മധുരനൊമ്പരം…..🍒🍒 : ഭാഗം 12

മധുരനൊമ്പരം…..🍒🍒 : ഭാഗം 12

എഴുത്തുകാരി: റിൻസി പ്രിൻസ്‌

🎶 കോടമഞ്ഞും ചുഴലികാറ്റും കൂരിരുട്ടിലൊരിടിയും മഴയും എന്റെ കുടിലു പൊളിക്കാൻ വന്നാൽ എന്തു ചെയ്യും പൈങ്കിളിയേ പേടി തോന്നും രാത്രിയില്ലെല്ലാം വീതിയേറും നിന്നുടെ മാറിൽ എന്റെ കൈയ്യാലിങ്ങനെയിങ്ങനെ നിന്നെ പുൽകി ഉറങ്ങാമല്ലോ…..🎶 ഒരു നിമിഷം രണ്ട് കണ്ണുകളും കോർത്ത് പോയിരുന്നു…… എത്ര അടക്കിവെച്ചിട്ടും പ്രണയം അതിന്റെ ചട്ടക്കൂടു തകർത്ത് പുറത്തേക്ക് വരുമെന്ന് രണ്ടുപേർക്കും തോന്നിത്തുടങ്ങിയിരുന്നു……. അവളുടെ മുഖത്തിന് നേരെ മുഖമടുപിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു….. ” ഉറങ്ങുന്നോ……? ” എന്താ……..? മനസ്സിലാകാതെ അവൾ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ ആ കണ്ണുകളിൽ ഒരുനിമിഷം കുസൃതി അലതല്ലുന്നതായി തോന്നിയിരുന്നു…….. ” അല്ല ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോളൂ എന്ന് പറയുകയായിരുന്നു……. ചിരിയോടെ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി കണ്ണു ചിമ്മിയതിനുശേഷം മറ്റെവിടെയൊ നോക്കിയശേഷം അവൻ അത് പറഞ്ഞപ്പോൾ,

അവൻ പറഞ്ഞതിലെ ഗൂഢലക്ഷ്യം അവൾക്കു മനസ്സിലായിട്ടുണ്ടായിരുന്നു…….. ” എനിക്ക് അച്ഛനെ ഒന്ന് വിളിക്കാൻ ഫോൺ ഒന്ന് തരുമോ…….,? അവന്റെ മുഖത്തേക്ക് നോക്കി അവൾ അത് ചോദിച്ചപ്പോൾ അവൾക്ക് അവനോട് ഉണ്ടായിരുന്നു അപരിചിതത്വം ഒരുപാട് മാറി എന്ന് അവനും തോന്നിയിരുന്നു…………. മുഖത്തേക്ക് നോക്കി സംസാരിക്കാൻ പോലും കയറിയപ്പോൾ പെണ്ണിന് മടിയായിരുന്നു………. അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അവളുടെ കൈകളിലേക്ക് നൽകി………. അവൾ അവനെ ദയനീയമായി മുഖത്തേക്ക് നോക്കി ………. “എനിക്ക് ഇതിൽ വിളിക്കാൻ ഒന്നുമറിയില്ല……… വീട്ടിൽ അച്ഛനും മൊബൈൽഫോൺ ഒന്നുമില്ല…….. അനന്തു ഏട്ടന് മാത്രമാണ് അത്‌ ഉള്ളത്….. “ഇതൊക്കെ ഇനി പഠിക്കണം……. ഇനി വരാനിരിക്കുന്നത് ഹൈടെക് യുഗമാണ്……… ചിരിയോടെ അത് പറഞ്ഞു അവൻ അവളുടെ മുഖത്തേക്ക് നോക്കി…….. “നമ്പർ പറ….. അവൾ പറഞ്ഞു കൊടുത്ത നമ്പർ ഡയൽ ചെയ്ത് അവളുടെ കൈകളിലേക്ക് അവൻ കൊടുത്തു……. ഒന്ന് രണ്ട് ബെല്ലിനൊപ്പം ഫോൺ എടുക്കപെട്ടിരുന്നു……..

അപ്പുറത്തുനിന്നും അച്ഛൻറെ ശബ്ദം തന്നെയായിരുന്നു കേട്ടത്……. ” അച്ഛാ ഞാനാ, അനുവ…….. ഞങ്ങൾ എത്താറായി…….. അച്ഛൻ വരുമോ…….? ” ആഹ്….. ഞാൻ പള്ളിയുടെ ഓഡിറ്റോറിയത്തിനു മുൻപിൽ നിൽക്കാം മോളെ…….!! “ശരി അച്ഛാ……. മറുപടി നൽകി ഫോണ് അവന് നേരെ നൽകി….. പിന്നീട് വീണ്ടും കുറച്ചു നേരം രണ്ടുപേർക്കുമിടയിൽ മൗനം ഒരു വലിയ മതിൽ കെട്ട് തീർത്തിരുന്നു…… എങ്കിലും ഹൃദയം വാചാലം ആകാൻ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു…….. പള്ളിയുടെ അരികിൽ എത്തിയപ്പോൾ തന്നെ ബസ്സിലിരുന്ന് അനു കണ്ടിരുന്നു ഓഡിറ്റോറിയത്തിനു മുൻപിൽ ടോർച്ചുമായി നിൽക്കുന്ന അച്ഛനെ……… തന്നെ കൂട്ടാൻ വന്നതാണ് എന്ന് അവൾക്ക് മനസ്സിലായിരുന്നു…… വണ്ടി നിർത്തിയപ്പോഴേക്കും ഓരോരുത്തരായി ഇറങ്ങാൻ തുടങ്ങി……. ഇറങ്ങാനായി എഴുന്നേറ്റ അനുവിന്റെ കൈകളിൽ അല്പം ബലമായി തന്നെ ജോജി പിടിച്ചിരുന്നു……. ഒന്നും മനസ്സിലാവാതെ അന്ധാളിപ്പോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി……. പക്ഷേ ഒരു ഭാവവും ഇല്ലാതെ ഫോണിൽ സംസാരിക്കുകയാണ്…….. പക്ഷേ കയ്യിൽ ബലമായി പിടിച്ചിട്ടുണ്ട്……

കൈ കുടഞ്ഞു മാറ്റി എഴുന്നേൽക്കാൻ അവൾ പലവട്ടം ശ്രമിച്ചു അപ്പോൾ എല്ലാം കയ്യിലുള്ള അവൻറെ പിടിമുറുക്കിയതെ ഉള്ളൂ………. അതിൻറെ അർത്ഥം എന്താണെന്ന് അവൾക്ക് മനസ്സിലായില്ല…….. അവസാനം പലരും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ ബസ്സിൽ അവിടെയും ഇവിടെയുമായി കുറച്ച് ആളുകൾ മാത്രം അവശേഷിച്ചു……… അവരെല്ലാവരും ബാഗും മറ്റും എടുക്കുന്ന തിരക്കിലാണ്…….. അതിനിടയിൽ പോക്കറ്റിൽ കരുതിയിരുന്ന പേന അവൻ എടുത്തു…….. എന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കാതെ അവളുടെ കൈകളിൽ എന്തോ എഴുതി…….. വെപ്രാളത്തിനിടയിൽ അവൻ എഴുതിയത് എന്താണെന്ന് പോലും അവൾ ശ്രദ്ധിച്ചില്ല……. അവൻറെ മുഖത്തേക്ക് ആയിരുന്നു അവളുടെ നോട്ടം മുഴുവനും………. അവൾ പരിഭ്രമത്തിൽ ഇടയ്ക്ക് കൈ വലിച്ചു…… “അടങ്ങി ഇരിക്ക് കൊച്ചേ……!! കുസൃതിയോടെ അവൻ പറഞ്ഞു….. ” മുൻപോട്ട് നോക്കിയിരിക്ക്….. അവളുടെ മുഖത്ത് നോക്കാതെ എഴുതുന്ന കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അവൻ പറഞ്ഞപ്പോൾ അവൾ വീണ്ടും ഒരു അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കുകയായിരുന്നു……… ”

അച്ഛൻ എന്നെ കാത്തു നിൽക്കുകയാണ്…….!! ” അച്ഛൻ അവിടെ തന്നെ നിൽക്കില്ലെ……. താൻ ചെല്ലാതെ പോകാൻ ഒന്നും പോകുന്നില്ല……. ഞാൻ ഇപ്പോൾ തന്നെ വിട്ടേക്കാം……!! വീണ്ടും തൻറെ മുഖത്തേക്ക് നോക്കാതെ എഴുതുന്ന കാര്യത്തിൽ ശ്രദ്ധ പതിപ്പിച്ചവൻ പറയുന്നത് അവൾ കേട്ടു……… അവൾക്ക് കയ്യിൽ ചെറുതായി ഇക്കിളി ഉണ്ടായിരുന്നു…… അവൻ ആണെങ്കിൽ കാര്യമായി എന്തോ എഴുതുകയാണ്……. എഴുതി കഴിഞ്ഞതും അവൾ കൈകളിലേക്ക് നോക്കാൻ തുടങ്ങി…….. ” ഇപ്പോൾ നോക്കണ്ട വീട്ടിൽ ചെന്നിട്ട് നോക്കിയാൽ മതി……… അത്രമാത്രം പറഞ്ഞു അവളെ നോക്കി ഇരുകണ്ണുകളും ഒന്നു ചിമ്മി കാണിച്ചതിനു ശേഷം അവൻ വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങി……. അവൻ ഇറങ്ങി പോയിട്ടും ഒരു അൽഭുതം തന്നെയായിരുന്നു അനുരാധയ്ക്ക്……… ഇതിനു മുൻപ് പലവട്ടം അവനോട് ഒരു ആകർഷണം തോന്നിയിട്ടുണ്ടെങ്കിൽ,ആദ്യമായാണ് അവന്റെ ഭാഗത്തുനിന്നും ഇങ്ങനെയൊരു നീക്കം ……… കൈകളിലേക്ക് നോക്കാൻ തുടങ്ങിയതും അവൾ സ്വയം പിൻവലിച്ചു……. ആദ്യമായി അവൻ തന്നോട് ആവശ്യപ്പെട്ട കാര്യമാണ്…….

വീട്ടിൽ ചെന്നതിനു ശേഷം നോക്കാം എന്ന് അവൾ തീരുമാനിച്ചു……. ” നീ എന്താടി സ്വപ്നം കാണുവാനോ…? സോഫിയുടെ ശബ്ദമാണ് അവളെ ഓർമ്മകളിലേക്ക് തിരിച്ചുകൊണ്ടുവന്നത്……. “പ്രിയപ്പെട്ട ആൾ ഇറങ്ങി പോയപ്പോൾ പ്രിയ നിമിഷങ്ങൾ അയവിറക്കുക ആയിരുന്നോ ……. സോഫി ചോദിച്ചപ്പോൾ കൂർപ്പിച്ച ഒരു നോട്ടമായിരുന്നു അവൾക്ക് അനുരാധ തിരികെ നൽകിയിരുന്നത്……. ” എങ്ങനെ നിങ്ങൾ രണ്ടുപേരും കൂടി ഇറങ്ങുന്നോ…… അതോ ഞാൻ വെയിറ്റ് ചെയ്യണോ…….? എബി അരികിലേക്ക് വന്നു നിന്നുകൊണ്ട് ചോദിച്ചു……. ഉടനെ തന്നെ സോഫി കൈതൊഴുതു…… ” എൻറെ പൊന്നു മോനെ…..! ഇപ്പോൾ തന്നെ എൻറെ അപ്പന് നിൻറെ കാര്യത്തിൽ ഒരുപാട് സംശയങ്ങളുണ്ട്……… പപ്പാ എന്താണെങ്കിലും വന്നിട്ടുണ്ടാകും……… ദൈവത്തെ വിചാരിച്ചു നീ എന്നെ വെയിറ്റ് ചെയ്തു ആ സംശയത്തിന് ആഴംകൂട്ടി ഇടരുത്…… പ്ലീസ്……..!! തൊഴുതുകൊണ്ട് സോഫി പറഞ്ഞപ്പോൾ ചിരിയോടെ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു എബി….. ”

എഴുന്നേൽക്കുന്നില്ലേ അനു നീ…..!! അവസാനം സഹികെട്ട് സോഫി ചോദിച്ചപ്പോഴും അനു ഒരു അത്ഭുത ലോകത്തിലാണ് എന്ന് അവൾക്ക് തോന്നിയിരുന്നു…… സോഫികൊപ്പം യാന്ത്രികമായി പുറത്തേക്ക് ഇറങ്ങി…….. ഇറങ്ങിയപ്പോൾ കണ്ട കാഴ്ച അച്ഛനോട് വർത്തമാനം പറഞ്ഞുകൊണ്ട് നിൽക്കുന്ന ജോജി ആണ്……… അവൻ തന്നെ കണ്ടിട്ടും ആൾക്ക് ഒരു ഭാവ വ്യത്യാസവും ഇല്ല…… അച്ഛനോട് എന്തൊക്കെയോ കാര്യങ്ങൾ വാചാലമായി പറഞ്ഞു കൊണ്ടിരിക്കുകയാണ്…… ” ജോജിയും ആ വഴിക്ക് അല്ലെ…….!! ഞങ്ങളുടെ കൂടെ വരുന്നോ……? ” എനിക്ക് ഫാദറിനെ ഒന്ന് കാണണം…… അതിനുശേഷം കുറച്ചു നേരം കൂടി കഴിഞ്ഞിട്ട് ഞാൻ വരു……. ” എങ്കിൽ ഞങ്ങൾ നടന്നോട്ടെ….. ” ശരി…. അച്ഛനോട് യാത്ര പറഞ്ഞതിനുശേഷം മുഖത്തേക്ക് നോക്കി അവളെ ഒന്ന് ചിരിച്ചു കാണിച്ചു അവൻ….. അച്ചൻ അവളുടെ കയ്യിലിരുന്ന ബാഗ് വാങ്ങിയിരുന്നു……. അച്ഛനെ അനുഗമിച്ച് നടക്കുമ്പോഴും അനു ഒന്ന് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു……. അപ്പോൾ അവളെ നോക്കി ഇരുകണ്ണുകളും ഒന്നു ചിമ്മി ചിരിച്ചു കാണിച്ചിരുന്നു അവൻ…… കണ്ണുകളിൽ അപ്പോഴും കുസൃതിനിറഞ്ഞ നോട്ടവും അവളോടുള്ള പ്രണയം നിറഞ്ഞിരുന്നു എന്ന് അവൾക്ക് തോന്നിയിരുന്നു……..

അച്ഛൻ സോഫിയുടെയും അവളുടെ അച്ഛന്റെയും അരികിൽ വന്ന് വീണ്ടും കുറച്ചു നേരം എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു…….. ഇരുകുടുംബങ്ങളും സൗഹൃദ സംഭാഷണത്തിൽ മുഴുകി നിൽക്കുമ്പോഴും അനുവിനെ കണ്ണുകൾ ആരെയോ പരതി…… പക്ഷേ പ്രതീക്ഷിച്ച മുഖം അപ്പോഴും അപ്പോൾ അവിടെ നിന്നും അപ്രതീക്ഷിതമായിരുന്നു…….. അവസാനം സോഫി യോടും അച്ഛനോടും യാത്രപറഞ്ഞ് അച്ഛനെ അനുഭവിക്കുമ്പോഴും അവളുടെ മനസ്സിൽ നിറയെ അവൻ എന്തായിരിക്കും തൻറെ കയ്യിൽ എഴുതിയത് എന്ന ചിന്തയായിരുന്നു……… പോകുന്ന വഴിയിൽ യാത്രയെക്കുറിച്ച് ഗാനത്തെക്കുറിച്ച് മൊക്കെ അച്ഛൻ എന്തൊക്കെയോ ചോദിക്കുന്നുണ്ട്…….. അതിനൊക്കെ മറുപടി പറയുന്നുണ്ടെങ്കിലും മനസ്സ് മറ്റെവിടെയോ ആണ് എന്ന് അവൾക്ക് തോന്നിയിരുന്നു…….. വീട്ടിലേക്ക് കയറി ചെന്നപ്പോൾ അവളുടെ മുഖം കണ്ടപ്പോൾ തന്നെ ശ്രീദേവിക്ക് കാര്യം മനസ്സിലായിരുന്നു….. ” ഛർദ്ദിച്ചോ മോളെ…….!!

ഓടി വന്നു അവളുടെ മുടിയിഴകൾ ഒതുക്കി അവർ ചോദിച്ചു…. ” രണ്ടുപ്രാവശ്യം ശർദ്ദിച്ചു അമ്മേ……!! “എനിക്ക് കണ്ടപ്പോഴേ മനസിലായി…….!! ഞാൻ നിന്നോട് പറഞ്ഞതല്ലേ മോളെ…… പോകുന്നതിനു മുൻപ് ഒരു നാരങ്ങ എടുത്ത് ബാഗിൽ ഇടണം എന്ന്…….. അത്‌ എടുത്തിട്ട് പോവുകയാണെങ്കിൽ വലുതായി പ്രശ്നം ഉണ്ടാവില്ലായിരുന്നു…….!! “എൻറെ ദേവി അതൊക്കെ വെറും തോന്നലാണ്…… അങ്ങനെയൊന്നും ചർദ്ദിൽ നിൽക്കില്ല…… ചർദ്ദിക്കാൻ വരുന്നത് ഒക്കെ ഛർദിച്ചു തന്നെ മാറുകയുള്ളൂ…….. നീ അവൾക്ക് നല്ല കടുപ്പത്തിലൊരു കാപ്പി ഇട്ടു കൊടുത്തെ…… അല്ലെങ്കിൽ ഇത്തിരി ഉപ്പും മധുരവും ചേർത്ത് ഒരു നാരങ്ങാവെള്ളം എടുത്തു കൊടുക്ക്…… അപ്പോഴേക്കും ഈ ക്ഷീണം ഒക്കെ മാറും…….. എന്നിട്ട് നന്നായി പോയി കുളിച്ചിട്ട് ഭക്ഷണം കഴിച്ചു നേരത്തെ കിടന്നു ഉറങ്ങാൻ നോക്ക്……!! അച്ഛൻ അത്രയും പറഞ്ഞപ്പോഴേക്കും അവൾ മുറിയിലേക്ക് പോയിരുന്നു……

അവൾക്കും ഒന്നു മുറിയിൽ ചെന്നാൽ മാത്രം മതി എന്നായിരുന്നു തോന്നിയിരുന്നത്……. മുറിയിൽ ചെന്ന് കഥകടച്ചു കട്ടിലിലേക്ക് ചാഞ്ഞു……. ആദ്യം ഇടതു കൈത്തണ്ടയിൽ ആണ് നോക്കിയത്…… അവൻ ഭംഗിയിലും വടിവൊത്ത അക്ഷരത്തിൽ എഴുതിയിരുന്ന ആ വാക്കുകൾ കണ്ട് ഒരു നിമിഷം ഹൃദയത്തിലൊരു മിന്നൽ കടന്നു പോയതായി തോന്നിയിരുന്നു…….!! വിശ്വാസം വരാതെ ഒരിക്കൽക്കൂടി അവൾ അവൻ ആ കൈകളിൽ എഴുതിയ വാക്കുകളിലേക്ക് നോക്കി…… “എന്റെ കാശിതുമ്പക്ക്……!!(തുടരും ) നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. … ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 11

Share this story