ദേവതീർത്ഥ: ഭാഗം 18

ദേവതീർത്ഥ: ഭാഗം 18

എഴുത്തുകാരി: AVANIYA

” ഇൗ ഒരു ജന്മം മുഴുവൻ ഉണ്ടാകും ഇൗ ശിവന്റെ ഹൃദയത്തില് നിനക്കൊരു സ്ഥാനം…. ഒട്ടും താഴ്ന്നു പോകാത്ത ഒരു സ്ഥാനം…. ” അത് പറയുമ്പോൾ 2 പേരുടെയും കണ്ണുകൾ നിറഞ്ഞു….. ” പക്ഷേ എനിക്കും സമയം വേണം…. തരില്ലെ….. ” ” ഉറപ്പായും…. പക്ഷേ ഇൗ നെഞ്ചില് ഒരു സ്ഥാനം കിട്ടുമെന്ന് ഒരു ഉറപ്പ് മാത്രം അത്രമാത്രം മതി എനിക്….. ” അവൻ ഉടനെ അവളെ ചേർത്ത് പിടിച്ചു…. അതിൽ പ്രണയം ഇല്ലായിരുന്നു ഉണ്ടായിരുന്നത് കരുതൽ മാത്രം…. ” അല്ല അപ്പോ ഇനി ബാംഗ്ലൂർ ക്കോ അതോ വീട്ടിലേക്കൊ….. ” ” എന്താ സംശയം വീട്ടിലേക്ക്…. എനികെങ്ങും വയ്യ അവിടെ പോയി ഒറ്റക്ക് കിടക്കാൻ…. ” അതിനു അവൻ ഒന്നു ചിരിച്ചു…. ”

ഫ്രണ്ട്സ് ” എന്നും പറഞ്ഞു അവൾക്ക്‌നേരെ കൈകൾ നീട്ടി…. അവള് ചിരിയോടെ കൈകൾ ചേർത്തു…. അത് കണ്ട് തനിക്ക് നീതി ലഭിക്കാൻ പോകുന്ന സന്തോഷത്തിൽ സ്വർഗ്ഗത്തിൽ ആ ആത്മാവ് സന്തോഷിച്ചു….. 🦋🦋🦋🦋🦋 അവർ 2 പേരും വീട്ടിലേക്ക് തിരിച്ച് പോയി…. അവിടെ ചെന്നപ്പോൾ അവളെ കണ്ട് അമ്മുവിന്റെ യും ഉണ്ണിയുടെയും കണ്ണുകൾ മിഴിഞ്ഞു…… ദേവാ ഉടനെ ഒന്നു കണ്ണു ചിമ്മി കൊണ്ട് അവരെ നോക്കി ചിരിച്ചു….. അവർ കിളി പോയ പോലെ അവളെ നോക്കി നിന്നു….. ശിവൻ മുറിയിലേക്ക് കയറി പോയതും ദേവുവിനെ അവർ വളഞ്ഞു….. ” എടി അമ്മു എന്നെ ഒന്ന് പിച്ചിക്കെ…. സത്യമാണോ ഇതൊക്കെ….. ” ഉടനെ അമ്മു നല്ല അസ്സൽ ഒരു പിച്ച് കൊടുത്തു….. ” ഊ ദുഷ്ടെ പിച്ചി പറിച്ച് എടുത്തോ…. ”

അതിനു അവള് നന്നായി ഒന്നു ഇളിചു…. ” എടി നീ പോയില്ലേ….. ” ” ഇല്ല…. നിന്റെ ഏട്ടൻ പോകണ്ടാന്ന് പറഞ്ഞു…. ” അതും പറഞ്ഞു ചിരിച്ച് അവള് അകത്തേയ്ക്ക് കയറി പോയി…. ” ഏടത്തി…. മഞ്ഞ് മല ഒരുകി തുടങ്ങിയോ…. ” ” എല്ലാം ശേരിയായാൽ മതിയായിരുന്നു…. അവർ നന്നായി ജീവിച്ച് കണ്ട മതി…. ” മുകളിലേക്ക് പോയ ദേവുവിനെ കാത്ത് അഖിൽ ഉണ്ടായിരുന്നു…. ” ഓ തമ്പുരാട്ടി വീണ്ടും ഇങ്ങോട്ട് തന്നെ എഴുന്നുള്ളി അല്ലേ….. ” ” വന്നല്ലെ പറ്റൂ ഇതെന്റെ ഭർത്താവിന്റെ വീടല്ലെ…. ” ” ഡീ…. മാര്യാധിക്ക്‌ നീയായി പൊക്കോ…. അല്ലെങ്കിൽ കൊറേ അനുഭവിക്കും….. ” ” ഇതിൽ കൂടുതൽ ഇനി ഞാൻ എന്ത് അനുഭവിക്കാൻ….. അതോണ്ട് ചേട്ടൻ അധികം ഭീഷണിക്ക് നിൽക്കാതെ…. ”

അതും പറഞ്ഞു അവള് പുച്ഛിച്ചു…. ” ഡീ ” എന്നും പറഞ്ഞു അവൾക്ക് നേരെ കൈ ഓങ്ങിയതും അത് ആരോ തടഞ്ഞിരുന്നു…… നോക്കിയപ്പോൾ ഉണ്ണിമായ ആണ്…. ” ദേവു നീ അകത്തേയ്ക്ക് പോയിക്കൊ….. ” അവളുടെ വാക്കുകൾ കേട്ട് ദേവാ മുറിയിലേക്ക് പോയി…. അവള് പോയതും ഉണ്ണിമായ അവന്റെ കൈകൾ വിട്ടു….. ” ഉണ്ണി….. എന്നോട് ക്ഷമിച്ചൂടെ….. ” അഖിലിന്റെ വാക്കുകൾ കേട്ടതും അവള് ഒന്നു പുച്ഛിച്ചു….. ” ക്ഷമ അങ്ങനെ ഒരു വാക്ക് നിങ്ങളോഡോ….. ” ” ഉണ്ണി പ്ലീസ്…. ” ” Just get lost you bloody…… ” ” ഉണ്ണി…. ” ” കിടന്നു അലറാതെ ഡോ…. നിന്നെ ഇതൊന്നും അല്ല വിളിക്കേണ്ടത്…. പിന്നെ എന്റെ മര്യാദ….. എന്നെ പോലൊരു പെണ്ണിനെ നിങ്ങള് എന്താ ചെയ്തത്……

കല്യാണത്തിന്റെ തലേന്ന് നിങ്ങള് ഇങ്ങനൊരു തറ പണിക്ക് നിന്നെങ്കിലും….. ശെരിക്കും നിങ്ങള് എന്തായിരിക്കും….. ” ” ഉണ്ണി മോളെ എന്നെ ഒന്ന് കേൾക്കൂ…. ” ” Oh just stop it….. ” ” Can’t you forgive just once please….. Otherwise what will I do… Where will I go ” ” Go to hell…. Then your things are nonee of my business ” ” ഉണ്ണി നീ എന്റെ ഭാര്യയാണ്….. ” ” ഭാര്യ….. ഒന്നു പോടോ…. you know me right…. ഒരു താലി വീണു പോയെന്ന് കരുതി എന്തും കണ്ണും കാണാതെയും നിൽക്കുമെന്ന് തോന്നുന്നുണ്ടോ…. താലി കെട്ടിയവൻ ഭർത്താവ് ആഗാത്ത ഇടതോളം പെണ്ണ് ഭാര്യയും ആകുന്നില്ല….. വെറും പെണ്ണിന്റെ ഭാഗം മാത്ര വരുമ്പോൾ അല്ലല്ലോ ഭാര്യഭർതൃ ബന്ധം ഉണ്ടാകുന്നത്….. ”

അതിനു അവന്റെ ഉത്തരം മുട്ടി പോയി….. ഇതേ സമയം ശിവന്റെ മുറിയിൽ……. ” ശിവേട്ട ” ” പറഞ്ഞോ ദേവാ… ” ” എന്റെ വീട്ടിൽ ഒന്നു പോകണം….. ” ” എന്തേ അവിടെ നിൽക്കണോ നിനക്ക് അവരൊക്കെ മിസ്സ് ചെയ്യുന്നുണ്ടോ…. ” ” മിസ്സ് ചെയ്യുന്നുണ്ട്….. കാണാൻ തോന്നുന്നുണ്ട്….. പക്ഷേ അതല്ല…. ” ” പിന്നെ ” ” എനിക് അവിടുന്ന് കുറച്ച് സാധനങ്ങൾ എടുക്കാൻ ഉണ്ട്….. Very important ” ” നാളെ തന്നേ പോവാം ” നാളെ പോവണം വീട്ടിലേക്ക് അവിടുന്ന് ആ ഫോൺ എടുക്കണം….. മായയുടെ കൂടെ ഉള്ളപ്പോ എടുത്ത ഫോൺ വീട്ടിലാണ്…. 2 ഫോൺ ഉണ്ടായിരുന്നു….. മായയുടെ ഗിഫ്റ്റ് ആണ് ഞാൻ അവിടെ ഉപയോഗിച്ചിരുന്നത്….. പിന്നെ അത് കാണുമ്പോൾ അവളുടെ ഓർമകൾ അലട്ടുന്നത് കൊണ്ട് ഏട്ടൻ സൂക്ഷിക്കുന്നു……

അവൻ ചാർജ് ഒക്കെ ചെയും…… അത് എത്രമാത്രം എനിക് പ്രിയപ്പെട്ടത് ആണെന്ന് അവന് അറിയാം…… നാളത്തെ കാര്യമോർത്ത് അവള് നിദ്രയെ പുൽകി….. ഇതേ സമയം മറ്റൊരു മുറിയിൽ ഒരു ചർച്ച നടക്കുക ആയിരുന്നു….. ” അവൾക്ക് കിട്ടിയത് ഒന്നും മതിയായില്ല….. വീണ്ടും വന്നിരിക്കുന്നു….. ” ” അവളെ ഒഴിവാക്കണം….. കൊണ്ട് പഠിച്ചില്ല എങ്കിൽ നമുക്ക് തീർത്ത് കൊടുക്കാം….. ” അതും പറഞ്ഞു ഒരു വന്യമായ പുഞ്ചിരി ഉണ്ടായി….. ” അതേ…. ശിവൻ എന്നും ഒറ്റക്ക് മതി….. ഒന്നും രണ്ടും അല്ല കോടികൾ ആണ് കോടികൾ…… ” രാവിലത്തെ ഭക്ഷണത്തിന് ശേഷം ഉടൻ തന്നെ ശിവനും ദേവയും അവളുടെ വീട്ടിലേക്ക് പോയി…. ലക്ഷ്യം അവളുടെ ഫോൺ തന്നെ…. നേരത്തെ അവിടെ അറിയിച്ചില്ലായിരുന്നു….

അത് കൊണ്ട് വീട്ടിൽ അച്ഛനും അമ്മയും മാത്രേ ഉണ്ടായോള്…. ഞങ്ങളെ കണ്ടതും അവർ അമ്പരന്നു…. ” മക്കൾ എന്താ പറയാതെ വീട്ടിലേക്ക്…. ” ” അത് അച്ച ഇവിടുന്നു എന്റെ കുറച്ച് സാധനങ്ങൾ എടുക്കാൻ ഉണ്ടായിരുന്നു അതാ ഞാൻ…. ” ” മക്കൾ എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത്…. വാ അകത്തേയ്ക്ക് കയറൂ… ” അമ്മയുടെ സംസാരം കേട്ട് അന്ന് താൻ വന്നപ്പോൾ ഉള്ള സ്വീകരണം ശിവൻ ഓർത്ത്…. അവന്റെ ചുണ്ടിൽ പുഞ്ചിരി ഉണ്ടായി…. എത്ര പെട്ടെന്ന് ആണല്ലേ മനുഷ്യന് മാറാൻ ആകുന്നത്…. അതും ഒരു കഴിവ് തന്നെയാണ്….. ” നിങ്ങൾക്ക് നേരത്തെ ഒന്നും പറയാമായിരുന്നു ഇല്ലെ ഇതിപ്പോൾ അവർ ആരുമില്ല ഞാൻ ആണെങ്കിൽ പ്രത്യേകമായി ഒന്നും ഉണ്ടാക്കിയിട്ടില്ല…. ” അമ്മ പതം പറഞ്ഞു തുടങ്ങി….. ”

ഞങ്ങൾക്ക് വിരുന്നിനു വന്നത് അല്ല അമ്മ…. എന്റെ കുറച്ച് സാധനങ്ങൾ എടുക്കാൻ ആയി വന്നതാണ്…. പിന്നെ സൽകാരങ്ങൾ ഒന്നും വേണ്ട…. അതെല്ലാം ഞാൻ എന്ന മകളെ പടി അടച്ച് പിണ്ഡം വെച്ചതോടെ തീർന്നില്ലേ….. ” അവളുടെ ആ വാക്കുകൾ അവരുടെ നെഞ്ചിലാണ് തറച്ചത്….. അവർ ഒന്നും മിണ്ടാതെ കണ്ണുകൾ തുടച്ച് കൊണ്ട് ചുണ്ടിൽ ഒരു പുഞ്ചിരി തൂകി അകത്തേയ്ക്ക് പോയി…. ” മോളെ നീ ചെല്ല് പോയി എടുത്തോളൂ…. ” അച്ഛന്റെ വാക്കുകൾ കേട്ട് അവള് മുറിയിലേയ്ക്ക് പോയി…. ” മോനെ വാ ഇരിക്കു…. ” അതും പറഞ്ഞു അവർ 2 പേരും അവിടെയുള്ള കസേരയിൽ ഇരുന്നു…. ” Uncle…. അവള് പറഞ്ഞത് കൂടി പോയെന്ന് അറിയാം…. സോറി…. ” ” എന്തിനാ മോനെ…

അവള് എന്റെ മകളാണ് എനിക് അറിയാം അവളെ…. ഇത്രയെങ്കിലും അവള് പ്രതികരിച്ചില്ല എങ്കിലേ അൽഭുതം ഉള്ളൂ…. അത്രയധികം എന്റെ കുഞ്ഞിന്റെ ഉള്ള് നൊന്തിട്ട് ഉണ്ട്… ഞാൻ അവളെ കുറ്റം പറയില്ല…. തെറ്റുകാർ അവർ തന്നെയാണ് ഒരു സംശയവും ഇല്ല… ” അച്ഛന്റെ മറുപടിയിൽ അവന്റെ ഉള്ള് നിറഞ്ഞു…. ഒരു വേള അവൻ സ്വന്തം അച്ഛനെ കുറിച്ച് ചിന്തിച്ചു…. എന്തിനും കുറ്റപ്പെടുത്തി സംസാരിച്ചിട്ടുള്ളു…. ഒരിക്കലും ഒന്നു മനസ്സിലാകാൻ പോലും ശ്രമിച്ചിട്ട് ഇല്ല…. പക്ഷേ ഇവിടെ അവള് പറയാതെ തന്നെ അവളുടെ മനസ്സ് മനസ്സിലാകുന്നു…. 2 പേരും അഛൻമാരാണ്…. ” പിന്നെ മോനെ uncle വേണ്ട നീ എന്റെ മോനെ പോലെ തന്നെയാണ്… അച്ചനെന്ന് വിളിച്ചാൽ മതി…. ” ” ആയിക്കോട്ടെ അച്ഛാ…. ”

ഇതേ സമയം തന്റെ മുറിയിൽ കയറിയ ദേവുവിന്റെ മനസ്സിൽ പല വിധ ഓർമകളും മിഞ്ഞി മറഞ്ഞു…. പഴയ അവളുടെ ആ വീടിലെ സുന്ദര നിമിഷങ്ങളും മറ്റും ഓർത്തതും അവളുടെ കണ്ണുകൾ തനിയെ നിറഞ്ഞു…. അവള് കണ്ണുകൾ ഇറുകെ അടച്ചു…. ഒരുപാട് ഓർമ്മകൾ ഉണ്ട് ഇൗ മുറിക്ക് പറയാൻ…. ആൺകുട്ടികൾ പകുതിയിൽ അധികം സമയവും പുറത്ത് കൂട്ടുകാരും ഒത്ത് ജീവിക്കുമ്പോൾ പെൺകുട്ടികൾ ജീവിതത്തിന്റെ വലിയൊരു പങ്കും തന്റെ മുറിയിലും വീടിലുമാണ്…. അത് കൊണ്ട് തന്നെ അവർക്ക് ഉറപ്പായും വലിയൊരു ആത്മ ബന്ധം ഉണ്ടാകും അവിടമായി…. താനും പ്രിയയും ഓർമ വെച്ച കാലം മുതൽ ഇൗ മുറിയിലാണ്…. തന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ അറിഞ്ഞ എന്റെ മുറി….

അവള് ഉടനെ ചിന്തകള് ഒക്കെ മാറ്റി വെച്ച് തന്റെ പഴയ ഫോൺ മുറിയിൽ ഒക്കെ നോക്കി…. ഫോൺ ഏട്ടന്റെ അടുത്താണ് എന്ന് തോന്നുന്നു… അവിടെങ്ങും അത് കണ്ടില്ല…. അവള് തന്റെ സർട്ടിഫിക്കറ്റ് പിന്നെ ഡ്രസ്സുകൾ ഒക്കെ എടുത്ത് പാക്ക് ചെയ്തു…. താഴേയ്ക്ക് ഇറങ്ങിയതും ആരവ് വീട്ടിലേക്ക് ഓടി കയറി വന്നു…. അവൻ നന്നായി കിതച്ചിരുന്നു…. ധൃതി പിടിച്ച് വന്നതാണെന്ന് കണ്ടാൽ അറിയാം…. ” ദേവു… മോളെ…. നീ അവസാനം വന്നു അല്ലേ… ഇൗ ഏട്ടന് അറിയായിരുന്നു…. ” ” ഞാൻ എന്റെ കുറച്ച് സാധനങ്ങൾ എടുക്കാനായി വന്നതാണ്…. ഏട്ടൻ എന്റെ പഴയ ഫോൺ എനിക് തരണം…. ” ” അതിനായി മാത്രം വന്നതാണോ…. ” അവന്റെ ശബ്ദം ഇടറിയിരുന്നു…. ” മ്മ് അതേ…. ” ” വാ എടുത്ത് തരാം…. ”

അതും പറഞ്ഞു അവൻ അവന്റെ മുറിയിലേക്ക് നടന്നു പിറകെ ദേവുവും പോയി…. ഫോൺ എടുകുന്നതിന് ഇടയിൽ ആരവ് അവളോട് സംസാരിച്ചു…. ” മോളെ…. ” ” പറഞ്ഞോ ഏട്ടാ…. ” ” അത് നിനക്ക് സുഖമാണോ…. ” ” മ്മ് സുഖം…. ” ” മോൾ ഏട്ടനോട് സത്യം പറയുമോ ഒരു കാര്യം ചോദിച്ചാൽ…. ” ” എന്താ ചോദിക്കൂ…. ” ” നിനക്ക് അവനോട് ശെരിക്കും ഒരു ഇഷ്ടമുണ്ടോ അതോ ഞങ്ങളെ തോൽപ്പിക്കാൻ ആണോ…. അവന് പെട്ടെന്ന് ഒരാളെയും സ്നേഹിക്കാൻ ആവില്ല…. എനിക് അറിയാം അവന്റെ പഴയ കാര്യങ്ങള്… അവന് ഇഷ്ടമാണോ നിന്നെ…. ” അതിനു അവള് ഒന്നു ചിരിച്ചു…. ” ഒരുപാട് ചോദ്യങ്ങൾ ഉണ്ടല്ലോ…. എല്ലാത്തിനും ഉത്തരം തരാം…. എനിക് ശിവെട്ടനെ ഇഷ്ടമാണ്….

ഏട്ടൻ അറിഞ്ഞത് ശെരിയാണ് ശിവെട്ടൻ ഒരാളെ പ്രണയിച്ചിരുന്നു…. ഇപ്പൊഴും മനസ്സിൽ ഉണ്ടാകാം…. പക്ഷേ ഒരു സ്ഥാനം എനിക്കും അവിടെ ഉണ്ട്… അത് ഉറപ്പാണ്…. ഭാര്യ എന്ന സ്ഥാനം ഒന്നും നൽകിയിട്ട് ഇല്ല… പക്ഷേ അതിനായി ശ്രമിക്കും എന്ന് ഉറപ്പ് പറഞ്ഞിട്ട് ഉണ്ട്…. എന്നെങ്കിലും ഏട്ടൻ എന്നെ ഒരു ഭാര്യയായി അംഗീകരിക്കും ആ ഒരു ഉറപ്പ് എനിക് ഉണ്ട്…. ” ആരവ് നോക്കി കാണുക ആയിരുന്നു തന്റെ പെങ്ങളെ…. തന്റെ കൈയും പിടിച്ച് നടന്ന ഒരു പൊട്ടി പെണ്ണ് അല്ല അവളെന്ന് അവൻ തിരിച്ച് അറിഞ്ഞു…. അവള് ഇന്ന് ഒരു ഭാര്യ ആയിരിക്കുന്നു….

അത് ഓർക്കെ അവന് അഭിമാനം തോന്നി…. ” പിന്നെ ഏട്ടന്റെ രണ്ടാമത്തെ ചോദ്യം…. നിങ്ങളെ തോൽപ്പിക്കാൻ ആണോ ഇതൊക്കെ എന്ന്…. ഇപ്പൊഴും എന്റെ ഏട്ടന് എന്നെ മനസിലായില്ല എന്ന് ഓർക്കുമ്പോൾ പുച്ഛം തോന്നുന്നു…. നിങ്ങള് ഒക്കെ എന്റെ സ്വന്തമാണ് നിങ്ങൾക്ക് വേദനിച്ചാൽ അതിനേക്കാളേറെ എനിക് വേദനിക്കും…. അത് മനസിലാക്കണം എങ്കിൽ ഒരിക്കൽ എങ്കിലും എന്നെ മനസിലാക്കണം ഏട്ടാ…. ” തന്റെ കുഞ്ഞു പെങ്ങൾക്ക് മുന്നിൽ അവന്റെ തല താനേ താഴ്ന്നു…. ”

നിങ്ങളെക്കാൾ ഒക്കെ ഒരുപാട് മുകളിലാണ് ഏട്ടാ ആ മനുഷ്യന്റെ സ്ഥാനം…. എല്ലാവരും തള്ളി പറഞ്ഞപ്പോൾ ആദ്യം അദ്ദേഹവും അങ്ങനെ ചെയ്തെങ്കിലും എന്നെ അറിഞ്ഞപ്പോൾ എന്റെ കൂടെ നിന്നു… എന്റെ നിരപരാധിത്വം തെളിയിച്ചു… എന്നും ഞാൻ കടപെട്ട്‌ ഇരിക്കും ആ വലിയ മനുഷ്യനോട്….. ” തിരികെ ഒന്നും പറയാൻ ആകാതെ ആരവ് നിന്നു…. ” എന്ന ശെരി ഏട്ടാ ഞങ്ങൾ ഇറങ്ങുക ആണ്…. ” അവള് ഉടനെ താഴേക്ക് ചെന്നു എല്ലാവരോടും പറഞ്ഞു തിരിച്ച് വീട്ടിലേക്ക് പോയി………തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ദേവതീർത്ഥ: ഭാഗം 17

Share this story