നുപൂരം: ഭാഗം 3

നുപൂരം: ഭാഗം 3

എഴുത്തുകാരി: ശിവ നന്ദ

കോളേജിൽ എത്തി ശ്രീയെ ഫോൺ ചെയ്തു. റിങ് ചെയ്ത് കട്ട്‌ ആകുന്നതല്ലാതെ അവൻ ഫോൺ എടുക്കുന്നില്ല. ഞാൻ വിളിച്ചു കൊണ്ടേയിരുന്നു. അതിനിടയിൽ ആ കോളേജ് ഒന്നാകെ ഞാൻ കണ്ണോടിച്ചു. ഒരുപക്ഷെ താനും ഇവിടുത്തെ ഒരു വിദ്യാർത്ഥിയാകേണ്ടത് ആയിരുന്നു. “ഹലോ.. ആദി… നീയെവിടെയ? ” “ഞാൻ നിന്റെ കോളേജിന്റെ ഫ്രണ്ടിൽ ഉണ്ട്. പെട്ടെന്ന് ഇങ്ങോട്ട് വാടാ… ” വർഷങ്ങൾക്ക് ശേഷം ശ്രീയെ കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. അവന്റെ കണ്ണിലും നീർമുത്തുകൾ പ്രത്യക്ഷപെട്ടു തുടങ്ങി… “ആദി… നീയെപ്പോ എത്തി? ഇന്നലെ രാത്രി ഞാൻ നിന്നെ വിളിച്ചിട്ട് കിട്ടിയില്ലലോ… നീ വീട്ടിൽ പോയിരുന്നോ??? ” അങ്ങനെ ഒരു നൂറു ചോദ്യങ്ങൾ അവൻ എന്നോട് ചോദിച്ചു. പക്ഷെ അതിനൊന്നും മറുപടി പറയാതെ തിരിച്ച്‌ ഒരൊറ്റ ചോദ്യം മാത്രമേ ഞാൻ അവനോട് ചോദിച്ചുള്ളൂ… “അച്ചു എവിടെടാ…??? ” പെട്ടെന്ന് അവന്റെ മുഖം മാറി. അവന്റെ മുഖഭാവം വർണിച്ചെടുക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാനപ്പോൾ…..

പെട്ടെന്നാണ് അന്നൗൺസ്‌മെന്റ് ഉണ്ടായത്. ‘അടുത്തതായി 1st year literature student അർച്ചന ലക്ഷ്മിയുടെ നൃത്തം.’ അത്ഭുതത്തോടെ ശ്രീയെ നോക്കിയപ്പോൾ എന്റെ കയ്യും പിടിച്ചു ഓഡിറ്റോറിയത്തിലേക്ക് ഒരു ഓട്ടമായിരുന്നു അവൻ. ഞങ്ങൾ എത്തിയപ്പോൾ കർട്ടൻ പതിയെ ഉയരുന്നതേയുള്ളു. സന്തോഷം കൊണ്ടാണോ…സങ്കടം കൊണ്ടാണോ എന്നറിയില്ല.. എന്റെ കണ്ണ് നിറയാൻ തുടങ്ങി… ആ മങ്ങിയ കാഴ്ചയിലും ഞാൻ കണ്ടു… ദേവതയെ പോലെ ഒരുങ്ങി നിൽക്കുന്ന എന്റെ അച്ചുവിനെ… എന്റെ കൈപിടിച്ച് നടന്ന ആ കൊച്ചുകുട്ടിയല്ല അവളിപ്പോൾ. എങ്കിലും മുഖത്തെ കുട്ടിത്തം ഇപ്പോഴും അതുപോലെ തന്നെയുണ്ട്.. ‘രുക്മിണീ സ്വയംവരം’ ആണവൾ കളിക്കുന്നത്. സംഗീതത്തിനോടൊപ്പം ഒഴുകി നടക്കുകയാണവൾ… “എനിക്ക് ഡാൻസ് പേടിക്കണ്ട ആദിയേട്ടാ.. അമ്മയോട് ഒന്ന് പറയാവോ… ” “പെൺകുട്ടികൾ ഡാൻസ് കളിക്കുന്നത് ഒരഴകാ അച്ചു.. നീ പഠിക്കാൻ പോയേ പറ്റു.. ” “കാലൊക്കെ വേദനിക്കുമെന്നെ.. ” “അത് ആദ്യത്തെ കുറച്ചു ദിവസമേയുള്ളു. നാളെ തന്നെ നീ ഡാൻസ് ക്ലാസിനു പോകണം.. കേട്ടല്ലോ… ” “ശരി.. ഞാൻ പോകാം. പക്ഷെ ആദ്യമായി സ്റ്റേജിൽ കയറുമ്പോൾ ഏറ്റവും മുന്നിൽ തന്നെ ആദിയേട്ടനും ശ്രീയേട്ടനും ഉണ്ടായിരിക്കണം.. ”

“ഓ.. ശരി മാഡം.. സമ്മതിച്ചു. ഏറ്റവും മുന്നിൽ തന്നെ ഞങ്ങൾ ഉണ്ടായിരിക്കും.. ” സദസ്സിലെ നിറഞ്ഞ കരഘോഷം ആണെന്നെ ചിന്തകളിൽ നിന്നുണർത്തിയത്. അച്ചുവിനെ കാണണ്ടെയെന്നു ചോദിച്ച്‌ ശ്രീ എന്നെ കൊണ്ട് പോകുമ്പോൾ അവളെ എങ്ങനെ അഭിമുഖീകരിക്കും എന്നോർത്തു ഞാനുരുകുകയാതിരുന്നു… “ഇനിയെങ്കിലും ഈ പുരാവസ്തു ഒന്ന് മാറ്റിക്കൂടെ നിനക്ക്.. നീയൊരു വാക്ക് പറഞ്ഞാൽ ചിലങ്ക വാങ്ങി തരാൻ എത്ര പേരാ കാത്തുനിൽക്കുന്നത്. ” “ഒന്ന് പോടീ.. നിനക്കൊകെ ഇത് വെറും ചിലങ്ക.പക്ഷെ എനിക്കിതെന്റെ ജീവനാ.. കലോത്സവങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയത് എന്റെ മിടുക്ക് കൊണ്ടല്ല. ഈ ചിലങ്കയുടെ താളത്തിനൊത്ത് ആടിയത് കൊണ്ട.. ” ഈ സംഭാഷണവും കേട്ടുകൊണ്ടാണ് ഞങ്ങൾ റൂമിൽ എത്തിയത്. അപ്പോഴാണ് അവളുടെ ആ ചിലങ്ക ഞാൻ ശ്രദ്ധിക്കുന്നത്. ശെരിക്കും അപ്പോഴാണ് ഞാൻ തോറ്റ് പോയത്… “അച്ചു… ദേ നിന്നെ കാണാൻ വന്നതാ..” “ആരാ ശ്രീയേട്ടാ ഇത്? ” “നീ തന്നെ ചോദിക്ക് ” ആ മിഴികൾ എനിക്ക് നേരെ ചോദ്യഭാവത്തിൽ തിരിഞ്ഞപ്പോൾ എവിടുന്നോ വന്നൊരു ധൈര്യത്തിൽ ഞാൻ പറഞ്ഞു – “ഡാൻസ് നന്നായിരുന്നു ”

“താങ്ക്സ് ” ഇത്രയും പറഞ്ഞ് അവൾ പുറത്തേക്കിറങ്ങിയതും.. “achu.. ” എന്ന വിളി കേട്ട് അവളൊന്ന് നിന്നു.. തിരിഞ്ഞ് അത്ഭുതത്തോടെ നോക്കിയ അവളോട് “ഇത് നമ്മുടെ ആദിയാടി..”എന്ന് ശ്രീ പറയുമ്പോൾ ആ മിഴികളിൽ തെളിഞ്ഞത് സന്തോഷമാണോ പരിഭവമാണോ അതോ വെറുപ്പാണോ എന്ന് നിർവചിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഒന്നും പറയാതെ അവൾ പുറത്തേക്ക് ഓടി പോയപ്പോൾ തകർന്ന് പോയത് ഞാനാണ്. അച്ചുവിനെ ആ കോളേജ് മുഴുവൻ ഞങ്ങൾ അന്വേഷിച്ചു. പക്ഷെ അവൾ വീട്ടിലേക്ക് പോയെന്ന് കൂട്ടുകാരിൽ നിന്നും അറിഞ്ഞു. തിരിച് വീട്ടിലേക്ക് പോകുന്നതിനിടയ്ക്കാണ് ശ്രീ എന്നോട് മനസ്സ് തുറന്നത്.. “നീ പോയി 3, 4ദിവസത്തേക്ക് അച്ചുവിന് കടുത്ത പനിയായിരുന്നു. അവളുടെ കളിയും ചിരിയും എല്ലാം പോയത് പോലെ. നിന്നെ കാണണമെന്നും പറഞ്ഞ് ഭയങ്കര വാശിയായിരുന്നു. നമ്മൾ ഒരുമിച്ചല്ലേ അവളുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ച്‌ കൊടുത്തിരുന്നത്.ആ എനിക്ക് ഒറ്റക്ക് അവളെ നിയന്ത്രിക്കാൻ പറ്റിയില്ലടാ… ഒടുവിൽ നീ കൊടുത്ത ചിലങ്ക അവളുടെ കയ്യിൽ കൊടുത്തിട്ട് ഞാൻ പറഞ്ഞു -അവൻ ഇത് തന്നിട്ട് പോയത് നീയെന്നും അവനെ ഓർക്കാൻ വേണ്ടിയാ.

തിരിച് വരുമ്പോൾ അവന്റെയീ അച്ചു നല്ലൊരു നർത്തകിയായിരിക്കണം… അന്ന് എന്റെ കയ്യിൽ നിന്നും വാങ്ങിയ ചിലങ്ക പിന്നെ ഇതുവരെ അവൾ മാറ്റിവെച്ചിട്ടില്ല. പഠനത്തേക്കാൾ അവൾക്ക് താല്പര്യം നൃത്തത്തോടായിരുന്നു. അരങ്ങേറ്റ സമയത്ത് നീയില്ലാതിരുന്നത അവളെ വേദനിപ്പിച്ചത്…ബാംഗ്ലൂർ ചെന്ന് 4, 5വർഷം കഴിഞ്ഞ നീയെന്നെ contact ചെയ്യുന്നത്. നീ വിളിച്ച കാര്യം പറഞ്ഞപ്പോൾ നിന്റെ വിശേഷങ്ങൾ അറിയാൻ അവൾ കാണിച്ച ആവേശം ഒന്ന് കാണേണ്ടതാതിരുന്നു… “ഞാനിപ്പോൾ നന്നായി നൃത്തം ചെയ്യുമെന്ന് ശ്രീയേട്ടൻ പറഞ്ഞോ? ” എന്നവൾ ചോദിച്ചപ്പോഴാണ് നീയവളെ തിരക്കിയില്ലലോ എന്ന് ഞാൻ ഓർക്കുന്നത്. പിന്നീടെന്നും നീ വിളിക്കുമ്പോഴെല്ലാം അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു. പതിയെ പതിയെ നീ അവളെ കുറിച് അന്വേഷിക്കാറില്ലെന്ന് അവൾക്ക് മനസ്സിലായി. പക്ഷെ ആ വിഷമം ഒന്നും അവൾ പുറത്ത് കാണിച്ചില്ല. “ആദിയേട്ടൻ ചോദിക്കുമ്പോൾ അല്ലാതെ ശ്രീയേട്ടൻ എന്നെ കുറിച് ഒന്നും പറയരുത്. ”

അവളുടെ ആ തീരുമാനം ശരിയാണെന്ന് എനിക്കും തോന്നി. നിന്റെ അമ്മയും ഏട്ടനും വന്നെന്ന് അറിഞ്ഞു നിന്റെ വീട്ടിലേക്ക് സന്തോഷത്തോടെ എന്റെയൊപ്പം വന്നവൾ…നീ വന്നില്ലെന്ന് അറിഞ്ഞ് വിഷമത്തോടെ അവിടെ നിന്നും ഇറങ്ങി.. പിന്നെ ഇതുവരെ അവൾ നിന്റെ വീട്ടിലേക്ക് പോയിട്ടില്ല.വിളിക്കുമ്പോഴെല്ലാം പ്രിയയെ കുറിച് നീ വാ തോരാതെ സംസാരിക്കുമ്പോളൊക്കെ നിന്റെയൊരു വിളി പ്രതീക്ഷിച്ചു അച്ചു എന്റെയടുത്ത് ഉണ്ടായിരുന്നു. പല പ്രാവശ്യം നിന്നോട് അത് പറയണമെന്ന് വിചാരിച്ചു.. പക്ഷെ തോന്നിയില്ല… പ്രിയക്ക് നിന്നെ ഇഷ്ടമാണെന്ന് നീ സംശയം പറഞ്ഞ അന്നാണ് അവളെ കുറിച് ഞാൻ അച്ചുവിനോട് പറയുന്നത്. “വെറുതെയല്ല ആ ചെറുക്കൻ എന്നെ ഓർക്കാത്തത് “എന്നും പറഞ്ഞു നിറഞ്ഞു വന്ന കണ്ണീർ മറയ്ക്കാൻ ഒന്ന് ചിരിച്ചിട്ട് അവൾ എന്റെയടുത്തു നിന്നും പോയി. ചെന്ന് നോക്കുമ്പോൾ മുറിയിൽ ആ ചിലങ്കയും പിടിച്ചു കൊണ്ട് പൊട്ടിക്കരയുന്ന അച്ചുവിനെയാ ഞാൻ കണ്ടത്. അന്നാണ് അവളുടെ മനസ്സിൽ സൗഹൃദത്തിനപ്പുറം നീ വളർന്നുവന്ന സത്യം ഞാൻ തിരിച്ചറിയുന്നത്…അന്ന് തൊട്ട് ഇന്ന് വരെ പ്രാര്ഥിക്കുവായിരുന്നു പ്രിയയെ ഇഷ്ടമാണെന്ന് നിന്റെ നാവിൽ നിന്നും കേൾക്കാൻ ഇടവരല്ലേയെന്ന്…

നീ വരുന്ന കാര്യം അവളെ ഞാൻ അറിയിച്ചില്ല.. അറിഞ്ഞിരുന്നെങ്കിൽ ഇന്നത്തെ പ്രോഗ്രാമിന് അവൾ പോകില്ലായിരുന്നു.. നിന്റെയൊരു ഫോട്ടോ പോലും അവൾ കണ്ടിട്ടില്ല. അവൾ പറയും..അവളെ സ്നേഹിച്ചിരുന്ന ഒരു കൊച്ചു പയ്യൻ ഉണ്ട്. ആ മുഖം മതി അവളുടെ മനസ്സിലെന്ന്. ” എല്ലാം കേട്ട് പരാജിതനെ പോലെയിരിക്കുന്ന എന്റെ തോളിൽ കയ്യിട്ട് കൊണ്ട് ശ്രീ പറഞ്ഞു : “ഇനിയും കരയിക്കല്ലേട…നമ്മുടെ അച്ചുവിനെ.. ” ഒരു പൊട്ടിക്കരച്ചിലോടെ അവനെ കെട്ടിപിടിച് ഞാൻ പറഞ്ഞു : “എനിക്ക് വേണമെടാ അവളെ.. നമ്മുടെ പഴയ അച്ചുവായിട്ട്… എന്റെ പെണ്ണായിട്ട്…. ” “നീ വിഷമിക്കാതെ..വൈകിട്ട് അവളെയും കൊണ്ട് ഞാൻ അമ്പലത്തിൽ വരാം. അവിടെ വെച്ച് മനസ്സ് തുറന്നു സംസാരികാം.. ” തിരികെ വീട്ടിൽ എത്തിയപ്പോഴും ശ്രീ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു മനസ്സിൽ. ഒരു പ്രതീക്ഷ പോലുമില്ലാതെ എന്നെ ഇത്രത്തോളം സ്നേഹിക്കാൻ അച്ചുവിന് എങ്ങനെ സാധിച്ചു എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഫോൺ റിങ് ചെയ്തത് : “Nandha calling…!!!”… (തുടരും )

നുപൂരം: ഭാഗം 2

Share this story