ശ്രീദേവി: ഭാഗം 21

ശ്രീദേവി: ഭാഗം 21

എഴുത്തുകാരി: അശ്വതി കാർത്തിക

ഡോക്ടർ നോക്കുപോൾ തന്നെ ഞങ്ങൾക്ക് മനസ്സിലായിരുന്നു അമ്മ ഇനി ഇല്ല എന്ന് ഉള്ളത് ❣🌹❣🌹❣ ബോധം നശിച്ചു വീണ രാധു വിനെ എല്ലാവരും കൂടെ റൂമിൽ എടുത്തു കിടത്തി…. അഭി ഏട്ടനും വന്നു… പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു… അധികം ബന്ധുക്കൾ ഒന്നും ഇല്ലാതെ ഇരുന്നത് കൊണ്ട് അയൽക്കാരും ഹേമന്തും അഭി ഏട്ടനും കൂടെ എല്ലാ കാര്യങ്ങളും ചെയ്തു….. അമ്മയുടെ ബോഡിക്ക് അരികിൽ ഇരുന്നു കരയുന്ന രാധുവിനെ എല്ലാവരും സഹതാപത്തോടെ നോക്കി നിന്നു…. ദേവേച്ചി ന്നു ആരോ പുറകിൽ വന്നു വിളിക്കുന്ന കെട്ട് തിരിഞ്ഞു നോക്കിയപ്പോൾ അപ്പുവും മനുവും…

നിങ്ങൾ എപ്പോ വന്നു….. #അപ്പു ::: കുറച്ചു നേരം ആയി… അഭി ഏട്ടൻ വിളിച്ചു പറഞ്ഞു, അച്ഛൻ വീട്ടിൽ ഇല്ല അപ്പൊ എന്നോടും മനു ഏട്ടനോടും ഇവിടേക്ക് വരാൻ പറഞ്ഞു….. #ദേവി :: മം.. #അപ്പു ::: ഞങ്ങൾ പുറത്തു ഉണ്ടാവും…. ചടങ്ങ് ഒക്കെ കഴിഞ്ഞു പോകു… അടുത്ത് ഉള്ളവരും അകന്ന കുറച്ചു ബന്ധുക്കളും പിന്നെ ഷോപ്പിലെ എല്ലാവരും വന്നു പോയി… കുറച്ചു പേര് മാത്രം നിന്നു അവിടെ…. അകന്ന ബന്ധത്തിൽ ഉള്ള ഒരു പയ്യനെ കൊണ്ട് ചടങ്ങ് ചെയ്യാം എന്ന് പറഞ്ഞപ്പോൾ അഭി ഏട്ടൻ അത്‌ പറ്റില്ല പറഞ്ഞു… #അഭി ::: ഇത്രയും നാളും അമ്മയ്ക്ക് മകളും മകൾക്ക് അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ….

ഒരു ആവശ്യത്തിനും വേറെ ആരെയും കണ്ടിട്ടില്ല പിന്നെയും അയൽവക്കത്ത് ഉള്ളവരല്ലേ അവളെ സഹായിച്ചിട്ടുള്ളത്… അപ്പൊ പിന്നെ അവസാനത്തെ ചടങ്ങ്, അത് അവൾക്ക് അമ്മയ്ക്ക് വേണ്ടി ചെയ്യാനുള്ള അവസാനത്തെ കടമ ആണ്…… അത് ചെയ്യേണ്ടത് മകൾ തന്നെ ആണ്… പെട്ടെന്ന് പൊട്ടിമുളച്ച വന്ന ബന്ധുക്കൾ ഒന്നും ചെയ്താൽ ചിലപ്പോൾ അമ്മയുടെ ആത്മാവിന് ശാന്തി കിട്ടിയെന്ന് വരില്ല… അഭിയേട്ടൻ പറഞ്ഞത് കേട്ട് ആദ്യം കുറച്ചു പേരൊക്കെ എതിർത്തെങ്കിലും പിന്നെ അതിന് എല്ലാവരും സമ്മതിച്ചു…. അവസാനം രാധു തന്നെ അവളുടെ അമ്മയുടെ അവസാനത്തെ ചടങ്ങും നടത്തി….

ഇനിയും നിന്നാൽ രാധു തലയിൽ ആവുമോ എന്ന് പേടിച്ച് ആണോ എന്തോ ബന്ധുക്കളെല്ലാം തന്നെ അപ്പൊ തന്നെ സ്ഥലം കാലിയാക്കി പോയി…. രാധു വിനെ മുറിയിലെ കൊണ്ട് കിടത്തി തിരിച്ചുവരുമ്പോഴാണ് അപ്പു മനുവും കൂടെ വന്നത്… ചേച്ചി ഞങ്ങൾ ഇറങ്ങുവാ…. ഇനിയും വൈകിയാൽ രാത്രി ആകും എത്താൻ…. പോകുന്നതിനു മുന്നേ അപ്പു എന്റെ കയ്യിൽ ഒരു ചെറിയ കവർ തന്നിട്ട് പറഞ്ഞു അച്ഛൻ ഇത് ചേച്ചി ഏൽപ്പിക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു…. യാത്ര പറഞ്ഞു അവർ പോയി കഴിഞ്ഞ് ആണ് ഞാൻ അത്‌ നോക്കിയത്… കുറച്ചു കാശ് ആയിരുന്നു അത്‌…. രാത്രി ആയി എല്ലാവരും പോയി..

ഇപ്പൊ ഞാനും രാധുവും അഭി ഏട്ടൻ ഹേമന്ത് പിന്നെ അയല്പക്കത്തെ ഒന്ന് രണ്ട് ചേച്ചിമാർ മാത്രം….. അപ്പുറത്തെ വീട്ടിൽ നിന്നും ഭക്ഷണം കൊണ്ട് തന്നു…. ഞാൻ ഇന്ന് ഇവിടെ നിൽക്കാം എന്ന് വിചാരിച്ചു…. കൂട്ടിനു അപ്പുറത്തെ ഒരു അമ്മൂമ്മ കൂടെ വരാം എന്ന് പറഞ്ഞു…. രാധു ഭക്ഷണം കഴിക്കാൻ ഒന്നും കൂട്ടാക്കുന്നില്ല അവസാനം ഹേമന്ത് വന്നു ഒച്ച എടുത്തപ്പോൾ രണ്ട് സ്പൂൺ കഞ്ഞി കുടിച്ചു കിടന്നു…. രാവിലെ വരാം എന്നും പറഞ്ഞു അവരും പോയി…. രാധു വിനെ ഒറ്റക്ക് കിടത്താൻ തോന്നിയില്ല.. അവൾക് ഒപ്പം പോയി കിടന്നു… കട്ടിലിന്റെ മൂലയിൽ ചുരുണ്ടുകൂടി കിടക്കുന്ന അവളെ കണ്ടപ്പോൾ അതുവരെ അടക്കി വെച്ചിരുന്ന എന്റെ സങ്കടങ്ങൾ എല്ലാം പുറത്തേക്ക് വന്നു…

അവളെ കെട്ടിപ്പിടിച്ചു കിടന്നു എപ്പോഴോ രണ്ടാളും കരഞ്ഞ് ഉറക്കത്തിലേക്ക് വഴുതി വീണു… ദിവസങ്ങൾ ഓടിപ്പോയി…. അമ്മയുടെ സഞ്ചയനത്തിന് അന്ന് അച്ഛൻ വന്നു… ഒറ്റയ്ക്ക് ആയി എന്ന് തോന്നരുത് എന്നും അച്ഛന്റെ സ്ഥാനത്ത് എന്നും താൻ ഉണ്ടാകുമെന്നും ദേവിയെ പോലെ തന്നെയാണ് രാധുവിനെ കാണുന്നത് എന്നൊക്കെ അച്ഛൻ അവളോട് പറഞ്ഞു… അമ്മയുടെ ചടങ്ങുകളൊക്കെ തീർന്നു..കഴിഞ്ഞപ്പോൾ രാധു ഷോപ്പിലേക്ക് വരാൻ തുടങ്ങി… ഇത്രയും ദിവസം ഞാനും അവർക്കൊപ്പം നിന്നു…. ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചിട്ട് ഒരു പിടിയും ഇല്ല..അവൾ ഒറ്റയ്ക്ക് നിന്നോളാം എന്ന് പറഞ്ഞെങ്കിലും എനിക്ക് അതിന് മനസ്സ് വരുന്നുണ്ടായില്ല….

അഭിയേട്ടനോട് ചോദിച്ചപ്പോൾ അവളോടൊപ്പം പോയി നിൽക്കണം എങ്കിൽ നിന്നോളാൻ പറഞ്ഞു,അതല്ല അവളെ ഏതെങ്കിലും ഹോസ്റ്റലിലേക്ക് മാറ്റണമെങ്കിൽ അങ്ങനെ ചെയ്യാം എന്നു പറഞ്ഞു… അച്ഛനോട് ചോദിച്ചപ്പോൾ അവളുടെ ഒപ്പം ആ വീട്ടിൽ തന്നെ തൽക്കാലം നിൽത്താൻ പറഞ്ഞു…. വീട്ടിൽ പറഞ്ഞപ്പോൾ അമ്മ ഒക്കെ എതിർത്തെങ്കിലും പിന്നെ ആരും ഒന്നും പറഞ്ഞില്ല…. ഞാൻ പിന്നെ രാധുവിന്റെ വീട്ടിലായി താമസം… അഭിയേട്ടനും ഹേമന്തും ഇടക്ക് വരും… അച്ഛൻ എല്ലാദിവസവും എന്നോടും അവളോടും വിളിച്ച് സംസാരിക്കും.. അത് ഒരു പരിധിവരെ അവൾക്കും ഒരു ആശ്വാസമായിരുന്നു… ഷോപ്പിലും വീട്ടിലും ആയി ഞങ്ങളുടെ ജീവിതം മുന്പോട്ട് പോയി…

ഇടയ്ക്കു ഞാൻ വീട്ടിൽ പോയി അമ്മേ കാണും…. വലുതായി ഒന്നും സംസാരിക്കുക ഒന്നും ഇല്ല… ഇപ്പൊ നല്ല വ്യത്യാസം ഉണ്ട്… നടക്കാൻ ഒക്കെ ആയി….. 🌹❣🌹❣🌹❣🌹 ഓണം ആണ്….അച്ഛന്റെ വീട്ടിൽ പോവുക ആണ്… കൂടെ രാധു വും ഉണ്ട്.. അവൾക്ക് വരാൻ വലിയ താൽപര്യമൊന്നും ഉണ്ടായില്ല പിന്നെ അച്ഛനും ചെറിയമ്മ ഒക്കെ വിളിച്ചു നിർബന്ധിച്ചപ്പോൾ അവൾ സമ്മതിച്ചു… പോകുന്ന വഴി അവിടെ എല്ലാവർക്കും ഡ്രസ്സ്‌ ഒക്കെ എടുത്തു ആണ് പോയത്… 🌹❣🌹❣🌹❣🌹 വീട്ടിൽ ചെല്ലുമ്പോൾ എല്ലാവരും ഉണ്ടായിരുന്നു….. മുറ്റത് വലിയ കളം ഒക്കെ ഉണ്ട്…. രാധു വിനു വലിയ ചമ്മൽ ആയിരുന്നു, അത് പക്ഷെ അകത്തേക്ക് കേറുന്ന വരെ ഉണ്ടായുള്ളു…. എല്ലാവരും അവളെ സ്നേഹം കൊണ്ട് മൂടി….

രുഗ്മിണി വല്യമ്മ ഒക്കെ ഉണ്ടായിരുന്നു… വല്യമ്മയോട് ഫോണിൽ സംസാരിക്കാറുണ്ട് എങ്കിലും നേരിട്ട് ആദ്യം ആണ്….. ഗംഗ ചെറിയമ്മേ പോലെ തന്നെ ആണ് വല്യമ്മയും… വല്ലിച്ചനും ചെറിയച്ഛനും അച്ഛനും ഒക്കെ സംസാരിച്ചു ഉമ്മറത്തു തന്നെ ഉണ്ട്….. രുഗ്മിണി വല്യമ്മക്ക് രണ്ടു മക്കൾ ആണ് മൂത്ത ആൾ മഹേഷ്‌ ആള് ബാംഗ്ലൂർ ആണ്…. രണ്ടാമത്തെ ആൾ മഹിമ pls ടു നു പഠിക്കുന്നു… മഹേഷ്‌ ചേട്ടൻ വന്നില്ല ആൾക്ക് ലീവ് ഇല്ലത്രെ ചിലപ്പോൾ തിരുവോണം ഉണ്ണാൻ വരും എന്ന് പറഞ്ഞു വല്യച്ഛൻ.. എല്ലാവർക്കും ഡ്രസ്സ്‌ ഒക്കെ കൊടുത്തു… അച്ഛന് കൊടുത്തപ്പോൾ സന്തോഷം കൊണ്ട് ആണെന്ന് തോന്നുന്നു കണ്ണ് ഒക്കെ നിറയുന്നുണ്ട്….

അപ്പുവും രാധുവും തമ്മിൽ ഭയങ്കര അടുപ്പം ആയി… ഒരു അനിയൻ ഇല്ലാത്ത കുറവ് അവൾ ആവനിലൂടെ നികത്തി… പൂ പറിക്കാൻ പോയും മൈലാഞ്ചി ഇട്ടും ഊഞ്ഞാൽ ആദിയും ഞങ്ങൾ ശരിക്കും വേറെ ഒരു ലോകത്തു എത്തിയിരുന്നു…. ന്നാലും ഇടയ്ക്കു രാധു ഒറ്റക്ക് മാറി ഇരുന്നു കരയുന്നത് കാണാറുണ്ട്…. അത്‌ കാണുമ്പോൾ എല്ലാവരും അവളെ ചേർത്ത് നിർത്തും….. ഇന്നാണ് തിരുവോണം……….തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ശ്രീദേവി: ഭാഗം 20

Share this story