ഹാർട്ട് ബീറ്റ്…: ഭാഗം 53

ഹാർട്ട് ബീറ്റ്…: ഭാഗം 53

എഴുത്തുകാരി: പ്രാണാ അഗ്നി

രാവിലെ കണ്ണുകൾ തുറന്ന അദർ ഏറ്റവും മനോഹരവും മനസ്സിന് സന്തോഷം നൽകുന്നതുമായ കാഴ്ച കണ്ട് കൊണ്ടാണ് .ഒരു കൈക്കുള്ളിൽ തന്റെ ഹൃദയ താളം കേട്ട് ഉറങ്ങി കിടക്കുന്ന തന്റെ നെച്ചൂട്ടിയും .മറുകൈയിൽ തന്റെ ചൂട് പറ്റിക്കിടക്കുന്ന തന്റെ ജീവന്റെ തുടുപ്പുകളായ മക്കളും .മനസ്സ് നിറഞ്ഞ ചിരിയോടെ കുറച്ചു നേരം കണ്ണിമ മാറ്റാതെ അവരെ തന്നെ നോക്കി കിടന്നു . തന്റെ ജീവിതത്തിന്റെ അർത്ഥം എന്തെന്ന് മനസ്സിലാക്കി തന്ന നെച്ചുട്ടിയെ കാൺകെ അവന്റെ ഉള്ളില്‍ അവളോടുള്ള പ്രണയം കൂടി വന്നു . മെല്ലെ മക്കളെ കൈകളിൽ നിന്നും താഴത്തേക്കു ഇറക്കി കിടത്തി അവരെ ഉണർത്താതെ ചരിഞ്ഞു നെച്ചുവിനെ തനിലേക്കു കൂടുതൽ അടുപ്പിച്ചു അവളുട നിറുകയിൽ അമർത്തി ചുംബിച്ചു .

അവന്റെ ചുണ്ടുകളുടെ തണുപ്പ് അറിഞ്ഞു ചെറുചിരിയോടെ നെച്ചൂട്ടി കണ്ണുകൾ തുറന്നു . “ഗുഡ്മോർണിംഗ് ……..”വശ്യമായ ഉറക്കച്ചടവോടു കൂടിയുള്ള സ്വരത്തിൽ അവൾ മെല്ലെ പറഞ്ഞു . “ഗുഡ്മോർണിംഗ് ……….”ചിരിയോടെ അവനോടുള്ള പ്രണയം തിളങ്ങി നിൽക്കുന്ന രണ്ടു കണ്ണുകളിലും അവൻ മാറി മാറി ഉമ്മ നൽകി . “താങ്ക് യൂ ……..”അദർവ് മെല്ലെ അവളോട് ആയി പറഞ്ഞു . സംശയത്തോടെ അവൻ എന്തിനു എന്ന് പിരികം ഉയർത്തി അവനോടു ചോദിച്ചു . “ഈ ഒരു നിമിഷം എനിക്കായി സമ്മാനിച്ചതിന് .ഇത്രയേറെ സന്തോഷം തന്നതിന് .എന്റെ ജീവിതത്തിലേക്ക് വന്നതിനു അങ്ങനെ എല്ലാത്തിനും .”എന്ന് പറഞ്ഞു അവളെ തന്നിലേക്ക് കൂടുതൽ അടിപിച്ചു കൊണ്ട് അവളുടെ ചുണ്ടുകൾ സ്വന്തം ആക്കി .

അവളും തന്റെ ജീവന്റെ ജീവനായവനെ തന്റെ പ്രണയം കൊണ്ട് തോല്പിക്കുവാൻ ശ്രെമിച്ചു കൊണ്ടേ ഇരുന്നു .രണ്ടുപേരും തോൽക്കാൻ തയ്യാറാവാതെ പരസ്പരം മത്സരിച്ചു കൊണ്ടേ ഇരുന്നു . മെല്ലെ അവളിൽ നിന്ന് അടർന്നു മാറുബോൾ രണ്ടു പേരുടെ ചുണ്ടിലും നിറഞ്ഞ പുഞ്ചിരി തത്തി കളിച്ചിരുന്നു . “കണ്ണേട്ടൻ മക്കൾക്കു ഒപ്പം കിടക്കു ഞാൻ പോയി കുളിച്ചിട്ടു വരാം ……..”എന്ന് പറഞ്ഞു അവന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് അവൾ ബെഡിൽ നിന്ന് എഴുനേറ്റു വാഷ്‌റൂമിലേക്കു നടന്നു . കുളി കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ കണ്ടു മക്കളെയും കെട്ടിപിടിച്ചു വീണ്ടും ഉറക്കമായ അദർവിനെ. അച്ഛനെയും മക്കളേയും കുറച്ചു സമയം നോക്കി നിന്ന് ശബ്ദം ഉണ്ടാകാതെ വാതിൽ തുറന്നു അവൾ അടുക്കളയിൽ അമ്മയുടെ അടുത്തേക്ക് നടന്നു .കുറച്ചു സമയം അമ്മയോടൊപ്പം അടുക്കളയിൽ സഹായിച്ചു രാവിലത്തെ ബ്രേക്ഫാസ്റ്റിനു ഉള്ളത് എല്ലാം വേഗം തന്നെ തയ്യാറാക്കി .

അപ്പോളേക്കും ബ്രെഷ് എല്ലാം ചെയ്തു അച്ഛനും മക്കളും താഴേക്ക് എത്തിയിരുന്നു .അദർവിനുള്ള കോഫിയും മക്കൾക്കുള്ള പാലുമായി അവൾ അവർക്കൊപ്പം ഹോളിൽ പോയി ഇരുന്നു .കുറച്ചു സമയം എല്ലാവരുമായി വർത്തമാനം പറഞ്ഞു ഇരുന്നു . “ഇന്ന് ഹോസ്പിറ്റലിൽ പോകുന്നില്ലേ നെച്ചു …….”അഗ്നിവർദ് “അച്ഛാ ….ഞാൻ ……..എനിക്ക് പേടിയാണ് ……..”അവൾ മടിച്ചു മടിച്ചു ആരെയും നോക്കാതെ തലയും താഴ്‌ത്തി പറഞ്ഞു . “അഗ്നിവർദിന്റെ മകൾക്കു പേടിയോ ……ആരെ ……..അത് നിന്റെ ഹോസ്പിറ്റൽ ആണ് നെച്ചു .നീയാണ് അത് നോക്കി നടത്തേണ്ടത് .ഒരു പ്രശ്നം ഉണ്ടായാൽ സോൾവ് ചെയ്തു മുൻപോട്ടു പോവുകയാണ് ചെയ്യണ്ടത് അല്ലാതെ അതിൽ നിന്നും ഒളിച്ചോടുകയല്ല ചെയേണ്ടത് “ചിരിയോടെ ആണെങ്കിലും ആ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു നിന്നിരുന്നു . “നെച്ചൂട്ടി വേഗം പോയി റെഡി ആവാൻ നോക്ക് .

കൊച്ചു കുട്ടികളെ പോലെ വാശി പിടിച്ചാൽ ഉണ്ടല്ലോ നല്ല തല്ലു കിട്ടും എന്റെ കൈയിൽ നിന്നും .” “ഓഹ് …ശെരി ഇനി അച്ഛനും മോനും കൂടി വഴക്കു തുടങ്ങേണ്ട ഞാൻ വന്നോളം …….”കെറുവോടെ നെച്ചു പറഞ്ഞതും അദർവും അഗ്നിവർദും പരസ്പരം നോക്കി ചിരിച്ചു . രാവിലത്തെ ആഹാരം എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു. വേഗം തന്നെ തയ്യാറായി അദർവും നെച്ചുവും ഹോസ്പിറ്റലിലേക്ക് തിരിച്ചു . “നെച്ചൂട്ടി നീ അകത്തേക്ക് കയറിക്കോ ഞാൻ കാർ പാർക്ക് ചെയ്തിട്ടു വരാം …….” “കണ്ണേട്ടാ …….ഞാൻ തനിയേ ………”അവൾ വെളിയിൽ ഇറങ്ങാതെ മടിച്ചു മടിച്ചു അവിടെ തന്നെ ഇരുന്നു . “ഉം ……ഇങ്ങനെ ഒരു പെണ്ണ് ……”എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു അവൻ കാർ പാർക്കിങ്ങിലേക്കു വിട്ടു .

അവൻ ചിരിച്ചു കൊണ്ട് ആണ് നെച്ചൂട്ടിയോടു സംസാരിച്ചത് എങ്കിലും അവളുടെ മനസ്സിൽ നടക്കുന്ന സങ്കർഷം എന്ത് എന്ന് അവനു നല്ലതുപോലെ മനസിലാകുന്നുണ്ടായിരുന്നു .അവൾക്കു ഇപ്പോൾ ധൈര്യം നൽകേണ്ടത് താൻ ആണ് എന്ന് അവനു അറിയാമായിരുന്നു അതു കൊണ്ട് മാത്രമാണ് ഒന്നും നടക്കാത്ത പോലെ അവൻ അഭിനയിക്കുന്നതും . കാർ പാർക്ക് ചെയ്തു അവളുടെ കൈയിൽ പിടിച്ചു തന്നെ അവൻ ഹോസ്പിറ്റലിന്റെ അകത്തേക്ക് നടന്നു .ചുറ്റുപാടും ഉള്ള എല്ലാ ആളുകളും അവളെ നോക്കി ഓരോന്ന് പിറുപിറുക്കുന്നത് കണ്ടു അവൾ തലയും താഴ്ത്തി ആരെയും നോക്കാതെ അദർവിന്റെ പുറകില്‍ മറഞ്ഞു നടന്നു . “നെച്ചൂട്ടി …….”തല താഴ്ത്തി ഒരു കുറ്റവാളിയെ പോലെ നടന്നു വരുന്ന നക്ഷയെ കണ്ടു അവൻ ഉറക്കെ വിളിച്ചു .

“നീ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആ തല ആരുടേയും മുൻപിൽ താഴരുത് ഒരിക്കലും ഉയർന്നു തന്നെ ഇരിക്കണം “ഗൗരവത്തോടെ എല്ലാവര്ക്കും കേൾക്കാൻ പാകത്തിന് അവൻ പറഞ്ഞു . അവന്റെ വാക്കുകളിലെ ഊർജം ഉൾക്കൊണ്ട് അവളിൽ ആത്മവിശ്വാസം വന്നു ചേർന്നു .താൻ ഇവിടെ വീണു പോയാൽ ഒരിക്കലും ഉയർത്തു എഴുനേല്ക്കാൻ ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ലാ എന്ന് അവൾക്കു തോന്നി . അവൾ വർധിച്ച ആത്മവിശ്വാസത്തോടെ തല ഉയർത്തി തന്നെ അവനോട് ഒപ്പം നടന്നു . “എന്താ അദർവ് കൊലപാതകികളും ആയി ഹോസ്പിറ്റലിലേക്ക് .ഇനിയും ആരെ കൊല്ലാൻ വേണ്ടി ആണ് ….” അങ്ങോട്ട് വന്ന ദിയ പുച്ഛിച്ചു നെച്ചൂനെ നോക്കികൊണ്ട്‌ പറഞ്ഞു . “വെയിറ്റ് ചെയ്യൂ മോളേ ….

നിനക്ക് ഉള്ള പണി അദർവ് റെഡി ആക്കി വെച്ചിട്ടുണ്ട് കുറച്ചു സമയംകൂടി നീ കിടന്നു നിഗളിക്കു ഞാൻ കണ്ണ് നിറച്ചു ഒന്ന് കാണട്ടേ ……..”ദിയയെ തിരിച്ചു പുച്ഛിച്ചു ചിരിച്ചു കാണിച്ചു മനസ്സിൽ പറഞ്ഞു കൊണ്ട് അദർവ് അവിടെ തന്നെ നിന്നു. “ശെരിയാ ഞാനും അത് തന്നെ ആണ് ആലോചിക്കുന്നത് കൊലപാതകികൾക്കു ഹോസ്പിറ്റലിൽ എന്താ കാര്യം അവർ ജയിലിൽ അല്ലേ പോവേണ്ടത് ഹോസ്പിറ്റലിൽ അല്ലല്ലോ …….”ഒരു കൈയ്യ് താടിക്കു കൊടുത്തു ആലോചിക്കുന്നത് പോലെ കാണിച്ചു കൊണ്ട് അദർവ് ദിയയെ നോക്കി പറഞ്ഞു . ആദരവിന്റെ സംസാരം കേട്ട് ദിയ ഒന്ന് പരിഭ്രമിച്ചു. അവളുടെ കണ്ണുകളിൽ വെക്തമായി അവൻ അത് കാണുകയും ചെയ്തു .അത് കണ്ട അവന്റ ചുണ്ടിൽ ചിരി വന്നു നിറഞ്ഞു .

“എന്താ അദർവ താൻ ആളേ കളിയാകുകയാണോ …….” “അങ്ങനെ തോന്നിയോ ദിയക്കു.നിനക്കും അങ്ങനെ തോന്നിയോ നെച്ചൂട്ടി ഞാൻ സത്യം അല്ലേ പറഞ്ഞത് “കുറുമ്പ് നിറഞ്ഞ ചിരിയോടെ അവൻ നെച്ചുവിനെ നോക്കി പറഞ്ഞു . “ഈശ്വരാ ….ഇങ്ങേരു ഏതു എന്തൊക്കയാ പറയുന്നത് ……വട്ടായോ …….”നെച്ചു മനസ്സിൽ പറഞ്ഞു കൊണ്ട് സംശയത്തോട് വായും പൊളിച്ചു അദർവിനെ നോക്കി നിന്നു . നെച്ചുവിന്റെ നിൽപ്പ് കണ്ടു ആദരവിന്‌ ചിരി പൊട്ടി പക്ഷെ ഇപ്പോൾ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ട് അവൻ പാടുപെട്ടു വന്ന ചിരി എങ്ങനെയോ മറച്ചു . അദർവിന്റെ ഓരോ വാക്കും ദിയയെ ചൊടിപ്പിക്കുന്നുണ്ടായിരുന്നു എങ്കിലും അവൾ പല്ലു കടിച്ചു ദേശ്യം ഒതുക്കി ,.

അപ്പോളാണ് അദർവ് ചിരിച്ചു കൊണ്ട് “അളിയാ ………” എന്ന് വിളിച്ചു കൈകൾ നീട്ടി നെച്ചുവിനെയും ദിയയെയും മറി കടന്നു മുന്പോട്ടു പോയി .അവൻ പോകുന്നത് കണ്ടു രണ്ട പേര് പെട്ടന്നു അങ്ങോട്ടേക്ക് തിരിഞ്ഞു . വന്ന ആളെ കണ്ട് നെച്ചുവിൽ വിരിഞ്ഞത് അത്ഭുതം ആയിരുന്നു എങ്കിൽ ദിയയിൽ നിറഞ്ഞതു ഭയവും . “അളിയാ ….നീ കറക്റ്റ് ടൈമിൽ തന്നെ ആണ് എത്തിയത് കേട്ടോ ……..”ഷേക്ക് ഹാൻഡ് കൊടുത്തു അവനെ കെട്ടിപ്പിടിച്ചു കൊണ്ട് അദർവ പറഞ്ഞു . “ഞാൻ പണ്ടേ അങ്ങനെ അല്ലേ …എല്ലായിടത്തും കൃത്യ സമയത്തു തന്നെ വരില്ലേ …..” “ഉം ….ഉം …….”തലകുലുക്കി അവനെ ഒന്ന് ആക്കി ചിരിച്ചു അദർവ് “നാറ്റിക്കരുതേ അളിയാ ………”കൈയ്കൾ കൂപ്പി അദരവിന്റെ കാണിച്ചു കൊണ്ട് അവൻ പറഞ്ഞു .

“നെച്ചു മീറ്റ് Mr. കാർത്തിക് വർമ്മ ഐ.പി.സ് .എന്റെ ചൈൽഡുഡ് ഫ്രണ്ട് ആണ് പ്ലസ്ടു വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു .ഇവൻ പിന്നെ ഐ.പി.സ് മോഹവുമായി പോയി ഞാൻ പിന്നെ മെഡിസിനും .എന്നാലും ഇപ്പോളും ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് അങ്ങനെ തന്നെ നില്കുന്നു .” “ഹായ് നെച്ചൂട്ടി ……..”നെച്ചൂട്ടി എന്ന കാർത്തിയുടെ വിളികേട്ടു അവൾ അത്ഭുതത്തോടെ അവനെ നോക്കി . “ഇവൻ എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട് കണ്ണന്റെ മാത്രം നെച്ചുട്ടിയെ പറ്റി .അന്ന് മുതൽ കാണാൻ ആഗ്രഹിക്കുന്നത് ആണ് ഇന്ന് ആണ് ഒരു അവസരം ഒത്തു വന്നത് …….”കാർത്തി പറയുന്നത് നെച്ചു ചിരിയോടെ കേട്ടു നിന്നു .

“നെച്ചൂട്ടി …….ജോസഫിന്റെ കേസ് ഇപ്പോൾ ഇവൻ ആണ് അന്വേഷിക്കുന്നത്… …….”നെച്ചുവിനോടാണ് പറഞ്ഞത് എങ്കിലും അദർവിന്റെ കണ്ണുകൾ ദിയയിൽ ആയിരുന്നു . അദർവിന്റയും കാർത്തിയുടേയും സംസാര കേട്ട് നിന്ന ദിയയിൽ ഭയം കുടി കുടി വന്നു. എന്ത് ചെയ്യണം എന്നറിയാതെ അവൾ കുഴഞ്ഞു നെറ്റി തടത്തിൽ വിയർപ്പ് തുള്ളികള്‍ ഒഴുകി ഇറങ്ങി .ഇനി തന്നെ രക്ഷിക്കാന്‍ ആർക്കും കഴിയില്ലാ എന്ന് പോലും അവൾക്കു തോന്നി . അവളുടെ ഓരോ മാറ്റവും വീക്ഷിച്ചു കൊണ്ട് നിന്ന അദരവിന്റെ ചുണ്ടിൽ വന്യമായ ചിരി വന്നു നിറഞ്ഞു . തുടരും ………. ഇഷ്ടമായാൽ അഭിപ്രായം പറയണേ………. തുടരും നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ഹാർട്ട് ബീറ്റ്…: ഭാഗം 52

Share this story