ജനനി: ഭാഗം 38

ജനനി: ഭാഗം 38

എഴുത്തുകാരി: അനില സനൽ അനുരാധ

“അയാൾ എന്നെ എന്തു ചെയ്താലും നിനക്ക് വേദനിക്കേണ്ട കാര്യം ഒന്നും ഇല്ലല്ലോ… എന്നെ അയാൾ വെട്ടി നുറുക്കി കൊന്നാലും നിനക്ക് നഷ്ടം ഒന്നും ഇല്ലല്ലോ… ഉണ്ടോ ജാനി? ” ജാനി എന്നു വിളിക്കുമ്പോൾ നീരവിന്റെ ഉള്ളം ആർദ്രമായി… ജനനിയുടെ മറുപടി കേൾക്കാൻ അവൻ കാതോർത്തു…. എന്തു മറുപടി പറയും… വാക്കുകൾ പുറത്തേക്ക് വരാതെ അവളുടെ തൊണ്ടയിൽ തന്നെ ഞെരിഞ്ഞ് അമർന്നു കൊണ്ടിരുന്നു… ആകെ ഒരു നോവ് പടരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.. ഹൃദയത്തിൽ അസഹനീയമായ വേദന നിറയുന്നു…

സ്വന്തം രക്തബന്ധങ്ങളുടെ സ്നേഹശൂന്യതയാലും തന്നിലേക്ക് പ്രവഹിക്കുന്ന സ്നേഹം അംഗീകരിച്ചു കൊടുക്കാൻ കഴിയാതെയും വേദന കുമിഞ്ഞു കൂടുന്നു… സ്നേഹം വേദന മാത്രമാണോ…. അവൾക്ക് തളർച്ച തോന്നി… “ജാനി…” “ഹ്മ്മ്… ” “അവിടെ ഉണ്ടല്ലോ… അതു തന്നെ ഭാഗ്യം… സ്വഭാവം വെച്ച് ഫോൺ എറിഞ്ഞു കളഞ്ഞെന്നും വരും…” “ഹ്മ്മ്…” അവൾ വേദനയോടെ മൂളി… “എന്നെ സ്നേഹിക്കാത്താവർ എന്റെ സുരക്ഷയെക്കുറിച്ചോർത്ത് ഉറക്കം കളയുന്നത് എന്തിനാ… പോയി കിടന്ന് ഉറങ്ങാൻ നോക്ക്… എന്തായാലും എന്റെ ഉറക്കം പോയി കിട്ടി .. താങ്ക്സ്… ” “സോറി സർ…” “സോറി പറഞ്ഞിട്ട് എന്താ കാര്യം.. പോയ ഉറക്കം വരുമോ? ” “എന്നെ എന്തിനാ സർ സ്നേഹിച്ചത്? ”

അവൾ പെട്ടെന്ന് തിരക്കി… “എന്തേ? ” “ഒന്നും ഇല്ല വെറുതെ അറിയാൻ… ” “ജാനി എന്തിനാ എന്നെ സ്നേഹിച്ചത്? ” “ഞാൻ സ്നേഹിച്ചോ അതിന്? ” “ഇല്ലേ?” “ഇല്ല… ” “കള്ളം പറയുന്നവരോട് എനിക്ക് വെറുപ്പാണ്… ” “എന്നാൽ എന്നെ വെറുത്തോളൂ… ” പെട്ടെന്ന് നീരവ് ഉറക്കെ ചിരിച്ചു പോയി…. അവന്റെ ചിരി അവളുടെ കാതിൽ അലയടിച്ചു… “സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയുമ്പോൾ എങ്ങനെ വെറുക്കും നിന്നെ … എന്തായാലും താങ്ക്സ് ജാനി… ഞാൻ സൂക്ഷിച്ചോളാം.. അത് എനിക്ക് അയാളോടുള്ള പേടി കൊണ്ടൊന്നും അല്ല… എന്നാൽ ഉറങ്ങിക്കോളൂ… ഗുഡ് നൈറ്റ്… ” എന്നു പറഞ്ഞ് അവൻ കാൾ കട്ട്‌ ചെയ്തു… അതിന് ശേഷം തലയിണ കെട്ടിപ്പിടിച്ചു കിടന്നു… മോളെ ജാനി… നിന്റെ മനസ്സിൽ ഞാനുണ്ട്…

അതു സമ്മതിച്ചു തരാൻ എന്തിനാ ഇങ്ങനെ മടിക്കുന്നത്… എന്നു പറഞ്ഞ് തലയിണയോടൊപ്പം അവൻ ഒന്നു ഉരുണ്ടു… ഫോൺ എടുത്ത് വിനോദിനെ വിളിച്ചു… റിംഗ് അവസാനിക്കാൻ ആയപ്പോഴാണ് വിനോദ് കാൾ എടുത്തത്… “എന്താടാ ഈ രാത്രിയിൽ… ഉറക്കം ഒന്നും ഇല്ലേ? ” വിനോദ് തിരക്കി … “ഇല്ല…” “എന്താണാവോ വിളിച്ചത്? “. “വെറുതെ… ” “ഒരു കാര്യവും ഇല്ലെങ്കിൽ എന്തിനാടാ തെണ്ടി സ്വർഗത്തിലെ കട്ടുറുമ്പ് ആകുന്നത്… ഫോൺ വെച്ചിട്ട് പോടാ…” എന്നും പറഞ്ഞ് വിനോദ് കാൾ കട്ട്‌ ചെയ്യാൻ തുടങ്ങിയതും അഞ്ജലി ഫോൺ തട്ടി പറിച്ചു വാങ്ങി… “കുഞ്ഞേട്ടാ ഫോൺ വെക്കല്ലേ… ” അഞ്ജലി പറഞ്ഞു… “എനിക്കല്ല… അഞ്ജുവിന്റെ ചേട്ടായിക്ക് അല്ലേ തിരക്ക്… ”

“അവൾ വിളിച്ചോ… ജാനി… ” “വിളിച്ചു… ” “എന്നിട്ട്? ” “എന്നിട്ട് എന്ത് ആകാൻ… എന്നോട് സൂക്ഷിക്കാൻ പറഞ്ഞു… ” “എന്തു സൂക്ഷിക്കാൻ?” “എന്നെ തന്നെ… ” “ഓഹ് ! അപ്പോൾ പ്രിയപ്പെട്ടവനെ ഓർത്തു പെണ്ണിനു പേടിയുണ്ട്… നമുക്ക് അവൾക്കിട്ട് ഒരു പണി കൊടുത്താലോ കുഞ്ഞേട്ടാ… ” “എങ്ങനെ? ” “ഞാൻ എന്റെ ഏട്ടന്മാരോട് കൂടെ ചോദിച്ച് ആസൂത്രണം ചെയ്തിട്ട് പറയാം … ” വിനോദ് അഞ്ജലിയുടെ കയ്യിൽ നിന്നും ഫോൺ തിരികെ വാങ്ങി… “ഗുഡ് നൈറ്റ്… ” എന്നും പറഞ്ഞ് കാൾ കട്ട്‌ ചെയ്തു… “എന്തു പണിയാ ചേട്ടായി കാണിച്ചത്? ” “ഞാൻ ഒന്നും കാണിച്ചില്ലല്ലോ… അതിനു മുൻപേ ആ കുഞ്ഞൻ വിളിച്ചു കുളമാക്കിയല്ലോ…” എന്നു പറഞ്ഞ് അഞ്ജലിയെ വലിച്ചു നെഞ്ചോടു ചേർത്തു… ***

ലഞ്ച് ബ്രേക്കിന് ആര്യനും അഞ്ജലിയും വിഷ്ണുവും കൂടെ ഒത്തു കൂടി… “നല്ല ഐഡിയ… എനിക്ക് ഇഷ്ടായി…” ആര്യൻ പറഞ്ഞു… “ഞാൻ ഇതിനു കൂട്ടു നിൽക്കില്ല….” വിഷ്ണു ഉറപ്പിച്ചു പറഞ്ഞു… “ഇതിൽ അവൾ വീഴും വിഷ്ണുവേട്ടാ.. ഉറപ്പാണ്…” അഞ്ജലി പറഞ്ഞു… “അതൊന്നും വേണ്ട അഞ്ജു… എന്റെ ജാനി പാവമാണ്…” “അത്ര പാവം ഒന്നുമല്ല… പാവമാണെങ്കിൽ കുഞ്ഞേട്ടനെ ഇങ്ങനെ സങ്കടപ്പെടുത്തില്ലായിരുന്നു…” വിനോദ് അങ്ങോട്ട് വന്നു… “വിനൂ… നീ ഇവിടെ വന്നിരിക്ക്…. എന്നിട്ട് പറയ് ഞങ്ങളുടെ പ്ലാനിംഗ് എങ്ങനെ ഉണ്ടെന്ന്…” ആര്യൻ വിനോദിനെ അരികിലേക്ക് ഇരിക്കാൻ വിളിച്ചു കൊണ്ട് പറഞ്ഞു…

വിനോദ് ആര്യന്റെ അരികിൽ ഇരുന്നു… വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ തന്നെ എന്തോ പ്രശ്നം ഉണ്ടെന്ന് വിനോദിന് തോന്നിയിരുന്നു… ആര്യനും അഞ്ജലിയും പറയുന്നത് വിനോദ് ശ്രദ്ധയോടെ കേട്ടു… “ഇതു വേണോ…. അവളുടെ സ്വഭാവം നിങ്ങൾക്കൊക്കെ അറിയുന്നതല്ലേ… മാത്രമല്ല കുഞ്ഞൻ ഇതിനൊക്കെ നിന്നു തരും എന്നെനിക്ക് തോന്നുന്നില്ല…” “ചേട്ടായി… ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം… അവൾ കുഞ്ഞേട്ടന്റെ കൂടെ കഴിയുന്നത് കാണാനുള്ള ആഗ്രഹം കൊണ്ടല്ലേ… അല്ലാതെ അവളോട്‌ നമുക്ക് ശത്രുത ഒന്നും ഇല്ലല്ലോ… ” അഞ്ജലി തിരക്കി… “എന്താ വിഷ്ണുവിന്റെ അഭിപ്രായം? ” വിനോദ് തിരക്കി… “അല്ലെങ്കിൽ തന്നെ അവളുടെ മനസ്സ് തകർന്ന് ഇരിക്കുകയാണ്…

ഒരു ഭാഗത്ത് സ്വന്തം വീട്ടുകാരുടെ അവഗണന… മറു ഭാഗത്തു നീരവ്… അവന്റെ അച്ഛന്റെ വാക്കുകളാണ് അവളെ അവനിൽ നിന്നും അകറ്റുന്നത്.. അല്ലാതെ അവൾക്ക് ഒരു ഇഷ്ടക്കേടും ഇല്ല… പരസ്പരം സ്നേഹം തുറന്ന് പറഞ്ഞ് സ്നേഹിച്ചാൽ പിന്നെ ഒരു വേർപാട് ഉണ്ടാകേണ്ടി വന്നാലോ എന്ന ഭയമാണ് അവൾക്ക്… പിന്നെ ആ അച്ഛന്റെയും അമ്മയുടെയും ഇടയിൽ നിന്നും അവനെ മാത്രമായി അവൾ പറിച്ചെടുക്കില്ല… ജാനിയുടെ ഭാഗത്തു നിന്നു ചിന്തിച്ചാൽ അവളുടെ ഭാഗത്ത്‌ ന്യായമുണ്ട്… ഇനിയും അവൾക്ക് സമ്മർദ്ദം കൊടുക്കണോ?” വിഷ്ണു തിരക്കി… “വേണം… അവൾ എങ്ങനെ പ്രതികരിച്ചാലും ഞാൻ ഡീൽ ചെയ്തോളാം..

ഇതിനു ഒരു അവസാനം വേണ്ടേ? ” ആര്യൻ തിരക്കി… “വേണം… ഞാൻ ഏട്ടന്റെ കൂടെയാ… ” അഞ്ജലി ആര്യനെ അനുകൂലിച്ചു… “ചേട്ടായി…” അഞ്ജു വിളിച്ചു… “നിങ്ങളുടെ ഇഷ്ടം… ” വിനോദ് അത്ര തെളിച്ചം ഇല്ലാത്ത മുഖത്തോടെ പറഞ്ഞു… ** ജനനി സ്റ്റോക്ക് ചെക്ക് ചെയ്യുന്ന സമയത്താണ് നീരവ് അവളെ ക്യാബിനിലേക്ക് വിളിപ്പിച്ചത്… അവളോട് ഇരിക്കാൻ ആംഗ്യം കാട്ടി അവൻ ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു … അവൾ ഇരുന്നു… സംസാരത്തിനിടയിൽ അവൻ ഏതോ ഫയൽ മറിച്ചു നോക്കുന്നുണ്ടായിരുന്നു… സംസാരത്തിനിടയിൽ നീരവിനു ദേഷ്യം വരുന്നുണ്ടെന്നു തോന്നിയപ്പോൾ അവൾ മിഴികൾ ഉയർത്തി അവനെ നോക്കി… ഇടതു കൈ മുഷ്ടി ചുരുട്ടി പതിയെ ടേബിളിൽ ഇടിക്കുന്നുണ്ടായിരുന്നു…

അവന്റെ മുഖം ചുവന്നു വരുന്നതും ചെന്നിയിൽ വിയർപ്പു കണങ്ങൾ തെളിയുന്നതും എല്ലാം അവളുടെ മിഴികൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു… ഇടയ്ക്ക് എപ്പോഴോ രണ്ടു പേരുടെ കണ്ണുകൾ തമ്മിൽ കോർത്തു… അവളെ നോക്കി ഇരിക്കെ അവന്റെ മുഖം ശാന്തമായി… അവന്റെ ശബ്ദത്തിലെ ദേഷ്യം അലിഞ്ഞു ഇല്ലാതാകുന്നത് അവളും അവനും തിരിച്ചറിഞ്ഞിരുന്നു… “ഞാൻ വിളിക്കാം… ” എന്നു പറഞ്ഞ് നീരവ് കാൾ അവസാനിച്ചപ്പോഴാണ് അവൾ അവനിൽ നിന്നും നോട്ടം മാറ്റിയത്… “ഞാൻ ഒരു കാര്യം പറയാൻ വിളിപ്പിച്ചതാണ്… ” “സർ പറഞ്ഞോളൂ… ” “ഇവിടെ വെച്ച് വേണ്ട…

എന്റെ കൂടെ പുറത്തേക്ക് വരാമോ? ” “പുറത്ത്… എവിടെ? ” “അങ്ങനെ പ്രത്യേകിച്ച് ഒരിടം ഇല്ല… മനസ്സ് തുറന്നു സംസാരിക്കാൻ പറ്റിയ ഒരിടത്തേക്ക്… ” “ഹ്മ്മ്… ” “എന്നാൽ ഇറങ്ങിയാലോ.. ” അവൾ തലയാട്ടി… “എന്നാൽ ബാഗ് എടുത്തോണ്ട് ഇറങ്ങിക്കോളൂ… ഞാൻ വന്നോളാം…” അവൾ പോയി ബാഗു എടുത്ത് ഇറങ്ങി… കോണിപ്പടികൾ ഇറങ്ങുമ്പോൾ അവൾ വിഷ്ണുവിനെ വിളിച്ചു… സാറിന്റെ കൂടെ ഒരിടം വരെ പോകുകയാണ് എന്ന് അവനെ അറിയിച്ചു… ഫോൺ ബാഗിൽ തിരികെ വെക്കുമ്പോഴേക്കും നീരവ് അവളുടെ അരികിൽ പാഞ്ഞെത്തിയിരുന്നു… “എന്റെ കാറിൽ പോകണോ…

അതോ ജാനിയുടെ സ്കൂട്ടി മതിയോ? ” “സാറിന്റെ ഇഷ്ടം…. ” “എന്റെ ഇഷ്ടം ജീവിതമാകുന്ന യാത്ര അവസാനിക്കുന്നതു വരെ നിന്റെ കൈ കോർത്തു ഒരുമിച്ച് നടക്കണം എന്നാണ്… ” “കാർ ആയാലും സ്കൂട്ടി ആയാലും കുഴപ്പമില്ല… “എന്നാൽ സ്കൂട്ടിയിൽ പോകാം… ജാനി ഓടിക്കുമോ? ” “ഞാൻ ഓടിക്കാം… ” അവൾ സമ്മതിക്കും എന്ന് പ്രതീക്ഷിക്കാതിരുന്നതിനാൽ നീരവ് അവളെ മിഴിച്ചു നോക്കി.. അവൾ ഒന്നു പുഞ്ചിരിച്ച ശേഷം പാർക്കിംഗിൽ നിന്നും സ്കൂട്ടി എടുത്തു കൊണ്ടു വന്നു… അവന്റെ അരികിലായി നിർത്തി… നീരവ് പുറകിൽ കയറി ഇരുന്നു… അവൾ സ്കൂട്ടി മുൻപോട്ടു എടുക്കുന്നത് കാണ്‍കെ അവരെ നിരീക്ഷിച്ചു കൊണ്ടിരുന്ന ചുവന്ന കണ്ണുകൾ ഒന്നു കൂടെ ചുവന്നു… **

“നോ…. ഞാൻ വിശ്വസിക്കില്ല… ” വിഷ്ണു അലറി…. ആര്യൻ അവനെ സമാധാനിപ്പിക്കാനായി അവന്റെ തോളിൽ മുറുകെ പിടിച്ചു… വിഷ്ണു അവന്റെ കൈ തട്ടി മാറ്റി… വിഷ്ണുവിന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു… “ഞാൻ പറഞ്ഞതല്ലേ.. ഒന്നും വേണ്ട എന്നു പറഞ്ഞതല്ലേ? ” കണ്ണുകൾ തുടച്ചു കൊണ്ട് വിഷ്ണു ആര്യന്റെ നേർക്ക് തിരിഞ്ഞു……തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ജനനി: ഭാഗം 37

Share this story