ഹാർട്ട് ബീറ്റ്…: ഭാഗം 55

ഹാർട്ട് ബീറ്റ്…: ഭാഗം 55

എഴുത്തുകാരി: പ്രാണാ അഗ്നി

അഗ്നിവർദിനെ കാണാനായി അദ്ദേഹത്തിന്റെ ഓഫീസിൽ അക്ഷമനായി കാത്തിരിക്കുകയാണ് മേനോൻ . “സാറിനെ അകത്തേക്ക് വിളിക്കുന്നുണ്ട് “എന്ന് അഗ്നിവർദിന്റെ സെക്രെട്ടറി വന്നു മേനോനോട് പറഞ്ഞു . “ഉം ………”ഇഷ്ടമാകാത്ത രീതിയിൽ ഒന്ന് മൂളി അയാൾ സെക്രെട്ടറിക്കു ഒപ്പം കോൺഫറൻസ് റൂമിലേക്ക് നടന്നു . ഡോർ തുറന്നു അകത്തു കയറിയപ്പോൾ കണ്ടു അഗ്നിവർദിനേയും അദ്ദേഹത്തിന്റെ ചുറ്റുമായി നിരന്നിരിക്കുന്ന മറ്റു ബോർഡ് മേമ്ബേര്സിനെയും.എല്ലാവരുടേയും മുഖഭാവത്തിൽ നിന്നും തന്നെ എന്തോ ഗൗരവം ഉള്ള കാര്യം ആണ് അവർ ചർച്ച ചെയ്തു കൊണ്ട് ഇരുന്നത് എന്ന് മേനോന് മനസ്സിൽ ആയി . “എന്താ അഗ്നിവർദ് കാണണം എന്ന് പറഞ്ഞത് ………”സംസാരത്തിനു തുടക്കം എന്നോണം മേനോൻ ചോദിച്ചു . “മേനോൻ ഇരിക്ക് ……..

“ഒരു ചെയർ ചൂണ്ടി കാണിച്ചു കൊണ്ട് അഗ്നിവർദ് പറഞ്ഞു . മേനോൻ മുഖത്തു വരുത്തിയ ഒരു ചിരിയോടെ അവിടെ പോയി ഇരുപ്പു ഉറപ്പിച്ചു .അവിടെ ഇരിക്കുന്ന എല്ലാവരേയും നോക്കി ഒന്ന് ചിരിക്കാനും മേനോൻ മറന്നില്ല .പക്ഷെ ആരും അയാളെ മൈൻഡ് ചെയ്യാതെ ഗൗരവത്തിൽ തന്നെ ഇരുന്നു . അഗ്നിവർദ് അടുത്ത് ഇരുന്ന ഒരാളെ കണ്ണുകൾ കൊണ്ട് പറഞ്ഞോളൂ എന്ന രീതിയിൽ കാണിച്ചു . “Mr .മേനോൻ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാൻ ആണ് താങ്കളെ വിളിച്ചു വരുത്തിയത് .” “ഉം …….മുഖവുര ഇല്ലാതെ കാര്യം പറഞ്ഞോളൂ ……..” “നിങ്ങൾക്കു ഈ ഹാർട്ട്ബീറ്റ് ഹോസ്പിറ്റലിൽ ഉള്ള ഷെയറുകൾ എല്ലാം പിൻവലിക്കാൻ ഈ ബോർഡ് തീരുമാനിച്ചു ………” “വാട്ട് ………”

അയാളുടെ അലർച്ച അവിടെ മുഴുവൻ മുഴങ്ങി നിന്നു . “ഞാൻ വിൽക്കാതെ നിങ്ങൾക്ക് എങ്ങനെ എന്റെ ഷെയർ കൈകലാക്കാൻ സാധിക്കും എന്റെ ഷെയർ തിരിച്ചു തരുവാൻ ഞാന്‍ ഉദ്ദേശിക്കുന്നില്ലങ്കിലോ ……..” കോപത്തോടെ എല്ലാവരുടെയും നേരേ ചീറി അയാള്‍. മേനോൻ പറഞ്ഞതും അഗ്നിവർദിന്റെ മുഖത്തു ഒരു പുച്ഛച്ചിരി വന്നു നിറഞ്ഞു . “മേനോൻ നമ്മൾ സൈൻ ചെയ്‌ത എഗ്രിമെന്റിൽ ഉണ്ട് ഈ ഹോസ്പിറ്റലിന്റെ അവകാശി ആയ അഗ്നിവർദിനു അദ്ദേഹം അവശ്യപെടുബോൾ ഷെയർ തിരികെ നൽകണം എന്നും .അന്നത്തെ മാർക്കറ്റ് വാല്യൂ അനുസരിച്ചു നമ്മുടെ ഷെയറിനുള്ള വില നൽകുന്നത് ആയിരിക്കും എന്നും .താങ്കൾക്കു വേണമെങ്കിൽ ചെക്ക് ചെയ്യാം …….

“അയാളുടെ മുൻപിലേക്ക് ഒരു ഫയൽ നീട്ടി. വെപ്രാളത്തോടെ ആ ഫയൽ വാങ്ങി മേനോൻ ഓരോ പേപ്പറും വേഗത്തോടെ മറിച്ചു നോക്കി .എല്ലാ ഒന്നും കൂടി വായിച്ചു ഉറപ്പു വരുത്തി. പറഞ്ഞതെല്ലാം ശരിയാണ് എന്ന് ബോധ്യമായതും ഒരു തളർച്ചയോടെ അയാള്‍ കസേരയിലേക്ക് ചാരി ഇരുന്നു പോയി . “പേപ്പേഴ്സ് എല്ലാം റെഡി ആണ് ഇന്ന് തന്നെ സൈൻ ചെയ്യണം ………”അഗ്നിവർദ് മേനോനെ നോക്കി പറഞ്ഞു .അഗ്നിവർദിന്റെ കണ്ണിലെ കോപം മേനോന് തങ്ങാൻ കഴിയുമായിരുന്നില്ല .കൂടെ നിന്നും ചതിച്ചവനോടു തോനുന്ന പകയായിരുന്നു ആ കണ്ണുകളില്‍ എന്ന് മേനോന് മനസ്സിലാക്കാൻ വല്യ സമയം ഒന്നും വേണ്ടി വന്നില്ലാ. ‘ഉം ……..”എന്ന് മൂളുക മാത്രം ആണ് അയാൾ ചെയ്തത് .

തിരിച്ചു ഒന്നും പറഞ്ഞിട്ടോ ന്യായികരിച്ചിട്ടോ കാര്യമില്ലാ എന്ന് അയാൾക്കു അറിയാമായിരുന്നു .എല്ലാം അഗ്നിവർദ് കണക്കു കുട്ടി തന്നെ ആണ് കളിച്ചത് എന്ന് അയാൾക്കു മനസ്സിലായി . തന്റെ മുൻപിലേക്ക് സെക്രെട്ടറി വെച്ച ഓരോ പേപ്പറും അയാൾ നിശബ്‌ദനായി ഇരുന്നു സൈൻ ചെയ്തു . സൈൻ ചെയ്തു വാങ്ങിയ പേപ്പറുകള്‍ ഒന്നും കുടി ചെക്ക് ചെയ്തു നോക്കിയിട്ടു .ഒരു സൂട്ട്ക്കേസിലായി കരുതിയിരുന്ന പണം അഗ്നിവർദ് അയാളക്കു നേരെ നീട്ടി . അഗ്നിവർദിനെ ദയനീയമായി ഒന്ന് നോക്കി മേനോൻ ആ സൂട്ട്ക്കേസ്‌ കൈയ്കളിൽ വാങ്ങി . “അപ്പോൾ ശെരി മേനോനെ കാണാം …….”ഇത്രയും പറഞ്ഞു അയാൾക്കു നേരെ കൈ നീട്ടി . നിസ്സഹായകനായി മേനോൻ അഗ്നിവർദിനു ഷേക്ക്‌ഹാൻഡ് നൽകി തിരിഞ്ഞു നടന്നു .

“മേനോനെ ഒരു മിനിറ്റു ഒരു കാര്യം കൂടി തരാന്‍ മറന്നു …….”എന്ന് പറഞ്ഞു അയാളുടെ അടുത്തേക്ക് നടന്നു .കൈയിൽ ഇരുന്ന ഒരു എൻവലപ്പ് അയാൾക്കു നേരെ നീട്ടി . എന്താണ് എന്നുള്ള രീതിയിൽ സംശയത്തോടെ അയാൾ അഗ്നിവർദിനെ നോക്കി . “നാളെ മുതൽ താങ്കളുടെ സേവനം ഈ ഹോസ്പിറ്റലിന് അവശ്യം ഇല്ലാ ……..പ്രായം ആയില്ലേ കുറച്ചു നാൾ റസ്റ്റ് എടുക്കടോ ……”എന്ന് കളിയാക്കി പറഞ്ഞു കൊണ്ട് അഗ്നിവർദ് റൂമിന്റെ വെളിയിലേക്കു നടന്നു . അദ്ദേഹ പോകുന്നത് എല്ലാം നഷ്ടപെട്ടവനെ പോലെ മേനോന് നോക്കി നിൽക്കുവാൻ മാത്രമേ കഴിഞ്ഞുള്ളു . ഇതേ സമയം നക്ഷയുടെ ക്യാബിനിൽ . “കാർത്തി നിനക്ക് പ്രതിയെ കാണണ്ടേ “അദർവ് “ഞാൻ ആദ്യം ഒന്ന് പോയി പരിചപ്പെടട്ടെ എന്നിട്ടു നിങ്ങൾ വന്നാൽ മതി ” “ശെരിയാടാ ………എങ്കിൽ നീ ചെല്ല് .”

എല്ലാവരേയും നോക്കി ഒന്ന് ചിരിച്ചു കാണിച്ചു കാർത്തി ദിയയുട ക്യാബിനിലേക്ക് നടന്നു . അപ്പോളും എല്ലാ സത്യങ്ങളും തെളിഞ്ഞൂ എന്ന് മസ്സിലാവാതെ എങ്ങനെ രക്ഷപെടാം എന്ന ചിന്തയിൽ ഇരിക്കുകയായിരുന്നു ദിയ . ഡോറും തള്ളി തുറന്നു കാർത്തി അങ്ങോട്ടേക്ക് കയറി ചെന്നു .അവന്റെ ഒപ്പം രണ്ട്‌ പൊലീസ് ഓഫീസേഴ്‌സും “ഗുഡ് മോർണിംഗ് ഡോക്ടർ ദിയ …….”എന്ന് പറഞ്ഞു കയറി വരുന്ന ഓഫീസറെ കണ്ടു ദിയ ഇരുന്നിടത്തു നിന്നും അറിയാതെ എഴുനേറ്റു പോയി . “ദിയ ഞാൻ എ.സി .പി കാർത്തിക്ക് വർമ്മ ജോസഫ് കൊലപാതകം ഞാൻ ആണ് അനേഷിക്കുന്നത് രാവിലെ നമ്മൾ കണ്ടിരുന്നു അദർവിന്റെ ഒപ്പം ……”എന്ന് പറഞ്ഞ കൊണ്ട് അവളുടെ ടേബിളിന്റെ ഫ്രന്റിലായി കിടന്ന കസേര വലിച്ചിട്ടു അതില്‍ ഇരുപ്പു ഉറപ്പിച്ചു . അപ്പോളും ഒരു അന്താളിപ്പോടെ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു ദിയ . “ഇരിക്കഡോ ……..

ഞാൻ കുറച്ചു കാര്യം ചോദിക്കട്ടെ ……..”ചിരിച്ചു കൊണ്ട് അവൻ പറഞ്ഞതും വേണ്ട വേണം പോലെ അവൾ എങ്ങനെയോ ആ കസേരയിൽ ഇരുന്നു . “ജോസഫ് മരണപ്പെടുന്ന അന്ന് ദിയ ഹോസ്പിറ്റലിൽ ഉണ്ടായിരുന്നോ………” “ഇല്ലാ……. ഞാൻ അന്ന് ലീവിൽ ആയിരുന്നു .” “ഉം …….എപ്പോൾ ആണ് ജോസഫ് മരിച്ച വിവരം ദിയ അറിയുന്നത് …….” ‘പിറ്റേന്നു ഹോസ്പിറ്റലിൽ എത്തിയപ്പോൾ …….” “പക്ഷേ ദിയ അന്ന് ഡ്യൂട്ടിയിൽ ആയിരുന്നു എന്ന് ആണല്ലോ റെക്കോർഡ്‌സ് പറയുന്നത് ” “അത് …….അത് …….ഞാൻ ശെരിക്കും ഓർക്കുന്നില്ല ………..ശെരിയാ ഞാൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു .പക്ഷേ എന്റെ പേഷ്യന്റ് ആല്ലാത്തതു കൊണ്ട് അയാൾ മരിച്ച വിവരം ഞാൻ പിറ്റേന്ന് ആണ് അറിഞ്ഞത് ………”എങ്ങനെയോ വിക്കി അവൾ വെപ്രാളത്തോടെ പറഞ്ഞു ഒപ്പിച്ചു . “അപ്പോൾ ജോസഫിനെ ദിയ കണ്ടിട്ടേ ഇല്ലാ ……..” “ഇല്ലാ ….ഓഫീസർ …….എന്റെ പേഷ്യന്റ് അല്ലാ അയാള്‍ എന്ന് ഞാൻ പറഞ്ഞു ഇല്ലേ ………

“അവൾ തെല്ലു ഒരു അനിഷ്ടത്തോടെ പറഞ്ഞു . “ദിയമോളെ ….പക്ഷേ എല്ലാം കൈവിട്ടു പോയല്ലോ ……ഇനിയും കള്ളങ്ങൾ പറഞ്ഞു പിടിച്ചു നിൽകാം എന്ന് നീ കരുതണ്ട …..വേഗം എല്ലാം സത്യം സത്യം ആയി പറഞ്ഞോ ………” “എന്ത് സത്യം ……അദർവിന്റെ ഫ്രണ്ട് ആണ് എന്നു കരുതി നക്ഷയെ രക്ഷികാൻ എല്ലാ കുറ്റങ്ങളും എന്റെ തലയിൽ കെട്ടി വെയ്ക്കാം എന്ന് കരുതണ്ടാ……..”ദേശ്യത്തോടെ കാർത്തിക്കിന്റെ നേരെ തിരിഞ്ഞു കൊണ്ട് ദിയ പറഞ്ഞു തീർന്നതും കരണം പുകച്ചുള്ള ഒരു അടി ആയിരുന്ന . “പെണ്ണല്ലേ …പോട്ടെ പോട്ടെ എന്ന് വെകുബോൾ മനുഷ്യന്റെ ക്ഷമയെ പരീകിഷിക്കുന്നോ ……..ഇൻസ്‌പെക്ടർ അറസ്റ്റ് ഹെർ ………’അവസാന വാചകം ഒരു അലർച്ച തന്നെ ആയിരുന്നു .അവന്റെ ശബ്ദം ഉയർന്നതും ദിയയുടെ ശരീരം പേടിയോടെ വിറച്ചു .

ഇൻസ്‌പെക്ടർ മുൻപോട്ടു വന്നു ദിയയുടെ കൈകളില്‍ വിലങ്ങുകൾ അണിയിച്ചു . “അപ്പോൾ പോകുവല്ലേ ബാക്കി ചോദ്യം ചെയ്യൽ എല്ലാം സ്റ്റേഷനിൽ ചെന്നിട്ടു നമുക്ക് തൂങ്ങാം കേട്ടോ ദിയ ഡാക്കിട്ടറേ …………”അവളെ നോക്കി പരിഹാസത്തോടെ കാർത്തി പറഞ്ഞു . ഒന്നും താങ്ങാന്‍ ആവാതെ അവൾ തല താഴ്ത്തി നിന്നു .മനസ്സ് കൊണ്ട് പൂര്‍ണമായി ബോദ്ധ്യമായിരുന്നു അവൾക്കു എല്ലാം കള്ളങ്ങളും പിടിക്കപ്പെട്ടു എന്ന് .ഇനി ഒന്നും പറഞ്ഞു പിടിച്ചു നിൽക്കുവാൻ ആവില്ല എന്നും . അവളെയും കൊണ്ട് കാർത്തി പുറത്തേക്കു ഇറങ്ങിയതും എല്ലാവരും അത്ഭുതത്തോടെ നോക്കി . നക്ഷയാണ് കുറ്റക്കാരി എന്ന് കണ്ടിരുന്ന സ്ഥാനത്ത് ദിയയാണ് എല്ലാം ചെയ്തത് എന്നറിഞ്ഞ് എല്ലാവരും അവക്ഞയോടെ അവളെ നോക്കി. ആരെയും നോക്കുവാൻ ആവാതെ അപമാന ഭാരത്താൽ തലയും താഴ്ത്തി നടന്നു .

“ഒന്ന് നിന്നെ ………”നക്ഷയുടെ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി എല്ലാവരുടേയും കണ്ണുകൾ നക്ഷയിൽ തറച്ചു നിന്നു . “എന്തെങ്കിലും ദേശ്യം ഉണ്ടായിരുന്ന എങ്കിൽ നിനക്ക് എന്നോട് തീർക്കാമായിരുന്നു .പാവം പിടിച്ച ഒരു മനുഷ്യന്റെ ജീവൻ എടുക്കേണ്ട കാര്യം ഇല്ലായിരുന്നു …..”ധൈര്യത്തിൽ ആണ് നെച്ചു പറഞ്ഞു തുടങ്ങിയത് എങ്കിലും അവസാനം എത്തിയപ്പോൾ അവളുടെ ശബ്ദം ഇടറി . “നീ ഒരു ഡോക്ടർ തന്നെ ആണോ ……..മനുഷ്യ ജീവൻ സംരക്ഷിക്കാൻ ഭൂമിയിൽ ജനിച്ച ദൈവത്തിന്റെ അനുഗ്രഹം ഉള്ളവർ .നിന്നെ പോലുള്ളവർ അതിനു അപമാനം ആണ് .സ്വന്തം താല്പര്യത്തിനായി ഒരാളെ കൊല്ലാന്‍ പോലും മടിയില്ലാത്ത നികൃഷ്ട ജന്മം …….”നക്ഷ പറയുന്ന ഓരോ വാക്കും ചാട്ടുളി പോലെ ആണ് ദിയയിൽ വന്നു പതിച്ചത് .അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകി .

” നിന്റെ ഒരു തുള്ളി കണ്ണുനീര്‍ ഈ മണ്ണിൽ വീരരുത് .ഇവിടം വെന്തു വെണ്ണീർ ആയി പോകും .നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം എനിക്കുണ്ട്. അത് എന്നോട് നീ ചെയ്തതിനല്ലാ. ഒരു പാവം മനുഷ്യനെ ജീവിതത്തിലേക്ക് ഞാന്‍ പ്രതീക്ഷയോടെ തിരിച്ചു കൊണ്ടുവന്നിട്ട് നീ അത് ഇല്ലാതാക്കിയതിന് .നിന്റെ ദേഹത്ത് എന്റെ കൈ തോടേണ്ടി വന്നാല്‍ അത് അറുത്തു മാറ്റുന്നത് ആണ് നല്ലതു എന്ന് കരുതുന്നവളാണ് ഞാൻ ……അതുകൊണ്ട് മാത്രം നക്ഷ ഒന്നും ചെയ്യാതെ നിയമത്തിനു വിട്ടു കൊടുക്കുകയാണു നിന്നെ.” “കാർത്തിയേട്ടാ……. ഇവൾക്കു നിയമം അനുശാസിക്കുന്ന ഏറ്റവും വല്യ ശിക്ഷ തന്നെ വാങ്ങി കൊടുക്കണം .വെറുതെ വിടരുത് ഇവളെ പോലെ ഉള്ളവരെ ” അവൾ പറഞ്ഞതിന് സമ്മതം എന്നോണം കാർത്തി ചിരിച്ചു കൊണ്ട് നക്ഷക്കു നേരെ കണ്ണുകൾ അടച്ചു .

“നെച്ചു നീ ഇതു അവളുടെ കൈയിൽ കൊടുത്തേക്കു .ഇത് കൊടുക്കാൻ ഏറ്റവും യോഗ്യ നീ തന്നെ ആണ് “നെച്ചുവിന്റെ കൈയിൽ ഒരു കവർ കൊടുത്തു കൊണ്ട് ആദരവ് പറഞ്ഞു .കവറിന്റ മുൻപിൽ ഉള്ള അഡ്രസ് കണ്ടപ്പോൾ തന്നെ നെച്ചുവിന് മനസ്സിലായി അതിൽ എന്താണ് ഉള്ളത് എന്ന് . അവൾ ഒരു ചിരിയോടെ ദിയയുടെ കൈയിലേക്ക് അത് വെച്ച് കൊടുത്തു . “ഇനി നീ വെറും ദിയയാണ് .കൊലപാതകി എന്ന മേൽവിലാസം മാത്രം സ്വന്തം ആയുള്ള ദിയ …….”ഇത്രയും പറഞ്ഞു അവൾ അദർവിന്റെ അടുത്തേക്ക് മാറി നിന്നു . കാർത്തി ആദിയേയും നക്ഷയേയും അദർവിനേയും ഒന്ന് നോക്കി യാത്രപറഞ്ഞൂ ദിയയും ആയി മുൻപോട്ടു നടന്നു . ഹോസ്പിറ്റലിന്റ് ഫ്രോന്റിൽ നിറഞ്ഞു നിന്ന മാധ്യമങ്ങളുടെ മുൻപിലേക്ക് ആണ് കാർത്തി ദിയയും ആയി ഇറങ്ങി ചെന്നത് .

ക്യാമറക്കു മുൻപിൽ തൻറെ മുഖം പതിയാതെ കൈയ്കൾ കൊണ്ട് മറച്ചു പിടിച്ചു അവൾ .എല്ലാവരുടേയും മുൻപിൽ കൂടി അപഹാസ്യയെ പോലെ നടന്നു . എല്ലാം നഷ്ട്ടപ്പെട്ട് തന്റെ മകളുടെ ഭാവിയും ജീവിതവും എല്ലാം കൺമുൻപിൽ കുടി ഒലിച്ചു പോകുന്നത് നോക്കി നിൽക്കുവാൻ മാത്രമേ മേനോന് കഴിഞ്ഞുള്ളു .മക്കള്‍ക്ക് തിന്മ ചൊല്ലി കൊടുത്തു വളര്‍ത്തിയ എല്ലാ അച്ഛന്മാരും കാണേണ്ടി വരുന്ന കാഴ്ച്ച ആവും ഇതു എന്ന് ആ നിമിഷം അയാൾക്ക് തോന്നി . എത്ര പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും എപ്പോളും വിജയം നന്മക്കു തന്നെ ആയിരിക്കും …….. തുടരും നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ഹാർട്ട് ബീറ്റ്…: ഭാഗം 54

Share this story