അലെയ്പായുദേ: ഭാഗം 3

അലെയ്പായുദേ: ഭാഗം 3

എഴുത്തുകാരി: നിരഞ്ജന R.N

ആദ്യം തന്നെ ഒരു കൺഫ്യൂഷൻ തീർക്കാം……. എനിക്കറിയാം ആദിശൈലത്തെപോലെ അത്രപെട്ടെന്ന് പിള്ളേരുടെ നെയിം നിങ്ങൾക്ക് മനസ്സിലാകില്ല…. അപ്പോൾ അതൊന്ന് മാറ്റി തരാമെന്ന് കരുതി…… കൂട്ടത്തിൽ മൂത്തവൻ അഖിലേന്ദ് എന്ന അക്കു, അഖിലിന്റെയും മായയുടെയും മകൻ….. അതിനുശേഷം നമ്മുടെ മാധവിനും നന്ദയ്ക്കും ഉണ്ടായ പൊന്നോമനയാണ് അഭി എന്ന അഭിധവ്….. രുദ്രന്റെ രൗദ്രതയും ദേവുവിന്റെ ശാന്തതയും ഒരുപോലെ നിറഞ്ഞ അവരുടെ മകൻ ദിവി എന്നും ദേവൻ എന്നും പേരുള്ള ദേവരുദ്ര് ……. ആഷിയ്ക്കും അയോഗിനും ഉണ്ടായ കുറുമ്പനാണ് ആയുഷ് എന്ന ആയു….. നമ്മുടെ അച്ചായനും അച്ചായന്റെ ജാനിനും കിട്ടിയത് രണ്ടിരട്ടകളെയാണ്….

ജിയയും ജെവി എന്ന ജെവിനും….. ശേഷം നമ്മുടെ അലോക് -ശ്രാവണി ദമ്പതികളുടെ പൊന്നോമന അലെയ്‌ദ എന്ന ആലിമോൾ………. അവസാനമായി അമ്മയായത് മീനുവാണ്,, ധ്യാനിന്റെ കുഞ്ഞിന് അവരിട്ട പേര് ലക്ഷ്മി എന്നാണ്… എല്ലാരുടെയും ലച്ചു………. കൺഫ്യൂഷൻ മറിക്കാണില്ലായിരിക്കും.. കുറച്ച് പാർട്ടുകളിൽകൂടി ഈ പേരുകൾ പരിചിതമാതായിക്കൊള്ളും… അപ്പോളിനി നമുക്ക് കഥയിലേക്ക്………. അവളെയും നെഞ്ചിലേക്ക് ചേർത്ത് പടവുകൾ കയറുമ്പോൾ ആ മുഖം സൂര്യശോഭയാൽ ജ്വലിക്കുന്നുണ്ടായിരുന്നു………. ഒരുവേള,, അലോകിനെയും ശ്രാവണിയെയും ഓർക്കുമാറ്………

അഭിയേട്ടാ……… ബെഡിൽ അവളെ കിടത്തി, അവൻ അഭിയെ വിളിച്ചു… ആ ശബ്ദം വല്ലാതെ ഇടറുന്നതറിഞ്ഞിട്ടാകണം അഭിയുടെ കൈകൾ അവന്റെ തോളിലേക്ക് വീണു… പേടിക്കാനൊന്നുമില്ലെടാ……. ബിപി വേരിയേഷനും പിന്നെ ക്ഷീണവുമാ..ഉറങ്ങികിടന്നിടത്ത് നിന്ന് നിന്നെ കാണാൻ ഓടിയെത്തിയതല്ലേ…. അതാ…….. അഭിയത് പറയുമ്പോൾ ദിവിയുടെ കണ്ണുകൾ പാഞ്ഞത് ബോധമറ്റ് കിടക്കുന്ന ആ ദാവണിക്കാരി പെണ്ണിലാണ്…. തന്റെ ഹൃദയം എന്നും തുടിക്കാറുള്ള ആ കുറുമ്പിപെണ്ണിലേക്ക്….. താഴേക്ക് അഭിയോടൊപ്പം ഇറങ്ങിവരുമ്പോൾ കുട്ടികളെക്കാൾ ഉത്സാഹം അച്ഛന്മാർക്കായിരുന്നു……

അവനെ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും തലോടിയും ചേർത്ത് നിർത്തിയും ഓരോരോരുത്തരും തങ്ങളുടെ സ്നേഹം അറിയിക്കുമ്പോൾ അതിനൊന്നിനും കഴിയാതെ മാറിനിൽക്കുകയായിരുന്നു രുദ്രൻ, മനസ്സാലെ തന്റെ മകനെ ഇറുകെ പുണർന്നുകൊണ്ട്……….. ദേവുവിലും ആ നോവ് പടർന്നെങ്കിലും അച്ഛന്റെയും മോന്റെയും ഇടയിൽ ഒരു പാവകണക്കെ നിൽക്കാൻ മാത്രമേ അവൾക്കും കഴിയുമായിരുന്നുള്ളൂ……….. ന്റെ കുട്ട്യേ…. നന്ദിനി അവന്റെ നെറുകയിൽ മുത്തിയപ്പോൾ വിശ്വൻ അവനെ തന്നോട് ചേർത്ത് നിർത്തി…. അച്ഛന്റെ മോൻ തന്നെ….. !!!ആ മുഖം കണ്ടില്ലേ പഴയ രുദ്രന്റെ അതേ ശോഭ…… വിശ്വന്റെ വാക്കുകൾ അവന്റെ ഉള്ളിലേക്ക് തറഞ്ഞുകയറി….. രുദ്രന്റെ ഛായ……….

ആ വാക്കുകളിലൂടെ മനസ്സ് കടന്നുപോകവേ, ചുണ്ടിൽ ആരും കാണാതെ ഒരു പുഞ്ചിരി തത്തികളിച്ചു…. പയ്യെ ആ മിഴികൾ അച്ഛനെ തേടിച്ചെന്നു……. അതുവരെ അവനെത്തന്നെ ഉറ്റുനോക്കികൊണ്ടിരുന്ന രുദ്രൻ പെട്ടെന്ന് നോട്ടം തിരിച്ചു…….. അച്ഛൻ……… ദേവന് പതിനാറ് വയസ്സുവരെ എല്ലാം അച്ഛനായിരുന്നു………… ഓർമവെച്ചനാൾമുതൽ അച്ചനായിരുന്നു അവന്റെ ഹീറോ…………………. ആാാ സ്നേഹം തന്നേക്കാളേറെ ആലിമോൾക്ക് പങ്കിട്ടുപോകുന്നതിൽ തോന്നിയ അസൂയയാണ് എട്ടുവയസ്സുകാരിയെ അമ്പലക്കുളത്തിൽ തള്ളിയിടാൻ ആ പതിനൊന്ന് വയസ്സുകാരന് തോന്നാൻ കാരണം………. പക്ഷെ,,,,

അന്ന് ആ കുളത്തിൽ കൈകാലിട്ടടിക്കുന്ന ആലിമോളെ കാണവേ, തന്റെ ജീവൻ പോകുന്നതുപോലെയാണ് അവന് തോന്നിയത്… ഒടുവിൽ നീന്തലറിയാതിരുന്നിട്ട് കൂടി, അവളെ രക്ഷിക്കാൻ കുഞ്ഞ് ദിവിയും കൂടചാടി…….. കുട്യോളെ കാണാതെ തിരക്കിവന്ന ജോയിച്ചൻ ഒരു നിമിഷം വൈകിയിരുന്നുവങ്കിൽ ആദിശൈലം ഇന്നനുഭവിക്കുന്ന ഈ സന്തോഷം ഉണ്ടാകുമായിരുന്നില്ല….. അന്നത്തെ സംഭവത്തിന്‌ ശേഷം ദിവിയുടെ മനസ്സിൽ ആലിമോൾക്കും സ്ഥാനമുണ്ടായി………. എല്ലാരും കൂടെപിറപ്പായപ്പോൾ എന്തോ അവളെ അങ്ങെനെ കാണാൻ അവന് കഴിഞ്ഞില്ല….

ആ കൈയിൽ ഒരു മുള്ള് കൊണ്ടാൽ പോലും വേദനിക്കുന്നത് അവനായി മാറി…. പയ്യെ പയ്യെ, ബാല്യം കൗമാരത്തിലേക്ക് ചേക്കേറവേ.,, കുഞ്ഞ് ദിവിയുടെ മനസ്സിലും പ്രണയം നാമ്പിട്ടു.. ആലിയുമായി…………………. ആരെയുംഅറിയിക്കാതെ അവൻ ഇന്നും നെഞ്ചിലൊളിപ്പിച്ചിരിക്കുന്ന ഒരേഒരു രഹസ്യം………… അന്ന്, പെട്ടെന്ന് അച്ഛൻറെ നാവിൽ നിന്നും ആലിയുടെ അനാഥത്വത്തിന് കാരണം തന്റെ അച്ഛനാണെന്ന് അറിഞ്ഞപ്പോഴുണ്ടായ ദേഷ്യമായിരുന്നു ആ കൗമാരക്കാരനെകൊണ്ട് അങ്ങെനെയൊക്കെ ചിന്തിപ്പിച്ചത്… അച്ഛന്റെ വാശിയേക്കാളേറെ അമ്മയുടെ സ്വഭാവം കൂടി കിട്ടിയതുകൊണ്ട് മനസ്സിലൊന്നുറപ്പിച്ചാൽ അതിൽ പിന്നെ ഒരു മാറ്റം ദിവി സ്വീകരിക്കാറില്ല………..

കൗമാരം കഴിഞ്ഞ് യൗവനത്തിലാണ് തന്റെ തെറ്റുകൾ മനസിലായത്.. നെഞ്ചിലൊളിപ്പിച്ച അച്ഛനെന്ന പ്രതിഷ്ഠയെ ആലിംഗനം ചെയ്യാൻ അവന്തോന്നിപോയി… പക്ഷെ, ഉള്ളിലെവിടെയോ കിടക്കുന്ന ഈഗോ അത് സ്വന്തം അച്ഛന്റെ മുൻപിൽ നിൽക്കാൻ അവനെ അനുവദിച്ചില്ല… അമ്മവഴി അച്ഛനെ അറിയുമ്പോൾ, ആരുമറിയാതെ കരഞ്ഞിട്ടുണ്ട് ആാാ മാറിലൊരുവട്ടമെങ്കിലും ചേർന്ന് നിൽക്കാൻ കഴിയുന്നില്ലല്ലോ എന്നോർത്ത്… അച്ഛന്റെ മാറിലേക്ക് മറ്റുള്ളവർ ചേർന്ന് നിൽക്കുമ്പോഴും മറ്റു അച്ഛൻമാർ തന്നെ ചേർത്തുനിർത്തുമ്പോഴും അവൻ കൊതിച്ചിട്ടുണ്ട് ഒരുവട്ടമെങ്കിലും അച്ഛന്റെ കൈ തനിക്ക് നേരെ നീണ്ടിരുന്നുവെങ്കിലെന്ന്… പക്ഷെ,,,,

അതുണ്ടായില്ല….. തന്നേക്കാളേറെ ഈഗോയും വാശിയുമുള്ള രുദ്രന് എന്തോ മകന്റെ മുൻപിൽ ഒരുവട്ടം താഴാനുള്ള മനസ്സുമില്ലായിരുന്നു…… കണ്ണുകൾ കൊണ്ട് ഒളിച്ചുകളി കളിക്കുന്ന അച്ഛനെയും മകനെയും കണ്ട് മറ്റുള്ളവർക്ക് ചിരിപൊട്ടിയെങ്കിലും അവരത് കണ്ടില്ലെന്ന് നടിച്ചു…… വിശന്നുവലഞ്ഞുവന്ന കുട്ടിയാണെന്ന് കരുതി, നന്ദിനി അവന് ആഹാരം വിളമ്പിയപ്പോഴേക്കും ദേവു അവനെ ഫ്രഷ് ആവാൻ പറഞ്ഞുവിട്ടു………. തിരികെവന്ന് ആഹാരം കഴിക്കവേ,,,, അവന്റെ വകയായി എല്ലാർക്കും ഓരോ ഉരുളയുണ്ടായിരുന്നു…. അല്ലുവിനെ ഓർക്കാൻ അത് മാത്രം മതിയായിരുന്നു ആ സുഹൃത്തുക്കൾക്ക്…. പതിവുപോലെ രുദ്രനുള്ള ഉരുള ദേവുവിന് കൈമാറുമ്പോൾ ഒരേറ്‌നോട്ടം അവന്റെ വകയായിഉണ്ടായി….

രാത്രി വൈകുവോളം അവർ കാത്തിരുന്നു,, ആലിമോൾ എണീക്കാനായി.. പക്ഷെ,,, ആ ശരീരം അത്രമേൽ ക്ഷീണിച്ചുകൊണ്ടാകാം അവളെണീറ്റില്ല….. പതിയെ ആ തറവാട് നിദ്രയിലേക്ക് ചാഞ്ഞു………………… അപ്പോഴും ഉറങ്ങാതെ രണ്ട് മിഴികൾ തന്റെ ഇണയ്ക്ക് കാവലെന്നോണം തുറന്നിരുന്നു…………….. പിറ്റേന്ന് പതിവുപോലെ കേട്ട ശബ്ദമാധുരിയിൽ നിന്നാണ് ആദിശൈലം ഉണർന്നത്….. ആലി……….. വെളുപ്പിന് എപ്പോഴോ മയങ്ങിയ ആ കണ്ണുകൾ വലിച്ചുതുറന്നുകൊണ്ട് അവന്റെ ചുണ്ടുകൾ മന്ത്രിച്ചത്‌ ആ പേരായിരുന്നു…………. ഫ്രഷ് ആയിതാഴേക്ക് ചെന്നതും കണ്ടു, എല്ലാരുടെയും സ്നേഹലാളനകൾക്ക് നടുവിൽ നിൽക്കുന്ന ആലിയെ…

അവന്റെ അലെയ്ദയെ…. !!!! നീണ്ട മിഴികളും ചുരുണ്ടതാണെങ്കിലും ഇടതൂർന്ന മുടിയും ചിരിക്കുമ്പോൾ കവിളിൽ വിരിയുന്ന നാണക്കുഴിയുമൊന്നുമല്ല അവനിലേക്ക് അവളെ അടുപ്പിക്കുന്നത്……. അത് ആ കീഴ്ചുണ്ടിന് താഴെയായുള്ള കറുത്ത മറുകായുരുന്നു…. ആ മറുക് അവൾക്കേകുന്ന സൗന്ദര്യം മറ്റൊന്നിനും അവൾക്കേകാൻ കഴിയില്ലായെന്നാണ് അവന്റെ വിശ്വാസം………. ഉമ്മറത്ത് നിന്ന് അകത്തേക്ക് കടക്കവേ വിശ്വന്റെ കണ്ണുകൾ നിറഞ്ഞു തൂകിയിരുന്നു ആ കാഴ്ച കാണവേ…… ആറുപേരുടെയും ഒത്തനടുക്ക് അവരുടെയെല്ലാം സ്നേഹം ഒരുപോലെ ആസ്വദിച്ചുകൊണ്ട് അവൾ… അലെയ്‌ദ…..

അവൾക് ചുറ്റും കൂടിയിരിക്കുന്ന അമ്മമാർക്കും അവൾക്കായി നൽകാനുള്ളത് കറകളഞ്ഞ സ്നേഹം മാത്രമാണ്…. ഒരിക്കൽ പോലും ഈ കുഞ്ഞുങ്ങൾ തമ്മിൽ ആ ബന്ധത്തിന്റെ പേരിൽ വഴക്കുകൾ ഉണ്ടായിട്ടില്ല എന്നത് ആ അച്ഛന്റെ മനസ്സ് നിറയ്ക്കുന്നതായിരുന്നു………… എല്ലാർക്കും എല്ലാവരും അച്ഛനും അമ്മയും തന്നെ……… സ്വന്തം മക്കളെണ്ണില്ലാതെ ആ അച്ഛനമ്മമാരും അവരെ അങ്ങെനെ ശാസിച്ചും സ്നേഹിച്ചുമാണ് വളർത്തിയത്…. രുദ്രൻ ആലിയ്ക്ക് അച്ഛയിയാണ്…….. ജോയിച്ചൻ പപ്പയും…… അയോഗ് അവൾക്ക് ചെറിയച്ഛനും മാധു വല്യച്ചനും…. അഖിലും ധ്യാനും അവളുടെ ചേട്ടച്ഛന്മാരും………………. അങ്ങേനെയാണ് കുട്ടികാലം മുതൽ അവൾ വിളിച്ചിരുന്നത്.. പെണ്ണുങ്ങളെല്ലാം അവളുടെ അമ്മമാരും…..

ലെച്ചു ഒഴികെ ബാക്കിയെല്ലാം ചേട്ടനും ജിയ അവൾക്ക് ചേച്ചിയും…………….. എന്താണ് പോലീസേ… കണ്ണൊക്കെ നിറയുന്നുണ്ടല്ലോ…. വിശ്വനെ കണ്ടതും അയാൾക്കരികിലേക്ക് ഓടിയെത്തി, ആ നരച്ചമേശമേൽ പിടിച്ചുതിരിച്ചുകൊണ്ട് അവൾ കുസൃതിയോടെ ചോദിച്ചു…. എന്റെ കാന്താരീ എപ്പോ എണീറ്റു?? വയ്യായ്മ വല്ലതുമുണ്ടോ???? അവളുടെ മുടിയിഴകളിലൂടെ തലോടിക്കൊണ്ട് ആ വൃദ്ധൻചോദിച്ചതും ഒന്നുമില്ലെന്നർത്ഥത്തിൽ അവൾ കണ്ണിറുക്കി കാണിച്ചു……… അപ്പോഴേക്കും താഴേക്ക് ഇറങ്ങിവന്ന ദിവിയെ അക്കു കണ്ടിരുന്നു…. ദിവി….. എന്താടാ അവിടെ നിൽക്കുന്നെ.. ഇങ്ങ് വാ….. ദിവി…. ആ പേര് കേട്ടതും വിശ്വന്റെ നെഞ്ചിലേക്ക് ചാഞ്ഞ ആലിയുടെ കണ്ണുകൾ വിടർന്നു… നാളുകൾക്ക് ശേഷം ആ സാമീപ്യം വീണ്ടും തന്റെയരികിൽ…. അതോർക്കും തോറും ആ മുഖത്തേക്ക് നോക്കാൻ അവളുടെ വിറയാർന്ന മാന്മിഴികൾക്കാവുന്നില്ലായിരുന്നു……………

പതിയെ ഒരുപിടച്ചിലോടെ അവൾ അവനെ നോക്കാൻ തുനിഞ്ഞതും നെഞ്ചിൽ കൂടി ഒരു മിന്നല്പിണര് കടന്നുപോയി………….. അച്ചായിയുടെ അടുത്ത് പോകുമ്പോഴൊക്കെ അച്ചായി തന്നെ ചേർത്ത് നിർത്തുന്നത് നോക്കിനിൽക്കുന്ന അസൂയ നിറഞ്ഞ രണ്ട് കണ്ണുകളെ എന്നുമുതലാണ് ആ കുഞ്ഞുമനസ്സ് ശ്രദ്ധിച്ചുതുടങ്ങിയെന്നതറിയില്ല…. ഒരിക്കൽ അമ്പലകുളത്തിലേക്ക് തന്നെ തള്ളിയിട്ട്, അടുത്ത നിമിഷം ആ കുളത്തിലേക്ക്തന്നെ എടുത്തുചാടി തന്നെ രക്ഷിക്കാൻ ശ്രമിച്ച ആ പത്തുവയസ്സുകാരനോട് തോന്നേണ്ടിയിരുന്നത് ദേഷ്യമോ വാശിയോ എന്തെന്ന് അവൾക്ക് ഇന്നുമറിയില്ല….. അന്ന് പക്ഷെ, അവൾക്ക് അതൊന്നും തോന്നിയില്ല… പിന്നീട് വളരും തോറും അറിഞ്ഞു, ആ കരുതൽ….. സ്നേഹം………

മറ്റുള്ള ഏട്ടന്മാരെ കാണുമ്പോഴുള്ള ഫീൽ അല്ല ദിവിയേട്ടനെ കാണുമ്പോൾ എന്ന് തിരിച്ചറിഞ്ഞ നിമിഷം അവളുടെ സ്വന്തം ദേവേട്ടനായി അവൻ മാറുകയായിരുന്നു…………… പിന്നീട് ആ പെണ്ണ് കണ്ട സ്വപ്നങ്ങളിലെല്ലാം അവളുടെ രാജകുമാരന് ഒരൊറ്റ മുഖമേയുണ്ടയായിരുന്നുള്ളൂ…. അവളുടെ ദേവേട്ടന്റെ……………. ഉള്ളിൽ തോന്നുന്നതൊക്കെ ശെരിയോ തെറ്റോ എന്നറിയാതെ ഒരുപാട് കുഴങ്ങിയിട്ടുണ്ട്…… പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോൾ ആദ്യം തുറന്ന് പറഞ്ഞത്, തന്നെത്തേടിയെത്തുന്ന ആ ചന്ദനഗന്ധത്തോടായിരുന്നു……. എന്തോ ആ ഗന്ധം പകർന്നുതന്ന ആവേശം പിന്നീട് ഇന്നുവരെ ഇല്ലാതായിട്ടില്ലാ…. ആരോടും പറയാതെ ഉള്ളിൽ കൊണ്ടുനടക്കുന്ന പ്രണയം… അതായിരുന്നു അവൾക്ക് ദിവി…

പലപ്പോഴുംഅവൾക്ക് അവനും തന്നെ ഇഷ്ടമാണെന്ന് തോന്നിയിട്ടുണ്ട്.. പക്ഷെ, അത് തുറന്ന് പറയാനുള്ള ധൈര്യം ശ്രീയുടെ ചോരയ്ക്കില്ലാതെപോയി….തന്റെ പ്രണയത്തെ നേടാൻ ആരെയും കൊല്ലാൻ വരെ തയ്യാറായ കണ്ണന്റെ മകൾക്ക് പക്ഷെ,, ആ ധൈര്യം ഇല്ലായിരുന്നു….. അതുകൊണ്ടിന്നും പരസ്പരം തുറന്നുപറയാത്ത രഹസ്യമായ ഒരു പരസ്യമായി അവരുടെ പ്രണയം അതിന്റെ പൂർണ്ണതയോടെ അവർക്കിടയിൽ വെമ്പൽ കൊള്ളുന്നു……………….. ഒരുമിച്ചിരുന്നു കഴിക്കുമ്പോഴും ആ കണ്ണുകളിൽ പിടയലായിരിന്നു……… തന്റെ ഇണയ്ക്കായുള്ള പിടച്ചിൽ………………….. ദിവി.. നീ ഇന്നലെ പോയ കാര്യമെന്തായി??????? അതെല്ലാം ശെരിയായി അയോഗച്ഛ………

ഇനിയിപ്പോൾ ഉടനെ പോസ്റ്റിങ്ങ്‌ കാണും ………. രുദ്രനുവേണ്ടി അയോഗ് ചോദിച്ച ചോദ്യം രുദ്രനെ നോക്കികൊണ്ട് തന്നെ ദിവി ഉത്തരം പറഞ്ഞു…………….. ഹോ.. അങ്ങെനെ ഈ കുടുംബത്തിലേക്ക് വീണ്ടുമൊരു ഐപിസ് കാരൻ അല്ലേ……… ആഹ്ലാദത്തോടെ ജെവിയത് പറയുമ്പോൾ എല്ലാരും സന്തോഷത്തോടെ പുഞ്ചിരിച്ചു…….. കണ്ട് പടിയെടാ… അങ്ങേനെയാ ആണ്പിള്ളേര്…………. ജിയ അവനുള്ള കൊട്ട് കൊടുത്തു…. നീ പോടീ… ഞാൻ പഠിക്കുന്ന കോഴ്സ് തന്നെയല്ലേ നീയും പഠിക്കുന്നത്…. ഹും,… അവളെ നോക്കി കൊഞ്ഞനംകുത്തികൊണ്ട് പാത്രത്തിൽ വെച്ചിരിക്കുന്ന ദോശകഷ്ണം അവൻ വായിലേക്ക് വെച്ചു…… അതേടാ… ലോ തന്നെയാ ഞാൻ പഠിക്കുന്നെ.. അത് പക്ഷെ, നിന്നെപ്പോലെ സപ്ലി വാങ്ങിക്കൂട്ടാനല്ല…

അലോകച്ചനെ പോലെ ഒരു കിടിലൻ വക്കീലാവാനാ… !!!! ജിയ അത് പറയുമ്പോൾ എല്ലാരും ഒരു നിമിഷം സ്തബ്ധമായി……… ആലി തന്റെ കഴിപ്പ് നിർത്തിയെങ്കിലും പെട്ടെന്ന് എന്തോ ഓർത്തതുപോലെ അവൾ പാത്രത്തിലേക്ക് വിരലോടിച്ചു….. അതേ, ജിയേച്ചി… എന്റെ അപ്പായെ പോലെ ആകാമെന്ന് കരുതണ്ടാ.. എന്റെ അപ്പായും അമ്മയും റെയർ പീസാ… അവരെപ്പോലെ ആകാൻ അവർക്കേ കഴിയൂ.. ല്ലേ വല്യച്ചാ…………………….. കുറുമ്പ് നിറഞ്ഞ കണ്ണോടെ വാക്കുകളിൽ നിഴലിച്ച വേദനഉള്ളിലൊതുക്കി അവൾ ചോദിച്ച ആ ചോദ്യം ഒരുനിമിഷം മാധുവിനെ പോലും ഞെട്ടിച്ചിരുന്നു………… നീ പറഞ്ഞത് ശെരിയാ മോളെ.. അവരെപ്പോലെ അവർക്ക് മാത്രമേകഴിയൂ…..

അവരുണ്ടായോണ്ടല്ലേ ഞങ്ങൾക്കനിന്നെ പോലും കിട്ടിയത്… ഇടം കൈയാലേ അവളെ തലോടിക്കൊണ്ട് ഒരു പീസ് ദോഷകഷ്ണം അവനവൾക്ക് നേരെ നീട്ടി….. ആ ദിവസം പ്രത്യേകതകളൊന്നും കൂടാതെ തന്നെ കടന്നുപോയി… രുദ്രനും ദിവിയും ആലിയും അവരവരുടെ ഒളിച്ചുകളികൾ തുടർന്നുകൊണ്ടിരുന്നു.. ജിയയും ആയുവും അടികൂടലിലൂടെ സമയം കളഞ്ഞപ്പോൾ പബ്‌ജികളിയായിരുന്നു ജെവിനും അക്കുവിനും വിനോദം.. അഭിയാണേൽ എന്തോ അത്യാവശ്യകാര്യമുണ്ടെന്ന് പറഞ്ഞ് ഹോസ്പിറ്റലിലേക്കും പോയി……. ദിവസങ്ങൾ മെല്ലെ കൊഴിഞ്ഞു….. അമ്മയുടെ പാത തന്നെയാണ് മകളും തിരഞ്ഞെടുത്തത്…. ജേർണലിസം അവസാനവർഷ വിദ്യാർത്ഥിനിയാണ് അവളിപ്പോൾ………….

കോളേജും ദിവിയും എല്ലാം അവളുടെ ദിവസങ്ങൾക്കിടയിൽ വന്നുപോയി…….വൈകാതെ തന്നെ, ദിവിയുടെ പോസ്റ്റിങ് വന്നു, മുംബൈയിലായിരുന്നു അവന്റെ ഫസ്റ്റ് പോസ്റ്റിങ്……. ദിവി പോകുന്നുവെന്നറിഞ്ഞ നിമിഷം മുതൽ വല്ലാതെ അസ്വാസ്ഥമായിരുന്നു ആലിയുടെ മനസ്സ്……. തന്റെ പ്രണയം കൺമുൻപിൽ നിന്നകലുന്നു എന്ന് മാത്രമല്ല,,, അവന് പോകാനായി തിരഞ്ഞെടുത്ത ആ ദിവസം അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രാധാന്യമുള്ള ദിവസം കൂടിയാണ്…… അലെയ്‌ദ എന്ന താൻ അനാഥയാക്കപ്പെട്ട ആ ദിവസം……… അതേ ദിവസത്തിൽ തന്നെ തന്റെ പ്രണയവും തന്നിൽ നിന്നകലുന്നു എന്നതോർക്കും തോറും അവൾ തളർന്നുതുടങ്ങി……..

ആ തളർച്ച മറ്റാരേക്കാളും അവനും മനസ്സിലാക്കിയിരുന്നു… എല്ലാവർഷവും മാധുവിനൊപ്പം ബലിയിടാൻ ഇരിക്കാറുള്ള അവളുടെയടുക്കൽ, അവൾക്ക് താങ്ങായി നിൽക്കുന്ന അവൻ, ഇന്നവളെ വിട്ട് പോകുന്നു എന്നോർക്കുമ്പോൾ തോറും അവന്റെ ഹൃദയവും ആകെ തകർന്നു…… ദിവി…… ബലിയിടീൽ കഴിഞ്ഞിട്ട് പോയാൽ പോരെ???????? ആ വഴി നിന്നെ റെയിൽവേസ്റ്റേഷനിൽ ആക്കാം… ന്തെ….. അഖിൽ പറഞ്ഞത് കേട്ടപ്പോൾ അവന്റെ കണ്ണുകൾ പാഞ്ഞത് അവളിലേക്കായിരുന്നു…………. തന്നോട് കെഞ്ചുന്ന ആ മിഴികൾ മാത്രം മതിയായിരുന്നു ഞാനുമുണ്ട് കൂടെവരാൻ എന്ന് അവന് പറയാനായി…………… എല്ലാവരും സ്വന്തം വീടുകളിലേക്ക് പോയെങ്കിലും ദിനംപ്രതി കോളുകളിലൂടെയും വീഡിയോകാളിലൂടെയും അവർ ബന്ധപ്പെട്ടുകൊണ്ടിരുന്നു……………

അങ്ങെനെ,, ആ ദിവസം വന്നെത്തി………… വർഷങ്ങൾക്ക് മുൻപ് തങ്ങൾക്ക് നികത്താനാകാത്ത നഷ്ടം വരുത്തിവെച്ച ആ ദിവസം…. ഇന്നും ഉണങ്ങാത്ത മുറിവായി ആ ഹൃദയങ്ങളെ കീറിമുറിച്ച ആ ദിവസം….. രാവിലെ തന്നെ ആയോഗും ആലിയും ഒരുങ്ങി നിന്നു,,,, മാധുവും അഖിലും ധ്യാനും കൂടിവന്നതോടെ അവര് പുറപ്പെട്ടു……. അവിടേക്ക് രുദ്രനും ദിവിയും എത്താമെന്നായിരുന്നു പറഞ്ഞിരുന്നത്…… അവരവിടെഎത്തിയപ്പോഴേക്കും രുദ്രനും ദിവിയും വന്നിരുന്നു… പിന്നെ എല്ലാരും കൂടി ബലിയിടുന്നിടത്തേക്ക് പോയി…….. അവിടെ, ആ പടവുകളിൽ വല്യച്ഛനോടൊപ്പം തന്റെ അച്ഛനമ്മമാർക്ക് പിണ്ഡമിരുട്ടുമ്പോൾ ആ മിഴികൾ നിറഞ്ഞുതൂകിയിരുന്നു……….

എന്നത്തേക്കാളും ഇന്നാ കണ്ണീരിന് തീവ്രതയേറെയായിരുന്നു… എന്തെന്നാൽ…. നഷ്ടപ്പെട്ടുപോയ അച്ഛനമ്മമാർക്ക് ഒപ്പം ഇന്നവളുടെ പ്രണയം കൂടി അവളിൽ നിന്നകലുകയാണ്……….. അവനിലേക്ക് ആ മിഴികൾ എന്തിനെന്നില്ലാതെ ചലിച്ചു…. നിസ്സഹായതയോടെ തന്നെ തന്നെ നോക്കുന്ന ആ മിഴികൾ അവളെ കൂടുതൽ തളർത്തി….. മാധുവിനൊപ്പം പിണ്ഡചോറുമായി കുത്തിയൊലിക്കുന്ന കടലിലേക്ക് ഇറങ്ങവേ… ആ മനസ്സ് ചഞ്ചലമായി……….. കൈകൾ വിറയൽ പൂണ്ടു…………………. എല്ലാരും നോക്കി നിൽക്കേ,,, ആ കാലുകൾ ദൂരത്തേക്ക് നടന്നുതുടങ്ങി….. മതി മോളെ… ഇവിടെ മതി………

മാധുവിന്റെ വാക്കുകൾ ആ കാതുകൾ കേട്ടിരുന്നില്ല…… ഒരിക്കൽ തന്റെ കൂടെപ്പിറപ്പിനെ നിർദാക്ഷണ്യം ഈ കടലമ്മ എടുത്തതിൽ പിന്നെ അവന് ഭയമായിരുന്നു ഓരോ തിരകളെയും………. ആലി.. മോളെ.. മതി……….. ….ആലി….. കരയിൽ നിന്നവർ കൂടി വിളിച്ചുകൂവി തുടങ്ങിയതും പെട്ടെന്ന് അവൾ ഞെട്ടലോടെ തിരിഞ്ഞു…. എന്താ മോളെ ഇത്…. വാ………. ഒരുകൈയിൽ ബലിച്ചോറുപിടിച്ച് മറു കൈ തനിക്ക് കുറച്ച് മുൻപിൽ നിൽക്കുന്ന ആലിയെ പിടിക്കാനായി മാധു നീട്ടിയതും ശക്തമായ ഒരു തിര കണ്ണടച്ച് തുറക്കും മുൻപ് അവനെ കടന്നുപോയി……………….. ആലി……………………….. മോളെ………………… ആാാ കടൽത്തീരത്ത് ആ നിലവിളി മുഴങ്ങികേട്ടു…………………………….. ആലി……..മോളെ……………… പെട്ടെന്ന് അവൻ ചാടിയെണീറ്റു…………. എന്താ.. എന്താ പറ്റിയെ????? അവളുടെ വിരലുകൾ ലൈറ്റ് സ്വിച്ചിലേക്ക് നീണ്ടതും അവൻ തന്റെ വരണ്ടതൊണ്ടയെ ശമിപ്പിക്കാനായ് വെള്ളം അന്വേഷിക്കുകയായിരുന്നു…….. (തുടരും )

അലെയ്പായുദേ: ഭാഗം 2

Share this story