എന്നെന്നും നിന്റേത് മാത്രം… ❤️ : ഭാഗം 10

എന്നെന്നും നിന്റേത് മാത്രം… ❤️ : ഭാഗം 10

എഴുത്തുകാരി: റിൻസി പ്രിൻസ്‌

എന്തിനാണ് ഫുഡ് പോയിസൺ ആണെന്ന് കള്ളം പറഞ്ഞത്, മെഡിസിൻ മാറി കഴിച്ചത് അല്ലേ, അവൻറെ ആ ചോദ്യം കേട്ട് പല്ലവി ഡോറിന് വെളിയിലേക്ക് നോക്കി, അവിടെ അവളെ തന്നെ കണ്ണെടുക്കാതെ നോക്കി ഒരു കൈ ചുമലിൽ ചേർത്ത് നിൽക്കുകയാണ് നിവിൻ, അവൻ നടന്ന് അവൾക്ക് അരികിലേക്ക് വന്നു , അവിടെ ഇരുന്ന കസേര വലിച്ച് അവളുടെ മുഖത്തിന് നേരെ ഇരുന്നു, അവളുടെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി,. കണ്ണിമ ചിമ്മാതെ അവളെ തന്നെ നോക്കി ഇരിക്കുകയാണ് നിവിൻ, അവളുടെ കയ്യിൽ നിന്നും ഫോൺ ഊർന്ന് ബെഡിലേക്ക് വീണു, അവൻറെ നോട്ടം തന്നെ കുത്തി വലിക്കുന്നതായി അവൾക്ക് തോന്നി,

അവൻ അവളെ തന്നെ നോക്കി ഒരു ജീൻസിന്റെ ഹാഫ് പാവാടയും മജന്ത നിറത്തിലുള്ള ഒരു ടോപ്പുമാണ് അവൾ ധരിച്ചിരിക്കുന്നത്, അവളുടെ നന്നേ വെളുത്ത പാദങ്ങളോട് പറ്റിച്ചേർന്നു കിടക്കുന്ന വീതികുറഞ്ഞ സ്വർണ്ണപാദസരം, നീട്ടിവളർത്തിയ നഖങ്ങളിൽ കറുത്ത നെയിൽപോളിഷ്, മജന്ത നിറമുള്ള കോട്ടൺ ടോപ്പ് അവൾക്ക് നന്നായി ഇണങ്ങുന്നുണ്ട്, ഇരുകൈകളിലും ചെറിയ വെള്ള കല്ല് പതിച്ച വളകൾ, കഴുത്തിനൊപ്പം പറ്റിച്ചേർന്നു കിടക്കുന്ന നേരിയ ഒരു ഗോൾഡൻ ചെയിൻ, അതിൻറെ അറ്റത്തായി ലവ് ഷേപ്പിൽ ഒരു ലോക്കറ്റ്, വെള്ള കല്ല് പതിപ്പിച്ച രണ്ട് കുഞ്ഞ് ഡയമണ്ട് കമ്മലുകൾ,

മുടി മുകളിലേക്ക് ചുറ്റിക്കെട്ടി വെച്ചിരിക്കുകയാണ്, നെറ്റിയിൽ ഒരു കുഞ്ഞു കറുത്ത പൊട്ട് മാത്രം, അവൻ അവളെ തന്നെ സൂക്ഷിച്ചു നോക്കി, ലോകം കീഴ്മേൽ പറയുന്നതായി അവൾക്ക് തോന്നി, വല്ലാത്ത വെപ്രാളം തോന്നി, ടെൻഷൻ കൂടി ഇപ്പോൾ ചത്ത് പോകും എന്ന് അവൾ വിചാരിച്ചു, അവൻറെ കണ്ണിൽ നോക്കുമ്പോൾ അവൾക്ക് വല്ലായ്മ തോന്നി, “നിനക്ക് ഒന്ന് എഴുന്നേറ്റ് ഓടിയാൽ കൊള്ളാമെന്നുണ്ടോ? വിരൽ മീശയിൽ വച്ച് ഒന്ന് പിരിച്ച് അവൻ ചിരിയോടെ ചോദിച്ചു, “മ്മ് അവൾ ചമ്മിയ ചിരിയോടെ മൂളി, “വെള്ളം വേണോ കുടിക്കാൻ? അവൻ ചോദിച്ചു അവൾ തലയാട്ടി, അവൻ ഡസ്കിൽ നിന്നും മിനറൽ വാട്ടർ കുപ്പി എടുത്ത് അവൾക്ക് കുടിക്കാൻ കൊടുത്തു, ഏകദേശം പകുതി കുപ്പിയോളം അവൾ കുടിച്ചു തീർത്തു, അതുകണ്ട് അവന് ചിരിവന്നു,

അവളുടെ കഴുത്തിന് ഭാഗത്ത് അല്പം വെള്ളം വീണു, അവൻ അവൻറെ കയ്യിൽ ഉണ്ടായിരുന്ന കർച്ചീഫ് എടുത്ത് അത് തുടച്ചു കൊടുത്തു, “എവിടെടി സെറ്റ് സാരിയും, മുല്ലപ്പൂവും നുറുങ്ങുവെട്ടവും ഒക്കെ, അവൻ അവളെ ആകെ ഉഴിഞ്ഞു ചോദിച്ചു, “സാരി ഉടുക്കാനും പൂവ് വയ്ക്കാനും വെട്ടം എടുക്കാനും ഒന്നും നിവിൻ സമ്മതിച്ചില്ലല്ലോ, അവൻ പൊട്ടിച്ചിരിച്ചു, ശേഷം കസേരയിൽ നിന്നു എഴുന്നേറ്റ് അവളുടെ കട്ടിലിന് അരികിൽ ഇരുന്നു, അവളുടെ കൈകൾ പിടിച്ചു, “എൻറെ കണ്ണുകളിൽ നിന്നോടുള്ള പ്രണയം മാത്രമല്ലേ ഉള്ളൂ എന്ന് നോക്കൂ, അവൻറെ കണ്ണുകളിലേക്കു നോക്കിയപ്പോൾ അവൾക്ക് പിടിച്ചുനിൽക്കാനായില്ല, അവനുവേണ്ടി കരുതിയ സ്നേഹം മുഴുവൻ പുറത്തേക്കു വരും എന്ന് അവൾക്ക് തോന്നി ,

ഒരുവേള അവനെ ചുംബിച്ച് പോകുമോ എന്ന് പോലും അവൾ ഭയന്നു, “ഈ കണ്ണുകളിൽ എന്നും ഞാൻ മാത്രമാവണം, “എപ്പോഴും അങ്ങനെ തന്നെ ആയിരിക്കും അവളുടെ കൈകളിൽ പിടിച്ച് അവൻ ഉറപ്പുകൊടുത്തു, ശേഷം അവളുടെ തലമുടിയിൽ പതിയെ തലോടി, “ക്ഷീണം ഉണ്ടോ? അവളുടെ മുഖത്തേക്ക് തലോടി അവൻ ചോദിച്ചു, “കുറച്ചു മുൻപ് വരെ ഉണ്ടായിരുന്നു ഇപ്പോൾ ഈ നിമിഷം അത് മാറി, എനിക്കറിയാം എന്നോട് ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ ഉണ്ടാവും നിവിന് , “ഇല്ല ഒന്നുമില്ല, എനിക്ക് ഒന്ന് കണ്ടാൽ മാത്രം മതിയായിരുന്നു, ഇനിയെല്ലാം പതുക്കെ നിനക്ക് സമയം ഉള്ളപ്പോൾ പറഞ്ഞാൽ മതി, അവൻ അവളുടെ കൈകളിൽ മുറുകെ പിടിച്ചു, “ലക്ഷ്മി ആൻറിയും നീതയും ഇപ്പോൾ വരും,

അവൾ അവനെ ഓർമിപ്പിച്ചു, “വരട്ടെ , ആരു വന്നാലും എനിക്ക് ഒരു കുഴപ്പവും ഇല്ല ഞാൻ പറയും, എൻറെ മാത്രമാണെന്ന്, “അതോക്കെ നമുക്ക് പറയാം ആദ്യം ഞാൻ ഇവിടെ നിന്ന് എഴുന്നേൽക്കട്ടേ, അവൻ പെട്ടെന്ന് അവളുടെ കൈ വിട്ടു, “ശരി ഞാൻ പുറത്ത് ഇരിക്കാം, ഇനിയിപ്പോ ആളിനെ മനസ്സിലായത് കൊണ്ട് എങ്ങോട്ടും ഓടി പോവില്ലല്ലോ, പോയാലും വന്ന് കണ്ടുപിടിക്കാല്ലോ “നിവിനെ വിട്ട് ഞാൻ എവിടേക്ക് ഓടിപ്പോകാൻ ആണ്, അതിനു വേണ്ടിയല്ലല്ലോ ഞാൻ ഇത്രയും കഷ്ടപ്പെട്ട് കണ്ടുപിടിച്ചത്, എപ്പോഴും കണ്ടുകൊണ്ടിരിക്കാൻ വേണ്ടിയാണ് ഞാൻ എൻറെ നാടുപേക്ഷിച്ച് ഇവിടേയ്ക്ക് വന്നത് പോലും, പ്രണയം നിറഞ്ഞ മിഴികളോടെ അവൻ അവളുടെ കാവിളിൽ തൊട്ടു, അവൻ പുറത്തേക്കിറങ്ങി പോയി, അവൻറെ മനസ്സിന് വല്ലാത്ത സന്തോഷം തോന്നിയിരുന്നു,

കുറച്ചു കഴിഞ്ഞപ്പോഴേക്കും ലക്ഷ്മിയും നിതയും എത്തിയിരുന്നു, ” എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ ആന്റി, നിത ലക്ഷ്മിയോട് പറഞ്ഞു, “ശരി മോളെ, നിവിൽ അവളെക്കുറിച്ച് ഓർക്കുകയായിരുന്നു, അവളാണ് തന്നെ വിളിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ എന്തായിരുന്നു തൻറെ മനസ്സിൽ തോന്നിയ വികാരം,. അവൻ അവനോടു തന്നെ ചോദിച്ചു, നിർവചിക്കാൻ അറിയാത്ത ഒരു വികാരം തന്നിൽ വന്ന് മൂടിയിരുന്നു അവനോർത്തു, ഒരിക്കലും തൻറെ താമര പെണ്ണിന് പല്ലവിയുടെ മുഖം സങ്കൽപ്പിച്ചു പോലുമില്ലായിരുന്നു, പക്ഷേ ഏതോ ജന്മ ബന്ധം പോലെ പല്ലവിയെ ആദ്യമായി കണ്ടപ്പോൾ താൻ കണ്ണെടുക്കാതെ നോക്കിയിരുന്നു,അവൾ കളി കൂട്ടുകാരി ആണ് എന്ന് അറിയുന്നതിനു മുൻപ് പോലും,

ഇപ്പോൾ ഇവളാണ് തന്നോടു സംസാരിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ അവൾക്ക് വേണ്ടി ഇനിയും ജന്മങ്ങൾ പുനർജനിക്കാൻ ആഗ്രഹിച്ചു പോവുകയാണ്, ശരിയാണ് അവൾക്ക് മാത്രമേ തന്നെ ഇങ്ങനെ മനസിലാക്കാൻ കഴിയു, സെറ്റ് സാരിയും മുല്ലപൂവും ഒക്കെ താൻ അവളോട്‌ മാത്രമേ പങ്കുവച്ചിട്ടുള്ളൂ, പിന്നെ തന്റെ വയലിൻ പ്രേമവും അവൾക്ക് മാത്രമേ അറിയൂ, അവൻ അറിയാതെ അവന്റെ കൈതണ്ടയിലേക്ക് നോക്കി, അവന്റെ മനസ്സിൽ ആ പഴയ 10 വയസുകാരി നിറഞ്ഞു, അതെ എൻറെ താമര പെണ്ണ്, എൻറെ ജീവിതത്തിൻറെ പല്ലവി, നിത വന്നപ്പോൾ അവളെയും കൂട്ടി വീട്ടിലേക്ക് പോയി, അവളെ വീട്ടിൽ ഇറക്കി വിഷ്ണുവിൻറെ വീട്ടിലേക്ക് ചെന്നു, അവനെ കണ്ട പാടെ ചെന്ന് കെട്ടിപ്പിടിച്ചു, “എന്താടാ എന്തുപറ്റി, അവൻ അവിശ്വസനീയതയോടെ ചോദിച്ചു

“ഞാൻ അവളെ കണ്ടടാ എൻറെ പെണ്ണിനെ, “നേരോ ആരാടാ, ഫോട്ടോ വല്ലതുമുണ്ടോ, “എന്തിനാടാ ഫോട്ടോ നീ അവളെ കണ്ടിട്ടുണ്ട്, അന്ന് നിതയുടെ ഫ്രണ്ടിനെ നമ്മൾ മാളിൽ വച്ച് കണ്ടിരുന്നു, പല്ലവി, “ഓഹോ അവളാണോ, വെറുതെ അല്ല അവൾ അന്ന് എന്നെ ബ്രോ ആക്കിയത്, നിവിൻ മനസ്സുതുറന്ന് ചിരിച്ചു, അവൻറെ മനസ്സിൽ നിറയെ സന്തോഷമായിരുന്നു, വിഷ്ണുവിനോട് അവൻ എല്ലാം തുറന്നു പറഞ്ഞു , ബാല്യകാലസഖി ആണ് എന്നുള്ളത് ഉൾപ്പെടെ, അവൻ വിഷ്ണുവിൻറെ വീട്ടിൽനിന്ന് ചായയും അവൻറെ അമ്മയുണ്ടാക്കിയ ഓട്ടടയും കഴിച്ചതിന് ശേഷം ആണ് തിരികെ വീട്ടിലേക്ക് പോയത്, വൈകുന്നേരമാണ് പല്ലവി ഫോണെടുത്ത് അച്ഛനെ വിളിച്ചത്, “എന്താ മോളെ എങ്ങനെ ഉണ്ട് അച്ഛൻ ലീവ് ചോദിച്ചിട്ടുണ്ട്,

കിട്ടിയാൽ ഉടനെ വരാം ആവലാതി നിറഞ്ഞ സ്വരം അവളുടെ കാതുകളിൽ എത്തി ഒരു വേണം അവൾക്ക് കുറ്റബോധം തോന്നി, അച്ഛനെ ഓർക്കാതെ താൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു തനിക്ക് വേണ്ടി മാത്രം ജീവിച്ച ആളാണ്, “പുറത്തുനിന്ന് ഫുഡ് വാങ്ങിയപ്പോൾ അതിൽ പണി കിട്ടിയത് ആണ് അച്ഛേ, “എന്തിനാ മോളെ ആവശ്യമില്ലാത്തത് വാങ്ങുന്നത് ഞാൻ നാളെ അങ്ങോട്ട് വരാം, “സോറി അച്ഛാ, അവളറിയാതെ പൊട്ടിക്കരഞ്ഞു, “എന്താടാ, അയാൾ ആർദ്രം ആയി, “ഒന്നുമില്ല എനിക്ക് സങ്കടം വന്നു, അച്ഛൻ ഇങ്ങോട്ട് ഓടി വരണ്ട, എനിക്ക് കുഴപ്പമൊന്നുമില്ല, ഡിസ്ചാർജ് ആയിട്ട് ഞാൻ വീട്ടിലേക്ക് വരുന്നുണ്ട് കുറച്ചുദിവസം നിൽക്കാൻ, ഫോൺ സംസാരം അവസാനിച്ചപ്പോൾ അവൾക്ക് വല്ലാത്ത സങ്കടം അനുഭവപ്പെട്ടു,

മോഹൻറെ മുഖം ഓർത്തപ്പോൾ അവൾക്ക് സഹതാപം തോന്നി, ഇനി ഒരിക്കലും മരണത്തെപ്പറ്റി ചിന്തകില്ല എന്ന് അവൾ മനസ്സിൽ ഉറച്ച തീരുമാനമെടുത്തു, വിഷ്ണുവിന്റെ വീട്ടിൽ നിന്നും തിരിച്ചു പോകുന്ന വഴിയിൽ നിവിൻ അമ്മച്ചിയെ വിളിച്ച് പറഞ്ഞിരുന്നു വൈകിട്ട് ഒന്നും ഉണ്ടാക്കേണ്ട എന്ന്, അടുത്ത ഒരു റസ്റ്റോറൻറ് കയറി എല്ലാവർക്കും ഉള്ള നല്ല ചൂട് മട്ടൻ ബിരിയാണി വാങ്ങി, പിന്നെ മെനുവിൽ കണ്ട എന്തൊക്കെയോ ഓർഡർ ചെയ്തു വാങ്ങി, മനസ്സ് നിറഞ്ഞു തുളുമ്പുകയായിരുന്നു, വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ കയ്യിലെ പൊതി കണ്ടുകൊണ്ട് അമ്മ ചോദിച്ചു, “എന്നാടാ ഇതിൽ കുറെ ഉണ്ടല്ലോ, “എന്നും അമ്മച്ചി കഷ്ടപ്പെട്ട് ഉണ്ടാക്കുന്നതല്ലേ ഇന്നൊരു ദിവസം ലീവ് എടുക്ക് ,

ഭക്ഷണമെല്ലാം കഴിച്ച് കഴിഞ്ഞ് മുറിയിലേക്ക് ചെന്ന് ഫോൺ നോക്കി, അവളുടെ മെസ്സേജ് കിടപ്പുണ്ട്, “അന്ന് നമ്മൾ വിടപറയും നേരം നീ ഇപ്രകാരം എഴുതി: നീ എന്നെ മറക്കുന്ന നേരങ്ങളിൽ ഞാൻ മരണപ്പെടുന്നു, ശേഷം ഞാനിങ്ങനെ കുറിച്ച്, ഓർമ്മകൾ മിടിപ്പുകൾ ആയ ഒരുവളിൽ നീ ഒരിക്കലും മരണപ്പെടുകയില്ല, വ്യവസ്ഥകൾ എന്നും ഇല്ലാതെ കൂടെ ഉണ്ടാവുന്ന കരുതൽ, അതാവും എല്ലാ മനസ്സും തേടി അലയുന്ന സ്നേഹം….. ചെറു ചിരിയോടെ അവൻ ഫോൺ എടുത്ത് അവളെ വിളിച്ചു, “പല്ലവി, “വേണ്ട അങ്ങനെ വിളിക്കണ്ട മാതു എന്ന് വിളിച്ചാൽ മതി, അവൻ ചിരിച്ചു “നിനക്ക് എങ്ങനെയുണ്ട് എന്നത്തേക്ക് ഡിസ്ചാർജ് ആകും “ചിലപ്പോൾ നാളെ ഉണ്ടാവും, “മരുന്നൊക്കെ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട,

എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്തേനെ, “അതിന് അറിയാതെ പറ്റിയത് അല്ലല്ലോ അറിഞ്ഞുകൊണ്ട് ചെയ്തതല്ലേ “എന്തിന് “നിവിനെ നഷ്ടപ്പെടുന്നു എന്ന് തോന്നിയപ്പോൾ എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല, അവളുടെ മറുപടി കേട്ട് അവൻറെ മനസ്സ് വിങ്ങി,ഒപ്പം ഒരു ഞെട്ടൽ ഉണ്ടായി അവനിൽ “അപ്പോൾ നീ അറിഞ്ഞു കൊണ്ട് മരുന്ന് മാറി കഴിച്ചത് ആണോ “മ്മ്, നിവിനോട്‌ എനിക്ക് കള്ളം പറയാൻ കഴിയില്ല, തനിക്ക് വേണ്ടി അവൾ മരിക്കാൻ തീരുമാനിച്ചോ? അവനു ഒരേ സമയം കുറ്റബോധവും സങ്കടവും തോന്നി,,…തുടരും…. നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും...

എന്നെന്നും നിന്റേത് മാത്രം… ❤ : ഭാഗം 9

Share this story