ശ്രീദേവി: ഭാഗം 25

ശ്രീദേവി: ഭാഗം 25

എഴുത്തുകാരി: അശ്വതി കാർത്തിക

വല്യമ്മ മഹി ചേട്ടന് ചായയുമായി പോവാൻ നിൽക്കുകയായിരുന്നു… ഞാൻ കൊടുക്കാം വല്യമ്മ…. ഇങ്ങോട്ട് തന്നേക്കൂ…. 🌹🌹🌹🌹🌹🌹🌹🌹🌹 ദേവി റൂമിൽ ചെല്ലുമ്പോൾ മഹി എണീറ്റിട്ടു ഉണ്ടായില്ല…. മഹിഏട്ടാ ദാ ചായ…. അവൾ അവനെ കുലുക്കി വിളിച്ചു….. ശല്യം മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല…. ദേഷ്യത്തോടെ കണ്ണ് തുറന്ന മഹി കാണുന്നത് പല്ല് മുഴുവൻ കാണിച്ചു ചിരിച്ചോണ്ട് നിക്കുന്ന ദേവിയെ ആണ്…. #ദേവി ::: കണി റെഡി….. #മഹി :::: കണി ആണോ കെണി ആണോ എന്ന് കുറച്ചു കഴിഞ്ഞു അറിയാം… നിനക്ക് രാവിലെ വേറെ പണി ഒന്നും ഇല്ലേ…. മനുഷ്യന്റെ ഉറക്കം കളയാൻ ആയിട്ട്…. #ദേവി ::: എണീറ്റു മുഖം കഴുകി ട്ട് ചായ കുടിക്കാൻ നോക്ക്…. ദേവി മഹിയെ കട്ടിലിൽ നിന്നും വലിച്ചു എണീപ്പിച്ചു..

ഇവളെ കെട്ടുന്ന അഭിടെ ഒരു അവസ്ഥ ദൈവമേ… മഹി ബാത്‌റൂമിൽ നിന്നും ഇറങ്ങുമ്പോഴും ദേവി റൂമിൽ തന്നെ ഉണ്ടായിരുന്നു…. എന്തോ ആലോചിച്ചു ഇരിക്കുന്ന അവളുടെ അടുത്ത് മഹി ഇരുന്നു… ചായ തരാൻ വേണ്ടി മാത്രം വന്നത് അല്ല നീ എന്ന് മനസ്സിലായി…. എന്നോട് എന്തോ ചോദിക്കാൻ ഉണ്ട് ല്ലേ…… എന്താണ് പറഞ്ഞോ… അവൾ അവനെ നോക്കി ചിരിച്ചു… ചേട്ടന് രാധു വിനെ ഇഷ്ടം ആണോ….. #മഹി ::: ഞാൻ ഊഹിച്ചു നീ ഇത് ചോദിക്കാൻ ആവും എന്ന്…. അമ്മക്ക് ഇഷ്ടം ആണ്…. എന്നോട് അവളെ എനിക്ക് വേണ്ടി ആലോചിക്കട്ടെ എന്ന് ചോദിച്ചു…. അത്‌ വരെ എനിക്ക് അങ്ങനെ അവളോട് ഒന്നും ഉണ്ടായില്ല….

അമ്മക്ക് ഒരുപാട് ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ എനിക്കും ഒരു ഇഷ്ടം…. അമ്മ എല്ലാരോടും പറഞ്ഞിട്ട് നിങ്ങളോട് പറയാം എന്ന് പറഞ്ഞു… #ദേവി ::: നിങ്ങൾക്ക് ഒക്കെ ഒരുപാട് നല്ല മനസ്സ് ആണ്…. അല്ലങ്കിൽ ഇങ്ങനെ ഒന്നും ചെയ്യാൻ തോന്നില്ല… രാധു അവൾ ഒരു പാവം കുട്ടി ആണ്… ഒരുപാട് അനുഭവിച്ചിട്ടുണ്ട്… #മഹി :: നിനക്ക് ഒരുപാട് ഇഷ്ടം ആണ് അല്ലെ അവളെ…. ഇഷ്ടം ആണെന്ന് മാത്രം അല്ല എന്റെ ജീവൻ ആണ് അവൾ… ഒരുപക്ഷെ നിങ്ങളെക്കാൾ ഏറെ ഞാൻ അവളെ സ്നേഹിക്കുന്നു… രാധു എനിക്ക് ഒപ്പം ഉണ്ടായില്ല എങ്കിൽ ഇന്ന് ദേവി ഉണ്ടാകില്ലാരുന്നു… ഞാൻ അനുഭവിച്ച വേദനകളിൽ ഒറ്റപ്പെടലുകളിൽ എന്നും എനിക്ക് കൂട്ടായ് നിന്നത് അവൾ ആണ്…

അങ്ങനെ ഉള്ള അവളെ മഹി ഏട്ടൻ വിവാഹം ചെയ്യുന്നത് എനിക്ക് ഒരുപാട് സന്തോഷം ഉള്ള കാര്യം ആണ്… ഇവിടെ എല്ലാരും അവളെ സ്നേഹം കൊണ്ട് പൊതിയും എന്ന് എനിക്ക് അറിയാം…. #മഹി ::: നിന്റെ കാര്യങ്ങൾ ഒക്കെ അമ്മ പറഞ്ഞു എനിക്ക് അറിയാം…. വിഷമിക്കരുത് എന്നൊന്നും ഞാൻ പറയില്ല… അതൊക്കെ കഴിഞ്ഞു അതിനെ ഒക്കെ അതിന്റെ പാട്ടിനു വിട്ടേക്കണം.. മുന്പോട്ട് ഉള്ള ജീവിതതെ പറ്റി ചിന്ദിക്കണം…. അഭിയെ പറ്റി അമ്മ എന്നോട് പറഞ്ഞു… നല്ല പയ്യൻ ആണ്… പോകുന്നതിന് മുന്നേ ഞാൻ അഭിയെ ഒന്ന് വിളിക്കുന്നുണ്ട്… അധികം വൈകാതെ നിങ്ങളുടെ വിവാഹം നടത്തണം… രണ്ടും കൂടെ ഒരുമിച്ചു നടത്താം എന്ന് അമ്മ പറയുന്നേ….

ഉടനെ അല്ല അവളുടെ അമ്മ മരിച്ചിട്ട് കുറച്ചു അല്ലെ അയോള്ളൂ.. കുറച്ചു കൂടെ കഴിയട്ടെ….. പിന്നെ എന്താണ് നിന്റെ ബാക്കി കാര്യങ്ങൾ… ഇനിയും ഷോപ്പിൽ പോകുന്നുണ്ടോ അതോ വേറെയെന്തെകിലും പഠിക്കാൻ പോണോ? അഭി ഏട്ടനും ചോദിച്ചു… എന്ത് തീരുമാനിക്കണം എന്ന് ഒരു കൺഫ്യൂഷൻ…. മോളെ ഏത് ജോലിക്കും അതിന്റെതായ അന്തസ് ഉണ്ട് എന്ന് വിശ്വസിക്കുന്നവൻ ആണ് ഞാൻ…. ആരുടെയും മുന്നിൽ കൈ നീട്ടാതെ ജീവിക്കുക എന്ന് ഉള്ളത് ഏത് ഒരാളുടേം സ്വപ്നം ആണ്… എന്റെ അഭിപ്രായത്തിൽ നീ പഠിക്കാൻ പോണം… ഇപ്പൊ ഉള്ള ജോലി ഒന്നും ശാശ്വതം അല്ല.. എപ്പോ വേണേലും പോകാം.

ഞാൻ വിചാരിച്ചത് എന്താണ് ന്നു വച്ചാൽ നിനക്ക് ഡ്രസ്സ്‌ ന്റെ ഫീൽഡിൽ നല്ല പരിചയം ആണല്ലോ……അപ്പൊ ഫാഷൻ ഡിസൈൻ കോഴ്സ് എന്തെങ്കിലും പഠിച്ചാൽ നല്ലത് ആവും… സ്വന്തം ആയി ഒരു ഷോപ്പ് തുടങ്ങാമല്ലോ…. ഞാൻ മാമനോടു (ദേവി ടെ അച്ഛൻ )ഇത് സംസാരിച്ചു അപ്പൊ നിന്നോടും അഭി യോടും കൂടെ ആലോചിച്ചു പറയാം എന്ന് പറഞ്ഞു…. നീ എന്താണ് ന്നു വച്ചാൽ ആലോചിച്ചു ചെയ്യു.. എന്ത് ആവശ്യത്തിനും ഏട്ടൻ ഉണ്ടാവും കേട്ടോ…. #ദേവി ::: ഞാൻ നോക്കട്ടെ ചേട്ടാ…. ഇനിയും കിടന്നു ഉറങ്ങാൻ നിക്കണ്ട ട്ടോ എല്ലാരും ഇപ്പൊ എത്തും…. പെട്ടന്ന് വാ…… ഞാൻ വരാം നീ പൊക്കോ…. പിന്നേ അവളോട് ഇപ്പൊ ഒന്നും പറയാൻ നിക്കണ്ട ട്ടോ…

ഞാൻ എന്നായാലും ഇന്ന് വൈകിട്ട് പോകും അത്‌ വരെ അവളെ ഒന്ന് വായ്‌നോക്കട്ടെടി അതും ഒരു സുഖം അല്ലെ…. ഉവ്വേ നടക്കട്ടെ….. ഞാൻ പോവാ… കാമുകൻ ഇരുന്നു സ്വപ്നം കാണാതെ വാ കേട്ടോ.. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാരും വന്നു… സന്തോഷം ആയി എല്ലാവരും ഒരുമിച്ചു ഇരുന്നു സദ്യ ഒക്കെ ഉണ്ടു…. ഇതിനിടയിൽ കൂടെ മഹി ഏട്ടൻ നല്ല മാന്യമായി രാധുനെ വായ്‌നോക്കുന്നുണ്ട്…. വൈകിട്ട് എല്ലാവരും തിരിച്ചു പോയി… ഞങ്ങൾ ഇന്നും കൂടെ ഇവിടെ…… രാത്രി ഭക്ഷണം കഴിഞ്ഞു മഹി ഏട്ടൻ ഇറങ്ങാൻ നിക്കുവാണ്… #മഹി :: ദേവി രാധു എവിടെ… #ദേവി :: അവൾ ഇപ്പൊ അകത്തേക്ക് പോയി ഞാൻ നോക്കട്ടെ…. #മഹി :: വേണ്ടാ ഞാൻ നോക്കിക്കോളാം… നീ എന്റെ ബാഗ് വണ്ടിയിൽ എടുത്തു വച്ചേക്കു….

മഹി ബാഗ് ദേവിടെ കൈയിൽ കൊടുത്തു… രാധു വിനെ അന്വേഷിച്ചു നടന്ന മഹി അവൾ മുറിയിൽ ഇരുന്നു തുണി മടക്കുന്നത് ആണ് കണ്ടത്…. മഹി പതിയെ അവളുടെ പുറകിൽ ചെന്ന് ചെവിയിലേക്ക് ഊതി…. ന്റെ അമ്മേ…. തിരിഞ്ഞു നോക്കിയ അവൾ കണ്ടത് തന്നെ തന്നെ നോക്കി നിൽക്കുന്ന മഹിയെ ആണ്…. എന്താ…. ന്താ ഇവിടെ…. #മഹി ::: നിന്നെ ഒന്ന് കാണാൻ…. ഞാൻ പോകുവാ എല്ലാരും ഉമ്മറത്ത് ഉണ്ട് യാത്രപറയാൻ നോക്കിയപ്പോൾ നിന്നെ കണ്ടില്ല…. ഞാൻ അവിടെ ഉണ്ടായിരുന്നു പിന്നെ ഓവൻ നിന്നപ്പോൾ എന്റെ ആവശ്യം അവിടെ ഇല്ലെന്നു തോന്നി അതാ പിന്നെ….. #മഹി ::: നിന്റെ ആവശ്യം അവിടെ ഉണ്ടോ ഇല്ലയോ എന്ന് നീ അങ്ങ് തീരുമാനിച്ചു അല്ലേ…..

ഞാൻ പോകുവാ ഇനി രണ്ടോ മൂന്നോ മാസം കഴിഞ്ഞ് വരും… നിങ്ങള് നാളെ പോവല്ലേ… പോണേനു മുന്നേ അമ്മ നിന്നോട് ഒരു കാര്യം പറയും,അത് കേട്ട് കഴിഞ്ഞു നിന്റെ അഭിപ്രായം എന്തായാലും അത് എന്നെ വിളിച്ചു പറയണം…. നിന്റെ ഫോൺ എവിടെ…. രാധു ഫോൺ അവന്റെ നേരെ നീട്ടി… മഹി ഫോൺ മേടിച്ചു അതിൽ അവന്റെ നമ്പർ സേവ് ചെയ്തു വച്ചു… പോട്ടെ ബൈ നാളെ ഞാൻ പറഞ്ഞ കാര്യം മറക്കണ്ട…. അവൻ അവളുടെ മുഖത്തേക്ക് ഒന്നും കൂടെ ഊതിയിട്ട് പോയി….. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ കുറച്ചു നിമിഷം വേണ്ടി വന്നു അവർക്ക്…

അപ്പോഴേക്കും അവന്റെ കാർ മുറ്റത്തുനിന്നും പോകുന്ന ശബ്ദം കേട്ടു… ദേവി റൂമിൽ വന്ന് നോക്കുമ്പോൾ വേറെ ഏതോ ലോകത്ത് ഇരിക്കുന്ന രാധുവിനെ ആണ് കണ്ടത്…. മോള് ഈ ലോകത്ത് ഒന്നുമല്ല തോന്നുന്നു….. രാധു ഓടിച്ചെന്ന് അവളെ കെട്ടിപ്പിടിച്ച് മഹി പറഞ്ഞിട്ട് പോയ കാര്യങ്ങളൊക്കെ പറഞ്ഞു…. എന്തായിരിക്കും നിന്റെ ചേട്ടൻ എന്നോട് അങ്ങനെ പറഞ്ഞത്…. #ദേവി :: ആവോ എനിക്കറിയില്ല എന്തായാലും നാളെ നേരം വെളുക്കുമ്പോൾ വല്യമ്മ പറയും എന്നല്ലേ പറഞ്ഞത് നമുക്ക് നോക്കാം… 🌹❣🌹❣ രാവിലെ എല്ലാവരും ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോഴാണ് വല്യമ്മ എല്ലാവരോടും കൂടി ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞത്….

രാധു മോളോടും ദേവിയോടും ഒഴിച്ച് ബാക്കി എല്ലാവരോടും ഞാൻ പറഞ്ഞ കാര്യം തന്നെയാണ്… ഇവരും കൂടെയുള്ളപ്പോൾ ഒന്നുകൂടി സംസാരിക്കാം എന്ന് വിചാരിച്ചു…. രാധു വിനെ ഇവിടെ എന്റെ മകൾ ആയിട്ട് കൊണ്ടുവരണമെന്ന് എനിക്ക് ആഗ്രഹം… എന്റെ മഹിയുടെ പെണ്ണായിട്ട്… മഹിക്കും അച്ഛനും ഒന്നും എതിർപ്പൊന്നുമില്ല… ബാക്കി എല്ലാവർക്കും ഒരുപാട് സന്തോഷം ആണ്.. രാധു മോളെ എല്ലാവർക്കും ഒരുപാട് ഇഷ്ടമായി… മോളുടെ അഭിപ്രായം കൂടി അറിഞ്ഞാൽ അമ്മയ്ക്ക് ഒരു സമാധാനം ആകുമായിരുന്നു…. എല്ലാവരുടെയും നോട്ടം രാധുവിലേക്ക് ആയി….. രാധു ദേവിയുടെ കൈയിൽ മുറുകെ പിടിച്ചു…..

അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു ഇരിക്കുകയാണ് ചെയ്തത്… ലക്ഷ്മി അമ്മ എണീറ്റ് രാധുവിന്റെ അടുത്ത് ചെന്ന് നിന്നു…. മോൾക്ക് താൽപര്യമില്ലെങ്കിൽ ഞങ്ങളാരും നിർബന്ധിക്കില്ലട്ടോ…… ഇഷ്ടമില്ലെങ്കിൽ ഇവിടെ വച്ച് മറന്നേക്ക്… അതിന്റെ പേരിൽ ഞങ്ങൾക്കാർക്കും നിന്നോട് യാതൊരു വിധ ഇഷ്ട കുറവും ഉണ്ടാവില്ല…. ലക്ഷ്മിയമ്മ രാധുവിന്റെ മുഖം പിടിച്ചുയർത്തി….. കരഞ്ഞുകലങ്ങിയ അവളുടെ കണ്ണുകൾ കാൺകേ എല്ലാവർക്കും സങ്കടമായി…. ഞാൻ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞു എന്നേയുള്ളൂ മോൾക്ക് സമ്മതം അല്ലെങ്കിൽ അത് വിട്ടേക്ക്….

അതിനു മോൾ ഇങ്ങനെ കരയേണ്ട ആവശ്യമൊന്നുമില്ല…. #ദേവി ::: രാധു നീ എന്തിനാ ഇങ്ങനെ കരയുന്നെ…. #രാധു ::: അച്ഛനും അമ്മയും സ്വന്തക്കാരും അങ്ങനെ ഒന്നുമില്ലാത്ത വേണെങ്കിൽ ഒരു അനാഥ എന്നുതന്നെ പറയാം… അങ്ങനെയുള്ള എന്നെ ഇത്രയും വലിയ വീട്ടിലേക്ക് ആലോചിച്ച നിങ്ങളുടെയൊക്കെ മനസ്സ് ഒരുപാട് വലുതാണ്…. ഇതൊക്കെ സ്വീകരിക്കാനുള്ള യോഗ്യത എനിക്കുണ്ടോ എന്ന് മാത്രമേ സംശയമുള്ളൂ….. ഇത് കേട്ട് വല്ല്യമ്മ അവളുടെ അടുത്തേക്ക് വന്നു…. നിനക്ക് യോഗ്യതയുണ്ടോ എന്ന് നിശ്ചയിക്കേണ്ടത് ഞങ്ങൾ അല്ലേ മോളേ….

അത് ഉള്ളതുകൊണ്ടാണല്ലോ നിന്നെ എന്റെ മകളായി സ്വീകരിക്കാൻ ഞാൻ തയ്യാറായത്… അച്ഛനും അമ്മയും മരിച്ചു പോയത് ഒരു കുറ്റമാണോ… നിനക്ക് ഇതൊന്നും അല്ലാതെ വേറെ എതിർപ്പ് ഒന്നും ഇല്ലല്ലോ… രാധു കരഞ്ഞുകൊണ്ട് വല്ല്യമ്മയെ കെട്ടിപ്പിടിച്ചു…….തുടരും….നോവൽ വായിക്കുന്ന ഞങ്ങളുടെ പ്രിയവായനക്കാർ എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റ് ലൈക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു. എഴുത്തുകാരികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല നല്ല നോവലുകൾ എഴുതാൻ അവർക്ക് പ്രചോദനമാകും.

ശ്രീദേവി: ഭാഗം 24

Share this story