മധുരനൊമ്പരം…..🍒🍒 : ഭാഗം 15

മധുരനൊമ്പരം…..🍒🍒 : ഭാഗം 15

എഴുത്തുകാരി: റിൻസി പ്രിൻസ്‌

എന്നോട് എന്തെങ്കിലും പരിഭവം തോന്നുന്നുണ്ടോ…..? ” ഉണ്ട്…! ഉറച്ച സ്വരത്തിൽ പറയുന്നവളുടെ മുഖത്തേക്ക് അവൻ സൂക്ഷിച്ചു നോക്കി…. ” ഇത്രത്തോളമെന്നെ സ്നേഹിച്ചിട്ട് എന്നെ കാണാൻ ഇത്രയും നാൾ വരാതിരുന്നതിന്…… ഈ സ്നേഹം എന്നോട് പറയാൻ ഒരുപാട് വൈകി പോയില്ലേ…..!! അവൾ പറഞ്ഞപ്പോഴേക്കും അവൻറെ മുഖത്തും ഒരു സമാധാനത്തിന്റെ പുഞ്ചിരി നിറഞ്ഞുനിന്നിരുന്നു…….. ” അങ്ങനെ എനിക്ക് തോന്നുന്നില്ല രാധ….!! ഒന്നുവല്ലാത്ത ഒരു അവസ്ഥയിൽ താൻ എന്നെ കാണണമെന്ന് തോന്നിയില്ല…… അത് എനിക്കും സങ്കടം ആവുന്ന കാര്യമാണ്……!! എന്നാലും എതിർപ്പുകൾ ഉണ്ടാകും……! ഒരിക്കലും തന്നെ സ്നേഹം കൊണ്ട് ഞാൻ കെട്ടി ഇടുന്നില്ല…… തനിക്ക് തീരുമാനിക്കാം…… സ്വതന്ത്രമായി എന്ത് തീരുമാനവും……!! എൻറെ കുറവുകൾ എനിക്ക് നന്നായി അറിയാം…… എന്നെ ഇഷ്ടപ്പെട്ടാൽ പോലും എതിർപ്പുകൾ മാത്രമേ തന്നെ വലയം ചെയ്യുകയുള്ളൂ……. “ഇഷ്ട്ടപെട്ടാലോ….? അപ്പോൾ ഇതുവരെ ഞാൻ ഇഷ്ട്ടപെട്ടിട്ടില്ല എന്നാണോ….? സംശയവും പരിഭവവും ചേർന്ന ഭാവത്തിൽ അവൾ ചോദിച്ചു….., “അങ്ങനെ അല്ല ഞാൻ പറഞ്ഞത്……. എതിർപ്പുകൾ വന്നാൽ പൊരുതി നിൽക്കാൻ ഒരുപക്ഷേ തന്നെപ്പോലെ ഒരു പാവം പെൺകുട്ടിക്ക് കഴിഞ്ഞെന്നുവരില്ല…….!! ” ആയിരിക്കും……!

ഒരുപാട് എതിർപ്പുകൾ വരുമായിരിക്കും ഇല്ല എന്ന് ഞാൻ പറയുന്നില്ല……. പക്ഷേ തീരുമാനം എൻറെതല്ലേ…..? ഇനി ഒരിക്കലും ആരും ഇല്ല എന്ന് പറയരുത്……..!! ഞാനുണ്ട്……! മുഖമോ രൂപമൊ അറിയാഞ്ഞിട്ടു അർത്ഥമായി മനസ്സിൽ ഞാൻ കൊണ്ടുനടന്ന ഒരു ഇഷ്ടം ആയിരുന്നു….. ഇപ്പൊ ആ ഇഷ്ടത്തിന് ഒരു മുഖമുണ്ട്…….. എൻറെ സ്വപ്നങ്ങളിൽ ഈ മുഖം മാത്രമായിരിക്കും ഇനിയങ്ങോട്ടും…. 🍒 ഈ ജീവിതകാലം മുഴുവൻ നിന്റെ പ്രണയം നുകർന്നു ആ ലഹരിയുടെ മധുരത്തിൽ എനിക്ക് ജീവിക്കണം. അതിന്റെ ഉന്മാദം എന്നെ മത്ത് പിടിപ്പിക്കും വരെ നിന്നെ പുണർന്നു നിന്റെ കരവലയങ്ങളിൽ എനിക്ക് വിശ്രമം കൊള്ളണം……🍒

അവൻ കത്തിൽ എഴുതിയ വാക്കുകൾ അവൻറെ മുഖത്തേക്ക് നോക്കാതെ പറയുമ്പോൾ അവളുടെ ചുണ്ടിലൊരു കുസൃതി തെളിഞ്ഞിരുന്നു……. ഒറ്റവലിക്ക് അവളെ ചേർത്ത് പിടിച്ച് അവൻറെ സ്നേഹം അവളുടെ നെറ്റിയിൽ പതിപ്പിച്ച കഴിഞ്ഞിരുന്നു ജോജി അത്‌ കേട്ട നിമിഷം….. അവന്റെ പെട്ടന്നുള്ള പ്രവർത്തിയിൽ അവൾ ഒന്ന് അമ്പരന്നു പോയി…..! അവൻ നൽകിയ പ്രണയപരിരക്ഷ കവചത്തിന്റെ സംരക്ഷണസന്തോഷം അവളുടെ മുഖത്ത് ഉണ്ടായിരുന്നു…. ആ പെണ്ണിന്റെ ഉള്ളിൽ നിന്ന് നുരപൊങ്ങിയ പ്രണയത്തിൽ അടിമ ആയി പോയി അവനും അവളെ ചേർത്തു നിർത്തി…….. വിരിഞ്ഞു നിന്നൊരു പുഞ്ചിരി ഇരു ചൊടിയിലും ബാക്കി നിന്നു…..

ആ നിമിഷം ആദ്യ ചുംബനത്തിന് ലഹരിയിൽ അവൾ മതിമറന്ന് പ്രണയാർദ്രമായി അവൻറെ മുഖത്തേക്ക് നോക്കി പോയിരുന്നു……. ” ഈ നിമിഷം മുതൽ നീ എൻറെതാണ്……. എൻറെ മാത്രം……!! അത്‌ പറഞ്ഞ് ഒരിക്കൽ കൂടി അവളുടെ നെറ്റിയിൽ അവൻ തൻറെ സ്നേഹമുദ്രണം ചാർത്തി…. അവളുടെ മിഴികൾ നാണത്തിൽ കൂമ്പി അടഞ്ഞു പോയിരുന്നു……. ആ നിമിഷം തന്നെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞുറ…… ആ നിമിഷം അവന്റെ നെഞ്ചിൽ ചാഞ്ഞ് നിൽക്കുമ്പോൾ അവൾക്ക് ഒരു അപരിചിതത്വം തോന്നിയിരുന്നില്ല……

ഹൃദയത്തിൽ പ്രണയം പകർന്നവൻ ചേർത്ത് നിർത്തിയപ്പോൾ ശരീരത്തിൽ ഒരു വിറയൽ പാഞ്ഞു എങ്കിലും പ്രിയപ്പെട്ടവൻ നൽകിയ പ്രണയനിമിഷങ്ങളുടെ അനുഭൂതിയിൽ അവൾ സംതൃപ്ത ആയിരുന്നു……. ” പണ്ടത്തെക്കാൾ കൂടുതലായി ഞാൻ സ്നേഹിച്ച് തുടങ്ങുകയാണ്….. എന്നെ ഒറ്റയ്ക്ക് ആക്കല്ലേ….! “അതിന് അനുരാധയുടെ ശരീരത്തിൽ നിന്നും ജീവൻ വിട്ട് അകലണം…… 🥀🥀🥀🥀🥀🥀 സ്മൃതികൂമ്പാരത്തിൽ നിന്നും അത്രയും ഓർമകൾ ഇരച്ചു കയറി വന്നപ്പോഴേക്കും അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി തുടങ്ങിയിരുന്നു………. അവൾ പെട്ടെന്ന് കണ്ണുകൾ വലിച്ചു തുറന്നു……! ശേഷം വീണ്ടും ഫേസ്ബുക്കിലെ റിക്വസ്റ്റിലേക്ക് നോക്കി……. പിന്നെ അത് അക്സപ്റ്റ് ചെയ്തു……

അതുകഴിഞ്ഞ് ഫേസ്ബുക്ക് ലോഗൗട്ട് ചെയ്ത് ജോലികളിലേക്ക് മാറാനായി ശ്രമിച്ചെങ്കിലും അവൾക്ക് സാധിക്കുന്നുണ്ടായിരുന്നില്ല….. മനസ്സും ശരീരവും ഇവിടെയെല്ല എന്ന് അവൾക്ക് തോന്നിയിരുന്നു…….. ഓർമകളുടെ കുത്തോഴുക്കിൽ താൻ വല്ലാതെ ഉലയാൻ തുടങ്ങി എന്ന് അവൾ ഓർത്തു….. ചെയ്ത ജോലികൾ ഒന്നും ശരിയാവുന്നില്ല എന്ന് അവൾക്ക് തോന്നിത്തുടങ്ങിയിരുന്നു…… ഒരു കോഫി കുടിക്കാൻ തോന്നി അവൾ അവിടെ നിന്നും എഴുന്നേറ്റ് ക്യാന്റീനിലേക്ക് പോയി……!! ശേഷം ഫോണെടുത്തു രാഹുൽ എന്ന സേവ് ചെയ്ത നമ്പർ ഡയൽ ചെയ്തു കാളിൽ ഇട്ടു ……!! പെട്ടെന്നുതന്നെ മറുവശത്ത് ഫോൺ എടുക്കപ്പെട്ടു……. “ഹലോ അനു….. ഡ്യൂട്ടി ഇല്ലേ…..!! “ഓഫീസിൽ ആണ് രാഹുൽ ചേട്ടാ…..

എനിക്കൊന്ന് കാണണം ആയിരുന്നു….. ഇന്ന് കാണാമോ ….. “വൈകുന്നേരം വരാം….. ” എനിക്കിന്ന് ഉച്ചകഴിഞ്ഞ് ഡ്യൂട്ടി ഇല്ല….. ” ശരി…. ഫോൺ കട്ട് ചെയ്യുമ്പോൾ വൈകുന്നേരം വരെ എങ്ങനെ ഈ ഓർമ്മകളുമായി ഇവിടെ താൻ തള്ളിനീക്കും എന്നായിരുന്നു അവൾ ആലോചിച്ചിരുന്നത്…….. തൻറെ മനസ്സിൽ താനെന്നും സ്നേഹിച്ചിട്ട് മാത്രമേയുള്ളൂ……! തന്റെ ജീവൻറെ വില ആയിരുന്നു താൻ ആ പ്രണയത്തിന് നൽകിയിരുന്നത്……. ” ഈ നിമിഷം മുതൽ ഞാനും നീയും തമ്മിലുള്ള അകലം കുറഞ്ഞ അത് നമ്മളിലേക്ക് ചുരുങ്ങി ഇരിക്കുകയാണ്……! വീണ്ടും അവൻ പറഞ്ഞ വാക്കുകൾ മാത്രം കാതിൽ അലയടിച്ചു…..

എന്നും കോർത്ത് പിടിക്കുവാൻ കൊതിച്ച കൈവിരലുകൾ ആയിരുന്നു……. എന്നും ചേർന്നു നിൽക്കാൻ ആഗ്രഹിച്ച നെഞ്ചകം ആയിരുന്നു അത്…….. അത്രമേൽ ഭ്രാന്തമായി അനുരാധ ഒന്നിനെയും സ്നേഹിച്ചിട്ടില്ല…….. ആ ചുംബനചൂട് ഇപ്പോഴും നെറുകയിൽ ബാക്കി ആണ് …… എന്നിട്ടും എന്തിനായിരുന്നു തന്നെ അകറ്റി നിർത്തിയത്……? ചേർത്ത് പിടിക്കാതെ തന്നെ അടർത്തി മാറ്റിയത്…….! ഒറ്റയ്ക്ക് ആകരുത് എന്നു പറഞ്ഞതും നീ അവസാനം ഒറ്റക്കാക്കി അകന്നതും നീ…..!! 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 ഒരു നിമിഷം നിർന്നിമേഷനായി അവൻ അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…….

അവളുടെ മുഖത്ത് പൂത്തുലയുന്ന പലഭാഗങ്ങളും അവനിലെ കാമുകനിൽ കൗതുകമുണർത്തുന്നവയായിരുന്നു…… സന്ധ്യാപ്രാർഥനക്കുള്ള പള്ളിമണി കേട്ടാണ് രണ്ടുപേരും ബോധത്തിലേക്ക് തിരിച്ചുവന്നത്…… ഒരു നിമിഷം അവനെ നോക്കാൻ അവൾക്കു നാണം തോന്നിയിരുന്നു…….. പക്ഷെ ആ നിമിഷവും അവളുടെ കൈകൾ അവന്റെ കൈത്തണ്ടയിൽ തന്നെയായിരുന്നു…….. ആ കൈകൾക്കുള്ളിൽ അവളുടെ കൈകൾ സുരക്ഷിതമായിരുന്നു….. ” ഞാൻ പോട്ടെ…… ഒരുപാട് സമയം ആയി…. അവൾ അനുവാദത്തിനായി കാത്തു…… ചിരിയോടെ തലയാട്ടി അവൻ അനുവാദം കൊടുത്തപ്പോൾ അവളുടെ കൈകൾ അയഞ്ഞു തുടങ്ങിയിരുന്നു……. അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…….

അതിനുശേഷം പുറത്തേക്ക് നടന്നു…….. നടന്നതും കുറച്ചുനേരം ചെന്ന് ഒന്ന് പ്രാർത്ഥിച്ചതിനുശേഷമാണ് അവൾ പോകാൻ ആയി തിരിഞ്ഞത്……. കഴിഞ്ഞുപോയ നിമിഷങ്ങളുടെ സന്തോഷത്തിലായിരുന്നു ആ നിമിഷവും അനുരാധ……. ഉള്ളിൽ നിറയുന്ന വികാരം വിവേചിച്ചറിയാൻ ആവാതെ അവൾ നിന്നു…… സന്തോഷമാണോ അതോ വർഷങ്ങളായി തേടി കിട്ടിയ സംതൃപ്തിയാണോ ഉള്ളിൽ ഉണരുന്ന വികാരം എന്ന് അവൾക്ക് മനസ്സിലാവുന്നില്ലായിരുന്നു……… എന്താണെങ്കിലും ആ മിഴികൾ പലപ്പോഴും ആവേശത്തോടെ തന്നെ പ്രണയപൂർവ്വം നോക്കുന്നത് ഒക്കെ കണ്ടിട്ടുണ്ട്…….. പക്ഷേ ആ നിമിഷങ്ങളിലെല്ലാം ഹൃദയത്തിൽ ആ വാക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ……

മറ്റൊരു പ്രണയവും ആ നിമിഷം കണ്ണിൽ തെളിഞ്ഞിരുന്നില്ല…….. പക്ഷേ ഇപ്പോൾ ഓർക്കുമ്പോൾ തനിക്ക് ആ നിമിഷങ്ങൾ ഒരിക്കൽ കൂടി തിരികെ വന്നിരുന്നുവെങ്കിൽ എന്ന് തോന്നിയിരുന്നു….. ആ യാത്ര….!! അതൊക്കെ ഒരിക്കൽ കൂടി തിരികെ വന്നിരുന്നുവെങ്കിൽ…… പറയാൻ തനിക്ക് ഒരുപാട് കഥകളുണ്ടായിരുന്നു….. അഞ്ചുവർഷം പേരു ഇല്ലാതെ തന്റെ സ്വപ്നങ്ങളുടെ കാമുകനെക്കുറിച്ച് ഒരു നൂറു കഥകൾ തനിക്ക് പങ്കുവയ്ക്കാൻ ഉണ്ടായിരുന്നു…… തന്നെ തേടിവന്ന ആ പ്രണയത്തെ കുറിച്ച് തൻറെ മനസ്സിൽ ഉണ്ടായിരുന്ന മോഹ സങ്കല്പങ്ങൾ പങ്കുവയ്ക്കാൻ ഉണ്ടായിരുന്നു….. പ്രണയമായിരുന്നില്ല അതിനുമപ്പുറം ഒരുതരം ആരാധനയായിരുന്നു ആ വാക്കുകളോട്……

കേൾക്കുന്നവർക്ക് അനുരാധയുടെ വിഡ്ഢിത്തരം ആയി തോന്നാവുന്ന ഒരു കത്ത്……. ഒരിക്കൽ പോലും പരിചയം പോലുമില്ലാത്ത ആരോ ഒരാൾ ഒരു കലോത്സവ വേദിയിൽ വച്ച് ബാഗിൽ വച്ച ആ കത്ത് ഓർത്ത് ജീവിതം മുഴുവൻ ഓർത്തിരിക്കുക എന്നുപറയുന്നത് പലർക്കും ഒരു വിഡ്ഢിത്തം ആയിട്ടായിരിക്കും തോന്നുന്നത്…… പക്ഷേ അങ്ങനെയല്ല…… തന്നെ സംബന്ധിച്ചിടത്തോളം തന്റെ കൗമാരപ്രണയത്തിനു ചിറകുകൾ നൽകിയത് ആയിരുന്നു ആ കത്ത്…… അതിലൂടെ ആയിരുന്നു പ്രണയത്തിൻറെ പല തലങ്ങളിലേക്ക് സാങ്കല്പികമായി താൻ സഞ്ചരിച്ചിരുന്നത്…….. പ്രണയ സങ്കൽപ്പങ്ങൾ വിടരാൻ തന്നെ സഹായിച്ചതും അതിലെ അക്ഷരങ്ങളിലും ആയിരുന്നു…….

ആദ്യമായി തനിക്ക് കിട്ടിയ പ്രണയലേഖനം…….. ആദ്യാനുരാഗത്തിന്റെ കയ്യൊപ്പ്……!! പിന്നീട് പലരും പ്രണയാഭ്യർത്ഥനയുമായി അരികിൽ വന്നിട്ടുണ്ടെങ്കിലും, എന്തുകൊണ്ട് അന്ന് ആ ആ കത്തിനോട് തോന്നിയ ആരാധന മറ്റൊരാളോടും തനിക്ക് തോന്നിയിട്ടില്ല……. അതുകൊണ്ടായിരിക്കും തനിക്ക് മറ്റൊരാളെ ആ സ്ഥാനത്തേക്ക് കണ്ടുപിടിക്കാൻ സാധിക്കാതെ പോയതും…….. സായംസന്ധ്യ പതിയെ മാഞ്ഞു തുടങ്ങുകയാണ്, അനുരാഗികൾക്ക് പ്രിയപ്പെട്ട രാവ് വരാൻ കാത്തുനിൽക്കുന്നു…… നിശാഗന്ധി പൂക്കൾ എവിടെയോ പൂക്കാൻ കാത്തുനിൽക്കുന്നു……. പുള്ളുകൾ കൂട്ടമായി എവിടെയോ മൂളാൻ കാത്തിരിക്കുന്നു…… അങ്ങനെ പല ജീവജാലങ്ങളുടെയും പ്രിയപ്പെട്ട സമയം രാത്രിയാണ്……

ഈ രാത്രിയിൽ അനുരാധയുടെ നെഞ്ചിലും സ്വപ്നങ്ങളുണ്ട്……. നെഞ്ചിൽ കോത്തി വെച്ച് ഒരു പ്രണയമുണ്ട്…… ഹൃദയത്തിൽ സ്വപ്നം കാണാൻ ഒരു രാജകുമാരൻ ഉണ്ട്…… തിരികെ കുറച്ച് നടന്നപ്പോഴാണ് ഒരു കാലൊച്ച കേട്ടത്……. തിരിഞ്ഞു നോക്കാതെ തന്നെ പറഞ്ഞു തന്നു ആ ഗന്ധം ആളാരാണെന്ന്…….. ലഹരിപിടിപ്പിക്കുന്ന ബ്ലൂ ലേഡി പെർഫ്യൂമിന്റെ ഗന്ധം…… എന്നും അനുരാധയെ പ്രണയത്തിലാക്കി പോയ ബന്ധം…… ” ഈ സന്ധ്യക്ക് ഇങ്ങനെ ഒറ്റയ്ക്ക് നടന്ന് പോകാൻ ഞാൻ അനുവദിക്കുമോ…..!! ” പിന്നെന്തേ കാത്തുനിൽക്കാൻ പറഞ്ഞില്ല….. “പറഞ്ഞിരുന്നെങ്കിൽ കാത്തുനിന്നേനെയോ…..? ” ഈ ജന്മം മുഴുവൻ……!! ആ മുഖത്തേക്ക് നോക്കി അത് പറയുമ്പോൾ അവളുടെ കണ്ണിൽ നിറഞ്ഞു നിന്ന പ്രണയസാഗരം അടുത്ത കാണുകയായിരുന്നു അവനും…… ”

ഹൃദയത്തിൽ എന്നോട് ഇത്രമേൽ ഒരു പ്രണയം പൂത്തുവിടർന്നു നിൽപ്പുണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല…… രണ്ടാമത് ആ കത്ത് ആ കുട്ടിയുടെ കൊടുത്തുവിടുമ്പോൾ പോലും ഞാൻ വിചാരിച്ചിരുന്നത് ഒരിക്കലും എൻറെ സ്നേഹം താൻ സ്വീകരിക്കില്ല എന്നായിരുന്നു….. എങ്കിലും ഒരു കാര്യം ചോദിച്ചോട്ടെ……!! ” ചോദിക്ക്….. ” ഇത്രമേൽ നിന്നെ പ്രണയത്തിൽ ആഴ്ത്താൻ മാത്രം എന്റെ കത്തിനു ശക്തി ഉണ്ടായിരുന്നൊ….. ? “എനിക്കറിയില്ല…..!! പ്രണയമായിരുന്നില്ല, ഒരുതരം ആരാധനയായിരുന്നു….. ഒരുപക്ഷേ ആദ്യമായിരിക്കും ആരെങ്കിലും അങ്ങനെയൊക്കെ എന്നോട് പറയുന്നത്….. ഒരാളുടെ ജീവിതത്തിൽ ഞാൻ വെളിച്ചം ഏകുന്നു എന്ന് പറയുമ്പോൾ ആർക്കാണ് സന്തോഷം തോന്നാതിരുന്നത്…… ”

വെറുതെ വാക്കുകൾക്ക് വേണ്ടി പരതി നടന്നപ്പോൾ ലഭിച്ച ഒരു വരി ആയിരുന്നില്ല രാധ…..! ശരിക്കും എൻറെ വെളിച്ചമായിരുന്നു താൻ……. ഇരുൾ വീണ എൻറെ ഇടനാഴിയിലെ വെളിച്ചം…..! എൻറെ സ്വപ്നങ്ങളുടെ തുടർച്ച…… വീടിൻറെ അരികിലേക്ക് എത്തിയപ്പോൾ അവളുടെ കൈപിടിച്ച് അല്പം നീക്കി നിർത്തി അവൻ അവളുടെ കൈ വിടർത്തി ഇരുന്നു…….. എന്താണ് കാര്യം എന്നറിയാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി…….. ഒരു ചെറുചിരിയോടെ ഇരുകണ്ണുകളും ചിമ്മി അവൻ അവൻറെ പോക്കറ്റിൽ നിന്നും ഒരു പേന എടുത്ത് പതിയെ അവളുടെ കയ്യിൽ എന്തോ എഴുതിത്തുടങ്ങി……. അവൾക്ക് ഇക്കിളി തോന്നാൻ തുടങ്ങിയിരുന്നു…..

കൈ വെട്ടിച്ച് അവൾ മുഖത്തേക്ക് നോക്കിയപ്പോൾ ചെറുചിരിയോടെ അവളെ നോക്കി അവൻ വീണ്ടും എഴുതി തുടങ്ങി…… എഴുതി കഴിഞ്ഞ് പേന പോക്കറ്റിൽ ഇട്ടതിനുശേഷം അവളെ നോക്കി കണ്ണുചിമ്മി ചിരിച്ചു….. അവൾ അവളുടെ കൈകളിലേക്ക് നോക്കി….. അവന്റെ ഫോൺ നമ്പർ ആയിരുന്നു എഴുതിയിരുന്നത്…. ” വിളിക്കണം….. ഇനിയിപ്പോ എനിക്ക് വിളിക്കാനും കാണാനും ഒക്കെ തോന്നും……. അപ്പോഴൊക്കെ എൻറെ അരികിൽ ഉണ്ടാവണം……! ചിരിയോടെ തലയാട്ടി അവൾ വീടിനുള്ളിലേക്ക് കയറിപ്പോയി….. തൻറെ പ്രണയം പ്രിയപ്പെട്ടവൾ തിരിച്ചറിഞ്ഞ സന്തോഷത്തിൽ അവനും വീട്ടിലേക്ക് നടന്നു…… മുറിയിലേക്ക് ചെന്ന് കൈവെള്ളയിൽ നിന്നും അവൻ എഴുതിയ നമ്പർ മനസിലേക്ക് മാറ്റി എഴുതി……

അത്‌ ഹൃദിസ്ഥമാക്കി…… അവൾ അത്‌ കാണാതെ പഠിച്ചു….. ആ അക്കങ്ങൾ മനസ്സിൽ അതുപോലെ കുറിച്ചിട്ടു….. ഏറെ ദിവസമായി നിദ്രാ മാറി നിന്നിരുന്ന ആ രാത്രി അവർ ഇരുവരും സ്വപ്നങ്ങളുടെ മേമ്പൊടിയോടെ സുഖമായി നിദ്രയെ പുൽകി…. പിറ്റേന്ന് കോളേജിലേക്ക് ചെന്നപ്പോൾ രോ എല്ലാകാര്യങ്ങളും ശ്വാസം വിടാതെ സോഫി യോട് പറയുമ്പോൾ അവളും ആകാംഷയോടെ അവളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു……. ആദ്യമായാണ് അനുരാധയിൽ ഇങ്ങനെ ഒരു ഭാവം സോഫി കാണുന്നത്…….

അത്രമേൽ അവൾ അവനെ പ്രണയിച്ചിരുന്നുവെന്ന് ആ നിമിഷം ആണ് സോഫിക്ക് പോലും മനസ്സിലാകുന്നത്……. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കാലചക്രം തിരിയുമ്പോൾ അവനോടുള്ള പ്രണയം അവൾ പോലും അറിയാതെ ഹൃദയമതിലുകളിൽ ദൃഢമായി കവചം തീർക്കും എന്ന് ആ നിമിഷം അവൾ പോലും അറിഞ്ഞിരുന്നില്ല…..(തുടരും ) നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും. … ഒത്തിരി സ്നേഹത്തോടെ ✍ റിൻസി.

മധുരനൊമ്പരം…..🍒🍒 : ഭാഗം 14

Share this story