ആദിശൈലം: ഭാഗം 76

ആദിശൈലം: ഭാഗം 76

എഴുത്തുകാരി: നിരഞ്ജന R.N

രുദ്രനും ദേവുവിനും പോകാനുള്ള ദിവസങ്ങൾ അടുക്കും തോറും എല്ലാരുടെയും നെഞ്ചം നൊമ്പരത്താൽ വിതുമ്പി ………………….. ഒടുവിൽ, അങ്ങെനെ, ആ ദിവസം വന്നെത്തി…….. എല്ലാരോടും യാത്രപറഞ്ഞുകൊണ്ടവർ കാറിൽ കയറി…………. നിറഞ്ഞുവന്ന മിഴിനീർ ഒളിപ്പിക്കാൻ പാടുപെട്ടുകൊണ്ടോരോരുത്തരും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് യാത്രയേകി…………………….. പുതിയ സ്ഥലവും അന്തരീക്ഷവും ആദ്യനാളുകളിൽ ദേവുവിനും രുദ്രനും അപരിചിതത്വബോധത്തെ ഉണർത്തിയെങ്കിലും പയ്യെ അവരതിനോട് ലയിക്കപ്പെട്ടു… ദിവസവും വീഡിയോ കാളിലൂടെയും ആഴ്ചയിലൊരിക്കൽ ഒത്തുകൂടലിലൂടെയും ആ സുഹൃത്ത്ബന്ധം പഴയതിലും ദൃഢമായി തന്നെ തുടർന്നു…………………….. ഇന്നവർ അവിടം വിട്ടിട്ട് എട്ടു മാസം തികയുകയാണ്……. അതിനിടയിൽ പലതവണ നാട്ടിലേക്ക് പോയി….. എല്ലാരുടെയും ബർത്ത്ഡേ അവരൊന്നിച്ച് തന്നെ ആഘോഷിച്ചു……………….. കഴിഞ്ഞ മാസം നടന്ന അക്കുവിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിനാണ് രണ്ടുപേരും അവസാനമായി നാട്ടിലേക്ക് പോയത്……

ഇതിനിടയിൽ പാവം നമ്മുടെ ധ്യാനിനെ എല്ലാരും കൂടി അങ്ങ് പൂട്ടി, മീനുവെന്നാണ് ആാാ പൂട്ടിന്റെ പേര്.. 😬നിശ്ചയം കഴിഞ്ഞു, ഒരു വർഷം കഴിഞ്ഞ് കല്യാണം… എന്നത്തേയും പതിവ് തെറ്റിക്കാതെ തന്നെ രുദ്രന് നെറുകയിൽ മുത്തമിട്ടുകൊണ്ട് ദേവുവിന്റെ ദിവസം ആരംഭിച്ചു………..പൊലീസുകാരന്റെ റൊമാൻസ് ഒക്കെ കഴിഞ്ഞ് അവനെ ഓഫിസിലേക്ക് അയച്ച് തീർക്കാനുള്ള ബാക്കി പണിയും കഴിഞ്ഞ് ടിവി കാണുന്നതിനിടയ്ക്കാണ് കാളിംഗ്ബെൽ അടിക്കുന്നത് അവൾ കേൾക്കുന്നത്…. രുദ്രട്ടൻ വരാൻ സമയം ആയില്ലല്ലോ.. ഇതിപ്പോ ആരാ ഈ സമയത്ത്??????????? വന്നതാരാണെന്നുള്ള ആകാംഷയിൽ വാതിൽ തുറന്ന ദേവുവിനെ പേടിപ്പിച്ചുകൊണ്ട് ഒരു സംഘം ആളുകളകത്തേക്ക് ഇരച്ചുകയറി……….. ആഹ്… നിങ്ങൾ…. നിങ്ങളൊക്കെ ഇവിടെ……… മുൻപിൽ നിൽക്കുന്നവരെ കണ്ട് അവളാകെ അമ്പരന്നുപോയി………. എന്തോന്നാടി പന്തം കണ്ട പെരുച്ചാഴിപോലെ നിൽക്കുന്നെ…… തറഞ്ഞുനിന്ന അവളെ പുടിച്ചുകുലുക്കികൊണ്ട് ആഷി ചോദിക്കുമ്പോൾ നിറവയറുമായി നന്ദ അവർക്കൊപ്പം ചിരിച്ചു….. എന്റെ നന്ദേച്ചി… വയ്യാതിരിക്കുന്ന ഈ സമയത്ത് ഇത്ര ദൂരം യാത്ര വേണമായിരുന്നോ??????

പെട്ടെന്ന് അന്ധാളിപ്പ് മാറി അവൾ നന്ദയ്ക്കരികിലേക്ക് ചെന്ന് ആ വയറിൽ തലോടിക്കൊണ്ട് ചോദിച്ചു…. ഹാ ബെസ്റ്റ് !അവളാണ് ആദ്യം ഒരുങ്ങിയിറങ്ങിയത്……… നിന്റെ ചേച്ചിയ്ക്ക് ആ ബോധമൊന്നുമില്ലെടി… ഇനി എന്റെ കൊച്ച് എങ്ങേനെയാകുമോ ന്തോ? 😁 ദേവുവിനുള്ള മറുപടി നൽകിയ മാധുവിന്‌ സ്നേഹസമ്മാനവുമായി നന്ദയുടെ ചവിട്ട് കിട്ടിയതും ആ മുഖം ഇഞ്ചികടിച്ച അണ്ണാന്റെ കൂട്ടായ്…. !!! നമ്മളെ കൂടി മൈൻഡ് ചെയ്യടെ……. ജോയിച്ചന്റെ കമെന്റ് കേട്ടാണ് ദേവുവിന്റെ കണ്ണുകൾ അവരിലേക്കെത്തുന്നത്…… ജാൻവിയെയും ശ്രീയെയും കെട്ടിപിടിച്ച്, ചേട്ടന്മാരെഅടക്കം എല്ലാത്തിനെയും അവൾ ആനയിച്ചിരുത്തി…. നിന്റെ കെട്ടിയോൻ ആ കലിപ്പൻ എന്തിയെടി?????? ദേ ജോയിച്ചായ വേണ്ടാട്ടോ….. ഓ പിന്നേ,,,,, കെട്ടിയോനെ പറഞ്ഞപ്പോ അവൾക്ക് പിടിച്ചില്ല………………….. ദേവുവിന്റെ കൂർപ്പിച്ച മുഖം നോക്കി കോക്രി കാണിച്ചുകൊണ്ട് ജോയിച്ചൻ പറഞ്ഞതും അവന്റെ പുറത്ത് അല്ലുവിന്റെ അടി വന്നു വീണതും ഒരുമിച്ചായിരുന്നു…… ഡാ അല്ലു……. എന്താടാ…….. ഒന്നുല്ലാ 😬 ഹഹ്ഹഹ്ഹ………. ആ അളിഞ്ഞ ഭാവം കണ്ട് എല്ലായെണ്ണവും കൂടി അവനെ കളിയാക്കികൊല്ലുന്നതിനിടയ്ക്ക് ദേവു അവർക്ക് കുടിക്കാനായി ജ്യൂസ്‌ എടുത്തു…..

… ഞാൻ രുദ്രേട്ടനെ വിളിച്ച് പറയാം നിങ്ങൾ വന്നകാര്യം…… എന്തോ ഓർത്തതുപോൽ പെട്ടെന്നൊടിച്ചെന്നവൾ മേശമേലിരുന്ന ഫോൺ എടുത്തതും അയോഗ് അത് തട്ടിപ്പറിച്ചു……. നീ അങ്ങെനെ ഇപ്പോൾ അവനെ വിളിച്ചു പറയണ്ടാ………… നിനക്ക് തന്നെപ്പോലെ അവനും ഒരു സർപ്രൈസ് കൊടുക്കാം………. ഫോൺ അങ്ങോടും ഇങ്ങോടും അമ്മാനമാടികൊണ്ട് അയോഗ് പറഞ്ഞത് കേട്ട് എല്ലാർക്കും ഒരു ത്രില്ല് തോന്നി……… നന്ദുവിനെ കാഴ്ചക്കാരാക്കി ഇരുത്തികൊണ്ട് പെൺപ്രജകളെല്ലാം കൂടി അടുക്കള കൈയേറി.. ആൺകുട്യോള് അപ്പോഴേക്കും ഫ്രഷായിവന്ന് ബഡായി അടിക്കാൻ തുടങ്ങി………. ഊണുകഴിച്ച് ഒറുറക്കവും കഴിഞ്ഞ് എല്ലാരും കൂടെ സിറ്റ്ഔട്ടിലേക്ക് ചേക്കേറി… അത്യാവശ്യം വലിയൊരു മുറ്റവും ഗാർഡൻ ഏരിയയും ആ വീടിന്റെ സൗന്ദര്യത്തിൽ പെടുന്ന ഒന്നായിരുന്നു……………. വെയിലൊന്നാറിയതും രുദ്രന്റെ ഫുട്ബോളുമായി ആണുങ്ങളെല്ലാം മുറ്റത്തേക്കിറങ്ങി……. പെങ്കുട്യോള് ആണേല് നന്ദയ്ക്ക് ചുറ്റുമിരുന്ന് എന്തൊക്കെയോ പറഞ്ഞോണ്ടിരുന്നു……. രുദ്രൻ പതിവിലും താമസിക്കുന്നത് കണ്ട് ദേവുവിൽ നിരാശപടർത്തിയെങ്കിലും അവരുടെ മുന്നിൽ അവൾ സന്തോഷ നിറച്ചുനിന്നു..

ഇവൻ എപ്പോഴും ഇങ്ങെനെ താമസിക്കുവോ ദേവു??? അത്ര നേരം നീ ഈ വീട്ടിൽ ഒറ്റയ്ക്ക്…… എന്തോ അത് പറയുമ്പോൾ ധ്യാനിന്റെ ശബ്ദം ഇടറിയത് എല്ലാരും ശ്രദ്ധിച്ചിരുന്നു… ഏയ്… എന്നും നേരത്തെ വരുന്നതാ.. ഇന്നെന്താണാവോ….. പുറത്തേക്ക് കണ്ണുംനട്ട് അവൾഒരു നെടുവീർപ്പോടെ പറഞ്ഞു……… എട്ട് മണി കഴിഞ്ഞതും പുറത്ത് ഒരു കാർ വന്നുനിൽക്കുന്ന ശബ്ദം കേട്ടവൾ ചാടിയെണീറ്റു……………… രുദ്രേട്ടനാ……… ചുറ്റുമിരിക്കുന്നവരോട് അത്രയും പറഞ്ഞുകൊണ്ടവൾ ഉമ്മറത്തേക്ക് നടന്നു….. ശ്….. ദേവൂ… മ്മ് എന്താ…… രുദ്രനോട് തല്കാലം ഞങ്ങൾ വന്നകാര്യം പറയേണ്ട……. ഞങ്ങൾ മുൻപിൽ വരുമ്പോൾ മാത്രം അവനറിഞ്ഞാൽ മതി….. അയോഗ് പറഞ്ഞതുകേട്ട് ശെരിയെന്നർത്ഥത്തിൽ തലയാട്ടികൊണ്ട് അവൾ വാതിൽ തുറക്കാൻ പോയി, അപ്പോഴേക്കും എല്ലാം കോണിപ്പടിയുടെ അടിയിൽ ഭദ്രമായി മറഞ്ഞുനിന്നു…… വാതിൽ തുറന്നപ്പോഴേക്കും രുദ്രൻ അകത്തേക്ക് കയറി…..

വന്നുകയറുമ്പോഴുള്ള സ്നേഹസമ്മാനത്തെ നെറുകയിൽ കിട്ടാഞ്ഞതുകൊണ്ടാകും പതിവില്ലാതെ ആ മുഖത്ത് തത്തികളിക്കുന്ന ഗൗരവത്തെ അവൾ ശ്രദ്ധിച്ചത്…… എന്ത്പറ്റി രുദ്രേട്ടാ??????? എന്തെങ്കിലും വയ്യായ്മഉണ്ടോ???? അകത്തേക്ക് കടക്കാനാഞ്ഞ അവനെ തടഞ്ഞുനിർത്തികൊണ്ടവൾ ചോദിച്ചതും ആ കൈകൾ തള്ളിമാറ്റികൊണ്ട് ഒന്നും മിണ്ടാതെ അവനകത്തേക്ക് കയറി…. എന്തോ അവന്റെ ആ പ്രവൃത്തി അവൾക്ക് ഒരു നോവ് പടർത്തിയെങ്കിലും ആ മനസ്സ് അസ്വസ്ഥമാണെന്ന് അവൾക്ക് അതിലൂടെ ബോധ്യപ്പെട്ടു….. വാതിലടച്ച് അവന് പിന്നാലെ അവളും അകത്തേക്ക് കയറി……. ഒരു ചായവേണം………. എടുത്തടിച്ചപോലെയുള്ള അവന്റെ വാക്കുകൾ കേട്ട്, കൂടുതൽ ഒന്നും ചോദിക്കാതെ അവൾ അടുക്കളയിലേക്ക് നടന്നു………………… കലിപ്പ് മോഡാണല്ലൊ ചെക്കന്………… അങ്ങോട്ട് ചെന്ന് അവന്റെ മുഖം നോക്കി ഒരെണ്ണമങ്ങ് കൊടുത്താലോ…… ഇരുന്നിടത്ത് നിന്ന് എണീക്കാൻപോയ ജോയിച്ചനെ എല്ലാരും കൂടെതടഞ്ഞു…… നീ ഒന്നടങ്ങ് ജോയിച്ചാ………… അവന്റെ കലിപ്പ് എവിടെവരെ പോകുമെന്ന് നോക്കാലോ…… മാധുവിന്റെ വാക്കുകൾകേട്ട് തലയാട്ടി അവൻ രുദ്രനെ നോക്കിയിരുന്നു………

രുദ്രന്റെ പെട്ടെന്നുള്ള ഭാവമാറ്റം ദേവുവിൽ ഉണ്ടാക്കിയ അസ്വസ്ഥതകൾ അവള്ഉണ്ടാക്കിയ ചായയിലും പ്രകടമായിരുന്നു……… കടുപ്പം കൂടിയതിനൊപ്പം അധികരിച്ച മധുരവും അവളുടെ ബോധതലം മനസ്സിലാക്കിയിരുന്നില്ല……… ചുണ്ടോട് ചേർത്ത ചായ അവൻ അതേനിമിഷം പുറത്തേക്ക് തുപ്പിക്കളയുമ്പോഴാണ് ചായയിലെ പിശക് പോലും അവളറിയുന്നത്.. അപ്പോഴേക്കും ആ കൈകൾ അവളുടെ കവിളിലേക്ക് ആഞ്ഞടിച്ചിരുന്നു……. മനുഷ്യന് കുറച്ച് ആശ്വാസത്തിനാ നിന്നോട് ചായ ചോദിച്ചേ……. അല്ലാതെ എന്റെ സ്വസ്ഥത കെടുത്താനല്ല……………… നാശം… വീട്ടില് പോലും സ്വസ്ഥതഉണ്ടാകില്ല………………………………… ദേഷ്യത്തോടെ അവനലറുകയായിരുന്നു…..ആാാ വാക്കുകളോരോന്നും അവളിൽ ഉണ്ടാക്കിയ വേദനയുടെ തോതറിയിക്കുവെന്നോണം ആ കണ്ണുകൾ നിറഞ്ഞൊഴുകി……..അവന്റെ പ്രണയം മാത്രം ആസ്വദിച്ചിരുന്ന അവളുടെ മനസ്സിന് നാളുകൾക്കുശേഷമുള്ള അവന്റെ രൗദ്രത്തെ താങ്ങാൻ കഴിയാതെ വന്നു……..

നിന്ന് പൂങ്കണ്ണീരൊഴുക്കാതെ മുൻപീന്ന് പോ……………………. രുദ്രാ……………………… കണ്ണീരൊഴുക്കുന്ന ദേവുവിനോട് ആക്രോശിച്ച രുദ്രൻ പെട്ടെന്ന് ആ വിളികേട്ട് തിരിഞ്ഞുനോക്കി….. തനിക്ക് മുൻപിൽ നിൽക്കുന്നവരെക്കണ്ട് ഒരു നിമിഷം അവൻ സ്തബ്ധമായി….. ദേഷ്യത്താൽ വിറയ്ക്കുന്ന ആ കണ്ണുകളെ അഭിമുഖീകരിക്കാനാകാതെ അവന്റെ കണ്ണുകൾ നിലത്തേക്ക് പാഞ്ഞു……..സാരീതുമ്പാൽ വാ പൊത്തികരഞ്ഞുകൊണ്ട് റൂമിലേക്ക് ഓടിയ ദേവുവിനെ അപ്പോൾ മാത്രമാണ് അവന്റെ ആർദ്ര മനസ്സ് ശ്രദ്ധിച്ചത്…….. എന്താടാ ഇത്???????…. അല്ലുവിന്റെ ചോദ്യത്തിന് ഒരു മറുപടി കൊടുക്കാൻ അവനാകുന്നില്ലായിരുന്നു….. രുദ്രാ.. നിന്നോടാ പറഞ്ഞേ മുഖത്ത് നോക്കാൻ……… ധ്യാനിന്റെയും കൂടി ശബ്ദമുയർന്നതോടെ എന്ത് പറയണമെന്നറിയാതെ അവന്റെ മുഖം ഉയർന്നു….. അപ്പോഴേക്കും മാധുവിന്റെ കൈ രുദ്രന് നേരെ വായുവിൽ ഉയർന്നുതാണിരുന്നു…………….. മാധുവേട്ടാ….. നീ മിണ്ടാതിരിക്ക് നന്ദേ……. ഇവനൊരെണ്ണം അല്ല കൊടുക്കേണ്ടത് ,,,, രുദ്രനുനേരെ പല്ലിറുമ്മിക്കൊണ്ട് മാധു പറഞ്ഞതും ശ്രീ ആ കൈകളിൽ പിടിത്തമിട്ടു………

പറയ് രുദ്രേട്ടാ…. വീണ്ടും ഞങ്ങളെ വിഡ്ഢികളാക്കുവായിരുന്നോ നിങ്ങൾ?????? ആ പാവത്തിനെ വേദനിപ്പിച്ചിട്ട് ഇനിയും നിങ്ങൾക്ക് മതിയായില്ലേ???????? ദേവു പോയ വഴിയേ നോക്കി ശ്രീ പറഞ്ഞതുകേട്ട് നിഷേധാർത്ഥത്തിൽ അവന്റെ തലചലിച്ചു…. ചെയ്തുപോയ അവിവേകത്തെകുറിച്ച് ബോധ്യമായതും ആ കണ്ണുകൾ നിറഞ്ഞുതുടങ്ങിയിരുന്നു….. അയോഗേട്ടാ…. ഒന്നിങ്ങട് വന്നേ…….. ചേച്ചി വിളിച്ചിട്ടെണീക്കുന്നില്ല……… രുദ്രനോട് വീണ്ടും എന്തോ പറയാൻ തുനിഞ്ഞ ശ്രീ, ദേവുവിന് പിന്നാലെ പോയ ആഷിയുടെ നിലവിളികേട്ട് അയോഗിനെ നോക്കി………… അയോഗെട്ടാ….. വീണ്ടും അവളുടെ ശബ്ദം ഉയർന്നതും എല്ലാരും അവിടേക്കോടി…… ആ ഓട്ടത്തിനിടയിലും അവന്റെ മനസ്സ് ചെയ്തുപോയതോർത്തുള്ള പശ്ചാത്താപത്തിൽ നീറുകയായിരുന്നു.. ആഷി… എന്താടി………. വാതിൽ തട്ടി തുറന്ന് അണച്ചുകൊണ്ട് അയോഗ് ആഷിയോട് ചോദിച്ചതിന് മുൻപേ രുദ്രന്റെ കൈകൾ ബെഡിൽ കിടന്ന ദേവുവിനെ തന്റെ നെഞ്ചോട് ചേർത്തിരുന്നു……

ദേവൂ … മോളെ…….. കണ്ണ് തുറക്കെടി………………….. ഡീ…… സോറി….. സോറി ഡി………….. നിന്റെ രുദ്രേട്ടനാ വിളിക്കുന്നെ കണ്ണ് തുറക്കെടി….. എണീറ്റ് വന്ന് നീ എനിക്കിട്ട് രണ്ട് പൊട്ടിച്ചോ.. അല്ലേൽ നിന്റെ ഈ ഏട്ടന്മാരെക്കൊണ്ട് കൊണ്ട് എന്നെ ഇടിപ്പിച്ചോ…………………… ഞാൻ സഹിച്ചോളാം… പക്ഷെ, ഇങ്ങെനെ എന്നോട് മിണ്ടാതെ കിടക്കല്ലേ മോളെ………. അവളുടെ കവിളിൽ മെല്ലെ തട്ടി നെഞ്ചിലേക്ക് ആ മുഖം ചായ്ച്ചുകൊണ്ട് അവൻ പറഞ്ഞ വാക്കുകളോരോന്നും കേട്ടുനിന്നവരിലുണ്ടാക്കിയ ഭാവഭേദങ്ങൾ പറഞ്ഞറിയിക്കാൻ അശക്തയാണ് ഈ ഞാൻ പോലും…… രുദ്രാ… നീയൊന്നടങ്ങ് ഞാൻ നോക്കട്ടെ……. അവന്റെ തോളിൽകൈവെച്ചുകൊണ്ട് അയോഗ് പറഞ്ഞതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല രുദ്രൻ…….. വീണ്ടും അവളെ നെഞ്ചിലേക്ക് ചേർത്ത് എന്തൊക്കെയോ പറയുന്ന അവനെ ബലമായി ജോയിച്ചനും അല്ലുവും പിടിച്ചുമാറ്റി… അപ്പോഴേക്കും അവളെ ബെഡിലേക്ക് നേരെ കിടത്തിയിരുന്നു ജാൻവിയും ശ്രീയും ചേർന്ന്……. മാധുവേട്ടാ…. ഏട്ടൻ എല്ലാരേയും പുറത്തേക്ക് കൊണ്ടുപോ………..കുറച്ച് ശുദ്ധവായു കിട്ടിക്കോട്ടെ ദേവുവിന്…..

അവളുടെ പൾസ് നോക്കുന്നതിനിടയിൽ അയോഗ് പറഞ്ഞത് മാധവ് എന്ന ഡോക്ടർക്ക് മനസ്സിലാകുമായിരുന്നു………… ദേവുവിനരികിൽ നിൽക്കാൻ വാശിപിടിച്ച രുദ്രനെ ആയാസപ്പെട്ട് അവർ പുറത്തേക്ക് കൊണ്ടുപോയി,,,, കൂടെ ബാക്കിയുള്ളവരും.. പോകും മുൻപേ, ജാൻവിയോട് ഒരു ഗ്ലാസ് വെള്ളം കൊണ്ടുവരാൻ അയോഗ് പറഞ്ഞേല്പിച്ചു…………… പൾസ് നോക്കികഴിഞ്ഞ്,,, അടഞ്ഞുകിടന്ന കൺപോളകൾ ചെറുതായിവലിച്ച് തുറന്ന് നോക്കിയതിന് ശേഷം ജാൻവി കൊണ്ട് വന്ന വെള്ളം ദേവുവിന്റെ മുഖത്തേക്ക് അവൻ മെല്ലെ തളിച്ചു……. മെല്ലെ ചിമ്മി ചിമ്മി അവൾ കണ്ണുകൾതുറന്നു………. കൺമുൻപിൽ അയോഗിനെ കണ്ടതും അവളുടെ മുഖം മെല്ലെ താണു…………. തന്നെ നോക്കാൻ കഴിയാതെ മുഖം താഴ്ത്തിയ ദേവുവിന്റെ മുഖം അവൻ ചൂണ്ടുവിരലാൽ ഉയർത്തി………. ആ കണ്ണുകളിൽനിറഞ്ഞ നാണത്തിനും ചുണ്ടിൽവിരിഞ്ഞ നറുപുഞ്ചിരിയ്ക്കും പറയാനുണ്ടായിരുന്നവ തന്നെയാണ് താനറിഞ്ഞ പൾസിനും പറയാനുണ്ടായിരുന്നുവെന്നത് അവനെ സന്തോഷവാനാക്കി….

ആ നെറുകയിലൊരു ചേട്ടന്റെ വാത്സല്യം നിറഞ്ഞ മുത്തം നൽകുമ്പോൾ മനസ്സ് ആ വാർത്ത കേൾക്കാനാഗ്രഹിച്ചവരുടെ അടുക്കലേക്ക് നീങ്ങാൻ വെമ്പൽ കൊണ്ടു…. ഞാൻ, ഞാൻ എല്ലാരോടും പോയി പറയട്ടെ…..ആവേശത്തോടെ പുറത്തേക്ക് പോകാൻ ഭാവിച്ച അയോഗിന്റെ കൈയിൽ ദേവുവിന്റെ പിടിവീണു…….. ആ കണ്ണുകൾ തന്നോട് പറയാൻ ആഗ്രഹിച്ചത് മനസ്സിലാക്കിയെന്നോണം അവൻ ചെറുതായി പുഞ്ചിരിച്ചു… ശേഷം, ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് അവൻ പുറത്തേക്ക് നടന്നു….. പുറത്ത്,, ആ വാതിലിൽ തന്നെ ചാരി, തലയ്ക്കുമേൽ കൈയും വെച്ച് നിൽക്കുവാണ് രുദ്രൻ…. യൂണിഫോം പോലും മാറ്റിയിട്ടില്ല….. മുടിയും ഷർട്ടും ആകെ അലങ്കോലപെട്ടിരിക്കുന്നു……….. മുഖം വാടികരിഞ്ഞ പനിനീര്പൂ പോലെയായി…. രുദ്രന്റെ ഇങ്ങെനെയൊരു അവസ്ഥ എല്ലാരേയും ഒരുപോലെ വേദനിപ്പിച്ചുകൊണ്ടിരുന്ന നിമിഷത്തിലാണ് അയോഗ് വാതിൽ തുറന്ന് പുറത്തേക്ക് വരുന്നത്….

അയോഗ്…. എന്റെ… ദേവു… അവൾക്ക് അവൾക്കെന്താ……………. അയോഗിനെ പിടിച്ചുകുലുക്കികൊണ്ട് ചോദിക്കുമ്പോൾ രുദ്രൻ ശെരിക്കുമൊരു ഭ്രാന്തമായ അവസ്ഥയിലെത്തിയിരുന്നു……… മൗനം തുടർന്ന അവന്റെ മുഖം എല്ലാരേയും കുറച്ച് തീ തീറ്റിച്ചു… അയോഗേ.. ഡാ എന്താ…… അത് ആവണി.. ഞാൻ… ഞാൻ എങ്ങെനെയാ അത്……………. ആ ശബ്ദം പതറുന്നത് എല്ലാരേയും ഒരുപോലെ ആവലാതിയിലാക്കി………….. അയോഗേ പ്ലീസ്….. ഒന്ന് പറയ് എന്താ എന്റെ ദേവുവിന്……. ഒടുവിൽ അവന്റെ സമനില തെറ്റുമെന്നായപ്പോൾ അയോഗ് അവനെ പിറകിലേക്ക് ചെറുതായി തള്ളി…… എന്താടാ?? എന്താ ഞാൻ പറയേണ്ടത്??? നീ കാരണമാ ആ പെണ്ണ് ഇപ്പോൾ ഇങ്ങെനെ അനുഭവിക്കുന്നത്…. എന്നിട്ട്.. ഞാൻ നിന്നോട് പറയണമെന്നല്ലേ?????? പോടാ.. പോയി അകത്തുകിടക്കുന്നവളോട് ചോദിക്ക്……………………. അവൾ പറഞ്ഞുതരും… അല്ലാതെ നിന്നോട് പറയാൻ എനിക്കാവില്ല………… ദേഷ്യത്തോടെയുള്ള അയോഗിന്റെ പെരുമാറ്റം രുദ്രനെ വല്ലാതെയാക്കി…. അടുത്ത നിമിഷം അവൻ പാഞ്ഞു തന്റെ ജീവന്റെ പാതിയുടെ അരികിലേക്ക്… പിന്നാലെ പോകാൻ തുനിഞ്ഞ മറ്റുളവരെ അയോഗ് തടഞ്ഞു…..

നിങ്ങളിപ്പോ അങ്ങോട്ട് പോകേണ്ട…. അവിടെ അവനും അവന്റെപെണ്ണും മാത്രം മതി….. !!!! ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അയോഗ് പറഞ്ഞത് കേട്ട് ഒന്നും മനസ്സിലാകാതെ എല്ലാവരും മുഖത്തോട് മുഖം നോക്കി…………… കൂടുതൽ ആലോചിച്ച് ബുദ്ധിമുട്ടണ്ടാ…. കുറച്ച് നേരം വെയ്റ്റ് ചെയ്യ് ഉടനെ അറിയാം.. 💖💖 ഉള്ളാലെ ചിരിച്ചുകൊണ്ട് അവൻ ആഷിയുടെ തോളിലേക്ക് കൈയിട്ട് അവളെ ചേർത്ത് നിർത്തി…. തന്റെ അരികിലെ രുദ്രന്റെ സാമീപ്യം അറിഞ്ഞുകൊണ്ടകണം അവൾ മെല്ലെ കണ്ണ് തുറന്നു…. കരഞ്ഞുകലങ്ങിയ ആ മിഴിയും വിറയാർന്ന അധരവും ആ മനസ്സിൽ ഒരു കൊളുത്തിവലിവുണ്ടാക്കി……… എന്തോ പറയാനായും മുൻപേ, അവന്റെ കൈവിരലുകൾ അവളുടെ ചുണ്ടിനെ ബന്ധിച്ചു……… എന്താണ് നിനക്ക് പറ്റിയതെന്ന് എനിക്കറിയേണ്ട… പക്ഷെ……. എന്തായാലും ഞാനുണ്ടാകും നിന്റെ കൂടെ………… നമ്മൾ ഒന്നിച്ചു നേരിടും ഏത് അവസ്ഥയെയും…………….

അവൻ പറഞ്ഞ വാക്കുകൾ കേട്ട് ആദ്യം ഒന്ന് അന്ധാളിച്ചെങ്കിലും മെല്ലെ അവൾക്ക് ചിരിപൊട്ടി.. പക്ഷെ, അതെളുപ്പം മറച്ചുകൊണ്ട് അവൾ കുറച്ച് ഗൗരവത്തിലാഴ്ന്നു….. എന്ത് അസുഖമായാലും നിങ്ങള് കൂടെ കാണുമോ???? അവളുടെ ആ ചോദ്യത്തിന് അവൻ ഉണ്ടാകുമെന്നർത്ഥത്തിൽ തലയാട്ടി……. ചിലപ്പോൾ ഉറക്കം നഷ്ടപ്പെട്ടേക്കാം…….. സഹിക്കുമോ??? മ്മ്…….. മസാലദോശ തിന്നാൻ തോന്നുമ്പോ വാങ്ങിച്ചുതരുവോ ഏത് പാതിരാത്രിയ്ക്കും????? മമ്മ്…… പച്ചമാങ്ങയൊ????? ഹാ… നീ പറഞ്ഞതെന്തും ഞാൻ വാങ്ങിച്ചു തരും……. നിന്റെ ഒപ്പമുണ്ടാകും ഞാ….. ഹേ???????? എല്ലാം മൂളികേട്ട് ഒടുവിൽ അവൾ പറഞ്ഞത് മനസ്സിലാകാതെ അവൻ അവളെ നോക്കി…… എന്തേ?…. അല്ല, പച്ചമാങ്ങയും ദോശയും….. അതൊക്കെ….. ഹാ, അതൊക്കെ ഈ അസുഖത്തിന് കഴിക്കാനുള്ളതാ………… അതുവരെ കാട്ടിയ ഗൗരവം മെല്ലെ നാണത്തിലേക്ക് വഴിമാറിയതും അവന്റെ മുഖം അവിശ്വസനീയതയോടെ അവളെ നോക്കി…… മെല്ലെ, അവന്റെ വലം കൈ അവൾ തന്റെ തെന്നിമാറിയ സാരീയ്ക്കിടയിലൂടെ വയറിന്മേൽ വെച്ചു………… യാം കമിങ് പപ്പാ………..

കാതോരം അവൾ മന്ത്രിച്ച വാക്കുകൾ ആ ഹൃദയത്തെ ആകെ ഉലച്ചിരുന്നു……….. അടക്കാനാകാത്ത സന്തോഷവും അതിലേറെ അവളെ നോവിച്ചതിനുള്ള വേദനയും മിഴികളിലൂടെ കണ്ണുനീർ രൂപത്തിൽ ഒഴുകിയിറങ്ങിയതും ആ മുഖത്തെ കൈകുമ്പിളിൽ ചേർത്ത് നെറ്റിയിൽമേൽ അവളുടെ ചുംബനം പടർന്നു………… പതിയെ, അവൾ തുടങ്ങിവെച്ച ചുംബനത്തെ അവനെറ്റെടുത്തു…… ആ മുഖം മുഴുവൻ ചുംബനത്താൽ മൂടുമ്പോൾ ഒഴുകിയിറങ്ങിയ കണ്ണുനീര് അവളുടെ മുഖത്തേക്കും പരന്നിരുന്നു….. മെല്ലെ നഗ്നമായ വയറിന്മേൽ അവന്റെ മീശരോമങ്ങൾ തട്ടി…….. യാം വെയ്റ്റിംഗ് 4യൂ മൈ ചൈൽഡ്….. ‌ വയറിലേക്ക് ചുണ്ട് ചേർത്ത് അവനത് പറയുമ്പോൾ അവളുടെ വിരലുകൾ അവന്റെ മുടിയിഴകളിൽ അമർന്നിരുന്നു……..(തുടരും ) ഇഷ്ടം നിരഞ്ജന RN നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ആദിശൈലം: ഭാഗം 75

Share this story