കവചം: ഭാഗം 2

കവചം: ഭാഗം 2

എഴുത്തുകാരി: പ്രാണാ അഗ്നി

കരിങ്കല്ലുകൾ പാകിയതു പോലുള്ള ഇരിപ്പിടത്തിൽ ഒരാൾ വലുപ്പത്തിൽ ശിവഭഗവാന്റെ വിഗ്രഹം .അതിനു ചുറ്റുമായി തെളിനീരുപോലെ ഒഴുകുന്ന വെള്ള ചാട്ടം .പച്ചപ്പ്‌ നിറഞ്ഞ പുൽത്തകിടി .ദീപങ്ങളിൽ നിന്നും തിരിയിട്ടു കത്തിച്ചു വെച്ചിരിക്കുന്ന വിളക്കുകളിൽ നിന്നും അവിടമാകെ നിറഞ്ഞു നിൽക്കുന്ന സ്വർണ വെളിച്ചതോടൊപ്പം റൂഫിലെ ഗ്ലാസിൽ നിന്നും ചിന്നി തെറിച്ചു വീഴുന്ന സൂര്യ രശ്മികൾ അവിടമാകെ ഒരു പ്രത്യേക ചൈതന്യം നൽകുന്നു .കർപൂരത്തിന്റയും ചന്ദനതിരിയുടേയും ഗന്ധം അവിടമാകെ ഭക്തി നിർഭാരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു .

നെറ്റിയിൽ ചുവപ്പ് വട്ട പൊട്ടും സീമന്ത രേഖയിൽ കടുപ്പിച്ച് വരച്ചിരിക്കുന്ന കുങ്കുമവും. നൂഡ് പിങ്ക് കളറിൽ സിൽവർ ബോഡറോട്കൂടിയ കാഞ്ചീപുരം പട്ടുസാരി ധരിച്ച് .അതിന്റ പല്ലു ചെറുതായ് തലയിലൂടെ ഇട്ട് .അതികം ആഭരണങ്ങള്‍ ഇല്ലാതെ എങ്കിലും ആവശ്യത്തിന് മാത്രം അണിഞ്ഞിരിക്കുന്നു .ഒറ്റനോട്ടത്തിൽ ഐശ്വര്യം നിറഞ്ഞു അമ്പതു വയസ്സ് തോന്നിക്കുന്ന സ്ത്രീ ലക്ഷ്‌മി അബികാംഷ് രാജ്പൂത് . കൈയിൽ ഇരിക്കുന്ന കൊത്തുപണികൾ ചെയ്ത സ്വർണ താലത്തിൽ പൂവും കുങ്കുമവും അരിയും പിന്നെ കത്തിച്ചു വെച്ചിരിക്കുന്ന കുഞ്ഞു നിലവിളക്കും .ചുണ്ടുകൾ മെല്ലെ ചലിപ്പിച്ചു പ്രാത്ഥനകൾ ഉരുവിട്ട് തങ്ങളുടെ ഇഷ്ട ദേവനായ ശിവഭഗവാനെ പൂജ ചെയ്യുകയാണ് അവർ .

കുറച്ചു നേരം താലം ഭഗവാന്റെ മുന്നിൽ ചുറ്റിച്ചു പൂജ പൂർത്തിയായപ്പോൾ ഒന്നുംകൂടി കണ്ണടച്ചു പ്രാത്ഥിച്ചു തന്റെ ഒപ്പം നിൽക്കുന്ന ആളിലേക്ക് തിരിഞ്ഞു . വെള്ള ജുബ്ബയും പൈജാമയും ആണ് വേഷം .സ്വർണ നിറത്തിലുള്ള ഫ്രെയിമിന്റെ കണ്ണട വെച്ചിരിക്കുന്നു .നല്ല ഉയരവും അതിനു ഒത്ത ശരീരവും. രാജകലയോടെ നിൽക്കുന്ന അറുപതിനു അടുത്ത് പ്രായം തോന്നിക്കുന്ന ആൾ അബികാംഷ രാജ്പൂത് . ഭാര്യ തന്റെ നേർക്ക് നീട്ടിയ താലത്തിൽ ഉണ്ടായിരുന്നു നിലവിളക്കിൽ നിന്നും ദീപത്തെ തഴുകി തലയിൽ തടവി .അപ്പോളേക്കും ലക്ഷ്മി അദ്ദേഹത്തിന്റെ നെറ്റിയിൽ തിലകം ചാർത്തിയിരുന്നു .

താലത്തിലിരുന്ന പ്രസാദം അദ്ദേഹത്തിന് നേരെ നീട്ടി .രണ്ടു കൈയ്യും നീട്ടി കൊണ്ട് ഭക്തിയോടെ വാങ്ങി കഴിച്ചു . തിരിഞ്ഞു നിന്ന് ഭഗവാനെ കൈകൂപ്പി ഒന്നും കൂടി പ്രാർത്ഥിച്ചു എന്നിട്ട് രണ്ടാളും തിരിഞ്ഞു അകത്തേക്ക് നടന്നു . രാവിൽ തന്നെ അവൾ പോകാനായി റെഡിയായി .ഇനി മുതൽ താൻ അഗ്നയാ ആചാര്യ അല്ലാ അഗ്നി ആണ് അഗ്നി രാജ്പൂത് എന്ന് മനസ്സിൽ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് .എല്ലാം തയാറാക്കി ഒരു ബാക്ക്പാക്കിലാക്കി തോളത്തേക്കിട്ടു . താൻ ആരാണെന്നോ യഥാത്ഥ പേര് എന്താണന്നോ എന്നൊന്നും തന്നെ പറയുവാൻ അവൾക്കു അനുവാദം ഉണ്ടായിരുന്നില്ല .

ഒരു സീക്രട്ട് സെക്യൂരിറ്റി ഓഫീസർ എന്നതില്‍ കവിഞ്ഞു തങ്ങളുടെ ക്ലൈന്റ്‌സിനു പോലും മറ്റു ഡീറ്റെയിൽസ് കൊടുക്കാറില്ല .ഓരോ മിഷനും ഓരോ പേര് ഓരോ വേഷം അതാണ് അവരുടെ കീഴ്‌വഴക്കം . താൻ എവിടെ നിന്നും ആണ് വരുന്നത് എന്ന് പോലും അറിയാതെ ഇരിക്കുവാൻ അടുത്തുള്ള ബസ്റ്റോപ്പിൽ നിക്കാം എന്നാണ് പറഞ്ഞിരിക്കുന്നത് .അവിടെ നിന്നും രാജ്പൂത് മാന്ഷനിൽ നിന്നും അയച്ച കാറിൽ ആണ് യാത്ര . കൃത്യ സമയത്തു തന്നെ ഡ്രൈവർ കരാറുമായി എത്തിയിരുന്നു .അതിൽ കയറി അവൾ യാത്ര തുടങ്ങി രാജ്പൂത് മൻഷനിലേക്കു .തന്റെ ജീവിതം പാടേ മാറ്റിമറിക്കുവാൻ ഉള്ള യാത്രയാണ് അത് എന്ന് അവൾ ഒരിക്കലും അറിഞ്ഞിരുന്നില്ല .

വല്യ ഇലക്ട്രോണിക് ഗേറ്റിന്റ മുൻപിൽ കാർ നിന്നു അപ്പോളേക്കും ബ്ലാക്ക് ക്യാറ്റ്സിനെ പോലെ യൂണിഫോം ധരിച്ച ഒരു സെക്യൂരിറ്റി വന്നു കാർ നമ്പറും മറ്റും ഡീറ്റെയിൽസും ശേഖരിച്ചു .ഗേറ്റ് കടന്നതും കൊത്തുപണികൾ ചെയ്തു തടി കൊണ്ടുള്ള വല്യ ഒരു കവാടം ആണ് അവളെ സ്വീകരിച്ചത് .കൊട്ടരം പോലുള്ള ആ വല്യ ബംഗ്ലാവിനെ മറക്കുവാൻ തക്ക വലുപ്പം ആ കവാടത്തിനു ഉണ്ടായിരുന്നു. അതും മറികടന്നു കാർ നേരെ പാർക്കിങ്ങിലേക്ക് ആണ് പോയത് . കാറിൽ നിന്നും ഇറങ്ങി തന്റെ ബാക്ക്പാക്ക് എടുത്തു പുറത്തിട്ടു അവൾ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു .

ഒറ്റ നോട്ടത്തിൽ ഒരു കൊട്ടാരം എന്ന് തന്നെ പറയാം .അങ്ങിങ് ആയി തോക്കുദാരികളായ സെക്യൂരിറ്റി ഗാർഡ്‌സുകൾ ഉലാത്തുന്നു .ആ മാന്ഷന്റെ ഓരോ മുക്കും മൂലയും ക്യാമറ നീരിക്ഷണത്തിൽ ആണ് എന്ന് അവൾക്കു മനസ്സിലായി .അവരുടെ അറിവില്ലാതെ ഒരു ഈച്ച പോലും അകത്തേക്ക് കടക്കുകയോ പുറത്തേക്ക് പോവുകയോ ചെയ്യുകയില്ല അത്രയ്ക്ക് റ്റയിട്ട് സെക്യൂരിറ്റിയിൽ ആണ് ആ വീട്. ഒന്നും കുടി എല്ലായിടത്തും നോട്ടം പായിച്ചു അവൾ അകത്തേക്ക് കടന്നു .സ്വർണ പണികൾ ചെയ്ത ഒരു തടിവാതിൽ കടന്നു അകത്തു കടന്ന അവളുടെ കണ്ണുകൾ അത്ഭുദം കൊണ്ട് വിടർന്നു അത്ര മനോഹരം ആയിരുന്നു ചുറ്റുപാടും ഉള്ള കാഴ്ച്ച .

ശെരിക്കും ഒരു കൊട്ടാരം തന്നെ നടുക്കായി വല്യ ഒരു ഷാന്റിലായർ അതിനു ചുറ്റും ആണ് മൂന്ന് നിലയിൽ ആയി പരന്നു കിടക്കുന്ന മാന്ഷൻ .ഇമ്പോര്ട്ടഡ് കാർപെറ്റുകൾ ആന്റിക്ക് പീസുകൾ അതിനോടൊപ്പം തന്നെ ലെഷൂറിയസ് ആയിട്ടുള്ള ഷോ പീസുകൾ . പുതുമയും പഴമയും ഇടകലർന്നുള്ള ക്ലാസ്സി ആയിട്ടുള്ള ഫർണീച്ചറുകൾ അയിരുന്നു അവിടെ മുഴുവൻ .ഒരു കാറ്റിനു പോലും കടക്കാന്‍ ആവാത്ത സെന്റലയ്സ്ട് ഏസി. അവരുടെ രാജകീയ പ്രൗഢി വിളിച്ചോതുന്നതായിരുന്നു ആ മാന്ഷൻ . പെട്ടന്ന് എന്തോ ഓർത്ത പോലെ എല്ലാത്തിൽ നിന്നും കണ്ണുകൾ പിൻവലിച്ചു അവൾ മുൻപോട്ടേക്ക് നടന്നു .

അവിടെ തന്നെയും കാത്ത് എന്ന പോൽ ഇരിക്കുന്ന വക്തിയെ കണ്ടപ്പോൾ മനസ്സിലായി അതാണ് അബികാംഷ രാജ്പൂത് എന്ന് .അവൾ അദ്ദേഹത്തിന്റെ അടുത്തേക്ക് നടന്നു . “ഗുഡ്മോർണിംഗ് സാർ ……..”ബഹുമാന പൂർവം വിഷ് ചെയ്തു . “ഗുഡ് മോർണിംഗ് …….അഗ്നി …….” “യെസ് സാർ …….” “ഇരിക്കഡോ ………..”നിറഞ്ഞ ചിരിയോടെ അദ്ദേഹം പറഞ്ഞതും അവളും ചെറിയ ചിരിയോടെ തോളത്തു കിടന്ന ബാഗ് താഴെ വെച്ച് അടുത്തു കിടന്ന സോഫയിലേക്ക് അദ്ദേഹത്തിന് എതിർ വശമായി ഇരുന്നു . അപ്പോളേക്കും ഒരു ട്രേയിൽ രണ്ടു കപ്പ് ചായയുമായി വരുന്ന വെള്ളയും കറുപ്പും യൂണിഫോം പോലെ പാൻറ്റും ഷർട്ടും ധരിച്ച ഒരു പെൺകുട്ടിയെ അവൾ കണ്ടു.

അവളെ പോലെ യൂണിഫോം ധരിച്ച ജോലിക്കാർ അവിടെ ചുറ്റിനും നടക്കുന്നുണ്ടായിരുന്നു അവരവരുടെ ജോലികളിൽ ഏർപ്പെട്ടു . അവളുടെ പുറകിലായി സുന്ദരി ആയ ഒരു സ്ത്രീ തങ്ങളുടെ അടുത്തേക്ക് നിറഞ്ഞ പുഞ്ചിരിയോടെ നടന്നു വരുന്നത് അവളുടെ ശ്രദ്ധയില്‍ പെട്ടു ലക്ഷ്മി അബികാംഷ രാജ്പൂത് . ലക്ഷ്മിയുടെ നിർദേശം അനുസരിച്ചു അവൾക്കു ഒരു കപ്പു ചായ കൊടുത്തു ആ പെൺകുട്ടി തിരിഞ്ഞു നടന്നു . “അഗ്നി…….. അല്ലേ ……..”നിറഞ്ഞ ചിരിയോടെ അവര്‍ സംസാരത്തിനു തുടക്കമിട്ടു “യെസ് മാം ……..”അതെ ചിരിയോടെ അവൾ മറുപടിയും പറഞ്ഞു . “മാം എന്ന് ഒന്നും വിളിക്കണ്ടാ ആന്റി എന്ന് വിളിച്ചാൽ മതിട്ടോ …….

മോൾക്കുള്ള റൂമും സൗകര്യങ്ങളും എല്ലാം മുകളിൽ സെറ്റ് ആക്കിയിട്ടു ഉണ്ട് .എന്ത് ബുദ്ധിമുട്ടു ഉണ്ടായാലും പറയാന്‍ മടിക്കരുത് …….” “യെസ് മാം ………..സോറി ആന്റി …….”ലക്ഷ്മിയുടെ കണ്ണുരുട്ടി ഉള്ള നോട്ടം കണ്ടു നാക്ക് കടിച്ചു കൊണ്ട് അവൾ ചിരിയോടെ മറുപടി പറഞ്ഞു . അവൾ തിരിച്ചു അറിയുകയായിരുന്നു എന്ത് കൊണ്ടാണ് ജനങ്ങൾ രാജ്പൂത് കുടുംബാംഗങ്ങളെ ഇത്ര കണ്ടു സ്നേഹിക്കുന്നത് എന്ന് .അത്രക്കും എളിമയോടെയും വാത്സല്യത്തോടെയും ആണ് ആ രാജ്പൂത് ദമ്പതികൾ അവളോട് പെരുമാറിയത് .കുറച്ചു സമയം കൊണ്ട് തന്നെ അവൾക്ക് അവരെ ഒരുപാടു ഇഷ്ടമായി.

കുറച്ചു സമയം വർത്തമാനം പറഞ്ഞിരുന്നു . “മോള് റൂമിൽ പോയി എല്ലാം ഒന്ന് റെഡി അക്കു .അപ്പോളേക്കും എല്ലാവരും ബ്രേക്ഫാസ്റ്റിനു എത്തും അവിടെ വെച്ച് എല്ലാവരേയും ഒരുമിച്ചു പരിചയ പെടാം ” അവൾ തലകുലുക്കി സമ്മതം അറിയിച്ചു .അപ്പോളേക്കും ഒരു പെൺകുട്ടി അവളുടെ അടുത്ത് എത്തിയിരുന്നു അവളെ റൂമിൽ എത്തിക്കാനായി . അവൾ സോഫയിൽ നിന്നും എഴുനേറ്റു ഒന്നും കൂടി അവരോടു അനുവാദം ചോദിച്ചു ആ പെൺകുട്ടിക്ക് ഒപ്പം നടന്നു .മുകളിൽ കയറാനായി റെഡ് കാർപെറ്റ് ഇട്ട വിശാലമായ പടികൾ ആണ് ഉണ്ടായിരുന്നത് .അതിലെ ആദ്യ പടിയിൽ കാൽ എടുത്തു വെച്ചപ്പോളെ ആരോ താഴേക്ക് ഇറങ്ങി വരുന്നത് അവൾ അറിഞ്ഞു .

തല ഉയര്‍ത്തി ശബ്ദം കേട്ട ഭാഗത്തേക്ക് അവൾ നോക്കി . ചീകി ഒതുക്കിയ മുടിയിഴകൽ ആണെങ്കിലും ചില മുടികൾ അവന്റെ നെറ്റിയിലേക്ക് പാറി പറക്കുന്നു .ശാന്തമായ കണ്ണുകൾ പക്ഷേ ആരെയും ആകര്‍ഷിക്കുന്നവ.ചെറു പുഞ്ചിരിയോടെ ശാന്തമായുള്ള മുഖം .ആറടിക്ക് മുകളിൽ ഉയരം ഫിറ്റ് ആയിട്ടുള്ള ബോഡി .വെള്ള ജൂബയും പൈജാമയും തന്നെ ആണ് വേഷം . “ഇതു എന്താ രാജ്‌പൂത്തുകളുടെ യൂണിഫോം ആണോ …….”അവന്റ വേഷം കണ്ടു അവൾ മനസ്സിൽ ഓർത്തു .അവൾ മനസ്സിൽ വിചാരിച്ചതു എന്താണ് എന്ന് മനസ്സിലായപോൽ അവന്റെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു .

അവളുടെ കണ്ണുകൾ നോക്കി തന്നെ അവൻ ഓരോ പടികളും ഇറങ്ങി അവളും അവന്റെ കണ്ണുകളിൽ തന്നെ നോക്കി കയറുകയും .അവന്റെ കണ്ണുകളിൽ നിറഞ്ഞതു ശാന്തത ആയിരുന്നു എങ്കിൽ അവളുടെ കണ്ണുകളിൽ നിറഞ്ഞതു കോപം ആയിരുന്നു . “ആറ്റിട്യൂട് ………..”രണ്ടു പേരും ഒരേ പടിയിൽ എത്തിയതും അവൾക്ക് കേൾക്കാൻ പാകത്തിന് അവൻ പറഞ്ഞു ദഹിപ്പിക്കുന്ന ഒരു നോട്ടം ആയിരുന്നു അവൾ അവനു നൽകിയ മറുപടി .അവൻ ചിരിയോടെയൊന്ന് അവളെ നോക്കി താഴേക്കു നടന്നു .

അവൾ തന്റെ റൂമിലേക്കും . “ഗുഡ്മോർണിംഗ് ഡാഡ് …..ഗുഡ്മോർണിംഗ് മാം …..”സോഫയിലെ ഇരിക്കുന്ന അച്ഛനോടും അമ്മയോടും പറഞ്ഞു കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു അവരുടെ കാലിൽ തൊട്ടു . അവർ മനസ്സു നിറഞ്ഞു അവരുടെ മകനെ അനുഗ്രഹിച്ചു . ദേവാൻശിഷ് രാജ്പൂത് അബികാംഷ രാജൂത്തിന്റയും ലക്ഷ്മി അബികാംഷിന്റയും രണ്ടു മക്കളിൽ മൂത്തവൻ .മുഖത്തു നിറഞ്ഞ നിൽക്കുന്ന ശാന്തതയും കണ്ണുകളിൽ ഒളിപ്പിച്ച കുസൃതിയും അവനെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാക്കി .

മുഖത്തു നിറഞ്ഞതു ശാന്തത ആണെങ്കിലും അരുതാത്തതു സംഭവിച്ചാല്‍ തൃക്കണ്ണ് തുറന്നു എല്ലാത്തിനേയും ചുട്ടു ഭസ്മം ആക്കാൻ തക്ക കോപം നിറഞ്ഞവൻ അവൻ മെല്ലെ നടന്നു സോഫയിൽ ഇരുപ്പു ഉറപ്പിച്ചു . “അഗ്നി ………. അവൾ എത്തിയല്ലേ ………” തുടരും …… എന്റെ നായകനും എത്തിട്ടോ ……ഇഷ്ടായോ…. പിന്നെ വായിച്ചിട്ടു അഭിപ്രായം പറയണേ …… ഈ കഥയ്ക്കും നിങ്ങളുടെ എല്ലാവരുടേയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു …….

കവചം: ഭാഗം 1

Share this story