോഴ്സ് പെറ്റീഷനിൽ ഒപ്പിടിപ്പിക്കരുത്……. ചിരിച്ചുകൊണ്ട് കഴുത്തറുത്ത ആ ഡയലോഗിൽ പാവം എന്റെ ചെക്കൻ വീണു….. 🤭🤭ഒരക്ഷരം മിണ്ടാതെ കണ്ണുംതള്ളി അവൻ വാ പൊത്തുന്നത് കണ്ടപ്പോൾ അവളിൽ ചെറുചിരി വിടർന്നു….. കുറച്ച് കൂടി ചേർന്ന് നിൽക്ക്….. ഫോട്ടോഗ്രഫർ പറയും തോറും രുദ്രൻ ദേവുവിൽ നിന്നകലുകയാണെന്ന് തോന്നുമാറാണ് അവരുടെ ഫോട്ടോഷൂട്ട്‌……. ചുണ്ടിൽ പുഞ്ചിരിവിടരുന്നുണ്ടെങ്കിലും ആ മനസ്സ് സാഗരത്തെക്കാൾ പ്രക്ഷുബ്ധമായിരുന്നു……..

ദേവുവാണെങ്കിൽ അവനോട് ചേർന്ന് നിൽക്കാൻ കിട്ടുന്ന ഒരു നിമിഷം പോലും പാഴാക്കുന്നതുമില്ല…… ഒടുവിൽ ഫോട്ടോഷൂട്ട്‌ കഴിഞ്ഞ് പെൺകുട്ടികളെ സാരീ മാറ്റാനായി കൊണ്ടുപോയി… ചെക്കന്മാരും മുതിർന്നവരും അടുത്ത ചില ബന്ധുക്കളും മാത്രം അവിടെ ബാക്കിയായി… എല്ലാം നന്നായി വന്നല്ലോ… സമാധാനം…. !! മുതിർന്നവർ ആരോ പറയുന്നതുകേട്ട് ധ്യാനിന്റെ കൈകൾ യാന്ത്രികമായി രുദ്രന്റെ തോളിലേക്ക് നീണ്ടു… ആ മിഴിയിൽ പെങ്ങളെ ജീവനോളം സ്നേഹിക്കുന്ന ഒരാങ്ങളയുടെ നന്ദിസൂചകമുണ്ടായിരുന്നു… എന്താടാ… നീയും അപ്പോൾ എന്നേ അങ്ങേനെയാണോ കാണുന്നെ??? രുദ്രന്റെ ചോദ്യത്തിന് അവനെ പുണർന്നുകൊണ്ടാണ് ധ്യാൻ മറുപടി നൽകിയത്…..

നിന്നെ ജീവനായ എന്റെ പെങ്ങളുടെ വേദന കണ്ട് കുറച്ച് നിമിഷം വരെ ഉരുകിയവനാ ഞാൻ….. ഇപ്പോൾ നിന്റെ പെണ്ണായി അവളെ കാണുമ്പോൾ….. പറയാൻ അറിയില്ല……… നന്ദി അല്ലേടാ അതിനപ്പുറം എന്തോ ആണ്…. ഡേയ്…… നിങ്ങളീ കൊച്ചിനെ പിടിച്ചേ……….. ധ്യാനിന് നേരെ അക്കുവിനെ നീട്ടികൊണ്ട് മനപൂർവ്വം വിഷയം മാറ്റാൻ അഖിൽ ഇടയിലോട്ട് ഇടിച്ചു കയറി…… ഇതെന്താടാ കൊച്ചിന്റെ ഉടുപ്പ് എവിടെ???? കുഞ്ഞ് നീക്കറുമിട്ട് വിരൽ വായിലിട്ട് കള്ളച്ചിരിയുമായി കാലിട്ടടിക്കുന്ന അക്കുവിനെ കൊഞ്ചലോടെ വാങ്ങിച്ചുകൊണ്ട് ധ്യാൻ ചോദിച്ചു….. അതൊന്നും പറയണ്ട…… കല്യാണത്തിന് വന്ന ഏതോ ഒരു പൊടികൊച്ചിനെ നോക്കി വെള്ളമിറക്കി നിന്നതാ……….

മായ കുടിക്കാൻ വെള്ളം കൊടുത്തപ്പോൾ ആ കൊച്ചിനെ കാണാൻ വയ്യാത്തോണ്ട് ആണെന്ന് തോന്നുന്നു തട്ടിക്കളഞ്ഞു.. നനഞ്ഞ ഉടുപ്പിട്ട് പനി പിടിപ്പെക്കണ്ടന്ന് കരുതി ഞാൻ അതങ്ങ് ഊരി കാറിലിട്ടു…… അഖിൽ പറഞ്ഞതുകേട്ട് അത്ഭുതത്തോടെ എല്ലാം ധ്യാനിന്റെ കൈകളിലേക്ക് നോക്കി…… എന്തോ വീരകൃത്യം ചെയ്ത മാതിരി കൈ കോട്ടി കുടുകുടെ ചിരിക്കുന്ന തക്കുടുവിനെ കണ്ടതും എല്ലാം കൂടി ആർത്ത് ആർത്ത് ചിരിക്കാൻ തുടങ്ങി…. നീ നിന്റെ അച്ഛന്റെ മോൻ തന്നെയാടാ മോനെ…. ചിരിക്കുന്നതിനിടയ്ക്ക് അഖിലിനിട്ട് മാധു ഒന്ന് കൊട്ടുകയും ചെയ്തു……………….. അല്ലേടാ, ആ ഗൗരവ് എവിടെപോയി????? അവനെന്താ ഇന്ന് വരാതിരുന്നേ…………

ജോയിച്ചൻ ചോദിച്ച ചോദ്യം എല്ലാത്തിന്റെയും മുഖത്ത് ചോദ്യ ഭാവം ഉണർത്തി, ഒരുവന്റെ ഒഴികെ……… അവനാണെലോ കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു…… അത് ഞാനും കുറേ ആലോചിച്ചു… ഇനിയിപ്പോ ആരെങ്കിലും പണിഞ്ഞതാണോ…?? ആര് പണിയാൻ???? അല്ലു പറഞ്ഞതുകേട്ട് മാധു ചോദിച്ചതും കണ്ണുകൊണ്ട് അവൻ രുദ്രനെ ചൂണ്ടി…….. ഓഹ്……… എല്ലാത്തിന്റെയും നെഞ്ചിൽ ആ നിമിഷം ആ ചോദ്യം ഉയർന്നു,, കൂടെ രുദ്രനെ സംശയവും…. സാരീ മാറി പെൺകുട്ടികളിറങ്ങി………. തങ്ങളുടെ അടുത്തേക്ക് നടന്നെത്തിയ അവരെ കണ്ണിമവിട്ടാതെ നോക്കിനിൽക്കാൻ ആ മുഖങ്ങളിലെ ശോഭ തന്നെ മതിയായിരുന്നു…

മയിൽ‌പീലി കളർ സാരീയിൽ ആഷിയും പിങ്ക് കളർ സാരിയിൽ നന്ദയും പതിവിലും സുന്ദരിയായപ്പോൾ മെറൂൺകളറിൽ വൈറ്റ് സ്റ്റോൺ വർക് സാരീ ജാൻവിയെ സുന്ദരിയാക്കി….. ശ്രീയും ദേവുവും ലൈറ്റ് ബ്ലൂ ആയിരുന്നു ഉടുത്തത്………… അഞ്ചിന്റെയും കണ്ണുകൾ തങ്ങളെ നോക്കിനിൽക്കുന്ന പ്രാണനായകന്മാരിൽ ഉടക്കിയതും മുഖം നാണത്താൽ കൂമ്പിപ്പോയി…. ആദ്യമായ് ആ കണ്ണുകളിൽ മിഴികളുടക്കാൻ ഒരു ആധിപോലെ…………….. വാ മക്കളെ സദ്യ കഴിക്കാം…. അമ്മമാർ അവരെ ഊട്ടുപുരയിലേക്ക് ക്ഷണിച്ചു….. എന്റെ ശ്രീ….. തനിക്ക് ഇത്ര സൗന്ദര്യമുണ്ടായിരുന്നോ….. ഒന്നിച്ചു നടക്കുന്നതിനിടയിൽ അല്ലുവിന്റെ ചുടു നിശ്വാസം അവളുടെ കാതിന്മേല് പതിഞ്ഞു…..

നീ എന്നേ മിക്കവാറും ജോസ്പ്രകാശ് ആക്കും പെണ്ണെ…… സ്വതസിദ്ധമായ കള്ളച്ചിരിയോടെ മീശ പിരിച്ചുകൊണ്ട് ജോയിച്ചൻ പറഞ്ഞതുകേട്ട് ആ വയറിനിട്ട് ജാൻവി ഒരു കുത്ത് കൊടുത്തു…. ആഹ്…. എന്താടാ……. അവന് മുൻപ് പോയ രുദ്രൻ കാര്യം തിരക്കിയത് ഒന്നുമില്ലെന്ന് ചുമലു കൂച്ചി കാണിച്ചിട്ട് അവളെയൊന്ന് കൂർപ്പിച്ചു നോക്കി……. ഇന്ന് കൊള്ളാലോ എന്റെ പെണ്ണ്….. ഒന്നൂടെ ഒന്ന് കെട്ടിയാൽ കൊള്ളാമെന്നുണ്ട് എനിക്ക്…. മായയുടെ കാതോരം അഖില് പറഞ്ഞതും അവളുടെ മിഴികൾ ധ്യാനിന്റെ കൈയിലിരുന്ന് ഉറക്കം പിടിക്കുന്ന അക്കുവിലേക്ക് നീണ്ടു….. ദോ,,അതുപോലൊന്നിനെ താങ്ങാനുള്ള ശേഷി തത്കാലം എനിക്കില്ല. അതുകൊണ്ട് എന്റെ മോൻ ഒരടി മാറിനിന്നെ………

അക്കുവിനെ ചൂണ്ടി മായ പറഞ്ഞതുകേട്ട് അവനവളെയൊന്ന് തുറിച്ചുനോക്കി…. പോ മോനെ… പോയി കഴിക്കാൻ നോക്ക്…..കിന്നരിക്കാൻ വന്നിരിക്കുന്നു…. ഹും….. അവനെ നന്നായി പുച്ഛിച്ചുകൊണ്ട് അവൾ ധ്യാനിൽ നിന്ന് കുഞ്ഞിനെ വാങ്ങി മുൻപിലേക്ക് നടന്നുപോയി…. പോട്ടെ അളിയാ വിട്ടു കള…….. അയോഗിന്റെ കമെന്റ് കൂടിയായതോടെ ടയറു കേറിയ തവള പോലെ അഖിൽ ചമ്മിനാറി ചതഞ്ഞരഞ്ഞു… ഫ്രണ്ട്സിന്റെയും കസിൻസിന്റെയും പണി മൂലം പരസ്പരം ഊട്ടേണ്ടി വന്നു അവർക്ക്………. കല്യാണം സമ്പൂർണമായി നടന്നതിന് പിന്നാലെ അവർക്ക് ഇറങ്ങേണ്ട സമയവും ആയി…. അതുവരെ നാണവും ആനന്ദവും ഇടകലർന്ന മുഖങ്ങൾ കാർമേഘത്താൽ ഇരുണ്ട്കൂടി…..

ഇറങ്ങേണ്ട സമയം അടുക്കുംതോറും അതിന് ആക്കം കൂടി കൂടി വന്നു…. ഒടുവിൽ പേമാരിപോലെ അവ പെയ്യാനും തുടങ്ങി… ആഷിയും നന്ദയും ശ്രീയും അച്ചന്റേയും അമ്മയുടെയും തോളിൽ വീണപ്പോൾ ദേവു ധ്യാനിന്റെ കൈകളിൽ പിടിച്ചുകൊണ്ട് അമ്മയുടെയും അച്ഛന്റെയും തോളിൽ വീണു… ജാൻവിയാണേൽ എല്ലാരേയും മാറി മാറി കെട്ടിപിടിച്ചു കരയുകയാണ്…. പിടിച്ചുമാറ്റിയിട്ടും കാര്യമില്ല എന്നറിയാവുന്നതുകൊണ്ട് തന്നെ ചെക്കന്മാർ അത് നോക്കിനിന്നു….. ആാാ കണ്ണുകൾ നിറയുന്നത് സഹിക്കാനാവില്ലെങ്കിലും ഇതവരുടെ അവകാശമായി അവർക്ക് തോന്നി………. അതുവരെ പിടിച്ചുനിന്ന അമ്മമാർ ആ നിമിഷം നിയന്ത്രണം വിട്ടു………

ഇതുപോലൊരിക്കൽ സ്വന്തം കുടുംബത്തെ വിട്ടുവന്നവരായിട്ടും തന്റെ പെണ്മക്കളെ പിരിയുന്ന വേദന സഹിക്കാൻ ആ അമ്മമനസ്സുകൾക്ക് കഴിയുന്നില്ല…. വിഷമിക്കാതെടോ….. നിങ്ങളുടെ ഈ പെണ്മക്കളെ മക്കളായി തന്നെയല്ലേ ഞങ്ങളും കാണുന്നെ…… പെൺകുട്ടികളെ അഞ്ചിനെയും ചേർത്ത് നിർത്തി ആ അമ്മമാർ പറഞ്ഞ വാക്കുകളിൽ എല്ലാവർക്കും ആശ്വാസകുളിർമ നിറഞ്ഞിരുന്നു…. അധികസമയം കളയാതെ അവരവിടെനിന്നും ഇറങ്ങി…. നന്ദയും മാധുവും അല്ലുവും ശ്രീയും ഒരു കാറിൽ മാധവത്തിലേക്ക് തിരിച്ചപ്പോൾ ജോയിച്ചൻ അമ്മച്ചിയോടും ജാൻവിയോടുമൊപ്പം കോട്ടയത്തേക്ക് തിരിച്ചു….. രുദ്രനും ദേവുവും ഗസ്റ്റ്ഹൌസിലേക്കും അയോഗ് ആഷിയുമായി അവന്റെ അമ്മയുറങ്ങുന്ന അവന്റെ വീട്ടിലേക്കും മടങ്ങി……..

എഴുതിരിയിട്ട നിലവിളക്ക് നൽകി സുമിത്ര തന്റെ കുടുംബത്തിലേക്ക് ആ രണ്ട് ഐശ്വര്യദേവതകളെയും സ്വീകരിച്ചു….. വലതുകാൽ വെച്ച് പടികൾ ചവിട്ടി എന്നും ദീർഘസുമംഗലിയായി ജീവിക്കാനുള്ള അനുഗ്രഹം തേടി നല്ലപാതിയോടൊപ്പം അവർ ഇരുവരും മാധവത്തിലെ പൂജാമുറിയിൽ കൈകൾ കൂപ്പി…… ഇവിടെ തന്നെ സ്വീകരിക്കാനൊന്നും ആരുമില്ല……. അതുകൊണ്ട് കേറി വാ….. കാറിൽ നിന്നിറങ്ങിയ ദേവുവിനോടായി അത്രയും പറഞ്ഞുകൊണ്ട് രുദ്രൻ വീട്ടിലേക്ക് കയറാൻ പോയി….. നിൽക്ക്… നിൽക്ക്……. പെട്ടെന്ന് അവനെ തടഞ്ഞുകൊണ്ട് അകത്തുനിന്ന് അക്കുവിനെയും എടുത്തുകൊണ്ട് അഖിലിറങ്ങി വന്നു….. നീയെന്താടാ ഇവിടെ??

അതൊക്കെ ഇപ്പോ മനസിലാവും… ദേവു…. ഇങ്ങോട്ട് ചേർന്ന് നിന്നെ…. ഡോറിനരികിൽ തന്നെ നിന്ന ദേവുവിനെ അഖിൽ രുദ്രന്റെ അരികിലേക്ക് ചേർത്തുനിർത്തി….. മായേ……. രണ്ടാളും ഒരുമിച്ചുനിന്നതും അകത്തേക്ക് നോക്കി കൊണ്ട് അവൻ മായയെ വിളിച്ചു……… ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി അന്ധാളിച്ചുനിൽക്കുന്ന അവരുടെ മുൻപിലേക്ക് കത്തിച്ച വിളക്കുമായി മായ കടന്നുവന്നു……. വലതുകാൽ വെച്ച് കയറിവാ……. ദേവുവിന് വിളക്ക് കൈമാറികൊണ്ട് അവൾ പറഞ്ഞു….. മായേ……….. നോക്കേണ്ട രുദ്രേട്ടാ……….. ഈ ഏട്ടന്റെ പെങ്ങളായി എന്റെ നാത്തൂനേ ഞാൻ ഈ വീട്ടിലേക്ക് വിളിച്ചുകയറ്റുവാ………. വിട്ടു കളഞ്ഞേക്കരുത് ഇനിയൊരിക്കലും……….

അകത്തേക്ക് പോകുന്ന ദേവുവിനെ നോക്കികൊണ്ട് അവളത് പറയുമ്പോൾ എന്ത്പറയണമെന്നറിയാതെ നിന്നുപോയി രുദ്രൻ…. !!!!! … എന്റെ ദേവീ………….. നിന്നൊടെങ്ങേനെയാ നന്ദി പറയേണ്ടെന്ന് അറിയില്ല നിക്ക്…. ജീവിതം കൈവിട്ടുപോയി എന്ന് വിചാരിച്ചിരുന്നപ്പോഴാ ദൈവാധീനം പോലെ നീ എനിക്ക് ഈ സൗഭാഗ്യം തന്നത്…….ഇതിനോളം മറ്റൊന്നും എനിക്ക് വേണ്ടാ…. ഒരൊറ്റ പ്രാർത്ഥന മാത്രമേയുള്ളു…… കണ്ണടയും വരെ എന്റെ സീമന്തരേഖ എന്റെ പ്രിയപ്പെട്ടവന്റെ കൈകളാൽ ചുവന്നുതന്നെ കിടക്കണം…….. കണ്ണടയുമ്പോഴും ആ മടിത്തട്ട് എനിക്ക് ആശ്വാസമാകണം……… കൈകൾകൂപ്പി പൂജാമുറിയിൽ പ്രാർത്ഥിക്കവേ ആാാ കണ്ണുകൾ നിറഞ്ഞുതൂവി…. എനിക്കായ് പ്രാർത്ഥിക്കാൻ മാത്രം അറിയുന്ന ഈ പെണ്ണിനെ എന്തിനാ എന്റെ ദേവി ഇങ്ങെനെ നീ വിഷമിപ്പിക്കുന്നെ……….

അറിയാലോ നിനക്കെല്ലാം……………ഹൃദയം പണ്ടേ മറ്റൊരുവൾക്ക് പകുത്തുനൽകിയ ഞാനിനി എങ്ങെനെ…..?????? എന്റെ സാധുവിനെ മറക്കാൻ പോയിട്ട് ഒരുനിമിഷം പോലും മറക്കാതിരിക്കാൻ എനിക്കാവുന്നില്ല…. ആാാ ഞാൻ എങ്ങേനെയാ………….. ഒരു ചുവരിനപ്പുറം അവളുടെ പ്രാർത്ഥനകൾ കേട്ടുനിൽകെ അവന്റെ കണ്ണുകളും ഈറനണിഞ്ഞു……….. സാധു…… അറിയില്ല പെണ്ണെ ഞാൻ ചെയ്തതും ചെയ്യുന്നതുമൊക്കെ ശെരിയാണോന്ന്………………….. എത്രയൊക്കെ ശ്രമിച്ചാലും നിന്നിൽ അലിഞ്ഞുചേർന്ന എന്നെ അവൾക്കായി പകുക്കാൻ എനിക്കാവുന്നില്ല….ആദ്യമായ് രുദ്രൻ തോറ്റുപോകുവാ…. പ്രണയത്തിനുമുൻപിൽ…. എന്ത് ചെയ്യും ഞാൻ……………

സാക്ഷാൽ രുദ്രനെ പോലും വിഷമതയിലാഴ്ത്തിയ പെണ്ണിന്റെ പ്രണയച്ചൂടിൽ നമ്മുടെ രുദ്രനും നീറിപുകയാൻ തുടങ്ങി……. ഇനിയുമത് കൂടുമെന്നറിയാതെ അവൻ മെല്ലെ റൂമിലേക്ക് നടന്നു…….. ഇവിടെയാ ആഷി എന്റെ അമ്മ ഉറങ്ങുന്നേ…… തറവാട്ട് മുറ്റത്ത് അമ്മയെ അടക്കിയിടത്ത് ആഷിയുമായി നിൽക്കുകയാണ് അയോഗ്……. ആ കണ്ണുകൾ അമ്മയ്ക്കായ് നിറഞ്ഞിട്ടുണ്ട്…… അമ്മേ,, കണ്ടോ.. അമ്മേടെ ആഗ്രഹം പോലെ എന്റെ പെണ്ണിനെ ഞാൻ അങ്ങട് കെട്ടി… അമ്മേടെ ആഗ്രഹം ഞങ്ങൾക്ക് രണ്ടാൾക്കും വേണം…………….. അയോഗെട്ടാ.. എന്തായിത്??? കൊച്ചുകുട്ടികളെപോലെ കരയാൻ ഭാവിച്ച അവനെ അവൾ തടഞ്ഞു……… എന്റെ ഈ സന്തോഷം കാണാൻ എന്റെ അമ്മ യില്ലാതായി പോയല്ലോ ആഷി……..

വിതുമ്പലോടെ അമ്മയുടെ കുഴിമാടത്തിലേക്ക് നോക്കികൊണ്ടവൻ പറഞ്ഞത് അവൾക്കും നോവായി പടർന്നു……… അയോഗെട്ടാ…. എന്തോന്നാ മനുഷ്യാ…. നോക്കികെ,,, ആരു പറഞ്ഞ് അമ്മയില്ലെന്ന്…. നമ്മുടെ കൂടെ തന്നെയുണ്ട്….. നമുക്ക് കൂട്ടായ്…… പിന്നെ,,, നിങ്ങൾക്കെന്നും അമ്മയായും കൂട്ടുകാരിയായും ഭാര്യയായുമൊക്കെ ഞാനില്ലേ?????? പിന്നെന്താ……. നിങ്ങൾക്ക് എന്തിനും ഞാനില്ലേ അവന്റെ മുടിയിഴകളെ തലോടികൊണ്ടവൾ പറഞ്ഞതുകേട്ട് അവൻ ആ കണ്ണുകളിലേക്ക് നോക്കി…. എനിക്കിപ്പോ ഒരു കാര്യം മാത്രം മതി…. എന്താത്??? ഒരുമ്മ തരുവോ………. 🤪🤪🙏 നിഷ്കളങ്കത വാരിയിട്ട് കള്ളച്ചിരിയോടെ അവൻ ചോദിച്ചതുകേട്ട് ആദ്യമൊന്ന് പകച്ചെങ്കിലും ആ തിരുനെറ്റിയിൽ ചുണ്ടുകൾ ചേർത്ത നിമിഷം ആ മുത്തത്തിന് ഒരേ നിമിഷം വാത്സല്യത്തിന്റെയും പ്രണയത്തിന്റെയും മാധുര്യമുണ്ടായിരുന്നു…………

അയോഗിന്റെ വല്യമ്മയാണ് ആഷിയ്ക്ക് വിളക്ക് നൽകി വീട്ടിലേക്ക് കയറ്റിയത്… മാധവമേനോൻ ഉണ്ടായിരുന്നപ്പോൾ വലിയ അടുപ്പമില്ലാതിരുന്ന വല്യമ്മ അയാളുടെ മരണശേഷമാണ് ആയോഗുമായി കൂട്ടായത്……. യാത്ര വല്ലാതെ തളർത്തിയത്കൊണ്ടാകാം വീട്ടിലെത്തിയതും അമ്മച്ചി അവളെ കുരിശുവരച്ച് പെട്ടെന്ന് അകത്തേക്ക് കയറ്റി…. കെട്ടിയോളെ…. അവന്റെ മാധുര്യം നിറഞ്ഞ ശബ്ദം കാതോരമുണർത്തിയ വികാരത്തിന് അവളിലെ പെണ്ണിനെ ഉണർത്താൻ ശക്തിയുണ്ടായിരുന്നെങ്കിലും അധികരിച്ച ക്ഷീണം ആ കണ്ണുകളെ മെല്ലെ തലോടാൻ തുടങ്ങി……….. റിസ്‌പെഷൻ എല്ലാം ഒരാഴ്ച കഴിഞ്ഞിട്ടാണ് വെച്ചിരിക്കുന്നത്….

ഇടവക പള്ളിയിൽ വെച്ച് ജോയിച്ചന്റെ കേട്ട് ഒന്നൂടെ കഴിഞ്ഞിട്ട് എല്ലാം കൂടി ഒന്നിച്ച് നടത്താമെന്ന് നേരെത്തെ തീരുമാനിച്ചതാണ്……. എന്നാലും അഖിലേട്ടാ ആ ഗൗരവ് എവിടെപോയി??? രുദ്രന്റെ വീട്ടിൽനിന്നും തിരികെ പോകും വഴി മായ വീണ്ടും ഗൗരവിന്റെ വിഷയത്തിലേക്ക് വന്നതും ഉത്തരമെന്തെന്നറിയാതെ അഖിൽ കൈകൾ മലർത്തി…… എന്നാലും അവൻ പെട്ടെന്ന് എവിടെ അപ്രത്യക്ഷനായി????? മടിയിലിരിക്കുന്ന അക്കുവിന്റെ കുഞ്ഞുമുടിയിഴകളിലേക്ക് വിരലോടിച്ചുകൊണ്ട് പുറത്തേക്ക് നോക്കിക്കൊണ്ടവൾ ചിന്തിച്ചു…….. എന്തോ കളി പറഞ്ഞതുപോലെ കുടുകുടെ ചിരിക്കുന്ന അക്കുവിന്റെ വയറിൽ ഇക്കിളിയിട്ടുകൊണ്ട് അഖിൽ അവളെയൊന്ന് നോക്കി, ശേഷം ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മറച്ചുകൊണ്ട് ഡ്രൈവിംഗ് തുടർന്നു !!!

…(തുടരും ) ഇഷ്ടം നിരഞ്ജന RN നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ആദിശൈലം: ഭാഗം 64

Share this story