മധുരനൊമ്പരം…..🍒🍒 : ഭാഗം 3

മധുരനൊമ്പരം…..🍒🍒 : ഭാഗം 3

എഴുത്തുകാരി: റിൻസി പ്രിൻസ്‌

പിണങ്ങി മാറി ഇരിക്കുന്നവളുടെ അരികിലേക്ക് വന്നു തോളിൽ പിടിച്ചു സോഫി…… അവളുടെ സാന്നിധ്യം അറിഞ്ഞു ആ കൈ കുടഞ്ഞെറിഞ്ഞു അനു…… “ഹാ……! പിണങ്ങല്ലെടി…… “നീ അവിടെ വച്ചു ഭയങ്കര ഡയലോഗ് ആയിരുന്നല്ലോ…. “അത് അവിടെ വച്ചു മാത്രം അല്ല, നിന്റെ മുഖത്ത് നോക്കി പറയും ഞാൻ, നീ എന്തിനാ ഇത്രയും ജാട ഇട്ടു നില്കുന്നത്, ആ രാഹുൽ ചേട്ടന് എന്താണ് കുഴപ്പം, സുന്ദരൻ അല്ലേ, സൽസ്വഭാവി അല്ലേ….. ഇപ്പോൾ നല്ല ജോലിയും ആയി….. “നീ ഒന്ന് നിർത്തുണ്ടോ…..? അനുരാധായ്ക്ക് ദേഷ്യം വന്നിരുന്നു….. “നീ ഇപ്പോഴും നിന്റെ ആ അജ്ഞാത കാമുകനെ സ്വപ്നം കണ്ടിരിക്കുവാണോ……? “നീ ഒന്ന് പോയെ, പ്രേമിച്ചില്ല എങ്കിൽ ജീവിക്കാൻ പറ്റില്ല എന്ന് നിയമം വല്ലോം ഉണ്ടോ…..?

എനിക്ക് രാഹുൽ ചേട്ടനെ അങ്ങനെ കാണാൻ കഴിയില്ല……. ഒരാളോട് അനുരാധയ്ക്ക് ആയി സ്നേഹം തോന്നുന്നുണ്ട് എങ്കിൽ അത്‌ നീ പറഞ്ഞ ഈ അജ്ഞാത കാമുകനോട്‌ ആയിരിക്കും………. അയാൾ കണ്മുന്നിൽ വന്നില്ലെങ്കിൽ എന്റെ അച്ഛനും അമ്മയും കണ്ടു പിടിക്കുന്ന ആൾ മാത്രം മതി…….. അത്രയും അവളോട് പറഞ്ഞെങ്കിലും അനുരാധ ഓർക്കുക ആയിരുന്നു, ഒരിക്കലും കണ്ടെത്താൻ കഴിയില്ല എങ്കിലും ഈ കാത്തിരിപ്പിനും ഒരു സുഖം ഉണ്ട്,എന്നെങ്കിലും ഒരിക്കൽ ഈ അപരിചിത്വത്തിന്റെ പടവുകൾ കടന്ന് കാതങ്ങൾ താണ്ടി ആരോ വരുമെന്ന് ഒരു പ്രതീക്ഷ….. ഏതോ ചക്രവളത്തിന് അപ്പുറം തന്നെ സ്വപ്നം കാണുന്ന ഒരു ഹൃദയം ഉണ്ടാകും എന്ന് ഉള്ള യാഥാർഥ്യം ആകാത്ത ഒരു പ്രതീക്ഷ ……

ഏതോ ഒരു ദേശാടനകിളി പ്രണയത്തിന്റെ സന്ദേശം പേറി വരും എന്ന പ്രതീക്ഷ………. അങ്ങനെ ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്ത പ്രതീക്ഷകൾ ആണ് അനുരാധയുടെ പ്രണയം…… തിരികെ കോളേജിൽ നിന്ന് ഇറങ്ങിയപ്പോൾ എല്ലാ ദിവസവും മുടങ്ങാതെ കയറുന്ന ബെക്കറിയിൽ കയറി സ്ഥിരം ഡ്രിങ്‌സും സ്വീറ്റനയും ഒക്കെ കഴിച്ചു, സോഫിയുടെ കത്തി അടി കെട്ട് നടക്കുമ്പോൾ ആണ് ഒരു കൊച്ചു സ്കൂൾ പെൺകുട്ടി അടുത്തേക്ക് വന്നത്, അവളുടെ കൈയ്യിൽ ഒരു ഗിഫ്റ്റ് ബോക്സ്‌ ഉണ്ടായിരുന്നു…….. “അനുരാധ ചേച്ചി അല്ലേ…..? ആ പെൺകുട്ടി അരികിൽ വന്നു നിന്ന് ചോദിച്ചു ……. “അതെ……. “ഇത് ഒരു ചേട്ടൻ ഇപ്പോൾ ചേച്ചിക്ക് തരാൻ പറഞ്ഞതാ….. അത്‌ പറഞ്ഞു ആ കുട്ടി ആ ഗിഫ്റ്റ് ബോക്സ്‌ അവളുടെ കൈയ്യിൽ കൊടുത്തു……..

“ഏത് ചേട്ടൻ…..? ഇപ്പോൾ ബൈക്കിൽ പോയി….. “എനിക്ക് ബസ് വരും…… അത്രയും പറഞ്ഞു ബോക്സ് കൈയ്യിൽ തന്ന് ആ പെൺകുട്ടി ഓടി പോയി….. “ഇത് കൊള്ളാലോഡി…… ഇത് ഏതാണ് പുതിയ അവതാരം……. സോഫി അവളുടെ കൈയ്യിൽ ഇരുന്ന ബോക്സ് എടുത്ത് നോക്കി പറഞ്ഞു……. ” എനിക്ക് അറിയില്ല…….! “നമ്മുക്ക് തുറകാം വാ…….!! സോഫിയ പറയുമ്പോൾ അനുരാധ അത്‌ തുറക്കാൻ തുടങ്ങി….. ഒട്ടൊരു കൗതുകത്തോടെ തുറന്നു……. ആദ്യം ഒരു കത്ത് ആയിരുന്നു……. “എന്റെ കാശിത്തുമ്പയ്‌ക്ക്…..🌼 ആദ്യ വരികൾ വായിച്ചപ്പോൾ തന്നെ ഹൃദയത്താളം വർധിച്ചു……. ബാക്കി വായിക്കാൻ ആകാംഷയും പരിഭ്രാന്തിയും നിറഞ്ഞു…… ആർത്തിയോടെ സോഫിയുടെ കൈയ്യിൽ നിന്നും ആ കത്ത് തട്ടിപ്പറിച്ചു, കാത്തിരുന്ന എന്തോ കിട്ടിയപോലെ…….

“എന്റെ കാശിത്തുമ്പയ്‌ക്ക്…..🌼 എന്നെ മറന്നോ…..? 5 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു കത്ത് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല……. നിന്റെ അസാന്നിധ്യത്തിൽ പോലും ഞാൻ ആ സാനിധ്യം അറിഞ്ഞു,എന്നിൽ പല വർണ്ണങ്ങളിൽ നീ നിറഞ്ഞു, എന്റെ വെയിൽ മങ്ങിയ പകലുകളിൽ നിറസൂര്യനാളം ആയി നീ, സ്വപ്‌നങ്ങൾ മരിച്ച രാവുകളിൽ സ്വപ്നകൊട്ടാരങ്ങൾ സമ്മാനിച്ചു…… രാവിന്റെ അന്ത്യയാമങ്ങളിൽ രാപ്പാടിയുടെ പാട്ടിന്റെ താളത്തിന് ഒപ്പം നിന്റെ മുഖം എന്നിൽ തെളിഞ്ഞു വന്നു, ഏതൊരു മനുഷ്യന്റെയും ഉള്ളിൽ വസന്തം വിരിയിച്ച ഒരാൾ ഉണ്ടാകും,അനേകശതം ശകുന്തങ്ങളെ പാടിപ്പിച്ച ഒരാൾ ഉണ്ടാകും,അത്തരത്തിൽ എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു ഗസൽ ആണ് എന്റെ കാശിതുമ്പ,അവസാന ശ്വാസം വരെ എന്റെ പ്രാണനിൽ ചേർന്നിരിക്കണം ഈ ഗസൽ എന്നാണ് എന്റെ ആഗ്രഹം……

“ഈ ജീവിതകാലം മുഴുവൻ നിന്റെ പ്രണയം നുകർന്നു ആ ലഹരിയുടെ മധുരത്തിൽ എനിക്ക് ജീവിക്കണം. അതിന്റെ ഉന്മാദം എന്നെ മത്ത് പിടിപ്പിക്കും വരെ നിന്നെ പുണർന്നു നിന്റെ കരവലയങ്ങളിൽ എനിക്ക് വിശ്രമം കൊള്ളണം……” എന്ന് കാശിത്തുമ്പയുടെ മാത്രം……. വായിച്ചു കഴിഞ്ഞപ്പോൾ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ കണ്ണുകൾ നിറഞ്ഞു……. മറഞ്ഞിരുന്ന് തന്നെ പറ്റിക്കുന്നത് ആരാണെന്ന് അറിയില്ല, എങ്കിലും ആ വാക്കുകളും കത്തും അറിയാതെയാണെങ്കിലും ഹൃദയത്തിൽ ഒരു ചലനം സൃഷ്ട്ടിക്കുന്നുണ്ട്. ” ആരായിരിക്കും അനു ഇത്…… “ആരെങ്കിലും പറ്റിക്കാൻ ചെയ്യുന്നത് ആയിരിക്കും, ” ഒന്ന് പോടീ അഞ്ചുവർഷമായി നിന്നെ പറ്റിക്കാൻ ആർക്കോ വലിയ ഭ്രാന്ത് അല്ലേ……… പറ്റിക്കാൻ ഒന്നുമല്ല, നിന്നെ ഒളിഞ്ഞിരുന്നു സ്നേഹിക്കുന്ന ഒരാളാണ് ഇതിന് പിന്നിൽ……

നീ എന്തായാലും ഈ ബോക്സ് തുറന്നെ……. നമുക്ക് അറിയാലോ അതില് എന്താണ് എന്ന്….. ആ ബോക്സ് പൊട്ടിച്ച് അതിൽ നിന്നും കുഞ്ഞു ഒരു ബോക്സു പുറത്തേക്ക് വന്നു….. പുറത്തെടുത്തത് വാടാത്ത മനോഹരമായ പൂക്കൾ ആയിരുന്നു…… “ഇതാണ് കാശിതുമ്പ….. അനുരാധ ആവേശത്തോടെ പറഞ്ഞു….. പറഞ്ഞപ്പോൾ അവളുടെ മുഖത്തെ ഉത്സാഹം സോഫി ശ്രേദ്ധിച്ചു……. ” കാശിത്തുമ്പ……? ഏതാണെങ്കിലും ആ ഒരു വെറൈറ്റി കാമുകൻ ആണ് നിന്റെ……. സാധാരണ കാമുകീകാമുകന്മാരുടെ സമ്മാനിക്കുന്നത് റോസാപൂവ് മുല്ലപ്പൂവ് ചെമ്പകമൊ ഒക്കെ ആണ്……. ഇത് വ്യത്യസ്തമായി കാശിത്തുമ്പ പോലൊരു പൂവ് നിനക്ക് തരാൻ മാത്രം എന്താണ് അതിൻറെ കാരണം എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല…….. “ചിലപ്പോൾ വ്യത്യസ്തമായ ഒരു രീതി പിന്തുടർന്ന് ആയിരിക്കും……

സോഫി അത് പറഞ്ഞപ്പോൾ അവളും ചിന്തിച്ചിരുന്നത് അത്‌ തന്നെയായിരുന്നു, വ്യത്യസ്തമായ ഒരു പൂവാണ് കാശിത്തുമ്പ, ചില നാട്ടു ഭാഗങ്ങൾ മാത്രം കാണുന്ന ഒന്ന്…. അത്‌ തനിക്ക് സമ്മാനമായി നൽകാൻ എന്ത് വ്യത്യസ്തത ആകും കണ്ടിട്ടുണ്ടാവുക….. അങ്ങനെ പല സംശയങ്ങൾ പലപ്പോഴായി തന്നെ മുൻപിൽ വന്നിരുന്നു, പക്ഷേ ചോദിക്കാൻ ആളിനെ ഒരു പരിചയവും ഇല്ലല്ലോ………. ഒരു അഡ്രസ്സും ഇല്ലാതെ ഒരു കത്ത്, ആകെ രണ്ട് വട്ടമേ ആൾ കത്ത് നൽകിയിട്ടുള്ളു……. “നിന്റെ മുഖത്ത് ചുവന്നു നിൽക്കുന്ന ഈ കുരു കണ്ടപ്പോഴേ ഞാൻ ഓർത്തു, ആരോ നിന്നെ കാര്യമായി സ്നേഹിക്കുന്നുണ്ട് എന്ന്…. സോഫി കളിയായി പറഞ്ഞു…. “പോ പെണ്ണെ…… അവളോട് കൃത്രിമ പരിഭവം കാണിച്ചു….. ചിന്തകൾക്ക് വിരാമമിട്ടു എങ്കിലും എന്തുകൊണ്ട് ആ കത്തു ഒരിക്കലും ഉപേക്ഷിക്കാൻ തനിക്ക് തോന്നിയിട്ടില്ല……

പക്ഷേ അയാളുടെ മനസ്സിൽ തോന്നുന്ന വികാരം എന്തെന്ന് തനിക്ക് അറിയുകയും ഇല്ല…….. ആളെ അറിയില്ല……!! ആരോടും ഇന്നോളം പ്രണയം തോന്നിയിട്ടുമില്ല…….. ആളുടെ കത്തുകളിലെ വരികളിൽ ഒക്കെ പ്രണയമായിരുന്നു…… ആ വാക്കുകളോടും അക്ഷരങ്ങളോടും തനിക്ക് പ്രിയം ഉണ്ടെങ്കിലും ഒരു പ്രണയമായി അത് വളർന്നിരുന്നു എന്ന് എനിക്ക് തന്നെ അറിയില്ല……. അങ്ങനെ ചോദിച്ചാൽ അതിനു മതിയായ ഒരു ഉത്തരവും തൻറെ കയ്യിൽ ഇല്ല…….. അല്ലെങ്കിലും ആരാണെന്ന് പോലും അറിയാത്ത ഒരാളോട് എങ്ങനെയാണ് പ്രണയം തോന്നുന്നത്………. പക്ഷേ ആ വാക്കുകളും അക്ഷരങ്ങളും ഒക്കെ തനിക്ക് പ്രിയപ്പെട്ടവയാണ്…….. √√√√√√🌹🌹🌹🌹🌹🌹√√√√√√√√

വൈകുന്നേരം വീട്ടിലേക്ക് ചെല്ലുമ്പോൾ, അവിടെ അച്ഛനും അമ്മയും തകൃതിയായി ചെസ്സ് കളിക്കുന്ന തിരക്കിലാണ്…… അച്ഛൻറെ ഒരു ശീലമാണിത്, അമ്മ പലപ്പോഴും തോറ്റു കൊടുക്കാറുണ്ട് എന്ന് മാത്രം……. മനപൂർവം അച്ഛനെ ജയിക്കാൻ വേണ്ടി അമ്മ തോറ്റു കൊടുക്കാറുണ്ട്……. ജീവിതത്തിൽ പലപ്പോഴും അമ്മ അങ്ങനെ ആയിരുന്നു, അങ്ങനെ മാത്രമേ കഴിയുകയുള്ളൂ എന്ന് പല പ്രാവശ്യം തോന്നിയിട്ടുണ്ട്…… ഡിഗ്രിയും പി ജിയും ഒക്കെ കഴിഞ്ഞ് അച്ഛൻറെ സന്തോഷത്തിനുവേണ്ടി അല്ലെങ്കിൽ തറവാടിന്റെ അകത്തളങ്ങളിലേക്ക് തളക്കപ്പെട്ടത് അച്ഛനുവേണ്ടി മാത്രമായിരുന്നു……… അങ്ങനെ എത്രയോ സ്ത്രീകൾ ഉണ്ടാകും………. ഒരു ദിവസം വെറുതെ അടുക്കാൻ വേണ്ടി എടുത്തപ്പോഴാണ് അമ്മയുടെ സർട്ടിഫിക്കറ്റുകൾ കാണുന്നത്…….

ഉയർന്ന മാർക്കോട് കൂടി ഉള്ള അമ്മയുടെ സർട്ടിഫിക്കറ്റ് കണ്ടപ്പോൾ സത്യം പറഞ്ഞാൽ അത്ഭുതമാണ് തോന്നിയത്…….. ഒരിക്കലും അമ്മ സംസാരിച്ചിട്ടില്ല അറിവുള്ള ഒരാളെപ്പോലെ……. പക്ഷേ അമ്മയുടെ മാർക്ക് ലിസ്റ്റ് എനിക്ക് പറയാതെ പറഞ്ഞു തന്നിരുന്നു അമ്മയുടെ കഴിവുകൾ……… പിന്നീട് പാട്ടിനും ഡാൻസിനും മെഡലുകൾ ഒക്കെ എനിക്ക് കാണിച്ചു തന്നിരുന്നു……. അമ്മയുടെ ഉള്ളിലുണ്ടായിരുന്ന കലാകാരിയെ കുറിച്ച് ചോദിച്ചപ്പോൾ വിവാഹം കഴിഞ്ഞ് ഭർത്താവും കുഞ്ഞുങ്ങളും മാത്രമായിരുന്നു തന്റെ ലോകം എന്ന ഒറ്റവാക്കിൽ അമ്മ മറുപടി ഒതുക്കി……. സത്യമാണ് നമുക്ക് ചുറ്റും ഒരുപാട് ആളുകളുണ്ട് നമ്മളറിയാത്ത കഴിവുകൾ ഉള്ളിലുള്ളവർ…… ചിലപ്പോൾ അത് നമ്മുടെ അമ്മ ആയിരിക്കും, നമ്മൾ അറിയുന്നില്ലെന്ന് മാത്രം…….. വൈകുന്നേരമായപ്പോഴേക്കും അച്ഛൻ പുറത്തേക്കു പോയി…..

ഇനി കൂട്ടുകാരോട് ഒക്കെ സംസാരിച്ചു തിരിച്ചു വരും………. എല്ലാവർക്കും അച്ഛൻ പ്രിയപ്പെട്ട ഒരാൾ ആണ്…….. അതുകൊണ്ടുതന്നെ സംസാരം അച്ഛനും ഇഷ്ടമുള്ള ഒന്നാണ്……. പക്ഷേ ഒരുപാട് വൈകാതെ ഒരു 8 മണിയോടുകൂടി അച്ഛൻ തിരികെ വരും……. അങ്ങേയറ്റം 9:00 അതിനപ്പുറം അച്ഛൻ പോകാറില്ല……. ആ സമയത്ത് അച്ഛൻ വരിക പതിവാണ്…….. ഞാനും അമ്മയും ടിവി കണ്ടു കൊണ്ടിരുന്നപ്പോഴാണ് അച്ഛൻ കയറിവന്നത്………. അച്ഛനെ കണ്ടതും അമ്മ ടിവി ഒക്കെ നിർത്തി ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പുകൾക്കായി അടുക്കളയിൽ നിന്ന് പാത്രങ്ങളും മറ്റും എടുത്തു കൊണ്ടു വരാൻ തുടങ്ങി…….. വീണ്ടും ഓരോന്നൊക്കെ പറഞ്ഞു അങ്ങനെ ഇരുന്നു അപ്പോഴാണ് അച്ഛൻ ചോദിച്ചത്…… “അനു നിനക്ക് പി എസ് സി പരീക്ഷ ഇല്ലേ……? “ഉവ്വ് അച്ഛാ….. ശനിയാഴ്ചയാണ്, സോഫിയും ഉണ്ട്……

ഭാഗ്യത്തിന് ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേ സെൻറർ ആണ് കിട്ടിയിരിക്കുന്നത്…… “എവിടെയാണ് സെൻറർ…… ” ഒരുപാട് ദൂരെയല്ല…… നമ്മുടെ ഇവിടെ അടുത്ത് തന്നെയാണ്……. ഞാൻ പഠിച്ച ഹൈസ്കൂളിൽ തന്നെയാണ് സെൻറർ……. ” എന്നാണെങ്കിലും പരീക്ഷ എഴുതണം, കിട്ടിയാലും കിട്ടിയില്ലെങ്കിലും അതൊരു എക്സ്പീരിയൻസ് തന്നെയാണ്…….. അച്ഛൻ പറഞ്ഞപ്പോൾ ഞാനും സന്തോഷപൂർവ്വം തലയാട്ടി…… “ഞാൻ രാവിലെ കണ്ടിരുന്നു നമ്മുടെ ഫാദർ ബഞ്ചമിനെ…….. ഫാദർ പറഞ്ഞു നിന്നെ ഇപ്പം അവിടെക്ക് കാണാനില്ലല്ലോ എന്ന് ………. “ശനിയാഴ്ച അവിടേക്ക് ഒന്ന് പോകണം എന്ന് കരുതിയതാണ്…… പക്ഷേ സമയം കിട്ടുമെന്നു തോന്നുന്നില്ല…….

പരീക്ഷ കഴിഞ്ഞു വരുമ്പോഴേക്കും ക്ഷീണിച്ചു പോകും…….. ഞായറാഴ്ച പോകാം…… ” അങ്ങനെയാണെങ്കിൽ ഞായറാഴ്ച വൈകുന്നേരം പോയാൽ മതി…… രാവിലെ ഫാദർ തിരക്കിലായിരിക്കും….. കുർബാന ഉള്ളതുകൊണ്ട്……. ” അത് ശരിയാ…….. അങ്ങനെയാണെങ്കിൽ ഞായറാഴ്ച വൈകുന്നേരം പോകാം …… ഞങ്ങളുടെ നാട്ടിലെ റോമൻ കത്തോലിക്കാ ഇടവകയിലെ ഒരു വികാരിയച്ചൻ ആണ് ഫാദർ ബഞ്ചമിൻ…… ഫാദർ അല്പം സംഗീത ഭ്രാന്ത് ഉള്ള കൂട്ടത്തിലാണ്……… സ്വന്തമായി ഒരു മ്യൂസിക് ബാൻഡ് ഒക്കെ…….. തനിക്ക് കുട്ടിക്കാലം മുതലേ സംഗീതത്തിൽ അല്പം താൽപര്യവും കഴിവും ഉള്ളതുകൊണ്ട് നന്നായി പാടും……… അങ്ങനെയാണ് അച്ഛൻറെ മ്യൂസിക് ബാൻഡിൽ ചേരുന്നത്……….

സാധാരണ അച്ഛൻമാരെപ്പോലെ സിനിമാഗാനങ്ങൾ ഒക്കെ ഒഴിവാക്കി ഡിവോഷണൽ സോങ്ങുകൾ മാത്രം പഠിപ്പിക്കുന്ന ഒരാൾ ഒന്നുമല്ല ബഞ്ചമിൻ അച്ഛൻ,…… അതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്……… വളരെ രസകരമായ ഒരു മനുഷ്യനാണ് അദ്ദേഹം……… എല്ലാവരോടും നല്ല ചിരിച്ചു സന്തോഷത്തോടെ ഇടപെടുന്ന ഒരു അച്ഛൻ…….. ആ പള്ളിയിൽ നടക്കുന്ന കല്യാണങ്ങൾക്കും മറ്റും പാടാറുള്ളത് അച്ഛന്റെ മ്യൂസിക് ബാന്റ് തന്നെ ആണ്…… താനും അവിടെ പാടാൻ പോകാറുണ്ട്…….. അതിനൊന്നും തന്റെ വീട്ടിൽ യാതൊരുവിധ പിണക്കവും ഇല്ല എങ്കിലും അമ്പലത്തിലെ കമ്മറ്റിയിൽ നിന്നും പലപ്പോഴും ആയി പല മുറുമുറുപ്പുകൾ ഉയർന്നിട്ടുണ്ട്……. ” നമ്മൾ നായർ സമുദായത്തിൽ ഉള്ളവരാണ് നമ്മൾ മറ്റു സമുദായങ്ങളിൽ പോകാൻ പാടില്ല എന്നൊക്കെ അച്ഛനെ ഉപദേശിക്കാറുണ്ട്……

അച്ഛൻ അതൊന്നും കാര്യം ആക്കാറില്ല…… ആ നിമിഷം അച്ഛനോട് എനിക്ക് തോന്നിയ ബഹുമാനം ചെറുതായിരുന്നില്ല……. കുറേനേരം ചിന്തിച്ചിരുന്ന അപ്പോഴാണ് വാതിലിൽ മുട്ട് കേട്ടത്…….. അപ്പോൾ തന്നെ അച്ഛൻറെ മുഖം മാറിയിരുന്നു……. ഏട്ടൻ ആയിരിക്കും എന്ന് എല്ലാർക്കും ഉറപ്പായിരുന്നു…… ഞാൻ പെട്ടെന്ന് തന്നെ ചെന്നു വാതിൽ തുറന്നു…… പ്രതീക്ഷ തെറ്റിക്കാതെ അനന്തുവേട്ട നന്നായി ഒന്ന് ചിരിച്ചു കാണിച്ചു എന്ന് വേണമെങ്കിൽ പറയാം…… ഞാൻ പരിഭവത്തോടെ മറ്റെങ്ങൊ നോക്കി……. ” സോറി ഡി…… ഞാൻ മറന്നത് അല്ല…… ഇന്നലെ പാർട്ടിയുടെ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു…….. അതുകൊണ്ട് ഉച്ച കഴിയുന്നതുവരെ ഞാൻ തിരക്കിലായിരുന്നു…….

അതുകൊണ്ടാണ് രാവിലെ എനിക്ക് വരാൻ കഴിയാഞ്ഞത്…….. തിരുവനന്തപുരം വരെ പോകേണ്ട ഒരു ആവശ്യമുണ്ടായിരുന്നു…….. അത്‌ പറഞ്ഞ് കയ്യിലിരുന്ന ഒരു ടെക്സ്റ്റൈൽ കവറും ഒപ്പം രണ്ട് വലിയ ഡയറി മിൽക്ക് പാക്കറ്റും കൂടി കയ്യിലേക്ക് വെച്ച് തന്നു….. ചോക്ലേറ്റ് കണ്ടപ്പോൾ ഏട്ടനോട് തോന്നിയ പരിഭവം ഒക്കെ ആ നിമിഷംതന്നെ മാറിയിരുന്നു…… അപ്പോഴേക്കും അച്ഛൻ ടിവിയുടെ വോളിയം കൂട്ടി ഏട്ടനോട് ഉള്ള പ്രതിഷേധം അറിയിച്ചിരുന്നു……. ” തിരുവനന്തപുരത്ത് പോയി അത്രേ….. ആരെ കേൾപ്പിക്കാൻ ആടീ നിന്റെ മോൻ ഈ കള്ളം ഒക്കെ പറയുന്നത്…….. അച്ഛൻ അമ്മയോട് വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു…… ചേട്ടൻറെ മുഖഭാവം കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്……

“ഈ മൂപീന്നിനെ ഇന്ന് ഞാൻ….. ഏട്ടൻ ദേഷ്യത്തോടെ എങ്കിലും പതുക്കെ പറഞ്ഞപ്പോൾ ഞാൻ കണ്ണടച്ച് ഒന്നും പറയണ്ട എന്ന് ആംഗ്യം കാണിച്ചു…… ” തിരുവനന്തപുരം ഇവനൊക്കെ കണ്ടിട്ടുണ്ടോ…….. ദൈവത്തിനറിയാം…….!! അച്ഛൻ വിടാൻ ഭാവമില്ല…. അപ്പോഴേക്കും അമ്മ പ്രതീക്ഷയോടെ അടുക്കളയിൽ നിന്ന് ഇറങ്ങി വന്നു …….. “ഈ കാർന്നോർക്ക് കിടക്കാറായില്ലെടി…… ദേഷ്യത്തോടെ അച്ഛനെക്കുറിച്ച് എന്നോട് പറഞ്ഞ് അമ്മയെ ഒന്ന് രൂക്ഷമായി നോക്കി ഏട്ടൻ മുറിയിലേക്ക് കയറി പോയപ്പോൾ അച്ഛനും ഏട്ടനെ തന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു……. ഭക്ഷണം എടുത്ത് വെച്ചതിനുശേഷം അമ്മ എന്നോട് പറഞ്ഞു….. ” നീ പോയി അനന്തുവിനെ വിളിച്ചിട്ട് വാ……. അച്ഛൻറെ മുഖത്തേക്ക് ഞാനൊന്നു നോക്കി…… അപ്പോൾ വിളിച്ചോണ്ട് വന്നോളൂ എന്ന ഭാവമായിരുന്നു അച്ഛൻറെ മുഖത്ത്……

ഏട്ടനോട് എന്തെങ്കിലുമൊക്കെ പറയും എങ്കിലും ഏട്ടൻ ഇങ്ങനെ പാർട്ടിയുമായി നടന്ന് ജീവിതം നശിപ്പിക്കുന്ന വിഷമം മാത്രമാണ് അച്ഛന് ഉള്ളത് എന്ന് എല്ലാവർക്കുമറിയായിരുന്നു…… ഏട്ടന് പോലും…….!! ഞാൻ മുറിയിലേക്ക് ചെല്ലുമ്പോൾ ഏട്ടൻ കുളി കഴിഞ്ഞ് ഇറങ്ങിയ നിലയിലായിരുന്നു……. ഞാൻ ഏട്ടനെ നോക്കി ഒന്ന് പുഞ്ചിരിച്ചു….. ” ഭക്ഷണം കഴിക്കുന്നില്ലേ…….!! “വേണ്ട നിൻറെ തന്തയുടെ കൂടെയിരുന്ന് കഴിച്ചാൽ എനിക്ക് ഭക്ഷണം ഇറങ്ങില്ല…… ഏട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ രൂക്ഷമായി ഒന്ന് നോക്കി….. ” അപ്പൊ ഏട്ടൻറെ ആരും അല്ലേ……..? അതിന് ഏട്ടൻ മറുപടിയൊന്നും പറഞ്ഞില്ല….. ” ഏട്ടനോട് അച്ഛന് പിണക്കം ഒന്നും ഇല്ല…… ഏട്ടൻ ഇങ്ങനെ ജീവിതം നശിപ്പിച്ചു കളയുന്ന പരിഭവം മാത്രമേ അച്ഛൻ ഉള്ളൂ……. ” ജീവിതം ഒന്നും നശിപ്പിച്ചുകളയുന്നില്ല……

എല്ലാവർക്കും അവരവരുടെ ജീവിതത്തെ പറ്റിയും അവരുടെ രാഷ്ട്രീയ പാർട്ടികളെ പറ്റിയുമൊക്കെ സ്വന്തമായി ഒരു നിലപാട് ഉണ്ടാകും…… എന്റെ രാഷ്ട്രീയപാർട്ടിയെപ്പറ്റി എനിക്കൊരു നിലപാടുണ്ട്…….. എനിക്കിഷ്ടം സാമൂഹിക സേവനം ആണ്, അതുകൊണ്ട് ഞാൻ അത് തിരഞ്ഞെടുത്തു എന്ന് മാത്രം……. ഒരു ജോലിയും ചെയ്യാതെ ഉഴപ്പി ഞാൻ ഇങ്ങനെ രാഷ്ട്രീയത്തിൻറെ പുറകെ മാത്രം നടക്കുകയായിരുന്നു എങ്കിൽ അച്ഛനെ പറയുന്നതൊക്കെ കാര്യം ഉണ്ടായിരുന്നു…… ഞാൻ അങ്ങനെ ഒന്നും അല്ലല്ലോ…….. സ്വന്തമായി എനിക്ക് ഒരു സംരംഭം ഉണ്ട്……. അത് ഞാൻ നന്നായിട്ട് ചെയ്യുന്നുണ്ട്……. പിന്നീട് ഇത് പറയുന്നത് ഒരു അർത്ഥമില്ലാത്ത കാര്യമല്ലെ….. ” കയർ ഫാക്ടറിയിൽ നിന്ന് എന്ത് ലാഭം കിട്ടാൻ ആണ് ഏട്ടാ…..

“ലാഭം മാത്രം ഉദ്ദേശിച്ചല്ല ഞാൻ അത് തുടങ്ങിയത്, കുട്ടനാട് പോലൊരു നാട്ടിൽ കയർഫാക്ടറി കൊണ്ട് എത്രപേർക്കാണ് ഉപജീവനം നടക്കാൻ പോകുന്നത് എന്ന് നിനക്കറിയുമോ……..? അത്‌ മാത്രമേ ഞാൻ നോക്കിയിട്ട് ഉള്ളൂ, അല്ലാതെ ലാഭമോ നഷ്ടമോ ഒന്നും ഞാൻ നോക്കിയിട്ടില്ല……… ലാഭമുണ്ട്……… വലിയ ലാഭമൊന്നും ഇല്ലെങ്കിലും നഷ്ടമില്ലാതെ കാര്യങ്ങൾ നടന്നു പോകുന്നു……. “ആയിക്കോട്ടെ…….!! പിന്നെ ശനിയാഴ്ച എനിക്കൊരു പിഎസ്സിയുടെ പരീക്ഷ ഉണ്ട്……. രജിസ്റ്റർ നമ്പർ പറഞ്ഞുതരാം എന്തെങ്കിലും സഖാവിന് ചെയ്യാൻ പറ്റുമോ…… നോക്കാലോ സഖാവിന്റെ പിടിപാട്…… ” എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ഞാനൊന്നും ചെയ്യില്ല….. അങ്ങനെ എൻറെ പെങ്ങൾ അർഹതയില്ലാത്ത ജോലി വാങ്ങേണ്ട കാര്യമില്ല…….

അർഹതയുള്ള ഒരുപാട് ആളുകൾ പുറത്ത് നിൽക്കുമ്പോൾ നീ അങ്ങനെ ചേട്ടൻറെ ലേബലിൽ ജോലി മേടിക്കേണ്ട…….. നമ്മുടെ നാട്ടിലുള്ള മുഴുവൻ ആളുകളും ഇങ്ങനെ ചെയ്യാൻ തുടങ്ങിയ നമ്മൾ എന്ത് ചെയ്യും……. അതുകൊണ്ട് അത് വേണ്ട…….! “എനിക്ക് നിങ്ങളെ കൊണ്ട് ഇങ്ങനെ ഒരു ഉപകാരം പോലും ഇല്ലാതായി പോയല്ലോ ചേട്ടാ…… ” ഞാൻ ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നത് എൻറെ വീട്ടുകാർക്ക് ജോലി വാങ്ങി കൊടുക്കാൻ അല്ല……. നാടിന് നന്മയുള്ള കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ്…… ” സമ്മതിച്ചു…….! നിങ്ങൾ തന്നെ അടുത്ത ചെഗുവേര……. ” എടീ ചുവപ്പിനോട് പ്രണയം തോന്നിയിട്ടുള്ളവരൊക്കെ നല്ല മനസ്സുള്ള മനുഷ്യർ മാത്രമാണ്……. മനുഷ്യത്വത്തിന്റെ പ്രതീകമാണ് ചുവന്ന കൊടി……!! “സമ്മതിച്ചു ……..! ഇവിടെ തൽക്കാലം എൻറെ അമ്മയൊടെ അല്പം മനുഷ്യത്വം കാണിക്കൂ…….

ആ പാവത്തിന് ഒരു ആഗ്രഹമുണ്ട് ഇന്ന് എൻറെ പിറന്നാൾ ആയിട്ട് എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണം എന്ന്……. ഒന്ന് വന്നിരിക്കു….. ” ശരി വന്നിരിക്കാം……! പക്ഷേ ഒരു കാര്യം, “എന്താ…..? “നിന്റെ അച്ഛന് എന്നെ നോക്കി ചിരിക്കാൻ പാടില്ല…….! ഹിറ്റ് ചിത്രമായ സന്ദേശത്തിലെ പോലെ ഏട്ടൻ പറഞ്ഞപ്പോൾ ഞാനും ഏട്ടനും ഒരുമിച്ച് അവിടെനിന്ന് പൊട്ടി ചിരിച്ചിരുന്നു……. ശേഷം ഒരുമിച്ചാണ് എല്ലാവരും ഭക്ഷണം കഴിച്ചത്……. ഭക്ഷണം കഴിച്ചപ്പോൾ അച്ഛൻ ഏതായാലും വലുതായൊന്നും സംസാരിച്ച് ഏട്ടനെ ബുദ്ധിമുട്ടിച്ചില്ല……… രുചിയോടെ തന്നെ ഭക്ഷണം കഴിച്ചു…….. എത്ര തിരക്കാണെങ്കിലും അച്ഛനും ഏട്ടനും എൻറെ പിറന്നാളിന് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും എന്ന് എനിക്ക് ഉറപ്പാണ്………

അതുകൊണ്ടാണ് അത്രയും വൈകിട്ടും ഏട്ടൻ പുറത്തു നിന്നും ഒന്നും കഴിക്കാതെ വന്നത് എന്ന കാര്യവും എനിക്ക് ഉറപ്പായിരുന്നു……. അങ്ങനെ ശനിയാഴ്ച സോഫിയും അനുവും പി എസ് സി പരീക്ഷ എഴുതാൻ തയ്യാറായി ആണ് പോയിരുന്നത്…… ആദ്യമായാണ് പിഎസ്സിയുടെ പരീക്ഷ എഴുതുന്നത്, അതിൻറെ എല്ലാ ഭയവും ഉണ്ടായിരുന്നു……. അവിടെ ചെന്ന് ഹോൾ കണ്ടുപിടിച്ചു ഇരുന്നു കഴിഞ്ഞു വെരിഫിക്കേഷൻ തുടങ്ങാറായപ്പോൾ ആണ് ഐഡൻറിറ്റി കാർഡ് എടുത്തിട്ടില്ല എന്ന കാര്യം ഓർത്തത്, പിന്നീട് എന്ത് ചെയ്യും എന്ന് ഭയന്ന് നിന്ന് നിൽക്കുകയായിരുന്നു……. എനിക്ക് പരീക്ഷ എഴുതാൻ പറ്റില്ല എന്ന് ഞാൻ ഉറപ്പിച്ചു…… പേരും മറ്റും എഴുതാനുള്ള എ ഫോർ ഷീറ്റ് ലഭിച്ചതിനു ശേഷമാണ് ഹോളിലേക്ക് കടന്നു വന്നിരുന്ന സർ എല്ലാവരുടെയും അടുത്ത് വെരിഫിക്കേഷന് വേണ്ടി എത്തിയത്……

തൻറെ അരികിലും ആൾ എത്തി…… എന്റെ അരികിലെക്ക് വന്നു ഐഡന്റിറ്റി കാർഡ് ചോദിച്ചു…. പെട്ടെന്ന് ദയനീയമായി അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി…… “സോറി സർ…… ടെൻഷന്റെ ഇടയിൽ ഞാൻ കാർഡ് എടുക്കാൻ മറന്നു പോയി……. “മറന്നു പോയോ…..? അത്‌ ഇല്ലാതെ പരീക്ഷ എഴുതാൻ പറ്റില്ല കൂട്ടി….. വളരെ ഗംഭീരം ഉള്ള ഒരു ശബ്ദം കാതിലേക്ക് എത്തിയിരുന്നു……. അപ്പോഴാണ് അയാളെ ശരിക്കുമൊന്നു നോക്കിയത്, മുണ്ടാണ് വേഷം ചെറുപ്പക്കാരനാണ് ചെറിയൊരു താടിയും ഒരു കണ്ണടയും ഒക്കെ വെച്ചിട്ടുണ്ട്…… നല്ല നീളവും അതിനുള്ള വണ്ണവും ഒത്ത ഒരു ആൺ രൂപം….. “ടെൻഷന്റെ ഇടയിൽ ഞാൻ മറന്നു പോയതാണ്…….

വീട്ടിൽ വിളിച്ചുപറഞ്ഞാൽ കൊണ്ടുവരും….. ഞാനൊന്ന് ഏട്ടനെ വിളിച്ചു പറഞ്ഞോട്ടെ……… ” സമയം ഒരുപാട് ആയഡോ ഇനിയിപ്പോ വെരിഫിക്കേഷൻ നടത്താതെ തന്നെ എങ്ങനെ എക്സാം ഹോളിൽ ഇരിക്കുന്നത്…….. മാത്രമല്ല താൻ ഇവിടെ ഹോളിൽ ഇരിക്കുന്ന ആൾ കൂടിയാണ് അതിനിടയിൽ വിളിച്ചു പറഞ്ഞാലും താനിപ്പോൾ പുറത്തേക്ക് പോകണ്ടേ, അതുമാത്രമല്ല അത് നിയമത്തിനു പറ്റുന്ന കാര്യമല്ല……. അടുത്ത പ്രാവശ്യം നോക്കാം……!! ” അങ്ങനെ പറയല്ലേ സർ….. ഒരുപാട് ആഗ്രഹത്തോടെ ആണ് ഞാൻ വന്നത്……. ആദ്യമായിട്ടാണ് പരീക്ഷ. എഴുതുന്നതിന്റെ ഒരു ഭയം ഉള്ളതുകൊണ്ടാണ്……. “ഫോൺ കയ്യിലുണ്ടോ……? ” ഇല്ല പുറത്ത് എസ്‌ ടി ഡി ബൂത്തിൽ പോയി വിളിക്കാം എന്നാണ് കരുതിയത്…… ”

അപ്പുറത്തെ ബൂത്തിൽ പോയി വിളിച്ച് സാധനം എടുത്തു കൊണ്ടു വരുമ്പോഴേക്കും സമയം ഒരുപാട് വൈകും…… കരയാറായി നിൽക്കുന്ന തന്നെ കണ്ടതു കൊണ്ടായിരിക്കാം ആളുടെ മുഖത്ത് നേരിയ ഒരു സങ്കടം അനുഭവപ്പെടുന്നത് കണ്ടിരുന്നു…… ഞാനിപ്പോൾ കരഞ്ഞു പോകും എന്ന് അവസ്ഥയിലായിരുന്നു നിന്നിരുന്നത്……. അത് കണ്ടിട്ടാവും ആള് ചോദിച്ചു….. ” ഏട്ടൻറെ നമ്പർ കാണാതെ അറിയൂമൊ….. ” അറിയാം…….. ” വിളിച്ചു പറഞ്ഞാൽ ഒരു 15 മിനിറ്റിനുള്ളിൽ ആൾ ഇവിടെ സാധനം കൊണ്ട് എത്തിക്കുമൊ……? ” എത്തിക്കും സർ…… ഇവിടെ അടുത്ത് തന്നെയാണ് വീട്…….. ഏട്ടൻ ഇവിടെ പാർട്ടി ഓഫീസിൽ ഉണ്ടാകും…… “ഉറപ്പാണോ…..? ” ഉറപ്പാണ്…….. ഏട്ടന് വണ്ടി ഉണ്ട്….. ”

എങ്കിൽ നമ്പർ പറ….. പോക്കറ്റിൽ നിന്നും ഫോൺ എടുത്തു കൊണ്ട് പറഞ്ഞു….. പറഞ്ഞു കൊടുത്ത നമ്പർ ഒക്കെ ശ്രദ്ധയോടുകൂടി കീപാഡ് ഫോണിൽ അമർത്തി അദ്ദേഹം കാൾ ചെയ്തു…… ” ഏട്ടൻറെ പേരെന്താണ്…..? ” അനന്ദു…… ” ശരി ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ……. 10 മിനിറ്റിനുള്ളിൽ ആൾ സാധനവുമായി ഇവിടെ വന്നാൽ തനിക്ക് പരീക്ഷ എഴുതാം…… അല്ലെങ്കിൽ ഞാൻ നിസ്സഹായനാണ്….. അങ്ങനെ പറഞ്ഞപ്പോൾ ഒരു സമാധാനം തോന്നിയിരുന്നു…… നന്ദിയോടെ അയാളുടെ മുഖത്തേക്ക് നോക്കി തലയാട്ടി………..(തുടരും ) നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. … ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 2

Share this story