നുപൂരം: ഭാഗം 7

നുപൂരം: ഭാഗം 7

എഴുത്തുകാരി: ശിവ നന്ദ

(2വർഷം മുൻപുള്ള വിഷ്ണുസൂര്യന്റെ കല്യാണം) “ഡാ… ആദി… നിന്റെ പ്രിയനന്ദ ഇതുവരെ വന്നില്ലേ.” “എന്താ മോനെ ശ്രീജിത്തേ..ഓളെ കാണാൻ ആണോ നീ രാവിലെ തന്നെ കുളിച്ചൊരുങ്ങി വന്നത്. ” “ഓ പിന്നെ..അവളാര് അപ്സരസ്സോ???നാട്ടിൽ ഉള്ളതിനെ നോക്കുന്നില്ല.പിന്നല്ലേ ആ മരമോന്തയെ… ” “അതെന്താടാ നീ നാട്ടിലെ പെൺകുട്ടികളെ നോക്കാത്തത്? ” “അത് നീ നിന്റെ അച്ചുവിനോട് ചോദിക്ക്.ഈ നാട്ടിലെ സകല പിള്ളേരും അവളുടെ ചങ്ക്സ് ആണ്.മനസ്സമാധാനത്തോടെ ഒരെണ്ണത്തിനെ പോലും നോക്കാൻ പറ്റില്ല.അഥവാ നോക്കിയാലോ…അവളുമാർ അപ്പോൾ തന്നെ അച്ചുവിനോട് പോയി പറയും.” “പോട്ടെടാ സാരമില്ല.നിന്നോട് ഉള്ള സ്നേഹം കൊണ്ടല്ലേ..”

“ഡാ പന്നി…നിനക്ക് അങ്ങനൊക്കെ പറയാം.8,10കൊല്ലം ബാംഗ്ലൂർ കിടന്നു വിലസിയവനല്ലേ നീ.” “എന്ത് വിലസൽ ആടാ.. നന്ദ ഇടവും വലവും തിരിയാൻ സമ്മതിച്ചിട്ടില്ല.” “അല്ല ആദി..ഇവിടെ വെച്ച് അവൾ അച്ചുവിനെ കണ്ടാൽ…” “കണ്ടാൽ എന്താടാ?? ” “അതല്ലടാ..അച്ചുവിന് ഈ വീട്ടിലുള്ള സ്വാതന്ത്ര്യം നിനക്ക് അറിയാലോ..അതുപോലെ തന്നെ നിന്നിലുള്ള അധികാരവും..പ്രിയയുടെ സ്വഭാവം വെച്ച് അവൾക്ക് ഇഷ്ടപെടുമെന്ന് തോന്നുന്നില്ല.” “അവളുടെ ഇഷ്ടത്തെക്കാൾ എനിക്ക് വലുത് നമ്മുടെ അച്ചുവിന്റെ സന്തോഷമാടാ..ദേ നോക്ക്..വിച്ചുവേട്ടന്റെ പെങ്ങളായിട്ട് നിൽക്കുന്നതിന്റെ അഭിമാനവും ജാടയും സന്തോഷവും ഒക്കെയുള്ള ആ ചിരി കണ്ടോ…അതിലും വലുതാണോടാ എനിക്ക് മറ്റ് പലതും..”

“ഉം…അതൊക്കെ ശരിയാ..അല്ല ആദി..അച്ചുവിന് നാത്തൂന്റെ റോൾ കൊടുത്തത് നിന്റെ അമ്മ ആല്ലേ..അപ്പോൾ അവളെ നിന്റെയും പെങ്ങളായിട്ട് ആയിരിക്കില്ലേ അമ്മ കണ്ടിരിക്കുന്നത്.” “ശ്രീ…നീയാ കിണർ കണ്ടോ?? ” “ഹാ..കണ്ടല്ലോ..” “ഇനി ഇമ്മാതിരി ഡയലോഗ് അടിക്കാൻ നീയാ തിരുവാ തുറന്നാൽ…കല്യാണവീട് ആണെന്നൊന്നും ഞാൻ നോക്കില്ല..അതിനകത്തേക് തള്ളിയിടും…നോക്കിക്കോ…അവന്റെ ഒരു കണ്ടുപിടിത്തം..” “ഹാ! മിക്കവാറും ആരെങ്കിലും ഒരാൾ അതിനകത്ത് പോകും” “എന്തേ?? ” “ദോ നോക്ക്..ബാലമ്മാമ എത്തി..അപ്പോൾ ഞാൻ ആ റിസപ്ഷൻ ഹാൾ വരെ പോയിട്ട് വരാം.” “ശരിയടാ…”

“ആദി…സത്യത്തിൽ ഇത് നിന്റെ കല്യാണം ആണോ അതോ വിച്ചുവേട്ടന്റെയോ?? ” “അതെന്താടി നീ അങ്ങനെ ചോദിച്ചത്?” “വന്നിട്ട് ഇത്രയും നേരമായിട്ട് നീയെന്നോടൊന്ന് മിണ്ടിയോ…ഒന്നുമല്ലെങ്കിക്കും 2കൊല്ലം കൂടിയല്ലേ നമ്മൾ കാണുന്നത്.” “അതിനെന്താ..കല്യാണം കഴിഞ്ഞ് 2 ദിവസം നിന്നിട്ടല്ലേ നീ പോകു..അപ്പോൾ ഈ പരാതിയെല്ലാം തീർത്തേക്കാം..പോരേ..” “ഓ…അല്ലെങ്കിലും നമ്മളെ മൈൻഡ് ചെയ്‌താൽ എന്ത് ഇല്ലെങ്കിൽ എന്ത്..പിന്നെ,,അവളേതാ?? ” “ഏത്‌?” “ആ ശ്രീജിത്തുമായിട്ട് സംസരിച്ച് നില്കുന്നവൾ” “അതാണെന്റെ അച്ചു..ഞങ്ങളുടെ കാ‍ന്താരി” “എന്റെ അച്ചുവോ?” “ഉം….അച്ചൂ…….” “എന്താ ആദിയേട്ട? ”

“എടി..ഇതാണ് നന്ദ…നീ കണ്ടിട്ടില്ലാലോ..” “ഓ… ഹ…ഹായ്!” “ആദി..നീയിങ് വന്നേ..എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.” “എന്താ നന്ദയിത്? അച്ചു ഒരു ഹായ് പറഞ്ഞിട്ട് നീ എന്താ respond ചെയാത്തത്? ” “ഓ…സോറി..എന്താ പേര് പറഞ്ഞത്? ” “അച്ചു” “അതല്ല…original name” “അർച്ചന…അർച്ചന ലക്ഷ്മി” “Mm..see Archana..ഞങ്ങൾ കുറെയായി കണ്ടിട്ട്.ഒരുപാട് വിശേഷങ്ങൾ പറയാനുണ്ട്.So നമുക്ക് പിന്നെ പരിചയപ്പെടാം..കേട്ടോ..” “അയ്യോ..അല്ലെങ്കിലും ഞങ്ങൾക്കിപ്പോൾ തീരെ സമയമില്ല പ്രിയനന്ദേ…അച്ചുവാണ് നാത്തൂനായിട്ട് നില്കുന്നത്.അതുകൊണ്ട് ഇവൾക്ക് ഒരുപാട് ജോലിയുണ്ട്.

പിന്നെ വിരുന്നുകാരെയൊക്കെ ക്ഷണിച്ചിരുത്താനും ഞാനും ഇവളും തന്നെ വേണം.എന്ത് ചെയ്യാനാ നിങ്ങളെ പോലെയുള്ള ബന്ധുക്കളെക്കാൾ വിരുന്നുകാർക്ക് അറിയാവുന്നത് ഞങ്ങളെയാ..അപ്പൊ ശരി…ഡാ ആദി…ഇതിനെ അകത്തെങ്ങാനും കൊണ്ട് പോ…പിള്ളേർ ഒക്കെ ഉള്ളതാ.മാക്കാച്ചീനെ കണ്ടെന്നും പറഞ്ഞ് അവർ നിലവിളിക്കും..” ഇത്രയും പറഞ്ഞ് അച്ചുവിന്റെ കൈപിടിച്ച് പോകുന്ന ശ്രീയെ പകയെരിയുന്ന കണ്ണുകളോടെ പ്രിയ നോക്കി നിന്നു. …………….

“ടീ….” “എന്താ പ്രിയ? ” “വിച്ചുവേട്ടന്റെ പെങ്ങളുടെ സ്ഥാനം കിട്ടിയെന്നും പറഞ്ഞ് നീയൊരുപാട് അഹങ്കരിക്കല്ലേ..ഏതൊക്കെ സ്ഥാനം പതിച്ച് കിട്ടിയാലും ഈ വീട്ടിൽ എനിക്കുള്ള അവകാശം ഒരിക്കലും നിനക്ക് കിട്ടാൻ പോകുന്നില്ല.” “അതിന് അവകാശം പറഞ്ഞ് ഞാൻ വന്നില്ലലോ..” “വരരുത്!! അത് പോലെ തന്നെ ആദിയുടെ കാര്യം…അവന്റെ കാര്യങ്ങൾ നോക്കാൻ ഇവിടെ ഞാനുണ്ട്” “അത് പറയേണ്ടത് നീയല്ല” “ആദിയെ കൊണ്ട്തന്നെ ഞാൻ പറയിക്കാം..പോരേ..” “ഓ ശരി…”

“നന്ദേ…നീയിത് എവിടെക്കാ എന്നെ വലിച്ചോണ്ട് പോകുന്നത്??” “ഒന്ന് അടങ്ങെന്റെ ആദി..എനിക്ക് നീയൊരു favour ചെയ്യണം.” “എന്തുവാടി??കാര്യം പറ” “ഡാ…ആ അർച്ചനയുമായിട്ട് ഞാനൊരു ബെറ്റ് വെച്ചു.അവളുടെ മുന്നിൽ വെച്ച് നീ എന്നോട് പറയണം അവളെക്കാൾ നിന്നിൽ അവകാശം എനികാണെന്ന്…” “എന്തിനാ അങ്ങനെ പറയുന്നത്?? ” “ചുമ്മാ ഒരു രസത്തിന്..അറിഞ്ഞിടത്തോളം അവളൊരു പൊട്ടിപെണ്ണാ…” “ഓക്കേ…എവിടെ അവൾ? ” “നീ എന്റെ കൂടെ വാ…” അച്ചുവിന്റെ മുന്നിൽ എത്തിയപ്പോൾ പ്രിയയുടെ ചുണ്ടിൽ ഒരു വിജയച്ചിരി ഉണ്ടായിരുന്നു..എന്നാൽ അതിന് അധികനേരത്തെ ആയുസ്സ് ഉണ്ടായിരുന്നില്ല.അച്ചുവിനെ ചേർത്ത് പിടിച്ചുകൊണ്ടു ആദി പറഞ്ഞു: “എന്തിന് വേണ്ടിയാണെങ്കിലും ഇവളുടെ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കില്ല.നീ പറഞ്ഞത് സത്യമാ നന്ദ…

ഇവളൊരു പൊട്ടിയാ…അല്ലെങ്കിൽ പിന്നെ ഒരുറപ്പും ഇല്ലാതെ എനിക്ക് വേണ്ടി ഇവൾ കാത്തിരിക്കുമോ?? ” “ആദി…നീയെന്താ പറഞ്ഞത്?” “അതെ നന്ദ..ഇവളെന്റെ പെണ്ണാ..എനിക്ക് വേണ്ടി ജനിച്ചവൾ..ശ്രീയ്ക്ക് മാത്രമേ ഇതറിയാമായിരുന്നുള്ളു…ഇപ്പൊ നിനക്കും” “അയ്യോ സോറി ടാ…സോറി അർച്ചന…അല്ല അച്ചു…ഈ പൊട്ടൻ എന്നോട് ഒന്നും മറച്ചുവെക്കില്ലെന്ന ഞാൻ വിചാരിച്ചിരുന്നത്..അത് കൊണ്ട് പറ്റി പോയ അബദ്ധമാ…എന്റെ ഏതെങ്കിലും വാക്ക് നിന്നെ വേദനിപ്പിച്ചെങ്കിൽ അതൊന്നും മനസ്സിൽ വെക്കല്ലേ…ഞാൻ ചുമ്മാ തമാശക്ക് പറഞ്ഞതാ ട്ടോ..” “ഹേയ്…സാരമില്ല പ്രിയ…ഞാനും അത് തമാശ ആയിട്ടേ എടുത്തിട്ടുള്ളു” “ഓഹോ…ഇപ്പൊ നിങ്ങൾ ഒന്നായോ…കൊള്ളാം..എന്തായാലും നിങ്ങൾ സംസാരിക്ക്..

ഞാൻ അങ്ങോട്ട് ചെല്ലട്ടെ..” “ശരി ആദിയേട്ട..” “അപ്പോ അർച്ചന…ഞാൻ അറിയാത്ത ഇങ്ങനൊരു കളി ഇവിടെ നടക്കുന്നുണ്ടായിരുന്നു അല്ലേ..ഒരു സംശയം ഉണ്ടായിരുന്നു…എല്ലാം ഇട്ടെറിഞ്ഞ് അവൻ നാട്ടിലേക്ക് പുറപ്പെടാൻ തീരുമാനിച്ചപ്പോഴേ എനിക്ക് തോന്നി..അവനു പ്രിയപ്പെട്ടത് എന്തോ ഇവിടെ ഉണ്ടെന്ന്…അത് ശ്രീയാണെന്ന ഞാൻ കരുതിയത്..പക്ഷെ ആദിക്കൊരു പ്രണയം…അത് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.അത് കൊണ്ട് ഒന്ന് നീ മനസ്സിലാക്കിക്കോ…നേരുത്തേ ഞാൻ പറഞ്ഞതൊന്നും തമാശയല്ല…ആദി..അവൻ എന്റെതാ..ആഗ്രഹിച്ചതെല്ലാം നേടിയെടുത്തിട്ടേയുള്ളു ഞാൻ.അതിന് ഏതറ്റം വരെയും ഈ പ്രിയനന്ദ പോകും…തടസ്സം നിന്നാൽ…….”… (തുടരും )

നുപൂരം: ഭാഗം 6

Share this story