പ്രിയസഖി: ഭാഗം 11

Share with your friends

എഴുത്തുകാരി: ശിവ നന്ദ

നേരത്തെ വന്നത് കൊണ്ട് ക്ലാസ്സിൽ അധികം കുട്ടികൾ ആരും ഇല്ലാ.ഡെസ്കിൽ തല ചേർത്ത് വെച്ച് കിടന്നു..കല്ലു ഒന്ന് വന്നിരുന്നെങ്കിൽ…എന്തും തുറന്ന് പറയാനും ഉപദേശങ്ങൾ തരാനും അവളെ പോലൊരു ഫ്രണ്ട് ഉള്ളത് ഭാഗ്യം ആണ്. “വേദിക congrats” ക്ലാസ്സിലെ പഠിപ്പിസ്റ് ആണ്…ഇവൻ ഇപ്പോൾ എന്തിനാ എനിക്ക് congrats പറയുന്നത്..ദൈവമേ ഇനി കഴിഞ്ഞ തവണത്തെ പരീക്ഷക്ക് ഞാൻ ആണോ 1st…ഏയ്‌..അങ്ങനെ വരാൻ വഴിയില്ല…അതായിരുന്നെങ്കിൽ ഇവൻ ഇതുപോലെ നിവർന്ന് നിൽക്കില്ലായിരുന്നു.. “അല്ല…എനിക്ക് എന്തിനാ congrats പറയുന്നത്” “അപ്പോൾ താൻ അറിഞ്ഞില്ലേ..അടുത്ത മാസം തുടങ്ങാൻ പോകുന്ന ഇന്റർ കോളേജ് കോമ്പറ്റിഷനിൽ തന്റെ പ്രോഗ്രാം ഉണ്ട്” “എന്റെയോ????

അതിന് സിനിമറ്റിക്ക് ഡാൻസ് പറ്റില്ലല്ലോ” “പറ്റില്ലായിരുന്നു.പക്ഷെ ഇത്തവണത്തെ മാനേജ്മെന്റ് മീറ്റിൽ ജിതിൻ സർ വെച്ച ഒറ്റ കണ്ടിഷൻ ഇതായിരുന്നു..ആദ്യം മറ്റ് കോളേജ് ഒക്കെ എതിർത്തെങ്കിലും അവസാനം സമ്മതിച്ചു.നിന്റെ പേര് ഡയറക്റ്റ് ആയിട്ട് കൊടുത്തു എന്നാണ് അറിയാൻ സാധിച്ചത്.മറ്റുള്ളവർക്ക് ട്രയൽ ഉണ്ട്” എന്താ ചെയ്യേണ്ടതെന്ന് അറിയില്ല…എന്റെ സ്വപ്നം ആണ് ഈ കേട്ടത്..പക്ഷെ അത് ജിത്തേട്ടൻ കാരണം ആണെന്ന് ഓർക്കുമ്പോൾ….എന്തിനായിരിക്കും ഇങ്ങനെയൊക്കെ ചെയ്യുന്നത്?? അപ്പോഴേക്കും കല്ലു എത്തി…അവളോട് കാര്യം പറഞ്ഞപ്പോൾ എന്റെ ഇഷ്ടം പോലെ ചെയ്തോളാൻ പറഞ്ഞു..കൂടെ ഒരു മുന്നറിയിപ്പും..

ഇതൊന്നും അങ്ങേരുടെ പ്രണയം ആണെന്ന് തെറ്റിദ്ധരിക്കരുതെന്ന്…ഒരിക്കലും ഇല്ല…ഇനി ഒരു അബദ്ധം എനിക്ക് സംഭവിക്കില്ല…എന്റെ തീരുമാനം അത് ജിത്തേട്ടനെ നേരിട്ട് അറിയിക്കണം.. “Excuse me sir” “Yes…..vedhika..come…തന്നെ ഒന്ന് കാണാൻ പോലും കിട്ടുന്നില്ലല്ലോ…അന്നത്തെ ആ സോറി പെന്റിങ് ആണുട്ടോ….സാരമില്ല…സമയം കിട്ടുമ്പോൾ…” “സർ പ്ലീസ്…അനാവശ്യ കാര്യങ്ങൾ സംസാരിക്കാൻ അല്ല ഞാൻ വന്നത്” “Vedhika….” “അതെ വേദിക തന്നെയാണ്…” “മ്മ്…എന്താ പറയാൻ ഉള്ളത്?” “എന്റെ സമ്മതം ചോദിക്കാതെ കോമ്പറ്റിഷനിൽ എന്റെ പേര് കൊടുക്കാൻ സാറിന് ആരാ അനുവാദം തന്നത്??” “വേദിക അത് തന്റെ ഡ്രീം അല്ലേ??” “എന്റെ ഡ്രീം നടപ്പിലാക്കി തരാൻ എനിക്കൊരു അച്ഛൻ ഉണ്ട്…

ഒരേട്ടൻ ഉണ്ട്…സർ ഇനി മേലാൽ എന്റെ കാര്യത്തിൽ ഇടപെടരുത്” “തനിക് എന്താ പറ്റിയത്???” “ഒന്നും പറ്റാതിരിക്കാൻ ആണ് പറഞ്ഞത്..സൊ എന്റെ പേര് കട്ട്‌ ചെയ്യണം” “ഓക്കേ…” “താങ്ക്യൂ സർ” “ഈ സർ വിളി നിന്റെ ഏട്ടന്റെ കല്യാണം കഴിഞ്ഞും തുടരുമോ??” “ബന്ധം വെച്ചുള്ള വിളി ഒക്കെ ഏട്ടൻ വിളിച്ചാൽ പോരേ…ഞാൻ വിളിക്കണമെന്ന് നിർബന്ധം ഇല്ലല്ലോ” അത്രയും പറഞ്ഞ് ഞാൻ ആ റൂമിൽ നിന്നും ഇറങ്ങി…ഇപ്പോൾ കുറച്ച് സമാധാനം ഉണ്ട്…മനസിന്റെ ഭാരം കുറഞ്ഞത് പോലെ…പക്ഷെ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല…ദേ വരുന്നു അലീന… “വേദിക..ജിതിൻ സർ റൂമിൽ ഉണ്ടോ?” “നീ അങ്ങോട്ട് അല്ലേ പോകുന്നത്…ചെന്ന് നോക്കണം” “അതിന് നീ എന്തിനാ ചൂടാകുന്നത്??”

“പിന്നല്ലാതെ..നിന്റെ ചോദ്യം കേട്ടാൽ തോന്നുമല്ലോ അങ്ങേരെ ഞാൻ പോക്കറ്റിൽ കൊണ്ട് നടക്കുവാണെന്ന്” “അങ്ങനൊരു ആഗ്രഹം ഉണ്ടെങ്കിലും നടക്കൂല…അതിനൊക്കെ വേറെ ആളുണ്ട്” എന്തോ ആ വാക്കുകൾ എന്റെ ഹൃദയത്തിൽ കൊണ്ടു.എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും പൂർണമായും ജിത്തേട്ടനെ മറക്കാൻ എനിക്ക് പറ്റിയിട്ടില്ല….അതല്ലെങ്കിലും അങ്ങനെ ആണല്ലോ…ഒരിക്കൽ സ്നേഹിച്ച ആളെ അത്ര പെട്ടെന്നൊന്നും ആരും മറക്കില്ല…തിരികെ വന്ന് കല്ലുവിനോട്‌ കാര്യങ്ങൾ ഒക്കെ പറഞ്ഞു..അലീനയെ കണ്ടത് ഒഴിച്ച്‌… “നന്നായി മോളേ..ഇപ്പോഴാണ് നീ ആ പഴയ വേദിക ആയത്….” ഈ മാറ്റം തന്നെയാണ് ഞാനും ആഗ്രഹിച്ചത്..ഉള്ളിലുള്ള വിഷമം അതവിടെ തന്നെ ഇരുന്നോട്ടെ…മറ്റുള്ളവരെ അറിയിക്കുന്നത് എന്തിനാ…be happy!!! ……………………………………..

രണ്ട് ദിവസം പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ കടന്ന് പോയി.ഇതിനിടയിൽ ഒന്നുരണ്ട് തവണ ജിത്തേട്ടന്റെ മുന്നിൽ പോയി പെട്ടു..ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയി പോകും…ആദ്യമൊക്കെ കണ്ണിൽപ്പെടാതെ മാറാൻ ശ്രമിച്ചു..പിന്നീട് ചിന്തിച്ചു…ജിത്തേട്ടനോട് വെറുപ്പ് കാണിക്കേണ്ട ആവശ്യം എന്താ…അയാൾ എന്താ എന്നെ പ്രണയിച്ചിട്ട് ചതിച്ചോ??? എല്ലാം എന്റെ മനസ്സിന്റെ തോന്നൽ ആയിരുന്നു..എന്റെ ഉള്ളിലെ ഇഷ്ടം പോലും ജിത്തേട്ടൻ അറിഞ്ഞിട്ടില്ല…ഒരുപക്ഷേ അന്ന് എന്നോട് ചേർന്ന് നിന്നത് ഏട്ടനോട് എല്ലാം പറഞ്ഞതിന് എന്നെ ഒന്ന് പേടിപ്പിക്കാൻ ആണെങ്കിലോ…പ്രണയം മാത്രം കാണാൻ ശ്രമിച്ച ഞാൻ ആ പ്രവർത്തി തെറ്റിദ്ധരിച്ചതായിരിക്കില്ലേ….

അങ്ങനെ തെറ്റും ശരിയും കൂട്ടിയും കിഴിച്ചും വട്ടാകുമെന്ന് തോന്നിയപ്പോൾ ആ ഉദ്യമം ഞാൻ അങ്ങട് ഉപേക്ഷിച്ചു…ലോകത്തുള്ള എല്ലാവർക്കും അവർ ആഗ്രഹിച്ച ജീവിതം അല്ലല്ലോ കിട്ടുന്നത്..അതുപോലെ കണ്ടാൽ മതി ഇതും..എന്ന് സ്വയം സമാധാനിപ്പിച്ച് മൃദുവിനെ വിളിക്കാൻ ആയി ഞാൻ ചെന്നു…ഭാഗ്യം ജിത്തേട്ടൻ ഇവിടെ എങ്ങും ഇല്ല..പക്ഷെ നിർഭാഗ്യവശാൽ മൃദുവിന് പനി..അത് കൊണ്ട് ഒറ്റക്ക് പോകേണ്ടി വന്നു. വൈകുന്നേരം പോകാൻ ഇറങ്ങിയപ്പോൾ ആണ് പപ്പേട്ടൻ വിളിക്കുന്നത്.. “മോളേ..മോളോട് കുറച്ച് നേരം ഇവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞു” “ആരാ പപ്പേട്ട?” “ജിതിൻ സർ” “ജിതിൻ സാറോ????എന്തിന്?” “അറിയില്ല…” “എങ്കിൽ പപ്പേട്ടൻ സാറിനോട് പറഞ്ഞേക്ക്…

ഇപ്പോഴത്തെ കാലം ആണ്.ആരെയും വിശ്വസിക്കാൻ പറ്റില്ല.അത് കൊണ്ട് നേരത്തിനും കാലത്തിനും ഒക്കെ വീട്ടിൽ എത്തണമെന്ന്” “കുഞ്ഞേ സാറിനോട് ഞാൻ എങ്ങനെയാ പറയ്യാ” പപ്പേട്ടന് ഒരു ചിരിയും സമ്മാനിച്ച് ഞാൻ ബസ്‌സ്റ്റോപ്പിലേക്ക് നടന്നു…എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് അവിടെ ആരും തന്നെ ഇല്ലായിരുന്നു…ശ്ശെടാ..ഇത് എന്ത് പറ്റി..സാധാരണ ഈ സമയത്ത് നിൽക്കാൻ പോലും സ്ഥലം കിട്ടാത്തത് ആണല്ലോ…കുറെ നേരം ആയിട്ടും ഒരു വണ്ടി പോലും അത് വഴി പോയില്ല..ആകെ ചിന്തയടിച്ച് നിൽകുമ്പോൾ ആണ് അത് വഴി പോയ ഒരു ചേച്ചിയോട് കാര്യം ചോദിച്ചത്…. “സമരമോ……പക്ഷെ രാവിലെ ബസ് ഒക്കെ ഉണ്ടായിരുന്നല്ലോ..” “ഉച്ച തൊട്ടാണ് ബസ് ഓടാത്തത്..ബസ്സുകാർ തമ്മിൽ എന്തോ അടി” ബസ് ജീവനക്കാരുടെ അപ്പനപ്പൂപ്പന്മാരെ മുഴുവൻ ഞാൻ ഒരുമിച്ച് ഒന്ന് സ്മരിച്ചു…

ഇനി എങ്ങനെ പോകും ഞാൻ…ചിന്തിച്ച് തീർന്നില്ല അപ്പോഴേക്കും പ്രത്യക്ഷപെട്ടു..വൈറ്റ് Verna..ഈ നശിച്ച കാർ ആണ് എന്റെ ജീവിതം ഇങ്ങനെ ആക്കിയത്… “വന്ന് കയറ്..ഇന്നിനി ബസ് ഒന്നും ഇല്ല” “സർ എന്താ എല്ലാവർക്കും ലിഫ്റ്റ് കൊടുക്കാൻ നടക്കുവാണോ?” “എല്ലാവർക്കും ഇല്ല..നേരത്തിനും കാലത്തിനും വീട്ടിൽ പോകേണ്ടവർക്ക് മാത്രം” “സർ പൊയ്ക്കോ…ഞാൻ എങ്ങനെ എങ്കിലും വന്നോളാം” “എങ്ങനെ വരാനാ?? ബസ് സമരം ആണെന്ന് അറിഞ്ഞത് കൊണ്ട നിന്നോട് അവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞത്..അതും നിന്റെ അമ്മ പറഞ്ഞിട്ട്” “എന്റെ അമ്മയോ??” “സംശയം ഉണ്ടെങ്കിൽ വിളിച്ച് ചോദിക്ക്” വിളിച്ച് ചോദിക്കേണ്ട ആവശ്യം ഒന്നുമില്ല..എന്റെ അമ്മ അല്ലേ ആള്..

ഇതറിഞ്ഞപ്പോൾ തന്നെ ജിത്തേട്ടനെ വിളിച്ച് കാണും..അത്രക്ക് പേടിയാ അമ്മയ്ക്ക്..പക്ഷെ അമ്മ വിളിച്ച ആള് ആണ് അമ്മയുടെ മകളെ കൂടുതൽ വേദനിപ്പിച്ചതെന്ന് പാവം എന്റെ അമ്മ അറിയുന്നില്ലല്ലോ.. “ഹലോ മാഡം…എനിക്ക് പോയിട്ട് കുറച്ച് പണി ഉണ്ടായിരുന്നു” നിയന്ത്രണം വിട്ട് എന്റെ ഉള്ളിൽ ഉള്ളതൊന്നും പുറത്ത് വരല്ലേയെന്ന് പ്രാർത്ഥിച്ചുകൊണ്ട് ഒരിക്കൽ കൂടി ഞാൻ ആ കാറിൽ കയറി.വല്ലാത്തൊരു നിശബ്ദത ഞങ്ങളെ പൊതിഞ്ഞിരുന്നു..അതിനൊരു അവസാനം കൊണ്ട് വന്നതും ജിത്തേട്ടൻ തന്നെയാണ്.. “ഇന്നലെ വരുണിന്റെ കാര്യം ഞാൻ അച്ചനോട് സൂചിപ്പിച്ചു” “മ്മ്…” “അച്ഛൻ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല…മുതിര്ന്നവര് തമ്മിൽ അല്ലേ തീരുമാനിക്കേണ്ടതെന്ന് ചോദിച്ചു.” “മ്മ്…”

“ഇഷ്ടക്കുറവ് ഒന്നും ഉണ്ടാകില്ല..ഒന്നുമല്ലെങ്കിലും ഒരു IPS അല്ലേ മരുമകൻ ആകാൻ പോകുന്നത്” “മ്മ്…” “നിന്റെ വായിൽ എന്താ അമ്പഴങ്ങ കയറ്റി വെച്ചേക്കുവാണോ…എന്ത് പറഞ്ഞാലും ഒരു മ്മ് മ്മ്..” “ഞാൻ ഇപ്പോൾ എന്താ പറയേണ്ടത്?” “നീ കൂടുതൽ ഒന്നും പറയണ്ട..എന്റെ പെങ്ങളെ കെട്ടണമെന്നുണ്ടെങ്കിൽ നിന്റെ ചേട്ടനോട് അച്ഛനും അമ്മയും ആയിട്ട് വീട്ടിൽ വന്ന് സംസാരിക്കാൻ പറ” “അത് ഞാൻ പറയാതെ തന്നെ ഏട്ടൻ ചെയ്തോളും..ഏട്ടൻ കെട്ടാൻ തന്നെയാ സ്നേഹിച്ചത്..അല്ലാതെ..” “നിന്റെ ഏട്ടൻ മാത്രമല്ല..ആത്മാർത്ഥമായി സ്നേഹിക്കുന്ന എല്ലാവരും അത് തന്നെയാ ആഗ്രഹിക്കുന്നത്…പിന്നെ ഈ ജാതിയും മതവും ഒക്കെയാണ് വില്ലൻ ആയിട്ട് നിൽക്കുന്നത്” അലീനയുടെ കാര്യം ആണ് പറഞ്ഞു വരുന്നത്…

പ്ലീസ് ജിത്തേട്ടാ..ഞാൻ അത് കേൾക്കാൻ ആഗ്രഹിക്കുന്നില്ല… “നീ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ??” നല്ല ചോദ്യം…ഇനിയും ഇതുപോലത്തെ മനോഹരമായ ചോദ്യങ്ങൾ ഉണ്ടെങ്കിൽ പോന്നോട്ടെ എന്ന മനോഭാവത്തിൽ ഞാൻ ഇരുന്നു. “വേദിക..ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ??” “ഉണ്ട്..ഞാൻ പ്രണയിച്ചിട്ടുണ്ടോന്ന് അല്ലേ…ഇല്ല…” “ഓഹ്…എപ്പോഴും ഏട്ടാ ഏട്ടാ എന്നും പറഞ്ഞു നടക്കുന്ന തനിക്ക് പ്രേമിക്കാൻ എവിടെയാ സമയം അല്ലേ…പക്ഷെ ലൈഫിൽ ഒരുവട്ടമെങ്കിലും പ്രണയിക്കണമെടോ..അതൊരു വല്ലാത്ത ഫീൽ ആണ്..” “അതിലും നല്ല ഫീൽ ആണ് ഒരർത്ഥവും ഇല്ലാതെ ആ പ്രണയം നഷ്ടപ്പെടുമ്പോൾ…” “എന്താ??” “ഒന്നുമില്ല..വീട് എത്തിയെന്ന് പറയുവായിരുന്നു”

“ഓഹ് സോറി…അപ്പോൾ ഞാൻ പറഞ്ഞ കാര്യം വരുണിനോട് പറഞ്ഞേക്ക്” “മ്മ്…..” രാത്രിയിൽ ഏട്ടൻ വന്നപ്പോൾ ജിത്തേട്ടൻ പറഞ്ഞത് പോലെ പറഞ്ഞു…കാര്യം വല്യ എസിപി ഒക്കെ ആണെങ്കിലും ഈ ഒരു കാര്യം വീട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ മനുഷ്യസഹചമായി ഉണ്ടാകുന്ന വിറയൽ…മുട്ടിടിച്ചിൽ..വിയർപ്പ്…തുടങ്ങിയ ലക്ഷണങ്ങൾ എന്റെ ഏട്ടനിലും ഞാൻ കണ്ടു…ഒടുവിൽ കാര്യം അവതരിപ്പിച്ച് കഴിഞ്ഞ് ഏട്ടൻ എന്നെയൊരു നോട്ടം..എന്തോ യുദ്ധം ജയിച്ച പ്രതീതി..മൃദു ആണ് ആളെന്ന് അറിഞ്ഞപ്പോൾ അമ്മയ്ക്ക് നൂറുവട്ടം സമ്മതം.അങ്ങനെ നാളെ തന്നെ മൃദുന്റെ വീട്ടിലേക്ക് പോകാമെന്ന് തീരുമാനമായി. മൃദു ലക്കി ആണ്..സ്നേഹിച്ച ആളെ തന്നെ അവൾക് കിട്ടുന്നു…

അങ്ങനെ നോക്കിയാൽ അലീനയും ലക്കി ആണ്…ജിത്തേട്ടൻ…ഇല്ല..അലീനയെയും ജിത്തേട്ടനെയും ഒരുമിച്ച് സങ്കൽപ്പിക്കാൻ എനിക്ക് കഴിയില്ല….കണ്ണുകൾ ഇറുക്കിയടച്ച് ഉറങ്ങാൻ ശ്രമിച്ചു…നിദ്രാദേവി കുറേ നാളായിട്ട് എന്നോട് പിണക്കത്തിൽ ആണെന്ന് തോന്നുന്നു..പക്ഷെ എന്റെ കണ്ണുകൾ എന്നോട് ഭയങ്കര കൂട്ട..ഏട്ടനോട് ഞാൻ ചെയ്ത സത്യം പാലിക്കാൻ എന്നെക്കാൾ ഉത്തരവാദിത്തം കണ്ണുകൾക്ക് ഉണ്ട്..കാരണം ആ സത്യം ചെയ്യലിന് ശേഷം ഇതുവരെ ജിത്തേട്ടനെ ഓർത്ത് മനസ് എത്ര വിഷമിച്ചാലും ഒരുതുള്ളി കണ്ണുനീർ പോലും പൊഴിഞ്ഞിട്ടില്ല…..

തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

പ്രിയസഖി: ഭാഗം 10

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!