ആദിശൈലം: ഭാഗം 67

ആദിശൈലം: ഭാഗം 67

എഴുത്തുകാരി: നിരഞ്ജന R.N

ആവിപറക്കുന്ന ബെഡ്കോഫീയുമായി ദേവു ചെല്ലുമ്പോൾ ഉറക്കമെണീറ്റിട്ടില്ല രുദ്രൻ….. നിഷ്കളങ്കതയോടെ ഉറങ്ങുന്ന അവന്റെ മുഖം കാൺകെ എന്തെന്നില്ലാത്ത വാത്സല്യം ആ മനസ്സിൽ നുരപൊന്തി…….. മേശമേൽ കോഫീ കപ് വെച്ച് ആ മുടിയിഴകളിലൂടെ അവൾ വിരലോടിച്ചു…….. അവനൊന്ന് ചിണുങ്ങിയതും അവൾ പെട്ടെന്ന് ആ കൈ പിന്നിലേക്ക് വലിച്ചു…… കാത്തിരിക്കുന്നു രുദ്രേട്ടാ ആ മാറിൽ തലചായ്ച്ചുറങ്ങാനായി ഈ ദേവു…….. റൂമിൽ നിന്നിറങ്ങും മുൻപേ ഫാനിന്റെ സ്വിച്ച് അമർത്തികൊണ്ടവൾ പുഞ്ചിരിയോടെ പറഞ്ഞത് കേട്ടുകൊണ്ടാകാം അവന്റെ മിഴികൾക്കിടയിലൂടെ ഒരിറ്റ് കണ്ണുനീർ തലയിണയിലേക്ക് വീണു….. അടുക്കളയിൽ രാവിലെ സുമിത്രയോടൊപ്പം നന്ദയും ശ്രീയും കൂടി……..

ചൂട്ദോശയും തക്കാളി ചട്നിയും ആവിപാറുന്ന ചായയുമായി മൂന്നാളും ഡയനിംഗ് ടേബിളിൽ കാത്തിരിക്കുന്ന തങ്ങളുടെ കണവന്മാരുടെ അരികിലെത്തി…… എന്റെ പൊന്ന് ആഷി, തിന്നുന്നപോലെയല്ല ഉണ്ടാക്കുന്നതെന്ന് മനസിലാക്ക്…. ഇതെന്തോന്നാടി ദൊഡ്ഡലിയോ???? പ്ലേറ്റിലിരിക്കുന്ന പുതിയൊരു ഐറ്റം കണ്ട് കണ്ണുംമിഴിച്ചിരിക്കുവാ പാവം അയോഗ്…. അരികിലാകട്ടെ നിഷ്കു ഭാവം വാരിവിതറികൊണ്ട് ആഷിയും……. ഡീ… നിന്നോടാ ചോദിച്ചാ ഇതെന്തോന്നാന്നെന്ന്……. അവൻ മുഖം കൂർപ്പിച്ചു…… ഞാനൊന്നും ചെയ്തിട്ടില്ല,,,,ഫ്രിഡ്ജിലിരുന്ന മാവിൽ ഉപ്പിട്ടതേയുള്ളൂ….. ഉപ്പോ… ഹാ, ദോ ഈ ഡബ്ബയിലിരുന്ന ഉപ്പ്….. കൈയിലിരുന്ന ഡബ്ബ അവളവനെ കാണിച്ചുകൊടുത്തു……

എന്റെ ഭഗവാനെ !!ഉപ്പേതാ സോഡാപൊടിയേതാണെന്ന് അറിയാത്ത ഇതിനെ തന്നെ എനിക്ക് തരണമായിരുന്നോ????? അവളുടെ കൈയിലിരിക്കുന്ന ഡബ്ബനോക്കികൊണ്ട് അവൻ നെഞ്ചിൽ കൈവെച്ചുപ്പോയി…….. ഒന്നും കഴിക്കാതെ എണീറ്റ്പോകുന്ന അയോഗ് ആഷിയ്ക്ക് വേദനയുണ്ടാക്കി… എന്തോ അതവൾക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല….. നിറകണ്ണുകളോടെ അവൻ കഴിയാതിരുന്ന ആഹാരവുമായി അടുക്കളയിലേക്ക് പോകാൻ തുനിഞ്ഞതും ആ കൈകളിൽ പിടിവീണു…… അല്ലേൽ വേണ്ടാ…. എന്റെ കൊച്ച് എനിക്കുവേണ്ടി ഉണ്ടാക്കിയതല്ലേ കഴിച്ചേക്കാം….. അവളുടെ വിഷമം മാറ്റാൻ വേണ്ടി കഴിക്കാൻ പറ്റാഞ്ഞിട്ടും എങ്ങേനെയോ കഴിച്ചെന്നു വരുത്തി അവൻ അവളെ നോക്കി…….

നെറുകയിൽ ചാർത്തുകിട്ടിയ ആ മുത്തം അവനോടുള്ള സ്നേഹത്തിന്റെ അടയാളം പോലെ ആ മുഖത്ത് തുടുത്തുനിന്നു…….. ഉച്ചകഴിഞ്ഞതോടെ എല്ലാരും ആദിശൈലത്ത് ഒത്തുകൂടി… അവിടെനിന്നാണ് കോട്ടയത്തേക്ക് പോകുന്നത്……. രുദ്രനോടൊപ്പം വരുന്ന ദേവു എല്ലാവർക്കും ഒരാശ്വാസമായിരിന്നു ……. വൈകാതെ എല്ലാരും വന്നുചേർന്നു.. അക്കു ആദ്യായിട്ടാണ് ഇത്രദൂരയാത്ര ചെയ്യുന്നത്… അതിന്റെ ഒരു സന്തോഷം അവന്റെ മോണകാട്ടിയുള്ള ചിരിയിൽ തന്നെയുണ്ട്…… നന്ദിനിയുടെ കൈയിലിരുന്നവൻ എല്ലാരേയും തന്റെ മോണ കാണിക്കുന്നുണ്ട്…… ആടിയും പാടിയും എല്ലാരൂടെ രാത്രിയായപ്പോഴേക്കും കോട്ടയത്തെത്തി…….. അവിടെ ഒരു ഹോട്ടലിൽ തന്നെ അവർക്കുള്ള താമസം ജോയിച്ചൻ നേരത്തെ സെറ്റ് ചെയ്തിരുന്നു…………………….

ആർദ്രമായ ചെറുകാറ്റിന്റെ ലാസ്യതയിൽ ഒരിക്കൽ കൂടി അവർ തങ്ങളുടെ പ്രണയത്തെ അതിന്റെ പൂർണതയിലേക്ക് എത്തിച്ചു……..,…… പിറ്റേന്ന് രാവിലെ തന്നെ എല്ലാം പള്ളിയിലേക്ക് തിരിച്ചു….. അവിടെവെച്ച് ഒരിക്കൽക്കൂടി ജോയിച്ചൻ അവന്റെ പ്രണയത്തെ താലിമാലയാൽ തന്നോട് ചേർത്തു…….. വർഷങ്ങൾ പഴക്കമുള്ള ആ ബന്ധത്തിന് അങ്ങെനെ രണ്ട് താലിച്ചരടുകൾ കൊണ്ടുള്ള ബന്ധനം തീർത്തുകൊണ്ട് ജാൻവി അങ്ങെനെ ജാൻവിജോയൽ ആയി……… അന്ന് തന്നെയാണ് അഞ്ചേണ്ണത്തിന്റെയും റിസപ്ഷൻ എന്നുള്ളതുകൊണ്ടും കെട്ട് കഴിഞ്ഞുള്ള മൂന്നു ദിവസം ചെക്കനും പെണ്ണും പെണ്ണ് വീട്ടിലാകണം എന്ന ആചാരം കൊണ്ടും പള്ളിയിൽനിന്ന് നേരെ അവർ നാട്ടിലേക്കാണ് വന്നത്……………………..

ഏഴ്മണിയോട് കൂടി റിസപ്ഷൻ ആരംഭിച്ചു…… കൈലാസം കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു ഫങ്ക്ഷൻ.. ആ നാട്ടിലെ ഏറ്റവും വലിയ കുടുംബക്കാരാണ് കൈലാസം ഗ്രൂപ്പ്…. ഇപ്പോൾ അതിന്റെ എംഡി യായ ദൈവചിത്യയും ഹസ്ബൻഡ് വരുണും എത്തിയിട്ടുണ്ട്… ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും ഒത്തുചേർന്ന ആ ഫങ്ക്ഷന്റെ ആങ്കർമാരായി ധ്യാനും അഖിലും കൂടെ ജുവലും സ്വയം അവരോധിക്കപ്പെട്ടു….. വർണാഭമായി അലങ്കരിച്ച സ്റ്റേജിൽ സിംഹാസനങ്ങൾ പോല അഞ്ചുസീറ്റുകൾ… ഓരോ സീറ്റിനും പിറകെ സ്റ്റേജിൽ അതാത് ദമ്പതികളുടെ ഫോട്ടോസ് ചേർന്ന കൊളാഷും ഉണ്ട്……….. അവിടേക്ക് അവർ ആദ്യം ക്ഷണിച്ചത് കൂട്ടത്തിലെ കൊമ്പനെ തന്നെയാണ്…….

ഡോക്ടർ മാധവ്കൃഷ്ണയും അഭിനന്ദ മാധവിനെയും….. റോസാപ്പൂക്കൾ വിതറിയ വഴിത്താരയിലൂടെ ഡിംലൈറ്റിന്റെ വെട്ടത്തിൽ ഡാർക്ക്‌ബ്ലൂ കളർ കുർത്തയും വൈറ്റ് പാന്റും ധരിച്ച് മാധുവും അവന്റെ കൈകളിൽ കൈചേർത്ത് സെയിംകളർ ഗൗൺ അണിഞ്ഞ് നന്ദയും സ്റ്റേജിലേക്ക് വന്നു………. നന്നായി അണിഞ്ഞൊരുങ്ങിയപ്പോഴും അവളുടെ മുടിയിൽ കൈവെക്കാൻ മാധു ആരെയും സമ്മതിച്ചില്ല…………….. അവർക്കായി ഒരുക്കിയ ബ്ലൂ ആൻഡ് വൈറ്റ് പൂക്കൾകൊണ്ടലങ്കരിച്ച സീറ്റിലേക്ക് രണ്ടാളും ഇരുന്നു…… അടുത്ത ഊഴം നമ്മുടെ അയോഗ് -ആഷ്‌ലി ദമ്പതികളുടേതായിരുന്നു…….. വാടാമല്ലി കളറിൽ ത്രെഡ്വർക്ക്‌ ചെയ്ത ലെഹങ്കയായിരുന്നു ആഷിയുടെ വേഷം…

അവളുടെ വിരലുകളിൽ വിരലുകളിണക്കിക്കൊണ്ട് സെയിം കളർ ഷർട്ടും ജാക്കറ്റും അണിഞ്ഞ് അയോഗും അവരുടെ സീറ്റിലിരുന്നു……. നവദമ്പതികളായ ജോയിച്ചനും ജാൻവിയും പിന്നെ നേരത്തെ പ്ലാൻ ചെയ്തപോലെ ആഷ് കളർ ഗൗണും ഷർട്ടും ആയിരുന്നു………….. രുദ്രനെയും ദേവുവിനെയും സ്റ്റേജിലേക്ക് ക്ഷണിക്കുമ്പോൾ ധ്യാനിന്റെ മുഖംവിടർന്നിരുന്നു………….. രുദ്രപ്രതാപ് ഐപിഎസ് ആൻഡ് മിസ്സിസ് രുദ്രപ്രതാപ്……. ആവേശത്തോടെയാണ് അവൻ ആ പേരുകൾ വിളിച്ചത്…. ഒരുവേള എല്ലാരുടെയും മിഴികൾ ആ വഴിത്താരയിലേക്ക് നീണ്ടു……………………. ചില്ലിറെഡ് കളർ സാരിയിൽ നീണ്ട മിഴികൾ വാലിട്ടെഴുതി, മുടിയെ കാറ്റിനനുസൃതമായി പാറിപറക്കാൻ അനുവദിച്ചുകൊണ്ട് താലിമാല മാത്രം കഴുത്തിലണിഞ്ഞ് ഒരു കുഞ്ഞ് പൊട്ടും ജിമിക്കികമ്മലുമണിഞ്ഞ് ദേവു ആ സ്റ്റേജിലേക്ക് വന്നപ്പോൾ അവളുടെ കൈകളെ കവർന്നുകൊണ്ട് സെയിം കളർ ഷർട്ട്‌ അണിഞ്ഞ് സ്വതസിദ്ധമായ പുഞ്ചിരിയോടെ രുദ്രനും വന്നു……..

എന്തോ ആാാ ചേർച്ച കണ്ട്നിന്നവർക്കൊക്കെ കണ്ണിന് കുളിർമയേകുന്നതായിരുന്നു… അവർക്കിടയിലെ നീറ്റലിനെ അറിയാതെ അവരുടെ നന്മയ്ക്കായി പ്രാർത്ഥിച്ചുകൊണ്ട് ആ കൂട്ടം അവർക്കുമേലും ആശംസകൾ ചൊരിഞ്ഞു…… രുദ്രനോടൊപ്പം സീറ്റിൽ ഇരിക്കുമ്പോൾ അവളുടെ മനസിലേക്ക് വന്നത് കുറച്ച് മുൻപ് അവൻ പറഞ്ഞ വാക്കുകളാണ്…… ദേവു, തന്നെ ടെൻഷൻ ആവേണ്ട…. നമ്മുടെ പ്രിയപ്പെട്ടവർക്ക് മുൻപിൽ നമ്മളെന്നും നല്ല ദമ്പതികളാകും……… നമ്മുടെ അകൽച്ച പരസ്പരം നമ്മളിൽ തന്നെ ഒതുങ്ങികൂടിയാൽ മതി……. അവർക്ക് മുൻപിൽ നമുക്ക് അഭിനയിക്കാം….. അവന്റെ ആ വാക്കുകൾ കേറ്റനിമിഷം മുതൽ അവളിൽ ഒരുതരം പുച്ഛമാണ് ഉണ്ടായത്… അഭിനയം……. അതേ,,, ഇനിയും എത്ര നാൾ ee അഭിനയം തുടരാനാകും എന്ന ആകുലതയോടെ അവളുടെ കണ്ണുകൾ അവനിലേക്ക് നീണ്ടു…….

ആൻഡ് ദി ലാസ്റ്റ് കപ്പിൾ…. നൻ അഥർ ദാൻ അഡ്വക്കേറ്റ് അലോക് നാഥ്‌ ആൻഡ് ഹിസ് ക്വീൻ ശ്രാവണി…….. അഖിലും ജുവലും ഒന്നിച്ചാണ് ലാസ്റ്റ് കപ്പിളിനെ ക്ഷണിച്ചത്……. പക്ഷെ, വിളിച്ച്കഴിഞ്ഞിട്ടും അവർ വരാത്തത് എല്ലാരുടെയും നെറ്റിചുളിവിന് കാരണമായി….. ഈ പിള്ളേരിത് എവിടെപോയി?????? ആ ചോദ്യം ആ കൺവെൻഷൻസെന്ററിന്റെ ചുറ്റും ഓളമിട്ട് പറക്കാൻ തുടങ്ങിയതും ഏവരുടെയും കാതിലേക്ക് ബുള്ളറ്റിന്റെ ശബ്ദം തുളച്ചുകയറാൻ തുടങ്ങി….. ദേ…………അങ്ങോട്ട് നോക്കിയേ…….. മായേടെ പറച്ചിൽ കേട്ട് പുറത്തേക്ക് നോക്കിയ സകല എണ്ണവും വാ പൊളിച്ചുനിന്നുപോയി ………….. ബ്ലാക്ക് ഷർട്ടും മുണ്ടും കൂളിംഗ് ഗ്ലാസുമായി അല്ലുവും അവന്റെ പിറകിൽ ബ്ലാക്ക് കളറിൽ വൈറ്റ് സ്റ്റോൺ വെച്ച സാരിയും കൂളിംഗ് ഗ്ലാസ്സുമായി ശ്രീയും കൂടി ബുള്ളറ്റിൽ…………… 💖💖💖💖💖

ബുള്ളറ്റ് നിർത്തി, കാത്തിരുന്നവരുടെ മുൻപിലേക്ക് അവർ വന്നിറങ്ങി……….. കൂളിംഗ് ഗ്ലാസ് ആ മുഖങ്ങൾക്ക് അഴകൊന്ന് കൂട്ടി….. എന്നാൽ നമുക്കങ്ങ് നീങ്ങാം അല്ലെ ഡി കൊച്ചേ…. ബുള്ളറ്റിൽ നിന്നിറങ്ങി കൂളിംഗ് ഗ്ലാസ് പാതി താഴ്ത്തി കൊണ്ട് അവൻ ചോദിച്ചതിന് കണ്ണടച്ച് ഒരു ഫ്ലൈകിസ്സ് കൊടുത്തവൾ തന്റെ സമ്മതമറിയിച്ചു……. പിന്നല്ല….. നീ താൻ എൻ മണവാട്ടി പൊന്നെ….. അവളെ നോക്കി സൈറ്റ് അടിച്ച് അവൻ മുണ്ട് മടക്കിക്കുത്തി,….. കൈകളിൽ അവളുമായി അലോക് ആ റോസാപ്പൂ വഴിത്താരയിലൂടെ ഓരോ അടിവെക്കുമ്പോഴും ഡിം ലൈറ്റ് അവളുടെ ശോണിമയണിഞ്ഞ മുഖത്തെ കൂടുതൽ കൂടുതൽ ബിംബിതമാക്കി……………………. തങ്ങൾക്കായി ഒരുക്കിയ സീറ്റിനു മുൻപിലെത്തിയതും അവനവളെ താഴെ നിർത്തി….

എന്റെ പൊന്നളിയാ സൂപ്പർ എൻട്രി…. ഇതെപ്പോ സെറ്റ് ചയ്തു????? ജോയിച്ചൻ മെല്ലെ അല്ലുവിന്റെ കാതോരം ചോദിച്ചതും അവന്റെ കണ്ണുകൾ ശ്രീയിലേക്ക് നീണ്ടു…… സാധാരണ ഒരു എൻട്രി അവൾക്ക് പണ്ടേ പിടിക്കില്ലല്ലോ… നിശ്ചയം ഉദാഹരിക്കാലോ 😬😬😬😬 ഡിയർ ഫ്രണ്ട്സ്……. അങ്ങെനെ നമ്മുടെ നവദമ്പതികളെല്ലാം ഇവിടെ എത്തിയിട്ടുണ്ട്……….. ആദ്യം തന്നെ അഞ്ച് ജോഡികൾക്കും ഞങ്ങളുടെയെല്ലാം ഹാപ്പി മാര്യേഡ് ലൈഫ്…….. ധ്യാനിന്റെ ശബ്ദം മൈക്കിലൂടെ അവിടെ തങ്ങിനിന്നു…. ഇനി നമുക്ക് ആഘോഷം തുടങ്ങാം അല്ലെ……………. ആദ്യം നമുക്ക് നമ്മുടെ ജോഡികളിൽ നിന്ന് തന്നെ തുടങ്ങാം…………… അത്രയും പറഞ്ഞുകൊണ്ട് കൈയിൽ ഒരു ബൗളുമായി ജുവൽ അവർക്കരികിലേക്ക് നടന്നു……..

പെൺകുട്ടികൾ ഓരോരുത്തരും ഇതിൽനിന്ന് ഒരു നോട്സ് എടുക്കണം.. അതിൽ എന്താണോ പറഞ്ഞിരിക്കുന്നത് അത് നിങ്ങളുടെ ഭർത്താക്കന്മാർക്ക് വേണ്ടി ചെയുകയും വേണം…. ഫങ്ക്ഷൻ തുടങ്ങിയപ്പോഴേ പണിയുമായിയാണ് ജുവൽ അവർക്കരികിലേക്ക് പോയത് ……… ആദ്യത്തെ ഭാഗ്യം ശ്രീയാണ്……. അവൾക്ക് വീണ നോട്സിൽ ഡാൻസ് ആയിരുന്നു……………. ഇട്ട് കൊടുത്ത പാട്ടിനനുസരിച്ച് ആടിയ അവളെ സദസ്സ് ഒന്നടങ്കം ഹർഷാരവത്തോടെ തന്നെ സ്വീകരിച്ചു…. അടുത്ത നറുക്ക് ജാൻവിയ്ക്കായിരുന്നു…… ജോയിച്ചനെ ഇമിറ്റേഷൻ ആയിരുന്നു അവൾക്കുളള പണി……. തള്ള് അവന്റെ കൂടെപ്പിറപ്പായതുകൊണ്ട് അതിനവള് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല……….

നന്ദയ്ക്ക് കിട്ടിയത് മാധുവിന്റെ അഞ്ച് കുറ്റങ്ങൾ പറയാനാണെകിൽ ആഷിയ്ക്ക് കിട്ടിയത് അയോഗിനെ എങ്ങെനെ ദേഷ്യം പിടിപ്പിക്കാം എന്നായിരുന്നു..രണ്ടാളും എങ്ങെനെയൊക്കെയോ അത് ചെയ്തു…. ഏറ്റവുമൊടുവിൽ ദേവുവിലേക്ക് ബൗൾ വന്നു…. അവളെടുത്ത നോട്സ് പാട്ട് പാടാനായിരുന്നു.. തന്റെ പ്രിയപ്പെട്ടവന് വേണ്ടി ഒരു പാട്ട്………. ജുവൽ ദേവുവിന് മൈക്ക് കൈമാറി മാറിനിന്നു…. ആ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു, അതേചിരി കുറച്ചപ്പുറം മാറിനിന്ന മായയിലും വിരിഞ്ഞത് എന്തോ ആരും ശ്രദ്ധിച്ചില്ല….. ആദ്യമൊന്ന് മടിച്ചെങ്കിലും അവനെ നോക്കി മെല്ലെ ശ്വാസം വലിച്ചുവിട്ടവൾ മൈക് പോയിന്റിലേക്ക് ചുണ്ടുകൾ ചേർത്തു……..

നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാന്‍ ഞാന്‍ കാത്തിരുന്ന ദിനം നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാന്‍ ഞാന്‍ കാത്തിരുന്ന ദിനം പ്രണയം പറഞ്ഞിടാന്‍ വയ്യാതെ നിന്നെ ഞാന്‍ പ്രണയിക്കുമീ സുദിനം നിന്നെ പ്രണയിക്കുമീ സുദിനം നിന്നോടെനിക്കുള്ള പ്രണയം…. പ്രണയം…. പ്രണയം.. അരികില്‍, വീണ്ടും വിടരാന്‍ നമ്മള്‍ ശലഭങ്ങളാകുന്ന സുദിനം അരികില്‍ വീണ്ടും വിടരാന്‍ നമ്മള്‍ ശലഭങ്ങളാകുന്ന സുദിനം പറയാനേറെ പറയാതെ മൗനം അരികെ അണയും നിമിഷങ്ങള്‍ കള്ളനും കള്ളിയും കടമിഴിയാലോരോ കഥ പറയും സുദിനം കളമെഴുതും സുദിനം പ്രണയം….. പ്രണയം.

അഴകുള്ള കൗമാരം കനവിന്റെ താലത്തില്‍ നിറമേഴുമാടുന്ന സുദിനം അഴകുള്ള കൗമാരം കനവിന്റെ താലത്തില്‍ നിറമേഴുമാടുന്ന സുദിനം കരളില്‍ നീളെ നുര പോലെ മോഹം വിടരും പടരും കുളിരോടെ വിങ്ങുമീ സന്ധ്യയില്‍ പിരിയുവാനാവാതെ വിരഹിതമായി മൗനം വിടപറയുന്ന ദിനം നിന്നോടെനിക്കുള്ള പ്രണയം ചൊല്ലുവാന്‍ ഞാന്‍ കാത്തിരുന്ന ദിനം പ്രണയം പറഞ്ഞിടാന്‍ വയ്യാതെ നിന്നെ ഞാന്‍ പ്രണയിക്കുമീ സുദിനം നിന്നെ പ്രണയിക്കുമീ സുദിനം നിന്നോടെനിക്കുള്ള പ്രണയം…. പ്രണയം…. പ്രണയം.. ഉള്ളിൽ കവിഞ്ഞൊഴുകുന്ന പ്രണയത്തെ വരികളിലൂടെ പ്രകടിപ്പിക്കാൻ ഇതിനോളം മറ്റൊരു പാട്ടിനു കഴിയില്ല എന്ന് തോന്നിയതുകൊണ്ടാകാം അവളുടെ സ്വരം ആ ഗാനത്തോടൊപ്പം ലയിച്ചുചേർന്നുപോയി…. ഒരുനിമിഷം ആ സദസ്സ് സ്തബ്ധമായി… രുദ്രന്റെ ഹൃദയവും…. അത്രത്തോളം ഉള്ളിലേക്ക് തറഞ്ഞുകയറിയിരുന്നു ആ ശബ്ദം.. 💖💖💖

ഈറനണിഞ്ഞ മിഴികളോടെ അവനരികിൽ വന്നിരുന്ന ദേവുവിനെ ആരാധനയോടെ നോക്കിയിരുന്നുപോയി രുദ്രൻ… !!!! അങ്ങെനെ നമ്മുടെ പെണ്കുട്ടികളെല്ലാം അവരുടെ ടാസ്ക് കംപ്ലീറ്റാക്കിയ സ്ഥിതിയ്ക്ക് ഇനി നമുക്ക് ഒരു ഡ്യൂറ്റ് ഡാൻസ് ആകാം അല്ലെ…………. പറഞ്ഞുതീരും മുൻപേ അവിടെയാകെ ലൈറ്റുകൾ അണിഞ്ഞ് മങ്ങിയ പ്രകാശം മാത്രമായി…… ബോക്സിലൂടെ ഒഴുകിയെത്തുന്ന മധുര ഗാനത്തോടൊപ്പം അവർ ചുവട്വെക്കാൻ തുടങ്ങി……….. അഭിനയം മികച്ചതാക്കാനുള്ള കഠിനശ്രമം തന്നെ രുദ്രനും നടത്തിപ്പോന്നു… അത് കാണും തോറും ദേവുവിന്റെ ഹൃദയം നീറിക്കൊണ്ടേയിരുന്നു… പ്രണയം അഭിനയിക്കുന്നതിലും അപ്പുറം വേദന മറ്റൊന്നിനും നല്കാൻ കഴിയില്ലല്ലോ………… സ്റ്റോപ്പിറ്റ്….. !!!!!!

എല്ലാവരും ആസ്വദിച്ചിരുന്ന ആ വിസ്മയകാഴ്ചയെ അലോസരപ്പെടുത്തികൊണ്ട് ഒരു ശബ്ദം ആ ഹാളിൽ മുഴങ്ങി………. ഞെട്ടിത്തരിച്ചുകൊണ്ട് ഓരോ കണ്ണുകളും ആ ശബ്ദത്തിനുടമയെ തേടിപോയതും അവരുടെ മുഖമാകെ വരിഞ്ഞുമുറുകി……. എല്ലാരും ദേഷ്യത്തോടെ മാത്രം അവനെ നോക്കിയപ്പോൾ അവൾക്ക് മാത്രം അവനിപ്പോഴും ഭീതിയായി നിലകൊണ്ടു…….. നിനക്കെന്താ ഇവിടെ കാര്യം.. ഇറങ്ങിപോ…. അഖിൽ ഗൗരവിന്റെ അടുത്ത് വന്ന് ദേഷ്യം കടിച്ചമർത്തി ശബ്ദം താഴ്ത്തി പറഞ്ഞു…. മാറി നിൽക്കെടാ………. എന്നോട് ഇറങ്ങി പോകാൻ പറയാൻ നിനക്കെന്ത് അർഹതയാടാ ഉള്ളത്???? ഇന്നിവിടെ ദോ ലവളുടെ കൂടെ നിൽക്കേണ്ടവൻ ആയിരുന്നില്ലേ ഞാൻ…. എന്നിട്ട് ഇപ്പോ വേറെഒരുത്തന്റെ കൂടെ പെങ്ങളെ അഴിഞ്ഞാടാൻ വിട്ടിട്ട് നീ കിടന്ന് ചിലയ്ക്കുന്നോ………..

ഗൗരവിന്റെ കണ്ണുകളിൽ ക്രൗര്യത നിറഞ്ഞു……………. നിന്നോട് പോകാനാ പറഞ്ഞേ…… മുഷ്ടി മടക്കി സ്വയം കടിച്ചമർത്തിനിൽക്കുന്ന ദേഷ്യത്തെ ഒതുക്കി ദേവുവിന്റെ അച്ഛൻ അവനോട് പറഞ്ഞു…. നിങ്ങളെന്തൊരു തന്തയാടോ… മോൾക്ക്‌ വല്ലവന്മാരുമായും ബന്ധമുണ്ടായിരുന്നുവെങ്കിൽ എന്തിനായിരുന്നു എന്നെ ആലോചിച്ചേ…….നാണമില്ലല്ലോ അഴിഞ്ഞാടിനടക്കുന്ന ഒരുത്തിയെ എന്റെ തലയിൽ കെട്ടിവെക്കാൻ…. നീ ആള് കൊള്ളാമെടി……….. പിടിച്ചപ്പോ പുളികൊമ്പ് തന്നെ ഹാ…………. എന്നാലും ഡീ.. @##മോളെ…….. അആഹ്…… എന്തോ പറയാനായി ഒരുങ്ങിയതും ശക്തമായി കരണം പുകഞ്ഞ വേദനയിൽ അവൻ താഴേക്ക് വീണു………….. കുറച്ച് നേരം ഇരുട്ട് മാത്രം നിറഞ്ഞതിന് ശേശം അവൻ കണ്ണൊന്ന് ഇറുക്കിതുറന്നു…. തന്റെ മുൻപിൽ താണ്ഡവഭാവത്തിൽ ഉദിച്ചുയർന്ന സൂര്യതേജസ്സോടെ നിൽക്കുന്ന രുദ്രനെ കണ്ട് അവനൊന്ന് ഭയന്നു……..

എണീക്കാൻ ഭാവിച്ചതും രുദ്രന്റെ കൈകൾ അവന്റെ കഴുത്തിലൂടെ പിടിച്ച് അവനെ ഉയർത്തി……… @മോനെ………നീ ആരെയാ അപമാനിച്ചതെന്ന് അറിയുവോ???? എന്റെ ഭാര്യയെ… ഈ രുദ്രപ്രതാപിന്റെ താലിയ്ക്ക് അവകാശിയായവളെ………………… ഫ….. %….നിനക്ക് എങ്ങെനെ ധൈര്യം വന്നെടാ എന്റെ പെണ്ണിനോട് ഇങ്ങെനെ പെരുമാറാൻ … നീ എന്ത് കരുതി? നിന്റെ കളികൾ ആരും അറിയില്ലെന്നോ……………… അവന്റെ വാക്കുകളിൽ നിറഞ്ഞ ഭീകരത ഗൗരവവിനെ ശെരിക്കും പേടിപ്പിച്ചപ്പോൾ ആാാ വാക്കുകളിൽ ദേവുവിന് എന്തെന്നില്ലാത്ത സന്തോഷമാണ് നൽകിയത്…… മോനെ……. ദേവുവിന്റെ അച്ഛൻ എന്തോ സംസാരിക്കാൻ വന്നതും രുദ്രൻ അയാളെ തടഞ്ഞു.. അങ്കിൾ ഈ കാര്യത്തിൽ ഇടപെടേണ്ട….ഇത് എന്റെ പെണ്ണിന് വേണ്ടി ഞാൻ ചെയ്യുന്നതാ…… നീ എന്ത് കരുതി ഗൗരവേ… ഭീഷണയപെടുത്തിയും അവസ്ഥ മുതലെടുത്തും ദേവുവിനോട് പകരം വീട്ടാമെന്നോ????????

ഹഹഹഹ…. എങ്കിൽ നിനക്ക് തെറ്റി.. നിന്നെ കണ്ടപ്പോഴേ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് എനിക്ക് തോന്നിയതാ.. അതൊന്ന് ചെക്ക് ചെയ്യാനാ ഞാൻ ഡൽഹിയിലേക്ക് പോയതും…………. നിന്റെ ഹവാല ഇടപാടും വാണിഭവുമൊന്നും ഞാൻ അറിയില്ല എന്ന് കരുതിയ നിനക്ക് തെറ്റി,,,, ഇവിടേക്ക് ആലോചനയുമായി വരും മുൻപേ അന്വേഷിക്കണമായിരുന്നു നീ നിന്റെ സുഹൃത്ത് മഹിയോട്… ആരാണ് രുദ്രനെന്ന്… !!!മറക്കാനാവാത്ത സമ്മാനം നൽകിയാ അവനെ ഞാൻ ഒരിക്കൽ വിട്ടത്…….. എന്റെ പ്രിയപ്പെട്ടവർക്ക് വേദന സമ്മാനിക്കാൻ നിന്നെ അനുവദിക്കില്ലെന്ന തീരുമാനമായിട്ടാടാ ഞാൻ ഡൽഹിയിൽ നിന്ന് വന്നത്……. നിന്റെ നമ്പർ ട്രാക്ക് ചെയ്ത് തത്കാലത്തേക്ക് ഈ കല്യാണം മുടക്കാൻ എനിക്ക് നിന്നെയൊന്നും ലോക്ക് ചെയ്യേണ്ടിവന്നു.. അത് കൃത്യമായി അഖിൽ ചെയ്യുകയും ചെയ്തു…….

എല്ലാർക്കും മുമ്പിൽ നിന്റെ മുഖം വലിച്ചുകീറാൻ വേണ്ടിത്തന്നെയാ ഇന്ന് നിന്നെ പുറത്ത് വിട്ടത്…. നീ എന്ത് കരുതി ഗൗരവേ….. പുഞ്ചിരിച്ചു മുഖമൂടി അണിഞ്ഞാൽ നിന്നിലെ അസുരനെ ആരും തിരിച്ചറിയില്ലെന്നോ…. !!! ഇനി നിന്റെ ആ പിഴച്ചനാവ് കൊണ്ടോ ദുഷിച്ച കണ്ണ് കൊണ്ടോ എന്റെ പെണ്ണിനെ വേദനിപ്പിച്ചാൽ എന്നിൽ ഞാനായി പൂഴ്ത്തിയ ഒരു മുഖമുണ്ട്..സാക്ഷാൽ രുദ്രന്റെ രൗദ്രഭാവം…….. അത് താങ്ങില്ല നീ….. !!!! ഒരിക്കൽ കൂടി പറയുകയാ ഞാൻ…….. രുദ്രന്റെ ശ്വാസം നിലയ്ക്കും വരെ ദേവുവിനെ ഒരു നുള്ള് മണ്ണുകൊണ്ട് വേദനിപ്പിക്കാൻ ശ്രമിച്ചാൽ……

ഇടംകൈയാലേ അവളെ ചേർത്ത് നിർത്തി ചൂണ്ടുവിരൽനീട്ടി ഗൗരവിനുള്ള അവസാനമുന്നറിയിപ്പ് രുദ്രൻ നൽകി…. അതുവരെ പേടിച്ചരണ്ട് നിന്ന ആളുകൾക്കിടയിലൂടെ കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ മിഴിച്ചു നിൽക്കുന്ന അവളുമായി അവൻ നടന്നു….. കുറച്ച് മുൻപ് പറഞ്ഞ വാക്കുകൾ എന്തിനെന്നുപോലുമറിയാതെ…..💖💖…(തുടരും ) ഇഷ്ടം നിരഞ്ജന RN നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ആദിശൈലം: ഭാഗം 66

Share this story