ആദിപൂജ: ഭാഗം 6

ആദിപൂജ: ഭാഗം 6

എഴുത്തുകാരി: ദേവാംശി ദേവ

പൂജ ,പൂജാമുറിയിൽ ചെന്ന് വിളക്ക് കൊളുത്തി തുളസിത്തറയിൽ കൊണ്ട് വെച്ചു.. ആ ദീപത്തിന് മുന്നിൽ കണ്ണുകൾ അടച്ച് കൈകൾ കൂപ്പി നിന്നു… “എന്റെ ഈശ്വരൻ മാരെ എത്രയും പെട്ടെന്ന് എന്റെ സഖാവിനെ കാണിച്ചു തരണെ…” ചുറ്റുമുള്ളതൊന്നും അറിയാതെ പൂജ പ്രാർത്ഥിച്ചു നിന്നപ്പോൾ അവളെ തന്നെ നോക്കി നിക്കുവായിരുന്നു ആറ് കണ്ണുകൾ.. ആദി, നന്ദൻ, നിവി. **************** “ഹലോ മാഷേ…. കുറെ നേരം ആയല്ലോ വായ് നോക്കാൻ തുങ്ങിയിട്ട്…” പൂജ പുറകിൽ വന്ന് നിന്നു ചോദിച്ചപ്പോൾ നിവി ഞെട്ടി തിരിഞ്ഞു… “വായ് നോക്കിയോ….ആര്…”. “എന്തിനാ മോനെ കിടന്ന് ഉരുളുന്നെ… ഞാൻ കണ്ടല്ലോ കുറെ നേരം ആയിട്ട് ആരെയോ നോക്കുന്നത്…” “പിന്നെ….ഞാൻ ആരെ നോക്കാൻ ആണ്..” “അതും ശരിയാ…അങ്ങോട്ട് നോക്കിയാലും ആരെങ്കിലും ഇങ്ങോട്ട് നോക്കണ്ടേ….”

“എന്നെ ആരും നോക്കിയില്ലെങ്കിൽ ഞാൻ സഹിച്ചു…” “വോ….. ന്നാ… പ്രണവേട്ടൻ വിളിക്കുന്നു….” അവൾ കയ്യിലിരുന്ന ഫോൺ അവനു നേരെ നീട്ടി… അവൻ അത് വാങ്ങി “നീ പൊക്കോ….” “ഞാൻ എന്തിനാ പോകുന്നേ…നിവിയേട്ടൻ സംസാരിച്ചോ….” “ഞങ്ങൾക്ക് കുറച്ച് രഹസ്യം പറയാനുണ്ട്..” “അതിനെന്താ.. പറഞ്ഞോ..ഞാൻ കേട്ടാൽ എന്താ..” “അതിലും നല്ലത് ഞാൻ പത്രത്തിൽ കൊടുക്കുന്നത് അല്ലെ പൂജ കുട്ടി… മോള് പൊക്കോ…..” നിവിയെ നോക്കി കണ്ണുരുട്ടിയിട്ട് പൂജ തിരിഞ്ഞു നടന്നു… “ഹലോ… പ്രണവേ…” “നിവി…എന്തായി ….പറഞ്ഞോ..” “ഇല്ല….” “ഇല്ലേ…ഇന്ന് പറയും എന്നല്ലേ നീ പറഞ്ഞത്…” “അതേ….ഞാൻ പറയാൻ വേണ്ടിയാ ഓഫീസിൽ നിന്നും ഇന്ന് നേരത്തെ വന്നത്. ..പക്ഷെ പറ്റില..” “നിന്നെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല… ഞാൻ വെക്കുവാ…”. പ്രണവ് ഫോൺ കട്ട് ചെയ്തു… “പിന്നെ ..ഒരു പെണ്ണിനോട് പോയി ഇഷ്ടം പറയുന്നത് അത്ര എളുപ്പമുള്ള കാര്യം അല്ലെ…” *****************

“ആദി…..” നന്ദൻ വിളിച്ചപ്പോൾ ആദി ഞെട്ടി ഉണർന്നു… “എന്ത് പറ്റി ആദി….” “എന്ത്…” “നീ ഉറക്കത്തിൽ കിടന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…” ”അത്….അത് എന്തോ സ്വപ്നം കണ്ടതാ..” ആദി വേഗം എഴുന്നേറ്റ് വാഷ് റൂമിലേക്ക് നടന്നു… പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ നന്ദന് നേരെ തിരിഞ്ഞു… “എന്താ പറഞ്ഞതെന്ന് നീ കേട്ടോ…”. “ഏയ്‌..ഇല്ല…” ആദി വാഷ് റൂമിലേക്ക് കയറി.. ഒരു ചിരിയോടെ നന്ദൻ അത് നോക്കി ഇരുന്നു… ഷവറിന് ചുവട്ടിൽ നിൽക്കുന്നുമ്പോഴും ആദിയുടെ മനസ്സ് അസ്വാസ്ഥ മായിരുന്നു.. ശ്രീ കുട്ടി അല്ലാതെ ആദ്യമായാണ് ഒരു പെൺകുട്ടി സ്വപ്നത്തിൽ പോലും വരുന്നത്.. എന്ത് സ്വപ്നം ആണ് കണ്ടതെന്ന് ഓർമ കിട്ടുന്നില്ല ..പക്ഷേ ആ കുട്ടിയുടെ മുഖം വ്യക്ത മാണ്… പൂജ…. അത് അവനെ കൂടുതൽ അസ്വസ്ഥനാക്കി… *****************

“ആന്റി……” “പൂജ മോളോ…കേറി വാ…” “ആന്റി എവിടെ അങ്കിൾ.” “അവള് ആദിയുടെ റൂമിൽ ഉണ്ട് . മോള് പോയി കണ്ടോ..” “ശരി അങ്കിൾ..” പൂജ മുകളിലേക്ക് നടന്നു…. “ഈശ്വര…ആ പിശാശ് ഉണ്ടാവല്ലേ..” പൂജ പ്രാർത്ഥിച്ചു കഴിഞ്ഞതും ആദിയുടെ “അമ്മേ..”എന്നുള്ള വിളിയും ഒരുമിച്ച് ആയിരുന്നു…” റൂമിൽ നിന്ന് ഇറങ്ങി വരുന്ന ആദിയെ കണ്ട് പൂജ പെട്ടെന്ന് മറഞ്ഞു നിന്നു… അവൻ താഴേക്ക് പോയത്തും അവൾ അവിടെ മുഴുവൻ സരസ്വതിയെ നോക്കി… സരസ്വതിയെ കണ്ടില്ലെങ്കിലും അവൾ മറ്റൊരു കാര്യം കണ്ടു.. അയൺ ചെയ്യാനായി ടേബിളിന് മുകളിൽ വിരിച്ചിട്ടിരിക്കുന്ന ഷർട്ടും തൊട്ടടുത്ത് തന്നെ നല്ല ചൂടായി ഇരിക്കുന്ന അയൺ ബോക്സും.. പൂജ ചുറ്റും നോക്കി ആരും ഇല്ലെന്ന് ഉറപ്പിച്ചിട്ട് അയൺ ബോക്സ് ഷർട്ടിന്റെ പുറത്തേക്ക് എടുത്തു വെച്ചു…. എന്നിട്ട് ഒന്നും അറിയാത്ത പോലെ താഴേക്ക് നടന്നു…

“പൂജ മോളെ…. മോളെപ്പോ വന്നു…” “ഇപ്പൊ വന്നതെ ഉള്ളു… ആന്റിയെ നോക്കി മുകളിലേക്ക് വരാൻ തുടങ്ങു വായിരുന്നു…” “നീ എന്താടി ഇവിടെ….” ആദിയുടെ ശബ്ദം കേട്ട് പൂജ ഞെട്ടി… “ചോദിച്ചത് കേട്ടില്ലേ…. നിനക്ക് എന്താ ഇവിടെ കാര്യം…” “ഞാൻ ആന്റിയെ കാണാൻ വന്നതാ…” “എന്തിന്..” “എന്തെങ്കിലും കാര്യം ഉണ്ടെങ്കിലെ അവൾക്ക് വരാൻ പാടുള്ളോ… നീ ഒന്ന് പോയേ ആദി.. ” “ആദി….” നന്ദന്റെ അലർച്ച കേട്ട് മൂന്നുപേരും ഞെട്ടി.. “നീയൊക്കെ എന്തിനാട മനുഷ്യനെ പേടിപ്പിക്കാൻ ഇങ്ങനെ കിടന്ന് അലറുന്നത്…” “ഇത് നോക്ക് അമ്മായി എന്റെ പുതിയ ഷർട്ട് ആണ്….ഒരു പ്രവശ്യമേ ഇട്ടിട്ടുള്ളു.. ഇവന്റെ കൈയിൽ അയൺ ചെയ്യാൻ കൊടുത്തപ്പോൾ ഞാൻ കരുതിയത് ആണ്…” നന്ദൻ കരിഞ്ഞ ഷർട്ടും പൊക്കി പിടിച്ച് ബഹളം വെച്ചു … “കരുതിയത് ആണേൽ പിന്നെ എന്തിനാട എന്റെ കൈയിൽ തന്നത്…”

ആദിയും വിട്ടു കൊടുത്തില്ല.. “ഒരു ഷർട്ടിന്റെ പേരും പറഞ്ഞ് ഇവിടെ കിടന്ന് ബഹളം വെച്ചാൽ രണ്ടിനെയും അടിച്ച് ഞാൻ വെളിയിൽ കളയും.. പറഞ്ഞേക്കാം..” “എന്നാലും എന്റെ ഷർട്ട്…” “നിന്റെ ഷർട്ടിനെ ഞാൻ ഒന്നും ചെയ്തിട്ടില്ല..” “പിന്നെ ആരാ… ” ഇനി അവിടെ നിന്നാൽ പണി കിട്ടുമെന്ന് പൂജക്ക് ഉറപ്പായി .. “ആന്റി… ഞാൻ പോയിട്ട് പിന്നെ വരാം..” സരസ്വതിയുടെ മറുപടിക്ക് കാത്തു നിൽക്കാതെ പൂജ പുറത്തേക്ക് ഓടി… ഗേറ്റിന് പുറത്തെക്ക് ഇറങ്ങാൻ തുടങ്ങിയതും ആദി അവളുടെ മുന്നിലേക്ക് വന്നു.. “മോള് എങ്ങോട്ട് പോകുവാ….” “വീട്ടിലേക്ക്… എ… എന്താ…” “എങ്ങാനാടി നന്ദന്റെ ഷർട്ട് കരിഞ്ഞത്..” “അത് അയൺ ബോക്സിനോട് ചോദിക്കണം.” “സത്യം പറയെടി….അത് നീ അല്ലെ ചെയ്തത്…” ആദി അവളുടെ കൈ പിടിച്ച് തിരിച്ചു … “അയ്യോ….”

പൂജ നിലവിളിക്കാൻ തുടങ്ങിയതും ആദി മറു കൈ കൊണ്ട് അവളുടെ വായ് പൊത്തിപ്പിടിച്ചു… “നിലവിളിച്ച് ആളെ കൂട്ടിയാൽ കൊന്നു കളയും ഞാൻ…” പൂജ ഒന്നും മിണ്ടാതെ ആദിയുടെ കണ്ണിലേക്ക് നോക്കി നിന്നു…. അവളുടെ ആ നോട്ടം ആദിയെ അസ്വസ്ഥനാക്കി.. അവൻ വേഗം അവളുടെ വായ് പൊത്തിവെച്ചിരുന്ന കൈ എടുത്തു… ആ നിമിഷം പൂജ ആദിയുടെ നെഞ്ചിൽ ആഞ്ഞ് കടിച്ചു… “ആ….” വേദനകൊണ്ട് ആദി പൂജയുടെ കൈയിൽ മുറുകെ പിടിച്ചിരുന്ന കൈ വിട്ടു… പൂജ ആദിയെ തള്ളി മാറ്റി ഗേറ്റിന് പുറത്തെക്ക് ഓടി.. “ഞാൻ തന്നെ ആടോ ചെയ്തത്.. തനിക്കൊരു പണി തരാൻ ചെയ്തത് ആ…” ഒടുന്നതിനിടയിൽ പൂജ വിളിച്ചു പറഞ്ഞു… അവൽ ഓടി പോകുന്നത് ആദി നോക്കി നിന്നു… ***

“അപ്പച്ചി…ഈ നിവിയേട്ടനെ ഇങ്ങനെ ഇങ്ങനെ നിർത്തിയാൽ മതിയോ… കല്യാണം നടത്തണ്ടേ…” രാത്രി ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുവായിരുന്നു പൂജയും നിവിയും വിമലയും…. “ഞാൻ പറയാൻ തുടങ്ങിയിട്ട് കാലം കുറെ ആയി..ആര് കേൾക്കാൻ…” “അത് നിവിയേട്ടാ.. നിവിയേട്ടൻ സന്യസിക്കാൻ പോകുവാണോ…” “നിനക്ക് ഇപ്പൊ എന്താ വേണ്ടത്….” “എനിക്ക് നിവിഏട്ടൻ കല്യാണം കഴിച്ചു കാണണം …അത്രയേ ഉള്ളു….” “എനിക്ക് സൗകര്യം ഇല്ല….” “അതെന്താന്നാ ചോദിച്ചേ…. ഇനി ആരെങ്കിലും മനസ്സിൽ ഉണ്ടോ…” “എന്റെ മനസ്സിൽ ആരും ഇല്ല… നീ നിന്റെ പണി നോക്കിക്കേ പൂജ…” “ഇല്ലെങ്കിൽ വേണ്ട…..പക്ഷെ നിവിയേട്ടനെയും മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാൾ ഉണ്ട്..” “അത് ആരാ മോളെ…” “അതൊക്കെ ഉണ്ട് അപ്പച്ചി…..പിന്നെ പറയാം..” പൂജ കഴിച്ച് എഴുന്നേറ്റ് റൂമിലേക്ക് പോയി…

സഖാവിന് മെസ്സേജ് അയക്കൻ ഫോൺ എടുത്തപ്പോൾ ആണ് നിവി വന്നത്… “പൂജ മോളെ” “എന്താ…” “ആരാ അത്.” “ഏത്” “ആ ആള്” “ഏത് ആള്.” “ദേ പെണ്ണേ കളിക്കാതെ കാര്യം പറയുന്നുണ്ടോ.” “ഇല്ല പറയുന്നില്ല.” “ടി….” നിവി അടുത്തേക്ക് വന്നതും പൂജ ബാൽക്കണിയിലേക്ക് ഓടി ഇറങ്ങി… നിവി പുറകെയും… കാൽ തെറ്റി വീഴാൻ തുടങ്ങിയ പൂജയെ നിവി പിടിച്ചു നിർത്തി.. എന്നാൽ “ടീ…”നുള്ള അലർച്ച കേട്ട് നിവിയും പൂജയും ഞെട്ടി.. ആദി… “എന്താടാ…” നിവിയുടെ ചോദ്യത്തിൽ ആദി ഒന്ന് പതറി.. “താഴേക്ക് വീണാൽ വേഗം മുകളിലോട്ട് എത്താം..” അത്രയും പറഞ്ഞ് ആദി അകത്തേക്ക് പോയി.. “അല്ല നിവിയേട്ട…ഇതാണോ മടമ്പള്ളിയിലെ മനോരോഹി….” “അല്ല മോളെ..ഇത് അതുക്കും മേലയാ..” “സണ്ണിയെ വിളിക്കേണ്ടി വരുവോ…” “ഏയ്‌..അതിന്റെ ആവശ്യം ഇല്ല…

ഇതിന് ഞാൻ തന്നെ മതി .. നീ കാര്യം പറ…. ആരാ അത്.” “അത്..” “അത് …..” “പാറു എന്ന പാർവതി… സന്തോഷം ആയോ..” “സന്തോഷോ…എനിക്ക് എന്ത് സന്തോഷം… ആരാണ് എന്ന് അറിയാൻ വേണ്ടി ചോദിച്ചു ന്നെ ഉള്ളു.” നിവി ഗൗരവം നടിച്ച് പറഞ്ഞു… “എന്തിനാ മോനെ നിവി ഏട്ടാ ഇങ്ങനെ കിടന്ന് ശയനപ്രദക്ഷണം നടത്തന്നത്.. ഫോണിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന പാറുവിന്റെ ഫോട്ടോ ഞാൻ കണ്ടതാ…” “നീ എപ്പോ കണ്ടു….” “അതൊക്കെ കണ്ടു… രാവിലെ പാറു അമ്പലത്തിൽ വരും.. നമ്മളും പോകും…നിങ്ങൾ തമ്മിൽ സംസാരിക്കും..” “നാളെയോ…അത് പറ്റില്ല.. സമയം വേണം.”

“എന്ന നമുക്ക് ഒരു ജ്യോൽസ്യനെ കണ്ട് കവടി നിരത്തി സമയം കുറിക്കാം..” “അതല്ല പൂജ…” “ഒന്നും പറയണ്ട ..നാളെ നമ്മൾ പോകുന്നു…അതിൽ ഒരു മാറ്റവും ഇല്ല.. അപ്പൊ ഗുഡ് നൈറ്റ്…” “ടി..ഒന്ന് കൂടി ആലോചിച്ചിട്ട്…” “ഇനി ഒന്നും ആലോചിക്കാൻ ഇല്ല.. പോയി കിടന്ന് ഉറങ്ങിയെ… എനിക്ക് കുറച്ച് പണിയുണ്ട്..” പൂജ,നിവിയെ പിടിച്ച് റൂമിന് പുറത്താക്കി വാതിൽ അടച്ചു… എന്നിട്ട് ഫോണെടുത്ത് മെസ്സേജ് ടൈപ്പ് ചെയ്യാൻ തുടങ്ങി.. ❤ചെങ്കൊടിയേയും വാകപൂവിനെയും പ്രണയിച്ച സഖാവേ…. എന്നിൽ പ്രണയം നിറച്ച നിന്റെ അക്ഷരങ്ങളോടാണ്‌ എനിക്ക്പ്രണയം❤തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ആതിപൂജ: ഭാഗം 5

Share this story