ആദിപൂജ: ഭാഗം 15

ആദിപൂജ: ഭാഗം 15

എഴുത്തുകാരി: ദേവാംശി ദേവ

കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റ് ടെൻഷനോടെ അവൻ ചോദിച്ചു. “എനിക്ക്..എനിക്ക് ഒന്നും അറിയില്ല നന്ദ… ദൈവം എന്നോട് മാത്രം എന്തിനാ ഇങ്ങനെ ക്രൂരമാകുന്നേ.. ആദ്യം എന്റെ ശ്രീക്കുട്ടി…ഇപ്പൊ പൂജ..” അടിയുടെ ശബ്ദം ഇടറി..അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. “എന്താടാ ഇത്…ഒന്നും ഇല്ല.. നീ വന്നേ..നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം..” ആദിയേയും ചേർത്ത പിടിച്ച് പുറത്തേക്കിറങ്ങുമ്പോൾ നന്ദന്റെ ചുണ്ടിൽ ഒളിപ്പിച്ച ഗൂഢമായ പുഞ്ചിരിയും പകയെരിയുന്ന കണ്ണുകളും ആദി കണ്ടില്ല.. ***************പൂജ കണ്ണ് തുറക്കുമ്പോൾ എല്ലാവരും മുന്നിൽ ഉണ്ടായിരുന്നു.. അവൾ ചുറ്റും നോക്കി… കഴുത്ത് വേദനിച്ചിട്ട് അവൾക്ക് ഒന്ന് അനങ്ങാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല… താൻ ജീവിച്ചിരിക്കുന്നു എന്നത് തന്നെ അവൾക്ക് അത്ഭുതം ആയിരുന്നു. അവസാനം കണ്ണുകൾ അടയുമ്പോൾ മരിച്ചു എന്ന് തന്നെ കരുതിയത് ആണ്. കഴിഞ്ഞ രാത്രിയിലെ കാര്യങ്ങൾ എല്ലാം അവളുടെ മുന്നിലൂടെ പാഞ്ഞു പോയി. ബാലയുടെ കൊലയാളി പ്രണവ് ആണെന്നുള്ള നന്ദന്റെ വെളിപ്പെടുത്തൽ ഓർത്ത് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. “മോളെ… എന്തിനാ കരയുന്നെ… വേദനിക്കുന്നുണ്ടോ..”

വിമല അവളുടെ അടുത്തിരുന്ന് മുടിയിൽ മെല്ലെ തലോടി.. അവൾ ഒന്നും ഇല്ലെന്ന് തലയാട്ടി. എല്ലാവരും അവളുടെ ചുറ്റും ഉണ്ടായിരുന്നു എങ്കിലും ആരേയും അവൾ ശ്രദ്ധിക്കാതെ സീലിംഗിൽ നോക്കി കിടന്നു.. അവളുടെ അടുത്ത് പോയി ഒന്ന് ഇരിക്കാൻ ആദി ഒരുപാട് കൊതിച്ചെങ്കിലും അവൾ അവനെ ഒന്ന് നോക്കിയത് പോലും ഇല്ല.. “എല്ലാവരും ഒന്ന് പുറത്തേക്ക് ഇറങ്ങിക്കേ..ഞങ്ങൾക്ക് ഈ കുട്ടിയുടെ മൊഴി എടുക്കണം..” SI യും ഒരു കോൺസ്റ്റബിളും കൂടി അകത്തേക്ക് വന്നു. എല്ലാവരും പുറത്തേക്ക് ഇറങ്ങി.. പുറത്തേക്കിറങ്ങുമ്പോഴും തന്നെ രൂക്ഷമായി നോക്കുന്ന നന്ദന്റെ കണ്ണുകൾ അവൾ കണ്ടു..

പൂജ കണ്ണുകൾ ഇറുക്കി അടച്ചു. “പൂജ.. ആർ യൂ ഓകെ നൗ?” “എസ്..” വളരെ ദുർബലം ആയിരുന്നു അവളുടെ ശബ്ദം…കഴുത്ത് വേദനിച്ച് അവളുടെ കണ്ണുകൾ നിറഞ്ഞു. “റിലാക്സ് പൂജ…ടെൻഷൻ ആകണ്ട.. പതിയെ പറഞ്ഞാൽ മതി.. എന്താണ് ഇന്നലെ ഉണ്ടായത്.. ആരാണ് കുട്ടിയെ കൊല്ലാൻ ശ്രെമിച്ചത്.” “അത് ….ഒരു …ക..ള്ളൻ ആയിരുന്നു.” വളരെ ബുദ്ധിമുട്ടി ആണ് പൂജ അതിന് മറുപടി നൽകിയത്. “കള്ളനോ…കുട്ടി അയാളെ കണ്ടായിരുന്നോ.” “കണ്ടായിരുന്നു….എന്റെ മാല പൊട്ടിക്കാൻ ശ്രമിചു..ഞാൻ എതിർത്തപ്പോൾ ആണ് എന്റെ കഴുത്തിന് കുത്തി പിടിച്ചത്.” “അയാളെ ഇനി കണ്ടാൽ തിരിച്ചറിയോ..”

“അറിയില്ല സർ..ചിലപ്പോ കണ്ടാൽ അറിയാൻ പറ്റുമായിരിക്കും..പക്ഷെ ഇപ്പൊ ഓർക്കാൻ ശ്രമിച്ചിട്ട് പറ്റുന്നില്ല.” “മ്മ്…ഒന്ന് കൂടി ഓർത്ത് നോക്കു.” “No സർ…പറ്റുന്നില്ല..”പൂജ അൽപ്പ സമയം കൂടി കണ്ണടച്ച് ഇരുന്ന ശേഷം പറഞ്ഞു… “Ok ..ഞങ്ങൾ ഒന്ന് അന്വേഷിക്കട്ടെ… കുട്ടി ആ മുഖം ഓർത്തെടുക്കാൻ ശ്രമിക്കണം…എന്തെങ്കിലും സൂചന കിട്ടിയാലും ഞങ്ങളെ അറിയിക്കണം.” “ശരി സർ.” പോലീസ് പോയതിന് പിറകെ എല്ലാവരും അകത്തേക്ക് വന്നു…പൂജ ആരോടും ഒന്നും സംസാരിച്ചില്ല.. ഒരാഴ്ചയോളം പൂജ ആശുപത്രിയിൽ കിടന്നു…പതിയെ അവൾ എല്ലാവരോടും സംസാരിച്ച് തുടങ്ങി…

എന്നാൽ പ്രതീക്ഷയോടെ അവളെ നോക്കുന്ന ആ രണ്ട് കണ്ണുകളെ അവൾ മനപ്പൂർവം ഒഴിവാക്കി.. എങ്കിലും അവൻ എന്നും ഹോസ്പിറ്റലിൽ വന്ന് പൂജയെ കണ്ടിരുന്നു.. ആരെങ്കിലും എപ്പോഴും കൂടെ ഉള്ളത് കൊണ്ട് നന്ദന് പൂജയെ തനിയെ കാണാൻ കഴിഞ്ഞില്ല. ഒരു ദിവസം ആദി ഹോസ്പിറ്റലിൽ എത്തുമ്പോൾ പൂജക്ക് ഒപ്പം പാറു മാത്രമേ ഉണ്ടായിരുന്നുള്ളു. ആദിയെ കണ്ടതും പാറു പുറത്തേക്ക് പോയി.. ആദി പൂജയുടെ അടുത്ത് ചെന്നിരുന്ന് അവളുടെ മുടിയിൽ തലോടി. “പൂജ…എന്ത് പറ്റിയെടി…എത്ര ദിവസം ആയി നീ എന്നോടൊന്ന് മിണ്ടിയിട്ട്.. എന്തിനാ നീ ഇങ്ങനെ ഒഴിഞ്ഞു മാറുന്നത്.” ആദിയുടെ കണ്ണുകൾ നിറഞ്ഞു.”എനിക്ക് ഒന്ന് ഉറങ്ങണം.” അത്രയും പറഞ്ഞ് അവൾ കണ്ണുകൾ അടച്ചു. ആദി കുറച്ച് സമയം കൂടി അവളുടെ അടുത്തിരുന്നിട്ട് ദേഷ്യത്തോടെ എഴുന്നേറ്റ് പുറത്തേക്ക് പോയി. ആദി പോയി കഴിഞ്ഞതും പൂജ കണ്ണുകൾ തുറന്നു… അതുവരെ തടഞ്ഞു നർത്തിയ കണ്ണുനീർ അവളുടെ കവിളിലൂടെ ഒഴുകി ഇറങ്ങി. *************** ഡിസ്റ്റാർജ് ചെയ്യുമ്പോഴും ആദി എത്തി യിരുന്നു. പ്രണവ് ബാഗ് എടുത്ത് കാറിന്റെ ടിക്കിയിൽ കൊണ്ട് വെച്ചു.. “വാ.. മോളെ വന്ന് കയറ്.” വിമല അവളെ വിളിച്ചെങ്കിലും അവൾ അത് ശ്രദ്ധിക്കതെ പ്രണവിന്റെ അടുത്തേക്ക് പോയി. “ഏട്ടാ…നമുക്ക് പ്രണവത്തിലേക്ക് പോകാം.” “പ്രണവത്തിലേക്കോ…ഈ അവസ്ഥയിലോ. അതൊന്നും വേണ്ട..” നിവി പറഞ്ഞു..

“പ്രണവം അല്ലെ ഞങ്ങളുടെ വീട്…അവിടേക്ക് പോകുന്നതിൽ എന്താ പ്രശ്നം.” പൂജയുടെ മറുപടി കേട്ട് നിവി പ്രണവിനെ നോക്കി…അവനും ഒന്നും മനസ്സിലാകാതെ നിൽക്കുവാണ്. “ഇപ്പൊ അതിന്റെ ആവശ്യം എന്താ മോളെ..അവിടെ ആരാണ് നോക്കാനുള്ളത്..കുറച്ച് ദിവസം വീട്ടിൽ നിന്ന് റെസ്റ്റ് എടുത്തിട്ട് പോകാം.” വിമല അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു. “വേണ്ട..” “നീ എന്തിനാ പൂജ ഇങ്ങനെ വാശി പിടിക്കുന്നെ…നിനക്ക് വേണ്ടി അല്ലെ പറയുന്നത്.” നീരു അവളോട് ദേഷ്യപ്പെട്ടു. “ഇല്ല..നീരു..എനിക്ക് പോയേ പറ്റു. ഞാൻ ഇപ്പൊ ok ആണ്.” ആദി ഒന്നും മിണ്ടാതെ അവളുടെ മാറ്റം നോക്കി കാണുകയായിരുന്നു. “നീ എവിടെ പോയി ഒളിച്ചാലും എന്നിൽ നിന്ന് രക്ഷപ്പെടില്ല പൂജ..” നന്ദൻ തന്റെ മനസ്സിൽ പറഞ്ഞു. പൂജ ആരോടും യാത്ര പറയാതെ പോയി കാറിൽ കയറി… പ്രണവ് എല്ലാവരെയും ഒന്ന് നോക്കിയിട്ട് പിന്നാലെ പോയി..ആരും ഒന്നും മിണ്ടാൻ കഴിയാതെ നിൽക്കുവായിരുന്നു. ****

പ്രണവത്തിന് മുന്നിൽ കാർ നിൽക്കുമ്പോൾ സുമതി ചേച്ചിയും ബാലൻ ചേട്ടനും ഓടി വന്നു. “എന്റെ മോള് അങ്ങ് കോലം കെട്ട് പോയല്ലോ..” നിറഞ്ഞു നിന്ന സങ്കടത്തോടെ സുമതി ചേച്ചി പറഞ്ഞു.. എന്നാൽ പൂജ അതൊന്നും ശ്രീദിക്കാതെ റൂമിൽ കയറി വാതിൽ അടച്ചു. “അവൾ നന്നായി പേടിച്ചിട്ടുണ്ട് ചേച്ചി.. അതുകൊണ്ട് ആണ് പെട്ടെന്ന് ഈ മാറ്റം.” പൂജയുടെ പെരുമാറ്റം അവർക്ക് നല്ല വിഷമം ഉണ്ടാക്കി എന്ന് മനസ്സിലായ പ്രണവ് പറഞ്ഞു. പ്രണവിനോട് എങ്ങനെ സംസരിക്കും എന്നായിരുന്നു പൂജയുടെ ചിന്ത.. തന്റെ ഏട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു.

അതുപോലെ തന്നെ നന്ദേട്ടന് ഇങ്ങനെ ഒരു കള്ളം പറയേണ്ട ആവശ്യവും ഇല്ല. സത്യം അറിയണമെങ്കിൽ എട്ടാനുമായി നേരിട്ട് സംസാരിക്കണം. രാത്രി പൂജ പ്രണവിന്റെ റൂമിലേക്ക് ചെല്ലുമ്പോൾ അവൻ ലാപ്‌ടോപ്പിൽ ആയിരുന്നു.. “ഏട്ടൻ തിരക്കിലാണോ..എനിക്ക് അൽപ്പം സംസാരിക്കാൻ ഉണ്ടായിരുന്നു.” “വലിയ തിരക്കൊന്നും ഇല്ല…മോള് പറഞ്ഞോ..” പൂജ അകത്തേക്ക് കയറി വാതിൽ അടച്ചു.. “ഏട്ടന് ശ്രീ ബാലയെ അറിയോ.” പൂജയുടെ ചോദ്യം ഒരു ഞെട്ടലോടെ ആണ് പ്രണവ് കേട്ടത്… അവളിൽ നിന്ന് ഇങ്ങനെ ഒരു ചോദ്യം അവൻ പ്രതീക്ഷിച്ചില്ല. “ഏട്ടൻ ഒന്നും പറഞ്ഞില്ല..”

“ഏത് ശ്രീ ബാല…മോള് ആരുടെ കാര്യം ആണ് ചോദിക്കുന്നെ..” പ്രണവിന്റെ ശബ്ദം പതറി.. “നന്ദേട്ടന്റെ അനിയത്തിയുടെ കാര്യം ആണ് ചോദിച്ചത്…ഏട്ടന് അറിയില്ലേ.” “നന്ദന്റെ അനിയത്തിയോ.. അവളെ എനിക്ക് അറിയാം..ഞാൻ പഠിച്ച കോളേജിൽ അല്ലെ നന്ദനും ആദിയും പഠിച്ചത്..അവരുടെ കൂടെ എത്രയോ വട്ടം നന്ദന്റെ വീട്ടിൽ പോയിരിക്കുന്നു. അപ്പോഴൊക്കേ കണ്ടിട്ടുണ്ട്.” പൂജക്ക് മുഖം കൊടുക്കാതെ ആണ് പ്രണവ് അത്രയും പറഞ്ഞ് നിർത്തിയത്. “ബാലേച്ചിയുടെ മരണത്തെ കുറിച്ച് എന്തെങ്കിലും അറിയോ…” ഏട്ടന് അതിൽ എന്തെങ്കിലും പങ്കുണ്ടോ..” വളച്ച് കെട്ടാതെ പൂജ ചോദിച്ചു.”പൂജ…” പ്രണവിന്റെ ശബ്ദം ഉയർന്നു… പക്ഷെ ആ ശബ്ദത്തിന് പൂജയെ ഭയപ്പെടുത്താൻ കഴിഞ്ഞില്ല.. “നീ എന്ത് അനാവശ്യമാണ് പറയുന്നത്.” “ഇങ്ങനെ ഒരു മറുപടി ആണ് ഞാൻ പ്രതീക്ഷിച്ചതും ആഗ്രഹിച്ചതും… പക്ഷെ ഏട്ടൻ ഇപ്പൊ പറഞ്ഞ മറുപടി കളളമാണെന്ന് ഏട്ടന്റെ മുഖം നോക്കിയാൽ അറിയം.” “പൂജ…ഞാൻ പറഞ്ഞത് സത്യം ആണ്. ഇറ്റ് വാസ് ആൻ ആക്സിഡന്റ്.” “കള്ളം പച്ച കള്ളം… നിങ്ങൾ പറയുന്നത് എല്ലാം കള്ളം ആണ്. എന്തിനാ ഇനിയും ഇങ്ങനെ ഒളിച്ചു വെക്കുന്നത്..നിങ്ങൾ ചെയ്ത തെറ്റിന്റെ ഫലം ഇന്ന് ഞാൻ ആണ് അനുഭവിക്കുന്നത് ..എനിക്കിനിയും വയ്യ ഇങ്ങനെ ഉരുകി തീരാൻ…നിങ്ങൾക്ക് അറിയില്ല കഴിഞ്ഞ കുറച്ച് ദിവസമായി ഞാൻ അനുഭവിക്കുന്നത്.”

പൊട്ടിത്തെറിക്കും പോലെ ആണ് പൂജ സംസാരിച്ചത്..ആദ്യമായി ആണ് പ്രണവ് അനിയത്തിയെ ഇങ്ങനെ കാണുന്നത്.. “പറ.. സത്യം പറ… ഏട്ടനാണോ ബാലേച്ചിയെ കൊന്നത്..” പ്രണവിന്റെ ഷർട്ടിൽ പിടിച്ച് കുലുക്കി കൊണ്ട് പൂജ ചോദിച്ചു.. “അത് ഒരു ആക്സിഡന്റ് തന്നെ ആയിരുന്നു വാവേ… പക്ഷെ ആ ആക്സിഡന്റ് നടന്നത് എന്റെ കൈ കൊണ്ട് ആണ്..”…തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ആതിപൂജ: ഭാഗം 14

Share this story