ഹാർട്ട് ബീറ്റ്…: ഭാഗം 54

Share with your friends

എഴുത്തുകാരി: പ്രാണാ അഗ്നി

“നെച്ചൂട്ടി എടാ ……കാർത്തിക്ക് നിന്നോട് എന്തെല്ലാമോ ചോദിക്കാൻ ഉണ്ടെന്നു .നീ അവന്റ ഒപ്പം ക്യാബിനിലേക്കു പൊക്കോ …….ഞാൻ അച്ഛനെ ഒന്ന് കണ്ടിട്ട് വരാം ” “ശെരി കണ്ണേട്ടാ …….വരൂ സാർ ……” “നെച്ചുവേ ….സർ എന്ന് ഒന്നും വേണ്ടാട്ടോ ……ഞാനും നിന്റെ ഏട്ടൻ തന്നെ ആണ് കാർത്തി ഏട്ടാ എന്ന് വിളിച്ചാൽ മതി ……..”അവൻ പറയുന്നത് കേട്ട് നെച്ചു ചിരിച്ചു കൊണ്ട് തലയാട്ടി അവന്റ ഒപ്പം മുൻപോട്ടു നടന്നു . “അദർവ് എനിക്ക് ഇവിടുത്തെ രണ്ടാഴ്ച്ചത്തെ സി.സി.ടിവി വിഷ്വൽസ് വേണം .പിന്നെ ഞാൻ പറയാതെ സ്റ്റാഫുകൾ ഒന്നും പുറത്തു പോവാൻ പാടില്ല എന്ന് ഇൻഫോം ചെയ്യണം ……….”നെച്ചുവിനൊപ്പം നടന്നു പോകുന്നതിന്റ ഇടയിൽ തിരിഞ്ഞു നിന്ന് കാർത്തി അദർവിനോടായി പറഞ്ഞു .

ഓക്കേ എന്ന് ഒരു തമ്പു കാണിച്ചു അദർവ് തിരിഞ്ഞു നടന്നു .പോകുന്ന പോക്കിൽ ദിയയെ ഒന്ന് സൂക്ഷിച്ചു നോക്കാനും അദർവ് മറന്നില്ല . ഇതെല്ലാം കേട്ടുനിന്ന ദിയയുടെ മുഖത്തു പരിഭവം വന്നു നിറഞ്ഞു .താൻ പൂർണമായും പിടിക്കപ്പെട്ടു എന്ന് അവൾക്കു ഉറപ്പായി .അവൾ ഫോൺ എടുത്തു അച്ഛന്റെ നമ്പർ ഡയൽ ചെയ്തു . “അച്ഛാ …..എവിടാ …….ഒന്നും വേഗം ഹോസ്പിറ്റൽ വരെ വരുമോ ……എല്ലാം കൈവിട്ടു പോയി എന്ന് ആണ് തോന്നുന്നത് ………” “ഞാൻ ഹോസ്പിറ്റലിൽ തന്നെ ഉണ്ട് അഗ്നിവർദിന്റെ ഓഫീസിൽ .” “അച്ഛൻ എന്താ അവിടെ ചെയ്യുന്നത് ……എന്തിനാ ഇപ്പോൾ അങ്കിളിനെ കാണുന്നത് ” “അയാൾ എന്നെ വിളിപ്പിച്ചത് ആണ് .പക്ഷേ എന്തൊക്കയോ കളികൾ നമുക്ക് ചുറ്റും നടക്കുന്നത് പോലേ …….

എന്തായാലും നീ അവിടെ നിൽക്കു ഞാൻ അയാളെ കണ്ടിട്ട് അങ്ങോട്ടേക്ക് വരാം ……” “അങ്കിൾ ഇപ്പോൾ അവിടെ ഇല്ലേ ……” “ഉണ്ട് എന്തോ അർജൻറ് മീറ്റിംഗിൽ ആണ് എന്നാ പറഞ്ഞത് .വെയിറ്റ് ചെയ്യാൻ പറഞ്ഞു …..” “ഉം …….”അവൾ ഫോൺ വെച്ച് തന്റെ ക്യാബിനിലേക്കു നടന്നു .തൻറെ ക്യാമ്പിന്റെ ഫ്രന്റിൽ നിൽക്കുന്ന രണ്ടു പോലീസുകാരെ കണ്ടു ദിയയുടെ മുഖത്തു പേടി വന്നു നിറഞ്ഞു . “നിങ്ങൾ എന്താണ് ഇവിടെ നിക്കുന്നത് …….”ഉള്ളിൽ നിറഞ്ഞ ഭയം ഒളിപ്പിച്ചു വെച്ച് കൊണ്ട് അവൾ ധൈര്യം സംഭരിച്ചു ചോദിച്ചു . “ആരും പുറത്തു പോവാതെ നോക്കണം എന്ന് ഓർഡർ ഉണ്ട് …….

ഡോക്ടർ അകത്തേക്ക് കയറിക്കോളൂ ഞങ്ങൾ എവിടെ തന്നെ കാണും”അതിൽ ഒരു പോലീസുകാരൻ പറഞ്ഞു കൊണ്ട് അവളുടെ ക്യാബിന്റെ ഡോർ തുറന്നു കൊടുത്തു . തീരെ നിവർത്തി ഇല്ലാതെ അവൾ അകത്തേക്ക് കയറി .ഇരുന്നിട്ട് ഇരുപ്പു ഉറക്കതെ അവൾ ആ റൂം മുഴുവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് ഇരുന്നു . ഇതേ സമയം നെച്ചുവിന്റെ ക്യാബിനിൽ എത്തിയ കാർത്തി അവളോട് അന്ന് നടന്ന ഓരോ കാര്യങ്ങൾ ചോദിക്കുവാൻ തുടങ്ങി . “ഡോക്ടർ നക്ഷ എപ്പോൾ ആണ് ജോസഫിനെ കാണുന്നത് .എങ്ങനെ ആണ് കാണുന്നത് …….”കാർത്തി തികച്ചു പ്രഫഷണൽ ആയി തന്നെ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി .അവന്റ അടുത്ത് നിന്ന് ഒരു പോലീസുകാരൻ അത് എല്ലാം എഴുതി എടുക്കുവാനും തുടങ്ങി .

“സാർ ….എമർജൻസി ആയി ഹോസ്പിറ്റലിൽ വരണം എന്ന് പറഞ്ഞു ഒരു കോൾ വന്നപ്പോൾ ആണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത് .വരുന്ന വഴിയിൽ ഏതോ വണ്ടി വന്നു ഇടിച്ചിട്ടു പോയനിലയിൽ ആയിരുന്നു അയാൾ കിടന്നിരുന്നത് .ആളുകൾ കൂട്ടം കൂടിനിന്നത് അല്ലാതെ ഒന്നും ചെയ്യുന്നുണ്ടാടയിരുന്നില്ല .ഞാനാണ് അയാൾക്കു ഫസ്സ്റ്റെയിഡ് നൽകി ഹോസ്പിറ്റലിൽ എത്തിച്ചത് . പിന്നീട് ഫർതർ എക്സാമിനേഷനിൽ ഹെഡ് ഇഞ്ചുറി ആണ് എന്ന് കണ്ടു ഉടനെ സർജറി ചെയ്തില്ലങ്കിൽ മരണം വരെ സംഭവിക്കും എന്ന് തോന്നി .അയാളുടെ പോക്കറ്റിൽ നിന്നും കിട്ടിയ ഫോണിൽ കണ്ട നമ്പറിൽ ഞാൻ തന്നെ ആണ് വിളിച്ചു ഇൻഫോം ചെയ്തത് .

കുറച്ചു സമയം ബന്ധുക്കൾ വരാൻ വെയിറ്റ് ചെയ്തു പക്ഷേ ആരെയും കാണാഞ്ഞപ്പോൾ ഓപ്പറേഷൻ ചെയ്യുകയാണുണ്ടായത് ………”അവൾ പറയുന്നതിന്റ ഇടയിൽ തന്റെ മുൻപിൽ ഉള്ള കംപ്യൂട്ടറിൽ നിന്നും മെഡിക്കൽ റിപ്പോർട്ട് എല്ലാം എടുത്തു കാർത്തിക്കിനു നേരെ നല്കുന്നുണ്ടായിരുന്നു .അവൻ അത് നോക്കികൊണ്ടും ഇരുന്നു . “നക്ഷ ഹോസ്പിറ്റലിൽ വന്നിട്ടു എന്തായിരുന്നു എമർജൻസി കേസ് ഉണ്ടായിരുന്നത് …….” “സർ …..അത് …….”അവൾ എന്തോ ഓർക്കാൻ ശ്രെമിച്ചു . “ഒരു കേസ് ഉണ്ടായിന്നു ഞാൻ നോക്കുന്ന ഒരു പേഷ്യന്റ് ആയിരുന്നു .പിന്നെ ജോസഫിന്റെ കേസുമായി വന്നുതു കാരണം ഞാൻ അതിലും ബിസി ആയി. പിന്നെ ആദി ആണ് ആ പേഷ്യന്റിനെ നോക്കിയത്. ”

“ഉം ……”അവൻ ഒന്ന് അമർത്തി മൂളി “അന്ന് ജോസഫിന്റെ ബന്ധുക്കളെ വിളിച്ചപ്പോൾ ആരാണ് കോൾ എടുത്തത് എന്ന് അറിയുമോ …….” “ഇല്ലാ സർ …ഒരു സ്ത്രീ ആയിരുന്നു …….” “ഉം …….” കാർത്തി അടുത്തു നിന്ന പോലീസുകാരനെ തിരിഞ്ഞു നോക്കി . ” പ്രിസ്‌ക്രിബ്ഷൻ പേപ്പർ ………”എന്ന് പറഞ്ഞതും അയാൾ തൻറെ കൈയിൽ ഇരുന്ന ഫയലിൽ നിന്നും ഒരു പേപ്പർ എടുത്തു കാർത്തിക്കു നേരെ നീട്ടി . “നക്ഷ ഇതു തന്റെ ആണോ എന്ന് നോക്കിക്കേ …….” കാർത്തി തന്ന പേപ്പർ നെച്ചു സൂക്ഷ്മമായി പരിശോധിച്ചു ….. “നോ വേ …….ഇതു ഞാൻ ജോസഫിന് പ്രിസ്‌ക്രൈബ് ചെയ്ത മരുന്നുകൾ അല്ലാ ………” “ആർ യൂ ഷുവർ ……..”

“യെസ് ഓഫീസർ ആം ഹൻഡ്രെഡ് പെർസെന്റ് ഷുവർ ……..” “ഉം ……” “ഞാൻ കൊടുത്ത മരുന്നുകളുടെ പ്രിസ്ക്രിപ്ഷൻ എന്റെ സിസ്റ്റത്തിൽ ഉണ്ട് ഞാൻ ഒന്ന് നോക്കട്ടെ “അവൾ കംപ്യൂട്ടറിലേക്കു കണ്ണുകൾ നട്ടു എന്തൊക്കയോ പരതി കൊണ്ട് ഇരുന്നു . “വാട്ട് …….”നെച്ചു ഞെട്ടലോടെ ഇരുന്നിടത്തു നിന്നും എഴുനേറ്റു “എന്താ നെച്ചു ………” “കാർത്തിയെട്ടാ ………അത് ആരോ മാറ്റിയിരിക്കുന്നു .ഏട്ടന്റെ കൈയിൽ ഉള്ള ലിസ്റ്റ് തന്നെ ആണ് ഇതിലും ഉള്ളത് …….”അവൾ വെപ്രാളത്തോടെ കാർത്തിയെ നോക്കി പറഞ്ഞു . “നെച്ചു റെൻസ്ഡ് ആവണ്ടാ ……..”അവൻ ചെറു ചിരിയോടെ അവളെ നോക്കി. അവൾ തലക്കു കൈയ്കൾ ഊണ്ണി ടേബിളിൽ ഇരുന്നു അപ്പോളേക്കും ഡോറും തുറന്നു അദർവും അവിടേക്കു എത്തി .

“എന്താ നെച്ചൂട്ടി …….”തലയ്ക്കു കൈയ്യും കൊടുത്തു ഇരിക്കുന്ന നെച്ചുവിനെ കണ്ടു കൊണ്ട് അദർവ് ചോദിച്ചു അവളുടെ അടുത്തേക്ക് വന്നു . “എന്തൊക്കയാ കണ്ണേട്ടാ നടക്കുന്നത് ഇവിടെ അയാളുടെ പ്രിസ്‌ക്രിപ്ഷൻ എങ്ങനെയാണ് എന്റെ സിസ്റ്റത്തിൽ നിന്നും മാറ്റിയത് ……..”അവൾ ദയനീയമായി അവനെ നോക്കി ചോദിച്ചു . “പറയാമല്ലോ നെച്ചൂട്ടിയെ ……..നീ ആദ്യം സമാദാനിക്ക്‌ ……..”അവൻ ചിരിയോടെ പറഞ്ഞു . അപ്പോളേക്കും ആദിയും അവരുടെ അടുത്തേക്ക് എത്തിയിരുന്നു . “അളിയാ ……..ഇതാ …..”എന്ന് പറഞ്ഞു തൻറെ കൈയിൽ ഇരുന്ന ലാപ്ടോപ്പ് അവൻ അദർവിന്റെ നേരെ നീട്ടി .

“കാർത്തി ഇതു എന്റെ കുഞ്ഞളിയൻ ആണുട്ടോ ……..”ലാപ്‌ടോപ് ടേബിളി വെച്ച് ഓപ്പൺ ആക്കുന്നതിന്റെ ഇടയിൽ ആദിലിനെ കാർത്തിക്ക് പരിചയ പെടുത്തി കൊണ്ട് പറഞ്ഞു . “അറിയാം ഡോക്ടർ ആദിൽ അലി അഹമ്മദ് .നെച്ചൂന്റെ ഹൃദയം എല്ലേ ……..”കാർത്തി ചിരിച്ചു കൊണ്ട് ആദിലിനു കൈകൊടുത്തു . കാർത്തി അത് പറഞ്ഞതും എല്ലാവരുടേയും മുഖത്തു ഒരു ചിരി വന്നു നിറഞ്ഞു . അദർവ് ലാപ്‌ടോപ് ഓപ്പൺ ചെയ്തു വീഡിയോ ഓൺ ചെയ്‌തു അതിലെ ദൃശ്യങ്ങൾ കാൺകെ നെച്ചുവിന്റെ കണ്ണുകളിൽ കോപം വന്നു നിറഞ്ഞു .ബാക്കി ഉള്ളവരുടെ മുഖത്തു പ്രത്യേകിച്ചു ഭാവ വിത്യാസം ഒന്നും തന്നെ ഇല്ലായിരുന്നു .

“വിടില്ല ഞാൻ അവളെ ……”ദേഷ്യത്തോടെ കണ്ണുകളിൽ എരിയുന്ന കോപത്തോടെ നെച്ചു പറഞ്ഞു . തന്റെ ക്യാബിനിൽ കയറി സിസ്റ്റത്തിൽ എന്തൊക്കയോ ചെയ്യുന്ന ദിയയുടെ വിഷ്വൽസ് ആയിരുന്നു അത് അതിനു ഒപ്പം ജോസഫ് അഡ്മിറ്റ് ആയ രണ്ടു മൂന്നു ദിവസവും ആരും കാണാതെ അയാളുടെ റൂമിലേക്ക് കയറി പോകുന്ന ദിയയുടെ രൂപവും .ആവാസനമായും ദിയ ആയിരുന്നു ആ റൂമിൽ കയറിയത് കോറിഡോറിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിൽ അത് വെക്തമായി പതിയുകയും ചെയ്തു . അവസാനം അയാളുടെ റൂമിൽ നിന്നും ഒരു വിജയചിരിയോടെ ഇറങ്ങി വരുന്ന ദിയയെ കണ്ടു നെച്ചു ദേശ്യത്തോടെ പല്ലുകൾ കടിച്ചു കൈയ്കൾ ചുരുട്ടി .

“ഇപ്പോൾ നെച്ചൂന് എല്ലാം വ്യക്തം ആയോ ……..” “ദിയ തന്നെ ആണ് നിന്റെ സിസ്റ്റത്തിൽ നിന്നും പ്രീസ്ക്രിപ്ഷൻ മാറ്റിയതും അയാളുടെ ശരീരത്തിൽ ഓവർ ഡോസ് മരുന്നുകൾ കുത്തി വെച്ചതും “അദർ നെച്ചുവിനെ നോക്കി പറഞ്ഞു . “കാർത്തി അത് മാത്രം അല്ല ഇതിനു പിന്നിൽ വേറെയും ഒരു കഥ കൂടി ഉണ്ട് …….”അദർവ കാർത്തിയോട് ആയി പറഞ്ഞു അവന്റെ ലാപ്പിലെ അടുത്ത ഫോൾഡർ ഓപ്പൺ ആക്കി . അതിൽ വെക്തമായി കാണാമായിരുന്നു ജോസഫിനെ ഇടിച്ചിട്ടു കടന്നു കളഞ്ഞ വണ്ടി . “ഈ കാർ ആരുടെ ആണ് എന്ന് അറിയുമോ ………”കാർത്തിയെ നോക്കി അദർവ ചോദിച്ചു .

അപ്പോളേക്കും ആദിൽ തൻറെ കൈയിൽ ഇരുന്ന ഒരു പേപ്പർ കാർത്തിക്ക് നേരെ നീട്ടി പേപ്പർ നോക്കിയ കാർത്തി അത്ഭുതത്തോടെ ആദിയേയും അദർവിനേയും നോക്കി . “ദിയ ……..”അവൻ പറഞ്ഞതും രണ്ടുപേരും അതെ എന്ന് തല കുലുക്കി . “അതും അവൾ തന്നെ ആണോ ചെയ്തത് …….” നെച്ചു കേട്ടത് വിശ്വാസം വരാതെ അദർവിനെ നോക്കി ചോദിച്ചു . “അതെ നെച്ചൂട്ടി അത് അവൾ തെന്ന ആണ് ചെയ്തത് . അപകടം നടന്നതിന്റെ അടുത്തുള്ള ഒരു കടയിലെ സി. സി ക്യാമിൽ നിന്നും കിട്ടിയ റെക്കോഡിങ്ങ്സ് ആണ് ഇത്. പക്ഷെ അവൾ ഒരിക്കലും കരുതി ഇല്ലാ നീ ആയാളും ആയി ഇങ്ങോട്ടേക്കു വരും എന്ന് .

അയാൾ ദിയയെ വെക്തമായി കണ്ടിരിക്കണം അതാണ് അവൾ അയാളെ ഇല്ലാതാക്കാന്‍ നോക്കിയത് കുറ്റം നിന്റെ തലയിൽ ആവുകയാണെങ്കിൽ ഒരു വെടിക്കു രണ്ടു പക്ഷി …… “പക്ഷേ അവളുടെ പ്ലാനുകളൾ എല്ലാം തെറ്റിച്ചത് നിന്റെ ക്യാബിനിൽ ഘടിപ്പിച്ചിരുന്ന ക്യാമറ ആയിരുന്നു …..” ആദിൽ നെച്ചുവിനെ നോക്കി പറഞ്ഞൂ “എന്റെ ക്യാബിനിൽ ക്യാമറയോ ……..”അവൾ ചുറ്റും കണ്ണുകൾ ഓടിച്ചു കൊണ്ട് സംശയത്തോട് ചോദിച്ചു . “അത് നിന്റെ കെട്ടിയോന് നിന്നെ എപ്പോളും കണ്ടു കൊണ്ട് ഇരിക്കാൻ നീ ഇവിടെ ജോയിൻ ചെയ്യുന്നതിനു മുൻപ് വെച്ചതാണ് .അത് ഇത്രയും ഉപകാരപെടും എന്ന് കരുതിയില്ല …..”ആദി കളിയാക്കി കൊണ്ട് പറഞ്ഞതും . നെച്ചു കണ്ണുകൾ ഉരുട്ടി അദർവിനെ നോക്കി അവൻ തെറ്റ് ചെയ്തു പിടിക്കപ്പെട്ട കുട്ടിയെ പോലെ അവളെ നോക്കി നല്ലതുപോലെ ഒരു ചമ്മിയ ചിരി പാസ്സാക്കി . അവന്റ നിൽപ് കണ്ടു കർത്തി പൊട്ടിച്ചിരിച്ചു പോയി …..

“കെട്ടിയോനും കെട്ടിയോളും വീട്ടിൽ പോയി തല്ലു കൂടിക്കോ ഇപ്പോൾ അതിനു തീരെ ടൈമി ഇല്ലാ …….” “അപ്പോൾ എങ്ങനാ കാർത്തി …….കൊണ്ടുപോകുവല്ലേ ……..”അദർവ് “പിന്നെ അല്ലാതെ …….” “കാർത്തിയെട്ടാ ….എനിക്ക് അവളെ ഒന്ന് കാണണം ‘ “അതിനു എന്താ നെച്ചു നിനക്ക് അവസരം തന്നിട്ടേ ഞാൻ അവളെ കൊണ്ടുപോകൂ .പിന്നെ കുറച്ചു വെയിറ്റ് ചെയ്യണം കുറച്ചു മീഡിയകാരെ കൂടി വിളിച്ചിട്ടുണ്ട് അവർ കൂടി വന്നിട്ടു രാജകിയമായി പ്രതിയെ നമുക്ക് കൊണ്ടുപോകാം ……” കാർത്തി പറഞ്ഞതും എല്ലാവരും പരസ്പരം നോക്കി ചിരിച്ചു .പക്ഷേ നക്ഷയുടെ കണ്ണുകളിൽ മാത്രം കോപം നിറഞ്ഞു നിന്നു ……

… തുടരും നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ഹാർട്ട് ബീറ്റ്…: ഭാഗം 53

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!