മധുരനൊമ്പരം…..🍒🍒 : ഭാഗം 16

മധുരനൊമ്പരം…..🍒🍒 : ഭാഗം 16

എഴുത്തുകാരി: റിൻസി പ്രിൻസ്‌

മനസ്സിൽ ദൃഢമാക്കി ആ നമ്പരുകൾ എസ്ടിഡി ബൂത്തിലെ കോയിൻ ബോക്സിൽ നിന്നും വിളിക്കുമ്പോൾ അവളുടെ മനസ്സിൽ അവൻറെ ശബ്ദം കേൾക്കാനുള്ള വ്യഗ്രത മാത്രമായിരുന്നു നിറഞ്ഞുനിന്നിരുന്നത്…….. പക്ഷേ നിമിഷനേരംകൊണ്ട് ഫോണിൽ ബെൽ തുടങ്ങിയപ്പോള് വ്യഗ്രത മാറി അത് ചങ്കിടിപ്പിന് വഴിമാറി തുടങ്ങിയിരുന്നു…….. ഓരോ ബെല്ലടിക്കും അവൾക്ക് ചങ്കിടിപ്പ് വർദ്ധിക്കുന്നത് പോലെ തോന്നിയിരുന്നു…….. കാര്യമായി എന്തോ വായിക്കുകയായിരുന്നു ജോജി…….. അതിനിടയിലാണ് ഫോൺ ബെല്ലടിക്കുന്നത് കണ്ടത്……. ഒരു എസ് ടിഡി നമ്പർ തെളിഞ്ഞപ്പോൾ തന്നെ അവന് ഒരു സംശയം തോന്നിയിരുന്നു……

ഫോണെടുത്ത് ചെവിയോടു ചേർത്തുവെച്ചപ്പോൾ ആദ്യം കേൾക്കുന്നത് ഒരു നിശ്വാസമായിരുന്നു…… അതോടെ അവന് കാര്യം ഉറപ്പായി……. ” രാധ…….. അപ്പുറത്തുനിന്നും മറുപടി എന്തെങ്കിലും പറയുന്നതിനു മുൻപേ അവൻ വിളിച്ചു….. അവൻ തന്റെ സാന്നിധ്യം അറിഞ്ഞത് അവളിലും ഒരു അത്ഭുതം ഉളവാക്കിയിരുന്നു…….. ” ഞാൻ….. ഞാൻ ആണെന്ന് എങ്ങനെ മനസ്സിലായി……. പേടിച്ചരണ്ട ശബ്ദം കാതുകളിൽ എത്തി….. ആദ്യമായി ഒരു പുരുഷനെ ഫോണിൽ വിളിച്ച് സംസാരിക്കുന്ന എല്ലാ പരിഭ്രാന്തിയും ആ സ്വരത്തിൽ കലർന്നിരുന്നു എന്ന് അവന് മനസ്സിലായി……. “ആ ഹൃദയതാളത്തിന്റെ ശബ്ദം പോലും എനിക്ക് പരിചിതമല്ലേ മോളെ…..!! ഏറെ പ്രണയാർദ്രമായി അവൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖം നാണത്താൽ പൂത്തുലയുന്നത് കൗതുകത്തോടെ ആയിരുന്നു സോഫി കണ്ടിരുന്നത്……. ”

തിരക്കിലാണോ……? ” ഹേയ് തിരക്കിൽ ഒന്നുമില്ല…… വെറുതെ ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു…… അടുത്ത് ഒരു പിരീഡ് കൂടെ കഴിഞ്ഞാൽ എനിക്ക് ഇറങ്ങാൻ പറ്റും….. ഇന്നാണോ വിളിക്കാൻ തോന്നിയത്, ഞാൻ ഇന്നലെ നമ്പർ തന്നിട്ട് ഈ നിമിഷമാണ് വിളിക്കുന്നത്…… ഞാൻ വിചാരിച്ചു വിളിക്കില്ല എന്ന്….. “അച്ഛനും ഏട്ടനും ഒക്കെ വീട്ടിൽ ഉണ്ടായിരുന്നു…… ഞാൻ ഫോണെടുത്ത് സംസാരിക്കുമ്പോൾ അവർക്ക് മനസ്സിലാവില്ലേ……? പിന്നെ ഞാൻ കള്ളം പറയേണ്ടിവരും രണ്ടുപേരോടും………! ഞാൻ കള്ളം പറഞ്ഞാൽ പെട്ടെന്ന് പിടിക്കും…….. അതുകൊണ്ട് വീട്ടിൽനിന്ന് വിളിക്കാഞ്ഞത്…… “ഇനിയങ്ങോട്ട് ഒരുപാട് കള്ളം പറയേണ്ടിവരും…….

കള്ളം മാത്രമല്ല കുറച്ചു കാലം കഴിയുമ്പോൾ എല്ലാവരോടും പൊരുതി നിൽക്കേണ്ടി വരും…. അപ്പൊൾ ഇങ്ങനെ പേടിച്ച് എന്തു ചെയ്യും…..! അപ്പോൾ പിന്നെ എന്നെ വേണ്ടെന്നു വയ്ക്കൂമൊ….? “ഞാൻ പറഞ്ഞില്ലേ…… എനിക്ക് ജീവനുള്ള കാലത്തോളം അങ്ങനെ എനിക്ക് തീരുമാനിക്കാൻ കഴിയില്ല…… അത് അപ്പോഴല്ലേ എന്തെങ്കിലുമൊക്കെ അന്നേരം ധൈര്യമായി നിൽക്കാൻ ഒക്കെ എനിക്കറിയാം…… പിന്നെ കുറച്ച് വഴക്കും പ്രശ്നങ്ങളൊക്കെ ഉണ്ടായാലും ഏട്ടനും അച്ഛനുമൊക്കെ എൻറെ കാര്യത്തിൽ എന്റെ താൽപര്യത്തിന് അപ്പുറം മറ്റൊന്നും ചിന്തിക്കില്ല……!! എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്…… “അതൊക്കെ നമ്മുക്ക് സമയം പോലെ സംസാരിക്കാം….. ആദ്യമായി താൻ വിളിച്ചപ്പോൾ വെറുതെ വിഷമങ്ങൾ ഒക്കെ പറയുന്നത് എന്തിനാ….. ഇത് കോളേജിനടുത്തുള്ള ബൂത്തിനമ്പർ ആണോ….? ”

അല്ല….!! കോയിൻ ബോക്സ് ആണ്…… ഞാൻ ആദ്യായിട്ടാ ഇങ്ങനെ കോയിൻ ബോക്സിൽ നിന്നൊക്കെ വിളിക്കുന്നത്……. സോഫി എബിയെ വിളിക്കുന്നത് കണ്ടിട്ടുണ്ട് എങ്കിലും ആദ്യമായി ഒരു ചമ്മൽ….. ” സാരമില്ല….! ആദ്യായിട്ടായിട്ടാ ചമ്മല്….. കുറച്ചുനാൾ കഴിയുമ്പോൾ ശീലമായിക്കൊള്ളും….! ക്ലാസ്സ് കഴിഞ്ഞോ…..? ” വൈകുന്നേരം ഒരു പീരിയഡ് നേരത്തെ ഇറങ്ങി…… ഇല്ലെങ്കിൽ ഞാൻ വീണ്ടും താമസിക്കും….. എനിക്ക് കാണണം എന്ന് തോന്നുന്നു….. “എനിക്കും…..!! ഞാൻ ഇവിടുന്ന് കോളേജിലേക്ക് വരട്ടെ……. “അയ്യോ വേണ്ട…..!! വൈകുന്നേരം വീടിനടുത്തുടെ അല്ലേ പോകുന്നത്……. ഞാൻ പുറത്തിറങ്ങി നിൽകാം… ” അതു പോര…..!! അപ്പോൾ കാണാൻ അല്ലേ പറ്റൂ……

എനിക്ക് കുറെ നേരം സംസാരിക്കണം….. താൻ വൈകുന്നേരം പള്ളിയിലേക്ക് വരൂ…… പ്രാക്ടീസ് ഉണ്ട് എന്ന് പറഞ്ഞാൽ പോരെ…..!! ” നോക്കട്ടെ……!! എന്നും പ്രാക്ടീസ് എന്ന് പറഞ്ഞാൽ വിശ്വസിക്കില്ല…… ” എനിക്ക് കാണാതെ പറ്റില്ലഡോ……!! ” എനിക്കും അങ്ങനെ തന്നെയാണ്…… എനിക്കും ജോജിച്ചായനെ എപ്പോഴും കാണണം എന്ന് തോന്നാറുണ്ട്……!! “എന്താ വിളിച്ചേ……? ഒന്നൂടെ വിളിച്ചേ….. “അത്‌….. പെട്ടന്ന്….. അറിയാതെ…. ” ഒന്നൂടെ വിളിക്കടോ….. ” അങ്ങനെ പെട്ടെന്ന് ഒന്നും അത് വരില്ല…… എന്തെങ്കിലും പറയുന്ന കൂട്ടത്തിൽ പെട്ടെന്ന് അത് വന്നത് ആണ്….. അല്ലാതെ അത് വരില്ല….. “ഒന്നുകൂടെ ഒന്ന് പറഞ്ഞു നോക്കടോ….. ചിലപ്പോൾ വന്നാലോ….. “വരില്ല….!! സമയം ഒരുപാടായി ഞാൻ പോവാ…..

ഞാൻ വൈകുന്നേരം വരാം…. തിരിച്ച് എന്തെങ്കിലും മറുപടി പറയും മുൻപേ അവൾ ഫോൺ കട്ട് ആക്കിയിരുന്നു…. പെട്ടെന്ന് തന്നോട് സംസാരിക്കാൻ നാണം തോന്നിയതുകൊണ്ട് ആയിരിക്കുമെന്ന് അവന് ഉറപ്പായിരുന്നു…… “എന്തായിരുന്നു എടീ….. നിനക്ക് ഇത്രയും പ്രണയം ഒക്കെ ഉണ്ടായിരുന്നൊ….?. അവിടെ നിന്ന് എന്താ ഇത്ര മാത്രം നിന്നോട്‌ ഇങ്ങോട്ട് പറഞ്ഞത്….. നിൻറെ മുഖം ആകെ ചുവന്നുതുടുത്ത് പൂത്തുലയുന്നത് കണ്ടല്ലോ….. ഞാൻ ആദ്യമായിട്ടാണ് നിന്നെ ഇങ്ങനെ കാണുന്നത്….. സോഫി കളിയാക്കിയപ്പോൾ വീണ്ടും അവളുടെ മുഖം നാണത്താൽ ചുവന്നു തുടങ്ങിയിരുന്നു….. ” എൻറെ ദൈവമേ പുള്ളിയെ പറ്റി പറയുമ്പോൾ തന്നെ നീ അങ്ങ് പൂത്തുലയുവണല്ലോ….. “ഒന്നു പോടീ…..!

“സമയം ഒരുപാടായി…… നമുക്ക് വേഗം പോകാം…. നീ പള്ളിയിൽ വരില്ലേ ഇന്ന്….. ജോജിച്ചായൻ പള്ളിയിൽ വരണം എന്ന് പറഞ്ഞിട്ടുണ്ട്….. “എങ്ങനെ….. എങ്ങനെ….. എന്നാ വിളിച്ചത്,ജോജിചയാനൊ, “അതുപിന്നെ നിങ്ങൾ ക്രിസ്ത്യൻസ് ഒക്കെ അങ്ങനെയല്ലേ വിളിക്കുന്നത്…… അപ്പോൾ ഞാനും അങ്ങനെ വിളിക്കാണ്ടെ…. “നീ അപ്പോൾ മാമോദിസ മുങ്ങാൻ തീരുമാനിച്ചു…. നായര് പെണ്ണിന്റെ ഒരു പൂതി…. “ഒന്ന് പോടീ, ജാതിയോ മതമോ ഒന്നും അല്ല….. അതിനൊക്കെ അപ്പുറം ആണ് നമുക്ക് ഒരാളോട് തോന്നുന്ന സ്നേഹം…… ” എങ്കിലും അനു എനിക്ക് നല്ല പേടിയുണ്ട്…… ഇതൊന്നും അത്ര പെട്ടെന്ന് എളുപ്പത്തിൽ നടക്കുന്ന കാര്യങ്ങൾ അല്ല എന്ന് നിനക്കും അറിയാം എനിക്കും അറിയാം……

പ്രത്യേകിച്ച് നിൻറെ അച്ഛനും ചേട്ടനും ഒക്കെ നാട്ടിലെ അറിയപ്പെടുന്നവർ ആയതുകൊണ്ട് നല്ല പ്രശ്നങ്ങളുണ്ടാകും….. ഒരുപാട് അടുത്തിട്ട് അവസാനം രണ്ടാൾക്കും വിഷമം ആവരുത്….. ” അതിനെപ്പറ്റി ഒന്നും ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല….. പക്ഷേ എൻറെ ജീവിതത്തിൽ ഒരു പുരുഷൻ ഉണ്ടെങ്കിൽ അത് ജോജിച്ചായൻ മാത്രമായിരിക്കും……. അത്രയ്ക്ക് ഞാൻ ഇഷ്ടപ്പെട്ടു പോയി…… സ്നേഹിച്ചു പോയി…… ഇനി ആ സ്ഥാനത്തേക്ക് മറ്റൊരാളെ മാറ്റി പ്രതിഷ്ഠിക്കാൻ എനിക്ക് കഴിയില്ല…… മറ്റാരെക്കാളും നന്നായി നിനക്കറിയാലോ……. ഒന്ന് കാണാതെ പോലും ആരാണെന്നറിയാതെ പോലും ഞാൻ എന്തോരം സ്നേഹിച്ചിട്ടുണ്ട്…..

ഇപ്പോൾ എൻറെ മുന്നിൽ വന്നു നിൽക്കുമ്പോൾ അഞ്ചുവർഷമായി ആ മനസ്സിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് പറയുമ്പോൾ ഞാൻ എങ്ങനെയാ ആ സ്നേഹം കാണാതിരിക്കുന്നത്……? ആ സ്നേഹത്തിന് പകരമായി നൽകാൻ എനിക്ക് എൻറെ ജീവിതം മാത്രമേ ഉള്ളൂ……. നിൻറെ സ്നേഹം സത്യമാണെങ്കിൽ തീർച്ചയായിട്ടും അത് കാലം തെളിയിക്കും……..!! 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ” നീ ഇവിടെ എന്തെടുക്കുവാ…….? പിറകിൽ നിന്നും റിയയുടെ ശബ്ദം കേട്ടപ്പോഴാണ് വീണ്ടും എത്തി നോക്കാൻ വന്ന ഓർമകളിൽനിന്ന് ഒരു തിരിച്ചുപോക്ക് അനുരാധയ്ക്ക് സാധ്യം ആയത്…….. അവളുടെ കണ്ണുകൾ ചുവന്ന് കലങ്ങി ഇരിക്കുന്നത് കണ്ടപ്പോൾ എന്തോ പന്തികേട് റിയക്ക് തോന്നിയിരുന്നു…….!!

” എന്തുപറ്റി അനു….. നീ കരഞ്ഞോ……? “പെട്ടെന്ന് പഴയ കാര്യങ്ങളൊക്കെ ഓർത്തപ്പോൾ അറിയാതെ കരച്ചിൽ വന്നു പോയി……. കണ്ണുകൾ അമർത്തി തുടച്ച് അവളുടെ മുഖത്തേക്ക് നോക്കി പറയുമ്പോൾ കണ്ണിമവെട്ടാതെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു റിയ…. ” എന്തേ അനു…… നിൻറെ നഷ്ട പ്രണയത്തെ പറ്റി ആണോ…..? ” നഷ്ട പ്രണയമൊ….? എന്നിൽ എന്നും ഒരൊറ്റ പ്രണയമേ ഉണ്ടായിരുന്നുള്ളൂ…… അത് നഷ്ടമായെന്ന് ഞാൻ വിശ്വസിക്കുന്നില്ല…… ഓർമ്മകളിൽ ജീവിക്കുന്നതും പ്രണയം തന്നെയാണ്…… ഒരുമിച്ച് ജീവിച്ചാൽ മാത്രമേ പ്രണയമാകു എന്ന് ഒന്നുമില്ല…… ഓർമ്മകളിൽ ഉള്ള ജീവിതവും ഒരു പ്രണയ സാക്ഷാത്കാരം തന്നെയാണ്….. ഒരുമിച്ചു ജീവിച്ചില്ല എങ്കിലും മനോഹരം ആയ ഓർമകളും വിശുദ്ധമായ പ്രണയം തന്നെ ആണ്…… “നീ ഇങ്ങനെ സങ്കടപ്പെടാതിരിക്കുക……

നിൻറെ പ്രണയം സത്യമാണ്….. അത് നിന്നെ തേടിയെത്തുക തന്നെ ചെയ്യും…. ” തേടിയെത്താൻ ഒന്നും ഞാൻ ആഗ്രഹിക്കുന്നില്ല….. ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരുമിച്ച് ഒരു ജീവിതമൊക്കെ…. പക്ഷേ ഇപ്പോ എൻറെ സ്വപ്നങ്ങളിൽ ഒന്നും അങ്ങനെ മോഹങ്ങൾ ഒന്നും ഇല്ല….. ഒരിക്കൽ കൂടി കാണണമെന്നുണ്ട്…….. എന്തിനായിരുന്നു എന്നെ വേണ്ടെന്ന് വച്ചത് എന്ന് അറിയണം…. ഞാൻ എന്ത് തെറ്റായിരുന്നു ചെയ്തതെന്ന് അറിയണമെന്നുണ്ട്…….. സ്നേഹിച്ചിട്ട് മാത്രമേയുള്ളൂ….. എല്ലാരും എതിർത്തിട്ടും സ്വന്തമാക്കിയിട്ടു മാത്രമേയുള്ളൂ…….!! എന്നിട്ടും എന്നെ ചേർത്തു പിടിക്കാതെ അകറ്റി നിർത്തിയത് എന്തിനാണ് എന്ന് എനിക്ക് അറിയണം……… എന്നെങ്കിലും കാണുമ്പോൾ ചോദിക്കാൻ ഒരു 100 ചോദ്യങ്ങളുണ്ട് എൻറെ മനസ്സിൽ…….

പക്ഷേ അങ്ങനെ ഒരു കൂടിക്കാഴ്ച……!! അങ്ങനെ ഒരു കൂടിക്കാഴ്ച പോലും ഞാനിപ്പോ ആഗ്രഹിക്കുന്നില്ല…… അപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു….. ” നിന്നെ കാണാൻ രാഹുൽ ചേട്ടൻ വന്നിട്ടുണ്ട്….. പുറത്തു നിൽക്കാ…. അത് പറയാൻ ഞാൻ നിന്നെ തേടി വന്നത്….. “വന്നോ….? വൈകുന്നേരം കാണാനാണ് ഞാൻ പറഞ്ഞത്…. അവൾ പെട്ടെന്ന് കണ്ണുകൾ തുടച്ചു റിസപ്ഷനിലേക്ക് നടന്നു…… പ്രതീക്ഷിച്ചതുപോലെ അവിടെ കാത്തിരിപ്പുണ്ട് രാഹുൽ…. ഏറ്റവും കൂടുതൽ കടപ്പാടുള്ളത് ഈ മനുഷ്യനോട് ആണ്…… പലപ്രാവശ്യം താൻ ഇദ്ദേഹത്തിൻറെ പ്രണയം അവഗണിച്ചിരുന്നു….. എന്നിട്ടും അവസാന നിമിഷം പോലും ഒരു സുഹൃത്തിനുള്ള സ്ഥാനം തനിക്ക് മനസ്സിൽ തന്നിരുന്നു…..

അല്ലെങ്കിലും ചില സ്നേഹങ്ങൾ അങ്ങനെയാണ്…… നമ്മൾ കാണാറില്ല അതിനുള്ളിലെ ആഴം…… മനസ്സിലാകാറില്ല….. ഒരു പക്ഷേ നമ്മൾ കാണുന്നതിനും അപ്പുറമായിരിക്കും ചില സ്നേഹങ്ങൾ…… സ്നേഹത്തിന്റെ ആഴമറിയാതെ പോകുന്ന സ്നേഹമാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വേദന….. “വന്നോ ഞാൻ വിചാരിച്ചു വൈകുന്നേരത്തേക്ക് വരുള്ളൂ എന്ന്…… എന്തേ ഓടിപിടിച്ചു വന്നത്….. തൻറെ ശബ്ദം കേട്ടപ്പോൾ നല്ല മൂഡ് അല്ലെന്നു തോന്നി….. എന്തുപറ്റി……? പിന്നെ എനിക്ക് അവിടെ ഇരിക്കാൻ തോന്നിയില്ല……. കാര്യം എന്താണെന്ന് അറിയാതെ…… ” അത്ര വലിയ കാര്യങ്ങൾ ഒന്നും ഇല്ല…… ഇന്ന് രാവിലെ ഫേസ്ബുക്കിൽ എനിക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു…..

ആ ഫ്രണ്ട് റിക്വസ്റ്റ് എന്നെ കുറെ കാലം പിന്നോട്ട് ചിന്തിപ്പിച്ചു….. ഓർമ്മകളുടെ വേലിയേറ്റം മനസ്സിൽ വല്ലാത്ത കുത്തൊഴുക്ക് സൃഷ്ടിച്ചപ്പോൾ അടുത്തുള്ള ആരോടെങ്കിലും അതൊന്നു പങ്കു വെക്കണം എന്ന് തോന്നി….. അപ്പോൾ രാഹുൽ ഏട്ടനൊളം നല്ല ഒരാൾ എൻറെ മനസ്സിൽ തെളിഞ്ഞില്ല….. ഒന്ന് സംസാരിച്ചാൽ എൻറെ മനസ്സ് ഒക്കെ ആകുമെന്ന് എനിക്ക് തോന്നിയിരുന്നു….. “നിനക്ക് എന്ത് വിഷമം ഉണ്ടെങ്കിലും എന്നോട് പറയാലോ…. അതിന് എന്തിനാ മടികാണിക്കുന്നെ….. അത് എന്താണെന്ന് വെച്ചാൽ നീ കാര്യം പറ….. ” ഫാദർ ബെഞ്ചമിൻ ആണ് റിക്വസ്റ്റ് അയച്ചത്…… എന്നിട്ട് എന്തു പറഞ്ഞു….. ” സംസാരിച്ചില്ല….!! റിക്വസ്റ്റ് കണ്ടു അക്സപ്റ്റ് ചെയ്തു…..

പിന്നീട് എന്തോ എഫ്ബി ഓണാക്കാൻ എനിക്ക് ധൈര്യം വന്നില്ല…….. “നിനക്ക് സംസാരിക്കായിരുന്നില്ലേ……? ” അതാണ് എൻറെ പേടി….. ഈ ലോകത്തിൻറെ കോണിൽ അദ്ദേഹം എവിടെ ഉണ്ടെങ്കിലും ഫാദറുമായി ബന്ധപ്പെടും….. ഫാദറിനു അറിയാത്ത ഒരു രഹസ്യങ്ങളും അദ്ദേഹത്തിൻറെ മനസ്സിൽ ഉണ്ടാകില്ല…. . ഇത്രനാളും എൻറെ കൺവെട്ടത്തു നിന്ന് മാറി നിന്നെങ്കിലും ഫാദറിനു അറിയാം ആൾ എവിടെ ഉണ്ടാകുമെന്ന്…… ” അത് നല്ലതല്ലേ…. ഇത്രകാലവും നീ കാത്തിരുന്നതും ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടി അല്ലേ……? ഫാദറിനോട് ചോദിച്ചാൽ നിനക്കറിയാലോ….. ” ഇത്രകാലവും ഈ ഫാദർ എവിടെയായിരുന്നു….? ” അത്‌ നമുക്ക് അറിയില്ലയിരുന്നല്ലോ…. ഇപ്പൊൾ നാട്ടിൽ തന്നെ നിന്നെ തിരക്കി ഇങ്ങോട്ട് വന്ന സ്ഥിതിക്ക് നിനക്ക് ധൈര്യമായിട്ട് ചോദിക്കല്ലോ…..?

” എന്താണെങ്കിലും ഞാൻ ഫാദറിനോട് സംസാരിക്കുമ്പോൾ ആളെക്കുറിച്ച് ഒരു പരാമർശം ഉണ്ടാകും, അതുതന്നെയാണ് രാഹുൽ ഏട്ടാ ഞാൻ ഭയക്കുന്നത്….. ” എന്താ അനു നീ പറയുന്നത്….. ഇത്രകാലവും നീ കാത്തിരുന്നത് ആരോടെങ്കിലും ഒന്ന് തിരക്കാൻ വേണ്ടിയല്ലേ….. അയാൾ എവിടെയാണെന്ന് അറിയാൻ വേണ്ടിയല്ലേ…… എന്നിട്ട് ഇപ്പോൾ ഏറ്റവും മികച്ച അവസരം കൈവന്നപ്പോൾ ഇങ്ങനെയാണോ ഇടപെടുന്നത്….. ” എനിക്കറിയേണ്ട രാഹുൽ ഏട്ടാ….. എവിടെയാണെന്ന് അറിയേണ്ട…. ഇപ്പൊൾ എനിക്കൊരു സമാധാനം ഉണ്ട്….. എവിടെയെങ്കിലും ആളുണ്ട്….. മനസ്സിൽ എങ്കിലും ആൾ ഉണ്ടെന്നുള്ള ഒരു സമാധാനം…… ഒരുപക്ഷേ ഫാദറിന് എന്നോട് പറയാനുള്ളത് മറ്റൊരു കഥയാണ് എങ്കിൽ അത് എനിക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറം ആയിരിക്കും രാഹുൽ ചേട്ടാ…..

മറ്റൊരു കൂട്ട് ഉണ്ടായി എന്ന് അറിഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റില്ല…… ” എന്തൊക്കെ ആണ് അനു നീ പറയുന്നത്…… പരസ്പരം എല്ലാം മറന്ന് സ്നേഹിച്ച രണ്ട് ആളുകൾ…… ഒരേ മനസ്സ് പോലെ കരുതിയ ആളുകൾക്ക് അവർക്ക് അങ്ങനെ മറ്റൊരു കൂട്ട് കണ്ടെത്താൻ കഴിയുമോ….. ” അങ്ങനെ ആയിരുന്നു ഞാൻ വിശ്വസിച്ചിരുന്നത്…. പക്ഷേ അന്നത്തെ ആ വാർത്ത….. അതുകൊണ്ട് എനിക്ക് അങ്ങനെ ഒരു ഭയം ഉണ്ട്…… ഒരുപക്ഷേ ഞാൻ ഇനി കാണുമ്പോൾ ആൾക്കൊപ്പം ഒരാളും കൂടി ഉണ്ടെങ്കിൽ….. ആ ജീവിതത്തിന് ഒരു അവകാശി വന്നുവെങ്കിൽ…. “ഹേയ്!! നീയൊന്ന് മറിച്ച് ചിന്തിച്ചു നോക്ക്…… അയാളും നിനക്ക് വേണ്ടി കാത്തിരിക്കുവാണെങ്കിലോ…..? അങ്ങനെയാണെങ്കിൽ ഈ കാത്തിരിപ്പ് ഈ ദിവസം കൊണ്ട് അവസാനിച്ചില്ലേ…… ഇത് അങ്ങനെയൊന്നും അവസാനിക്കില്ലേ ….. “ഇല്ല…. ഉറച്ച ശബ്ദത്തോടെ പറയുന്നവളുടെ മുഖത്തേക്ക് അവിശ്വസനീയതയോടെ രാഹുൽ നോക്കിയിരുന്നു പോയിരുന്നു……..(തുടരും )… ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 14

Share this story