പ്രിയസഖി: ഭാഗം 10

പ്രിയസഖി: ഭാഗം 10

എഴുത്തുകാരി: ശിവ നന്ദ

മരവിച്ച മനസ്സുമായി തിരികെ പടികൾ ഇറങ്ങുമ്പോഴും കണ്ട കാഴ്ച വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു…ജിത്തേട്ടൻ….ആദ്യമായി പ്രണയം തോന്നിയ പുരുഷൻ…സ്വന്തമാകണമെന്ന് ആഗ്രഹിച്ച വ്യക്തി..മറ്റൊരു പെൺകുട്ടിയെ നെഞ്ചോട് ചേർത്ത് നിർത്തിയേക്കുന്നു..ഒരു പെൺകുട്ടിയും കാണാൻ ആഗ്രഹിക്കാത്ത കാഴ്ച…ഒത്തിരി സ്വപ്നങ്ങളുമായി പ്രണയം പറയാൻ പോയപ്പോൾ കിട്ടിയ സമ്മാനം….. എങ്ങനെയൊക്കെയോ ബസ് സ്റ്റോപ്പ്‌ എത്തി.എന്നും പോകുന്ന ബസ് ഒക്കെ എപ്പോഴേ പോയി.മൃദു എന്നെ കാണാതെ വിഷമിച്ചിട്ടുണ്ടാകും.ഞാൻ ലേറ്റ് ആകുന്നത് കൊണ്ട് അമ്മ എന്നെയും കാത്ത് മുറ്റത് തന്നെ നിൽക്കുന്നുണ്ടാകും..പക്ഷെ ഇപ്പോൾ എനിക്ക് ആവശ്യം സങ്കടങ്ങൾ മറക്കാൻ ഒരിടം ആണ്.അതിന് എന്റെ ഏട്ടന്റെ തോളിനോളം പറ്റിയ ഒരിടം വേറെ ഇല്ല…

ഒരു ഓട്ടോ പിടിച്ച് ഏട്ടന്റെ ഓഫീസിലേക്ക് പോയി.ഏട്ടനോട് എന്ത് പറയുമെന്ന് ഒന്നും അറിയില്ല…അല്ലെങ്കിൽ തന്നെ തെറ്റുകാരി ഞാൻ അല്ലേ..കല്ലു പറഞ്ഞതല്ലേ ജിത്തേട്ടന് അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന്…മിഥുനും മുന്നറിയിപ്പ് തന്നതല്ലേ….എന്നിട്ടും ഞാൻ… ഓട്ടോ നിന്നപ്പോൾ ആണ് ഞാൻ ബോധമനസ്സിലേക്ക് വരുന്നത്.ഓട്ടോ കാശ് കൊടുത്ത് ഏട്ടനെ കാണാൻ ആയി ഞാൻ അകത്തേക്ക് കയറി.ആദ്യം കണ്ട പോലീസ് ഓഫീസറോട് കാര്യം പറഞ്ഞു..അദ്ദേഹം അകത്ത് ചെന്ന് ഏട്ടനെ അറിയിച്ചു..അപ്പോൾ തന്നെ ഏട്ടൻ ഇറങ്ങി വന്നു..ആ മുഖം കണ്ടാൽ അറിയാം എനിക്ക് എന്തോ പറ്റിയെന്ന് കരുതിയിട്ടുണ്ടെന്ന്… “എന്താ മോളേ…എന്താ പറ്റിയത്??” ആ ചോദ്യം കേട്ടതും പിന്നെ പിടിച്ചുനിൽക്കാൻ എനിക്ക് കഴിഞ്ഞില്ല..

ഏട്ടനെ കെട്ടിപിടിച്ച് കുറേ കരഞ്ഞു.കാര്യം എന്താണെന്ന് അറിയാതെ എട്ടൻ വിഷമിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ ഞാൻ മുഖം ഉയർത്തി ഏട്ടനെ നോക്കി.ആ കണ്ണുകളും നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ സഹിച്ചില്ല..ഞാൻ കാരണം എന്റെ ഏട്ടൻ.. “ഒന്നുമില്ല ഏട്ടാ…എനിക്ക് പെട്ടെന്ന് ഏട്ടനെ ഒന്ന് കാണണമെന്ന് തോന്നി..അതാ” “കുഞ്ഞാറ്റേ കള്ളം പറയണ്ട…നീ വാ..” എന്നെയും കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ ഏട്ടനെ SI തടഞ്ഞു.. “എന്താടോ??” “സർ…ആ കേസ് ഫയൽ ഇന്ന് എസ്പിയ്ക്ക് കൈമാറേണ്ടതാണ്” “അത് താൻ കൊണ്ട് കൊടുത്താൽ മതി” “സർ നമ്മൾ പ്രോട്ടോകോൾ നോക്കണ്ടേ” “എടോ തന്നോട്…”

“ഏട്ടാ…എന്തായിത്??? ഏട്ടന്റെ ജോലി എല്ലാം കഴിഞ്ഞിട്ട് വന്നാൽ മതി.ഞാൻ ഇവിടെ ഇരുന്നോളാം” “മോളേ…” “പറയുന്നത് കേൾക്ക് ഏട്ടാ…ഒഫീഷ്യൽ ലൈഫും പേർസണൽ ലൈഫും കൂട്ടികുഴയ്ക്കില്ലെന്ന് ഏട്ടൻ തന്നെ അല്ലേ പറഞ്ഞിട്ടുള്ളത്…എന്നിട്ടാണോ?” “എങ്കിൽ മോള് വീട്ടിലേക്ക് ചെല്ല്” “വേണ്ട ഏട്ടാ..ഞാൻ ഇവിടെ ഇരുന്നോളാം..എല്ലാം കഴിഞ്ഞ് നമുക്ക് ഒരുമിച്ച് പോകാം” “അത് പറ്റില്ല…ഞാൻ ഇപ്പോൾ SP ഓഫീസിലേക്ക് പോകും..അപ്പോൾ മോള് ഇവിടെ ഒറ്റയ്ക്കിരിക്കേണ്ടി വരും.അത് കൊണ്ട് വീട്ടിലേക്ക് പോ..ഞാൻ ഉടനെ എത്താം” “മ്മ്…” ഈ ഏട്ടനെ അറിയിക്കാതെ ഓരോന്ന് ചെയ്തതിന് ദൈവം തന്ന ശിക്ഷ ആയിരിക്കുമെന്ന് തോന്നി…

ഏട്ടനോളം എന്നെ വേറെ ആരും സ്നേഹിക്കണ്ട..മറ്റൊരു സ്നേഹവും എനിക്ക് വേണ്ട….എനിക്ക് എന്റെ ഏട്ടൻ ഉണ്ടല്ലോ..എന്തിനും ഏതിനും കൂട്ടായിട്ട്..ഇനിയും അങ്ങനെ തന്നെ മതി. വീട്ടിൽ എത്തിയപ്പോൾ ആണ് സീൻ കുറച്ച് ഡാർക്ക്‌ ആണെന്ന് മനസ്സിലായത്.അമ്മയും മൃദുവും മിഥുനും ആന്റിയും ഒക്കെ ഉണ്ട്.അമ്മയുടെ മുഖം കണ്ടാൽ അറിയാം കരഞ്ഞിട്ടുണ്ടെന്ന്.ഫോൺ എടുത്ത് നോക്കിയപ്പോൾ 35 മിസ്സ്ഡ് കാൾസ്…അപ്പോൾ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി. “എവിടെയായിരുന്നടി ഇത്രയും നേരം?? മനുഷ്യനെ തീ തീറ്റിക്കാൻ ആയിട്ട് ഓരോ ജന്മങ്ങൾ..ഫോൺ വിളിക്കുമ്പോൾ എടുത്താൽ എന്താ നിനക്ക്??? ”

വഴക്ക് പറയുമ്പോഴും അമ്മ കരയുവാ..പാവം ഒരുപാട് പിടിച്ചെന്ന് തോന്നുന്നു.. “മോളേ എവിടായിരുന്നു നീ.ഞങ്ങൾ എത്ര നേരം കൊണ്ട് കാത്തുനിൽകുവാണെന്നോ..എന്നും മൃദുവും നീയും ഒരുമിച്ച് അല്ലേ എത്തുന്നത്..ഇന്ന് കാണാഞ്ഞപ്പോൾ ദേ ഇവളും വിഷമിച്ചു.നോക്കുമ്പോൾ കാണാം പെണ്ണ് കണ്ണ് ചുവപ്പിച്ച് എന്നെ കൊല്ലാൻ ഉള്ള ദേഷ്യത്തോടെ നില്കുന്നു..അപ്പോഴാണ് മിഥുന്റെ ഒരു കണ്ടുപിടിത്തം: “ഇവൾ ഫ്രണ്ട്‌സും ആയിട്ട് കറങ്ങാൻ പോയതായിരിക്കും..” “ഞാൻ കറങ്ങാൻ ഒന്നും പോയതല്ല..ഏട്ടന്റെ അടുത്ത് ഉണ്ടായിരുന്നു” “വരുണിന്റെ അടുത്തോ?? നീ അവന്റെ ഓഫീസിൽ പോയോ?” “ആഹ് അമ്മേ..കോളേജിൽ നിന്നും ഇറങ്ങിയപ്പോൾ എനിക്ക് ഏട്ടനെ ഒന്ന് കാണണമെന്ന് തോന്നി..

നേരെ അങ്ങോട്ട് അങ്ങ് പോയി” “അത് നിനക്ക് ഒന്ന് വിളിച്ച് പറഞ്ഞൂടെ വേദു” “ഞാൻ അത് ഓർത്തില്ല..അല്ല എന്നെ വിളിച്ച് കിട്ടാഞ്ഞപ്പോൾ ഏട്ടനെ വിളിച്ചൂടായിരുന്നോ??” “നീ അവന്റെ അടുത്തുണ്ടെന്ന് ഞാൻ അറിയുന്നില്ലല്ലോ.അവന്റെ സ്വഭാവം നിനക്ക് അറിയാലോ..നീ വീട്ടിൽ എത്തിയിട്ടില്ലെന്ന് അറിഞ്ഞാൽ പിന്നെ ഭ്രാന്ത് പിടിച്ചതുപോലെ ആകും ഓട്ടം.അത് കൊണ്ട് നിന്നെ അന്വേഷിച്ച് ജിതിൻ മോൻ പോയേക്കുവാ..എന്നിട്ട് വരുണിനെ വിളിച്ചാൽ മതിയെന്ന് പറഞ്ഞു” ഓഹോ..അപ്പോൾ എല്ലാത്തിനും കാരണക്കാരൻ ആയ ആള് തന്നെയാണ് എന്നെ തിരക്കിയിറങ്ങിയേക്കുന്നത്…വല്ലാത്ത അതിശയോക്തി തന്നെ.. “എന്തിനാ അമ്മ വെറുതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്??” “ബുദ്ധിമുട്ടിച്ചെന്നോ…

ഞങ്ങൾ പറയുന്നതിന് മുൻപ് തന്നെ അവൻ വണ്ടിയും ആയിട്ട് ഇറങ്ങി..” ഇന്നലെ വരെ ഇതുപോലത്തെ വാക്കുകൾ എന്നെ ഏറെ സന്തോഷിപ്പിച്ചിരുന്നു.പക്ഷെ ഇന്ന് ഇത് കേൾകുന്നത് തന്നെ അരോചകം ആണ്..അതിനിടയിൽ മൃദു ഞാൻ വന്നു എന്ന കാര്യം ജിത്തേട്ടനെ..സോറി..ജിതിൻ സാറിനെ വിളിച്ച് പറഞ്ഞു..എല്ലാവർക്കും ഒരു പുഞ്ചിരി നൽകി ഞാൻ മുകളിലേക്ക് പോയി..ആദ്യം തന്നെ കുളിച്ച് ഫ്രഷ് ആകാമെന്ന് കരുതി…കുളിച്ചിറങ്ങി ബാൽക്കണിയിൽ നിന്ന് തല തുവർത്തുമ്പോൾ അപ്പുറത്തെ ബാൽക്കണിയിൽ അയാൾ ഉണ്ടായിരുന്നു…എന്നെ തന്നെ നോക്കി നില്കുന്നത് പോലെ..

ഇതും എന്റെ തോന്നൽ ആകാം..മനസ്സ് വീണ്ടും പിടിവിട്ട് പോകുമെന്ന് തോന്നിയപ്പോൾ ഞാൻ എന്റെ മുറിയിൽ വന്നിരുന്നു…അറിയാതെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി..കല്ലുവിന്റെ കാൾ വന്നപ്പോൾ എടുക്കണോ വേണ്ടയോ എന്നൊന്ന് സംശയിച്ചു.അവസാനം എടുക്കാം എന്ന് തന്നെ തീരുമാനിച്ചു.. “ഹലോ..” “ഞാൻ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു അല്ലേ?? ” “മ്മ്..” “പലവട്ടം പറഞ്ഞതല്ലേ ഞാൻ ഒന്നുകൂടി ആലോചിച്ചിട്ട് മതിയെന്ന്..ഇതിപ്പോൾ അയാളുടെ മുന്നിൽ നാണംകെട്ടില്ലേ..” “ഇല്ല…എന്റെ ഇഷ്ടം ജിത്തേട്ടൻ അറിഞ്ഞിട്ടില്ല” “ഏഹ്..നീ പറഞ്ഞില്ലേ…വേദു പിന്നെ എന്താ നിനക്കൊരു വിഷമം” “എനിക്ക് മാത്രം തോന്നിയ ഒരു ഇഷ്ടം….അത് തെറ്റായിരുന്നെന്ന് ബോധ്യപ്പെട്ടു”

“എനിക്കൊന്നും മനസ്സിലാകുന്നില്ല..നീയൊന്ന് തെളിച്ച് പറ” ഒന്നുമില്ലെന്ന് ആദ്യം കുറേ പറഞ്ഞു നോക്കി.പക്ഷെ അവൾ വിടുന്ന ലക്ഷണം ഇല്ല…എനിക്കും ആരോടെങ്കിലും എല്ലാം പറഞ്ഞു ഫ്രീ ആകണമെന്ന് തോന്നി..അത് കൊണ്ട് എല്ലാം അവളോട് പറഞ്ഞു…പറയുന്ന ഓരോ വാക്കും എന്റെ ഹൃദയത്തെ കീറി മുറിച്ചുകൊണ്ടിരുന്നു. “വേദു….” “മ്മ്….” “കരയാതടി…നീ അത് വിട്” “അത് തന്നെയാണ് എന്റെയും ആഗ്രഹം..പക്ഷെ പറ്റുന്നില്ല കല്ലു..ജിത്തേട്ടന്റെ കണ്ണിൽ എന്നോട് ഉള്ള പ്രണയം ഞാൻ കണ്ടിട്ടുള്ളതാ…എന്നിട്ടും” “ഉണ്ട…എടി കോപ്പേ ഇത്രയൊക്കെ ആയിട്ടും നിനക്ക് മനസ്സിലായില്ലേ അങ്ങേര് ഉടായിപ്പ് ആണെന്ന്..” “കല്ലു…..” “എന്തേ നിനക്ക് ഇഷ്ടപ്പെടുന്നില്ലേ…

അല്ലെങ്കിൽ നീ തന്നെ പറ അന്ന് നിന്നെ ഉമ്മ വെക്കാൻ വന്ന ആള് ഇന്ന് അലീനയും ആയിട്ട് എന്തായിരുന്നു????” എനിക്ക് ഒന്നിനും മറുപടി ഇല്ലായിരുന്നു…കല്ലു പറഞ്ഞത് പോലെ ആണെങ്കിൽ എന്റെ ഏട്ടനോട് ഞാൻ ചെയ്ത ചതിയാണ് ഇത്.ഇങ്ങനെ ഒരാളെ മനസ്സിൽ പ്രതിഷ്ഠിക്കാൻ ആണോ എന്റെ ഏട്ടൻ എന്റെ എല്ലാ തോന്ന്യവാസങ്ങൾക്കും കൂട്ട് നിന്നത്…എല്ലാ സ്വാതന്ത്ര്യവും നൽകി എന്നെ വളർത്തിയത്….ഓർത്തിട്ട് തല പെരുക്കുന്നത് പോലെ….താഴെ ഏട്ടന്റെ ശബ്ദം കേട്ടപ്പോൾ മുഖം കഴുകി താഴേക്ക് പോകാൻ ഇറങ്ങിയപ്പോഴേക്കും ഏട്ടൻ മുകളിലേക്ക് എത്തി..ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ എന്റെ കയ്യും പിടിച്ച് ഏട്ടന്റെ മുറിയിലേക്ക് പോയി.. “പറ” “എന്താ ഏട്ടാ??”

“ആരാ നിന്നെ കരയിപ്പിച്ചത്?” “ഏട്ടാ..ഞാൻ പറഞ്ഞില്ലേ…ഏട്ടനെ കാണാൻ…” “കുഞ്ഞാറ്റേ നിർത്ത് നിന്റെ ഈ നാടകം..സത്യം പറയാൻ പറ്റുമെങ്കിൽ മാത്രം നീ ഇനി സംസാരിച്ചാൽ മതി” “ഏട്ടാ….ഏട്ടന്റെ അനിയത്തിക്ക് ഒരു തെറ്റ് പറ്റി..അർഹത ഇല്ലാത്ത ഒന്ന് ആഗ്രഹിച്ചു..അത് എനിക്ക് അവകാശപ്പെട്ടത് അല്ലെന്ന് നേരിൽ കണ്ടപ്പോൾ ഉൾകൊള്ളാൻ പറ്റിയില്ല..അതാ അങ്ങനെയൊക്കെ” “മോളെ നിനക്ക്….” “ഏട്ടാ പ്ലീസ്…അതിനെ കുറിച്ചൊന്നും എന്നോട് ചോദിക്കരുത്.എനിക്ക് ഇപ്പോൾ ഒരു കുഴപ്പവും ഇല്ല..am completely alright…ഏട്ടന്റെ സ്നേഹത്തിന് മുന്നിൽ തീരാത്ത ഒരു വിഷമവും ഈ കുഞ്ഞാറ്റക്ക് ഇല്ല.എന്റെ ജീവിതത്തിലെ ആ അധ്യായം ഞാൻ അടച്ചു..

ഇനി ഏട്ടനായിട്ട് ഓരോന്ന് ചോദിച്ച് അത് തുറക്കരുത്” “ശരി ഞാനായിട്ട് ഇനി ഒന്നും ഓര്മിപ്പിക്കുന്നില്ല..പക്ഷെ നീ എനിക്കൊരു വാക്ക് തരണം..ഇനി ഈ കാര്യത്തിന് വേണ്ടി ഈ കണ്ണ് നിറയാൻ പാടില്ല…” “ഉറപ്പ്….എന്റെ ഏട്ടനാണെ സത്യം” നെറ്റിയിൽ ഏട്ടൻ ഉമ്മ വെച്ചപ്പോൾ എന്റെ ശരീരം മാത്രമല്ല ചുട്ടുപൊള്ളിക്കൊണ്ടിരുന്ന എന്റെ മനസ്സും കുളിരണിഞ്ഞു.ഏട്ടന്റെ മടിയിൽ തലവെച്ച്‌ കിടക്കുമ്പോൾ ഞാൻ തീരുമാനിച്ചിരുന്നു ഇനി ജിത്തേട്ടന് എന്റെ ജീവിതത്തിൽ സ്ഥാനം ഇല്ല..എങ്കിലും അതിന് മുൻപ് എനിക്ക് ഒരു സത്യം കൂടി അറിയണം.. രാവിലെ എന്നത്തേക്കാളും നേരത്തെ എഴുനേറ്റ് കുളിച്ചൊരുങ്ങി ഇറങ്ങിയപ്പോൾ അമ്മയ്ക്ക് അത്ഭുതം.

അമ്മയെ കെട്ടിപിടിച്ച് ഒരുമ്മയും കൊടുത്ത് ഞാൻ ഇറങ്ങി..ഇന്ന് നേരത്തെ പോകുമെന്ന് ഇന്നലെ തന്നെ മൃദുവിനെ വിളിച്ച് പറഞ്ഞിരുന്നു…നേരെ പോയത് അമ്പലത്തിലേക്ക് ആണ്..പഴയ വേദിക ആകാൻ മനസ്സിന് ശക്തി തരണെയെന്ന് കണ്ണടച്ച് പ്രാർത്ഥിച്ചു…തിരികെ ഇറങ്ങിയപ്പോൾ ഞാൻ പ്രതീക്ഷിച്ച ആള് അവിടെ ഉണ്ടായിരുന്നു….മിഥുൻ. “എന്താടി രാവിലെ തന്നെ പോസ്റ്റ്‌ ആക്കാൻ ആണോ കാണണമെന്ന് പറഞ്ഞത്” “വല്ലപ്പോഴും ഒന്ന് അമ്പലത്തിൽ വന്നെന്ന് പറഞ്ഞു ആകാശം ഒന്നും ഇടിഞ്ഞ് വീഴില്ല” “ഇനി ഞാൻ കയറി ചിലപ്പോൾ ആകാശം ഇടിഞ്ഞ് വീണാലോ…അത് കൊണ്ട് മോള് വിളിപ്പിച്ച കാര്യം പറ” “ഇന്നലെ നീ എന്നോട് പറഞ്ഞില്ലേ ജിത്തേട്ടനെ ഇഷ്ടപെടരുതെന്ന്” “മ്മ്..അതിന്?” “അതിന്റെ കാരണം എന്താ? ”

“അത് ഇപ്പൊ എന്തിനാ അറിയുന്നത്? ” “നീ പറയടാ ചെക്കാ” “ഏട്ടന് ഒരു പെൺകുട്ടിയെ ഇഷ്ടമാണ്..അവളെ മാത്രമേ വിവാഹം കഴിക്കു” “ആ പെൺകുട്ടി ആരാണെന്ന് അറിയുമോ??” “അതൊന്നും നീ അറിയണ്ട…എന്താ നിനക്ക് ഏട്ടനെ ഇഷ്ടമാണോ??” “അല്ല” “പിന്നെന്താ…” “ഏയ്‌ ചുമ്മാ” “മോളേ ഇതുപോലത്തെ കുറേ എണ്ണത്തിനെ ഞാൻ കണ്ടിട്ടുള്ളതാ.അത് കൊണ്ട് നീ നമ്പർ ഇറക്കണ്ട..എനിക്ക് മനസ്സിലായി നിനക്ക് ഏട്ടനെ ഇഷ്ടമാണെന്ന്..അത് കൊണ്ടാണ് ഏട്ടനോട് അത് പറയണ്ടെന്ന് ഞാൻ പറഞ്ഞത്..ഏട്ടന്റെ പ്രണയം തുടങ്ങിയിട്ട് ഇപ്പൊ 2 വർഷം ഒക്കെ ആയി..അത് കൊണ്ട് നീ പോയി പറഞ്ഞാൽ നാണംകെടേണ്ടി വരും” “നിന്റെ ഏട്ടനെ എനിക്ക് ഇഷ്ടമാണ് എന്നല്ല ആയിരുന്നു എന്ന് വേണം പറയാൻ…

ഇപ്പോൾ അങ്ങനൊന്നും ഇല്ല..അല്ലെങ്കിൽ തന്നെ മറ്റൊരാളുടെ ചെറുക്കനെ ആഗ്രഹിക്കാനും മാത്രം ചീപ്പ്‌ അല്ല ഞാൻ..ഡാ ചെക്കാ….ഈ കാര്യം എങ്ങാനും നീ ആരോടെങ്കിലും പറഞ്ഞാൽ ആണെന്ന് നോക്കിക്കോ” “അയ്യോ…നമ്മൾ ആരോടും പറയില്ലേ….” എന്നെ തൊഴുത് കാണിച്ചിട്ട് മിഥുൻ ബൈക്കും എടുത്ത് പോയി.അവൻ പറഞ്ഞ കാര്യങ്ങൾ ഓർത്ത് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി..2വർഷം ആയിട്ട് അലീനയെ സ്നേഹിക്കുന്ന ആളിനെ ആണ് ഞാൻ മനസ്സിൽ കൊണ്ട് നടന്നത്…വെറുതെയല്ല പുറത്ത് പഠിച്ച അവൾ ഡിഗ്രി ചെയ്യാൻ ഈ കോളേജിൽ തന്നെ എത്തിയത്…

അപ്പോഴും എനിക്ക് മനസ്സിലാകാത്ത രണ്ട് കാര്യങ്ങൾ ഉണ്ട്…ഒന്ന്-അന്ന് മിഥുൻ വന്നില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?? അന്ന് ജിത്തേട്ടൻ അങ്ങനൊരു സാഹസത്തിന് മുതിർന്നത് എന്ത് കൊണ്ടാകും??? രണ്ട്- കല്ലു പറയുന്നത് പോലെ ആള് ഉടായിപ്പ് ആണെങ്കിൽ അന്ന് ആർട്സ് ഡേയ്ക്ക് എന്നോട് മാന്യമായി പെരുമാറിയത് എന്ത് കൊണ്ടാകും??? എന്ത് തന്നെ ആണെങ്കിലും ഒരു കാര്യം ഉറപ്പാണ്..ജിതിൻ ശങ്കർ വേദിക പ്രസാദിന്റേത് അല്ല…അലീന ജോസെഫിന്റെത് ആണ്……….

തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

പ്രിയസഖി: ഭാഗം 9

Share this story