ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 49 – അവസാനഭാഗം

ഹൃദയത്തിൻ താളമായി…..❣️ : ഭാഗം 49 – അവസാനഭാഗം

എഴുത്തുകാരി: റിൻസി പ്രിൻസ്‌

പുറത്തേക്കിറങ്ങിയപ്പോൾ തന്നെ ശിവൻ ഫോണെടുത്ത് നിരഞ്ജന്റെ ഫോണിലേക്ക് വിളിച്ചിരുന്നു…….. ശേഷം പറഞ്ഞ കാര്യങ്ങൾ ഓരോന്ന് വ്യക്തമായി പറഞ്ഞു. ……… മറുവശത്ത് നിശബ്ദത നിറഞ്ഞപ്പോൾ എന്ത് പറയണം എന്ന് ശിവനും അറിയില്ലായിരുന്നു……….. താനാണ് അവൻറെ മനസ്സിൽ ആവശ്യമില്ലാത്ത ആഗ്രഹങ്ങൾ നൽകിയത്…………. തൻറെ ഭാര്യയുടെ സ്ഥാനത്ത് മറ്റൊരാളെയും അവൻ മനസ്സ് ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല……….. താനായിരുന്നു അലീന എന്ന സ്വപ്നം അവന്റെ മനസ്സിലേക്ക് പകരുന്നത്………… ഇനി ഒരു പക്ഷേ അവൾ അവനെ സ്വീകരിക്കാൻ തയ്യാറായില്ല എങ്കിൽ അവനോട് ഞാൻ ചെയ്ത ഒരു ദ്രോഹം ആയി പോകുമെന്ന് ശിവൻ ഉറപ്പുണ്ടായിരുന്നു………

എങ്കിലും പ്രതീക്ഷ കൈവിടാതെ ഇരിക്കാൻ ആശ്വസിപ്പിച്ച് ആണ് അവന് ഫോൺ വെച്ചത്…… ഫോൺ വിളിച്ച് കഴിഞ്ഞതും അപർണയെയും കുഞ്ഞിനെയും കൂട്ടി അവന് നേരെ പോയത് ഹംസക്കയുടെ കടയിലേക്ക് ആയിരുന്നു……….. മൂന്നാളും ഒരുമിച്ച് കണ്ടപ്പോഴേക്കും ഹംസക്കയ്ക്ക് ഒരുപാട് സന്തോഷം ആയിരുന്നു……….. മൂന്നുപേരും കുറെ സമയം പഴയ കാര്യങ്ങൾ പറയുകയും ചെയ്തു……… അതിനിടയിൽ നല്ല ചൂടുള്ള ഉഴുന്നുവടയും ചായയുമായി ഹംസക്ക എത്തിയിരുന്നു……… 🥀🥀🥀

പരിചയമില്ലാത്ത ഒരു നമ്പരിൽ നിന്നും ഫോൺകോൾ വന്നത് കണ്ടപ്പോൾ, ആദ്യം ഒന്ന് എടുക്കാൻ മടിച്ചിരുന്നു അലീന………. രണ്ടാമത്തെ പ്രാവശ്യം ഫോൺ ബെൽ അടിക്കുന്നത് കണ്ടപ്പോൾ ആരോ അത്യാവശ്യക്കാർ ആണ് എന്ന് കരുതി അവൾ ഫോൺ എടുത്തു………. ” ഹലോ……… പൗരുഷമുള്ള ഒരു പുരുഷ ശബ്ദം ആണ് കേട്ടത്……….. ആരാണെന്ന് മനസ്സിലായില്ലെങ്കിലും അവൾ തിരിച്ച് ഹലോ പറഞ്ഞിരുന്നു……. ” അലീന അല്ലേ…….? ” അതെ…..!! “ഞാൻ ഡോക്ടർ നിരഞ്ജൻ ആണ്………. പെട്ടെന്ന് അപ്പുറത്തുനിന്നും അങ്ങനെ ഒരു മറുപടി കേട്ടപ്പോഴേക്കും എന്തു പറയണം എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു അലീന………..

ഒരുപക്ഷേ കുറച്ച് മണിക്കൂറുകൾക്ക് മുൻപ് ശിവൻ അത്‌ പറഞ്ഞില്ലായിരുന്നെങ്കിൽ അദ്ദേഹത്തോട് സംസാരിക്കാൻ തനിക്ക് ഒരു മടി ഉണ്ടാകുമായിരുന്നില്ല എന്ന് ആ നിമിഷം അവൾ ചിന്തിക്കുകയായിരുന്നു…….. ” ശിവൻ എന്നെ വിളിച്ചിരുന്നു…….. എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു…….. തന്റെ മാനസികാവസ്ഥയും മനസ്സിലുള്ള വിചാരങ്ങളും ഒക്കെ ഇങ്ങനെ ആയിരിക്കും എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കും………. പക്ഷേ ഒരു കാര്യം മാത്രം പറയാനാണ് ഞാൻ വിളിച്ചത്………. എൻറെ ആനിയുടെ സ്ഥാനത്ത് മറ്റാരെയും ഇതുവരെ കണ്ടിട്ടില്ല………. കാണാൻ എനിക്ക് സാധിച്ചിട്ടില്ല എന്നതാണ് സത്യം…….. സ്നേഹിച്ചാരുന്നു ഞങ്ങൾ തമ്മിൽ വിവാഹം കഴിച്ചത്…….

എൻറെ മോളെ എനിക്ക് തന്നിട്ട് ഞങ്ങളെ ഒറ്റക്കാക്കി അവൾ യാത്രയായി……. ആ നിമിഷം മുതൽ എൻറെ മനസ്സിൽ ഒരു പെൺകുട്ടിയും കടന്നു വന്നിട്ടില്ല…….. തന്നെ പറ്റി ആദ്യം ശിവൻ എല്ലാം എന്നോട് പറഞ്ഞപ്പോൾ എനിക്ക് തന്നോട് തോന്നിയത് ഒരുതരം ബഹുമാനമായിരുന്നു….. ഒരിക്കലും ഒരു സഹതാപത്തിന് പുറത്ത് എനിക്ക് അലീനയോട് ഒരു സ്നേഹം തോന്നിയിട്ടില്ല……. പിന്നെ ശിവൻ പറഞ്ഞപ്പോൾ നമ്മൾ രണ്ടുപേരും ഒരേ തൂവൽപക്ഷികൾ ആണ് എനിക്ക് തോന്നി……. അലീന കൊടുത്ത സ്നേഹം അനുഭവിക്കാനുള്ള യോഗ്യതയും അത് മനസ്സിലാക്കാനുള്ള കഴിവ് വിഷ്ണുവിന് ഉണ്ടായിരുന്നില്ല……….

അതുപോലെതന്നെ എൻറെ സ്നേഹം ലഭിക്കാനുള്ള ആയുസ്സ് ആനിക്ക് ഈശ്വരൻ നൽകിയില്ല………… അമ്മയുമൊക്കെ ഒരുപാട് നിർബന്ധിച്ചിരുന്നു ഒരു വിവാഹം കഴിക്കാൻ………. കാരണം വളർന്നുവരുന്നത് ഒരു പെൺകുട്ടി ആണല്ലോ…….. അതുകൊണ്ട് തന്നെയാണ് ഞാൻ മറ്റൊരു വിവാഹത്തെ പറ്റി ചിന്തിക്കുന്നത്…….. ജീവിതത്തിലേക്ക് ഒരു പെൺകുട്ടി കടന്നുവരുമ്പോൾ അവൾക്ക് ചിലപ്പോ എൻറെ മകളെ സ്വന്തമായി കാണാനുള്ള മാനസികാവസ്ഥ ഉണ്ടായില്ലെങ്കിൽ…….. ഒരു പെൺകുട്ടിയുടെ മനസ്സ് അമ്മയോടളം മനസ്സിലാക്കാൻ കഴിയില്ല ഒരു അച്ഛന്……..

ശിവൻ തന്നെ പറ്റി പറഞ്ഞപ്പോൾ തന്നെ ജീവിതത്തിലേക്ക് കൂട്ടിയാലോ എന്ന് ഞാൻ ചിന്തിക്കാനുള്ള ഒരേ ഒരു കാരണം മറ്റൊന്നുമായിരുന്നില്ല അമ്മയില്ലാതെ വളർന്ന ഒരു പെൺകുട്ടിയുടെ ദുഃഖം മറ്റാരെക്കാളും നന്നായി തനിക്ക് മനസ്സിലാകും……… അതുകൊണ്ടുതന്നെ എൻറെ മകൾക്ക് താൻ ഒരു മികച്ച അമ്മ ആയിരിക്കും എന്ന് എനിക്ക് ഉറപ്പാണ്…….. അതുകൊണ്ട് നമ്മൾ തമ്മിലുള്ള വിവാഹത്തിലൂടെ തനിക്കൊരു ജീവിതത്തിലും ഉപരി ഞാൻ ആഗ്രഹിക്കുന്നത് എൻറെ മകൾക്ക് ഒരു സഹോദരനെയും അമ്മയെയും ആണ്, തൻറെ മകന് ഒരു അച്ഛനെയും അനുജത്തിയേയും………. തനിക്ക് തീരുമാനിക്കാം എന്ത് വേണമെന്ന്………

ഞാൻ പൂർണ്ണ മനസ്സോടെയാണ് എൻറെ ജീവിതത്തിലേക്ക് അലീനയെ ക്ഷണിക്കുന്നത്…… നിരഞ്ജൻ അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ മനസിലും ഓരോ ചിന്തകൾ കാടുകയറുന്നുണ്ടായിരുന്നു…….. കട്ട് ചെയ്യുന്നതിന് മുൻപായി അവൾ വിളിച്ചു….. “ഡോക്ടർ……..! പറയുന്നത് ശരിയാണോ എന്നെനിക്കറിയില്ല,പക്ഷേ സാർ പറഞ്ഞതുപോലെ അമ്മയില്ലാതെ വളർന്ന ഒരു മകളുടെ വിഷമം എനിക്ക് മനസ്സിലാക്കാൻ പറ്റും……. അമ്മ ഇല്ലാത്തതുകൊണ്ട് മാത്രം ജീവിതത്തിൽ ഒരുപാട് വേദനിപ്പിക്കുന്ന അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടിവരും…….. പ്രത്യേകിച്ച് ആത്മാർഥതയില്ലാതെ വരുന്ന പല സ്നേഹബന്ധങ്ങളിലും അടിമപ്പെട്ടു പോകും……. കാരണം ഒരു അമ്മ നൽകുന്നത് പവിത്രമായ സ്നേഹം ഈ ലോകത്തിൽ മറ്റാരും നൽകില്ല……..

അത്‌ ലഭിക്കാതെ വരുമ്പോഴാണ് മറ്റ് സ്നേഹങ്ങളിലേക്ക് പോകാൻ തോന്നുന്നത്…….. അതിൻറെ തിക്ത അനുഭവങ്ങൾ ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ള ആളാണ് ഞാൻ…….. സാറ് പറഞ്ഞതുപോലെ ഒരു പെൺകുട്ടിയുടെ വളർച്ചയിലെ അടിമുടി മാറ്റങ്ങൾ സൃഷ്ടിക്കാൻ അമ്മയ്ക്ക് മാത്രമേ കഴിയൂ…….. എന്നെയും എൻറെ മകനെയും അംഗീകരിക്കാൻ സാറിന് മനസ്സുണ്ടെങ്കിൽ, എനിക്ക് സമ്മതമാണ്, സാറിൻറെ ഭാര്യയായി അതിലുപരി മോളുടെ അമ്മയായി സാറിൻറെ വീട്ടിലേക്ക് വരാൻ…. അതു പറഞ്ഞപ്പോഴേക്കും നിരഞ്ജന്റെ മനസ്സും സമാധാനത്തിൽ നിറഞ്ഞിരുന്നു…….. പെട്ടെന്ന് തന്നെ അവർ കുറച്ച് സമയം കൂടി സംസാരിച്ച് ഫോൺ നിർത്തിയിരുന്നു……..

ഫോൺ കട്ട്‌ ചെയ്തു അലീന ആദ്യം വിളിച്ചത് ശിവൻറെ ഫോണിലേക്ക് ആണ്……… മോളെ പറയുന്നതിനിടയിൽ ആണ് ഫോൺ അടിച്ചത്……. അപർണ്ണയുടെ കൈയ്യിൽ ആയിരുന്നു ഫോൺ ആ നിമിഷം…… അവൾ പെട്ടന്ന് ഫോൺ ശിവയുടെ കയ്യിൽ കൊടുത്തു…… “അലീന ആണ് …… “എടുക്ക്…….. ശിവ പറഞ്ഞു …… അപർണ്ണ തന്നെ ആ ഫോൺ എടുത്തിരുന്നു…… “ഹലോ അലീന ……. ഞാന് അപർണ്ണ ആണ്…. “അപർണ, ഞാൻ ഒരു കാര്യം പറയാൻ വേണ്ടി വിളിച്ചതാ….. നിങ്ങൾ തിരക്കിലാണോ…….? “അലീന ഞങ്ങൾ വീട്ടിൽ എത്തിയിട്ടില്ല……. എങ്കിലും താൻ പറഞ്ഞോളൂ…… ” അത് പിന്നെ ശിവ ഏട്ടനോട് പറയണം, ഡോക്ടറുമായുള്ള വിവാഹത്തിന് എനിക്ക് സമ്മതമാണെന്ന്……..

ഇനി എൻറെ ഭാഗത്തുനിന്ന് ഒരു എതിർപ്പുകളും വരില്ലെന്ന്………. സത്യമാണോ അലീന……? ഏറെ സന്തോഷത്തോടെ ആയിരുന്നു അപർണ അത് ചോദിച്ചത്……. അത് ചോദിച്ചപ്പോഴും ശിവൻ അത്ഭുത പൂർവ്വം അവളുടെ മുഖത്തേക്ക് നോക്കുന്നുണ്ട്….. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ പറയാം എന്ന് അവൾ മുഖം കൊണ്ട് ആംഗ്യം കാണിച്ചിരുന്നു……… ഫോൺ വെച്ചതും അപർണ ആ സന്തോഷവാർത്ത ശിവനോട്‌ പറഞ്ഞു…… അത് കേട്ടപ്പോൾ ശിവന്റെ ഹൃദയവും നിറയുകയായിരുന്നു…… ഈ ജീവിതകാലം മുഴുവൻ അവൾ ഒറ്റയ്ക്ക് താമസിച്ചാൽ ഒരു വേദനയും സങ്കടവും തന്നെ ചുറ്റി വരും എന്ന് അവന് ഉറപ്പായിരുന്നു……….

അവളുടെ കണ്ണുനീരിന്റെ ശാപം ഒരിക്കലെങ്കിലും വിഷ്ണുവിൻറെ ജീവിതത്തെ ബാധിക്കുക യാണെങ്കിൽ അവൻ ഉരുകിത്തീർന്ന് മരിച്ചുപോകുമെന്ന് ശിവന് ഉറപ്പായിരുന്നു…….. അവളുടെ മനസ്സിന്റെ കോണിൽ ഇപ്പോഴും എവിടെയൊക്കെയോ വിഷ്ണുവിനോട് ഒരു സ്നേഹം ഉണ്ട്……. അതുകൊണ്ട് മാത്രമാണ് അവൻറെ ജീവിതം പതനത്തിന് ആരംഭം തുടങ്ങാതെ ഇരിക്കുന്നത് എന്ന് ശിവന് ഉറപ്പുണ്ടായിരുന്നു…………. എന്താണെങ്കിലും അലീനയ്ക്ക് സുരക്ഷിതമായ ഒരു ജീവിതം ആയിരിക്കും നിരഞ്ജനിൽ നിന്നും ലഭിക്കാൻ പോകുന്നത് എന്ന് വിശ്വാസം ശിവന് ഉണ്ടായിരുന്നു……. ആ സമാധാനം അവൻറെ മുഖത്ത് നിറഞ്ഞിരുന്നു…….

ദിവസങ്ങൾക്കുശേഷം തൻറെ പ്രിയപ്പെട്ടവന്റെ മുഖം സന്തോഷത്തിലും സമാധാനത്തിലും നിറയുന്നത് സമാധാനപൂർവ്വം അപർണ നിറഞ്ഞിരുന്നു പക്ഷേ ആ കണ്ടു….. പക്ഷെ അതിന് അധികം ആയുസ്സുണ്ടായിരുന്നില്ല……. പെട്ടെന്ന് തന്നെ ശിവന്റെ ഫോൺ അടിച്ചു…….. അമ്മ എന്ന തെളിഞ്ഞപ്പോൾ ഫോണെടുത്തതും ശിവയുടെ മുഖം മാറിമറിയുന്നത് അപർണ കണ്ടിരുന്നു……. “എന്താ ശിവേട്ടാ……! ആകുലതകളുടെ അവൾ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു……. “അത് പിന്നെ നമ്മുടെ വിഷ്ണു ഏട്ടൻ പോയ വണ്ടി ആക്സിഡൻറ് ആയി…….. നമുക്ക് പെട്ടെന്ന് ഹോസ്പിറ്റലിൽ പോകാം…… അവൻ അത്‌ പറഞ്ഞപ്പോൾ തന്നെ അവൻറെ മുഖത്തെ ഉൽക്കണ്ഠ തെളിയുന്നുണ്ട്……… അവൾക്ക് ഭയം തോന്നി………..

അത്‌ കേട്ടപ്പോഴേക്കും തോന്നിയിരുന്നത് നീലിമയെ കുറിച്ച് ആയിരുന്നു………. ഒന്നാമത്തെ ഗർഭിണിയാണ്………. അവൾക്കും കുഞ്ഞിനും ഒന്നും സംഭവിക്കരുതെന്ന് മാത്രമായിരുന്നു ആ നിമിഷവും അവൾ ഉരുകി പ്രാർത്ഥിച്ചിരുന്നത്………….. ഹോസ്പിറ്റലിലേക്ക് നടക്കുമ്പോഴും പ്രാർത്ഥനകൾ മുഴുവൻ ആർക്കും ഒരു അപകടവും ഉണ്ടാവരുതെന്ന് ആയിരുന്നു…….. ഹോസ്പിറ്റൽ വരാന്തയിലേക്ക് ചെന്നപ്പോൾ തന്നെ കണ്ടിരുന്നു വാവിട്ടു നിലവിളിക്കുന്ന അമ്മയെ………. എല്ലാവരുടെയും മുഖത്തു നിന്നും അപകടം എന്തോ ആണ് സംഭവിച്ചിരിക്കുന്നത് എന്ന് ശിവക്ക് മനസ്സിലായിരുന്നു…….. അവൻ ഓടി സൗപർണികയുടെ അരികിലേക്ക് ചെന്നു…… അവൾ അവന്റെ നെഞ്ചിലേക്ക് വീണു…….

“നമ്മുടെ ചേട്ടൻ പോയി ശിവേട്ടാ…. വിഷ്ണു ചേട്ടൻ പോയി ശിവേട്ടാ….. കരച്ചിൽ ചീളുകൾക്കിടയിൽ സൗപർണിക പറഞ്ഞപ്പോൾ കേട്ട് വാർത്തയുടെ ഷോക്കിൽ ആയിരുന്നു ആ നിമിഷവും ശിവനും അപർണയും……. എന്താണ് കേട്ടത് എന്ന് അറിയാതെ നിൽക്കുന്ന ശിവൻറെ അരികിലേക്ക് ശ്രീ ആണ് വന്നത്…… “ശിവ നീ തളർന്നു പോകരുത്…… നിന്റെ അച്ഛൻ അടക്കം എല്ലാവരും തളർന്നു പോയിരിക്കുകയാണ്……. ഈ ഒരു അവസരത്തിൽ നീ വേണം എല്ലാവർക്കും ധൈര്യം നൽകാൻ…….. ആക്സിഡൻറ് ആയിരുന്നു സ്പോട്ടിൽ വച്ച് തന്നെ വിഷ്ണു ഏട്ടൻ മരിച്ചു…… പിന്നെ കൊണ്ടു വന്നപ്പോഴേക്കും നീലിമ ചേച്ചിയുടെ സഹോദരി ഉണ്ടല്ലോ നീതു ആ കുട്ടിയും പോയി…….. നീലിമേക്ക് വലിയ കുഴപ്പങ്ങളൊന്നും ഇല്ല…….

കാലിന് പരിക്ക് ഉണ്ടെന്ന് കേട്ടത്…… പക്ഷേ കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല……. അത്‌ കേട്ടപ്പോഴേക്കും അവനും തളർന്നു പോയിരുന്നു…… അപർണ്ണയ്ക്ക് എവിടെയെങ്കിലും ഒന്ന് ഇരിക്കണം എന്ന് തോന്നിയിരുന്നു……… പെട്ടെന്നാണ് അച്ഛനെയും അമ്മയെയും കണ്ടത്…. അവരുടെ അരികിലേക്ക് ചെല്ലുന്നതും അവൾ തലകറങ്ങി പോയിരുന്നു……. എത്ര സന്തോഷമായ നിമിഷങ്ങൾ ആയിരുന്നു കുറച്ചു മുൻപ് വരെ കടന്നുപോയിരുന്നത് എന്നായിരുന്നു ശിവൻ ഓർത്തിരുന്നത്………. മനസ്സിലെ സമാധാനവും വേദനയുമെല്ലാം നീങ്ങി പോയിരിക്കുകയായിരുന്നു………. ഒരു പക്ഷേ അവൻ മനസ്സിൽ വിചാരിച്ചു………..

അലീനയുടെ മനസ്സിൽ നിന്ന് കുടിയിറക്കപ്പെട്ട നിമിഷം തന്നെ വിഷ്ണു ദൈവത്തിന്റെ കോടതിയിൽ വിധിക്കപ്പെട്ടു……….. ഇത്രയും കാലങ്ങൾക്കിടയിൽ എപ്പോഴെങ്കിലുമൊക്കെ അലീനയുടെ മനസ്സിൽ വിഷ്ണുവിന് ഒരു സ്ഥാനം മനസ്സിൽ ഉണ്ടായിരുന്നിരിക്കാം……. ആരോടും പറയാത്ത ഒരു സ്നേഹം എങ്കിലും അവൾ മാനസിൽ സൂക്ഷിച്ചിട്ടുണ്ടായിരിക്കാം…… ആ സ്നേഹം നഷ്ടം ആയപ്പോൾ ആണ് ഈശ്വരന് ശിക്ഷ നൽകിയത്…… ഒരു പക്ഷേ ഇപ്പോഴും അവളുടെ മനസ്സിൽ സ്നേഹത്തിൻറെ കണിക അവശേഷിച്ചത് കൊണ്ടായിരിക്കാം ഇക്കാലമത്രയും വിഷ്ണുവിനെ ഈശ്വരൻ നിലനിർത്തിയത്…….. അവളുടെ മനസ്സിൽ മറ്റൊരാൾക്ക് സ്ഥാനം നൽകിയ ആ നിമിഷം മുതൽ വിഷ്ണുവിൻറെ പതനമാരംഭിച്ചു തുടങ്ങിയിരുന്നു……. ശിവൻ ഓർക്കുകയായിരുന്നു……

അത്രമേൽ സ്നേഹമായിരുന്നു ആ പെണ്ണിനെ വിഷ്ണു ചേട്ടനോട് ഉണ്ടായിരുന്നത്…… അത്‌ മനസ്സിലാക്കാതെ അയാളാണ് വിഡ്ഢി……. അതിന് ഇത്രയും വലിയൊരു ശിക്ഷ ഈശ്വരൻ നൽകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല……. നീതു ഈ ഒരു ശിക്ഷ അർഹിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ….. തനിക്ക് അതിനുത്തരം ഇല്ല…… എങ്കിലും സ്വന്തം ചേച്ചിയെ വഞ്ചിചവർക്ക് ഈശ്വരൻ നൽകിയത് വലിയ ശിക്ഷ തന്നെയാണ്……… പക്ഷേ ഒന്നും അറിയാത്ത ഒരു ജീവനെ…….. ലോകം കാണാൻ വേണ്ടി കാത്തിരുന്ന ആ ജീവൻ എന്തിനായിരിക്കും ഈശ്വരൻ ശിക്ഷിച്ചിട്ടുണ്ടാവുക……? അതു മാത്രം മനസ്സിൽ ഉത്തരം ഇല്ലാത്ത ഒരു ചോദ്യമായി ശിവന് കിടന്നിരുന്നു……..

ചില ചോദ്യങ്ങൾക്കൊന്നും നമ്മുടെ മനസ്സിൽ ഉത്തരമുണ്ടാവില്ല……. ചില ശിക്ഷകൾ ഈശ്വരൻ വൈകി ആണ് നൽകുന്നത്…… പക്ഷേ ഇത് ഇത്തിരി കൂടുതൽ ആയിപോയി………. അപർണ തന്നെയാണ് വിവരം അലീനയെ വിളിച്ച് അറിയിച്ചത്……. കേട്ടപ്പോൾ അവളും തകർന്നു പോയിരുന്നു……. ഒരിക്കൽ മനസ്സും ശരീരവും കൊടുത്ത് സ്നേഹിച്ചവൻ ആണ്…….. ജീവിതത്തിൻറെ ഭാഗമായി മനസ്സിൽ കരുതിയതാണ്……. അവനെ ചുറ്റിപ്പറ്റി കണ്ട സ്വപ്നങ്ങൾ കണക്ക് ഉണ്ടായിരുന്നില്ല…….. അവൻ ഇന്ന് ജീവനോടെ ഇല്ല എന്നറിഞ്ഞപ്പോൾ അറിയാതെ അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഉതിർന്നു വീണു…….. അതിനോടൊപ്പം തന്നെ മകനെ ചേർത്തുപിടിച്ച് പോയിരുന്നു…….

തൻറെ കണ്ണുനീരിന് പോലുമുള്ള അർഹത അവന് ഇല്ല എന്ന് ഉണ്ടെങ്കിൽ പോലും തനിക്ക് അവനെ അത്രമേൽ മറക്കാൻ കഴിയില്ല എന്ന സത്യം അവൾ ഓർക്കുകയായിരുന്നു……. അഞ്ചു വർഷങ്ങൾക്ക് ശേഷം…… വിഷ്ണുവിന്റെ വിയോഗവാർത്ത യിൽ നിന്നും കേദാരം വീട് മുക്തിനേടാൻ കുറെ നാളുകൾ കഴിഞ്ഞിരുന്നു…… അതിന് ഏറെ സഹായിച്ചത് ശിവർണ മോളുടെ കളിയും ചിരിയും ആയിരുന്നു……. അവൾ ഒരു വയസ്സായി നടക്കാൻ തുടങ്ങിയപ്പോഴേക്കും ആ വീട്ടിലേക്ക് പോയ സന്തോഷങ്ങൾ എല്ലാം വീണ്ടും തിരികെ വന്നു തുടങ്ങിയിരുന്നു……

നീലിമ മറ്റൊരു വിവാഹത്തിന് സമ്മതിക്കില്ല എന്ന് പറഞ്ഞെങ്കിലും ശിവൻ അത് വേണമെന്ന് നിർബന്ധിച്ച് നീലിമയെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിച്ചിരുന്നു…… അവൾ ഇപ്പോൾ സുഖമായി ജീവിക്കുകയാണ്, സൗപർണിക യുടെയും വിവാഹം കഴിഞ്ഞിരുന്നു, ഇതിനിടയിൽ അപർണ പിജി ഒക്കെ പൂർത്തിയാക്കി ഒരു ആൺകുട്ടിക്ക് കൂടി ജന്മം കൊടുത്തു കഴിഞ്ഞു….. ശ്രീയുടെയും അമ്മുവിൻറ യും വിവാഹം ഒരു ഏട്ടൻറെ സ്ഥാനത്തുനിന്ന് മുൻകൈ എടുത്തു നടത്തിയത് ശിവൻ തന്നെയായിരുന്നു…… നിരഞ്ജനും അലീനയും സന്തോഷത്തോടെ ജീവിച്ചു രണ്ടു മക്കളും ഒപ്പം ഒരു കുഞ്ഞു അതിഥികയായി കാത്തിരിപ്പിലും……. അപ്പു കുട്ടൻ മിടുക്കൻ ആയി…… ഹർഷനും ശാലുവും വിവാഹമൊക്കെ കഴിഞ്ഞ് രണ്ട് കുട്ടികളുമായി സുഖമായി ജീവിക്കുന്നു……

കാലങ്ങളും വർഷങ്ങളും ഋതുകളും ഒക്കെ മാറി, പക്ഷേ ചില കാര്യങ്ങൾ മാത്രം മാറിയില്ല, അതിൽ ഒന്ന് ശിവൻറെ ഹൃദയതാളമായ് അലിഞ്ഞു ചേർന്ന അപർണ്ണയോട് ഉള്ള പ്രണയമായിരുന്നു…….. പിന്നെ മാറാത്ത ഒന്ന് സമൂഹം ചാർത്തിക്കൊടുത്ത ശിവന്റെ പേര് ആയിരുന്നു…….. പക്ഷേ അവൻറെ പെണ്ണിന് അറിയാം അവൻ ആരാണെന്ന്, അവന്റെ പ്രണയം എന്താണെന്ന്, അതിലുമപ്പുറം മറ്റൊന്നും വേണ്ട……. അല്ലെങ്കിലും നമ്മുടെ സമൂഹം അങ്ങനെയാണ്, തെറ്റ് ചെയ്യാത്തവരെ ക്രൂശിക്കുന്ന സമൂഹം….. കേൾക്കുന്ന പല വാർത്തകളിലും അതിനപ്പുറം ഒരു സത്യം ഒളിഞ്ഞിരിക്കുന്ന ഉണ്ടാവാം… ശുഭം……❤ ഞാൻ എഴുതുന്ന മധുരനൊമ്പരം എന്ന നോവലിന്റെ ആദ്യ ഭാഗം ഇന്ന് രാത്രി 10 മണിക്കും ബാക്കി എല്ലാദിവസവും രാവിലെ 10 മണിക്കും പോസ്റ്റു ചെയ്യും… എല്ലാവരും ലൈക്ക് ചെയ്ത് സപ്പോർട്ട് തരണമെന്ന് അപേക്ഷിക്കുന്നു…

ഇനി ഒരു കാത്തിരിപ്പ് ഇല്ല.നമ്മൾ കേൾക്കുന്ന പീഡനങ്ങളിൽ എല്ലാം സത്യം അല്ല എന്നല്ല ഞാൻ ഉദ്ദേശിച്ചത്. ചില വാർത്തകൾ എങ്കിലും അതിൽ നിരപരാധികളായ മാറുന്നവരുടെ ആയിരിക്കാം. പലപ്പോഴും യഥാർഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകാം. ഇതുപോലെ സമൂഹത്തിൽ മാന്യ വ്യക്തീത്വം അലങ്കരിക്കാം. ഒരിക്കൽ തെറ്റ് ചെയ്ത ഒരു മനുഷ്യൻറെ ഉള്ളിൽ എത്ര ശ്രമിച്ചാലും പുറത്തു ചാടാൻ വെമ്പി നിൽക്കുന്ന ഒരു മൃഗം ഉണ്ടാകും.അതിന് ഉദാഹരണമായിരുന്നു വിഷ്ണു വീണ്ടും നീലിമയുടെ സഹോദരിയുമായി ബന്ധംസ്ഥാപിച്ചത്. അയാളുടെ മനസ്സിൽ അങ്ങനെയൊരു ചിന്ത ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു. ഒരിക്കലും നന്നാവാൻ അത്തരക്കാർക്ക് കഴിയില്ല.അതൊരു സത്യമാണ്. പിന്നീട് കഥ തുടങ്ങിയ സമയത്ത് കുറെ ആളുകൾ എന്നോട് ചോദിച്ച ഒരു സംശയം ഉണ്ട് ഒരു പീഡനത്തിനിരയായ ഒരു പുരുഷനെ സ്നേഹിക്കാൻ ഒരു സ്ത്രീക്ക് കഴിയുമോ എന്ന്, ഞാൻ ആദ്യമേ പറഞ്ഞു കൊള്ളട്ടെ എന്നെക്കൊണ്ട് ആണെങ്കിൽ പറ്റില്ല,ആർക്കും സാധിക്കില്ല ഞാൻ ഇടയ്ക്കിടെ പറഞ്ഞിരുന്നു ശിവനെ പറ്റിയുള്ള ഓരോ പരാമർശങ്ങളിലും പറഞ്ഞിരുന്നു ഒരു മാന്യ വ്യക്തി ആണ് എന്ന് തോന്നുന്ന തരത്തിലുള്ള ഇടപെടലുകൾ ഞാൻ ഓരോ വാക്കുകളിലും വരികളിലും നിങ്ങൾക്കായി കുറിച്ചിട്ടണ്ടായിരുന്നു.

അയാൾ ഒരു മോശം വ്യക്തി ആയിരുന്നുവെങ്കിൽ ഇടയ്ക്കെപ്പോഴെങ്കിലും ഒക്കെ അയാളുടെ സ്വഭാവം പുറത്തുചാടിയേനെ. അതിനു നിരവധി അവസരങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ നമ്മൾക്ക് ഉറപ്പായിരുന്നു അപർണ്ണയുടെ തീരുമാനം തെറ്റായിരുന്നില്ല എന്ന്. പക്ഷേ ഇതിലും വലുതായി മാന്യതയുടെ മുഖംമൂടി ആയി നടക്കുന്നവരുമുണ്ട്. പിന്നെ ഇത് ഒരു കഥ മാത്രമല്ല, നമ്മുടെ ഇടയിൽ ജീവിക്കുന്ന ആരുടെയൊക്കെയോ കഥകൾ ആണ്. എത്രത്തോളം നന്നായി എന്ന് എനിക്ക് അറിയില്ല, ഇത് എങ്ങനെ അവസാനിപ്പിക്കണമെന്നും എനിക്കറിയില്ലായിരുന്നു, ഏറെ വിഷമം തോന്നിയത് വിഷ്ണുവിൻറെ കുഞ്ഞിനെ ഈ ലോകത്തിലേക്ക് കൊണ്ടുവരാൻ സാധിക്കാത്ത ആയിരുന്നു. ഏറെ വേദനയോടെ ആയിരുന്നു ആ വരികൾ കുറിച്ചത്. പക്ഷേ അങ്ങനെയൊരു വരി അതിൽ അനിവാര്യമായിരുന്നു. അതുകൊണ്ടുമാത്രമാണ് നീലിമയുടെ ഒരു തെറ്റും ചെയ്തിട്ടില്ല ആ കുഞ്ഞിൻറെ പേരിൽ ഒരു പക്ഷേ അവളുടെ ജീവിതം ഹോമിക്കപെട്ടലോ എന്ന് വിചാരിച്ചാണ് അങ്ങനെ എഴുതിയത്. വിഷമം ആയെങ്കിൽ ക്ഷമിക്കുക. ഇഷ്ടമായെങ്കിൽ എനിക്ക് വേണ്ടി ഒരു വരി കുറിക്കുക…… ഒത്തിരി സ്നേഹത്തോടെ ✍ റിൻസി. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ഹൃദയത്തിൻ താളമായി…..❣ : ഭാഗം 48

Share this story