എന്നെന്നും നിന്റേത് മാത്രം… ❤️ : ഭാഗം 2

എന്നെന്നും നിന്റേത് മാത്രം… ❤️ : ഭാഗം 2

എഴുത്തുകാരി: റിൻസി പ്രിൻസ്‌

പിറ്റേദിവസം രാവിലെ ഉണർന്നപ്പോൾ ഒരു ഗുഡ്മോർണിംഗ് മെസ്സേജ് കിടക്കുന്നത് കണ്ടു, എന്തുകൊണ്ടോ അതിനു മറുപടി അയക്കാൻ അവനു തോന്നി, തിരിച്ച് ഒരു ഗുഡ്മോണിങ് അയച്ച് അവൻ കുളിക്കാൻ ആയിപോയി, അതിന് റിപ്ലൈ ഒന്നും വന്നില്ല, അവന് ചെറിയൊരു നിരാശ തോന്നി, അവൻ റെഡിയായി താഴെ വരുമ്പോൾ അപ്പയുടെ ഫ്രെണ്ട് മാർക്കോസ് അവിടെ ഇരിപ്പുണ്ടായിരുന്നു, “ഹായ് ഗുഡ് മോർണിംഗ് അങ്കിൾ, അവൻ അയാളെ വിഷ് ചെയ്തു, അയാൾക്ക് അല്ലറചില്ലറ ബിസിനസുകൾ ഒക്കെ ഉണ്ട്, കൺസ്ട്രക്ഷൻ വർക്ക് ആണ് പ്രധാനം, പണ്ടുമുതലേയുള്ള അപ്പയുടെ സുഹൃത്താണ്,

ഫാമിലി ഫ്രണ്ട്സ് ആണ്, “മോൻ ഇന്ന് നേരത്തെ ഇറങ്ങിയോ, “ഇന്ന് കുറച്ച് നേരത്തെ പോണം അങ്കിൾ, അടുക്കളയിൽ ചെന്ന് അമ്മച്ചിയോട് യാത്രപറഞ്ഞു കഴിയ്ക്കാനുള്ള ആഹാരം ബാഗിൽ എടുത്തു, അമ്മച്ചി അടുക്കളയിൽനിന്ന് നിനക്ക് ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ്, ഇഷ്ടപ്പെട്ട വിഭവങ്ങൾ ഒരുക്കുന്ന തിരക്കിലാണ് അമ്മ, കിച്ചൻ സ്ലാബ് മുകളിൽ കയറിയിരുന്ന് നിത ഓരോ കമൻറുകൾ പറയുന്നുണ്ട്, നീന ചായ കുടിച്ചുകൊണ്ട് അമ്മച്ചിയുടെ അടുത്ത് തന്നെ ഇരിപ്പുണ്ട്, “നിനക്ക് ചായ വേണ്ട നിവിനേ,

“അമ്മച്ചി കൊടുത്താൽ അല്ലേ ചേട്ടായി കുടിക്കൂ, അമ്മച്ചി നീല ചേച്ചിയെ കണ്ടു കഴിഞ്ഞാൽ പിന്നെ എന്നെയും ചേട്ടായിയേം ഉപേക്ഷിച്ച മട്ടാണ്, നിത പറഞ്ഞു, “ഞാൻ വന്നപ്പോൾ മുതൽ നിനക്ക് തുടങ്ങിയതാണ് , നീന ദേഷ്യം പിടിച്ചു, “അവൾ ഒരു തമാശ പറഞ്ഞതല്ലേഡി നിവിൻ പറഞ്ഞു, “എപ്പോഴും ഇങ്ങനെ ഉള്ള തമാശ എനിക്ക് അത്ര ഇഷ്ടമല്ല, മീന അതും പറഞ്ഞ് ദേഷ്യപ്പെട്ട് അകത്തേക്ക് പോയി, “നിൻറെ വായിൽ ഒന്ന് അടച്ചുവെച്ചു കൂടെ നീത, അമ്മച്ചി അവളോട് ദേഷ്യപ്പെട്ടു, “നമ്മുടെ നാലുപേർക്കും ഇല്ലാത്ത ഒരുമാതിരി വൃത്തികെട്ട സ്വഭവമാണ് അവൾക്ക്, കുശുമ്പ് പിടിച്ച് സ്വഭാവം, നിത പറഞ്ഞു,

“നിനക്ക് ഇത്തിരി കൂടുതലാണ്, അവൾ നിൻറെ ചേച്ചിയാണ്, ചായ പകർന്നു നിവിന് കൊടുത്തുകൊണ്ട് ട്രീസ ഓർമ്മിപ്പിച്ചു, “മാർക്കോസ് അങ്കിൾ എന്താ രാവിലെ, നിവിൻ ട്രീസ യോട് ചോദിച്ചു “അപ്പയോട് എന്തോ കാര്യം പറയാൻ വന്നതാ, ” മാർക്കോസ് അങ്കിളിന്റെ ഇടയ്ക്കിടയ്ക്കുള്ള ഇവിടുത്തെ വിസിറ്റ് ചേട്ടായി ക്കുള്ള ഒരു വല ആണെന്നാണ് എനിക്ക് തോന്നുന്നത്, നീത പറഞ്ഞു “എനിക്കോ? അവൻ മനസ്സിലാകാതെ നിധിയുടെ മുഖത്തേക്ക് നോക്കി, “അങ്കിളിന് ഒരു മോളുണ്ട്, ഇടയ്ക്കിടയ്ക്ക് ആ പെൺകുട്ടിയുടെ കാര്യം പറയുന്നത് കേൾക്കാം, മാത്രമല്ല അവൾക്കും ഇവിടെ വരുമ്പോൾ എപ്പോഴും ചേട്ടായിയുടെ മേൽ ഒരു കണ്ണ് ഉണ്ട്, “അങ്ങനെയൊന്നും അവർ ചിന്തിച്ചു കൂടി കാണില്ല,

നീ പറഞ്ഞു പറഞ്ഞു അങ്ങനെ ആകാതിരുന്നാൽ മതി, “അങ്ങനെ ആകാതിരിക്കണം എന്നാണ് എൻറെ ആഗ്രഹം, കാരണം ആ പെണ്ണിനെ എനിക്ക് ഇഷ്ടമല്ല, “അപ്പോ നിനക്ക് ഇഷ്ടമുള്ള പെണ്ണിനെ കൊണ്ട് എന്നെ കെട്ടികത്തുള്ളോ? “എന്താ സംശയം അങ്ങനെ നടക്കു, നിവിൻ ചിരിച്ചു, ഒപ്പം ട്രീസയും, പോർച്ചിൽ നിന്നും ബുളറ്റ് എടുത്ത് സ്റ്റാർട്ട് ചെയ്തു, ഫോണെടുത്ത് വിഷ്ണുവിൻറെ കോളിൽ ഇട്ടു, “ഹലോ, നീ റെഡിയാണെങ്കിൽ വീടിന് മുൻപിൽ ഇറങ്ങി നിൽക്ക്, “ഞാൻ റെഡി ആയെടാ, “എങ്കിൽ ഇറങ്ങിക്കോ ഞാൻ അതിലെ വരാം, വിഷ്ണുവിനെ വീടിൻറെ മുൻപിൽ എത്തി,

പറഞ്ഞതുപോലെ അവൻ ഗേറ്റിൽ തന്നെ നിൽപ്പുണ്ടായിരുന്നു, “എന്താ മോനെ കയറുന്നില്ല, അവൻറെ അമ്മ വിളിച്ചു ചോദിച്ചു, “ഇല്ല അമ്മ കുറച്ചു തിരക്ക് വൈകിട്ട് കയറാം, അതും പറഞ്ഞ് വിഷ്ണുവിനെയും കയറ്റി ഓഫീസിലേക്ക് യാത്ര തുടങ്ങി, “എടാ നിന്നെ വിളിക്കുന്ന ആ പെൺകൊച്ചിന്റെ നമ്പർ ഒന്ന് തരണം, അത് എയർടെൽ നമ്പർ അല്ലേ, ഹർഷയുടെ ഒരു ഫ്രണ്ടിൻറെ ബ്രദർ എയർടലിൽ വർക്ക് ചെയ്യുന്നുണ്ട്, ഞാൻ അവനെ കൊണ്ട് അഡ്രസ്സ് തപ്പി തരാം, വിഷ്ണുവിൻറെ മറുപടി കേട്ട് അവനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനാണ് നിവിന് തോന്നിയത്, “നീയാണ് മുത്തേ നൻപൻ,

ഞാൻ നമ്പർ നിനക്ക് വാട്സാപ്പിൽ ഇടാം, “ആളിനെ കണ്ടുപിടിച്ചിട്ട് നീ എന്ത് ചെയ്യാൻ പോവാ, അവൾക്ക് നിന്നോട് പ്രേമം ആണെന്ന് പറഞ്ഞാൽ പ്രോസീഡ് ചെയ്യാൻ ആണോ, “ഇത്ര സീരിയസ് ആണെന്ന് എനിക്ക് തോന്നുന്നില്ല വിഷ്ണു, കോളേജ് പിള്ളേരുടെ വെല്ല തമാശയായിരിക്കും, എങ്കിലും മറഞ്ഞിരുന്ന് എന്നെ സ്നേഹിക്കുന്ന അജ്ഞാത സുന്ദരിയെ ഒന്ന് കാണാൻ ഒരു ആഗ്രഹം, “സുന്ദരി ആണ് എന്ന് നീ ഉറപ്പിച്ചോ “അത് ഒരു ഓളത്തിന് പറഞ്ഞതാ “ഉവ്വ, “പോടാ “നമുക്ക് ശരിയാക്കാം, ഓഫീസിൽ ചെന്നപാടെ മൊബൈലിൽ നിന്നും നമ്പർ വിഷ്ണുവിൻറെ ഫോണിലേക്ക് സെൻറ് ചെയ്തു,

അന്ന് പതിവിലും ഉത്സാഹത്തോടെ ആണ് ജോലികൾ തീർത്തത്ത്, രാവിലെ കോളേജിലേക്ക് പോകുന്നതിന്റെ തിരക്കിലായിരുന്നു പല്ലവി, ഇന്ന് രാവിലെ തൻറെ മെസ്സേജിന് നിവിന് റെസ്പോൺസ് തന്നുതുടങ്ങിയിട്ടുണ്ട് അത് അവൾക്ക് പുതിയ ഒരു ഉണർവ് നൽകിയിരുന്നു, കോളേജിൽ പോകാൻ റെഡി ആയതിനുശേഷം കണ്ണാടിക്കു മുൻപിൽ നിന്ന് സ്വന്തം പ്രതിബിംബത്തെ നോക്കി, “സ്നേഹംകൊണ്ട് പെണ്ണിന് കീഴടക്കാൻ കഴിയാത്ത ഒരു പുരുഷമനസ്സും ഈ ലോകത്തിൽ പിറവി എടുത്തിട്ടില്ല, കണ്ണാടിയിലെ പ്രതിബിംബത്തിനോട് അവൾ പറഞ്ഞു,

“നിന്നോടൊത്ത് അല്ലാതെ എനിക്ക് ജീവിക്കാൻ ആവില്ല നിവിൻ, നിന്നോടൊത്ത് അല്ലാതൊന്നും ജീവിതമല്ല, നിനക്കറിയുമോ നിവിൻ ഓർത്തുവയ്ക്കാൻ നീ മാത്രം ഉള്ള ഒരാളാണ് ഞാനെന്ന്, അവൾ അലമാരി തുറന്ന് അതിൽ നിന്നും ഒരു പഴയ ഫോട്ടോ എടുത്തു, അതിലെ നിവിന്റെ മുഖത്തേക്ക് നോക്കി, നിഷ്കളങ്കത നിറഞ്ഞ ഒരു പയ്യൻറെ മുഖം അതിൽ നിറഞ്ഞു, അവൾ ആ ഫോട്ടോ തന്റെ നെഞ്ചോട് ചേർത്തു വച്ചു, ഡോറിൽ ആരോ മുട്ടുന്നത് കേട്ടാണ് ഓർമ്മകളിൽനിന്നും പല്ലവി ഉണർന്നത്, “മോളെ മാതു, ലക്ഷ്മി ആൻറി ആണ് , അവൾ പെട്ടെന്ന് ഫോട്ടോ തൻറെ അലമാരിയിൽ വെച്ചിട്ട് വാതിൽ തുറന്നു,

“എന്താ ആൻറി, “നിൻറെ ഫോണിന് എന്തുപറ്റി? ഏട്ടൻ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞു, അപ്പോഴാണ് അവൾ അത് ഓർത്തത്, അവൾ പെട്ടെന്ന് ചാർജ് ചെയ്യാൻ ഇട്ട ഫോണിലേക്ക് നോക്കി, അച്ഛൻറെ 7 മിസ്ഡ് കോൾ കിടപ്പുണ്ട്, “ഫോൺ സൈലൻറ് ആയിരുന്നു, ഞാൻ അറിഞ്ഞില്ല, ഞാൻ തിരിച്ചു വിളിച്ചോളാം, “എങ്കിൽ വിളിച്ചിട്ട് വേഗം താഴേക്ക് വാ ഫുഡ് കഴിക്കേണ്ടേ, “ശരി ആൻറി, അവൻ പെട്ടെന്ന് ഫോൺ എടുത്ത് മോഹൻറെ നമ്പർ കാളിംഗ് ഇട്ടു, ഒന്ന് രണ്ട് റിങ്ങിൽ തന്നെ ഫോൺ എടുക്കപ്പെട്ടു, “ഹലോ അച്ചേ, “ഞാൻ ഒരുപാട് വട്ടം വിളിച്ചു മാധു, മോള് തിരക്കിലായിരുന്നോ,

“അല്ല അച്ഛേ ഫോൺ സൈലൻറ് ആയിരുന്നു, “ഞാൻ കരുതി മോളെ കോളേജിൽ പോകാനുള്ള തിരക്കിൽ ആയിരിക്കും, “അച്ഛൻ ബാങ്കിൽ പോകാൻ റെഡിയായോ, “ഇല്ല മോളെ സമയം ഉണ്ടല്ലോ, നിനക്ക് പുതിയ കോളേജും അന്തരീക്ഷം ഒക്കെ ഇഷ്ടായോ, “ഒരുപാട് ഇഷ്ടമായി, ആകെയുള്ള ദുഃഖം അച്ഛൻ അടുത്ത ഇല്ലെന്നുള്ളതാണ്, “നിന്നോട് ഞാൻ തൃശ്ശൂർ ഉള്ള ഏതെങ്കിലും കോളേജിൽ നോക്കിയാൽ മതി എന്ന്, അപ്പൊ മോളല്ലേ പറഞ്ഞത് തിരുവനന്തപുരത്ത് തന്നെ പഠിക്കണം എന്ന്,

“അത് എനിക്ക് അത്രയ്ക്ക് ആഗ്രഹം ആയിരുന്നു അച്ഛാ മാർ ഇവാനിയോസ് പഠിക്കണം എന്ന്, എങ്കിലും എല്ലാ ആഴ്ചയിലും ശനിയാഴ്ച വൈകിട്ട് ഞാൻ അങ്ങോട്ട് വരുന്നില്ലേ, അത് അച്ചുനേ വിരിഞ്ഞ ഇരിക്കാൻ വയ്യാത്തോണ്ടല്ലേ, “അത് പറയാനാ ഞാൻ ഇപ്പൊ വിളിച്ചത്, ഈയാഴ്ച നീ ഇങ്ങോട്ട് വരണ്ട , ഞാൻ അങ്ങോട്ട് വരാം, തിങ്കളാഴ്ച ഞാൻ ലീവ് എടുത്തിട്ടുണ്ട്, ശനിയാഴ്ച വൈകിട്ട് വരാം, “ശരിക്കും സന്തോഷം തരുന്ന വാർത്തതന്നെ ആണ് ഇത്, “ശരി എങ്കിൽ മോള് സമയം വൈകണ്ട കോളേജിലേക്ക് ചെല്ല്, “ശരി അച്ചു കുട്ടാ, ഉമ്മ, ഫോൺ കട്ട് ചെയ്തിട്ട് അവൾ കുറച്ചുനേരം അച്ഛനെ പറ്റി ആലോചിച്ചു,

ഒരിക്കലും തന്നെ മിസ്സ് ചെയ്യുന്നു എന്ന് വ്യക്തമായി അച്ഛൻ പറയില്ല, പക്ഷേ അച്ഛൻ നന്നായി തന്നെ മിസ് ചെയ്യുന്നുണ്ട്, അമ്മ പോയതിനുശേഷം താനായിരുന്നു അച്ഛൻറെ ലോകം, അത്രമേൽ ഇഷ്ടം ആയിരുന്നു തന്നെ, മറ്റൊരു വിവാഹത്തെ പറ്റി പോലും ചിന്തിക്കാതെ തനിക്ക് വേണ്ടി ആണ് ജീവിച്ചത്, അച്ഛനെ ഒറ്റയ്ക്കാക്കി ഒരിക്കൽപോലും ജീവിച്ചിട്ടില്ല, പക്ഷേ ഇപ്പോൾ തൻറെ പ്രിയൻ ഇവിടെ ഉണ്ടെന്നറിഞ്ഞപ്പോൾ ഓടി വരികയായിരുന്നു ഇവിടേക്ക്, ആലോചനക്ക് വിരാമമിട്ടുകൊണ്ട് അവൾ താഴേക്ക് ചെന്നു , താഴെ ലക്ഷ്മി അവളെ കാത്തിരിപ്പുണ്ടായിരുന്നു, “അച്ഛനെ വിളിച്ചോടീ,

“വിളിച്ചു ആൻറി, ഈ സാറ്റർഡേ ഇങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞു, “നീ ഉള്ളതുകൊണ്ട് ഇല്ലെങ്കിൽ ഏട്ടൻ ഇങ്ങോട്ട് എങ്ങാനം ഇറങ്ങുമോ? എന്തോരു മിടുക്കൻ ആയിരുന്നു എൻറെ ഏട്ടൻ, ഇപ്പൊ അധികം സംസാരിക്കാറ് പോലും ഇല്ല, നിന്നെ മാത്രം ഓർത്താണ് ജീവിക്കുന്നത് തന്നെ, അത് നീ ഒരിക്കലും മറന്നു പോകരുത്, “ഇതൊക്കെ എന്നോട് പറയേണ്ടതുണ്ടോ ആൻറി, “പറയേണ്ട കാര്യമില്ല എങ്കിലും പറഞ്ഞു എന്നേയുള്ളൂ കുറച്ചുനേരം അവിടെ ഒരു നിശബ്ദത പടർന്നു,

ഉച്ചയ്ക്ക് ലഞ്ച് ബ്രേക്ക് സമയത്ത് വിഷ്ണുവിനെ തിരഞ്ഞു നടക്കുകയായിരുന്നു നിവിൻ, അവനെ കണ്ടതും ഓടി അവിടേക്ക് ചെന്നു, “എന്നാടാ നിൻറെ ഫ്രണ്ട് വിളിച്ചോ? “ഇപ്പൊ വിളിക്കും രണ്ടുമണിക്ക് പറയാം എന്നാ പറഞ്ഞത്, അത് പറഞ്ഞതും വിഷ്ണുവിൻറെ ഫോണിലേക്ക് ഒരു കോൾ വന്നു, “അവനാണ്, നിവിനോട് പറഞ്ഞിട്ട് വിഷ്ണു കോൾ എടുത്തു, “ഓക്കേ ഡാ ഞാൻ വാട്സാപ്പിൽ നോക്കിക്കോളാം, എന്താണ് എന്ന് നിവിൻ ആംഗ്യം കാണിച്ചു,

പറയാമെന്ന് വിഷ്ണു കണ്ണടച്ചു കാണിച്ചു, കാൾ കട്ട് ചെയ്തിട്ട് വിഷ്ണു പറഞ്ഞു, “ആളിനെ അഡ്രസ്സും ഐഡി പ്രൂഫ് ഫോട്ടോയും അവൻ വാട്സാപ്പിൽ ഇട്ടിട്ടുണ്ട്, അപ്പോളേക്കും ഹർഷയും വന്നു “എന്തായി ആളെ കിട്ടിയോ? “ഇല്ല ഇപ്പോൾ അറിയാം വിഷ്ണു നെറ്റ് ഓൺ ആക്കിയതും നിവിൻ നെഞ്ചിടിപ്പ് കൂടി, ( തുടരും)

എന്നെന്നും നിന്റേത് മാത്രം… ❤ : ഭാഗം 1

Share this story