ദേവയാമി: ഭാഗം 36- അവസാനിച്ചു

Share with your friends

എഴുത്തുകാരി: നിഹാരിക

പിന്നെ…. | സംഹാരമായിരുന്നു ദേവീ……. ശത്രുക്കളെ ഓരോരുത്തരെ ആയി, തുടക്കം ഹാരിസിൽ നിന്നെന്നു കരുതി… പക്ഷെ അപ്പഴേക്കും അവൻ ജീവഛവമായിരുന്നു …… പിന്നെ എൻ്റെ ഭാഗ്യം പോലെ ….. നല്ലൊരു തുടക്കം തന്നെ കിട്ടി…… നിൻ്റെ അച്ഛൻ …. “”മേലേടത്ത് വിശ്വനാഥ വർമ്മ “””” അതൊരു അപകട മരണമായിരുന്നില്ല ടീ….. കൊലപാതകമായിരുന്നു അതും എൻ്റെയീ കൈ കൊണ്ട് ……. ദേവിക ഞെട്ടിപ്പിടഞ്ഞ് നോക്കിയപ്പോൾ വല്ലാത്ത ഒരു ഉന്മാദാവസ്ഥയിൽ പൊട്ടിച്ചിരിക്കുക യായിരുന്നു ആദി ……

വഴിവിട്ട രീതിയിൽ പണം നേടിക്കഴിഞ്ഞിരുന്നു ഞാൻ ആവശ്യത്തിൽ കൂടുതൽ, അതിൻ്റെ പേരിൽ പിടിക്കപ്പെടും എന്നുറപ്പായിരുന്നു, പണം അത് സുരക്ഷിതമാക്കാൻ എനിക്ക് ചിലവ് ഒരു മംഗൾ സൂത്രവും (താലി) ഇത്തിരി കുങ്കുമവും, മനസുകൊണ്ട് ഒരംശം പോലും ആഗ്രഹിച്ചില്ലെങ്കിലും , ആദി നാരായണൻ, അല്ല വിഷ്ണു ശർമ്മ വിവാഹിതനായി, ഭാര്യക്ക് വിവാഹ സമ്മാനമായി പല അക്കൗണ്ട് കളിൽ ലക്ഷങ്ങൾ, പാവം അവൾ അറിഞ്ഞില്ല അവളെ ലക്ഷപ്രഭു ആക്കിയിട്ടാണ് ഈ ഭർത്താവ് ജയിൽവാസത്തിന് പോയതെന്ന് !! അതേടി…!! ചെറിയൊരു അശ്രദ്ധ ….. ഞാൻ പിടിക്കപ്പട്ടു …. പിന്നെ തിരിച്ചെത്തിയത് പന്ത്രണ്ട് വർഷം കഴിഞ്ഞാ …. ഓടി വരാൻ നോക്കിയതാ നിൻ്റെ അടുത്ത് …….

പക്ഷെ എൻ്റെ ഭാര്യക്ക് എൻ്റെ കൂടെ ജീവിക്കണമെന്ന്, മനസിൻ്റെ ഓരോ അണുകൊണ്ടും നീ, യെന്ന നാമം മാത്രം ജപിക്കുന്ന ഞാൻ, എങ്ങനെ അത് സഹിക്കും ദേവീ…….. നീ പറ!! പിന്നെ അവളുടെ നെഞ്ചിൽ കത്തി കുത്തിയിറക്കി… അവസാനത്തെ ആ ഞെരക്കമുണ്ടല്ലോ ?? പ്രാണൻ ജീവനെ വിട്ട് പോവുമ്പോ ഉള്ള അവസാനത്തെ പരിഭവം പോലത്തെ തേങ്ങൽ…. ഹാ!! അതിന് വല്ലാത്ത ലഹരിയാ ദേവീ….. അതു കൊണ്ടാ വൃന്ദയെയും അതുപോലെ … വല്ലാത്ത ശബ്ദത്തിൽ അട്ടഹസിക്കുകയായിരുന്നു ആദി, പേടിച്ച് ദേവിക മിഴികൾ അടച്ച് പ്രാർത്ഥിച്ചു, ഹാരിസിന് മിയ മോളെ എങ്കിലും തിരിച്ചു കൊടുക്കാൻ, ഇത്ര നാള് ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ചതാ പാവം, ഇനി വയ്യാ! തനിക്കെന്ത് തന്നെ വന്നാലും അനുഭവിക്കാൻ തയ്യാറാണ്….

ഹാരിയോട് ഞാൻ കാണിച്ച തെറ്റിന് പരിഹാരമാവട്ടെ ഇത് ….. “”” ആദി …… ഞാനൊന്നും അറിഞ്ഞിരുന്നില്ല ….. സത്യം, എൻ്റെ കുഞ്ഞിനെ എങ്കിലും വെറുതെ വിട് പ്ലീസ്””” “”നീയറിഞ്ഞില്ല…. ദേവി, നീയറിഞ്ഞില്ല …… ഈ എൻ്റെ മനസ് ….. ഇനി പറ്റുമോ?? ഞാൻ നിന്നെ സ്നേഹിച്ച പോലെ!! വേണ്ട അതിൻ്റെ ഒരംശം, തിരിച്ച് തരാമോദേവി “”” അയാൾ അവളുടെ മുഖത്തിനടുത്തേക്ക് ചെന്നു വെറുപ്പാൽ വീണ്ടും അവൾ മുഖം തിരിച്ചു, “” കഴിയില്ല ലേ !! അറിയാം എനിക്കറിയാം ….. ഒപ്പം ജീവിക്കാനേ നിൻ്റെ സമ്മതം വേണ്ടു, മരിക്കാൻ വേണ്ട!! അതിനാ…. അതിനാ നമ്മൾ വന്നേ…..””” വല്ലാതെ ഭയം തോന്നി ദേവികയ്ക്ക്, എങ്കിലും അവസാനം മുന്നിൽ കാണുന്ന സാധു മൃഗത്തെപ്പോലെ …,

മുന്നിൽ കയറിപ്പിടിക്കാൻ ഒരു കച്ചിത്തുരുമ്പ് പോലും ഇല്ലന്നറിയുമ്പോൾ വരുന്ന ഒരു ധൈര്യം അതവൾ സംഭരിച്ചിരുന്നു അപ്പഴേക്ക് …… “””ശരി!! മരണമെങ്കിൽ അത് , ഞാൻ ഏറ്റുവാങ്ങിക്കോളാം പക്ഷെ എൻ്റെ മോള് ….. എൻ്റെ കുഞ്ഞിനെ വെറുതേവിട് !! “”” “”എന്നിട്ട് …. എന്നിട്ട് ?? നിൻ്റെ ആൻ്റണി ഹാരിസ് ആ ഒരു ആശ്വാസത്തിൽ ജീവിക്കാനോ…..?? പറ്റില്ല!! അവൻ നീറി നീറി ജീവിക്കണം. കൈയ്യിൽ വന്ന ജീവിതം മുന്നിൽ തട്ടിത്തൂവി പോയത് കണ്ട് ചങ്കുതകർന്ന് ജീവിക്കണം അതാ അവന് ഞാൻ വിധിക്കുന്ന ശിക്ഷ….. മരണത്തേക്കാൾ ഭയാനകമാണത്, ഇഷ്ടമുള്ളതെല്ലാം തട്ടിപ്പറിക്കപ്പെടുമ്പോൾ ആ വേദന അവനും അറിയട്ടെ, നിനക്ക് കൂട്ടയി അവളും വരും ദേവി…. നിൻ്റെ ആത്മിക ഹാരിസൺ””””

ആ അമ്മ മാനസിന് താങ്ങാൻ കഴിയുന്നതിൽ അപ്പുറമായിരുന്നു ആ കേട്ടത്…. അവർ തൻ്റെ നിസഹായാവസ്ഥ ഓർത്ത് കരഞ്ഞു…. “” കൊല്ലെടാ എന്നെ….. എന്നാ കൊന്ന് താടാ എന്നെ…… ഇതിലും ഭേദം അതാ …””” “”” നോ…. നോ… നോ… കരയല്ലേ…. കരയല്ലേ ദേവി …… ഇത് കാണാൻ വയ്യ എനിക്ക് – ….. കൊല്ലാം…… പക്ഷെ അതിന് മുമ്പ് എല്ലാം തുറന്ന് പറഞ്ഞ് ഒന്നു കുമ്പസരിക്കണം എനിക്ക്….. “”” . ദേവിക സംശയത്തോടെ അയാളെ നോക്കി, “””ഇനിയെന്താടാ നിനക്ക് പറയാനുള്ളേ ?? എൻ്റെ അച്ഛൻ… കൂടെപ്പിറപ്പിനെ പോലെ കരുതിയ വൃന്ദ …… എല്ലാവരെയും നീ …… ഇനിയെന്താടാ നിനക്ക് പറയാനുള്ളേ; “” “”കൂൾ …… ദേവി …..അവരൊക്കെ തെറ്റ് ചെയ്തിട്ട …. !!തെറ്റ് ചെയ്തിട്ടാ…. ദേവി ….. തെറ്റ് ചെയ്തിട്ട….””” അണച്ചു കൊണ്ടയാൾ അവിടെ കിടക്കുന്ന കസേരയിലേക്ക് ഇരുന്നു ….. ദേവിക ശബ്ദമുണ്ടാക്കാതെ കരഞ്ഞു, ***

ദേവൻ എത്തുമ്പോൾ ശ്രീരാജും നവനീതും അവനെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു, ””കണ്ടോ നിങ്ങൾ അവരെ? :”” ദേവൻ ചോദിച്ചു, “” ഉം …. രണ്ടു പേര്…. ആ ഇല്ലത്ത് മുമ്പിൽ തന്നെ ഉണ്ട്…. അതു കൊണ്ട് പുറകുവശം വഴി പോണം, അവിടെ കാട്പിടിച്ച് കിടക്കാണ്, അതിനിടയിലൂടെ പോയാൽ ആരും അറിയില്ല!””” ശ്രീ രാജ് പറഞ്ഞ് നിർത്തി, “”നിങ്ങൾ എല്ലാം പ്ലാൻ ചെയ്തിട്ടുണ്ടല്ലോ അല്ലേ?? അതു മതി!! “” ദേവനും മറ്റു രണ്ട് പേരും മെല്ലെ ആ പഴയ കെട്ടിട മതിലിൻ്റെ പുറക് വശത്ത് കടക്കാനുള്ള സ്ഥലം നോക്കി നടന്നു. നവനീത് വണ്ടിക്കുള്ളിൽ ഇരിക്കുന്ന പ്രതാപനെ ഒന്ന് നോക്കി, അവരുടെ കൂടെ ചെന്നു. മെല്ലെ കെട്ടിടത്തിന് പുറകിൽ എത്തിയപ്പോൾ മെല്ലെ ദേവൻ്റെ കൈ ഗൺ പൗച്ചിലേക്ക് നീണ്ടു, ***

” “”” പറഞ്ഞാലും പറഞ്ഞാലും തീരുന്നില്ല ദേവി ഒന്നും ….. അവസാനത്തേത് അങ്ങനാ…. “”” ദേവി കണ്ണടച്ച് ഇരുന്നു, “”” ഞാൻ വന്ന ദിവസം നിൻ്റെ മോൾക്ക് ചെറിയൊരു ഷോക്ക് കൊടുത്തിട്ടാ വന്നത് ദേവി, ഒരു ചെറിയ ആക്സിഡൻ്റ് രൂപത്തിൽ, നിന്നെ കാണാൻ നിൻ്റെ തറവാടിൻ്റെ മുന്നിൽ കുറേ കാത്ത് നിന്നു ..പക്ഷെ വന്നതവളാ, അവൻ്റെ മോള്, ചെറുതായൊന് തട്ടിയിട്ടു…. നോവാതെ, പിന്നെ നിന്നെ കാണാൻ ഹോസ്പിറ്റലിലേക്ക്, അവിടെ എൻ്റെ കണക്ക് കൂട്ടൽ മുഴുവൻ തെറ്റുകയായിരുന്നു, നീ വീണ്ടും വിവാഹിതയായത് ഞാൻ അറിഞ്ഞില്ല….. അങ്ങനെ എൻ്റെ മനസ് ചിന്തിച്ചില്ല!! സോറി അവനെയുമെനിക്ക് കൊല്ലേണ്ടി വന്നു, പക്ഷെ ചാവുന്നതിന് മുമ്പ് ഒരു കുമ്പസാരം പോലെ അവൻ പറഞ്ഞിരുന്നു നീ ഒരിക്കലും അവനൊരു ഭാര്യയായിട്ടില്ല !!

എന്ന് ഒരു പോലെ സങ്കടവും സന്തോഷവും തോന്നി, ഹാരിസിൻ്റെ ദേവികയാണിപ്പഴും എന്ന സങ്കടവും, മറ്റൊരാളും നിന്നെ…… സന്തോഷവും: .. ദേവിക പുച്ഛത്താടെ അവനെ നോക്കി, ഇനി നിൻ്റെ മകൾ …… അവൾക്ക് പോവാന്നുള്ള നേരമായി ദേവി …… നമ്മുടെ മുന്നിൽ അവളിപ്പോ അലിഞ്ഞില്ലാതാവും, ശേഷം നീയും ഞാനും…. എനിക്ക് ധൃതിയായി ദേവീ……. ” ” പ്ലീസ് …… എൻ്റെ മോള് …… ദേവികയ്ക്ക’ കണ്ണിൽ ഇരുട്ടു കയറും പോലെ തോന്നി……. “” സെബാസ്റ്റിൻ…..!! അവളെ കൊണ്ടു വാ “”” പണം കൊടുത്ത് കൂടെ നിർത്തിയ ആജ്ഞാനുവർത്തികളിൽ ഒരാളെ അയാൾ വിളിച്ചു, കൈയ്യും കാലും ബന്ധിച്ച് അവശനായി അയാൾ ആദി നാരായണൻ്റെ ദേഹത്തേക്ക് മറിഞ്ഞു വീണു, ഞെട്ടി ത്തിരിഞ്ഞ് നോക്കുമ്പോൾ പുറകിൽ നിന്നും ദേവനെ കണ്ടു, കൈയ്യിൽ തനിക്ക് നേരേ നീട്ടിപ്പിടിച്ച തോക്കും …..

അവൻ വരുന്നതിനനുസരിച്ച് പുറകിലേക്ക് നീങ്ങി ആദി നാരായണൻ ….. പെട്ടെന്ന് പുറകിൽ ഇരുന്ന ഒരു പഴയ ഫ്ലവർ വേസെടുത്ത് ദേവൻ്റെ കൈയ്യിലേക്കെറിഞ്ഞു, അപ്രതീക്ഷിതമായതിനാൽ കയ്യിൽ നിന്നു തോക്ക് തെറിച്ചു പോയിരുന്നു ….. പെട്ടെന്നയാൾ ദേവന് നേരെ ചാടി വീണു, ആദ്യത്തെ ചവിട്ട്‌ ദേവൻ്റെ നെഞ്ചിൽ കൊണ്ടു… … “””മോനേ!””” ചവിട്ടു കൊണ്ട് പുറകിലേക്ക് വേച്ചുപോയ ദേവനെ നോക്കി ദേവിക വിളിച്ചു…… ദേവൻ സർവ്വ ശക്തിയും എടുത്ത് ആദിനാരായണൻ തന്നത് അതിലും ശക്തിയിൽ തിരിച്ചു കൊടുത്തു, അയാൾ ബാലൻസ് തെറ്റി സ്റ്റെയർകേസിൽ ചെന്ന് വീണു….. അവിടെ നിന്ന് തൂക്കിയെടുത്ത് മുഖത്തേക്കാഞ്ഞടിച്ചു ദേവൻ ……

അടുത്ത അടിയിൽ ആദി നാരായണൻ നേരത്തെ ദേവൻ്റെ കയ്യിൽ നിന്നും തെറിച്ച് വീണ തോക്കിന്നടുത്ത് ചെന്നു വീണു. കൈയ്യെത്തിച്ചത് എടുത്തതും ദേവൻ ഒന്ന പകച്ചു, അപ്പഴും ലക്ഷ്യം തെറ്റാതെ അയാൾ ദേവികയുടെ നേരെ ഉന്നം വച്ചു, ഒരു വേള അയാളുടെ കണ്ണുകൾ ആർദ്രമായി തൻ്റെ പ്രണയം !! അവളെ ഇല്ലാതാക്കാൻ പോകുന്നു, ഒപ്പം അവ വീണ്ടും തിളങ്ങി…. ഒരുമിച്ചൊരു മരണം….. ദേ വന് എന്തെങ്കിലും ചെയ്യാൻ കഴിയും മുമ്പേ …..അയാൾ ട്രിഗർ അമർത്തി.. ദേവു ആൻറീ……. രണ്ടു തവണ ഷൂട്ട് ചെയ്യുന്ന ശബ്ദം കേട്ടു, കണ്ണു തുറന്ന് നോക്കുമ്പോൾ വെടികൊണ്ട് പിടയുന്ന പ്രതാപനെയാണ് ആദ്യം കണ്ടത്, ഒപ്പം നെറ്റിയിൽ വെടിയേറ്റ് അവസാന ശ്വാസം വലിക്കുന്ന ആദി നാരായണനും….

നവനീത് തോക്ക് അപ്പഴും നീട്ടി പിടിച്ച് തന്നെ നിൽക്കുകയായിരുന്നു …… “പ്രതാപനങ്കിൾ ” എന്തോ അയാളൊടൊരു ബഹുമാനം തോന്നിപ്പോയി, “”മാ……. പ്പ് ” ” മുഴുമിക്കും മുമ്പേ ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്ത് അയാളും ഇഹലോക വാസം വെടിഞ്ഞു….. അപ്പുറത്തെ റൂമിൽ നിന്നും തൻ്റെ മിയയെ നെഞ്ചോട് ചേർക്കുമ്പോൾ അതൊരു പുനർജന്മമാണെന്ന് ഇരുവരും തിരിച്ചറിഞ്ഞു…. ദേവികയേയും കൂട്ടി അവിടം വിടുമ്പോൾ, ശ്രീരാജും നവനീതും തങ്ങളുടെ കേസ് ഫയൽ ക്ലോസ് ചെയ്യുകയായിരുന്നു….. ****

കുറച്ചു ദിവസത്തിന് ശേഷം ഇന്ദു ഹോസ്പിറ്റൽ വിട്ടു, ഇന്ന് ദേവനും രുഗ്മിണിയും തിരിച്ച് പോവുകയാണ്, മിയയുടെ എക്സാം അടുത്താഴ്ച തുടങ്ങും അത് കഴിഞ്ഞാൽ അവരുടെ എൻഗേജ്മെൻ്റ്, കല്യാണം പിന്നെ തീരുമാനിക്കാം എന്ന് മുതിർന്നവർ തീരുമാനിച്ചപ്പോൾ മനസില്ലാ മന്നസോടെ അവർ സമ്മതം മൂളി, ഹാരിസ് മേലേടത്ത് വേണം എന്ന് ഉദയൻ പറഞ്ഞ പ്രകാരം അവർ അവിടെ നിൽക്കാൻ തീരുമാനിച്ചു…. ഇറങ്ങാൻ നേരം നവനീതും അവരുടെ കൂടെ ഉണ്ടായിരുന്നു, “”ടാ….. എനിക്കൊരാളെ ഇഷ്ടാ”” ആമിയെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന ദേവനോട് നവനീത് പറഞ്ഞു, “” ആരെ”” ദേവൻ മിഴിച്ചു ചോദിച്ചു, “”മഞ്ചിമ “” “” ചിമ്മുവോ?? ഇതക്കെ എപ്പ”” കണ്ണ് മിഴിച്ച് ദേവനെ നോക്കി മിയ….. ”

” അന്ന് സ്കൂളിൽ വന്നില്ലേ… അന്ന്, അവക്കും ഇഷ്ടാ”” “”ഓഹോ അപ്പ ഇത് എപ്പിസോഡ് കുറേ കഴിഞ്ഞതാണല്ലോ? ശരി നിൻ്റെ അമ്മയോട് പറഞ്ഞ് ഒക്കെ ശരിയാക്കാടാ … അതിനല്ലേ എൻ്റെ രുക്കു അമ്മ ….. നീ ഇപ്പ പോയേ…… ഞാനെൻ്റെ പെണ്ണിനോട് യത്ര പറയട്ടെ ” ” ആ !! നടക്കട്ടെ നടക്കട്ടെ …” നവനീത് വേഗം പോയി, ദേവൻ അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു, മെല്ലെ അവൻ്റെ ചുണ്ടുകൾ ഇണയെ തേടി……. രണ്ടു പേരും സ്വയം മറന്നു നിന്നു, ************** കണ്ണിൽ നിന്നും മറയുന്ന വരെ മിയ കൈ വീശി കാണിച്ചു… നിറഞ്ഞൊഴുകുന്ന അവളുടെ കണ്ണുകൾ കണ്ട് ഇന്ദു അമ്മ പറഞ്ഞു “” ഒരു മാസം കഴിഞ്ഞാ ഇങ്ങ് വരില്ലേ ൻ്റ തൊട്ടാവാടി “” ഒന്ന് ചിരിച്ച് പിടക്കുന്ന മനസാലെ പെണ്ണ് അകത്തേക്കോടി…… **************

“” ഇങ്ങനെ ഹാരിയെ ഇനി കാണാൻ പറ്റും ന്ന് കരുതിയതല്ല !! എല്ലാം നന്നായി വന്നു, ഇപ്പഴാ…. സമാധാനായത്, “”പ്രണയം സത്യാണെങ്കിൽ എന്നായാലു മത് ഒന്നിക്കുമെടി…..”” അയാൾ അവളുടെ നെറുകയിൽ മുകർന്നു, “” ഹാരി ആ പാട്ടൊന്ന് പാടാമോ?? കരിനീല കണ്ണുള്ള ………… ആർദ്രമായി ഹാരി ആ പാട്ട് അവളുടെ ചെവിയിൽ മൂളി….. കരിനീല കണ്ണുള്ള പെണ്ണേ……. നിൻ്റെ കവിളത്ത് ഞാനൊന്ന് നുള്ളീ…. അറിയാത്ത ഭാഷയിലെന്തോ….. കുളിരളകങ്ങൾ എന്നോട് ചൊല്ലീ …… അവസാനിച്ചു

……. ഒരു കഥ, മനസിൽ ഉണ്ടായിരുന്നു എഴുതാൻ ധൈര്യം തന്നത് പ്രിയപ്പെട്ട കൂട്ടുകാരി മിഴി മോഹനയാണ്: ‘……. അങ്ങനെ എഴുതി തുടങ്ങി… നിങ്ങൾ തന്ന സപ്പോർട്ട് അത് എത്ര വലുതായിരുന്നെന്നോ ?? ഇനി കടലാഴങ്ങൾ ഉണ്ട്…. അത് എഴുതണോ ?? ഇതിന് തന്ന സപ്പോർട്ട് ഉണ്ടാവുമോ ?? രണ്ട് വരി അവസാനമായി മറക്കല്ലേ….. സൂപ്പർ നൈസ് എന്നൊക്കെ എഴുതാതെ ഇതെങ്കിലും നീട്ടി റിപ്ലെ തരണേ…… ഇനി ചോയ്ക്കാൻ പറ്റില്ലല്ലോ!! എന്ന് സ്നേഹത്തോടെ നിഹാരിക നീനു……… നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ദേവയാമി: ഭാഗം 35

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!