നുപൂരം: ഭാഗം 6

Share with your friends

എഴുത്തുകാരി: ശിവ നന്ദ

ഫോൺ വെച്ച് തിരികെ വന്നപ്പോൾ കണ്ടു മുഖവും വീർപ്പിച്ചിരിക്കുന്ന അച്ചുവിനെ.. “അച്ചു…നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് നന്ദയ്ക്ക് എന്നോട് ഒരു ചുക്കും ഇല്ലെന്ന്.” “അതിനു ഞാൻ എന്തെങ്കിലും പറഞ്ഞോ?? ” “എന്തിനാ പറയുന്നത്..ആ മുഖം കണ്ടാൽ അറിയാലോ.. എന്റെ അച്ചു..നിനക്കെന്താ എന്നെ വിശ്വാസം ഇല്ലേ?? എടി..വിച്ചുവേട്ടന്റെ കല്യാണത്തിന് വന്നപ്പോൾ നമ്മുടെ കാര്യം ഞാൻ അവളോട് പറഞ്ഞതല്ലേ.ഫുൾ സപ്പോർട്ട് ആണവൾ.” “അതൊക്കെ ശരിയായിരിക്കാം.പക്ഷെ എനിക്കെന്തോ ഒരു പേടി പോലെ.” “അതിന്റെയൊന്നും ഒരു ആവശ്യവും ഇല്ല പെണ്ണേ…ആ പിന്നെ…മറ്റന്നാൾ ഞാനൊന്ന് ബാംഗ്ലൂർ വരെ പോകുവാ.” “എന്തിന്??”

“എടീ..+2ന് ഞാൻ പങ്കെടുത്ത sports meetന്റെ സർട്ടിഫിക്കറ്റ് അവിടെയിരിക്കുവാ.അതെടുക്കാൻ എന്തായാലും ഞാൻ പോകണം.അപ്പോ നന്ദ ഇപ്പൊ വിളിച്ചിട്ട് പറഞ്ഞ് മറ്റന്നാൾ ചെന്നാൽ അവൾക്കും എന്റെ കൂടെ വരാമെന്ന്.” “അതിനു അവളുടെ അച്ഛനും അമ്മയും നാളെ വരുന്നുണ്ടല്ലോ..അവരുടെ കൂടെ വന്നാൽ പോരെ അവൾക്ക്” “അത് ഞാനും ചോദിച്ചു.അപ്പോഴാ പറഞ്ഞത് നാളെ അവളുടെ ഫ്രണ്ടിന്റെ എൻഗേജ്മെന്റ് ആണത്രേ… ” “എനിക്കെന്തോ അവൾ പറയുന്നതൊന്നും സത്യമായിട്ട് തോന്നുന്നില്ല.ആദിയേട്ടൻ എന്തായാലും പോകണ്ട. ” “എന്റെ അച്ചു.. എല്ലാം നെഗറ്റീവ് ആയിട്ട് ചിന്തിക്കുന്നതിന്റെ കുഴപ്പമാ നിനക്ക്.ഞാൻ അവളുടെ കൂടെ യാത്ര ചെയ്‌തെന്നും പറഞ്ഞ് ആകാശം ഒന്നും ഇടിഞ്ഞുവീഴാൻ പോകുന്നില്ല.

അവളെന്റെ കസിൻ ആണ്.മാത്രമല്ല നമ്മുടെ കാര്യം അവൾക്ക് അറിയുകയും ചെയ്യാം.നീ വെറുതെ ആവശ്യമില്ലാത്തത് ചിന്തിച്ചുകൂട്ടി ടെൻഷൻ ആകണ്ട.” (ഇത്രയും പറഞ്ഞ് അച്ചുവിന്റെ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത് ആദി പോയി.ആദി എന്തൊക്കെ പറഞ്ഞാലും അച്ചുവിന്റെ മനസ്സ് ശാന്തമാകില്ല.ഒരുപക്ഷെ..ആർക്കും അറിയാത്ത ചില കാര്യങ്ങൾ അച്ചുവിന് മാത്രം അറിയാവുന്നത് കൊണ്ടാകാം…) “അച്ചൂ… “എന്ന ശ്രീയുടെ നിലവിളി കേട്ടാണ് രാഗിണിയമ്മ അവന്റെ മുറിയിൽ എത്തുന്നത്. “എന്തുവാടാ…രാവിലെ തന്നെ മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട്… ” “അത് അമ്മേ ഞാനൊരു സ്വപ്നം കണ്ടതാ.. ”

“ഉം… കാണും കാണും..ഈയിടയായിട്ട് എന്റെ മോന് സ്വപ്നം കാണൽ കുറച്ച് കൂടുന്നുണ്ട്.എവിടം വരെ പോകുമെന്ന് നോക്കുവാ ഞാൻ.” “അമ്മ എന്താ മുനവെച് സംസാരിക്കുന്നത്” “ഞാൻ മുനയും കൊമ്പും ഒന്നും വെച്ച് സംസാരിക്കുന്നില്ല.എന്റെ പൊന്നുമോൻ എഴുനേറ്റ് പോയി പല്ലുതേക്കാൻ നോക്ക്..ചെല്ല്.. ” ഇത്രയും പറഞ്ഞ് ശ്രീയ്ക്ക് ആക്കിയ ഒരു ചിരിയും പാസാക്കി ഇറങ്ങിയ രാഗിണിയമ്മ കാണുന്നത് ഉമ്മറത്തേക്ക് കയറുന്ന അച്ചുവിനെയാണ്. “എന്താ മോളെ ഇത്ര രാവിലെ? ” “അതെന്താ അമ്മായി.. എനിക്ക് ഇങ്ങോട്ട് വരാൻ നേരവും കാലവും ഒക്കെ നോക്കണോ?? ” “തത്കാലം വേണ്ട.പക്ഷെ നേരവും കാലവും നോക്കി കയറേണ്ട ഒരു സമയം ഉടനെ ഉണ്ടാകണം” “എന്താ? എനിക്ക് ഒന്നും മനസ്സിലായില്ല”

“ആർക്കും ഒന്നും മനസ്സിലാകുന്നില്ലെന്ന വിചാരം.ഉം.. ചെല്ല് ചെല്ല്…അവൻ മുറിയിലുണ്ട്.എത്രയും വേഗം രണ്ട് പേരുംകൂടി ഒരു തീരുമാനം എടുക്കാൻ നോക്ക്.” ഒന്നും മനസ്സിലാവാതെ റൂമിൽ എത്തിയ അച്ചു കാണുന്നത് കിളി പോയിരിക്കുന്ന ശ്രീയെയാണ്. “എന്താ ശ്രീയേട്ടാ രാവിലെ തന്നെ ചിന്തയടിച്ചിരിക്കുന്നത്..” “എടീ…അമ്മയ്ക്ക് എന്തോ പറ്റിയിട്ടുണ്ട്.രാവിലെ വന്ന് എന്തൊക്കെയോ പറഞ്ഞിട്ട് പോയി.” “ഹാ…എനിക്കും തോന്നി.എന്നോടും പരസ്പരബന്ധം ഇല്ലാതെയാ സംസാരിച്ചത്.” “നിന്നോട് എന്താ പറഞ്ഞത്? ” “ആ..നേരവും കാലവും നോക്കി ഉടനെ വരണമെന്നോ…തീരുമാനം എടുക്കണമെന്നോ…അങ്ങനെയെന്തൊക്കെയോ…” “ഓഹോ..അപ്പോൾ ഞാനുദ്ദേശിച്ചത് തന്നെ” “എന്താ ശ്രീയേട്ടാ..വട്ടാണോ?? ”

“ഛി പോടീ..വട്ട് നിന്റെ ആദിസൂര്യന്. ” “ദേ ശ്രീയേട്ടാ…വെറുതെ എന്റെ ആദിയേട്ടനെ പറഞ്ഞാൽ ഉണ്ടല്ലോ..” “എന്റെ പൊന്നച്ചു…ആദിയോട് നിന്റെ വീട്ടിൽ വന്ന് നിങ്ങളുടെ കാര്യം സംസാരിക്കാൻ പറ.അല്ലെങ്കിൽ ഇവിടുന്ന് ഒരാലോചന ഉടനെ നിന്റെ വീട്ടിൽ എത്തും” “ഇവിടുന്ന് എന്ത്‌ ആലോചന? ” “ഡീ പൊട്ടി… അമ്മ വിചാരിച്ചിരിക്കുന്നത് നമ്മൾ തമ്മിൽ പ്രണയമാണെന്ന…” “അതിനു നമ്മൾ തമ്മിൽ ഒന്നും ഇല്ലല്ലോ..” “അത് നമുക്കല്ലേ അറിയൂ. ” “അയ്യോ കുഴപ്പം ആകുമോ ശ്രീയേട്ടാ” “നീ പേടിക്കാതെ..അമ്മയുടെ തെറ്റിധാരണ എങ്ങനെയെങ്കിലും ഞാൻ മാറ്റിക്കോളാം..അല്ല..നീയെന്താ ഇത്ര രാവിലെ വന്നത്” “അത് ശ്രീയേട്ടാ…ആദിയേട്ടൻ…നാളെ ബാംഗ്ലൂർ പോകുവല്ലേ…”

“ഉം..അതിന് ഇപ്പോ എന്താ? ” “ആ യാത്ര എങ്ങനെയെങ്കിലും ഒന്ന് മുടക്കി തരണം” “അതെന്തിനാ..അവനൊരു ആവശ്യത്തിന് പോകുവല്ലേ..” “പോകുന്നത് ആവശ്യത്തിന പക്ഷെ തിരിച് വരുന്നതാ പിശാചിനെയും കൊണ്ട.” “So what achu??അടുത്തയാഴ്ച വിച്ചുവേട്ടന്റെ കുഞ്ഞിന്റെ ചോറൂണല്ലേ..അതിൽ പങ്കെടുക്കാൻ അല്ലേ അവർ വരുന്നത്.നിനക്ക് വേണ്ടി അവരോട് വരണ്ടെന്ന് പറയാൻ പറ്റുമോ” “ഇങ്ങോട്ട് വരേണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ…ആദിയേട്ടന്റെ കൂടെ അവൾ വരരുത്” “എന്താ അച്ചു നിനക്ക് പറ്റിയത്?” “അത് പിന്നെ……ശ്രീയേട്ടാ…….” “പറ അച്ചു നീ ഞങ്ങളിൽ നിന്ന് എന്തോ ഒളിക്കുന്നുണ്ട്.സത്യം പറ…എന്താ നിന്റെ പ്രശ്നം.” “ശ്രീയേട്ടാ…ഞാൻ….പിന്നെ….” “കിടന്ന് ഉരുണ്ടുകളിക്കാതെ കാര്യം പറ പെണ്ണേ” “പറയാം ശ്രീയേട്ടാ..ശ്രീയേട്ടൻ എങ്കിലും അത് അറിയണം… “… (തുടരും )

നുപൂരം: ഭാഗം 5

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-