ഒറ്റ മന്ദാരം: ഭാഗം 7

Share with your friends

എഴുത്തുകാരി: നിഹാരിക

“ഗോപിയേട്ടാ ” കരയും പോലെയായിരുന്നു പുറകിൽ നിന്ന് ആ വിളി…. നന്ദൻ പറ്റുന്ന വേഗത്തിൽ അങ്ങോട്ടേക്കെത്തിയിരുന്നു .. “എന്താ … എന്താ അവൾക്ക്…. ൻ്റെ.. ൻ്റ നിളക്ക് എന്താ പറ്റിയേ??” ഭ്രാന്തനെ പോലെ അലറി ചോദിക്കുന്ന അവനെ തെല്ല് ഭയത്തോടെ ടീച്ചർ നോക്കി….. പാടത്ത് നിന്ന് അപ്പഴേക്കും മാഷും കേറി വന്നിരുന്നു….. “നിക്ക് കാണണം ….. ന്നെ ഒന്ന് കാറിൽ ഇരുത്തി തര്യോ ഗോപിയേട്ടാ ” ആദ്യമായി ടീച്ചർക്ക് മകൻ്റെ വൈകല്യത്തിൽ ഉള്ള് പൊള്ളി, കാരണം ഇത് വരെ അവനത് അവൻ്റെ കഴിവുകൾ കൊണ്ട് മറികടന്നിരുന്നു, ഗോപിയേട്ടനും അത് കേട്ട് വല്ലാതായിരുന്നു … എടുത്ത് കാറിൽ ഇരുത്തുമ്പോൾ വയ്യെങ്കിലും മാഷും കരുത്തോടെ പിടിച്ച് ഒപ്പം നിന്നു.. 🍁🍁🍁🍁

വീൽ ചെയർ ഇത്തിരി കൂടി വേഗത്തിൽ പോയിരുന്നെങ്കിൽ എന്ന് ആശിച്ചു നന്ദൻ .. ചുമരോട് ചാരിയിട്ട ബെഞ്ചിൽ ഇരിക്കുന്ന ചിഞ്ചുവിനെ കണ്ടതും എല്ലാവരും അങ്ങോട്ട് ചെന്നിരുന്നു.. “മോളെ….. ” ഒരു സങ്കടക്കടൽ ഉള്ളിൽ ഇരമ്പുമ്പോഴും നന്ദൻ അവളെ വിളിച്ചു….. ” ഏട്ടാ ” എന്ന് വിളിച്ച് അവൾ അവൻ്റെ അരികിലെത്തിയിരുന്നു, ” നിള ” അതൊന്ന് മാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ… ചിഞ്ചുവിൻ്റെ കണ്ണുകൾ നീണ്ടിടുത്തേക്ക് നോക്കി എല്ലാവരും… ഓപ്പറേഷൻ തിയേറ്റർ””” അതു കണ്ടതും തളർന്ന് ഇരുന്നിരുന്നു ഒരു പാവം അമ്മ…

ഗോപിയും മാഷും അവരെ പിടിച്ച് അടുത്തുള്ള ബെഞ്ചിൽ കിടത്തുമ്പോൾ കൈകൾ പരസ്പരം കോർത്ത് പിടിച്ച് മിഴികൾ പൂട്ടി തൻ്റെ നിളക്കായി പ്രാർത്ഥിക്കുകയായിരുന്നു നന്ദൻ…. “ഏട്ടാ…” ചിഞ്ചുവിൻ്റെ വിളി കേട്ട് ഏതോ ലോകത്ത് നിന്ന് മടങ്ങിയെത്തി നന്ദൻ …. അവളെ നോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു…. “ഒന്നൂല്ല ഏട്ടാ…… ” എന്ന് പറഞ്ഞ് സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ അവൾ കണ്ടിരുന്നു അവൾക്ക് സമാധാനിപ്പിക്കാൻ ആവാത്ത വിധം ആ ഉള്ളുരുകുന്നത് … 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ഡോക്ടറെ കണ്ടതും മാഷ് ഓടി ചെന്നിരുന്നു… ” ൻ്റെ കുട്ടിക്ക് എന്താ ഡോക്ടറേ, എത്രണ്ടാ പറ്റീത് …”

നിഷ്കളങ്കമായ ആ മനുഷ്യൻ്റെ ചോദ്യം കേട്ട് അലിവോടെ, “പേടിക്കാൻ ഒന്നൂല്യ ട്ടോ… കൈ ക്ക് ചെറിയ പൊട്ടൽ ഉണ്ടായിരുന്നു .. സ്ക്രൂ ഇടേണ്ടി വന്നു… നെറ്റിയിൽ ചെറിയ പോറൽ…. ആൾക്ക് വേറേ കുഴപ്പം ഒന്നൂല്യ … കുറച്ചു കഴിഞ്ഞാൽ കേറി കാണാം; എന്ന് പറഞ്ഞിരുന്നു… അത് കേട്ട് സമാധാനത്തിൻ്റെ കണ്ണുനീരോടെ ആ വൃദ്ധൻ തലയാട്ടി….. ഇത്തിരി നേരം കൂടെ കഴിഞ്ഞപ്പോൾ അവളെ ഒബ്സർവേഷൻ റൂമിലേക്ക് മാറ്റി… വേറേ രോഗികൾ ഇല്ലാത്തത് കാരണം കേറി കണ്ടോളാൻ പറഞ്ഞിരുന്നു.. കേറിയതും കണ്ടിരുന്നു നന്ദൻ സെഡേഷനിൽ മയങ്ങുന്നവളെ… എന്തിനോ തൻ്റെ മിഴി നിറയുന്നതയാൾ അറിഞ്ഞു,

അടുത്ത് ചെന്ന് ആ മുഖം മെല്ലെ തഴുകി പതിയെ എങ്കിൽ കൂടെ വിളിച്ചു, ” നിളാ ” എന്ന് …. മയക്കത്തിലും അവൾ ആ ശബ്ദം തിരിച്ചറിഞ്ഞിരുന്നു.. ശ്രമപ്പെട്ട് കണ്ണുകൾ തുറക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ പരാജയപ്പെട്ട് അവ രണ്ടും അടഞ്ഞ് തന്നെ കിടന്നു.. ഒന്നുകൂടി അവളെ നോക്കി നന്ദൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞിരുന്നു ” പോവാം ” എന്ന് … 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 അറിയാത്ത ഒരു ലോകത്ത് എവിടെയൊക്കെയോ നടക്കുമ്പോൾ തൻ്റെ പ്രണയത്തിൻ്റെ സാമീപ്യം അവൾ അറിഞ്ഞിരുന്നു… പിന്നീടാണ് ചിഞ്ചുവിൽ നിന്നും ശരിക്കും നന്ദൻ വന്നുവെന്നും, തന്റടുത്ത് ഇരുന്നു എന്നും അവൾ അറിഞ്ഞത്….

കേട്ടതിൻ്റെ പൊരുൾ തേടുകയായിരുന്നു തന്നെറെ ഉള്ളിൽ അവൾ….. ഒടുവിൽ കിട്ടിയ ഉത്തരം അവളുടെ ചുണ്ടിൽ അത്രമേൽ നേർത്ത ഒരു ചിരി വിടർത്തിയിരുന്നു …… എത്രയും വേഗം ഒന്ന് കണ്ടാൽ മതി എന്നായിരുന്നു അവൾക്ക്…. ” നിള മോളെ ഞങ്ങൾ അങ്ങട് കൊണ്ടോവാ ടീച്ചറേ ” ഞെട്ടലോടെയായിരുന്നു അവൾ സ്വന്തം അമ്മയുടെ തീരുമാനം കേട്ടത്….. ” ഞാൻ നോക്കിക്കോളാം നിമ്മി പൊന്ന് പോലെ ൻ്റെ കുട്ടിയേ” “അതറിയാം .. അതല്ല ടീച്ചറേ….. വലത് കൈക്കാ പൊട്ടൽ തനിച്ചവൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല, പിന്നെ എന്തേലും ഒരാവശ്യം വന്നാ ആരാ ള്ളത് അവിടെ? ഇവിടെ ആവുമ്പോ അവൾ ടച്ഛൻ പോയിട്ടില്ലല്ലോ?”

നിർമ്മല പറഞ്ഞത് ടീച്ചർക്ക് വിഷമമായി എന്നത് വ്യക്തമായിരുന്നു ഒപ്പം നിളക്കും…. ” ഞാൻ ണ്ട് നിർമ്മല , അവിടെ അവൾക്ക് സ്വന്തം അച്ഛനായി… ഇത്തിരി വയസായാലും കുട്ടിടെ കാര്യത്തിന് ഒരു മുടക്കോം വരില്യ….. ” “അയ്യോ മാഷേ ഞാൻ അങ്ങന്യല്ല ട്ടോ പറഞ്ഞത് ” ഒന്നുമോർക്കാതെ പറഞ്ഞത് അവരിൽ വിഷമമുണ്ടാക്കി എന്നറിഞ്ഞപ്പോൾ നിർമ്മലക്കും കുറ്റബോധം തോന്നിയിരുന്നു … നന്ദൻ്റെ വീട്ടിലേക്ക് തന്നെ പോകാം എന്ന് തീരുമാനമായിരുന്നു ഒടുവിൽ… 🍁🍁🍁🍁🍁

അമ്മയോടും അച്ഛനോടും സംസാരിച്ച് അവരിറങ്ങിയപ്പോൾ നന്ദൻ തന്റെ ലോകത്തേക്ക് വീണ്ടും ചേക്കേറി.. . വന്നവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ … കൂട്ടിരിക്കുന്ന ടീച്ചറുടെ ചോദ്യങ്ങൾക്ക് മറുപടി ഉണ്ടെങ്കിലും ആ കണ്ണുകൾ ഇടക്കിടക്ക് വാതിൽക്കലേക്ക് നീണ്ടു, നിരാശയിൽ താഴേക്കും …. കട്ടിലിൻ്റെ ഹെഡ് റെസ്റ്റിൽ തലയിണ ചാരി വച്ച് അതിൽ കണ്ണുകൾ അടച്ച് ചാരി ഇരിക്കുമ്പോൾ കേട്ടിരുന്നു വീൽ ചെയർ ഉരുളുന്ന ശബ്ദം ….. ഇരുട്ടു വീണു തുടങ്ങിയ മുറിയിലേക്ക് നന്ദൻ കയറി വന്നപ്പഴേ ലൈറ്റ് ഇട്ടു നിള … എന്തോ എടുത്ത് തിരിച്ച് പോകാനാഞ്ഞപ്പോഴേക്കും മുന്നിൽ തടസം പോലെ നിന്നു അവൾ….. ”

മാറ് ” എന്നിത്തിരി ഗൗരവത്തോടെ പറഞ്ഞതും വാതിൽ ചാരി നിന്ന് അടച്ചിരുന്നു അവൾ….. ദേഷ്യത്തോടെ മിഴി തിരിച്ചവൻ്റെ അരികിൽ മുട്ടുകുത്തി ഇരുന്നു ….. ” ൻ്റെ മുഖത്തേക്ക് ഒന്ന് നോക്കാവോ നന്ദേട്ടാ?” എന്ന് വീറോടെ പറയുന്നവളെ ഒന്നും മനസിലാവാത്ത പോലെ അറിയാതെ നോക്കി പ്പോയിരുന്നു നന്ദൻ ….. ” ൻ്റെ നന്ദേട്ടന് ഈ നിളയെ ഇഷ്ടല്ലേ??? ചോദിച്ച് എനിക്കും കേട്ടിട്ട് നന്ദേട്ടനും മടുത്ത ചോദ്യാ ….. പക്ഷെ നിക്ക് ഉത്തരം വേണം” . എന്ന്, പ്രതീക്ഷയോടെ ചോദിച്ചവളോട് “ഭ്രാന്ത് പറയാണ്ട് വാതിൽ തുറക്കണുണ്ടോ നീയ്…” എന്ന് ദേഷ്യത്തിൽ പറഞ്ഞു നന്ദൻ, “ൻ്റ ഭ്രാന്ത് ഈയൊരാളല്ലേ…..

ഇത് മാത്രമല്ലേ ?? ” എന്ന പെണ്ണിൻ്റെ കുറുമ്പ് നിറഞ്ഞ മറുപടികേട്ട് “വാതിൽ തുറക്കടീ ” എന്ന് വീറോടെ വീൽ ചെയറിൻ്റെ ഹാൻ്റിലിൽ ശക്തമായി അടിച്ച് പറയുന്നവൻ്റെ ശബ്ദം അവളെ തെല്ല് ഭയപ്പെടുത്തിയിരുന്നു … എന്നിട്ടും കൂസാതെ ചോദിച്ചവൾ, “എന്തിനാ നന്ദേട്ടാ എൻ്റെ മുന്നിൽ മാത്രം ഈ അഭിനയം ” എന്ന്…. ഒന്ന് പകച്ച് അവളെ നോക്കിയപ്പോൾ കുസൃതിയോടെ പെണ്ണ് ഇടംകയ്യാൽ അവൻ്റെ കൈ മുറുകെ പിടിച്ചിരുന്നു…… പെട്ടെന്നുള്ള പെണ്ണിൻ്റെ ചെയ്തിയിൽ ഞെട്ടിത്തരിച്ച് ഇരിക്കാനേ നന്ദനായുള്ളൂ……….(തുടരും)

ഒറ്റ മന്ദാരം: ഭാഗം 6

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-