മധുരനൊമ്പരം…..🍒🍒 : ഭാഗം 2

മധുരനൊമ്പരം…..🍒🍒 : ഭാഗം 2

എഴുത്തുകാരി: റിൻസി പ്രിൻസ്‌

കണ്ണിൽ നിറയെ മഷിയിട്ട് ആ വിടർന്ന കണ്ണുകൾ കറുപ്പിച്ച് എഴുതുകയാണ് ഭംഗിയായി അനുരാധ…….. കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ മുഖത്ത് ഒരു അഭംഗിയായി അവൾക്ക് തോന്നിയത് ഇടത്തെ കവിളിൽ പൊട്ടാൻ വെമ്പി നിൽക്കുന്ന ചുവപ്പ് നിറത്തിലുള്ള ഒരു കുഞ്ഞു കുരു മാത്രമായിരുന്നു………. അല്ലാതെ നോക്കിയപ്പോൾ നല്ല ഭംഗിയായി തന്നെ ഒരുങ്ങിയിട്ടുണ്ട്……….. എപ്പോഴും ഒന്നുമില്ലാത്ത ഒരുക്കമാണ് ഇത്………. വർഷത്തിലൊരിക്കൽ മാത്രമുള്ള ഒന്ന്………. പിറന്നാൾ ദിവസമായ ഇന്ന് മാത്രമുള്ള ഒരു ഒരുക്കമാണ് ഇത്……. അച്ഛന്റെ നിർബന്ധമാണ് അന്നത്തെ ദിവസം മകളെ നന്നായി ഒരുങ്ങി നല്ല സുന്ദരി കുട്ടിയായി കാണണമെന്ന്……..

അതിനു വേണ്ടി മാത്രമാണ് ഇത്……. ഒരു കറുത്ത കരയുള്ള ഒരു സെറ്റും മുണ്ടും ആയിരുന്നു അച്ഛൻ സമ്മാനിച്ചത്…….. ഒപ്പം ഒരു പാലക്ക മാലയും…….. അമ്പലത്തിലേക്ക് പോകാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു അനുരാധ നടത്തിക്കൊണ്ടിരുന്നത്…….. തലമുടിയിൽ നിറയെ മുല്ലപ്പൂ വെച്ചിരുന്നു അവൾ……… നീളമുള്ള മുടി കെട്ടിയിരിക്കുകയാണ്……… കറുത്ത കരയുള്ള സെറ്റ് സാരി ആയതിനാൽ തന്നെ അതിനു ചേരുന്ന കറുത്ത കരിവളകൾ രണ്ട് കൈകളിലും അണിഞ്ഞു……… ഒരു കറുത്ത പൊട്ടും കൂടി നെറ്റിയിലേക്ക് വെച്ചു……….. അപ്പോഴേക്കും ഒരു പൂർണത വന്നു കഴിഞ്ഞിരുന്നു………… “കഴിഞ്ഞില്ലേ അനു ഒരുക്കം…….!! അമ്മയുടെ ചോദ്യമാണ്…….

നോക്കിയപ്പോൾ അമ്മ ഒരുങ്ങി വന്നിരിക്കുന്നു……. അമ്മയും സെറ്റ് സാരി ആണ്….. അച്ഛനും അമ്മയും താനും ഒരുമിച്ച് അമ്പലത്തിൽ പോയി പിറന്നാൾ ദിവസം പ്രാർത്ഥിക്കണം എന്നുള്ളത് അച്ഛനും നിർബന്ധമാണ്……….. അതുകൊണ്ട് എല്ലാ വർഷവും ആ ദിവസം കുടുംബസമേതം ആണ് അമ്പലത്തിൽ പോകുന്നത്………. അന്ന് എത്ര തിരക്കുകൾ ഉണ്ടെങ്കിലും അച്ഛൻ മാറ്റിവയ്ക്കും……….. അച്ഛനും അമ്മയും ഞാനും ഏട്ടനും അടങ്ങുന്ന ഒരു കുഞ്ഞു കുടുംബമാണ് ഞങ്ങളുടെ…. അനുരാധയുടെ അച്ഛൻ നാട്ടിൽ അത്യാവശ്യം അറിയപ്പെടുന്ന ഒരാളാണ്………… കെ എസ്‌ ഫി യിൽ അക്കൗണ്ടന്റ് ആണ് ……. അതുപോലെതന്നെ ക്ഷേത്ര കമ്മിറ്റിയുടെ ഭാഗം ആണ്, അങ്ങനെ നാട്ടിൽ അത്യാവശ്യം സ്ഥാനമുള്ള ഒരാൾ തന്നെയാണ്……… എന്നാൽ അനുവിന്റെ ഏട്ടൻ ഇതിനു നേരെ വിപരീതമാണ്………

പക്ഷേ അച്ഛനേക്കാൾ കൂടുതൽ നാട്ടിൽ അറിയപ്പെടുന്ന ആൾ ഏട്ടൻ തന്നെയാണ്…………. നാട്ടിലെ അറിയപ്പെടുന്ന ഒരു സഖാവാണ് അനന്തു എന്ന അനന്തകൃഷ്ണൻ……… ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് തലയിൽ കയറിയതാണ് കമ്യൂണിസമെന്ന പ്രേമം………… അതിനുശേഷം ചുവപ്പിനോട് ആണ് പ്രണയം എന്ന് പറഞ്ഞു ഒരു മികച്ച സഖാവായി ജീവിക്കുകയാണ് ഏട്ടൻ…….. എൽഎൽബിക്ക് പഠിക്കാൻ പോയി പകുതിക്ക് വെച്ച് ഉപേക്ഷിച്ച് നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തുകയാണ് ഇപ്പോൾ ചേട്ടന്റെ ജോലി……. അല്പം രാഷ്ട്രീയം ഒക്കെ ഉണ്ടെങ്കിലും ഏട്ടൻ ജീവിക്കുന്ന കാര്യം മറന്നു പോയിട്ടില്ല………. നാട്ടിൽ ഒരു കയർ ഫാക്റ്ററി നടത്തുക ആണ് അദ്ദേഹം……..

ഏട്ടൻ സ്വന്തം കാലിൽ സ്വന്തമായി നിൽക്കുന്ന ഒരാൾ ആണെന്നുള്ള കാര്യത്തിൽ അച്ഛൻ അഭിമാനമുണ്ട്……… എങ്കിലും എല്ലാം ഉപേക്ഷിച്ച് ഇങ്ങനെ ഒരു ഫീൽഡ് ഏട്ടൻ തിരഞ്ഞെടുത്തതിൽ അച്ഛൻ അല്പം നീരസം ഉണ്ടുതാനും……… ഒരുങ്ങി കഴിഞ്ഞ് അച്ഛൻറെ അടുത്തേക്ക് വന്ന് ആദ്യംതന്നെ കവിളിൽ ഒരു ഉമ്മ കൊടുത്തു……… അത് പതിവ് ആണ്…… അച്ഛൻ തിരിച്ചു തരുകയും ചെയ്തു……….. അച്ഛൻ എനിക്ക് നൽകാറുള്ള സ്ഥിരം പിറന്നാൾ സമ്മാനം…….. പിന്നീട് എന്തെങ്കിലും ഒരു ആഭരണം ആയിരിക്കും തരുന്നത്……… അതിനു ശേഷം നല്ല ഒരു സദ്യ, അത്‌ അമ്മയുടെ വകയാണെ……. 3 കൂട്ടം പായസം ഉൾപ്പെടെ……. ആദ്യം അമ്പലത്തിലെ ചടങ്ങുകൾക്കുശേഷം ഉള്ളൂ സദ്യ………

അമ്പലത്തിലേക്ക് ഇറങ്ങാനായി അച്ഛൻ കാർ ഇറക്കിയപ്പോഴേക്കും ഞങ്ങൾ രണ്ടുപേരും കാറിലേക്ക് കയറിയിരുന്നു……… പാലാഴി എന്ന വീടിൻറെ മുറ്റം കടന്ന് അമ്പലത്തിലേക്ക് യാത്ര തുടങ്ങി……… അച്ഛനും അമ്മയ്ക്കും ഒരുപാട് വഴിപാടുകൾ ഉണ്ട് എനിക്കായി, അതെല്ലാം കഴിച്ച് വരുമ്പോഴേക്കും ഞാൻ എൻറെ എൻറെ പ്രിയപ്പെട്ട കൃഷ്ണനോട് പ്രാർത്ഥനകളും ആവശ്യങ്ങളും ഒക്കെ പറയാൻ തുടങ്ങി………. പ്രത്യേകിച്ച് ആവശ്യങ്ങൾ എന്നു പറയുന്നത് ഇപ്പോൾ ഡിഗ്രി ഒന്നാം വർഷമാണ് പഠിക്കുന്നത്, അതുകൊണ്ടുതന്നെ എല്ലാ പേപ്പറും കിട്ടണം എന്ന് മാത്രമേ തൽക്കാലം പ്രാർത്ഥിക്കാനുള്ള ആവശ്യമായി ഉണ്ടായിരുന്നുള്ളൂ……..

നന്നായി പ്രാർത്ഥിച്ചതിനുശേഷം തിരികെ വണ്ടിയിലേക്ക് കയറാൻ വരുമ്പോൾ അച്ഛൻ മുഖത്തേക്ക് നോക്കി എന്താണ് വേണ്ടത് എന്ന് ചോദിച്ചു…….. എൻറെ മുഖഭാവം കണ്ടപ്പോൾ തന്നെ എനിക്ക് എന്തോ ആവശ്യമുണ്ടെന്ന് മനസ്സിലാക്കി ആണ് അച്ഛൻ ചോദിച്ചു…… “കോളേജിൽ പോകണ്ടേ അച്ഛാ…… കൂട്ടുകാർക്ക് എന്തേലും വാങ്ങണം….. “വാങ്ങാലോ………. ” സോഫിക്ക് എന്തെങ്കിലും പ്രത്യേകമായി ട്രീറ്റ് ചെയ്യണം……. ” അതിനുള്ള പൈസ ഞാൻ വേറെ തരാം……. അങ്കനവാടി മുതൽ ഡിഗ്രി വരെയുള്ള തന്റെ കൂട്ടുകാരിയാണ് സോഫിയ എന്ന സോഫി…….. അവൾ ഇല്ലെങ്കിൽ ഞാനില്ല എന്ന് തന്നെ പറയാം……… അത്രയ്ക്ക് പ്രിയപ്പെട്ടവളാണ്, കുട്ടിക്കാലം മുതലേ ഞങ്ങൾ രണ്ടുപേരും നല്ല കൂട്ടാണ്……….

വീട്ടുകാർക്കും അറിയാം അത്‌……… അതുകൊണ്ടുതന്നെ എല്ലാവർക്കും ഞങ്ങളെ ഭയങ്കര ഇഷ്ടമാണ്…… അച്ഛൻ അവൾക്ക് പ്രത്യേകമായി എന്തെങ്കിലും വാങ്ങാനും ചെലവ് ചെയ്യാനുമൊക്കെ കാശ് തന്നിരുന്നു……… വീട്ടിലേക്ക് ചെന്നപ്പോഴേക്കും അമ്മ നല്ല ഇഡ്ഡലിയും സാമ്പാറും ഉണ്ടാക്കി വച്ചിട്ടുണ്ട്……… അതിനുമുകളിൽ സാമ്പാറും ഒഴിച്ച് കഴിക്കാൻ തുടങ്ങിയപ്പോഴാണ് മുറ്റത്ത് ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടത്………. അത് സോഫി ആയിരിക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു…….. അവൾക്കൊരു പുതിയ ഒരു ശകടം എടുത്തിട്ട് കുറച്ചുനാൾ ആയതേയുള്ളൂ……… 18 വയസ്സ് തികഞ്ഞപ്പോൾതന്നെ ലൈസൻസ് എടുക്കാൻ പോയിരുന്നു…………… അത്രക്ക് ആഗ്രഹമായിരുന്നു അവൾക്ക് സ്വന്തം സ്കൂട്ടിയിൽ കോളേജിൽ പോകണം എന്നുള്ളത്…………..

അവളുടെ അച്ഛൻ അവളുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയും ചെയ്തിരുന്നു…….. പലപ്രാവശ്യം എന്നെ പഠിപ്പിക്കാൻ അവൾ ശ്രമിച്ചെങ്കിലും എൻറെ ഭയം കാരണം അതിനു മുതിർന്നില്ല എന്നതായിരുന്നു സത്യം…………. ഓടി കേറി വന്നതും അവൾ ആദ്യം കണ്ടത് അച്ഛനെയാണ്…… ” ഗുഡ്മോണിങ് അങ്കിൾ…… അവൾ അല്ലെങ്കിലും അങ്ങനെയാണ്…… ഇടിച്ചുകയറി എല്ലാവരോടും സംസാരിക്കും…… അവളുടെ സ്വഭാവം വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ്…… എന്നെ പോലെ തന്നെയാണ് അച്ഛനും അമ്മയ്ക്കും അവൾ…… അവളെ വലിയ കാര്യമാണ് എല്ലാർക്കും…… വന്നതും അവൾ ആദ്യം എന്റെ ഒപ്പം ഇരുന്നു…….. ” മോളിന്ന് താമസിച്ചു പോയല്ലോ………… ചിരിയോടെ തന്നെ അച്ഛൻ അവളോട് പറഞ്ഞു……. ” എന്ത് ചെയ്യാൻ ആണ് അങ്കിളേ…….. ഇറങ്ങാൻ വേണ്ടി വന്നപ്പോൾ അപ്പനും അമ്മച്ചിയും കൂടി ഭയങ്കര അടി …….

പിന്നെ രണ്ടിനെയും ഒന്ന് സെറ്റ് ആക്കി വന്നപ്പോൾ താമസിച്ചു പോയി……. ഒരു കൂസലും ഇല്ലാതെ പറയുന്നവളുടെ മുഖത്തേക്ക് നോക്കി അച്ഛൻ ചിരിക്കുന്നുണ്ടായിരുന്നു…….. ആ നിമിഷം അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു……… ഡൈനിങ് ടേബിൾ കഴിക്കുന്ന എൻറെ അരികിലേക്ക് ഇരുന്നു മേശപ്പുറത്തു നിന്നും വെച്ചിരുന്ന ഒരു ഏത്തക്ക മുറിച്ച് കഴിച്ചുകൊണ്ട് അമ്മയോട് ചോദിച്ചു…… “അല്ല അമ്മേ….. നിങ്ങൾക്ക് ഈ പച്ചരിയും ഉഴുന്നും പച്ചക്കറിയും വെറുതെ എവിടുന്നേലും കിട്ടുന്നുണ്ടോ…….. എല്ലാ ദിവസവും ഇങ്ങനെ ഇഡ്ഡലിയും സാമ്പാറും തന്നെ ആയതു കൊണ്ട് ചോദിച്ചതാ…….. ഒരു ദിവസം ഒന്ന് മാറ്റിപ്പിടിച്ചു കൂടെ….. ” ഈ പെണ്ണിനെ…… വേണെങ്കിൽ എടുത്ത് കഴിച്ചിട്ട് പെട്ടെന്ന് കോളേജ് പോകാൻ നോക്കഡി…..

ചിരിയോടെ അമ്മയും അവളോട് മറുപടി പറഞ്ഞു…… അമ്മ ചിരിയോടെ അകത്തേക്ക് പോയി ഞങ്ങൾക്ക് രണ്ടുപേർക്കും കാപ്പി പകരുമ്പോൾ സ്വകാര്യമായി ആരും കേൾക്കാതെ ഞാൻ അവളുടെ കൈകളിൽ നുള്ളി കൊണ്ട് അവളോട് ചോദിച്ചു….. ” എന്നായിരുന്നടീ നീ ഇന്ന് അമ്മയുമായുള്ള വഴക്ക് ഉണ്ടാക്കിയതിന് കാരണം…… അവൾ നന്നായി ഒന്ന് ഇളിച്ചു കാട്ടി….. “നിനക്ക് മനസിലായി അല്ലേ, ഞങ്ങൾ അടി ആയിരുന്നു എന്ന്…… “ഇല്ലങ്കിൽ നിന്റെ പപ്പ ഇടപെടില്ലല്ലോ…… വീണ്ടും അവൾ ഒന്ന് ചിരിച്ചു കാണിച്ചു….. ” ഇന്ന് ഞാൻ രാവിലെ എഴുനേൽക്കാൻ ഇത്തിരി താമസിച്ചുപോയിടീ……. ഒരുപാട് നേരം ഒന്നും എടുത്തില്ല ഒരു 7.50 ആയി…… മതിയല്ലോ….

അത് കേട്ടപ്പോൾ ചിരിയാണ് വന്നത്…… അവൾ എപ്പോഴും അവളുടെ മമ്മി ആയി തൊട്ടതിനും പിടിച്ചതിനും ഒക്കെ വഴക്കാണ്……. പക്ഷെ രണ്ടുപേരും ഭയങ്കര സ്നേഹവും….. ” നീ ഇന്നലെ രാത്രി മുഴുവൻ നിൻറെ കാമുകനോട് സംസാരിച്ചിരുന്നല്ലേ ഉറങ്ങിപ്പോയത്…….. അവളോട് അല്പം നീരസത്തോടെ ചോദിച്ചു…….. “ഈ പ്രേമം എന്നൊക്കെ പറയുന്നത് മനുഷ്യജീവികൾക്ക് പറഞ്ഞിട്ടുള്ള കാര്യം ആണ്……. അല്ലാതെ നിന്നെപ്പോലെ പ്രേമ വിരോധികളായ ആൾക്കാർക്ക് ഇതൊന്നും പറഞ്ഞിട്ടില്ല…….. അവൾ പറഞ്ഞപ്പോഴേക്കും അടുക്കളയിൽ നിന്നും അമ്മ വരുന്നത് കേട്ടു……. പെട്ടെന്ന് ആ സംസാരത്തിന് അവിടെത്തന്നെ തടയിട്ടു…….. അവസാനം അമ്മ ഞങ്ങൾക്ക് രണ്ടാൾക്കും കാപ്പി കൊണ്ട് വന്നതിനുശേഷം അമ്മയോടും അച്ഛനോടും യാത്രപറഞ്ഞു ഞങ്ങൾ വണ്ടി എടുത്തു………

അവളുടെ വണ്ടിയുടെ പിറകിൽ കയറി കോളേജിലേക്ക് യാത്ര ആരംഭിച്ചിരുന്നു……. അങ്ങോട്ട് പോകുന്ന പോക്കിൽ അവൾ വാതോരാതെ അവളുടെ കാമുകനെ പറ്റിയും അവൻറെ വിശേഷങ്ങളെ പറ്റിയും ഒക്കെ പറയുന്നുണ്ടായിരുന്നു……. എനിക്കത് കേൾക്കുമ്പോൾ തന്നെ ദേഷ്യം വരും…….. അല്ലെങ്കിലും പ്രേമം ഇല്ലാത്ത ഒരാൾക്ക് മറ്റുള്ളവരുടെ പ്രേമ സല്ലാപങ്ങളും സന്തോഷങ്ങളും ഒക്കെ കേൾക്കുമ്പോൾ ഒരു തരം ബുദ്ധിമുട്ടാണ് അനുഭവപ്പെടാറുള്ളത്…………. പറയുന്നവർക്ക് ഇത് മനസ്സിലാവില്ല എന്നതാണ് സത്യം……. അവർ എപ്പോഴും ആ ലോകത്തിൽ ആയിരിക്കും…….. അവരുടെ ഓരോ സന്തോഷങ്ങളും മറ്റുള്ളവരോട് പങ്കുവയ്ക്കുന്നത് വലിയ ഇഷ്ട്ടം ആയിരിക്കും…….

കേൾക്കുന്നവർക്ക് സത്യത്തിൽ ഇത് അരോചകം ആയി തോന്നുന്ന ഒന്നാണെന്ന് അവർ മനസ്സിലാക്കുന്നില്ല…… പ്ലസ്ടുവിന് പഠിക്കുമ്പോൾ തൊട്ട് തുടങ്ങിയ ഇഷ്ടമാണ് എബിയും സോഫിയും തമ്മിൽ……… രണ്ടുപേരും വളരെ ഇഷ്ടത്തിലാണ്…….. അത്യാവശ്യം കുഴപ്പങ്ങളൊന്നുമില്ലാതെ തന്നെ നടന്നു പോകാവുന്ന ഒരു വിവാഹവും ആണ് ഇവരുടെ……. രണ്ടുപേരുടെയും ബാഗ്രൗണ്ടും വീടും എല്ലാം ഏകദേശം ഒരുപോലെയാണ്……. ഒരേ പള്ളിക്കാരും…….. അതുകൊണ്ടുതന്നെ കാര്യങ്ങളെല്ലാം നന്നായി നടക്കും എന്നുള്ള കാര്യം അവർക്ക് ഉറപ്പാണ്……. രണ്ടുപേർക്കും അസ്ഥിക്ക് പിടിച്ച പ്രേമമാണ്…….. ഇടയ്ക്കിടെ ക്ലാസ് കട്ട് ചെയ്ത് കറങ്ങാൻ പോകുമ്പോൾ അവൾ തന്നെ വിളിക്കാറുണ്ട്……

ഞാൻ അതിന് പോകാത്തതുകൊണ്ട് പലപ്പോഴും അവളും പോകാറില്ല…….. അതിനായി പലവട്ടം എബിയുടെ കൂട്ടുകാരെ ഒക്കെ തന്നെ ഇഷ്ടമാണെന്ന് പറഞ്ഞു അവൾ തൻറെ പിറകെ നടത്തിട്ടുണ്ട്……… അപ്പോഴെല്ലാം അവളെ ഒന്ന് കൂർപ്പിച്ചു നോക്കി അതെല്ലാം നിരസിക്കുക ആയിരുന്നു ചെയ്തിരുന്നത്…….. എബി തന്റെയും ഒരു നല്ല സുഹൃത്താണ്……. ഞങ്ങൾ മൂന്നുപേരും ഒരുമിച്ചായിരുന്നു പ്ലസ്ടുവിന് പഠിച്ചിരുന്നത്……. കോളേജിലേക്ക് ചെന്ന് കുറേസമയം ക്ലാസിലിരുന്ന് ബോറടിച്ച് കഴിഞ്ഞ ലഞ്ച് ടൈമിൽ ഗുൽമോഹർ ചുവട്ടിൽ ഇരിക്കുമ്പോഴാണ് ……… രോഹിണി അടുത്തേക്ക് വരുന്നത്……… അവൾ അടുത്തേക്ക് വന്നപ്പോൾ തന്നെ ഹൃദയമിടിപ്പ് വർധിക്കുന്നുണ്ടായിരുന്നു……..

കയ്യിൽ ഒരു കവർ കണ്ടിരുന്നു……. എനിക്ക് ആയിരിക്കും എന്ന് ഉറപ്പാണ്, കുറെ വർഷങ്ങളായി എൻറെ പിറന്നാൾ ദിവസം ഇങ്ങനെ ഒരു കവർ എനിക്ക് കിട്ടാറുണ്ട്……. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ മുതൽ ആണ് ഇങ്ങനെയൊരു പതിവ്, ഏകദേശം മൂന്ന് വർഷമായി കാണും……. ഇതിനോടകം മൂന്ന് കവറുകൾ കിട്ടിയിട്ടുണ്ട്……. എല്ലാം എൻറെ പിറന്നാൾ ദിവസങ്ങളിൽ മാത്രം ലഭിക്കുന്ന ഒന്നാണ് ……… രോഹിണി എനിക്ക് ഒപ്പം പഠിച്ച കുട്ടി ആണ് അവളുടെ ഏട്ടന്റെ വക ആണ് ഈ കവറുകൾ……. ആൾക്ക് എന്നെ ഇഷ്ട്ടം ആണ് എന്നാണ് പറയുന്നത്…….. കുറേ വർഷം ആയി രാഹുൽ പിറകെ ഉണ്ട്……… പക്ഷെ ഒരിക്കലും പിന്നാലെ നടന്നു ശല്ല്യപെടുത്തിയിട്ടില്ല……. കാണുമ്പോൾ ഒക്കെ പതിവ് തെറ്റിക്കാതെ ഒരു പുഞ്ചിരിയും……

“എന്റെ രോഹിണി, നീ ഈ കൊല്ലവും പതിവ് തെറ്റിച്ചില്ലല്ലോ….. സോഫി ചിരിയോടെ പറഞ്ഞു….. അവൾ പ്രതീക്ഷയോടെ എന്നെ നോക്കി…. “എന്തിനാ രോഹിണി എല്ലാ വർഷവും ഇങ്ങനെ വാങ്ങുന്നത്…….. ഞാൻ ഇത് സ്വീകരിക്കില്ല എന്ന് അറിഞ്ഞിട്ടും………. നീരസത്തോടെ അനു ചോദിച്ചു……. “പ്ലീസ് അനു…… ഇത് വാങ്ങണം ഏട്ടന് ജോലി കിട്ടി….. അതിന്റെ സന്തോഷത്തിൽ ആണ്……. നീ വാങ്ങാതെ ഇരുന്നാൽ സങ്കടം ആകും….. “ഞാൻ വാങ്ങില്ല രോഹിണി……. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ….. നിന്റെ ഏട്ടനോട് അങ്ങനെ ഒരു ഇഷ്ട്ടം എനിക്ക് ഇല്ല…… നിന്നോടോ ഏട്ടനോടോ ഒരു വിരോധവും ഉണ്ടായിട്ടല്ല…….. “നീ ഇങ്ങനെ വെയിറ്റ് ഇടാതെ നിൽക്ക് പെണ്ണെ….. പുള്ളി എത്ര കൊല്ലമായി നിന്റെ ഒരു ഗ്രീൻ സിഗ്നൽ ലഭിക്കാൻ കാത്തിരികൂവ….

സോഫി പറഞ്ഞപ്പോൾ പ്രതീക്ഷയോടെ തന്നെ നോക്കുന്ന രോഹിണിയെ കണ്ടപ്പോൾ വേദന തോന്നി ……. ഒന്നും മിണ്ടാതെ അവിടെ നിന്നും നടന്നു അകന്നു …….. മറ്റൊരു ഗുൽമോഹർ ചുവട്ടിൽ പോയി ഇരുന്നു……. ,അപ്പോൾ ഒരു ശലഭം തന്റെ കണ്മുന്നിൽ കൂടി ചിറകടിച്ചു പറന്നു…… തന്റെ പ്രിയപ്പെട്ട ഏതോ ഒരു പൂവിനെ തേടി ആണ് ആ യാത്ര എന്ന് അവൾക്ക് തോന്നി ……. അതിനിടയിൽ കണ്ട പൂവുകളിൽ ഒന്നും മധു തിരഞ്ഞു ആ ശലഭം പോയില്ല…… അത്‌ ഒരു യാത്രയിൽ ആണ്…….. തന്റെ പ്രിയപ്പെട്ട ഒന്നിനെ മാത്രം തേടിയുള്ള ഒരു യാത്രയിൽ……

ഇന്നാർക്ക് ഇന്നാൾ എന്ന് ദൈവം തമ്പുരാൻ എഴുതി ആണ് വിടുന്നത്,അത്‌ എത്ര കാലങ്ങൾ കഴിഞ്ഞാലും നമ്മളെ തേടി വരും….. അത്‌ രാഹുൽ അല്ല എന്ന് അവൾ ഓർത്തു…….. പക്ഷെ വേറെ ആരായിരിക്കും തനിക്കായി ഈശ്വരൻ കാത്തുവച്ചിരിക്കുന്നത്….. മനസ്സിൽ ഒരു പഴയ കലോത്സവവും മഞ്ഞ ചാർട്ട് പേപ്പറിൽ ചുവന്ന സ്കെച്ച് പെൻ കൊണ്ട് എഴുതിയ ഒരു കത്തും അവളുടെ ഓർമകളിൽ തെളിഞ്ഞു…., ഒപ്പം അവൾ പോലും അറിയാതെ ആ ഉച്ചസൂര്യനെ പോലും വെല്ലുന്ന തെളിഞ്ഞ ഒരു പുഞ്ചിരിയും……… ആ വാക്കുകൾ വീണ്ടും ഓർത്തെടുത്തു…… ” എന്റെ കാശിത്തുമ്പയ്‌ക്ക്……..!! “…(തുടരും ) നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. … ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 1

Share this story