നുപൂരം: ഭാഗം 5

നുപൂരം: ഭാഗം 5

എഴുത്തുകാരി: ശിവ നന്ദ

“ഡീ.. കുറെയായി ഞാൻ ക്ഷമിക്കുന്നു. അപ്പോൾ അതിനനുസരിച്ച് അവൾ തലയിൽ കയറിയിരുന്ന് മുടി വെട്ടുവാ. നീ പറഞ്ഞതൊക്കെ സത്യം തന്നെയാ. എന്റെ ഭാഗത്താണ് തെറ്റ്. ഞാനത് സമ്മതിക്കുന്നു. പക്ഷെ ഇത്രയ്‌ക്കൊക്കെ നീ കാണിക്കാൻ ഞാൻ എന്താ വേറെ ആരെയെങ്കിലും പ്രേമിച്ചോ??? അതോ കെട്ടിക്കൊണ്ട് വന്നോ?? അതിനുള്ള സാഹചര്യം ഇല്ലാതിരുന്നിട്ടല്ല… എന്തോ തോന്നിയിട്ടില്ല. ചിലപ്പോൾ അതൊക്കെ നിന്റെ പ്രാർത്ഥന കൊണ്ടാകാം. പിന്നെ നന്ദ.. അവൾ എന്റെ കസിൻ ആണ്. A good friend.അവളുടെ മനസ്സിൽ എന്നോട് ഇഷ്ടമുണ്ടെന്ന് തോന്നിയപ്പോൾ അകന്നിട്ടെയുള്ളൂ ഞാൻ… അവളിൽ നിന്നുപോലും. കുറച്ചു മുൻപ് നീ പറഞ്ഞല്ലോ…

മനസ്സിൽ ഓരോരുത്തർക്ക് കൊടുത്ത സ്ഥാനത്തെ പറ്റി. അത് പോലെ എന്റെ മനസ്സിലും ഉണ്ടെടി… എന്റെ പെണ്ണിന് മാത്രം അവകാശപ്പെട്ട സ്ഥാനം. അവിടേയ്ക്ക് ഒരുത്തിയും വന്നിട്ടില്ല.. ഇനിയൊട്ട് ആരും വരുകയും വേണ്ട.. ” ഇത്രയും പറഞ്ഞ് കടുപ്പിച് അവളെയൊന്ന് നോക്കി. അപ്പോഴും കവിളും പൊത്തി കരയുവായിരുന്നു.എന്തോ… ആ നിൽപ്പ് കണ്ടപ്പോൾ സഹിച്ചില്ല.. ഇനിയും കരയിക്കരുതെന്ന് വിചാരിച്ചതാ.പക്ഷെ പറ്റി പോയി… ഞാനും ഒരു മനുഷ്യൻ അല്ലേ… എനിക്കും ഇല്ലേ ഒരു മനസ്സ്… പതിയെ ആ മുഖം കൈക്കുമ്പിളിൽ എടുത്തു. ഇല്ല,, കക്ഷി നോക്കുന്നതേയില്ല.. പിന്നെ ഒട്ടും താമസിച്ചില്ല… ചേർത്തങ്ങ് പിടിച്ചു.

ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവൾ എന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞു… “അച്ചൂട്ടി…സോറി മോളെ… നീയിങ്ങനെയൊക്കെ പറഞ്ഞപ്പോൾ എനിക്ക് വിഷമം വന്നു… sorry…” “പ്രതീക്ഷിക്കാതെ ആദിയേട്ടനെ മുന്നിൽ കണ്ടപ്പോൾ ഇത്രയും നാളത്തെ സങ്കടം പുറത്ത് വന്നതാ..എനിക്ക് അത് നിയന്ത്രിക്കാൻ കഴിഞ്ഞില്ല… നഷ്ടപ്പെട്ടെന്ന് ഉറപ്പിച്ചത് തിരികെ കിട്ടിയപ്പോൾ…ഞാൻ… സോറി…” “സാരമില്ല..പോട്ടെ.. കഴിഞ്ഞത് കഴിഞ്ഞു. ഇനി നമുക്ക് ഒന്ന് പ്രണയിച്ചു തുടങ്ങണ്ടെ അച്ചു. നഷ്ടപെട്ട 10 വര്ഷങ്ങളുടെ കണക്ക് തീർക്കണ്ടേ…” “ഉം…. ” എന്റെ മുഖത്തേക്ക് നോക്കിയവൾ ചിരിച്ചപ്പോൾ ഞങ്ങളെക്കാൾ സന്തോഷിച്ചത് ശ്രീ ആയിരുന്നു. “അപ്പോൾ രണ്ടുപേരും കുറച്ചങ്ങോട്ട് മാറി നിന്ന് പ്രണയിക്ക്.

ഞാനീ പായസം ഒന്ന് കുടിക്കട്ടെ… ” “വേണ്ട… അതെന്റെ ആദിയേട്ടനുള്ളതാ” “എടി… കുട്ടിത്തേവാങ്കെ.. കുറച്ചു മുൻപ് നീയെന്തുവാടി പറഞ്ഞത്?? ഇത്രയും കാലം ഈ പായസം കുടിക്കാൻ ഞാനെയുണ്ടായിരുന്നുള്ളു.” “ആ… അതൊക്കെ ശരിയാ. ഇപ്പോൾ എന്റെ ആദിയേട്ടൻ വന്നല്ലോ. ഇനി മോൻ കഷ്ടപ്പെട്ട് ഇത് കുടിക്കണ്ടട്ടോ.. മോന്റെ ആ യോഗം തീർന്നു… ” ചെവിക്ക് പിടിക്കാൻ ശ്രീ കൈ പൊക്കിയപ്പോഴേക്കും അവൾ ഓടി എന്റെ പിറകിൽ ഒളിച്ചു… അതെ… പഴയ അച്ചുവും ആദിയും ശ്രീയും ആയി മാറിയിരിക്കുന്നു ഞങ്ങൾ… ************* ദീപാരാധനയുടെ നാമജപം ആണെന്നെ ഓർമകളിൽ നിന്നും ഉണർത്തിയത്. ‘അച്ചു ഇത് വരെ വന്നില്ലാലോ.. ദൈവമേ.. കളി കാര്യമായോ.. ‘.

അച്ചുവിനെ അന്വേഷിച് വീട്ടിൽ ചെന്നപ്പോൾ തുളസിത്തറയ്ക്ക് വിളക്ക് വെക്കുന്ന അവളുടെ അമ്മയെ കണ്ടപ്പോഴേ മനസ്സിലായി അച്ചുവിന് അമ്പലത്തിൽ വരാൻ പറ്റാത്തതിന് കാരണം.സാധാരണ അവളാണ് വിളക്ക് വെക്കുന്നത്. “Hello Mrs.Lekshmi Viswanath!” “ആ ആദി.. ഞാൻ നിന്നെയൊന്ന് കാണാനിരിക്കുവാരുന്നു.നമ്മുടെ അച്ചുവിന് ഒരു ആലോചന വന്നിട്ടുണ്ട്. കേട്ടിടത്തോളം അവൾക് ചേരും.ഞാൻ പറഞ്ഞാൽ അവൾ എന്നെ കടിച്ചുകീറാൻ വരും.അതുകൊണ്ട് നീയോ ശ്രീയോ അവളോട് ഈ കാര്യം ഒന്ന് പറയണം” “ഹാ… ബെസ്റ്റ്… ഞാൻ തന്നെ ഇത് അവളോട് പറയണം… അല്ലേ ലക്ഷ്മിയമ്മേ.. ” “പിന്നല്ലാതെ.. നീയാകുമ്പോൾ അതിന്റേതായ രീതിയിൽ കാര്യങ്ങൾ പറയുമല്ലോ… ” “എന്റെ ലക്ഷ്മിയമ്മേ..

അതിന് അവൾക്ക് കല്യാണപ്രായം ആയിട്ടില്ലലോ.. ” “ആര് പറഞ്ഞു… 21കഴിഞ്ഞു പെണ്ണിന്” “ഈ 21 ഒക്കെ ഒരു പ്രായമാണോ അമ്മേ..ഇത് പണ്ടത്തെ കാലമൊന്നും അല്ല.അവൾ ഡിഗ്രി കഴിഞ്ഞതല്ലേയുള്ളൂ.തുടർന്ന് പഠിക്കട്ടെ.എന്നിട്ട് സമയം ആകുമ്പോൾ അവളെ വന്ന് കെട്ടിക്കൊണ്ട് പൊയിക്കോളാം.” “ആര്?? ” “അല്ല.. അവൾക്ക് വിധിച്ചിട്ടുള്ള ചെക്കന്റെ കാര്യം പറഞ്ഞതാ.” “ഓ.. നീയെങ്കിലും എന്റെ കൂടെ നിൽക്കുമെന്ന കരുതിയത്.അതെങ്ങനെയാ നീയും അവളുടെ അച്ഛനും ഒക്കെ ഒറ്റക്കെട്ടാണല്ലോ.” “എന്താടി..ഞങ്ങൾ പുരുഷവർഗ്ഗത്തെ മുഴുവനായും ആക്ഷേപിക്കുവാണോ നീ? ” “എന്റച്ഛ.. ഈ അമ്മ ഇപ്പോഴും ആ പഴഞ്ചൻ ചിന്താഗതിയിൽ തന്നെയാണല്ലേ…”

“എന്ത് ചെയ്യാനാ ആദി..എന്റെ വിധി.” “ദേ..മനുഷ്യ..ത്രിസന്ധ്യ നേരത്ത് എന്റെ വായിൽ ഇരിക്കുന്നത് കേൾക്കണ്ട.നിങ്ങളൊക്കെ എന്താണെന്ന് വെച്ചാൽ ചെയ്തോ..” ഇത്രയും പറഞ്ഞ് ദേഷ്യപ്പെട്ട് ലക്ഷ്മിയമ്മ കയറി പോയി.അച്ചുവിനെ കാണാൻ വന്നിട്ട് ഇതുവരെ അവളെ കാണാൻ കഴിഞ്ഞില്ല.എന്ത് പറഞ്ഞ് അവളുടെ മുറിയിലേക്ക് പോകും എന്നാലോചിച്ച് നിന്നപ്പോഴാ: “ഡാ മോനെ…കവലയിൽ വെച്ച് ആ കിരണിനെ കണ്ടായിരുന്നു.അവന്റെ അനിയത്തിയുടെ ഏതോ ബുക്ക്‌ അച്ചുവിന്റെ കയ്യിൽ ഉണ്ടെന്ന്.നീ പോകുമ്പോൾ അതും കൂടി വാങ്ങി കൊടുത്തേക്കണേ…” “പിന്നെന്താ അച്ഛാ.. ഞാനിപ്പോൾ തന്നെ കൊടുക്കാം.അച്ചുവിന്റെ കയ്യിൽ നിന്നും ആ ബുക്ക്‌ വാങ്ങിയിട്ട് വരാം.”

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാലെന്ന് ചിന്തിച്ച് ഞാൻ അച്ചുവിന്റെ മുറിയിൽ എത്തി.നോക്കുമ്പോൾ വയറും പൊത്തിപിടിച്ചു കിടക്കുവാ പാവം. “അച്ചൂട്ടി….” “ആദിയേട്ട…എന്താ ഇവിടെ?? ഇതെങ്ങനെ കയറി? ” “നിന്റെ വീട്ടിൽ കയറാൻ എനിക്ക് ഓട് പൊളിയ്‌ക്കേണ്ട ആവശ്യമില്ലലോടി..നിന്നെ അമ്പലത്തിൽ കാണാഞ്ഞത് കൊണ്ട് തിരക്കി വന്നതാ…ഞാൻ കരുതി നീയെന്നോട് പിണങ്ങി ഇരിക്കുവാണെന്ന്.” “പിണക്കമോ..എന്തിന്?? എനിക്ക് date ആയി.അതാ വരാഞ്ഞത്.” “അപ്പോൾ പിണക്കം ഒന്നുമില്ലേ?” “എന്തിന്? ” “അല്ല… ഞാൻ രാവിലെ പറഞ്ഞില്ലേ..താടി വടിയ്ക്കുന്ന കാര്യം” “ഓ..അതോ..എന്റെ ചെക്കാ..ഇതിനൊക്കെ പിണങ്ങാൻ നിന്നാൽ അതിനല്ലേ നേരം കാണു.

ഞാൻ പറഞ്ഞാൽ പോലും ആദിയേട്ടൻ താടി വടിക്കില്ലെന്ന് എനിക്ക് അറിയാലോ..പിന്നെയല്ലേ എവിടെയോ കിടക്കുന്ന അവൾ…” “എവൾ? ” “അവൾ..ഇയാളുടെ മുറപ്പെണ്ണ്..പ്രിയനന്ദ” അത് പറയുമ്പോൾ അച്ചുവിന്റെ മുഖത്തെ ദേഷ്യം കണ്ട് സത്യത്തിൽ എനിക്ക് ചിരി വന്നു.ഇടയ്ക്ക് ഇടയ്ക്ക് വയറു പൊത്തിപിടിക്കുന്നത് കണ്ടപ്പോഴേ മനസ്സിലായി നല്ല വേദനയുണ്ടെന്ന്.അവളെയൊന്ന് ചേർത്ത് പിടിച്ച്‌ നെറ്റിയിൽ ഒരുമ്മ കൊടുക്കാൻ പോയപ്പോഴാ ഫോൺ റിങ് ചെയ്തത്… ‘Nandha calling!!!’… (തുടരും )

നുപൂരം: ഭാഗം 4

Share this story