ദേവതീർത്ഥ: ഭാഗം 15

ദേവതീർത്ഥ: ഭാഗം 15

എഴുത്തുകാരി: AVANIYA

ഉടനെ അമ്മു ഫോണിൽ വിച്ചുവിന്റെ ഒരു ഫോട്ടോ അവൾക്ക് കാണിച്ച് കൊടുത്തു…. ” ദെ ഇതാണ് വിച്ചു…. ” ഫോട്ടോയിലെ പെൺകുട്ടിയെ കണ്ടതും അവളുടെ കണ്ണുകൾ മിഴിഞ്ഞ്‌….. മായ🔥 പതിയെ അവളുടെ അധരങ്ങൾ ആ പേര് മൊഴിഞ്ഞു…. ” ഇത് മായ അല്ലേ ഏട്ടത്തി…. ” ” അതേ നിനക്ക് എങ്ങിനെ….. ” ” 2 കൊല്ലം എന്റെ പ്രാണൻ ആയി നടന്ന ഇവളെ എങ്ങനെ അറിയാതെ ഇരിക്കാനാണ്….. ” ” ദേവു തെളിച്ച് പറ…. ” അമ്മു ആയിരുന്നു ഇൗ പ്രാവശ്യം അത്പറഞ്ഞത്…. പെട്ടെന്നാണ് ഉണ്ണി എന്തോ ഓർത്ത് പോലെ അത് ചോദിച്ചത്…. ” നീയാണോ തീർത്ഥ…. ” ” അതേ ഞാനാണ് മായയുടെ മാത്രം തീർത്ഥ….. ”

അതും പറയുമ്പോൾ അവളുടെ ചുണ്ടിൽ വിഷാദം കലർന്നൊരു പുഞ്ചിരി ഉണ്ടായിരുന്നു…. അത് കണ്ടതും ചുറ്റും നിന്നിരുന്നവരുടെയും കണ്ണുകൾ നിറഞ്ഞു…. ” ഏയ്…. അപ്പോ ശിവേട്ടൻ ആണോ എന്റെ മായയുടെ കിച്ചേട്ടൻ…. ” ” മ്മ് അതേ ദേവു…. അവള് ആ അക്‌സിഡന്റിൽ പോയതോടെ കാർത്തി തകർന്നു പോയി….. ഒരു വർഷത്തോളം ഡിപ്രഷനിൽ പെട്ട് പോയി…. ഇപ്പോഴാ അവനെ ഇങ്ങനെ ഒന്ന് കാണുന്നത്…. ” ഉണ്ണി വേദനയോടെ ഓർത്തു…. പക്ഷേ കേട്ടതിന്റെ ഞെട്ടലിൽ ആയിരുന്നു ദേവു…. ” ആക്സിഡന്റോ…. ” ” അതേ അവള് നാട്ടിൽ വന്നപ്പോൾ ഉണ്ടായ ഒരു നശിച്ച ആക്സിഡന്റ്….

അവള് എന്തിന് നാട്ടിൽ വന്ന് എന്നത് അറിയില്ല…. പക്ഷേ അത് കാരണമാണ് ഞങ്ങൾക്ക് അവളെ നഷ്ടപ്പെട്ടത്….. ” അതും പറഞ്ഞു അമ്മു കരഞ്ഞു….. ” പക്ഷേ അവളുടേത് ഒരു ആക്സിഡന്റ്….. ” ദേവു പറഞ്ഞു തീരുന്നതിനു മുമ്പേ ശിവൻ അവിടേക്ക് വന്നിരുന്നു…. ” ദേവാ…. ” ” ആ ദെ ഏട്ടൻ വിളിക്കുന്നു….. വേഗം ചെല്ല്… അല്ലെങ്കിൽ ദേഷ്യം വരും…. പറഞ്ഞത് മുഴുവൻ ആകാതെ ശിവൻ ദേവുവിനേ വിളിച്ച് കൊണ്ടുപോയി….. ” എന്താണ്…. ” ” നീയാണ് അല്ലേ തീർത്ഥ…. ” ” മ്മ് അതേ….. ” ” എന്റെ വിച്ചുവിൻെറ വായിൽ നിന്നും ഒരുപാട് കേട്ടിട്ട് ഉണ്ട് ഇൗ പേര്…. അടുത്ത വട്ടം വരുമ്പോൾ നിന്നെ പരിചയപെടുത്തി തരാം എന്ന് പറഞ്ഞിരുന്നു….. ”

” എന്നോടും…. അവളുടെ കിച്ചേട്ടനെ കാട്ടി തരാം എന്ന് പറഞ്ഞിരുന്നു….. ” ” അപ്പോ വിച്ചുവിന്‍റെ ആഗ്രഹം സഫലമായി….. സഹിക്കില്ല അവള്…. അവളുടെ തീർഥയെ ഞാൻ ഇത്രയും വേദനിപ്പിച്ചു എന്നറിഞ്ഞാൽ…. ” പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു….. അവള് അതിനു മറുപടി ഒന്നും പറഞ്ഞില്ല…. പക്ഷേ അവന്റെ എന്റെ വിച്ചു എന്ന പ്രയോഗത്തിൽ അവളുടെ ഉള്ളിൽ എന്തോ ഒരു നോവ് ഉണ്ടായത് അവള് അറിഞ്ഞു…. ഇല്ല ഒരിക്കലും ആ മനുഷ്യന് എന്നെ ഒരു ഭാര്യയായി കാണാനോ സ്വീകരിക്കാനോ സ്നേഹിക്കാനോ ആവില്ല…. ഇനിയും അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു ഒഴിയാബാധ പോലെ കടിച്ച് തൂങ്ങില്ല ഇൗ ദേവ….

പക്ഷേ അപ്പോഴും അവളുടെ മനസ്സിൽ ഒരു സംശയം നിലനിന്നു…. എന്ത് കൊണ്ടാവും മായയുടെ മരണം ഒരു ആക്സിഡന്റ് ആണെന്ന് അവർ പറഞ്ഞത്….. ” എന്താ ആലോചിച്ച് നില്കുന്നത്….. ” ശിവന്റെ ചോദ്യമാണ് അവളെ ചിന്തകളിൽ നിന്നും ഉണർത്തിയത്…. ” ഏയ് ഒന്നുമില്ല…. എനിക് ഒരു സഹായം ചെയ്യണം…. ” ” എന്താ പറഞ്ഞോളൂ… ” ” എനിക് ഒരു ടിക്കറ്റ് ബുക്ക് ചെയ്തു തരണം….. ട്രെയിൻ മതി…. ” ” എങ്ങോട്ട്…. ” ” ബാംഗ്ലൂർ…. ” ” ഫ്ലൈറ്റ് ഒകെ അല്ലേ…. ” ” അല്ല എനിക് പാസ്പോർട്ട് ഇല്ല…. ട്രെയിൻ മതി അല്ലെങ്കിൽ ബസ് ആയാലും ഞാൻ ok ആണ്…. ബട്ട് കഴിവതും വേഗം വേണം… പ്ലീസ്…. ”

” എന്താ ഇവിടം മടുത്തോ അതോ ഞാൻ എന്തെങ്കിലും…. ” ” ഇവിടം മടുക്കാനായി എനിക് ഇവിടെ ഒന്നുമില്ല….. കൂടുതൽ ഇവിടെ നിൽക്കും തോറും അകന്നു പോകാൻ ഉള്ള വേദന കൂടും…. ” അതും പറഞ്ഞു ചെറുതായി ഒരു പുഞ്ചിരിച്ച് കൊണ്ട് അവള് പുറത്തേക് പോയി…. അവള് മുറി വിട്ട് പോയതിനു ശേഷം അവളെക്കുറിച്ച് തന്നെ ആയിരുന്നു അവന്റെ ചിന്ത….. എന്തിനാണ് അവള് പോകുന്നു എന്ന് പറയുമ്പോൾ ഉണ്ടാകുന്ന ഇൗ പിടച്ചിൽ…. വിചുവിനെ അല്ലാതെ മറ്റാരെയും സ്നേഹിച്ചിട്ടില്ല എന്ന് പറയുമ്പോഴും ഞാൻ എന്റെ ഹൃദയത്തെ പോലും വഞ്ചികുക ആണോ…. അവള്…. അവള് ഉണ്ടോ എന്റെ ഉള്ളിൽ….

ഞാൻ സ്നേഹിക്കുന്നുണ്ടോ അവളെ…. അവൻ ഉടനെ അലമാരിയിൽ നിന്നും വിച്ചുവിന്റേ ഒരു ഫോട്ടോ എടുത്തു….. ” എന്തിനാ വിച്ചുട്ടി എന്നെ വിട്ട് പോയത്…. എന്തിനാ എന്നെ ഇങ്ങനെ ഒരു അവസ്ഥയിൽ കൊണ്ട് എത്തിച്ചത്…. ഇനി നീയും ആഗ്രഹിക്കുന്നുണ്ടോ….. ഞാൻ തീർഥയെ സ്വീകരിക്കണം എന്ന്…. ” അവൻ അങ്ങനെ ചോദിച്ചതും ഒരു ഇളം തെന്നൽ അവനെ തഴുകി പോയി…. ” കാർത്തി…. ” ഉണ്ണിയുടെ വിളി കേട്ടാണ് അവൻ പുറകിലേക്ക് നോക്കിയത്…. തന്നെ നോക്കി നിൽക്കുന്ന അമ്മുവിനെയും ഉണ്ണിയെയും കണ്ടതും അവൻ ഫോട്ടോ അലമാരിയിൽ തിരിച്ച് വെച്ചു…. ”

എന്താ ഏട്ടത്തി…. ” ” ഏട്ടാ…. ഏട്ടന്റെ ഉദ്ദേശം എന്താ…. ഇനിയും പഴയത് ഒക്കെ ആലോചിച്ച് ഇങ്ങനെ ആകാൻ ആണോ…. അത് പോലെ ഏട്ടനും ദേവുവും പിരിയാൻ പോവാണോ…. ” ” അമ്മു ആവശ്യം ഇല്ലാത്ത കാര്യങ്ങളിൽ തല ഇടണ്ട…. ” ” ഇതെങ്ങനെ ആണ് കാർത്തി ആവശ്യം ഇല്ലാത്ത കാര്യം ആകുന്നത്…. അവള് ചോദിച്ചത് ന്യായം അല്ലേ…. ഞങൾ ദേവുവിനോട്‌ ചോദിച്ചപ്പോൾ അവള് പറഞ്ഞു നിങ്ങള് divorce ആകാൻ പോകുക ആണെന്ന്…. ശരിയാണോ…. ” ” മ്മ് അതേ ഏട്ടത്തി…. ഞങ്ങൾ പിരിയാൻ തീരുമാനിച്ചു…. ” ” കാരണം…. ” ” അത് എട്ടത്തിക്ക്‌ അറിയാവുന്നത് അല്ലേ… എനിക് വിച്ചുവിനേ അല്ലാതെ….

” മതി നിറുത്തു കാർത്തി…. ഇതൊക്കെ കണ്ടാൽ നിന്നെ വിട്ട് പോയ വിച്ചു പോലും സങ്കടപെടുക ഉള്ളൂ….. ” ” ഏട്ടത്തി….. ” ” അലറണ്ട സത്യമാണ് പറഞ്ഞത്…. അവളെ ഓർത്ത് ജീവിതം നശിപ്പിക്കുന്ന നിന്നെ കണ്ടാൽ അവള് സന്തോഷിക്കും എന്നാണോ നീ കരുതുന്നത്…. എങ്കിൽ നിനക്ക് തെറ്റി…. പരലോകത്ത് പോലും അവള് നീറുക ആകും…. അതാണോ നീ ആഗ്രഹിക്കുന്നത് പറ കാർത്തി…. ” ” ഇല്ല ഏട്ടത്തി…. ഞാൻ…. ഞാൻ ശ്രമിക്കുന്നുണ്ട്…. പക്ഷേ അവളെ മറക്കാൻ എനിക് ആകുന്നില്ല…. ” ” മറക്കണം എന്ന് പറയുന്നില്ല അവള് നിന്റെ ഹൃദയത്തിൻ ഒരു കോണിൽ ഇരുന്നോട്ടെ….

പക്ഷേ അതിനായി നിന്റെ ബാകി ജീവിതം മുഴുവൻ നീ ഇങ്ങനെ ജീവിക്കോ…. ” ” എനിക് അറിയില്ല ഏട്ടത്തി…. എനിക്…. എനിക് ഒന്നും മനസിലാകുന്നില്ല….. ” ” എന്റെ അനിയത്തി ചെയ്യേണ്ടത് അവിടെ ഇരുന്നു ആണെങ്കിലും ചെയ്യുന്നുണ്ട്…. അത് കൊണ്ടാണല്ലോ അവളുടെ തീർഥയെ തന്നെ നിനക്കായി അവള് കൊണ്ട് തന്നത്….. എന്നിട്ട് നീ ചെയ്യുന്നതോ അവളെ ഒഴിവാക്കാൻ ശ്രമിക്കുന്നു…. ” ” ഏട്ടത്തി അവള് ആകോ ദേവയെ…” ” അറിയില്ല കാർത്തി പക്ഷേ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായി തീർത്ഥ തന്നെ നിന്റെ ജീവിതത്തിലേക്ക് വന്നു എങ്കിൽ അതിൽ ഒരു അദൃശ്യ ശക്തി യുടെ സാനിദ്ധ്യം ഇല്ലെ….

അത് വിചൂ തന്നെ ആകും ഡാ…. നിനക്കായി എന്നും അവള് ബെസ്റ്റ് അല്ലേ കരുതി വെക്കു…. ഇതും ബെസ്റ്റ് അല്ലേ….. അവള് പറഞ്ഞു കേട്ടതിൽ വെച്ച് നമ്മുടെ വിചുവിന്റെ ആരാധന കഥാപാത്രം ആണ് ദേവു…. ” ” ആണോ ” അവൻ ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ചോദിച്ചു…. ” അതേ അവളെ വിച്ചു തന്നെയാണ് നിന്റെ അടുക്കൽ എത്തിച്ചത്…. പഴയത് ഒക്കെ ഓർത്ത് ജീവിതം നശിപ്പിക്കരുത് നീ…. കാർത്തി ആവണം പഴയ പ്രസരിപ്പും സന്തോഷവും ഒക്കെ ഉള്ള പഴയ കാർത്തി…. ചിലപ്പോൾ അവളുടെ തീർഥയിലൂടെ നിന്റെ സ്നേഹം അനുഭവിക്കാൻ വിച്ചു ആഗ്രഹിക്കുന്നുണ്ടാകും…..

അത് കൊണ്ട് ഇൗ തീരുമാനത്തിൽ നിന്ന് പിന്മാറണം…. ദേവുവിന് നിന്നെ ഇഷ്ടമാണ്…. സമയം എടുത്താലും കുഴപ്പം ഇല്ല നിങ്ങള് നല്ലൊരു ജീവിതം നയിക്കുന്നത് എനിക് കാണണം….. ” അതും പറഞ്ഞു അവർ 2 പേരും മുറി വിട്ട് പുറത്തേക് പോയി…. ശിവൻ അവർ പറഞ്ഞത് ഒക്കെ ആലോചിക്കുക ആയിരുന്നു…. അതോടൊപ്പം പണ്ടൊരിക്കൽ വിച്ചു തന്നോട് കുറുമ്പോടെ ഫോണിൽ പറഞ്ഞത് അവന് ഓർമ വന്നു….. ” കിച്ചേട്ട….. ഞാൻ മരിച്ചു പോയാൽ എന്ത് ചെയ്യും ” ” വിച്ചു വേണ്ടാത്ത പറഞാൽ അടി കിട്ടും കേട്ടോ…. ” ” ഏയ് വെറുതെ പറ കിച്ചേട്ട ” ” നീയല്ലേ എന്റെ ജീവൻ….

നീ മരിച്ചെന്നാൽ അന്ന് എന്റെ കൂടി മരണം പോലെ അല്ലേ…. ഞാനും വരും നിനകൊപ്പം ഒരിക്കലും ഒറ്റക്ക് വിടില്ല….. ” ” വേണ്ട കിച്ചേട്ട അത് വേണ്ട…. ഞാൻ പോയാലും ഏട്ടൻ സന്തോഷമായി ജീവിക്കണം…. എന്റെ തീർത്ഥ യെ കെട്ടണം…. അപ്പോ ഞാനും ഹാപ്പി ആവും…. ” ” തീർത്ഥയോ…. ഒന്നു പോടി…. ” ” എന്തേ കാര്യം…. ഞാൻ പോയാലും അവളിൽ ഉണ്ടാകും ഞാൻ… കാരണം ഞങ്ങൾ ഒന്നാണ് ഹൃദയം കൊണ്ട് ഒന്നായവർ…. അപ്പോ അവളെ കെട്ടിയാൽ മതി അപ്പോ ഏട്ടനെ എനിക് അവിടെ ഇരുന്നും പ്രണയിക്കാം അല്ലോ…. ” ” ഇൗ പെണ്ണിന്റെ ഓരോ വട്ടുകൾ…. ” അത് ഓർത്തത്തും ശിവന്റെ കണ്ണുകൾ നിറഞ്ഞു…. ”

വിച്ചുട്ടി എല്ലാം അറിഞ്ഞു ആണല്ലോ നേരത്തെ പറഞ്ഞത്….. അത് നടക്കാൻ ആവും അല്ലേ അവളെ എന്നിലേക്ക് ചേർത്ത് വെച്ചതും….. നിന്റെ ആഗ്രഹത്തിന് ശിവൻ ഒരിക്കലും എതിര് നിൽക്കില്ല അല്ലോ…. നിന്റെ ആഗ്രഹം പോലെ തന്നെ നിന്റെ തീർഥയേ ഞാൻ സ്വീകരിക്കും…. അവളെ എന്റെ ഭാര്യയായി അംഗീകരിക്കും…. പ്രണയിക്കും നിനക്ക് തരനായി ഞാൻ കരുതി വെച്ച പ്രണയം കൊണ്ട് അവളെ ഞാൻ വീർപ്പ് മുട്ടിക്കും…. ഇത് വിച്ചുവിന് ഉള്ള കിച്ചന്റെ വാക്കാണ്…. ” പതിയെ ഒരു കാറ്റ് അവനെ തഴുകി പോയി…. അതിനു വല്ലാത്ത ഒരു ഗന്ധം ആയിരുന്നു…. വിച്ചു ഒരേവേള തന്റെ അടുക്കൽ ഉള്ളതായി തോന്നി അവന്….. ദേവാ നിനക്ക് ഇനി ഒരു മടക്കം ഇല്ല ഇൗ ശിവനിൽ നിന്നും…..

സതിയെ നഷ്ടപെട്ട ശിവൻ അവളുടെ പുനർജന്മമായ പാർവതിയെ പ്രണയിച്ചത് പോലെ… ഞാനും നിന്നെ എന്നിലേക്ക് ആവാഹികുന്നു ദേവാ…. ഇൗ ഒരു ജന്മം എന്റെ പ്രണയത്തിൽ ജീവിക്കാൻ ആണ് നിന്റെ നിയോഗം…. നീ പോകില്ല എങ്ങോട്ടും….. അതിനുള്ള വഴി ഇൗ ശിവന് അറിയാം… അതിനു മുന്നേ എല്ലാം തുറന്നു സംസാരിക്കണം അവളോട്…. എന്തൊക്കെയോ കണക്ക് കൂട്ടലുകൾ മനസ്സിൽ കരുതി അവൻ അവൾക്കായി കാത്തിരുന്നു….. 🦋🦋🦋🦋🦋🦋🦋 ഇതേ സമയം ദേവയുടെ മനസ്സിൽ നിറയെ അവളുടെ മായ ആയിരുന്നു…. ”

എടി ഞാൻ മരിച്ച് പോയാൽ നീ എന്റെ കിച്ചെട്ടന് ഒരു ജീവിതം കൊടുക്കണം കേട്ടോ…. ഇച്ചിരി ദേഷ്യം ഉണ്ടെന്ന് ഉള്ളൂ…. പാവമാണ്…. ” അതും പറഞ്ഞു കൊണ്ട് തന്റെ കൺമുന്നിൽ വെച്ച് മരണം വരിച്ച മായയെ അവള് ഓർത്തു…. അവസാനം നീ നിന്റെ തീരുമാനം നടപ്പാക്കി അല്ലേ മായ…. എന്നെ നിന്റെ കിച്ചെട്ടനിലേക് എത്തിച്ചു…. ആരാണെന്ന് അറിയാതെ തന്നെ ഒരു വേള അയാളോട് ഒരു പ്രണയം തോന്നിയിരുന്നു…. ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചു…. പക്ഷേ കിച്ചെട്ടൻ നിന്റെ ആണ് മായെ…. അവന്റെ വിച്ചുവിന്റെത് മാത്രമാണ്……….തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ദേവതീർത്ഥ: ഭാഗം 14

Share this story