എന്നെന്നും നിന്റേത് മാത്രം… ❤️ : ഭാഗം 9

എന്നെന്നും നിന്റേത് മാത്രം… ❤️ : ഭാഗം 9

എഴുത്തുകാരി: റിൻസി പ്രിൻസ്‌

വിശ്വാസം വരാതെ അവൻ ഫോണിലേക്ക് നോക്കി, അവൻ പെട്ടെന്ന് ഫോണുമായി അവിടെ നിന്നും അല്പം മാറി നിന്ന് ഫോൺ അറ്റൻഡ് ചെയ്തു, “ഹലോ നിവിൻ, മധുരമായ അവളുടെ ശബ്ദം അവൻറെ ശരീരത്തിലെ സകല നാഡീ ഞരമ്പുകളെയും ഉണർത്തുന്നതായി അവനു തോന്നി, “മ്മ്…. എന്തുകൊണ്ടോ ശബ്ദം അവനു പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല, “എന്നോട് പിണക്കമാണോ നിവിൻ? അവനൊന്നും സംസാരിച്ചില്ല, “നിവിൻ കേൾക്കുന്നുണ്ടോ? അവൾ വീണ്ടും ചോദിച്ചു, “ഉം… “സോറി “രണ്ടു ദിവസം ഞാൻ അനുഭവിച്ച വിഷമം നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല,

ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് എന്തേലും പറഞ്ഞാൽ ഉടനെ ഫോൺ സ്വിച്ച് ഓഫ്‌ ആക്കി വിളിക്കാതെ ഇരിക്കുവാന്നോ വേണ്ടേ, “ഞാൻ ഒരുപാട് വിഷമിപ്പിച്ചോ? എൻറെ നിവിനെ , “എന്നെ ഒറ്റയ്ക്ക് ഒരു തുരുത്തിൽ കൊണ്ട് നിർത്തിയിട്ട് വിഷമിപ്പിച്ചോ എന്നോ, “മനപ്പൂർവ്വമല്ല നിവിൻ, “നിനക്ക് എങ്ങനെ ഇത്ര സിമ്പിൾ ആയിട്ട് സംസാരിക്കാൻ കഴിയുന്നു, നിനക്ക് എല്ലാം ഒരു തമാശയാണ് അല്ലേ, ഈ രണ്ടു ദിവസം ഞാൻ നീറി പുകഞ്ഞത് നിനക്ക് അറിയില്ല, ഇന്നെങ്കിലും നീ വിളിച്ച് ഇല്ലായിരുന്നെങ്കിൽ എനിക്ക് ഭ്രാന്ത് പിടിച്ചേനെ,എന്റെ ഒരു ദിവസത്തിന്റെ തുടക്കവും ഒടുക്കവും നിന്നിലാണെന്ന് ഞാൻ മനസിലാക്കി, “എനിക്കും,

അതുകൊണ്ടാണ് ഞാൻ ഫോൺ വിളിച്ച് സംസാരിക്കാം എന്ന് കരുതിയത്, ഇല്ലെങ്കിൽ ഇനി നമ്മൾ കാണുന്നതിനു മുൻപ് ഇങ്ങനെ ഒരു സംസാരം ഉണ്ടാകുമായിരുന്നില്ല, “നീ എന്നെ പൂർണ്ണമായും ഒഴിവാക്കിയതാണോ? എത്ര പ്രാവശ്യം ഞാൻ നിന്നെ വിളിച്ചു, ഞാൻ ആരോട് നിന്നെപ്പറ്റി തിരക്കും, അത് വല്ലതും നീ ചിന്തിച്ചോ? “നിവിനെ ഒഴിവാക്കിയാൽ എനിക്കൊരു ജീവിതം ഉണ്ടാകും എന്ന് തോന്നുന്നുണ്ടോ നിവിൻ, അത് എൻറെ മരണമാണ്, എൻറെ ജീവശ്വാസം പോലും നിവിൻ മാത്രമാണ്, “എന്നിട്ടാണോ നീ ഇത്ര ക്രൂരമായി ഇടപെട്ടത്, “ഞാൻ പറഞ്ഞല്ലോ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു അതുകൊണ്ടാണ്, “ശരി സമ്മതിച്ചു പക്ഷേ എനിക്ക് ഇപ്പോൾ തന്നെ നിന്നെ കാണണം,

നീ എവിടെയാണെങ്കിലും അവിടേക്ക് ഞാൻ വരാം, ഇനി മറ്റൊരു നാട്ടിൽ ആണെങ്കിൽ പോലും, ഇനി ഇങ്ങനെ കാണാമറയത് ഇരിക്കരുത്, “കാണാം, പക്ഷേ ഇന്നല്ല കുറച്ചു ദിവസം കൂടി വെയിറ്റ് ചെയ്യു, “ഇനി ഒരു നിമിഷം പോലും വെയിറ്റ് ചെയ്യാൻ പറ്റില്ല, ഇന്ന് തന്നെ ഇപ്പോൾ തന്നെ എനിക്ക് കാണണം, “ഞാനിപ്പോൾ ഹോസ്പിറ്റലിൽ ആണുള്ളത് നിവിൻ, അഡ്മിറ്റ് ആണ്, “അയ്യോ എന്തുപറ്റി? ഏത് ഹോസ്പിറ്റലിൽ ആണ്? ഞാൻ ഇപ്പോൾ അവിടേക്ക് വരാം, “പേടിക്കാൻ മാത്രം ഒന്നുമില്ല, ചെറിയൊരു ഫുഡ് പോയ്സൺ ആയിരുന്നു, ഇപ്പോൾ ഒക്കെയാണ്, “നീ ഇങ്ങനെ വയ്യാതെ ഇരിക്കുമ്പോൾ ഞാൻ എങ്ങനെ ഇവിടെ സമാധാനം ആയി ഇരിക്കും,

നീ ഹോസ്പിറ്റൽ പേര് പറ, ഞാൻ അവിടേക്ക് വരാം, “പ്ലീസ് നിവിൻ, ഞാൻ പറയുന്നതൊന്നു കേൾക്ക്, ആദ്യമായി നിവിനെ കാണുമ്പോൾ എനിക്ക് ചില സങ്കൽപ്പങ്ങൾ ഒക്കെ ഉണ്ട്, ഒന്നു മനസ്സിലാക്കു, നിവിനു ഇഷ്ട്ടം ഉള്ള സെറ്റും മുണ്ടും അണിഞ്ഞു, തലയിൽ നിറയെ മുല്ലപൂക്കളും ചൂടി, നിവിനു മുമ്പിൽ വന്നു നിൽക്കണം എനിക്ക്, “എനിക്കൊന്നും കേൾക്കണ്ട, നീ എങ്ങനെയായിരുന്നാലും എനിക്ക് നിന്നെ ഇഷ്ടം ആകും, ഇപ്പോൾ ഈ നിമിഷം നിന്നെ കാണുന്നതിലും വലുതായി മറ്റൊന്നും എനിക്കില്ല, “ആദ്യമായി നമ്മൾ തമ്മിൽ കാണുമ്പോൾ ഒരു നുറുങ്ങു വെട്ടം മാത്രമേ നമുക്കിടയിൽ ഉണ്ടാകാൻ പാടുള്ളൂ,

നമ്മുടെ മുഖങ്ങൾ മാത്രം കാണാൻ പറ്റുന്ന രീതിയിൽ, ആ നുറുങ്ങ് വെട്ടത്തിൽ എനിക്ക് കാണണം നിൻറെ കണ്ണിൽ തെളിയുന്ന എന്നോടുള്ള പ്രണയം, കണ്ണുകളിൽ നിറയെ ഞാൻ മാത്രമായി നിൽക്കുന്നത്, ഒരുപാട് പ്രതീക്ഷയോടെ ഒരുപാട് നാളായി ഞാൻ സ്വപ്നം കാണുന്നതാണ് അത്, അത് നഷ്ടപ്പെടുത്തരുത്, “ഇനി നിന്നെ കാണാതെ എനിക്ക് വയ്യ പെണ്ണേ, “തീർച്ചയായും 10 ദിവസത്തിനുള്ളിൽ നമ്മൾ തമ്മിൽ കാണും, “ഉറപ്പാണോ? “ഉറപ്പ് “എങ്കിൽ എനിക്ക് ഒരു കണ്ടീഷൻ ഉണ്ട്, “എന്താണ്, “ഇനി എന്ത് പ്രശ്നം വന്നാലും നീ ഫോൺ ഓഫാക്കി പോകല്ല്, ഞാൻ എപ്പോൾ വിളിച്ചാലും നിന്നെ കിട്ടണം ഫോണിൽ, ഞാൻ ഭയങ്കര ദേഷ്യം ഉള്ള ആൾ ആണ്, ഇനിയും ഞാൻ ദേഷ്യപ്പെട്ടു എന്ന് വരാം,

അതൊക്കെ മനസിലാക്കണം, “തീർച്ചയായും എനിക്ക് നിന്നെ മനസിലാക്കാൻ കഴിയില്ലേ നിവിൻ, “ശരി നീ റസ്റ്റ്‌ എടുക്ക്, ഞാൻ ഇടക്ക് വിളിക്കാം “ഒക്കെ നിവിൻ, അവന് വല്ലാത്ത ഉത്സാഹം തോന്നി അവൻ പെട്ടെന്ന് അകത്തേക്ക് കയറി ട്രീസയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. വണ്ടിയിൽ കയറി ഓഫീസിലേക്ക് പുറപ്പെട്ടു, അന്ന് അവന് പതിവിലും ഉത്സാഹം തോന്നി, അവനെ കണ്ട വിഷ്ണു ക്യാബിനിലേക്ക് വന്നതും അവൻ എഴുന്നേറ്റ് അവനെ കെട്ടിപ്പിടിച്ചു, “എന്താടാ നിനക്ക് എന്തുപറ്റി? വിഷ്ണു അതിശയത്തോടെ ചോദിച്ചു, “അവൾ എന്നെ വിളിച്ചടാ, നടന്ന സംഭവങ്ങൾ എല്ലാം വിശദീകരിച്ച് അവൻ വിഷ്ണുവിനോട് പറഞ്ഞു, “സമാധാനം ആയല്ലോ നിനക്ക്, ഒന്ന് ചിരിച്ചു കണ്ടല്ലോ അത് മതി,

വിഷ്ണു പറഞ്ഞു “അതല്ലടാ അവൾക്ക് വയ്യാതെ ഇരിക്കുന്നതുകൊണ്ട് മനസ്സിൽ ചെറിയൊരു വിഷമം, “നിവിൻ, ഒരിക്കൽ പോലും കാണാത്ത ഒരു പെൺകുട്ടിയെ നീ എങ്ങനെയാണ് ഇത്ര ആത്മാർത്ഥമായി സ്നേഹിക്കുന്നത്, നമ്മൾ പഠിക്കുന്ന കാലത്തൊക്കെ എത്രയോ പെൺകുട്ടികൾ നിൻറെ പുറകെ നടന്നിട്ടുണ്ട്, അവരോടൊന്നും ഒരു നോട്ടം കൊണ്ട് പോലും തോന്നാത്ത ഒരു ഇഷ്ടം നിനക്ക് എങ്ങനെ….. “എനിക്കറിയില്ലടാ, ഞാനും ആലോചിച്ചു നോക്കിയിട്ടുണ്ട്, പക്ഷേ ഉത്തരം കിട്ടിയിട്ടില്ല, ഇന്ന് എൻറെ ജീവിതത്തിൻറെ ഒരു ഭാഗം അവള് കവർന്നെടുത്തു, “എന്താണെങ്കിലും ചിലവ് വേണം, “ഏറ്റു,

വൈകുന്നേരം അവൻ ഓഫീസിൽ നിന്നും വന്നപ്പോൾ നിവിൻ ട്രീസക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡ്രൈ ഫ്രൂട്ട്സ് കേക്കൂം നിതക്ക് ഏറെ പ്രിയപ്പെട്ട മൈസൂർപാക്കും ആയാണ് വന്നത്, അത് നീതയുടെ കൈകളിൽ ഏൽപ്പിക്കാൻ ചെന്നപ്പോഴാണ് അവളുടെ മുഖത്തെ സങ്കടം അവൻ കണ്ടത്, “എന്നാടി നിൻറെ മുഖം കടന്നൽ കുത്തിയത് പോലെ ഇരിക്കുന്നത്, ” ചേട്ടാ പല്ലവി ഹോസ്പിറ്റലിലാ, “എന്തുപറ്റി? “ഫുഡ് പോയ്സൺ? പെട്ടന്ന് അവൻറെ മനസ്സിൽ കൂടി ഒരു മിന്നൽ പാഞ്ഞു പോയി, അവൾ പറഞ്ഞ കാര്യം ഓർത്തു, സംശയങ്ങളും ഊഹങ്ങളും മനസ്സിൽ തെളിഞ്ഞു, “ഹേയ് ഒരേ പ്രശ്നം ആയിട്ട് ഹോസ്പിറ്റലിൽ കഴിയുന്ന എത്ര ആളുകൾ ഉണ്ടാകും, അവൻ ആശ്വസിച്ചു എങ്കിലും മനസ്സിൽ എവിടെയോ ഒരു സംശയം ബാക്കി കിടന്നു,

ഇനി അവളെങ്ങാനും ആണോ തന്നെ ഫോൺ വിളിക്കുന്നത്, “നീ എങ്ങനെ അറിഞ്ഞു? “അവളുടെ പ്രൊജക്റ്റ്‌ എന്റെ കൈയിൽ ആണ് അത് കൊടുക്കാൻ അവളുടെ ആന്റിയുടെ വീട്ടിൽ ചെന്നപ്പോൾ ആണ് അറിഞ്ഞത്, പെട്ടന്ന് നിവിന്റെ മനസ്സിൽ ഒരു ബുദ്ധി തോന്നി, “അവളുടെ പ്രൊജക്റ്റ്‌ ഇപ്പോൾ നിന്റെ കൈയ്യിൽ ഉണ്ടോ? “ഉം ഉണ്ട് “ഒന്ന് കാണിച്ചേ, “അത് എന്തിനാ? “അതൊക്കെ ഉണ്ട്, നീ ഒന്ന് കാണിച്ചേ അവൾ പെട്ടന്ന് റൂമിൽ പോയി പ്രൊജക്റ്റ്‌ എടുത്ത് കൊണ്ട് വന്നു, അതിലേക്ക് നോക്കിയതും നിവിന്റെ ഹൃദയത്തിൽ കൂടെ ഒരു മിന്നൽ പിണർ പാഞ്ഞു, വൃത്തിയുള്ള വടിവൊത്ത കൈയക്ഷരം, തനിക്ക് കിട്ടിയ കത്തിലും ഈ കൈപ്പട തന്നെ ആരുന്നു, എങ്കിലും അത് പല്ലവി ആയിരിക്കില്ല എന്ന് നിവിന്റെ മനസ്സ് പറഞ്ഞു, പക്ഷെ അത് ഒരിക്കലും ഉറപ്പില്ലാത്ത ഒരു വിശ്വാസം ആരുന്നു,

എവിടെയോ ഒരു സംശയം ബാക്കി കിടന്നു, “എന്നെ ഒന്ന് സിറ്റി ഹോസ്പിറ്റലിൽ മുൻപിൽ ഇറക്കാമോ ചേട്ടായി, അവൻറെ ചിന്തകളെ കീറിമുറിച്ചുകൊണ്ട് നിത ചോദിച്ചു, “ഞാൻ ഒന്ന് കുളിച്ച് ഫ്രഷ് ആയിട്ട് വരാം എന്നിട്ട് ഞാനും നിന്നോടൊപ്പം വരാം പോരെ, “മതി എങ്കിൽ ഞാൻ പോയി റെഡി ആവട്ടെ, റൂമിലേക്ക് ചെന്ന് ഫോണെടുത്ത് അവളെ വിളിച്ചു, ഒന്ന് രണ്ട് ബെല്ലിൽ തന്നെ ഫോൺ എടുക്കപ്പെട്ടു, “ഹലോ നിവിൻ വീട്ടിലെത്തിയോ? “എത്തി തനിക്ക് എങ്ങനെയുണ്ട്? “എനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല ഞാൻ പറഞ്ഞില്ലേ, “ശരി എങ്കിൽ റെസ്റ്റ് എടുക്ക് ഞാൻ കുറച്ചു കഴിഞ്ഞ് വിളിക്കാം, “ഒക്കെ നിവിൻ, അവർ ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ ലക്ഷ്മി ആൻറി ആയിരുന്നു റൂമിൽ ഉണ്ടായിരുന്നത്,

അവർ അവൾക്ക് ചായ നൽകുകയായിരുന്നു, നിതയോടൊപ്പം നിവിനെ കണ്ട പല്ലവി തെല്ല് അമ്പരന്നു, “എൻറെ ഫ്രണ്ടും ബ്രദറുമാണ് ആൻറി, പല്ലവി ലക്ഷ്മിക്ക് പരിചയപ്പെടുത്തി “കയറി വാ മക്കളെ, ലക്ഷ്മി രണ്ടാളെയും ക്ഷണിച്ചു, “എന്തു പറ്റിയതാടാ, ഞാൻ എത്ര തവണ വിളിച്ചു, ഇന്ന് റിയ പറഞ്ഞു ആണ് ഞാൻ അറിഞ്ഞത് അതും ഈവനിങ്ങ്, നിത സങ്കടത്തോടെ പറഞ്ഞു, “ഇവള് മെഡിസിൻ അറിയാതെ മാറി കഴിച്ചത് ആണ് മോളെ, ലക്ഷ്മി പറഞ്ഞു നിവിൻ അവളുടെ നേർക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു, പെട്ടന്ന് അനൂപ് അവിടേക്ക് കയറി വന്നു, നിവിനെ കണ്ട് അനൂപ് ഒന്ന് ഞെട്ടി, ശേഷം ഇത് എന്താണ് എന്ന അർത്ഥത്തിൽ പല്ലവിയെ നോക്കി, അനൂപിനെ കണ്ട് നിവിൻ അവനു അടുത്തേക്ക് ചെന്നു,

“ഹായ് അനൂപ്? അനൂപ് എന്താണ് ഇവിടെ? “എന്റെ കസിൻ ആണ് പല്ലവി, നിവിൻ ഇവിടെ? “നിതയും പല്ലവിയും ഒരു കോളേജ് ആണ്, നിത എന്റെ സിസ്റ്റർ ആണ് “ഓഹോ, “നിങ്ങൾ തമ്മിൽ അറിയോ ലക്ഷ്മി ചോദിച്ചു “ഞങ്ങൾ ഒരേ കമ്പനിയില് ആണ് വർക്ക്‌ ചെയ്യുന്നത് അനൂപ് പറഞ്ഞു, “നിവിൻ എനിക്ക് നൈറ്റ്‌ ഷിഫ്റ്റ്‌ ആണ് ഞാൻ ഇറങ്ങാൻ തുടങ്ങുവരുന്നു, “ഒക്കെ അനൂപ്, രണ്ടാളും കൈ കൊടുത്തു, “നിങ്ങൾ സംസാരിക്ക് ഞാൻ പുറത്ത് ഉണ്ടാകും, അതുപറഞ്ഞ് നിവിൻ അനൂപിന് ഒപ്പം പുറത്തേക്കിറങ്ങി, വെറുതെ അവൻ അവൻറെ ഫോൺ എടുത്തു അവളുടെ നമ്പറിൽ കോൾ ചെയ്തു, അകത്തുനിന്നും സെൽ റിങ് ചെയ്തതും നിവിന്റെ ഹൃദയമിടിപ്പ് കൂടി, അവൻ ആരും കാണാതെ ഡോറിന് സൈഡിൽ നിന്ന് അകത്തേക്ക് നോക്കി,

പല്ലവി ഫോൺ എടുത്തു നോക്കിയതും കോൾ കട്ടാക്കി, ആ സമയം തന്നെ നിവിൻ വിളിച്ച് നമ്പറിലും കോൾ കട്ടായിരുന്നു, അവൻറെ സംശയം കൂടി, അവൻ പെട്ടന്ന് ഫോണിൽ ഒരു മെസ്സേജ് അയച്ചു, ഉടനെ പല്ലവിയുടെ കയ്യിലിരുന്ന ഫോണിലും മെസ്സേജ് ടൂൺ അടിച്ചു, നിവിന് അവൻറെ മനസ്സിലെ വികാരം എന്തെന്ന് വേർതിരിച്ച് അറിയാൻ സാധിച്ചില്ല, “ഇവളുടെ ലാബ് റിപ്പോർട്ട് വാങ്ങാൻ ഉണ്ട് എനിക്ക് അങ്ങോട്ട് പോണം, കുറച്ച് മെഡിസിൻസ് താഴെ നിന്ന് വാങ്ങണം, ലക്ഷ്മി നിതയോട് പറഞ്ഞു, “ആൻറി ലാബ് റിപ്പോർട്ട് വാങ്ങാൻ പൊയ്ക്കോളൂ, ഞാൻ പോയി മെഡിസിൻ വാങ്ങിയിട്ട് വരാം, നീത പറഞ്ഞു, “മോൾക്ക് പോയിട്ട് തിരക്ക് ഉണ്ടാവില്ലേ? “സാരമില്ല ആൻറി, “ഞങ്ങൾ പോയിട്ട് വരട്ടെ പല്ലവി,

നിത അവളോട് പറഞ്ഞു, അവൾ സമ്മത ഭാവത്തിൽ തലയാട്ടി, അവർ രണ്ടുപേരും വെളിയിൽ ഇറങ്ങിയപ്പോൾ നിവിൻ നിത കാണാതെ കുറച്ച് അപ്പുറത്തേക്ക് മാറിനിന്നു, അവർ പോയി കഴിഞ്ഞപ്പോൾ ഒരിക്കൽ കൂടി നിവിൻ അവളുടെ ഫോണിലേക്ക് വിളിച്ചു, അകത്തെ മുറിയിൽ വീണ്ടും ഫോൺ ബെല്ലടിച്ചു തുടങ്ങിയിരുന്നു, അവൻറെ ഹൃദയം പെരുമ്പറ മുഴക്കി, “ഹലോ ഫോൺ എടുക്കപെട്ടു അവൻ പതിയെ റൂമിലെ വാതിൽക്കൽ ചെന്ന് നോക്കി, പല്ലവി ഫോൺ ചെവിയോട് ചേർത്തു വെച്ചിരിക്കുകയാണ്, “താൻ എന്ത് ചെയ്യുകയാ? “വെറുതെ ഇരിക്കുകയാണ്, “എന്തിനാണ് ഫുഡ് പോയിസൺ ആണെന്ന് കള്ളം പറഞ്ഞത്,

മെഡിസിൻ മാറി കഴിച്ചത് അല്ലേ, അവൻറെ ആ ചോദ്യം കേട്ടതും പല്ലവി ഡോറിന് വെളിയിലേക്ക് നോക്കി, അവിടെ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി ഒരു കൈ ചുമലിൽ ചേർത്ത് നിൽക്കുകയാണ് നിവിൻ…തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും...

എന്നെന്നും നിന്റേത് മാത്രം… ❤ : ഭാഗം 8

Share this story