ശ്രീദേവി: ഭാഗം 11

Share with your friends

എഴുത്തുകാരി: അശ്വതി കാർത്തിക

ന്താ പറഞ്ഞത്…… ഗർഭിണി ആണെന്നോ… 🌹🌹🌹🌹🌹🌹🌹 ഡോക്ടറുടെ റൂമിൽ നിന്ന് വന്നിട്ടും ദേവി ഷോക്കിൽ തന്നെയായിരുന്നു… ഹേമന്ത്‌ അവളോട് സംസാരിക്കാൻ ഒന്നും ചെന്നില്ല. കുറച്ചുനേരം ഒറ്റയ്ക്ക് വിടുന്നതാണ് നല്ലത് എന്ന് തോന്നി. കുറച്ചു കഴിഞ്ഞു ഐ സി യു വിൽ നിന്നും നേഴ്സ് വന്ന് വിളിച്ചപ്പോൾ ആണ്. അവൾ സ്വബോധത്തിലേക്ക് വന്നത്.. അമ്മ ഉണർന്നിട്ടുണ്ട് ആർക്കെങ്കിലും കാണണമെങ്കിൽ കേറി കാണാം അഞ്ചുമിനിറ്റ് സമയമുണ്ട്… #ഹേമന്ത് : നീ പോയി കണ്ടിട്ട് വാ പിന്നെ വിദ്യയുടെ കാര്യമൊന്നും അമ്മയോട് പറയാൻ നിൽക്കണ്ട… ദേവി ചെല്ലുമ്പോൾ അമ്മ കണ്ണടച്ചു കിടക്കുകയായിരുന്നു.. അമ്മേ… ഹം….

സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടോ അമ്മയ്ക്ക്… കു ഴ പ്പ മി ല്ല എന്നവർ പതുക്കെപ്പതുക്കെ പറഞ്ഞു.. ഇപ്പൊ അധികം അമ്മയെക്കൊണ്ട് സംസാരിക്കേണ്ട എന്നാണ് ഡോക്ടർ പറഞ്ഞത്…. നാളെ റൂമിലേക്ക് മാറ്റും മിക്കവാറും അത്‌ വരെ അമ്മ നല്ല റസ്റ്റ്‌ എടുക്കു ഞാൻ പുറത്ത് ഉണ്ടാവും.. അതിൽ കൂടുതൽ നേരം അവിടെ നിന്നാൽ അമ്മ വിദ്യ പറ്റി എന്തെങ്കിലും ചോദിക്കുമോ എന്ന് ഞാൻ പേടിച്ചു…. പുറത്തിറങ്ങിയപ്പോഴാ icu വിന്റെ മുന്നിൽ നിൽക്കുന്ന അച്ഛനെ കണ്ടത്…. അവൾക് എങ്ങനെ ഉണ്ട്??? ഇപ്പൊ കുഴപ്പമൊന്നുമില്ല നാളെ റൂമിലേക്ക് മാറ്റും എന്നാണ് പറഞ്ഞത്.. മം. . ഞാൻ ഒന്നു ഡോക്ടറെ കണ്ടിട്ട് വരാം… #ദേവി : അച്ഛാ… ഒന്നു നിന്നെ റൂമിൽ പോയിട്ട് പോവാം ഒരു കാര്യം പറയാൻ ഉണ്ട്…..

തിരിച്ചു എന്തേലും പറയുന്നതിന് മുന്നേ ഞാൻ റൂമിലേക്ക് പോയി… തിരിഞ്ഞു നോക്കിയപ്പോൾ അച്ഛൻ എന്റെ പുറകെ ഉണ്ട്…. റൂമിൽ വെച്ച് ഹേമന്തിനെ കണ്ടപ്പോൾ അച്ഛന്റെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു…. നീ എന്താ ഇവിടെ…… #ദേവി : ഹേമന്ത്‌ ആണ് ഹോസ്പിറ്റലിലേക്ക് കൊണ്ടുവരാൻ സഹായിച്ചത്…. #അച്ഛൻ :ഹം… അതൊക്ക കഴിഞ്ഞില്ലേ… ഇനി പൊക്കോ…… #ഹേമന്ത് : നീ വിദ്യയുടെ കാര്യം പറഞ്ഞോ? ഇല്ല….. അതിനാണ് ഇങ്ങോട്ട് വിളിച്ചത്…. അച്ഛൻ വിദ്യ.. അവൾ എവിടെ അവൾക് എന്ത് പറ്റി…… ദേവി ഉണ്ടായ കാര്യങ്ങൾ ഒക്കെ പറഞ്ഞു… കേട്ടിട്ടു കുറച്ചു നേരം ഒന്നുമിണ്ടാതെ ഇരുന്നു. പിന്നേ പെട്ടന്ന് വന്നു ദിവ്യയുടെ കഴുത്തിൽ കുത്തി പിടിച്ചു… എന്റെ കുഞ്ഞിന്റെ ജീവിതം നശിപ്പിച്ചില്ലെടി നി..

കണ്ടവന്റെ ഒപ്പം അഴിഞ്ഞാടി നി അല്ലെ അവൾക് വഴി കാണിച്ചു കൊടുത്തത്. അതെങ്ങനെയാ പിഴച്ച് ഉണ്ടായ സന്തതി അല്ലേ അപ്പൊ അവൾ ആ വഴിക്ക് തന്നെയല്ലേ പോകു…. അതും പറഞ്ഞു അയാൾ അവളെ ഭിത്തിയിൽ ചേർത്ത് നിർത്തി… ശ്വാസം കിട്ടാതെ പിടയുന്ന അവളുടെ കഴുത്തിലേക്ക് അയാൾ കൂടുതൽ അമർത്തി പിടിച്ചു….. തനിക്ക് എന്താ ഭ്രാന്ത്‌ ആണോ.. അവളുടെ കഴുത്തിൽ നിന്നും കൈ എടുക്കാൻ അതും പറഞ്ഞു ഹേമന്ത് അയാളെ പിടിച്ചു തള്ളി…. ദേവി ഊർന്നു നിലത്തേക്ക് വീണു… ഹേമന്ത് അവളെ എടുത്തു കട്ടിലിൽ എടുത്തു കിടത്തി.. കുറച്ചു വെള്ളം കൊടുത്തു…

കുറച്ചു സമയം എടുത്തു അവൾ നോർമൽ ആവാൻ… അവൾ നോർമലായി എന്ന് കണ്ടതും, അയാൾ ദേഷ്യത്തോടെ എന്തൊക്കെയോ പറഞ്ഞു പുറത്തേക്ക് പോയി…… എന്നെ പറ്റിക്കാൻ പറഞ്ഞത് ആണ്.. ഞാൻ അച്ഛന്റെ മോൾ തന്നെ ആവും ല്ലേ ടാ.. പറ്റിക്കാൻ ആരേലും അങ്ങനെ പറയോ ഇല്ലല്ലോ, നിന്റെ അച്ഛൻ അങ്ങനെ നിന്നെ പറ്റിക്കാൻ ഒക്കെ സ്വന്തം മകൻ അല്ലെന്ന് പറയുമോ ഇല്ല… ഒരിക്കലും ഒരച്ഛൻ തന്റെ മക്കളോട് അങ്ങനെ പറയില്ല… അപ്പൊ ശരിക്കും ആ പറഞ്ഞത് സത്യം ആയിരുക്കുമോ…

അതാവും എന്നോട് ഇഷ്ടം അല്ലാത്തത്… ഒറ്റയ്ക്കിരുന്ന് ചോദ്യവും അതിന്റെ ഉത്തരവും പറയുന്ന ദേവിയെ കാണുന്തോറും ഹേമന്തിന് പേടി ആയി. അവൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടേ ഇരുന്നു… ചെറുതിലെ അവൾ അനുഭവിച്ച ഒറ്റപ്പെടലും വേദനയുമൊക്കെ അവളോർത്തു പറഞ്ഞുകൊണ്ടേയിരുന്നു… പറഞ്ഞു പറഞ്ഞ് അവസാനം ശബ്ദം നേർത്തു നേർത്ത് അവൾ മയക്കത്തിൽ വഴുതി വീണു…. എന്ത് ചെയ്യും… അവളെ ഇങ്ങനെ ഒരു അവസ്ഥയിൽ ഇട്ടേച്ചു പോവാനും വയ്യ…. വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു…. 🌹🌹🌹🌹🌹🌹🌹🌹🌹 ഉണർന്നു കഴിഞ്ഞ് ദേവി പിന്നെ കാര്യമായി ഒന്നും സംസാരിച്ചില്ല… ഹേമന്ത്‌ രാധുവിനോട് വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു…. 🌹❣️🌹❣️🌹❣️🌹❣️

അമ്മയെ റൂമിലേക്ക് മാറ്റി. ഒന്നു രണ്ടു മാസത്തെ ട്രീറ്റ്മെന്റ് കൊണ്ട് അമ്മയ്ക്ക് നല്ല വ്യത്യാസം ഉണ്ടാവും എന്ന് ഡോക്ടർ പറഞ്ഞു അതിനുശേഷം ഫിസിയോതെറാപ്പിയും ആയുർവേദ ചികിത്സയും കൂടി നൽകി എല്ലാം പൂർണമായും ഭേദമാക്കാവുന്നതെ ഉള്ളുവെന്ന് കേട്ടപ്പോഴാണ് ആശ്വാസമായത്.. അപ്പോഴും വിദ്യയുടെ കാര്യം ഒരു കനൽ പോലെ നെഞ്ചിൽ കിടന്നു. അച്ഛൻ വഴിപാട് കഴിക്കാൻ വരുന്നതുപോലെ ഇടയ്ക്ക് വന്നു പോകുന്നത് അല്ലാതെ വേറെ കാര്യങ്ങൾ ഒന്നും ചെയ്യുന്നില്ല.. അമ്മയുടെ കയ്യിൽ കുറച്ചു കാശ് കൊടുത്തിട്ട് പോകും പിന്നെ എപ്പോഴെങ്കിലും തിരിച്ചു വന്നു കയറും..

ഡോക്ടറോട് പറഞ്ഞ് അച്ഛൻ വിദ്യയും കൊണ്ട് വീട്ടിലേക്ക് പോയി… ഡീ അഡിക്ഷൻ സെന്റർ ആകണമെന്ന് ഡോക്ടർ ആവുന്നത്ര പറഞ്ഞിട്ടും അച്ഛൻ അതൊന്നും കേട്ടില്ല.. മകൾ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നത് അച്ഛന് വിശ്വസിക്കാൻ പറ്റുന്നതിലും അതിനുമപ്പുറം ആയിരുന്നു… രാധ വും ഹേമന്തും എന്നും ഹോസ്പിറ്റലിൽ വന്ന് പൊയ്ക്കൊണ്ടിരുന്നു…. 🌹🌹🌹❣️❣️🌹🌹🌹 ഇന്ന് അമ്മയേ ഡിസ്ചാർജ് ചെയ്യും.. അച്ഛൻ രാവിലെ വന്നിട്ടുണ്ട് കൊണ്ടുപോകാൻ… രാധു വിനിന്നോടും ഹേമന്തിനോടും ഇന്ന് വരണ്ട എന്ന് പറഞ്ഞു…

കുറേ ദിവസമായി അവർ എനിക്ക് വേണ്ടി കഷ്ടപ്പെടുന്നു…. അമ്മയോട് എങ്ങനെ ഇതൊക്കെ പറയും എന്നായിരുന്നു തിരിച്ചുള്ള യാത്രയിലെ ടെൻഷൻ… വിദ്യ ഇതുവരെ കാണാൻ വരാത്തത് എന്താണെന്ന് അമ്മ പലതവണ ചോദിച്ചു.. ഓരോ തവണയും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി…. 🌹❣️🌹❣️🌹❣️🌹❣️ വീൽചെയറിലാണ് അമ്മ ഇപ്പോൾ. ഞങ്ങളെ വീട്ടിൽ ഇറക്കി വിട്ടിട്ട് അച്ഛൻ ആ വണ്ടിക്ക് തന്നെ തിരിച്ചു പോയി.. മൂന്നാല് ദിവസം കൊണ്ട് വീട് ആകെ നാശമായി കിടക്കുകയാണ്.. ഭക്ഷണമൊന്നും ഉണ്ടാക്കിയ ലക്ഷണമില്ല, പക്ഷേ പാഴ്സൽ മേടിച്ചിട്ടുണ്ട് അതിന്റെ കവറും വേസ്റ്റും എല്ലാം അടുക്കളയിലും ഡൈനിംഗ് ടേബിളിൽ ഒക്കെ നിരന്നു കിടപ്പുണ്ട്….

എല്ലാം വൃത്തിയാക്കി രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞപ്പോഴേക്കും ആകെ ക്ഷീണിച്ചു… അപ്പോഴേക്കും അച്ഛനും വന്നു. നേരെ അമ്മയുടെ റൂമിലേക്ക് പോയി സംസാരിച്ചിരിക്കുന്നത് കണ്ടു ഞാൻ പിന്നെ ആ വഴിക്ക് പോവാനും പോയില്ല… ദേവി…… അച്ഛന്റെ അലർച്ച ആണ്.. അച്ഛാ എന്ന് വിളിക്കാനുള്ള അവകാശം ഒന്നുമില്ല എങ്കിലും കുഞ്ഞിനെ ശീലിച്ചത് അല്ലേ മാറ്റി വിളിക്കാൻ വഴങ്ങുന്നില്ല… റൂമിൽ ചെല്ലുമ്പോൾ അമ്മ കട്ടിലിൽ ചാരി ഇരിപ്പുണ്ട്. അമ്മയുടെ മുഖഭാവത്തിൽ നിന്നും അച്ഛൻ വിദ്യയുടെ കാര്യം എല്ലാം പറഞ്ഞു എന്ന് മനസ്സിലായി…

#ദേവി : എന്താണ്….. #അച്ഛൻ :എന്നോടുള്ള ദേഷ്യത്തിന് എന്റെ കുഞ്ഞിന്റെ ജീവിതം നശിപ്പിക്കാൻ ആണോ നീ ശ്രമിച്ചത്… #ദേവി : എനിക്ക് മനസ്സിലായില്ല എനിക്ക് എന്തിനാണ് നിങ്ങളോട് ദേഷ്യം.. കഴിഞ്ഞദിവസം നിങ്ങൾ പറയുന്നത് വരെ ഞാൻ നിങ്ങളുടെ സ്വന്തം മകളാണ് എന്നാണ് വിചാരിച്ചിരുന്നത്.. ഞാൻ അത് പറയുമ്പോൾ അമ്മയുടെ മുഖത്തെ ഞെട്ടലിൽ നിന്നും അച്ചൻ പറഞ്ഞത് എല്ലാം സത്യം ആണെന്ന് എനിക്ക് മനസ്സിലായി… വിദ്യ എന്റെ സ്വന്തം ചോര തന്നെയാണ്. അവളുടെ ജീവിതം ഇല്ലാതാകുന്ന ഒന്നിനും ഞാൻ കൂട്ടു നിന്നിട്ടില്ല. നിങ്ങൾ സ്വന്തം മകളുടെ വിളിച്ചു ചോദിച്ചു നോക്കൂ അവളുടെ ഓരോ കാര്യങ്ങളും ഞാൻ ചെയ്തിരുന്നില്ലേ എന്ന്..

എന്നിട്ട് അവസാനം കയ്യിൽ കൂടുതൽ കാശ് കിട്ടാൻ വേണ്ടി മോഡലിംഗ് എന്നൊക്കെ പറഞ്ഞു പോയപ്പോൾ എന്നോട് ചോദിച്ചിരുന്നോ.എന്ന് അന്വേഷിക്കൂ… അവളുടെ പോക്ക് ശരിയല്ല എന്ന് അറിഞ്ഞ ഞാൻ അവളെ വിലക്കിയതാണ്… അവളുടെ കോളേജിലെ പഠിത്തം എന്തെങ്കിലും നിങ്ങൾ അന്വേഷിച്ചിരുന്നോ… ഒരു പരിധിയിൽ കൂടുതൽ കാശ് അവളുടെ കയ്യിൽ കൊടുത്തിട്ട് പോകുമ്പോൾ നിങ്ങൾ അറിഞ്ഞില്ലേ മകൾ വഴി തെറ്റി പോകും എന്ന്.. എന്നിട്ട് എല്ലാത്തിനും അവസരം ഉണ്ടാക്കി കൊടുത്തിട്ട് തെറ്റ് മുഴുവൻ എന്റെ തലയിലോ… ദേവി റൂമിൽ നിന്നും പോയി ഒരു കവറും എടുത്തോണ്ട് വന്നു…

ദാ തുറന്നു നോക്ക് സ്വന്തം മോളുടെ ലീലാവിലാസങ്ങൾ… അവൾക്ക് അവർ അയാളുടെ മുൻപിലേക്ക് വലിച്ചെറിഞ്ഞു… ഫോട്ടോസ് കണ്ട അയാളും ശരിക്കും ഞെട്ടിപ്പോയി… ഒരച്ഛനും കാണാൻ പറ്റാത്ത തരത്തിൽ ഉള്ള ഫോട്ടോസ് ആണ് പലരുടെയും ഒപ്പം അവൾ നിൽക്കുന്നതും ഇരിക്കുന്നതും ഒക്കെ.. ഒന്നും മിണ്ടാതെ അയാൾ ആ മുറിയിൽ നിന്നും ഇറങ്ങിപ്പോയി.. ദേവി അമ്മയുടെ മുഖത്തേക്ക് നോക്കുമ്പോൾ ഇരുന്നു കരയുന്ന അമ്മേ ആണ് കണ്ടത്.. പെട്ടന്ന് വിദ്യയുടെ റൂമിൽ നിന്നും കരച്ചിലും ബഹളവും കേട്ട് അവിടേക്ക് ഓടി ചെല്ലുമ്പോൾ അച്ഛൻ അവളെ ഇട്ടു തല്ലുന്നതാണ് കാണുന്നത്…

ആരുടെ കുഞ്ഞ് നിന്റെ വയറ്റിൽ ഉള്ളത് എന്ന് പറയേണ്ടി എന്നും പറഞ്ഞ് അച്ഛൻ അവളെ തലങ്ങുംവിലങ്ങും തല്ലുന്നുണ്ട്… പിടിച്ചു മാറ്റണം എന്ന് തോന്നിയെങ്കിലും രണ്ട് തല്ല് അവൾക്ക് കിട്ടേണ്ടത് ആവശ്യമാണെന്ന് എനിക്ക് തോന്നി… ആരാണെന്ന് പറയടി എന്നും പറഞ്ഞ് അച്ഛൻ പിന്നെയും പിന്നെയും അവളെ തല്ലി കൊണ്ടിരുന്നു…. അവസാനം വേദന സഹിക്കാൻ പറ്റാതെ അവൾ വാ തുറന്നു… എനിക്ക് അറിയില്ല…. ആരാണ് എന്ന് സത്യായിട്ടും എനിക്ക് അറിയില്ല…തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ശ്രീദേവി: ഭാഗം 9

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!