മധുരനൊമ്പരം…..🍒🍒 : ഭാഗം 5

മധുരനൊമ്പരം…..🍒🍒 : ഭാഗം 5

എഴുത്തുകാരി: റിൻസി പ്രിൻസ്‌

പെട്ടെന്ന് ആൾ തന്റെ അരികിലേക്ക് വന്നു…….. ഒപ്പം ഒരു പ്രേത്യേക സുഗന്ധവും…….. താനും പരിചിതമായ ഒരു പുഞ്ചിരി ആൾക്ക് സമ്മാനിച്ചിരുന്നു……. ” എന്താ ഇവിടെ……? പരിചയമുള്ള ആളുകളോട് ചോദിക്കുന്നത് പോലെ തന്നെ ആൾ ചോദിച്ചു……… “ആതിര എന്റെ ചെറിയഛന്റെ മോൾ ആണ്……. വയ്യാന്നു വിളിച്ചു പറഞ്ഞു …….. “ഓ…… ആ കുട്ടി കിടക്കുകയാണ്……. “അവളെ കൊണ്ടുപോകാൻ വേണ്ടി വന്നതാണ്……… ” ആതിര ബാക്ക് ബെഞ്ചിൽ കിടക്കുകയാണ്……….. ആ കുട്ടിക്ക് ഒരു തലകറക്കം പോലെ…….. രാവിലെ ഒന്നും കഴിച്ചിട്ട് ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞു……. ഹോസ്പിറ്റലിൽ കൊണ്ടു പോകാം എന്ന് പറഞ്ഞപ്പോൾ വേണ്ടെന്ന് പറഞ്ഞു…… പിന്നെ ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ചാണ് വീട്ടിൽ വിളിച്ചു പറഞ്ഞത്……..

ചിലപ്പോൾ പനിയുടെ ആയിരിക്കും……… ഈ പ്രായത്തിൽ കുട്ടികൾ രാവിലെ നന്നായി ഭക്ഷണം കഴിക്കണം……… ട്യൂഷനും മറ്റും ഉള്ള തിരക്ക് കാരണം മിക്ക കുട്ടികളും രാവിലെ ഭക്ഷണം കഴിക്കാതെ ആണ് വരുന്നത്………. ഈ പ്രായത്തിലുള്ള കുട്ടികളുടെ ബുദ്ധി വളർച്ചയും നന്നായി ബാധിക്കുന്ന ഒരു കാര്യം രാവിലത്തെ ഭക്ഷണം ആണ്……. ഞാൻ അപ്പോഴും ആ മുഖത്തേക്ക് തന്നെയാണ് നോക്കിയത്….. സംസാരത്തിനിടയിൽ ആളുടെ കണ്ണുകൾ വിടരുകയും ചെറുതാവുകയും ഒക്കെ ചെയ്യുന്നുണ്ട്, അത് കണ്ടപ്പോൾ ഒരു പ്രത്യേക സൗന്ദര്യം തോന്നിയിരുന്നു……… നീണ്ട കണ്ണുകളാണ് ആളുടെ പ്രത്യേകത എന്ന് തോന്നിയിരുന്നു……… അതുപോലെതന്നെ നീണ്ട മൂക്കും……..

ഇടയ്ക്കിടെ സംസാരിക്കുമ്പോൾ വച്ചിരിക്കുന്ന കണ്ണാടിയുടെ ഫ്രെയിം അല്പമൊന്ന് ഉയർത്തി ഉയർത്തി വയ്ക്കുന്നുണ്ട്……. “ആതിരേ വിളിക്കാം, വരു….. ക്ലാസ്മുറിയുടെ അകത്തേക്ക് ക്ഷണിച്ചപ്പോൾ കയറാൻ എനിക്ക് ഒരു അല്പം മടിയുണ്ടായിരുന്നു……. ” സാരമില്ല വന്നോളൂ…… ആൾ പറഞ്ഞപ്പോൾ ഞാൻ ഒന്നുകൂടി അകത്തേക്ക് കയറി നടന്നു …….. തളർന്ന പോലെ ഉറങ്ങുകയാണ് അവൾ……… എന്നെ കണ്ടപ്പോൾ ആ മുഖത്ത് ആശ്വാസം തെളിഞ്ഞു നിന്നിരുന്നു……. ” ഹോസ്പിറ്റലിലേക്ക് ആണോ പോകുന്നത്…….. ആൾ ചോദിച്ചപ്പോൾ ഞാൻ പെട്ടെന്ന് ആതിരയുടെ മുഖത്തുനിന്നും മുഖം മാറ്റി, ആളെ നോക്കിയിരുന്നു……. “വീട്ടിലേക്കാണ് പോകുന്നത്…… അവിടെ ചെന്നിട്ട് വൈകുന്നേരം ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും…… അങ്ങനെ പറയാൻ ആണ് ആ നിമിഷം തോന്നിയിരുന്നത്…….

“എങ്ങനെ പോകും……!! ” ഞാൻ ഓട്ടോ വിളിച്ചിട്ടാണ് വന്നത്…….. ഞങ്ങളോടൊപ്പം ഓട്ടോയുടെ അരികിൽ വരെ ആളും വന്നിരുന്നു………. അതിനുശേഷം ഞാൻ നന്ദിസൂചകമായി അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കിയിരുന്നു……….. ” ഇവിടെ സാർ ആണല്ലേ…… ” ഇപ്പൊ വന്നിട്ടേ ഉള്ളൂ…… വിസിറ്റിംഗ് പൊസിഷൻ ആണ്…… ” ശരി…… വരട്ടെ….. അത്രയും ആളോട് പറഞ്ഞതിനുശേഷം ഞാനും ഓട്ടോയിലേക്ക് കയറിയിരുന്നു……….. ഓട്ടോ വിട്ടതിനുശേഷവും എൻറെ മനസ്സിൽ ആ മുഖം മാത്രം തെളിമയോടെ നിന്നു…… അതിൻറെ കാരണമെന്തെന്ന് എനിക്ക് തന്നെ മനസ്സിലായിരുന്നില്ല……… ഇതുവരെ ഒരിക്കലും ആരോടും തോന്നാത്ത എന്തോ ഒരു അനുഭൂതി ആളുടെ അരികിൽ നിൽക്കുമ്പോൾ എനിക്ക് തോന്നുന്നത് പോലെ………

ഒരു പക്ഷേ അന്ന് എന്നെ സഹായിച്ചത് കൊണ്ടുള്ള ഒരു നന്ദി ആയിരിക്കും അത് എന്ന് വിശ്വസിക്കാൻ ആയിരുന്നു എനിക്ക് ഇഷ്ടം……. പക്ഷേ അയാളുടെ മുഖം മാത്രം എൻറെ മനസ്സിൽ തെളിഞ്ഞു തെളിഞ്ഞു വരുന്നത് എന്താണ് എന്ന ചിന്ത ആയിരുന്നു വന്നുകൊണ്ടിരുന്നത്…….. അല്ലെങ്കിലും അങ്ങനെ ജീവിതത്തിൽ വന്നുപോകുന്ന ചിലർ ഉണ്ട്, ഒരു നോട്ടം കൊണ്ടോ ചിരി കൊണ്ടോ നമ്മുടെ ജീവിതത്തിൽ വലിയ സന്തോഷം നൽകി കടന്നു പോയവർ……. ചില വാക്കിൽ, നോക്കിൽ, സ്പർശത്തിൽ, ഗന്ധത്തിൽ ഒക്കെ ഓർമയിൽ മായാതെ തെളിഞ്ഞു നില്കുന്നവർ……… ഒരിക്കലും കാണാൻ പോലും സാധ്യത ഇല്ല എങ്കിൽ പോലും വെറുതെ ആൾക്കൂട്ടത്തിൽ തിരയുന്നവർ…………. എന്തേലും ഒക്കെ അവിശേഷിപ്പുകൾ നമ്മളിൽ ബാക്കി ആക്കി ജീവിതത്തിൽ വന്നു പോകുന്നവർ…… അങ്ങനെ ഒരു മുഖം ആകാം……!! √√√√√√√🌼🌼🌼🌼

വീട്ടിലേക്ക് ചെല്ലുന്നതിനുമുൻപ് ബാങ്കിന് അടുത്ത് നിന്നും ചെറിയമ്മയും കൂട്ടി……. ചെറിയമ്മയോട് അവളെ കൊണ്ട് ആശുപത്രിയിൽ പോകണം എന്ന് പറഞ്ഞിരുന്നു……… അതുകൊണ്ട് തന്നെ എന്നെ വീട്ടിലേക്ക് ഇറക്കി, അതിനുശേഷം അവർ രണ്ടുപേരും ആശുപത്രിയിലേക്കാണ് പോയത്………. വീട്ടിലേക്ക് ചെന്നപ്പോഴേക്കും അമ്മ ആകുലതയോടെ കാര്യങ്ങൾ തിരക്കാനായി അരികിൽ വന്നിരുന്നു……. ഭക്ഷണം കഴിക്കാത്തത് കൊണ്ടാണ് എന്നൊക്കെ പറഞ്ഞപ്പോൾ അമ്മയ്ക്ക് ദേഷ്യമാണ് തോന്നിയത്………. അല്ലെങ്കിലും അതൊന്നും അമ്മയ്ക്ക് ഇഷ്ടമല്ല…….. ഞങ്ങൾ ആണെങ്കിലും രാവിലെ കഴിക്കാതെ ഒന്നും പോകാൻ അമ്മ സമ്മതിക്കാറുണ്ടായിരുന്നില്ല……… ”

രേണുകേ ഇങ്ങോട്ട് വരട്ടെ….. രണ്ട് പറയുന്നുണ്ട് ഞാൻ…. കൊച്ചിനെ ആഹാരം കഴിക്കാതെ ആണോ ക്ലാസിൽ പറഞ്ഞുവിടുന്നത്……. അതിൽ കുറിച്ചുള്ള പഠിത്തമൊക്കെ മതിയെന്ന് വിളിച്ചു പറയണം അവനോട്…….. അമ്മ ഓരോന്ന് പറയാൻ തുടങ്ങി ഒരുപാട് നാളുകൾക്ക് ശേഷം കിട്ടിയ ഒരു അവധി ദിവസത്തിൻറെ സന്തോഷത്തിൽ ഞാൻ മുറിയിലേക്ക് ചെന്ന് ഡ്രസ്സ് ഒക്കെ മാറി ഒന്നുറങ്ങാൻ ഉള്ള തയ്യാറെടുപ്പ് നടത്തി…….. ഉറങ്ങാൻ പോകുന്നതിനു മുൻപും എന്തുകൊണ്ടോ ആ രൂപം മനസ്സിലേക്ക് ഓടി വന്നു…….. എന്തോ ഒന്ന് അയാളിലേക്ക് എന്നെ വലിച്ചടുപ്പിക്കും പോലെ…….. ഒരു കാന്തികശക്തി വലയം ചെയ്യുന്നു …….. എന്തായിരിക്കും അത്……? അത് മാത്രം ഉത്തരം ഇല്ലാത്ത ചോദ്യം ആയി മനസ്സിൽ അവശേഷിക്കുന്നു………!! ആളുടെ ചിരി കാണാൻ നല്ല ഭംഗിയാണ്…….

അത് മാത്രം വിചാരിച്ചു…….. പെട്ടെന്ന് കണ്ണ് അടഞ്ഞു പോയിരുന്നു……. ഉണർന്നപ്പോഴേക്കും വൈകുന്നേരമായിരുന്നു…….. കണ്ണാടിയിലേക്ക് ആണ് ചെന്ന് ആദ്യം നോക്കിയത്…… അപ്പോൾ അന്ന് സോഫി പറഞ്ഞ ആ കുരു കുറച്ചുകൂടി വ്യക്തമായി പഴുത്ത് നിൽപ്പുണ്ട്……… ഇന്നോ നാളെയോ പൊട്ടുന്ന സ്ഥിതിയിലാണ് അത് നിൽക്കുന്നത്……… കൈകൾ കൊണ്ട് തൊട്ടുനോക്കിയപ്പോൾ തന്നെ വലിയ വേദന അനുഭവപ്പെട്ടിരുന്നു…… പെട്ടെന്ന് സോഫി പറഞ്ഞ കാര്യം ഓർമ്മ വന്നു……. ” നിന്നെ ആരോ കാര്യമായി പ്രേമിക്കുന്നുണ്ട്……. അതിൻറെ ലക്ഷണമാണ് ഈ കുരു……..” ഒരുവേള അത് ഓർത്തപ്പോൾ വെറുതെ അയാളുടെ മുഖമാണ് മനസ്സിൽ വന്നത്………

അപ്പോൾ തന്നെ എന്താണ് താൻ ചിന്തിക്കുന്നത് എന്ന അർത്ഥത്തിൽ അത് മനസ്സിൽ നിന്നും മായ്ച്ചു കളയാൻ ആയി ശ്രമിച്ചിരുന്നു………. ശേഷം ബാത്റൂമിലേക്ക് പോയി മുഖം ഒക്കെ കഴുകി നേരെ അടുക്കളയിലേക്ക് വിട്ടു……. അപ്പോഴേക്കും അമ്മ മാവ് ഉണ്ടാക്കിയിട്ട് അതിലേക്ക് പഴം മുറിച്ച് ഇടുന്ന തിരക്കിലാണ്……. പെട്ടെന്ന് ഒരു പ്ലേറ്റ് എടുത്ത് അവിടെ ഉണ്ടാക്കി വച്ച ഒരു പഴംപൊരി എടുത്തു……. അമ്മ ചായ ഇട്ടു വച്ചിരുന്നു….. അതും എടുത്തുകൊണ്ട് ഉമ്മറത്തേക്ക് വന്നു ടിവി ഓൺ ചെയ്തു കാണാൻ തുടങ്ങിയിരുന്നു…….. ” ചെറിയമ്മ വന്നോ…….? അമ്മയോട് വിളിച്ചു ചോദിച്ചു…… ” അവർ കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വന്നു………. കുഴപ്പമൊന്നുമില്ലായിരുന്നു……

അവൾ കഴിക്കാത്തത് തന്നെയാണെന്ന്…… ഞാൻ ശരിക്കും പറഞ്ഞിട്ടുണ്ട്…….. അവളുടെ ഒരു ട്യൂഷന്………!! ആഹാരം കൊടുക്കാതെ……. അതുകൊണ്ട് ട്യൂഷൻ വൈകുന്നേരം ആക്കി……… ” നന്നായി……..!! ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു…… ടിവി ചാനലുകൾ മാറ്റി മാറ്റി ഇരുന്നപ്പോഴാണ് പെട്ടെന്ന് അനന്തുവേട്ടന്റെ ബൈക്ക് കൊണ്ടെന്ന് വീടിനു മുൻപിൽ നിർത്തിയത്……. “എന്താടി ഇന്ന് ഇടിവെട്ടി മഴപെയ്യും….. അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു….. ഏട്ടൻ വന്നൊന്ന് അറിയാൻ അമ്മക്ക് ഇറങ്ങി വരേണ്ട ആവിശ്യം ഇല്ല….. ഏട്ടന്റെ ബൈക്കിന്റെ ശബ്ദം അമ്മയ്ക്ക് പരിചയം ആണ്…… അമ്മ പറഞ്ഞപ്പോൾ അമ്മയോടൊപ്പം ഞാനും ഞെട്ടി പോയിരുന്നു…….. സാധാരണ ഈ സമയത്തൊന്നും ഏട്ടനെ കാണുന്നത് അല്ല…..

അമ്മ ഏട്ടനെ കണ്ടതും അമ്മ അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി വന്നിരുന്നു…… അത്ഭുത പൂർവ്വ ഏട്ടനോട് ചോദിക്കുന്നത് കേട്ടു….. ” അല്ല എന്തുപറ്റി നീ ഈ സമയത്തൊക്കെ……. ” അതെന്താ എനിക്ക് എൻറെ വീട്ടിലേക്ക് വരാൻ പ്രത്യേക സമയം വല്ലതും ആവശ്യമുണ്ടോ…….. ” പതിവില്ലാത്ത ഒക്കെ കണ്ടതുകൊണ്ട് ചോദിച്ചതാണ്….. ” ഇന്ന് തിരക്ക് ഒക്കെ കഴിഞ്ഞപ്പോൾ കുറച്ചു സമയം കൂടുതൽ കിട്ടി, എന്നാൽ വന്ന് ഒന്ന് റസ്റ്റ് എടുക്കാം എന്ന് വിചാരിച്ചു…… അതുകൊണ്ടു വന്നതാണ്…… ഇഷ്ടമായില്ലെങ്കിൽ ഞാൻ അങ്ങ് പോയേക്കാം…… അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ടാണ് അനന്ദു അത് പറഞ്ഞത്…… ഉടനെതന്നെ അമ്മ ചിരിയോടെ ചേട്ടനെ ഒന്ന് അടിച്ചു…… ”

നിനക്ക് ചായയും പഴംപൊരിയും എടുക്കട്ടെ……. ” കുളിച്ചിട്ടു മതി……. ക്ഷീണം……!! ഞാൻ പോയി കുളിച്ചിട്ട് വരാം…… ” എടി ഉള്ള നേരത്ത് നീ ടിവി കാണാതെ അമ്മയുടെ അടുക്കൽ പോയി വല്ലതും പഠിക്കാൻ നോക്കടീ……. ഒന്നും ഇല്ലെങ്കിൽ നാളെ കെട്ടിച്ച് വിടേണ്ട……. അവൾ സൺ‌ മ്യൂസിക് കാണുന്നു….. “എനിക്ക് ഒരു ഷെഫ് മതി കെട്ടിയോൻ ആയി…… അപ്പോൾ കുഴപ്പമില്ലല്ലോ…. ” പിന്നെ നാട്ടിലെ ഷെഫ്മാരൊക്കെ ഭാര്യമാർക്ക് ഭക്ഷണം വെച്ചുണ്ടാക്കി കൊടുക്കുവല്ലേ….. ഒഞ്ഞു പോയെടി………!! ” എടാ, നീ അവളെ ചൊറിയാൻ നിൽക്കാതെ കുളിക്കാൻ പോകാൻ നോക്കിക്കേ…….. എന്റെ കൊച്ചിന് കെട്ടിച്ചു വിട്ടാൽ ഇങ്ങനെ ഇരുന്നു ടീവി കാണാൻ പറ്റുമോ……

ഇവിടെ അവൾ കഷ്ട്ടപെടണ്ട……. “അമ്മ ആണ് ഇവളെ വഷളാകുന്നത്……. നാളെ എന്റെ പെണ്ണ് വരുമ്പോൾ അവളെ കൊണ്ട് മാടിനെ പോലെ പണിയെടുപ്പിക്കാൻ പറ്റില്ല……. അവളും ഒരു വീട്ടിലെ രാജകുമാരി ആണ്…. “കണ്ടോ അമ്മേ….. കെട്ടും മുൻപ് ഇങ്ങനെ….. കെട്ടി കഴിഞ്ഞാൽ താൻ എന്റെ അമ്മേ ദ്രോഹിക്കുമോടാ……. തമാശ ആയി അനു പറഞ്ഞു….. “പോടീ……. എന്റെ കുഞ്ഞു അങ്ങനെ ഒന്നും ചെയ്യില്ല……. പിന്നെ ഞാൻ ചാകും വരെ നിന്റെ പെണ്ണിനോട് പോരെടുക്കില്ല പോരെ…… പണിയും എടുപ്പിക്കില്ല…… ഒന്ന് വേഗം പോയി കുളിക്കട….. ഒരു വിധത്തിൽ ഏട്ടനെ അമ്മ പറഞ്ഞു വിട്ടതിനു ശേഷം ഞാൻ വീണ്ടും ടിവിയിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചു…….

കുളിയൊക്കെ കഴിഞ്ഞു ഏട്ടൻ വന്നു ചായ കുടി കഴിഞ്ഞപ്പോൾ ടീവി കാണാൻ ആയി വന്നിരിന്നു…….. അമ്മയുടെ ചായ കുടി കഴിഞ്ഞപ്പോഴേക്കും റിമോട്ട് ഏട്ടൻ കൈക്കലാക്കിയിരുന്നു…….. അമ്മ രാത്രിയിലേക്ക് ഉള്ള കറി കഷ്ണം അരിഞ്ഞുകൊണ്ട് ടിവിയുടെ മുന്നിൽ ഇരിപ്പ് ഉറപ്പിച്ചു……. ചേട്ടൻ ന്യൂസ് ചാനലും പാർട്ടി ആയിട്ടുള്ള വാർത്തകളും ആണ്…….. അമ്മ സീരിയൽ വക്കാൻ ആയി കണ്ണുരുട്ടി തുടങ്ങി…… ഞാൻ പതിയെ അവിടെ നിന്നും എഴുന്നേറ്റ് കുളിച്ച് നാമം ജപിക്കാൻ ആയി തുടങ്ങി…… നാമജപം ഒക്കെ കഴിഞ്ഞപ്പോഴേക്കും അച്ഛൻ വന്നിരുന്നു……. “ദേവി ഇതാര് നമ്മുടെ വീട്ടിൽ വിരുന്നുകാര്………

ഏട്ടനെ നോക്കി ചിരിയോടെ കളിയായും പകുതി കാര്യമായും അച്ഛൻ പറഞ്ഞപ്പോൾ അച്ഛനെ ഒന്ന് കൂർപ്പിച്ചു നോക്കിയതല്ലാതെ അതിനു മറുപടി ഒന്നും പറഞ്ഞിരുന്നില്ല ഏട്ടൻ…… കൂടുതൽ പറഞ്ഞു രംഗം വഷളാക്കണ്ട എന്ന് കരുതി അച്ഛനും മുറിയിലേക്ക് കുളിക്കാനായി പോയിരുന്നു…….. അപ്പോഴേക്കും അമ്മ ഹാളിൽ വന്ന് സ്ഥാനം പിടിച്ചിരുന്നു ഇനി അമ്മയുടെ സീരിയലിന്റെ സമയമാണ് ആ സമയം ആരെക്കൊണ്ടും അമ്മ ടിവി കാണിക്കില്ല……. അച്ഛനാണെങ്കിൽ പോലും……. അതുകൊണ്ടുതന്നെ അച്ഛൻ വൈകുന്നേരം സീരിയൽ കഴിയുന്നതുവരെ അമ്പലത്തിൽ പോയി കമ്മിറ്റിക്കാരോടൊപ്പം സംസാരിക്കുകയാണ് പതിവ്……. അമ്മ സീരിയൽ വച്ചതും ഏട്ടൻറെ മുഖഭാവം ഒക്കെ മാറാൻ തുടങ്ങി…….

“എന്റെ പൊന്നമ്മേ………. ഇതൊന്നു നിർത്തുന്നുണ്ടോ……. ചുമ്മാ കുടുംബം കലകാൻ വേണ്ടി……….. ലോകത്ത് എന്തെല്ലാം സംഭവങ്ങൾ ആണ് നടക്കുന്നത്…….. അമ്മയ്ക്കാണെങ്കിൽ ഇടവിട്ടുള്ള സീരിയലിനെ പറ്റി മാത്രം അറിഞ്ഞാൽ മതി…… ആദ്യം ഇതൊക്കെ നിർത്തണം……. ഏട്ടൻ അവിടെ കിടന്നു ഘോരഘോരം പ്രസംഗിക്കുന്നുണ്ട്…… ” എടാ പകല് മുഴുവൻ അടുക്കളയിൽ കിടന്ന് കഷ്ടപ്പെട്ട പെണ്ണുങ്ങൾക്ക് ആകെയുള്ള ആശ്വാസം എന്ന് പറയുന്നത് ഈ ഒന്നു രണ്ടു മണിക്കൂർ കാണുന്ന രണ്ടുമൂന്നു സീരിയൽ ആണ്….. അത്‌ നിർത്തുന്ന നിൻറെ സർക്കാരിനെ ഒരു പെണ്ണുങ്ങളുടെയും വോട്ട് കിട്ടാൻ പോകുന്നില്ല……… അമ്മ ഗോളടിച്ചത് പറഞ്ഞപ്പോൾ ഏട്ടൻ ആ നിമിഷം തന്നെ നിശബ്ദരായി പോയിരുന്നു……

അവസാനം പരാജയം സമ്മതിച്ച് ഏട്ടൻ അമ്മയുടെ മടിയിലേക്ക് കിടന്നിരുന്നു…….. അമ്മ വിരലുകളാൽ ഏട്ടന്റെ മുടിയിൽ മസാജ് ചെയ്തു കൊടുത്തിരുന്നു…….. ഏട്ടന് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് അത്……… എന്ത് കാര്യം സാധിക്കാൻ വേണ്ടി ഉണ്ടെങ്കിലും ഞാൻ ആദ്യം ചെയ്യുന്നതും അതു തന്നെയാണ്………. അത്രയ്ക്ക് ഇഷ്ടം ഉള്ള കാര്യമാണ് അത്……… അമ്മ ചെയ്യുമ്പോൾ അതിൽ ഒരു പ്രത്യേക സ്നേഹം കൂടി ഉള്ളതുകൊണ്ട് അത് ഏട്ടന് ഒന്നുകൂടി പ്രിയപ്പെട്ടതാണ്……… അമ്മ തഴുകിയപ്പോഴേക്കും അറിയാതെ ചേട്ടൻറെ കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു….. ഏട്ടന് അമ്മയുടെ മടിയിൽ തന്നെ കിടന്നുറങ്ങി പോയിരുന്നു…….

ഉറങ്ങികിടക്കുന്ന ഏട്ടൻറെ മുഖത്തെ മുടികൾ ഒക്കെ ഒതുക്കി വച്ചു വാൽസല്യ പൂർവ്വം അമ്മ ഒന്നുകൂടി നോക്കി…… ശേഷം എൻറെ മുഖത്തേക്ക് നോക്കി പറഞ്ഞു…. “എന്റെ കുഞ്ഞിന് നല്ല ക്ഷീണം ആണെടി…… അതാണ് ഇങ്ങനെ ഉറങ്ങി പോകുന്നത്….. ഏട്ടനോട് ഉള്ള എല്ലാ സ്നേഹവും വാത്സല്യവും ഒക്കെ ആ വാക്കുകളിൽ ഉണ്ടായിരുന്നു……. അല്ലെങ്കിലും അമ്മയ്ക്ക് എന്നെക്കാൾ പ്രിയം എന്നും ഏട്ടനെ തന്നെയായിരുന്നു…….. ഞാനെന്നും അച്ഛൻ കുട്ടിയായിരുന്നു……. പിറ്റേന്ന് വൈകുന്നേരം ഏട്ടൻ എന്നെ പള്ളിയുടെ മുൻപിൽ കൊണ്ടുചെന്ന് ഇറക്കിയിരുന്നു……. ആദ്യം മേടയിലേക്ക് കയറി ഫാദറിനെ ആണ് കണ്ടത്….. എന്നെ കണ്ടപ്പോഴേക്കും ഫാദർ ഒരു പുഞ്ചിരി സമ്മാനിച്ചിരുന്നു….. “അനുവേ…….

ഇങ്ങോട്ട് കാണാനേ ഇല്ലല്ലോ….. പാട്ടൊക്കെ നിർത്തിയോ…….? ഫാദർ ചോദിച്ചപ്പോൾ ഞാൻ അറിയാതെ ഫാദറിന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു കാണിച്ചു…… ” സമയം ഇല്ലാത്തോണ്ട് ആണ് ഫാദർ….. പണ്ടൊക്കെ സ്കൂളിൽ അല്ലാരുന്നോ….. കോളേജിൽ ഒന്നും പോകണ്ണ്ടായിരുന്നല്ലോ…… ഇവിടെ വെറുതെ ഇരിക്കുകയായിരുന്നില്ലേ……. ഡിഗ്രി ഫസ്റ്റ് ഇയർ അല്ലെ…… ഒന്നിനും സമയം കിട്ടുന്നില്ല……… അതുകൊണ്ടാ……. സത്യം പറഞ്ഞാൽ ഉറങ്ങുന്നു പോലുമില്ല…… ” എന്നാലും നിൻറെ പാട്ട് അതിഗംഭീരമല്ലേ…… അത്‌ രക്തത്തിൽ ഉള്ളതല്ലേ…… അതുകൊണ്ട് പെട്ടെന്നൊന്നും അങ്ങനെ പോകരുത്……

അവരെല്ലാരും അവിടെ പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയിട്ടില്ല…… ഒരു കല്യാണം ഉണ്ട്…… അതിന് വേണ്ടിയാ ……. പിള്ളേരൊക്കെ വരുന്നതേയുള്ളൂ……… അടുത്താഴ്ച ഇവിടെ ഒരു കല്യാണം ഉണ്ട് അതിനുവേണ്ടിയുള്ള പ്രാക്ടീസ് ആണ്……. മോളും കൂടി അവരുടെ കൂടെ പൊയ്ക്കോ…… ” ലൈബ്രറിയിൽ ബുക്ക് വല്ലതുമുണ്ടോ ഫാദർ…… ഫാദറിനു ചെറിയൊരു ലൈബ്രറി പോലെ ഉണ്ട്…….. അത്യാവശ്യം ബുക്കുകൾ ഒക്കെ ഉണ്ട്………. സാധാരണ ഫാദറുമാരെ പോലെ സ്ട്രിക്ട് ആയിട്ടുള്ള ഒരാൾ ഒന്നുമല്ല, നല്ല രസികനാണ്……. സംസാരിക്കുമ്പോൾ ഒരു പ്രത്യേക പോസിറ്റീവ് നൽകുന്ന ഒരു മനുഷ്യൻ…….

ഞാൻ അവിടേക്ക് പോകാൻ തുടങ്ങിയപ്പോഴേക്കും സോഫി വന്നിരുന്നു…… പിന്നീട് പെട്ടെന്ന് അവളോടൊപ്പം പ്രാക്ടീസ് ചെയ്യുന്ന ഹാളിലേക്ക് ഞാനും ചെന്നിരുന്നു….. പഴയ പരിചയക്കാരോടൊക്കെ പരിചയം പുതുക്കി വീണ്ടും പ്രാക്ടീസ് തുടങ്ങുകയായിരുന്നു…… പാടാനുള്ള പാട്ട് അച്ഛൻ തന്നെ പേപ്പറിൽ എഴുതി തന്നിരുന്നു…… അത് വെറുതെ ഒന്ന് പാടി നോക്കാം എന്ന് അച്ഛൻ പറഞ്ഞപ്പോൾ ഞാൻ തന്നെയാണ് മൈക്ക് എടുത്ത് പാടാനായി തുടങ്ങിയത്……

🎵🎵 തങ്കതിങ്കൾ വാനിലൊരുക്കും വർണ്ണക്കൊട്ടാരം സങ്കൽപ്പങ്ങൾ പൂത്തുവിടർത്തും സ്വർണ്ണപ്പൂന്തോട്ടം മുറ്റത്തേ ഒരുനക്ഷത്രം ഒറ്റയ്ക്കെത്തി കാവൽനിൽക്കും സ്വർഗ്ഗത്തിൻ ഒരുസംഗീതം വിണ്ണിൽനിന്നും മാലാഖമാർ പാടും ചിത്തിരമുത്തു വിളക്കുതിരികൊളുത്തും മണിമിഴിയഴകിൽ കിഴക്കിലുദിച്ചൊരു ചിത്രം വരഞ്ഞുതരും രവികിരണങ്ങളിൽ നദിയോരം വർണ്ണശലഭങ്ങൾ ചിറകാട്ടും ശ്രുതിമധുരങ്ങൾ……🎵🎵 മെല്ലെ അത് പാടി കഴിഞ്ഞ് നോക്കുമ്പോഴാണ് പരിചയമുള്ള ഒരു മുഖം കാണികൾക്ക് ഇടയിൽ നിൽക്കുന്നത്……. പെട്ടെന്ന് എൻറെ കണ്ണുകൾ വിടർന്നു…… ആ മുഖത്തേക്ക് ഞാൻ നോക്കിയപ്പോൾ അവിടെ എനിക്കായി ഒരു പുഞ്ചിരിയും ഉണ്ടായിരുന്നു…… മറുപടി ആയി ഒരു പുഞ്ചിരി സമ്മാനിച്ചു ബാക്കി പാടാൻ തുടങ്ങി…… “🎵 കണ്ണിലേ കാവലായ്‌ എന്നിലേ പാതിയായ്‌” എന്നുമെൻ യാത്രയിൽ കൂടെ വരുമോ……🎵..(തുടരും ) നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. … ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 4

Share this story