അലെയ്പായുദേ: ഭാഗം 1

Share with your friends

എഴുത്തുകാരി: നിരഞ്ജന R.N

ആദിശൈലം അവസാനിച്ചപ്പോൾ എല്ലാർക്കും വിഷമം ആയി എന്നറിയാം.. ഒരുപക്ഷെ, അതിനേക്കാളേറെ വേദനയോടെയാണ് ഞാൻ അതെഴുതിയത്……. ശ്രാവണി അലോക് പ്രണയത്തിന്റെ ഭാവം മനസ്സിലേക്ക് കൊണ്ടുവന്ന രണ്ടുപേരായിരുന്നു…… ഒത്തുചേരൽ മാത്രമല്ലല്ലോ പ്രണയം, വേർപാട് കൂടി അതിലെ ഭാഗമായി കാണുന്ന ഒരാളാണ് ഞാൻ… എല്ലാർക്കും ആലിമോൾ ഒരു നൊമ്പരമാണെന്ന് അറിയാം… ഒന്നോർക്കുക, അച്ഛനമ്മമാരില്ലാത്ത വിഷമം ആ കുഞ്ഞിനുണ്ടാകും അതുറപ്പാണ്, പക്ഷെ അവളെ ജീവനേക്കാളേറെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ട് അവളുടെ ചുറ്റും……. ഇനി ആ കഥ നമുക്കറിയാം……

അലെയ്‌ദ എന്ന ആലിമോളുടെ കഥ….. നിങ്ങൾ അറിയാൻ കാത്തിരുന്ന രുദ്രദേവയുടെ കഥ….. സാധികയുടെ പ്രണയത്തിന്റെ കഥ………. അതിനേക്കാളേറെ ആ കുടുംബത്തിലെ ഓരോരുത്തരുടെയും ജീവിതം… ഇതെല്ലാം ഉടനെ നിങ്ങളോടൊപ്പം ഉണ്ടാകും “അലൈപായുദെ” എന്ന പേരിൽ.. ആദിശൈലത്തെ പോലെ അലൈപായുദെയും കൂടി നിങ്ങൾ ഏറ്റെടുക്കുമെന്ന വിശ്വാസത്തിൽ…. (ആദിശൈലം -2) അലെയ്പായുദെ……

അലെയ് പായുദെ കണ്ണാ… എൻ മനം മിക അലൈപായുദെ……….. ഉൻ ആനന്ദ മോഹന വേണുഗാനമധിൽ അലെയ്‌പായുദെ….. രാവിലെ ആദിശൈലം ഉണർന്നത് മധുരകരമായ ഈ ശബ്ദത്തിലൂടെയാണ്…………. ആരാണ് ഇതിനുടമയെന്നൊക്കെ പിന്നെ പറയാം…… ഇപ്പോ ഇതെവിടുന്നാണെന്ന് ചോദിച്ചാൽ അത് ആ റൂമിൽ നിന്നാണ്…. ശ്രാവണിയുടെ ഗന്ധം നിറഞ്ഞ അവളുടെ റൂമിൽ നിന്ന്… നന്ദിനി………… ഞാൻ ഇവിടെയുണ്ട് വിശ്വേട്ടാ……………. ഉമ്മറത്ത് പത്രം വായിച്ചുകൊണ്ടിരുന്ന വിശ്വനാഥനരികിലേക്ക് ആവിപറക്കും ചൂടുചായക്കപ്പുമായി നന്ദിനി നടന്ന് വന്നു…. എന്താടോ മുഖത്തൊരു ഗൗരവം????? ചായക്കപ്പ് ചുണ്ടോട് ചേർത്തുകൊണ്ട് വിശ്വന്റെ നോട്ടം നന്ദിനിയ്ക്ക് മേൽ പാളിവീണു…………………..

ഓ പിന്നെ…. ഒന്നുമറിയാത്ത പോലെ…… എനിക്കറിയാം… നിങ്ങളെല്ലാം ഒറ്റകെട്ടാ…. ഞാൻ മാത്രമേയുള്ളൂ ഒരു പൊട്ടിയായിട്ട് ഇങ്ങെനെ ഇവിടെ…. അല്ല,, ആരോടാ ഞാൻ ഈ പറയുന്നത്???? റിട്ടയർ കൂടിയായതോടെ ആർക്കും വേണ്ടാത്തവളായില്ലെ ഞാൻ……. നേര്യതിന്റെ ഒരറ്റം വായിലേക്ക് തിരുകിക്കയറ്റി നെടുവീർപ്പിടുന്ന നന്ദിനിയെക്കണ്ട് കള്ളച്ചിരിയോടെ വിശ്വൻ ഇരിപ്പിടത്തിൽ നിന്നെണീറ്റു….. വയസ്സെത്രയായാലും താൻ എന്റെ സുന്ദരിപെണ്ണല്ലെടോ…… കൈത്തണ്ടയിൽ പിടിച്ച് അവരെ തന്നിലേക്ക് ചേർത്തുനിർത്തി വിശ്വൻ പറഞ്ഞു…. കാഴ്ച മങ്ങിതുടങ്ങിയ കണ്ണുകളിലും വാർദ്ധക്യചുളിവുകൾ വീണ മുഖത്തും വിരിഞ്ഞ പ്രണയാതുരതയെ ഒരു ചെറുനുള്ളോടെ അവഗണിച്ച് നന്ദിനി അകത്തേക്ക് കയറിപ്പോയി…….

ഇത് ആദിശൈലം,, പ്രത്യകിച്ച് പറയേണ്ട കാര്യമില്ലെന്ന് വിചാരിക്കുന്നു…… കാലത്തിന്റെ മാറ്റങ്ങൾ വ്യക്തമാണ് ഇവിടെയും……………. പഴയതിലും കൂടുതൽ മോഡിപിടിപ്പുച്ചിട്ടുണ്ടെന്നൊഴികെ പ്രകടമായ മറ്റു മാറ്റങ്ങളൊന്നുമില്ല………………. ആയു…………… നന്ദിനിയുടെ ഉറക്കെയുള്ള വിളി കേട്ടിട്ടാകണം അടുക്കളപുറത്ത് ഒരനക്കം വെച്ചത്…………… ഓഹോ,, ഇവിടെയാണല്ലേ…………………….. സാരീതുമ്പ് ഇടുപ്പിലേക്ക് ചേർത്ത് പിടിച്ച് പമ്മി പമ്മി അവർ അടുക്കളപ്പുറത്തെത്തി,, പയ്യെ, അവിടെത്തെ സ്റ്റോർ റൂമിലേക്ക് എത്തിനോക്കിയതും കണ്ടു,, കൈ നിറയെ ഉണ്ണിയപ്പവുമായി നിൽക്കുന്ന പോത്തുപോലെവളർന്ന ഒരുത്തനെ……..

വേറാരുമല്ല നമ്മുടെ ആഷ്‌ലി -അയോഗ് ദമ്പതികളുടെ സീമന്തപുത്രൻ ആയുഷ് എന്ന ആയു….. ഡാ………… നന്ദിനിയുടെ ഒച്ച കേട്ട് പെട്ടെന്നവൻ ഞെട്ടി പിന്തിരിഞ്ഞു… ആാാ ഞെട്ടലിൽ കൈയിലിരുന്ന പകുതി ഉണ്ണിയപ്പവും താഴെവീണു…………… എന്തോന്നാടാ ചെക്കാ ഇത്?? വന്ന് വന്ന് നിന്നെ പേടിച്ച് ഈ വീട്ടിൽ ഒന്നും വെക്കാൻ പറ്റില്ലല്ലോ ! താഴെ കിടക്കുന്ന ഉണ്ണിയപ്പവും അവനെയും മാറി മാറി നോക്കികൊണ്ട് അവർ ചോദിച്ചതിന് ഒരളിഞ്ഞ ഇളി സമ്മാനിച്ചുകൊണ്ടവൻ താഴെകിടന്ന ഉണ്ണിയപ്പം കുനിഞ്ഞെടുത്തു….. അത് പിന്നെ അച്ഛമ്മേ,,, കൊതി സഹിക്കാൻ വയ്യാഞ്ഞിട്ടാ……

ഒരെണ്ണം വായിലേക്ക് വെച്ച് നാക്ക് വായ്ക്ക് ചുറ്റും നക്കി, രുചി ആസ്വദിച്ചുകൊണ്ട് അവൻ പറഞ്ഞതുകേട്ട് അവർക്ക് ചിരിപൊട്ടി…. അച്ഛന്റെയും അമ്മയുടെയും മോൻ തന്നെ !!അതേ കള്ളത്തരം…….. താഴേക്ക് പടിയിറങ്ങി വരുന്ന ആഷി കേൾക്കുന്നത് അമ്മയുടെ പതിവ് ഡയലോഗ് തന്നെയായിരുന്നു… ഇന്നും അവൻ വല്ല കുരുത്തക്കേടും കാണിച്ചുകാണും എന്നുറപ്പുള്ളതുകൊണ്ട് അവൾ പിന്നെ ആ ഭാഗത്തേക്ക് തലയിടാൻ പോയില്ല………….. അച്ഛനെപോലെ ഡോക്ടർ ആവാനൊന്നും അവന് താല്പര്യമില്ലായിരുന്നു, ചെക്കനിപ്പോൾ പഠിച്ചിറങ്ങിയ കോളജിൽ തന്നെ ഗസ്റ്റ് ലെക്ച്ചറർ ആണ് ……. ജിയ……….. ജെവി………… എണീക്ക് പിള്ളേരെ……………………….

രാവിലെ, രണ്ടെണ്ണത്തിനെയും കിടക്കപ്പായയിൽ നിന്ന് കുത്തിപ്പൊക്കുക എന്ന ശ്രമകരമായ ജോലിയിലാണ് ജാൻവി……..രണ്ടുപേരും ലോ ഫൈനൽ ഇയർ സ്റ്റുഡന്റസ് ആണ്….. ആകെക്കിട്ടിയ ഒരു ഞായറാഴ്ചയിൽ മതിമറന്ന് ഉറങ്ങുവാ പാവങ്ങൾ…. ഡീ കൊച്ചേ….. എണീക്കേടി……….. ജിയയുടെ കാലിൽ അടികൊടുത്ത് കണ്ണും ചിമ്മി എണീറ്റ അവളെ ബാത്റൂമിലേക്ക് തള്ളിവിട്ട് അവൾ നേരെപോയത് ജെവി യെന്ന ജെവിന്റെ റൂമിലേക്കാണ്…… പണ്ടേതോ സിനിമയിലെപോലെ,,,, വലിയവല്യ ആളുകളുടെ പടത്തോടൊപ്പം സ്വന്തം തലവെട്ടി ഒട്ടിച്ച് ചുമര് മുഴുവൻ നിലച്ചിരിക്കുകയാണ് അവൻ… അച്ഛന്റെ തനി പകർപ്പ് തന്നെ……………..

ഡാ എണീക്ക്…. കുറച്ച് നേരം കൂടി അമ്മച്ചി……. ജെവി…… എണീക്കാനാ പറഞ്ഞേ.. അവരൊക്കെ എത്തും മുൻപ് അങ്ങെത്തണം……. എണീക്കേടാ…… അമ്മച്ചീ…… ജെവീ………. ജാൻവിയുടെ ശബ്ദം മാറിയതറിഞ്ഞുകൊണ്ട് അവൻ മുഖം മൂടിയ പുതപ്പ് മാറ്റി അവളെ ഒളികണ്ണാലെ നോക്കി……………… കുറച്ച് തടിച്ച ആ മുഖത്തേക്ക് നോക്കി കൺചിമ്മി കൊണ്ടവൻ എണീറ്റു…. പോയെ.. പോയി ഫ്രഷ് ആയിവാ…. പെട്ടെന്നിറങ്ങണം…….. സ്റ്റാൻഡിൽ കിടന്ന ടവ്വൽ അവന് മേളില് ഇട്ടുകൊണ്ടവൾ അവനെ തള്ളി ബാത്റൂമിലേക്ക് പറഞ്ഞ്‌ വിട്ട്,, ബെഡെല്ലാം തട്ടിക്കുടഞ്ഞ് ഷീറ്റൊക്കെ നേരെ വിരിച്ചിട്ടു.. ശേഷം രണ്ടാൾക്കും കഴിക്കാനുള്ളത് എടുത്തുവെക്കാനായി താഴേക്ക് ചെന്നു……….

രാവിലെ അമ്പലത്തിൽ നിന്നും അഭിയും നന്ദയും നേരെ ആദിശൈലത്തിലേക്ക് വന്നപ്പോഴേക്കും അക്കുവും ധ്യാനിന്റെ മോള് ലെച്ചുവും കുടുംബക്കാരോടൊപ്പം അവിടെഎത്തിയിരുന്നു…….. അക്കു ഇപ്പോൾ, ആർമിയിലാണ്,,, കല്യാണം പ്രമാണിച്ച് ലീവിന് വന്നിരിക്കുകയാണ്….. ആരുടെ കല്യാണമെന്ന ചിന്തയാണോ?? വേറെ ആരുടെയാ കൂട്ടത്തിലെ മൂത്താപ്പയായ അവന്റെ തന്നെ !!!!ഈ വരുന്ന ഇരുപത്തെട്ടിനാണ് ചെക്കന്റെ കല്യാണം…..അഭി, അച്ഛന്റെയും അമ്മയുടെയും പാതയിലൂടെ സഞ്ചരിക്കാൻ തീരുമാനിച്ചു,,, ഇപ്പോൾ മൂന്നാളും കൂടി ഒന്നിച്ചാണ് ആശുപത്രിയിലേക്ക് പോകുന്നത്……. ലെച്ചു ബി ടെക് ഫസ്റ്റ് ഇയർ സ്റ്റുഡന്റ് ആണ്…………… വല്യമ്മേ………… നന്ദയെ കണ്ടതും ആയു, ഉണ്ണിയപ്പവുമായി പുറത്തേക്ക് വന്നു,,,, ഡാ ഉണ്ണിയപ്പകള്ളാ…………

ഒന്ന് പോ അഭിയേട്ടാ….. പരിഭവത്തോടെ അവൻ വല്യമ്മയെ നോക്കിയതും നന്ദയുടെ കൈകൾ ആയുവിന്റെ കുറ്റിതാടിയെ ലാളിച്ചുകൊണ്ട് കടന്നുപോയി……. ഇന്ന് ഹോസ്പിറ്റലിൽ പോയില്ല അല്ലെ മോനെ????? ഇല്ല ആന്റി… മായയുടെ ചോദ്യത്തിനുത്തരം നൽകികൊണ്ടവൻ വിശ്വനരികിലേക്ക് നടന്നു…………. സ്ത്രീജനങ്ങളെല്ലാം അടുക്കളയിലേക്ക് ഒതുങ്ങിയപ്പോൾ കളിചിരിയുമായി പിള്ളേരെല്ലാം ഉമ്മറകോലായിൽ നിരന്നു…. നോക്കമ്മേ,, വാനരസംഘങ്ങൾ എല്ലാം ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട്……………. ആദ്യമേ ചാടിയിറങ്ങി, പിന്നാലെ കാറിൽ നിന്നിറങ്ങുന്ന ജാൻവിയോട് ഉമ്മറത്തേക്ക് വിരൽചൂണ്ടി ജിയ ആർത്തുപറഞ്ഞതുകേട്ട് ആൺപിള്ളേരെല്ലാം തിരിഞ്ഞുനോക്കി….

ഓഹോ, വന്നോ കുരുട്ട്………. ആയുവിന്റെ പറച്ചിലും അക്കുവിന്റെ ആക്കിയ ചിരിയും കേട്ട് അകത്തോട്ട് പോയ പട അതേപോലെ പുറത്തേക്ക് വന്നു….. ദോ സേട്ടാ തന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്നെ കുരുട്ട് ന്ന് വിളിക്കരുതെന്ന്….. ദേ നോക്ക് ഞാൻ എന്തോരം വലുതായി… എന്നിട്ടും ഇപ്പോഴും പണ്ട് അഞ്ചാം ക്ലാസ്സിൽ വെച്ചിട്ട പേര് വിളിച്ചു കളിയാകുവാ….. ചവിട്ടിത്തുള്ളി ഉമ്മറത്തേക്ക് കയറി ആയുഷിന്റെ മുൻപിൽ ഇടുപ്പിൽ കൈയും കുത്തി ചുണ്ട് കൂർപ്പിച്ചുകൊണ്ട് അവൾ പറഞ്ഞതുകേട്ട് അവൻ പുച്ഛത്തോടെ മുഖം തിരിച്ചു… ഓ വല്യകുട്ടി വന്നേക്കുന്നു…. ഏണിയുടെഅത്രയുമുള്ള ഒരു ചെരുപ്പും വലിച്ചുകയറ്റിയിട്ട് വന്ന് നിന്നിട്ടാ ഈ പറയുന്നേ….. മര്യാദയ്ക്ക് ചെരുപ്പ് അഴിചിട്ടിട്ട് അകത്തേക്ക് കയറെഡി……..

ആയു പറഞ്ഞതുകേട്ടപ്പോഴാണ് അവൾ തന്റെ അബന്ധം മനസിലാക്കുന്നത്.. അപ്പോഴേക്കും ചെവി പൊന്നാക്കാൻ ജാൻവിയുടെ കൈകൾ അവൾക്ക് പിന്നിലെത്തിയിരുന്നു….. ആഹ്ഹ്…. അമ്മേ വിട്………. ഞാൻ പെട്ടെന്നോർത്തില്ല…… പടിയിറങ്ങി നിന്ന് ചെരുപ്പഴിച്ചിടും വഴി വേദനിച്ച കാതിൽ കൈ ചേർത്തുകൊണ്ട് അവൾ അവനെയൊന്ന് കൂർപ്പിച്ചു നോക്കി… പോടീ കുരുട്ടെ….. അത് നിന്റെ മറ്റവള്……. എടുത്തടിച്ച പോലെ ഉത്തരം പറഞ്ഞുകഴിഞ്ഞിട്ടാണ് അവൾ കണ്ണുരുട്ടുന്ന ജാൻവിയെ കാണുന്നത്.. പെട്ടെന്ന് വാ പൂട്ടി നന്ദയ്ക്കും ആഷിയ്ക്കുമരികിലേക്ക് ചെന്നു……….. വല്യമ്മേ……..നന്ദയെ കെട്ടിപിടിച്ച് ആ കവിളിൽ ഒരു മുത്തം നൽകി ആഷിയുടെ മൂക്കിൻ തുമ്പിൽ ചെറുതട്ടും കൊടുത്ത് അവൾ നന്ദിനിയെ ചെന്ന് കെട്ടിപിടിച്ചു…. ന്റെ കുട്ടി അങ്ങ് ക്ഷീണിച്ചുപോയല്ലോ….

എന്റെ ചെറിയമ്മേ…… ഒരു വക കഴിക്കില്ല രണ്ടും… അല്ല, അതിന് എവിടുന്നാ സമയം? പോത്തുപോലെ വളർന്നിട്ടും അടികൂടാനേ രണ്ടിനും സമയമുള്ളൂ… അതിനിടയ്ക്ക് കിടന്ന് ചക്രശ്വാസം വലിക്കാൻ ഞാനോരുത്തിയും…………. രണ്ടിനെയും മാറി മാറി നോക്കി, മുഖം കൂർപ്പിച്ച് അത്രയും പറഞ്ഞുകൊണ്ടവൾ ലെച്ചുവിനരികിലേക്ക് നീങ്ങി……. എന്തുവാടെ?????? അഭി ജെവിനെ കളിയാക്കാൻ തുടങ്ങിയതും ആയും അതങ്ങ് ഏറ്റെടുത്തു… പിന്നെ പൂരം കൊടിയേറിയതുപോലെയായി ആ ഉമ്മറം………. കലപില… കലപില…. ഹോ…………. ആൺകുട്ടികളുടെ കളിയാക്കലും ചളിവാരിയെറിയലും കെട്ടിപ്പിടിക്കും കൂടെ ജിയയുടെയും ലെച്ചുവിന്റെയും കൗണ്ടർ അടികൂടിയായതോടെ സംഭവം കളറായി ന്ന് പറഞ്ഞാൽ മതിയല്ലോ……

പെണ്ണ് കെട്ടാറായി, എന്നിട്ടും കുട്ടിക്കളി മാത്രം മാറിയിട്ടില്ല ഒന്നിനും……………….. പിറകിൽ നിന്ന് കേട്ട ആ ശബ്ദത്തെ തിരിച്ചറിയാൻ കുട്യോൾക് അധികം സമയം വന്നില്ല…. ദേവുഅമ്മേ………….. ജിയയും ലെച്ചുവും ഓടിച്ചെന്ന് അവളുടെ രണ്ട് ഭാഗത്തായി നിന്നു…. ആഹാ…. വലിയ കുട്യോള് ആയിട്ടും ഈ സ്വഭാവത്തിന് മാത്രം മാറ്റമില്ലല്ലോ എന്റെ കുട്യോളെ…. രണ്ടാളുടെയും മുടിയിഴകളിലൂടെ തലോടിക്കൊണ്ട് സ്വതസിദ്ധമായ പുഞ്ചിരിയോടെ അവൾ ഉമ്മറത്തേക്ക് കയറി…………… ആൺപിള്ളേരെല്ലാം അപ്പോഴേക്കും ദേവുവിന്റെ ചുറ്റിനും കൂടി… എല്ലാരേയും തൊട്ടും തലോടിയുമവൾ മറ്റുള്ളവരുടെ അടുത്തെത്തി….. ദിവി എവിടെ ദേവൂ?????????? അവനെന്തോ ഒഴിച്ചുകൂടാൻ പറ്റാത്ത തിരക്കുണ്ടെന്ന്….ഉടനെ വരുമെന്നാ പറഞ്ഞത്…….. നന്ദിനിയുടെ ചോദ്യത്തിനുത്തരം പറഞ്ഞുകൊണ്ടവൾ മായയ്ക്കരികിലേക്ക് നിന്നു………………..

ദേ ഉണ്ണിയപ്പകള്ളാ,,,, ..ടി… നിന്നെ ഇന്ന് ഞാൻ…… നീ പോടാ കുരുട്ടെ….. ഡാ ആയു അടങ്ങേടാ…. ദേ അഭിയേട്ടാ മിണ്ടാതിരുന്നേ, അവര് അടികൂടുന്നത് കാണാൻ നല്ല രസമാ………. ആഹാ ബെസ്റ്റ് ആങ്ങള…ചുമ്മാതല്ലെടാ നിനക്ക് അവളുടെ കൈയിൽ നിന്ന് കണക്കിന് കിട്ടുന്നെ…… ജെവിന്റെ തോളിൽ തട്ടികൊണ്ട് അക്കു പറയുമ്പോൾ അവനൊരു അളിഞ്ഞ ചിരി സമ്മാനിച്ചുകൊണ്ട് എല്ലാരേയും നോക്കി…… വീണ്ടും ഒന്നും രണ്ടും പറഞ്ഞ് പിള്ളേര് തുടങ്ങി…………… ആാാ കളിചിരികൾ ആസ്വദിച്ചുകൊണ്ട് ആ അമ്മമാർ അവിടെനിന്നു, കഴിഞ്ഞുപോയ കാലങ്ങളുടെ ഓർമ്മകൾ പേറി………… അതിന് തെളിവെന്നോണം നീർകണങ്ങളാൽ ആ മിഴികൾ മൂടപ്പെട്ടു…… പെട്ടെന്നാണ് ദേവുവിന്റെ ഫോൺ റിങ് ചെയ്യുന്നത്…

ഡിസ്‌പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് ഒരു പുഞ്ചിരിയോടെ അവൾ ഫോൺ കാതോരം ചേർത്തു……… ദേവൂട്ടി……….. വർഷം പത്തിരുപത് കഴിഞ്ഞിട്ടും ആ വിളിയിൽ നിറഞ്ഞ സ്വരമാധുര്യം ഇന്നുമവളെ പഴയ ദേവുവാക്കിമാറ്റുമായിരുന്നു….. രുദ്രേട്ടാ… എന്താണ് പെണ്ണെ?? ആ കണ്ണൊക്കെ നിറഞ്ഞ് തൂകിയല്ലോ……… അവൻ പറഞ്ഞതുകേട്ട് ഞെട്ടലോടെ അവൾ തന്റെ കണ്ണിലേക്ക് വിരൽചേർത്തു…. കവിളിണയിൽ വീഴാൻ തുടിച്ച ഒരു തുള്ളി കണ്ണുനീര് വിരലുകളിലേക്ക് ഒലിച്ചിറങ്ങി…. രുദ്രേട്ടാ… ഇത്…. ആ ഹൃദയത്തിൽ ലയിച്ചുചേർത്തിരിക്കയല്ലേ നീ എന്നെ??? ആ മനസൊന്നിടറിയാൽ അത് ആദ്യമറിയുകയും ഞാൻ തന്നെയായിരിക്കും….. അവനത് പറയുമ്പോൾ ആ മുഖത്ത് നാണത്താൽ പടർന്നൊരു പുഞ്ചിരി പ്രതിധ്വനിച്ചു………

ഞാൻ ഇപ്പോൾ വിളിച്ചത് വേറൊരു കാര്യം പറയാനാ….. ദാ, ഇവിടെ ചടങ്ങൊക്കെ കഴിയാറായി…. എത്രയും പെട്ടെന്ന് ഞങ്ങളങ്ങ് എത്തും………. അവിടെയെല്ലാം ഒരുക്കിവെച്ചിട്ടുണ്ടല്ലോ….. രുദ്രന് ഒരു മൂളൽ മറുപടി നൽകി അവൾ മറ്റുള്ളവരെ നോക്കി. എങ്കിൽ ശെരി,,…. ആ ഫോൺ മറുതലയ്‌ക്കൽ കട്ടായി…. എന്താ എന്താ മോളെ രുദ്രൻ പറഞ്ഞത്??? അത് വല്യമ്മേ,,, ക്ഷേത്രത്തിൽ ചടങ്ങുകൾ കഴിയാറായിന്ന്… ഏട്ടന്മാരൊക്കെ ഇങ്ങോട്ടേക്ക് തിരിച്ചൂന്ന്………. ആഹാ.. എങ്കിൽ വാ എല്ലാർക്കുമുള്ളത് വിളമ്പി വെക്കാം.. സമയം കളയാനില്ല….. ദൃതി പിടിച്ച് നന്ദിനി അകത്തേക്ക് നടന്നു, പിന്നാലെ മറ്റുള്ളവരും… അപ്പോഴും ഉമ്മറപ്പടിയിലെ വഴക്ക് നിന്നിട്ടുണ്ടായിരുന്നില്ല….

സമയം കുറച്ച് കഴിഞ്ഞതും മുറ്റത്ത് വന്നുനിന്ന കാറിൽ നിന്നും കൊ -ഡ്രൈവർ സീറ്റിൽ നിന്ന് മാധുവും പിറകിൽ നിന്ന് അയോഗും ധ്യാനും അഖിലും ഇറങ്ങി…….. അവർക്ക് പിന്നാലെ ഡ്രൈവിംഗ്സീറ്റിൽ നിന്ന് രുദ്രനും…. വർഷങ്ങളുടെ മാറ്റങ്ങൾ ആ മുഖങ്ങളിൽ പ്രകടമായിരുന്നു….. മുടിയിഴകൾ നരച്ചുതുടങ്ങിയിരിക്കുന്നു… എങ്കിലും കണ്ണിലെ തേജസ്സിനും മുഖത്തെ പുഞ്ചിരിയ്ക്കും കൈകരുത്തിനും ഈ സുഹൃത്തുക്കളെ വെല്ലാൻ ഇന്നുമാരുമില്ല എന്നത് പച്ചയായ പരമാർത്ഥം തന്നെ 😬…. അകത്തേക്ക് കാൽകുത്തും മുൻപേ കേൾക്കാമായിരുന്നു അകത്തളത്തെ കുട്ടിപട്ടാളങ്ങളുടെ ബഹളത്തെ… എന്റെ മാധു…. ഇതിങ്ങള് വലുതായാലും ഈ സ്വഭാവത്തിന് മാത്രം മാറ്റമൊന്നുമില്ലല്ലോ………

രുദ്രന്റെ ആ ചോദ്യത്തിന് കൈമലർത്തി ചുമല് കൂച്ചി ആംഗ്യം കാണിച്ചുകൊണ്ടവൻ ചിരിച്ചു… അതെങ്ങെനെയാ? അച്ഛന്മാർ നന്നായാലേ പിള്ളേര് നന്നാവൂ….. ഇതെങ്ങെനെയല്ലല്ലോ ഞാൻ കേട്ടത്… നീ നന്നാക് ആദ്യം എന്നിട്ട് നിന്റെ കൊച്ചുങ്ങളെ നന്നാക്ക് എന്നല്ലേ 🤔🤔അങ്ങെനയാ ഇന്നാള് ഇവന്റെ അമ്മച്ചി ഇവനോട് പറഞ്ഞുകേട്ടത്.. അല്ലേടാ????? ജോയിച്ചന്റെ ഉപദേശത്തിന് അവനോട് മറുചോദ്യം ചോദിച്ച് ആയോഗ് താടിയിൽ കൈവെച്ച് ആലോചിക്കാൻ തുടങ്ങി…. അവിടെകിടന്ന് തത്തികളിക്കാതെ അകത്തേക്ക് വാ പിള്ളേരെ……. ദാ വരുന്നമ്മെ…….. ധ്യാൻ വിളിച്ചുകൂവികൊണ്ട് പറഞ്ഞതോടൊപ്പം ആറും അകത്തേക്ക് കടന്നു… എന്താ മക്കളെ ക്ഷേത്രത്തിൽ തിരക്ക് കൂടുതൽ ആണോ???

ഏയ് ഇല്ലച്ഛാ…. എല്ലതവണയും പോലെ……… അയോഗ് വിശ്വന് മറുപടി നൽകി… ഉത്സവകൊടിയേറിയതിൽ പിന്നെ പിള്ളർക്ക് നിന്ന് തിരിയാൻ സമയം കിട്ടിയിട്ടില്ല… നോക്ക്, എല്ലാരും ആകെ ക്ഷീണിച്ചു…. മാറിമാറി ആറിനെയും നോക്കികൊണ്ട് നന്ദിനി നെടുവീർപ്പിട്ടു….. അതൊന്നും കുഴപ്പമില്ല അമ്മേ.. വർഷങ്ങളായി ഇപ്പോ ഇതൊരു ശീലമല്ലെ… പുഞ്ചിരിയോടെ രുദ്രൻ മറുപടിപറഞ്ഞതോടൊപ്പം കഴിക്കാൻ എടുക്കാൻ കണ്ണുകൊണ്ട് ദേവുവിനോട് പറയുകയും ചെയ്തു…. എളുപ്പം ആയിക്കോട്ടെ.. സമയം ആകുന്നു…… നന്ദയുടെ ദൃതി കണ്ട് പെങ്കുട്യോൾ എല്ലാം പരസ്പരം നോക്കി, ശേഷം പുഞ്ചിരിയോടെ ആഹാരം ഊണ്മേശയിലുള്ളവർക്ക് വിളമ്പി………. ഉഗ്രൻ സദ്യ…….. കൈ കഴുകി ഉമ്മറത്തേക്ക് നടക്കുംവഴി ആയു പറഞ്ഞതുകേട്ട് ജിയ അവനെ കോക്രികുത്തി കാണിച്ചു…

ഇതെന്തൊരു കുരുപ്പാ എന്റെ ദേവീ…….. അവന്റെ നെഞ്ചത്തടിച്ച വിലാപം കേട്ട് ആർത്ത് ചിരിച്ചുകൊണ്ട് ജോയിച്ചൻ പിന്നാലെ വരുന്നുണ്ടായിരുന്നു………… നീയൊന്ന് ക്ഷമിച്ചേക്ക് എന്റെ ആയു…എനിക്കൊരു കൈയബന്ധം പറ്റിപോയതാ……….. അണിഞ്ഞൊരുങ്ങി ഇറങ്ങാൻ കാത്തുനിൽക്കുന്ന ജാൻവിയെ നോക്കികൊണ്ട് അവൻ പറഞ്ഞതും മുതുകിൽ ഒരു കനമുള്ള കൈ വന്നുവീണു……. രുദ്രനായിരുന്നു അത്…. ന്റമ്മോ… !!! പിള്ളേരോടാണോഡാ ഇങ്ങെനെയൊക്കെ പറയുന്നേ… അവൻ കണ്ണ് കൂർപ്പിച്ചു… ഓ പിന്നെ.. ഇപ്പോൾ പഴയപോലെയല്ല…….. നമ്മളും പിള്ളേരും തിക്ക് ഫ്രണ്ട്സ് പോലെയാകണം…..അല്ലെ ഡാ….. ശെരിയാ ബ്രോ…………… ഡാ… ടാ…. ചിരിച്ചുകൊണ്ട് അവൻ ജോയിച്ചനെ കെട്ടിപിടിച്ചു……………….. കൂട്ടത്തിൽ ഒരു കൈ രുദ്രന് നേരെയും നീട്ടി…………..

ക്ഷേത്രത്തിലേക്ക് പുറപ്പെടാൻ ഒരുങ്ങിയിറങ്ങിയിരുന്നു എല്ലാരും.. അവസാനമായി ഇറങ്ങിയ രുദ്രൻ എന്തോ ഓർത്തതുമാതിരി മുകളിലെ പടവുകൾ കയറി……. ഒരു വാതിലിന്റെ മുൻപിൽ അവന്റെ കാലുകൾ സ്തബ്ധമായി…. പോകുവാണ്…………. അത്രയും പറഞ്ഞുകൊണ്ടവൻ താഴേക്ക് ഇറങ്ങി………. ക്ഷേത്രത്തിലേക്ക് എത്തി, തൊഴുതിറങ്ങുമ്പോൾ ആദിശൈലത്തിലെ ഓരോരുത്തരുടെയും മനസ്സ് അഗാധമായ ഒരു പിടച്ചിലിലായിരുന്നു……… വർഷത്തെ ഒരു ദിവസം ക്ഷേത്രത്തിലേക്ക് ദേവി എഴുന്നള്ളുന്ന ദിനമാണിന്ന്……………….. പത്തിരുപത്തൊന്ന് കൊല്ലം മുൻപ് ആ സ്ഥാനത്തിരുന്ന തന്റെ പൊന്നുമോളെ ഒരുനിമിഷം ആ അമ്മയുടെ മനസോർത്തുപോയി……………..

അവർ പോയെന്നുറപ്പായതും മുകളിലെ ആ വാതിൽ വലിയ ശബ്‌ദത്തോടെ തുറക്കപ്പെട്ടു……… പതിയെ ആ കാലടികൾ കുളക്കടവിലേക്ക് നീങ്ങി… കുളത്തിൽ മുങ്ങിനിവരുമ്പോൾ ആ കഴുത്തിലെ ദുർഗ്ഗാദേവിയുടെ ലോക്കറ്റ് നക്ഷത്രം കണക്കെ ചിമ്മുന്നുണ്ടായിരുന്നു…. ഈറനോടെ മറപ്പുര ലക്ഷ്യമാക്കി ആ പാദങ്ങൾ ചെന്നു…… അവിടെ തനിക്കായിട്ടുള്ളവയൊക്കെ അണിഞ്ഞ് മെല്ലെ ആ പാദങ്ങൾ തിരിഞ്ഞു…….. ദേവീ വരുന്നേ…….. ആരോ വിളിച്ചുകൂവിയാതൊടൊപ്പം ഉയർന്നുകേൾക്കുന്ന പാദസരകിലുക്കം ക്ഷേത്രത്തിനടുത്തെത്തി………… ആദ്യ പടവിൽ കാലുറപ്പിച്ചുകൊണ്ട് ആ രൂപം ക്ഷേത്രനടയിലേക്ക് പ്രവേശിച്ചു…………

കാണാനും അനുഗ്രഹംവാങ്ങാനും തിങ്ങിക്കൂടിയ ജനസാഗരം മാറിനിന്ന് ആ രൂപത്തിന് പാതയൊരുക്കികൊടുത്തി………. ചെഞ്ചുവപ്പാർന്ന പട്ടിൽ കാശുമാലയും പാലയ്ക്കാമാലയും പൂമാലയും അണിഞ്ഞ് ചുവന്ന വട്ടപ്പൊട്ടും അരപ്പട്ടയുമൊക്കെയുമായി ആടയഭരണങ്ങളാൽ ആയിരം സൂര്യശോഭയോടെ ജ്വലിച്ചുകൊണ്ടവൾ ആമണ്ണിൽ കാലുകുത്തി……… ചെന്താമര കണ്ണിന്റെഅഴകിന്‌ മാറ്റുകൂട്ടാനായി കരിമഷിയും നാസികത്തുമ്പിൽ വിടർന്നതാമര പോലെയുള്ള മൂക്കുത്തിയും ആ ശോഭയ്ക്ക് അലങ്കാരമായിരുന്നു………….. അഴിഞ്ഞുകിടക്കുന്ന നീണ്ട മുടിയിഴകൾ ആ കാറ്റിൽ പാറിപ്പറന്നു………. ആ വശ്യതയാർന്ന മുഖവും പുഞ്ചിരിതൂകിയ അധരവും കണ്ടുനിന്നവരുടെ മനസ്സിൽ നിറച്ചത് ഒരു പേരായിരുന്നു…………

തേജസ്സാർന്ന ആ മുഖം കാൺകെ കാൺകെ കാറ്റുപോലും ആ പേരിനെ അലയടിച്ചുകൊണ്ടിരുന്നു… ശ്രാവണി……… രൗദ്രതയും ശാന്തതയും ഇടകലർന്ന ആ രൂപം കാണവേ നന്ദിനിയുടെ ചുണ്ട് മന്ത്രിച്ചത്‌ ആ പേരായിരുന്നു…… വർഷങ്ങൾക്ക് മുൻപ് ഈ മണ്ണ് പുളകിതമായ ആ കാലടികൾ വീണ്ടുമൊരിക്കൽ കൂടിഇവിടേക്ക് വന്നതുപോലെ അവർക്ക് തോന്നി………………. അമ്മേ…. ആഷിയുടെ വിളി കേൾക്കവേ ആ അമ്മ മനസ്സ് തന്റെ മകളുടെയോർമ്മകളിൽ നിന്ന് മുക്തി നേടി…. അവൾ………എന്റെ ശ്രാവണിയെപോലെ തന്നെ……. ആ കണ്ണിലെ തീക്ഷണത അത് ശ്രീ തന്നെ….. !!! അതങ്ങെനെയായിരിക്കുമല്ലോ അമ്മേ….

അലോകിന്റെയും ശ്രാവണിയുടെയും ചോരയ്ക്ക് ആ തീക്ഷണത സിരയിലോടുന്ന രക്തത്തോടൊപ്പം ലയിച്ചതാണല്ലൊ…. അത്രയും പറഞ്ഞ് രുദ്രൻ നോക്കിയതവളെയാണ് ..ദേവിയ്ക്കായി ഒരുക്കിയ ഇരിപ്പിടത്തിൽ ഉറഞ്ഞുതുള്ളി ഇരിക്കുന്ന അവന്റെ അല്ലുവിന്റെ ചോരയെ …. ശ്രാവണിയുടെ മോളെ…. അലോകിന്റെ രൗദ്രതയും ശ്രാവണിയുടെ വശ്യതയും ഒരുപോലെ അടങ്ങിയ, അവരുടെ പ്രണയസ്വരൂപത്തിന്റെ അടയാളം… അവരുടെ ജീവാംശം…. അലെയ്‌ദ…………..അവരുടെ ആലിമോള്…………. (തുടരും )

ആദിശൈലത്തിന്റെ രണ്ടാം ഭാഗമായി തുടങ്ങുവാണ് ഞാനെന്റെ പുതിയകഥ… ആത്മാവിൽ ലയിച്ച കഥാപാത്രങ്ങളായിരുന്നു ആദിശൈലത്തിലെ ഓരോരുത്തരും എനിക്ക്….സൈക്കോപണി എന്ന് നിങ്ങൾ വിശേഷിപ്പിച്ച ഓരോ അവസ്ഥയിലും കണ്ണ് നിറഞ്ഞ് കൊണ്ടായിരുന്നു ഞാനെഴുതിയിരുന്നത്…… ആ കഥയോട് വൈകാരികമായി വളരെ അറ്റാച്ച് ആയിരുന്നു ഞാനും………………അതുകൊണ്ടാകാം ഇതുപോലെ ഒരു രണ്ടാം ഭാഗം മനസ്സിൽ നിറഞ്ഞത്… എത്ര നന്നായിഎന്നറിയില്ല….. അത് പറയേണ്ടത് നിങ്ങളാണ്……….. ആദിശൈലത്തെ നെഞ്ചിലേറ്റിയതുപോലെ ഇതും നെഞ്ചിലേറ്റുമെന്ന വിശ്വാസത്തോടെ,

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-