ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 48

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 48

എഴുത്തുകാരി: റിൻസി പ്രിൻസ്‌

തയ്യാറായി അപർണ വന്നപ്പോഴേക്കും ശിവൻ വെറുതെ ഇരിക്കുന്നത് കണ്ടു കൊണ്ട് അവൾ സംശയത്തോടെ അവനെ നോക്കി…….. ” അമ്മ എന്തൊക്കെയോ പലഹാരം ഉണ്ടാകുക ആണ്…… അതുകൂടി വാങ്ങിയിട്ട് പോകാം……. അവൾ മനസ്സിലാവാത്ത ഒരിക്കൽകൂടി ശിവനെ നോക്കി…… ” അപ്പുവിനു…..!! അവൻറെ അച്ഛമ്മയുടെ ആഹാരം കഴിക്കാനുള്ള ഒരു ഭാഗ്യം എങ്കിലും ഞാൻ ഉണ്ടാക്കണ്ടേ….. നമ്മുടെ മോളെ പോലെ തന്നെയാണ് അവൻ…….. ഒന്നും ആർക്കും അറിയില്ല…… തുറന്നു പറയുന്നത് ഒരിക്കലും അലീനയ്ക്ക് ഇഷ്ടമാവില്ല……… അതുകൊണ്ടുതന്നെ ഈ ഒരു ചെറിയ രീതിയിലെങ്കിലും അപ്പു സന്തോഷിച്ചാട്ടെ……

അമ്മയ്ക്കും അറിയില്ല……!! എങ്കിലും എന്നെങ്കിലും സത്യം അറിയുമ്പോൾ അമ്മയ്ക്ക് ഒരു സമാധാനത്തിനു വേണ്ടി എങ്കിലും…….. അവൻ പറഞ്ഞപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു…….. കുറെ സമയം ഇരുന്ന് കഴിഞ്ഞപ്പോഴേക്കും അവലും കൊഴുക്കട്ടയും ഇലയടയും ഒക്കെയായി സുഭദ്ര വന്നിരുന്നു………. ആർക്കാണെന്ന് അറിയില്ലെങ്കിലും നന്നായി തന്നെ അവർ ഉണ്ടാക്കിയിരുന്നു….. അതൊക്കെ പൊതിഞ്ഞു അപർണ എടുക്കുമ്പോൾ സുഭദ്ര അവളോട് ചോദിച്ചു……. “ഇതൊക്കെ ആർക്കാണ് മോളെ…….. ഇതൊക്കെ ശിവേട്ടൻറെ ഒരു കൂട്ടുകാരനാണ് അമ്മേ……. അയാൾ ഇന്ന് ഗൾഫിലേക്ക് പോവുകയാണ്…… ചേട്ടൻ പറഞ്ഞിരുന്നു അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന് നല്ലൊരുചി ആണെന്ന്…… ”

എന്തെങ്കിലും ചെറുതായി കൊണ്ടു വരുമോ എന്ന് ചോദിച്ചു അയാൾ…… അയാളുടെ ഭാര്യ മരിച്ചു പോയതാ……. കുട്ടികളുണ്ട്……. ആ കുട്ടികൾ ഇങ്ങനെ ഉള്ള ഭക്ഷണം ഒന്നും കഴിച്ചിട്ടില്ലെന്ന്……. ” അയ്യോ അത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ അല്പം കൂടുതൽ ഉണ്ടാക്കി യേനെ……. ” ഇതു മതി…… ഇതു തന്നെ അത്യാവശ്യത്തിനുള്ളത് ആയി……. അത്രയും പറഞ്ഞ് അവൾ പോകാൻ തയ്യാറായിരുന്നു…….. ” ഞങ്ങൾ പോയി വരാം…… അപ്രതീക്ഷിതമായി ഒരു വണ്ടി മുറ്റത്ത് വന്നു നിന്നപ്പോൾ അലീന ആരാണെന്നറിയാതെ ഉമ്മറത്തേക്ക് ഇറങ്ങിയിരുന്നു…….. ബൈക്കിൽ നിന്നും ശിവന് ഒപ്പം അപർണ്ണയും കുഞ്ഞു കൂടി ഇറങ്ങുന്നത് കണ്ടപ്പോൾ അവൾക്ക് സന്തോഷം തോന്നിയിരുന്നു…… അവൾ പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറങ്ങി വന്നു….. അപർണയെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു…….. ”

നിങ്ങൾ രണ്ടുപേരും വരുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല……. സന്തോഷപൂർവ്വം പറഞ്ഞപ്പോൾ രണ്ടുപേരും ഒന്ന് ചിരിച്ചു കാണിച്ചിരുന്നു…… കയറി വാ…..!! അലീന സ്നേഹപൂർവ്വം രണ്ടാളെയും അകത്തേക്ക് ക്ഷണിച്ചു…….. അകത്തേക്ക് കയറി ഇരിക്കുന്നതിനുമുൻപ് ശിവൻറെ കയ്യിൽനിന്നും മോളെ വാങ്ങി അലീന കയ്യിൽ പിടിച്ചിരുന്നു…… “മോൻ എവിടെ…. അപർണ്ണ അലിനയോട് ചോദിച്ചു….. ” നല്ല ഉറക്കത്തിലാണ്…… ഞാൻ വിളിക്കാം…..!! ” വേണ്ട ഉറങ്ങിക്കോട്ടെ…… അവൻ പതുക്കെ ഉറക്കം എഴുന്നേറ്റാൽ മതി…….. ഞങ്ങൾ ഏതായാലും ഇവിടുന്നു കഴിച്ചിട്ടേ പോകുന്നുള്ളു…. മറുപടി പറഞ്ഞത് ശിവ യായിരുന്നു……. അലീന സന്തോഷപൂർവ്വം ഒന്ന് ചിരിച്ചു…… ശിവ അവൾക്ക് നേർക്ക് ഒരു പാക്കേറ്റ് നീട്ടി……. ”

എന്തിനാ ശിവേട്ടാ….. ” ഒരുപാട് ഒന്നുമില്ലഡി….. കുറച്ച് ഫ്രൂട്ട്സും അമ്മയുണ്ടാക്കിയ കുറച്ച് ഭക്ഷണവുമാണ്….. ” അമ്മ ഉണ്ടാക്കിയ ഭക്ഷണമോ……? മനസ്സിലാവാതെ അവൾ രണ്ടുപേരുടെയും മുഖത്തേക്ക് നോക്കി…….. “നീ പേടിക്കേണ്ട…..!! ഒന്നും പറഞ്ഞിട്ടില്ല….. പിന്നെ എന്തൊക്കെ പറഞ്ഞാലും അവൻറെ അച്ചമ്മ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാനുള്ള അവകാശം എങ്കിലും അവന് ഇല്ലേ……… നീ ട്രാൻസ്ഫർ ശരിയാക്കിയത് ഞാനറിഞ്ഞു…….. ഇന്നല്ലെങ്കിൽ നാളെ നീ ഈ നാട്ടിൽ നിന്ന് നീ പോകും……. നീ വന്നതും പോയതും ഒന്നും ആരും അറിയേണ്ട…… അറിഞ്ഞിട്ടുമില്ല……. അതിനുമുൻപ് ജീവിതത്തിലൊരിക്കലെങ്കിലും അവൻറെ അച്ഛമ്മയുടെ ഭക്ഷണം കഴിക്കട്ടെ……. അത്‌ മാത്രം നീ അവനെ എതിർക്കരുത്……

അലീനയ്ക്ക് അപ്പോൾ മറുപടി പറയാൻ വാക്കുകൾ ഇല്ലായിരുന്നു……. ” എൻറെ സ്വാർത്ഥത കൊണ്ടാണ് അവനെ ഞാൻ അവിടെയുള്ളവരെ കാണിക്കാത്ത എന്നാണോ ശിവേട്ടൻ കരുതുന്നത്……. ശിവേട്ടന്റെ അച്ഛനടോ അമ്മയോടോ ഒന്നും എനിക്ക് പിണക്കമില്ല……… അവരൊക്കെ എന്ത് തെറ്റ് ചെയ്തു എന്നോട്……… സത്യം പറഞ്ഞാൽ കാലമിത്രയും മുൻപോട്ടു പോയപ്പോൾ വിഷ്ണുവിനോട് പോലും എനിക്കൊരു പിണക്കവുമില്ല…….. പിന്നീട് കൂടുതലും ബന്ധങ്ങളൊന്നും ഊട്ടിയുറപ്പിക്കാതെരിക്കുന്നത് പുതിയൊരു ജീവിതം തുടങ്ങിയ ഒരു മനുഷ്യനാണ്…….. ഞാനും എൻറെ മോനും വന്നു അയാളുടെ ജീവിതം തകർക്കണ്ട എന്ന് വിചാരിച്ച് മാത്രമാണ് പിന്നീടൊരിക്കലും അയാളുടെ കൺവെട്ടത്തേക്ക് പോലും വരാഞ്ഞത്…….

അയാളോട് ഒപ്പം ജീവിതത്തെപ്പറ്റി ഞാനും ആഗ്രഹിച്ചിട്ടില്ല……. ഒരിക്കൽ ആഗ്രഹിച്ചിരുന്നു……..!! പക്ഷെ ഇപ്പൊ എൻറെ മനസ്സിൽ വെറുപ്പിനും അപ്പുറം മറ്റെന്തോ ഒരു വികാരമാണ് അയാളോട് തോന്നുന്നത്…….. അതൊക്കെ പോട്ടെ നല്ലൊരു ദിവസമായിട്ട് നിങ്ങൾ മൂന്നാളും കൂടി ഇവിടെ വന്നപ്പോൾ ഞാൻ എൻറെ വിഷമം പറഞ്ഞു നിങ്ങളെ സങ്കടപ്പെടുത്തുന്നില്ല….. ഞാൻ എന്തെങ്കിലുമൊക്കെ കുടിക്കാനും കഴിക്കാനും എടുക്കാം…….. അതും പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയപ്പോൾ ഒപ്പം അപർണ്ണയും കൂടി…… കുറച്ചു സമയം കഴിഞ്ഞപ്പോൾ ആപ്പു ഉറക്കം ഒക്കെ കഴിഞ്ഞു എഴുന്നേറ്റ് വന്നിരുന്നു…… അവനും ശിവയും കുഞ്ഞും കൂടി കൂട്ടായി…….

അവന്റെ കഴുത്തിൽ കിടക്കുന്ന മാല കണ്ടപ്പോൾ പെട്ടെന്നാണ് ശിവ കയ്യിൽ നിന്നും ഒരു ബോക്സ് എടുത്ത് അവൻറെ കയ്യിൽ വച്ച് കൊടുത്തത്……. അവന് തുറന്നുനോക്കിയപ്പോൾ കഴുത്തിൽ കിടക്കുന്ന അതേപോലെയുള്ള സ്വർണ്ണ ലോക്കറ്റ്,അതിനു ചേരുന്ന ഒരു സ്വർണമാലയും ആയിരുന്നു അതിൽ ഉണ്ടായിരുന്നത്…… ” പറഞ്ഞില്ലേ ഇനി വരുമ്പോൾ ലോക്കറ്റ് എനിക്ക് തരണം എന്ന്…… ഇതുപോലെ ഒന്ന് അപ്പുകുട്ടന് കൊണ്ട് തരും എന്ന്…… അത് പറഞ്ഞ് ലോക്കറ്റ് കൊടുത്തതിനുശേഷം കഴുത്തിൽ കിടന്നിരുന്ന മാല ശിവ ഊരി എടുത്തിരുന്നു…… “അതൊന്നും വേണ്ടായിരുന്നു ശിവേട്ടാ…… അലീന പറഞ്ഞു…… ” ഇത് എൻറെ സ്വന്തം അധ്വാനം കൊണ്ട് ഞാൻ ഉണ്ടാക്കിയ കാശ് കൊണ്ട് വാങ്ങിയതാണ്……

അത് വാങ്ങാൻ മടി ഉണ്ടോ…….? ” ഇനിയും ഞാൻ എന്തിന് അഭിമാനം നോക്കണം…….., അന്ന് ഇവൻറെ ചികിത്സയ്ക്കുവേണ്ടി ചേട്ടൻ ഉണ്ടാക്കിയ കാശ് എവിടെ നിന്ന് ഉള്ളതാണ് എന്ന് എനിക്ക് നന്നായി അറിയാം…… ഞാൻ എതിർത്താലും ശിവേട്ടൻ അത് സമ്മതിക്കാതിരിക്കില്ല എന്ന് ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ വാങ്ങാൻ സമ്മതിച്ചത്….. ” ആ കാശ് ആരും നിനക്ക് തരുന്ന ഔദാര്യം അല്ല…… നിൻറെ മകൻറെ അവകാശമാണിത്……. അതും അവൻ ഒരു അത്യാവശ്യം വന്നതുകൊണ്ട് മാത്രം നമ്മൾ എടുത്തു എന്നേയുള്ളൂ….. ” അവകാശവാദങ്ങളൊന്നും ഞാൻ ഉന്നയിക്കുന്നില്ല ശിവേട്ടാ…… ഫോൺ വന്നപ്പോൾ ശിവ പുറത്തേക്ക് പോയി…. അപ്പു ആണെങ്കിൽ ശിവ മോളെ കളിപ്പിക്കുന്ന തിരക്കിലാണ്…..

അപർണ വന്നുകൊണ്ട് ശിവയോട് പറഞ്ഞു…. ” ഞാൻ പറഞ്ഞതുകൊണ്ടാണോ മാല വാങ്ങിയത്….. എനിക്ക് പരിഭവങ്ങളും പിണക്കങ്ങളും ഒന്നുമില്ല ശിവേട്ടാ….. അത്‌ മോന്റെ കഴുത്തിൽ കിടന്നോട്ടെ….. ” നിനക്ക് പരിഭവം ഉണ്ടായിട്ടല്ല……. അത്‌ മാറിൽ ചേർന്ന് കിടക്കുമ്പോൾ നീ എന്നോടൊപ്പം ഉണ്ടാകും എന്ന് പറഞ്ഞു നീ എനിക്ക് തന്നത് അല്ലേ…….. അത് വാങ്ങണം എന്ന് ഞാൻ പ്രതീക്ഷിച്ചതായിരുന്നു…… പകരം മറ്റൊന്ന് സമ്മാനിച്ചുകൊണ്ട്…….. അത്‌ വാങ്ങാൻ കുറച്ചു സമയമെടുത്തു……. നീ നൽകിയതെന്നും അങ്ങനെ ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ല മോളെ…….. അതിനിടയിലും ആർദ്രമായി ശിവൻ അത് പറഞ്ഞപ്പോൾ അപർണയുടെ മനസ്സ് നിറഞ്ഞിരുന്നു…..

അവളുടെ അവരുടെ കൈകളിൽ ഒന്ന് പിടിച്ചിരുന്നു…… വീണ്ടും കുറെ നേരം കളിചിരികളും സന്തോഷങ്ങളും നിറഞ്ഞുനിന്നതിനുശേഷമാണ് അവർ പോകാൻ തയ്യാറെടുത്തത്………. പോകുന്നതിനു മുൻപ് ശിവ അലീനയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു…. ” എന്നാണ് നീ പോവുന്നത്…… ” മിക്കവാറും അടുത്ത ആഴ്ചത്തേക് എല്ലാം ശരിയാകും ശിവേട്ടാ….. അവൾ പറഞ്ഞു…. ” ഇനി അങ്ങോട്ടുള്ള തീരുമാനം എന്താണ്….. ” തീരുമാനമൊ…..? എന്താണ് ഉദ്ദേശിക്കുന്നത്…… ” ഇനിയുള്ള ജീവിതത്തിൽ ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കാൻ തന്നെയാണോ നീ തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഞാൻ ചോദിച്ചത്…… ” ആരു പറഞ്ഞു ഞാൻ ഒറ്റയ്ക്ക് ആണെന്ന്…… എനിക്ക് കൂട്ടിന് എൻറെ മോൻ മാത്രം മതി…….

ഇനി ഒരു ജീവിതവും ഞാൻ ആഗ്രഹിക്കുന്നില്ല…… “മോൻ ഒരു കാലം കഴിയുമ്പോൾ അവന്റെ ജീവിതം തേടി പോകും…… അങ്ങനെ സംഭവിച്ചേ പറ്റൂ…….. അല്ലെങ്കിൽ അവൻ പുതിയൊരു ജീവിതം തെരഞ്ഞെടുക്കുമ്പോൾ നീ ഇങ്ങനെ നിൽക്കുമ്പോൾ അവന് സങ്കടമാകും…… വളരെ പ്രായം കുറഞ്ഞ ഒരു പെണ്ണാണ്…… പ്രായം കുറഞ്ഞ സമയത്ത് തന്നെ അമ്മയായ ഒരു പെണ്ണാണ്….. ജീവിതം നിൻറെ മുൻപിൽ ഇനിയും നീണ്ടു നിവർന്നു കിടക്കുകയാണ്……. കുറച്ചു കാലം കൂടെ കഴിഞ്ഞപ്പോൾ ഇവൻ വലുതായാൽ ഇവന് ഒരു ജീവിതം മുന്നിൽ ഉണ്ട്….. നിനക്ക് ഒരു പെൺകുട്ടി ആയിരുന്നെങ്കിൽ ഒരിക്കലും ഞാൻ മറ്റൊരു ജീവിതത്തിന് നിന്നെ നിർബന്ധിക്കില്ലയിരുന്നു…… പക്ഷേ ഇപ്പോൾ ആൺകുട്ടിയാണ്…….

അവൻ സ്വന്തം ആയി ജീവിക്കാൻ പ്രാപ്തിയുള്ളവൻ……. അവൻ അവൻറെ ജീവിതം തേടി തുടങ്ങുമ്പോൾ നീ വല്ലാതെ ഒറ്റപ്പെട്ടുപോകും…… ഇന്നോ നാളെയോ കൊണ്ടവസാനിക്കുന്ന ഒന്നുമല്ലല്ലോ നമ്മുടെ ജീവിതം….. നന്നായി മനസ്സിലാക്കുന്ന ഒരാളോടൊപ്പം നിനക്കൊരു ജീവിതം തുടങ്ങി കൂടെ……. ” ശിവേട്ടൻ എന്തൊക്കെയാ ഈ പറയുന്നത്….. ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത എന്തൊക്കെയൊ കാര്യങ്ങളാണ് ശിവേട്ടൻ പറയുന്നത്……. ” മനസ്സിൽ വിചാരിക്കാത്ത ഒന്നുമല്ല…… നിരഞ്ചനു നിന്നെ ഇഷ്ടമാണെന്ന് ഞാനറിഞ്ഞു….. അയാൾക്ക് മാത്രമല്ല ആ അമ്മയ്ക്കും നിന്നെ ഇഷ്ടമാണ്…… നിനക്ക് താല്പര്യം ആണെങ്കിൽ നമുക്ക് അതിനെപ്പറ്റി ആലോചിക്കാം…..

നീ പോകുന്നതിനു മുൻപ് അതിൽ ഒരു തീരുമാനം ഉണ്ടാകണം….. എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് നന്നായി അറിയാവുന്ന ഒരാളാണ് അവൻ….. “എന്തൊക്കെ ആണ് ശിവേട്ടൻ ഈ പറയുന്നത്…. മനസ്സിലാവാതെ അവൾ അപർണ്ണയെ നോക്കി…. ” നിനക്ക് ഡോക്ടർ നിരഞ്ജന ഓർമ്മയില്ലേ…. കുട്ടിക്കാലം മുതലേ അറിയാവുന്ന ആളാണ്…. ഒപ്പം പഠിച്ചതാണ്…… ഒരു മോശം സ്വഭാവങ്ങളും ഇല്ലാത്ത ഒരു പയ്യനായിരുന്നു അവന്…… പഠിക്കുന്ന സമയത്ത് തന്നെ സ്നേഹിച്ചു വിവാഹം കഴിച്ചയിരുന്നു അവനും അവൻറെ ഭാര്യയും…… രണ്ടു പേരുടെയും സ്നേഹം കണ്ടു ഈശ്വരന് പോലും അസൂയതോന്നി…….. അതുകൊണ്ടായിരിക്കും ജീവിതത്തിൽ നിന്നും അവളെ ദൈവം പെട്ടെന്ന് വിളിച്ചത്…..

നിന്നെ ഇഷ്ടമാണ് എന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ നിൻറെ വിവരങ്ങളൊക്കെ പറഞ്ഞു……… അത്‌ ഇഷ്ട്ടം അറിഞ്ഞപ്പോൾ കുറഞ്ഞിട്ടില്ല എന്നും പറഞ്ഞു…… എല്ലാ കാര്യങ്ങളും അറിഞ്ഞപ്പോൾ അവൻ എന്നോട് ഇങ്ങോട്ട് ആണ് ചോദിച്ചത്, അവൻറെ മോൾക്ക് ഒരു അമ്മയെ ആവശ്യമാണ്…… നിന്റെ മോന് ഒരു അച്ഛനെയും……. രണ്ടിനും അവനു സാധ്യമാകും എന്നാണ് എൻറെ വിശ്വാസം…… അതുകൊണ്ടുതന്നെ അങ്ങനെയൊന്നും ചിന്തിക്കുന്നതിൽ തെറ്റില്ല എന്നാണ് എൻറെ ഒരു തീരുമാനം…… ഒരിക്കൽ ഞാൻ പറഞ്ഞത് ഒന്നും നീ കേട്ടിട്ടില്ല, ഇനിയെങ്കിലും ഞാൻ പറഞ്ഞതിന് നീ ഒരു വില നൽകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്…….. അവസാനം ശിവ പറഞ്ഞ കാര്യം അവളുടെ ഹൃദയത്തിൽ കൊണ്ടിരുന്നു……

സത്യമാണ് ഒരിക്കൽ അവൻ പറഞ്ഞതിനൊന്നും താൻ ഒരു വിലയും നൽകിയിരുന്നില്ല….. അതിൻറെതായ എല്ലാ ബുദ്ധിമുട്ടുകളും താൻ അനുഭവിച്ചിട്ടുമുണ്ട്……. പക്ഷെ ഇനി എങ്ങനെയാണ് മറ്റൊരു ജീവിതത്തിനെ പറ്റി ചിന്തിക്കുന്നത്……. സ്വന്തം ജീവിതത്തെപ്പറ്റിയുള്ള നിറമുള്ള സ്വപ്നങ്ങൾ എല്ലാം തന്നിൽ നിന്നും അകന്നു കഴിഞ്ഞിരുന്നില്ലേ….. ” എൻറെ മനസ്സിൽ ഇപ്പോൾ ഒരു ജീവിതവും സ്വപ്നങ്ങളും ഒന്നും ഇല്ല ചേട്ടാ…… ” ഞാനും അങ്ങനെ ഒക്കെ തന്നെ ആയിരുന്നു, ഇവള് എൻറെ ജീവിതത്തിലേക്ക് വരുന്ന നിമിഷം വരെ…… അപർണ്ണയെ ചൂണ്ടി ശിവ പറഞ്ഞു…… “ഒരിക്കൽ വേണ്ടെന്നുവച്ചതോക്കെ വേണം എന്ന് തോന്നി….. ഇപ്പൊൾ എനിക്ക് ജീവിക്കണം എന്ന് തോന്നുന്നുണ്ട്…..

സ്വപ്നം കാണാൻ തുടങ്ങുമ്പോഴാണ് മനുഷ്യന് ജീവിക്കാനുള്ള ആഗ്രഹം തോന്നുന്നത്…… തീർച്ചയായും നിനക്ക് അതിന് സാധിക്കും….. നീ ഒരു സമ്മതം പറഞ്ഞാൽ മാത്രം മതി, ഒരു വാക്കിനു വേണ്ടി കാത്തിരിക്കുകയാണ് നിരഞ്ജന്, ആ അമ്മയും….. ആ മോൾക്ക് ഒരു അമ്മയാകാൻ നിനക്ക് കഴിയും….. ” ആ ഡോക്ടർക്ക് അങ്ങനെ ഒരു താല്പര്യമുണ്ടെങ്കിൽ സംസാരിക്കുന്നത് അല്ലേ നല്ലത്……. എത്രയൊക്കെ വീരവാദം പറഞ്ഞാലും ഒരു പുരുഷൻറെ തണൽ ആഗ്രഹിക്കാത്ത സ്ത്രീകൾ ഉണ്ടാവില്ല…… ഈ സമൂഹത്തിൽ നമ്മൾക്ക് ഒറ്റയ്ക്ക് ജീവിക്കാൻ കഴിയും എത്രകാലം വേണമെങ്കിലും, അതിന് ഒരു പുരുഷൻറെ സാമ്യപ്യമൊ തണലോ നമുക്ക് ആവശ്യം ഇല്ല……… പക്ഷേ താങ്ങാൻ ഒരാൾ ഉണ്ടാവുക എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്……

സങ്കടങ്ങളും വിഷമങ്ങളും പങ്കിടാൻ ഒരു കൂട്ട് ഉണ്ടാക്കുന്നത് എല്ലാകാലത്തും നല്ലതാണ്…… അപർണ കൂടി പറഞ്ഞപ്പോഴേക്കും അലീന എന്ത് പറയണമെന്നറിയാതെ നിന്നു…. ” നീ എടുത്തടിച്ച പോലെ ഒരു തീരുമാനം ഒന്നും പറയണ്ട….. വളരെ പതുക്കെ ആലോചിച്ച് നീ എന്നോട് ഒരു തീരുമാനം പറഞ്ഞാൽ മതി….. ഞാൻ വൈകിട്ട് വിളിക്കാം…. അത്‌ പറഞ്ഞു ശിവ യാത്ര പറഞ്ഞപ്പോൾ അവൾ മനസ്സിൽ ചിന്തിക്കുകയായിരുന്നു….. ഡോക്ടർ തന്നോട് നല്ല രീതിയിൽ ആയിരുന്നു ഇടപെട്ടിട്ടുള്ള ത്….. പക്ഷെ തൻറെ മുഖത്തേക്ക് നോക്കുന്നു നോട്ടങ്ങളിൽ ഒക്കെ ഒരു പ്രത്യേകത തോന്നിയിട്ടുണ്ട് ……. പക്ഷേ അതൊരിക്കലും ഇങ്ങനെ ഒരു ഇഷ്ട്ടം ആണെന്ന് തോന്നിയിട്ടില്ല….. തന്റെ കാര്യങ്ങൾ അറിഞ്ഞു കൊണ്ടുള്ള ഒരു സഹതാപം ആയിരിക്കുമെന്നാണ് കരുതിയത്……..

പക്ഷെ തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുമെന്ന് മാത്രമുള്ള ഒരു മനസ്സ് ആ മനുഷ്യനുണ്ടായിരുന്നു എന്നറിഞ്ഞപ്പോൾ അലീനയ്ക്ക് അത്ഭുതം തോന്നിയിരുന്നു….. എന്ത് തീരുമാനമെടുക്കണമെന്ന് അറിയാതെ അലീന ചിന്തിച്ചുകൊണ്ടിരുന്നു…….. ” ഈ കാര്യം എന്നോട് പറഞ്ഞിരുന്നില്ലല്ലോ….. അങ്ങോട്ട് പോകുന്ന വഴിയിൽ അപർണ ചോദിച്ചു….. ” ഒരു സർപ്രൈസ് ആയി പറയാം എന്ന് വിചാരിച്ചിരുന്നു, നിരഞ്ജന് പറഞ്ഞിരുന്നു, അവൻ നല്ല ആളാ അവളെ ഒരിക്കലും വിഷമിപ്പിക്കില്ല…… ഇനിയെങ്കിലും അവളുടെ വിഷമം ഒന്ന് മാറിയാൽ മതിയായിരുന്നു….. ശിവ പറഞ്ഞു… 🥀🥀🥀

നീലിമേ വീട്ടിൽ നിന്നും തിരികെ വിളിച്ചു കൊണ്ടുവരാനായി പോവുകയായിരുന്നു വിഷ്ണു…… ആ നിമിഷം അവൻ ഓർക്കുക ആയിരുന്നു, മനസ്സിൽ മുഴുവൻ കുറ്റബോധം ആയിരുന്നു…… എന്തുകൊണ്ടാണെന്ന് അറിയില്ല, ഒരിക്കൽ പോലും തനിക്ക് കുറ്റബോധം തോന്നിയിട്ടില്ല…… പക്ഷേ ശിവ പറഞ്ഞ വാക്കുകൾ ഒക്കെ ഓർത്തപ്പോൾ മനസ്സിൽ കുറ്റബോധം കൊണ്ട് നീറുകയായിരുന്നു…… സത്യമാണ് താൻ കാരണം ജീവിതം നഷ്ടപ്പെട്ടത് എത്ര പേർക്ക് ആണ്….. നീലിമയോട് പോലും നീതി കാണിക്കാൻ തനിക്ക് കഴിഞ്ഞില്ല…… അവളുടെ സഹോദരിയോട്…. തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ആളാണ് നീലിമ…… അലീനയെ പറ്റി അവൾ അറിയുമ്പോൾ എന്തായിരിക്കും ഉണ്ടാകുന്നതെന്ന് പലവട്ടം താൻ പേടിച്ചിരുന്നു……

പക്ഷേ ഇപ്പോൾ അതിലും പേടിക്കുന്നത് സഹോദരിയുമായി തനിക്ക് തെറ്റായ ബന്ധമുണ്ടെന്ന് അറിഞ്ഞാൽ എന്തായിരിക്കും അവളുടെ പ്രതികരണം എന്നോർത്താണ്….. ഇത്രകാലവും അതിനെപ്പറ്റി ആരും അവളോട് പറയാതെ വന്നപ്പോൾ അവൾ അറിയാതെ വന്നപ്പോൾ അത് തന്നിൽ ഒരു ആത്മവിശ്വാസം ഉണർത്തിയിരുന്നു……….. തെറ്റ് ചെയ്താലും അത് കണ്ടു പിടിക്കില്ല എന്നുള്ള ഒരു ആത്മവിശ്വാസം……. മനസ്സ് വല്ലാതെ കലുഷിതമായിരുന്നു…… എങ്ങനെയൊ വീട് എത്തിയിരുന്നു……… എത്തിയപ്പോഴേക്കും നീലിമ തന്നെ കാത്തു നിൽപ്പുണ്ടായിരുന്നു…….. അവളുടെ വയറിലേക്ക് ആണ് ആദ്യം കണ്ണുകൾ പോയത്….. അവൾ അതീവ സന്തോഷവതിയാണെന്ന് തോന്നിയിരുന്നു….. അതുകൊണ്ട് തന്നെ മനസ്സിൽ എല്ലാ വിഷമങ്ങളും മാറ്റി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…..

പക്ഷേ ആ പുഞ്ചിരിക്ക് വലിയ ആയുസ്സുണ്ടായിരുന്നില്ല….. പിറകിൽ നീതുവിന്റെ മുഖം കണ്ടതോടെ ആ പുഞ്ചിരി അല്പം മങ്ങിപ്പോയിരുന്നു………. വീണ്ടും അവളോട് തെറ്റ് ചെയ്യുന്നത് പോലെ ഒരു പ്രതീതി മനസ്സിൽ തോന്നിയിരുന്നു……. എന്താണെങ്കിലും ഈ പ്രസവം കഴിഞ്ഞാൽ ഉടനെ ചെയ്ത എല്ലാ തെറ്റുകളും അവളോട് ഏറ്റു പറയണമെന്നും അവൾ തരുന്ന എന്തു ശിക്ഷയും സ്വീകരിക്കണമെന്ന് ഒരു തീരുമാനം അവൻ എടുത്തിരുന്നു…. ” നീതുനെ ഹോസ്റ്റൽ ആകണം…… നമ്മുടെ കൂടെ വരുവാണെങ്കിൽ അത് എളുപ്പം ആകുമല്ലോ…… അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ അവൻ ഒന്ന് ഇരുത്തി ചിരിച്ചിരുന്നു…… മുഖത്തേക്ക് പോലും അവൻ നോക്കിയിരുന്നില്ല……

വണ്ടിയിൽ കയറിയപ്പോഴും വല്ലാത്ത നിശബ്ദതയായിരുന്നു……. നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് നീതു എന്തൊക്കെയോ പറയുന്നുണ്ട്…… സന്തോഷമാണ് അവളുടെ മനസ്സിൽ നിറയെ എന്ന് തോന്നിയിരുന്നു അവന്….. അവൾ വാചാല ആകുമ്പോൾ എല്ലാം അവന്റെ മനസ്സ് മറ്റെവിടെയോ ആയിരുന്നു….. മനസ്സിൽ ചിന്തകൾ മാറി മറിയാൻ തുടങ്ങി…… അലീനയും നീതുവും നീലിമയും മനസ്സിലേക്ക് മാറിമാറി വരുന്നുണ്ടായിരുന്നു…….. അതിനിടയിൽ മുന്നിൽ നിന്ന് വരുന്ന ഒരു ലോറി അവൻ കണ്ടില്ല…… അത്‌ കാറിലിടിച്ചു…….. ആ കാറിൽ നിന്നും കൂട്ടനിലവിളി ഉയർന്നു……….. തുടരും……ഒത്തിരി സ്നേഹത്തോടെ ✍ റിൻസി നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 47

Share this story